❤️എന്റെ മാഷ്❤️: ഭാഗം 58

ente mash

എഴുത്തുകാരി: AADI

ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ ശ്രുതി ഇല്ല....അയ്യോ...ഇവളിത് എവിടെ പോയി....സാദാരണ അവൾ വരുന്ന സമായമായല്ലോ.... ഇതും കരുതി മീനു തന്ടെ ബാഗിൽ നിന്ന് ഫോൺ എടുത്തു.... അതിൽ ശ്രുതിയുടെ കുറെ മിസ് കാൾസ് ഉണ്ടായിരുന്നു....ശ്യേ...ഫോൺ സൈലെന്റിൽ ആയോണ്ട് ഞാൻ അറിഞ്ഞില്ല.... ഞാനവൾക് തിരിച്ചു വിളിച്ചു..... "എവിടെയായിരുന്നെടി നി...ഞാൻ എത്ര തവണ വിളിച്ചു...." ഫോൺ എടുത്തപ്പോൾ തന്നെ എന്നെ അങ്ങോട്ട് ഒന്നും പറയാൻ സമ്മതിക്കാതെ ശ്രുതി പറഞ്ഞു....... . "എടി...ഫോൺ സൈലെന്റിൽ ആയിരുന്നു...അതാ...അല്ല നി ഇന്ന് കോളേജിലേക് ഇല്ലേ..." "അത് പറയാനാ വിളിച്ചെ...ഞാനിന്ന് കോളേജിലേക്കില്ല...ഭയങ്കര വയർ വേദന...." ശ്രുതി "അയ്യോ...ഇനി ഞാനെന്ത് ചെയ്യും...ഞാനിപ്പോ ബസ് സ്റ്റോപ്പിൽ ആണേടി.... ശേ..മാഷ് ആണെങ്കിൽ പോവും ചെയ്തു....സാരല്ല...ബസ് വരുന്നുണ്ട്...ഞാൻ എന്ന പോകട്ടെ ട്ടോ...." എന്നും പറഞ്ഞു അവളെ ഒന്നും പറയാൻ സമ്മതിക്കാതെ കാൾ വച്ചു.... ബസിൽ കയരുന്നതിന്ന് മുൻപ് തിരിച്ചു വീട്ടിലേക്ക് തന്നെ പോയാലോ എന്നൊക്കെ തോന്നിയിരുന്നു....പിന്നെ മാഷ് എന്നെ കാത്തു നിൽകില്ലേ എന്നു കരുതി വേഗം കയറി.... ഇന്ന് എന്തോ ശ്രുതി ഇല്ലന്ന് പറഞ്ഞോണ്ടാണാവോ ഒരു ഉഷാറില്ല....എന്തോക്കെയോ അസ്വസ്ഥതകൾ...... &&&&&&&&&&&&&&&

ശ്രേയ "ലാർവിൻ....ഇത് പറ്റിയ അവസരമാണ്....ഇന്ന് മീന അനുവിന്റെ കൂടെയല്ല വരുന്നത്...ബസിൽ ആണ്...അവൾ കോളേജിന്റെ അവിടുന്ന് റോഡ് ക്രോസ് ചെയ്യുമ്പോൾ നി വന്നാൽ മതി....മനസ്സിലായല്ലോ...." "മനസിലായി...മാഡം...." ശ്രേയ മീനു വരുന്നതും കാത്ത് ക്രൂരമായ ഭാവത്തോടെ കോളേജിന്റെ ഫ്രണ്ടിൽ നിന്നു..... &&&&&&&&&&&&&&&& കോളേജിന്റെ അവിടെ ബസ് നിറുത്തിയതും ഞാൻ വേഗം ഇറങ്ങി കോളേജിലേക്ക് നടന്നു..... ഓരോന്ന് ആലോചിച്ചു റോഡ് ക്രോസ്‌ ചെയ്യുമ്പോഴാണ് പെട്ടന്ന് എന്ടെ എതിരെ ഒരു കാർ വന്നത്....എന്ത് ചെയ്യും എന്ന് കരുത്തിയപ്പോഴേക്ക് ആ കാർ എന്നെ ഇടിച്ചിരുന്നു... കണ്ണടയുമ്പോൾ അവസാനമായി കണ്ടത് ആരൊക്കെയോ എന്റെ അടുത്തേക്ക് ഓടി വരുന്നതാണ്..... &&&&&&&&&&&&&&&&& ഇന്ന് കോളേജിൽ കുറച്ചു വർക്കുകൾ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ നേരത്തെ പോന്നിരുന്നു.... മീനുവിനോട് എന്റെ കൂടെ ഉണ്ടോ ചോദിച്ചപ്പോൾ അവൾ ശ്രുതിയുടെ കൂടെ വരാമെന്ന് പറഞ്ഞു...ഞാൻ കോളേജിൽ എത്തി സ്റ്റാഫ് റൂമിലിരുന്നു ഓരോന്ന് ചെയ്യുമ്പോഴാണ് ഏതോ ഒരു ചെക്കൻ എന്റെ അടുത്തേക്ക് ഓടി വന്നത്... അവൻ ആകെ കിതക്കുന്നുണ്ടായിരുന്നു.... ഞാനവനെ സംശയഭാവത്തിൽ നോക്കി.... "സാർ....സാറവിടെ... മീന...മീനക്ക് ആക്സിഡന്റ........"

അവനത് പറഞ്ഞു തീർന്നതും ഞാൻ വേഗം പുറത്തേക്ക് ഓടി....അവിടെ കോളേജിന്റെ പുറത്തേക്ക് എല്ലാവരും ഓടുന്നത് കണ്ടു..... ഞാനും അവരെ കൂടെ ഓടി....അവിടെ ചെന്ന് കൂട്ടം കൂടി നിൽക്കുന്നവരെ ഒക്കെ വകഞ്ഞു മാറ്റി അവരെ ഇടയിലൂടെ കയറി....നോക്കുമ്പോൾ എന്റെ മീനുട്ടി ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്..... ആ കാഴ്ച കണ്ടു എന്റെ ഹൃദയം നിലക്കുന്നത് പോലെയൊക്കെ തോന്നി.... ഞാനവളെ വാരി എടുത്തു.... അപ്പോഴേക്ക് രജീഷ് മാഷ് കാർ കൊണ്ട് വന്നിരുന്നു.....അവളെയും കൊണ്ട് ഞാൻ കാറിൽ കയറി.... എന്റെ കണ്ണൊക്കെ ആകെ നിറയുന്നുണ്ടായിരുന്നു.... "മീനുട്ടി .....കണ്ണ് തുറക്ക്...മീനു...നിന്ടെ മാഷ വിളിക്കുന്നെ...കണ്ണ് തുറക്ക്...." അവളെ മുഖത്ത് തട്ടി ഞാൻ വിളിച്ചപ്പോൾ ഒന്ന് നിരങ്ങി കൊണ്ട് അവൾ കണ്ണ് മെല്ലെ തുറന്നു..... "മ...മാഷേ...ഞാ...ഞാ..മ..രി..ക്കോ...എ... എനിക്...ഇനി..ഇനിയും...മ...മാഷി...ന്റെ...കൂ...ടെ...ജി... ജീവിക്കണം....ആ....." അത്രയും പറഞ്ഞപ്പോഴേക്ക് എന്റെ മീനു വേദന കൊണ്ട് അലറി.... എന്റെ കണ്ണ് നിറഞ്ഞു കൊണ്ട് ഇരുന്നു.... "ഇല്ല....എന്റെ മീനുട്ടിക്ക് ഒന്നും സംഭവിക്കില്ല....നിന്ടെ മാഷാണ് പറയുന്നത്...." മാഷത് പറഞ്ഞപ്പോൾ അബോധവസ്ഥയിലും മീനു മാഷിന്റെ കയ്യിൽ ഇറുക്കി പിടിച്ചു....അവളെ തലയിൽ നിന്നൊക്കെ നല്ലവണ്ണം രക്തം പോവുന്നുപടയിരുന്നു... മാഷിന് തന്ടെ കണ്ണ് നീര് നിയന്ധ്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..... മീനുവിന്ടെ മുഖത്തേക്ക് കണ്ണ് നീര് വീണതും അവൾ വീണ്ടും മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു........

"മ...മാഷ്...ക...കര...യ. ....രു.....ത്........" അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്ക് അവളെ ബോധം പൂർണമായി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.... "സാർ...വണ്ടി കുറച്ചു സ്പീഡിൽ വിട്...." മാഷ് കരഞ്ഞു കൊണ്ട് രജീഷ് മാഷിനോട് പറഞ്ഞു..... രജീഷ് മാഷ് അപ്പോ ഒന്ന് കൂടെ വണ്ടിയുടെ സ്പീഡ് കൂട്ടി.....ഹോസ്പിറ്റലിൽ എത്തിയതും മീനുവിനെ വേഗം otയിലേക് പ്രവേശിപ്പിച്ചു....മാഷ് കരഞ്ഞു കൊണ്ട് അവിടെ നിന്നു.... "കരായതേടാ...അവൾക് ഒന്നും സംഭവിക്കില്ല...." രജീഷ് മാഷ് അനുവിനെ സമാതാനിപ്പിക്കുന്നുണ്ടെങ്കിലും അനുവിന്റെ മനസ്സിന് ഒരാശ്വാസവും തോന്നിയില്ല..... &&&&&&&&&&&&&&&& ശ്രേയ.... മീനയെ അങ്ങനെ കാർ ഇടിച്ചു...ബട്...ഞാൻ ലാർവിനെ ഏൽപിച്ച കാറല്ലല്ലോ ഇത്...അതുമല്ല ഈ കാർ മീനയെ ഇടിച്ച ശേഷം ഒരു മരത്തിലും പോയി ഇടിച്ചിട്ടുണ്ട്.... ലാർവിനെ ഒന്ന് വിളിച്ചു നോക്കാം...എന്താ സംഭവം എന്നു അവനറിയുമായിരിക്കും.... ശ്രേയ ഫോണെടുത്തു ലാർവിന് വിളിച്ചു.... "ഹെലോ മാഡം...ഞാനല്ല ആ പെണ്ണിനെ ഇടിച്ചത്....." ലാർവിൻ കാൾ എടുത്തപ്പോൾ തന്നെ പറഞ്ഞു.... "പിന്നെയാര...." ശ്രേയടെ നെറ്റി ചുളിഞ്ഞു.... "അത് മാഡം ഏതോ ആളാ...അയാൾ രാവിലെ തന്നെ കള്ള് കുടിച്ചു ഓടിച്ചതോണ്ട് സംഭവിച്ചത........." ഓഹ്...അപ്പോ അങ്ങനെയാണ് കാര്യങ്ങൾ...ഒരു കണക്കിന് അത് നന്നായി...അല്ലെങ്കിൽ എങ്ങാനും അനു ലാർവിനെ പിടിച്ചാൽ ഞാനാണ് ഇതിന്റെ പിന്നിൽ എന്നു തെളിയുമായിരുന്നു.... എന്തായാലും മീന യെ ഇടിച്ചല്ലോ അത് മതി...

.ഇനി അവൾ ചാവ കൂടി ചെയ്താൽ ഞാൻ രക്ഷപെട്ടു....... ഇതും മനസ്സിൽ പറഞ്ഞു ചിരിച്ചു കൊണ്ട് ശ്രേയ കാൾ കട്ട് ചെയ്തു മീനു നേരത്തെ കാർ ഇടിച്ചു കിടന്നിടത്തേക്ക് നോക്കി ചിരിച്ചു.... &&&&&&&&&&&&&&&& രജീഷ് മാഷ് അനുവിനെ സമാധാനിപ്പിച്ചു ഇരിക്കായിരുന്നു...അപ്പോഴണ് രജീഷ് മാഷിന്റെ ഫോണിലേക്ക് കാൾ വന്നത്.... "അരവിന്ത്...പ്രിൻസിപാൾ ആണ്...വിളിക്കുന്നത്... ഞാൻ ഇത് ഒന്ന് അറ്റൻഡ് ചെയ്തു ഇപ്പോ വരാമെന്ന് പറഞ്ഞു രജീഷ് മാഷും കാൾ എടുത്തു കൊണ്ട് അവിടുന്ന് കുറച്ചു മാറി നിന്നു... "ഹെലോ...രജീഷ്...മീനക്ക് എങ്ങനെയുണ്ട്..." പ്രിൻസിപ്പാൾ "ഒന്നും ഇതുവരെ അറിഞ്ഞിട്ടില്ല...." "ഹ്മ്മ....അത് ഏതോ കള്ള് കുടിയൻ ഫിറ്റ് ആയി വന്നു ഇടിച്ചതാണ്...അയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്...ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വരാം...." പ്രിൻസിപ്പാൾ "ആഹ്...ഒക്കെ സാർ...." കാൾ ചെയ്യൽ കഴിഞ്ഞതും രജീഷ് മാഷ് അനുവിന്ടെ അടുത്തേക്ക് ചെന്നു... "അരവിന്ത്....ഏതോ ഒരു കള്ളു കുടിയനാണ് ഇടിച്ചിട്ടുള്ളത്...." രജീഷ് മാഷ് അനുവിനോട് പറഞ്ഞപ്പോൾ മാഷിന് അയാളോട് ദേഷ്യം തോന്നി... "എന്നിട്ട് അവനിപ്പോ എവിടെ...." മാഷ് "അയാളെ പോലീസ് അറസ്റ്റ് ചെയ്തു ത്രേ...." രജീഷ് മാഷ് അപ്പോഴാണ് ot യുടെ ഡോർ തുറന്ന് ഡോക്ടർ അവരെ അടുത്തേക്ക് വന്നത്.... "നിങ്ങൾ മീനയുടെ....???" മാഷിനെ നോക്കി കൊണ്ട് അയാൾ സംശയ ഭാവത്തിൽ ചോദിച്ചു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story