❤️എന്റെ മാഷ്❤️: ഭാഗം 57

ente mash

എഴുത്തുകാരി: AADI

"എന്ത് കാര്യങ്ങൾ...." ഞാൻ "ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നി ശ്രദ്ധിച്ചു കേൾക്കണം...." ഈ കണവൻ എന്താ ഇവിടെ എനിക്ക് ക്ലാസ് എടുക്കാനോ മറ്റോ വന്നതാണോ...ഞാൻ മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.... "മീനു...നിന്ടെ അച്ഛനും അമ്മയും ഈ ഞാനും ഒക്കെ നിന്നിൽ നിന്ന് മറച്ചു വച്ച ഒരു സത്യമുണ്ട്...." മാഷ് അതെന്ത് സത്യം...... ഞാൻ സംശയത്തോടെ മാഷിനെ നോക്കി.... "മീനു നിനക്കൊരു കാര്യമാറിയോ...നിന്ടെ യഥാർത്ഥ അച്ഛനും അമ്മയും ഇപ്പോ നി അച്ഛാ 'അമ്മ എന്നു വിളിക്കുന്നവരല്ല...." മാഷത് പറഞ്ഞതും ഇത് വരെ കൂൾ ആയിരുന്ന ഞാൻ ഞെട്ടി കൊണ്ട് മാഷിന്റെ മുഖത്തേക്ക് നോക്കി...എന്തോ അത് കേട്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു.... "മ...മാഷേന്നെ...കളിപ്പിക്കാൻ പറയുവല്ലേ....

കളിയിൽ പോലും ഇനി അങ്ങനെ പറയരുത് ട്ടോ.... ഈ പൊട്ടി പെണ്ണിന് അത് മാത്രം സഹിക്കില്ല...." മീനു കരഞ്ഞു കൊണ്ട് മാഷിനോട് പറയുന്നത് കേട്ട് മാഷിന് തന്ടെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി....മീനുവിന്ടെ ഓരോ കണ്ണീരും മാഷിനെ ചുട്ട് പൊള്ളിച്ചു കൊണ്ടിരുന്നു.... "മീനു..ഞാൻ പറഞ്ഞത് സത്യമാണ്....." മാഷ് അത് കേട്ട് മീനു ഒരു തരം പകപ്പോടെ അനങ്ങാതെ മാഷിനെ തന്നെ നോക്കി നിന്നു....അവളെ കണ്ണിൽ നിന്ന് അപ്പോഴും കണ്ണു നീര് വരുന്നുണ്ടായിരുന്നു......... "മ... മാഷേ...അപ്പോ... അപ്പോ എന്റെ യഥാർത്ഥ അച്ഛനും...അ... അമ്മയും ആരാണ്..." ഇടറുന്ന സ്വരത്തിൽ മീനു മാഷിന്റെ കോളറിൽ തന്ടെ കൈ മുറുക്കി കൊണ്ട് ചോദിച്ചു.... "പറയാം...എല്ലാം പറയാം.....

നിക്ക് അങ്കിളും ശ്രി അമ്മയും ഇപ്പോ വരും....അവർ തന്നെ ഇത് നിന്നോട് പറയുന്നതാണ് നല്ലത്...." മാഷത് പറഞ്ഞു തീർന്നപ്പോഴേക്ക് അവർ എത്തിയിരുന്നു....അവരും ആ ഇരിപ്പിടത്തിൽ ഇരുന്നു.... "പറ... ആരാ എന്റെ യഥാർത്ഥ അച്ഛനും അമ്മയും....." മീനു കരഞ്ഞു കൊണ്ട് അവരെ അടുത്തേക്ക് ചെന്നു കൊണ്ട് ചോദിച്ചു....അവൾ കരയുന്നത് കണ്ടു അവർക്കും കരച്ചിൽ വന്നിരുന്നു....അവർ മീനുവിനെയും കൊണ്ട് ഒരു ഇരിപ്പിടത്തിൽ ഇരുന്നു.... "ഒക്കെ...മോളോട് ഞാൻ പറയാം....." മീനുവിന്ടെ അച്ഛൻ തന്ടെ ഓർമകൾ വർഷങ്ങൾക്കു മുൻബെ ഉള്ള അവരെയ തറവാട്ടിലേക്ക് കൊണ്ട് പോയി...... ""മഹേഷേ...വാ.....പെണ്ണ് കാണാൻ പോകണ്ടേ...." "ഹാ..വന്നു......" ഇത് മഹേഷ്....അതായത് എന്റെ ഇരട്ട സഹോദരൻ....മഹേഷും മാദവുമായിരുന്നു....

എന്തിനും ഏതിനും ഞങ്ങൾ ഓപ്പമായിരുന്നു...ഇന്ന് മഹേഷിന് പെണ്ണ് കാണാൻ പോകാണ്.... ഞങ്ങളെ രണ്ടു പേരെയും കല്യാണം ഒപ്പം വേണമെന്ന് ഞങ്ങളെ നിർബന്ധമായിരുന്നു....എനിക്ക് പെണ്ണിനെ കിട്ടി...ഇനി മഹേഷിന് കൂടെ ഒന്നിനെ കിട്ടിയാൽ ഞങ്ങളെ വിവാഹം ഉടനെ നടത്താം.... അങ്ങനെ ഞങ്ങൾ പെണ്ണ് കാണാൻ എത്തി....കുട്ടിയെ നങ്ങൾക് എല്ലാവർക്കും ഇഷ്ടമാണ്....ശ്യാമ അതായിരുന്നു മഹേഷിന്റെ പെണ്ണിന്റെ പേര്....ഇനി ജാതക പൊരുത്തം കൂടി നോക്കണം.... അങ്ങനെ അതൊക്കെ നോക്കി...ഞങ്ങളെ കല്യാണം ശേരിയായി...അടുത്ത മുഹൂർത്തത്തിൽ തന്നെ ഞങ്ങൾ അവരെ വിവാഹം ചെയ്തു....ശ്യാമയും ശ്രീജയും നല്ല കൂട്ടുകാരികളെ പോലെ ആയിരുന്നു... എങ്ങും സന്ദോഷം....അങ്ങനെയിരിക്കെ ആണ് ആ സന്തോഷ വാർത്ത ഞങ്ങൾ അറിഞ്ഞത് ഞങ്ങൾ രണ്ടു പേരും ഒരച്ഛൻ ആവാൻ പോകുന്നു...

പിന്നീട് അതിനുള്ള കത്തിരിപ്പിൽ ആയിരുന്നു...ശ്യാമക്കും ശ്രീജക്കും ഒരേ ദിവസമായിരുന്നു ഡേറ്റ്.... ഇരുവർക്കും വേദന വന്നപ്പോൾ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി...അങ്ങനെ 2 പേരും ഒരു പെണ്ണ് കുഞ്ഞിന് ജന്മം നൽകി....പിന്നീട് അങ്ങോട്ട് മത്സരിച്ചു ഇരു കുന്നുങ്ങളെയും നോക്കലായിരുന്നു ഞങ്ങളെ പണി... ഞങ്ങളെ മോളെ പേര് മായ എന്നും മഹേഷിന്റെയും ശ്യാമയുടെയും മോളെ പേര് മീന എന്നുമായിരുന്നു....മീന മോൾക് കൂടുതൽ പ്രിയം ശ്രിജയോടയിരുന്നു....മായ മോളേയും മീനു മോളേയും 2 മ് വയസ്സിലാണ് ആ ദുരന്തം നടന്നത്....മഹേഷും ശ്യാമയും മീന മോളും മായ മോളും സഞ്ചരിച്ചിരുന്ന വാഹനo അഭകടത്തിലായി....ഭാഗ്യത്തിന് മീന മോൾ രക്ഷപെട്ടു...മറ്റു മൂന്നുപേരും മരണപ്പെട്ടു........

. മായ മോളെയും മറ്റവരെയും മരണം ഞങ്ങളെ നന്നായി തളർത്തിയിരുന്നു....എല്ലാവരെയും അഭിപ്രായ പ്രകാരം മീന മോളെ പിന്നീട് ഞങ്ങൾ മകളായി സ്വീകരിച്ചു...എങ്കിലും മഹേഷും ശ്യാമയും മായ മോളും ഞങ്ങളിൽ ഒരു നോവായി എന്നും നിന്നു..... പിന്നീട് ആരും ഒന്നും അറിയിക്കാതെ മീന മോളെ ഞങ്ങളെ മകളായി തന്നെ വളർത്തി.... ഈ സത്യങ്ങൾ നിന്നോട് കുറെ പ്രാവിശ്യം പറയാണമെന്നുണ്ടായിരുന്നെങ്കിലും എന്തോ നങ്ങൾക് രണ്ടു പേർക്കും അതിന് ധൈര്യം വന്നില്ല....ഇന്ന് അനു മോൻ പറഞ്ഞപ്പോൾ ഇനി നി ഈ സത്യങ്ങൾ അറിയാൻ സമയമായെന്ന് തോന്നിയത് കൊണ്ടാണ് പറഞ്ഞത്.... മോൾ ഞങ്ങളോട് ക്ഷമിക്കണം...ഇത്രയും കാലം ഈ സത്യങ്ങൾ ഒക്കെ മോളിൽ നിന്ന് മറച്ചു വച്ചതിന്ന്....""

ഇത്രയും പറഞ്ഞു മീനുവിന്ടെ അച്ഛൻ നിറുത്തിയപ്പോൾ എല്ലാം കേട്ടു തരിച്ചിരിക്കായിരുന്നു മീനു...അവളെ കണ്ണൊക്കെ എന്താന്നില്ലാതെ ഒഴുകുന്നുണ്ട്..... മീനുവിന്ടെ അച്ഛൻ അവളെ അടുത്ത് ചെന്ന് കയ്യിൽ പിടിച്ചു...അപ്പോള് തന്നെ അവൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു.... ആ കാഴ്ച കണ്ടു മാഷും അമ്മയുമൊക്കെ കരഞ്ഞിരുന്നു.... "എനിക്ക് കാണണം അച്ഛാ....എന്റെ അമ്മയെയും അച്ഛനെയും...പിന്നെ എന്റെ സഹോദരിയെയുo....... ." കാണിച്ചു തരാം....എല്ലാം.... എന്നും പറഞ്ഞു മീനുവിനെ സമാധാനിപ്പിച്ചു അവർ അവിടുന്ന് നടന്നു.... മീനു ആകെ തളർന്നിരുന്നു....മാഷ് അവരെ ഇറുകെ പിടിച്ചയയിരുന്നു നടന്നിരുന്നത്....ശ്രി 'അമ്മ അപ്പോഴും കരച്ചിലായിരുന്നു.... പെട്ടന്നാണ് അവരെ മുമ്പിലേക് ഒരു പ്രായം ചെന്ന സ്ത്രീ വന്നു നിന്നത്.... "ശ്രീജ മാധവ്...." അമ്മയെ ചൂണ്ടി കൊണ്ട് അവർ ചോദിച്ചപോൾ 'അമ്മ അതേ എന്നു തലയാട്ടി....

"എന്നെ ഓർമയുണ്ടോ...." ആ സ്‌ത്രീ "എവിടെയോ കണ്ട പോലെ...." "ഞാൻ...തുളസി ആണ്...നിങ്ങളെയും ശ്യാമയുടെയും പ്രസവത്തിന് ot യിൽ ഉണ്ടായിരുന്ന nurse.... " "ഹോ...ഞാൻ ഓർക്കുന്നു... അന്ന് ഞങ്ങൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ ഒരുപാട് സമതനിപ്പിച്ചിരുന്നല്ലോ...." 'അമ്മ "ഹാ...ഇതാര മോള..." മീനുവിനെ ചൂണ്ടി കൊണ്ട് അവർ ചോദിച്ചപ്പോൾ 'അമ്മ മീനുവിന്ടെ മുഖത്തേക്ക് നോക്കി...ശ്രി അമ്മയുടെ കണ്ണുകൾ നിറയുന്നത് മീനു കണ്ടു..... "അതേ...ഞാൻ ഇവരെ മകള..." എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മീനു പറഞ്ഞു.... അപ്പോ ആ തുളസി എന്നു പറഞ്ഞ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു.... "എനിക്ക്...എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്...അന്ന് ഹോസ്പിറ്റലിൽ എനിക്ക് ഒരു തെറ്റ് പറ്റിയിരുന്നു...ശ്രീജയുടെയും ശ്യാമയുടെയും കുഞ്ഞുകൾ മാറിയിരുന്നു...." ഇതും പറഞ്ഞു അവർ കരഞ്ഞപ്പോൾ എല്ലാവരും ഞെട്ടി....

"തുളസി...നിങ്ങൾ...നിങ്ങൾ എന്താ പറയുന്നേ...." പകച്ചു കൊണ്ട് അവരെ ചൂണ്ടി അമ്മ ചോദിച്ചു... "അതേ മാറിയിരുന്നു...ആ സത്യം ഞാൻ പോലും പിന്നെയാണ് മനസിലാക്കുന്നത്...എനിക്കത് മനസിലായപ്പോൾ തന്നെ നിങ്ങളോട് പറയാൻ വരുവായിരുന്നു...അപ്പോഴാണ് എന്റെ ഭർത്താവിന് ഒരു ആക്സിഡന്റ് സംഭവിച്ചത്.... അത് കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി...കൂടുതൽ ചികിത്സക്ക് വേണ്ടി പിന്നീട് ഞങ്ങൾ കോഴിക്കോട് ഒക്കെ പോയി...അവിടുന്ന് ഒന്നും ഒരു മാറ്റവുമില്ലാതായപ്പോൾ എന്ടെ സഹോദരി വഴി അദ്ദേഹത്തെയും കൂട്ടി കൊണ്ട് ഞങ്ങൾ അമേരിക്കയിലേക് പോയി.... പിന്നീട് അവിടെ ആയിരുന്നു...നിങ്ങളെ ഒരു പാട് പ്രാവിശ്യം contact ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല.....പിന്നെ ഇന്നാണ് ഞങ്ങൾ നാട്ടിൽ വരുന്നത്....ഇപ്പോഴാണ് എന്ടെ ഭർത്താവ് ഒക്കെ ആയത്....

നങ്ങളിപ്പോ വെറുതെ കടൽ കാണാൻ വന്നപ്പോൾ ആണ് നിങ്ങളെ അപ്രതീക്ഷിതമായി കണ്ടത്...എല്ലാ സത്യങ്ങളും ഇപ്പോഴെങ്കിലും നിങ്ങളോട് പറയണം എന്ന് തോന്നി....നിങ്ങളെന്നോട് ക്ഷമിക്കണം.....അല്ല ശ്യാമ എവിടെ..." അവർ പറയുന്നതെക്കെ കേട്ടു മീനുവിന്ടെ അച്ഛനും അമ്മയും മീനുവും മാഷും ഒക്കെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു ......ലാസ്റ്റ് ശ്യാമനെ ചോദിച്ചപ്പോൾ മീനുവിന്ടെ അച്ഛൻ അവരെ അക്സിഡന്റിനെ കുറിച്ചു പറഞ്ഞു.... എല്ലാം കേട്ടു അവർ ആകെ സങ്കടപെട്ടിരുന്നു... പിന്നീട് അവരോട് യാത്ര പറഞ്ഞു പോയി.... മീനുവിന്ടെ 'അമ്മ മീനുവിനെ കെട്ടിപിടിച്ചു തുരു തുരെ ചുംബിച്ചു കൊണ്ടിരുന്നു.... "ഏട്ട....അപ്പോ ഇത് നമ്മുടെ മോൾ തന്നെയാണ്...നമ്മുടെ രക്തത്തിൽ പിറന്നത്..." ഇതും പറഞ്ഞു അവർ മീനുവിനെ കെട്ടിപിടിച്ചു.... മീനുവും നല്ല സന്തോഷത്തിൽ ആയിരുന്നു...

ഇത് തന്റെ സ്വന്തം അച്ഛനും അമ്മയും അല്ല എന്നറിഞ്ഞപ്പോൾ അവൾക് നല്ല വിഷമമായിരുന്നു....മരിച്ചാൽ മതി എന്നു വരെ തോന്നിയിരുന്നു.... പക്ഷെ...ഇപ്പോ തന്റെ സ്വന്തം അമ്മയും അച്ഛനും തന്നെ ആണല്ലോ ഇത്....ഇത്രയും കാലം താൻ ജീവിച്ചതും അവരെ അടുത്ത് തന്നെ... മാഷും ചിരിയോടെ ഇവരെ സന്തോഷം നോക്കി നിൽക്കായിരുന്നു..... ഇനി തന്റെ മീനുവിൽ നിന്ന് താൻ ഒന്നും മറച്ചു വെക്കുന്നില്ലല്ലോ എന്ന സമാതനത്തിലായിരുന്നു മാശും അമ്മയും അച്ഛനുമൊക്കെ..... എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് രണ്ടു കണ്ണുകൾ അവരെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു...ആ കണ്ണുകളിൽ മാഷിനോടുള്ള പക എരിഞ്ഞു കൊണ്ടിരുന്നു....തന്നിൽ നിന്ന് മീനുവിനെ തട്ടിയെടുത്തവനായിട്ടായിരുന്നു അയാൾ മാഷിനെ കണ്ടിരുന്നത്..... മീനുവും മാഷുമെല്ലാം തിരിച്ചു വീട്ടിലേക്ക് വിട്ടു.... മീനു മാഷിനെ കെട്ടിപിടിച്ചിരുന്നു....

വീട്ടിൽ എത്തിയതും മീനുവിന്റെ വീട്ടിലേക്കാണ് അവർ നേരെ പോയത്.... മീനുവിന് മഹേഷിനേയും ശ്യാമയെയുമൊക്കെ കാണാണമായിരുന്നു.....അങ്ങനെ മീനുവിന്ടെ 'അമ്മ ഒരു വലിയ ആൽബം കൊണ്ട് വന്നു.... അതിൽ മീനു കണ്ടു തന്ടെ സഹോദരിയെ ഒക്കെ....അവരെയൊക്കെ കണ്ടപ്പോൾ മീനുവിന്ടെ അഛനും അമ്മക്കും ഇപ്പോ അവർ കൂടെ ഇല്ലാത്തതിൽ നല്ല സങ്കടമുണ്ടായിരുന്നു.... അങ്ങനെ അതൊക്കെ കഴിഞ്ഞു രണ്ടു പേരും വീട്ടിലേക്ക് പോന്നു.... വീട്ടിലെത്തി മീനു വേഗം ഫ്രഷ് ആയി വന്നു അടുക്കളയിൽ 'അമ്മ ഉണ്ടാക്കി വെച്ച ഫുഡ് എടുത്തു തിന്നു...മാഷും മീനുവിന്ടെ കൂടെ വന്നിരുന്നു.... ഇതിനിടയിൽ ശ്രി 'അമ്മ സന്തോഷത്തിൽ കുറെ ഭക്ഷണം കൊണ്ട് വന്നിരുന്നു....അതൊക്കെ ഇരുവരും നിറഞ്ഞ മനസ്സോടെ തന്നെ കഴിച്ചു..... രണ്ടു പേർക്കും നല്ല വിഷപ്പുണ്ടായിരുന്നു.... സമയം വെയ്കുന്നേരം ആയിരുന്നു....

ശ്രേയ കോളേജ് വിട്ടു വന്നു അവളെ മുറിയിലേക്ക് പോയി.... രാത്രിക്കുള്ള ഭക്ഷണവും മീനുവിന്ടെ വീട്ടിൽ നിന്നായിരുന്നു.... അങ്ങനെ അതൊക്കെ കഴിച്ചു ഇരുവരും മുറിയിലേക്ക് വന്നു.... മാഷ് മീനുവിനെ തന്നോട് ചേർത്തു നിറുത്തി അവളെ കഴുത്തിൽ തന്ടെ മുഖം പൂഴ്ത്തി...അവിടെ ഒരു ചുടു ചുംബനവും ചെറിയൊരു കടിയും കൊടുത്തു.... മീനു ആകെ പുളഞ്ഞു നില്കുവായിരുന്നു.... പിന്നെ മാഷ് അവളെ പൊക്കി എടുത്തു ബെഡിൽ കിടത്തി അവളെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി....... അങ്ങനെ മീനു വീണ്ടും മാഷിന്റെ സ്വന്തമായി..... പിറ്റേന്ന് മീനു എണീറ്റു വേഗം ഫ്രഷ് ആയി അവളെ അമ്മയുടെ അടുത്തേക്ക് വിട്ടു....ഇന്നും അവിടെയായിരുന്നു ഫുഡ്...മീനുവിന് ഒന്നും ഉണ്ടാക്കാൻ അറിയില്ലന്നെ.... 'അമ്മ നല്ല ഉത്സാഹത്തോടെ ഒക്കെ ഉണ്ടാക്കുവായിരുന്നു.....അവരെ സന്തോഷത്തിന് അതിരില്ലായിരുന്നു.... ശ്രേയ ഭക്ഷണമൊന്നും കഴിക്കാൻ നിൽക്കാതെ കോളേജിൽ പോയി...മീനു ഇന്ന് സന്ധ്യടെ കൂടെ പോവാമെന്നു കരുതി...മാഷിന് ഇന്ന് നേരത്തെ പോവേണ്ട ആവിശ്യമുണ്ടായിരുന്നു.... അങ്ങനെ മീനു ബസ് സ്റ്റോപ്പിലേക്ക് നടന്നു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story