❤️എന്റെ മാഷ്❤️: ഭാഗം 59

ente mash

എഴുത്തുകാരി: AADI

"ഞാൻ മീനുവിന്ടെ husband ആണ്....അരവിന്ത്......" "ഹാ...അരവിന്ത്...പേടിക്കാനൊന്നുമില്ല....ചെറുതായി തല ഒന്നിടിച്ചിട്ടുണ്ട്...തലയിൽ 4 സ്റ്റിച്ചുമുണ്ട്....വേറെ കുഴപ്പമൊന്നുമില്ല...." ഡോക്ടർ "ഡോക്ടർ...ഞാൻ അവളെയൊന്ന് കണ്ടോട്ടെ...." "ഏയ്...അവളെ ഇപ്പോ മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യും അപ്പോ കണ്ടോളു...." ഇതും പറഞ്ഞു ഡോക്ടർ പോയി..... മാഷ് അവൾക്കൊന്നുമില്ലന്നു കേട്ടപ്പോൾ തന്നെ ദൈവത്തെ സ്തുതിച്ചു.... കുറച്ചു കഴിഞ്ഞപ്പോൾ മീനുവിനെ റൂമിലേക്ക് മാറ്റി...... "ഇന്നൊരു ദിവസം ഇവിടെ കിടന്നോട്ടെ...നാളെ ഡിസ്ചാർജ് ആവമെന്നു ഡോക്ടർ പറഞ്ഞു...." ഒരു നഴ്‌സ് വന്നു ഇതും പറഞ് മരുന്നിനുള്ള ചീട്ട് കൊടുത്തു....മരുന്നൊക്കെ വാങ്ങിച്ചു മാഷ് മീനുവിന്ടെ അടുത്തു വന്നിരുന്നു.... "മാഷ് പേടിച്ചോ...." മീനു "പേടിക്കെ...ഞാനോ...ഏയ്...ഞാൻ നല്ല സമാധാനത്തിൽ ഇരിക്കായിരുന്നു...." മാഷ് "ഓഹോ...അതൊണ്ടയിരിക്കും കാറിൽ നിന്ന് മോങ്ങിയിരുന്നത്...." മീനു "കണ്ടു ല്ലേ😁" "ഹ്മ്മ...അബോധാവസ്ഥയിൽ കണ്ടു...." മീനു "ഗോച്ചു ഗള്ളി...." എന്നും പറഞ്ഞു മാഷ് മീനുവിനെ നുള്ളി....ഇപ്പോഴാണ് മാഷിനു മീനുവിനും സമാതാനമായത്..... "അരവിന്ത് നിയൊന്ന് ഫ്രഷ് ആയി വാ...നിന്ടെ ഡ്രെസ്സിൽ ഒക്കെ ആകെ ബ്ലഡ് അല്ലെ...പിന്നെ മീനുവിന് ഉടുക്കാനുള്ള ഡ്രെസ്സും എടുത്തു വാ...അത് വരെ ഞാൻ ഇവൾക് കൂട്ട് നിൽകാം......... ." രജീഷ് മാഷ് അത് പറഞ്ഞപ്പോൾ മാശത് ശരി വെച്ചു മീനുവിന്ടെ മൂർതാവിൽ ഒന്ന് ചുംബിച്ചു ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു....

മീനു ക്ഷീണം കൊണ്ട് ഉറങ്ങി പോയി....രജീഷ് മാഷ് ഫോണിൽ ഓരോന്ന് നോക്കി കൊണ്ട് അവിടിരുന്നു..... &&&&&&&&&&&&& മാഷ് വീട്ടിൽ എത്തി ഡോർ തുറക്കുമ്പോഴാണ് മാഷിനെ മീനുവിന്ടെ 'അമ്മ കണ്ടത്...മാഷിന്റെ കോലം കണ്ടു അവർ പേടിച്ചു കൊണ്ട് മാഷിന്റെ അടുത്തേക്ക് ചെന്നു.... "അനു.... മോനെ...നിനക്ക് എന്ത് പറ്റിയത..." പെട്ടന്ന് മീനുവിന്ടെ 'അമ്മ പുറകിൽ വന്നു നിന്ന് ചോദിച്ചപ്പോൾ മാഷ് ഞെട്ടി കൊണ്ട് പിന്നിലേക്ക് നോക്കി.... "പറ മോനെ...എന്താ പറ്റിയെ...മീനു എവിടെ...." "ആ...അത്...ശ്രി അമ്മേ...മീനു... മീനുവിനൊരു അക്‌സിഡന്റ്...." അത് കേട്ടതും മീനുവിന്ടെ അമ്മ ഞെട്ടി.... "ആക്സിഡന്റോ...എന്നിട്ട് മോളിപ്പോ എവിടെയാ....അവൾക് എന്താ പറ്റിയെ...എന്തെങ്കിലും കുഴപോയമുണ്ടോ...." വെപ്രാളപ്പെട്ടു കൊണ്ട് അവർ ചോദിച്ചതും മാഷവരെ കയ്യിൽ പിടിച്ചു... "ടെൻഷൻ അടിക്കാനൊന്നുമില്ല ശ്രി അമ്മേ...അവൾക് കുഴപോയമില്ല...ഇപ്പോ ഹോസ്പിറ്റലിൽ ഉണ്ട്...ഞാൻ ഒന്ന് ഫ്രഷ് ആവാൻ വന്നതാ...പിന്നെ അവൾക് ഒരു ദിവസം ഇടാനുള്ള ഡ്രെസ്സും എടുക്കണം...." "മോനെ...എനിക്കെന്റെ മോളെ ഇപ്പോ കാണണം...ഞാനും മോന്റെ കൂടെ വരാം... " "അയ്ക്കോട്ടെ...ഞാൻ വേഗം ഒന്ന് ഫ്രഷ് ആവട്ടെ......" ഇതും പറഞ്ഞു മാഷ് അകത്തേക്ക് കയറി അവരെ മുറിയിൽ പോയി വേഗം ഫ്രഷ് ആയി മീനുവിന് മാറാനുള്ള ഡ്രസ് ഒക്കെ എടുത്തു.... മീനുവിന്ടെ 'അമ്മ വെപ്രാളപ്പെട്ടു കൊണ്ട് മുറിയിലേക്ക് വന്നത് കണ്ട് അച്ഛൻ അമ്മയെ സംശയത്തോടെ നോക്കി....

"ഏട്ട...നമ്മുടെ മോൾക് ഒരു ആക്സിഡന്റ് പറ്റി... അവളിപ്പോ ഹോസ്പിറ്റലിൽ ആണ്...അനുമോന്റെ കൂടെ ഞാനും ഹോസ്പിറ്റലിൽ പോവ..." അത് കേട്ട് അച്ഛൻ ഞെട്ടി കൊണ്ട് അവരെ നോക്കി....പിന്നെ രണ്ടു പേരും സമയം കളയാതെ വേഗം റെഡി ആയി.... അപ്പോഴേക്ക് മാഷും ഇറങ്ങിയിരുന്നു....അങ്ങനെ അവർ ഹോസ്പിറ്റലിൽ എത്തി.... അവർ വന്നപ്പോൾ മീനു നല്ല ഉറക്കമായിരുന്നു......മാഷ് അവളെ അടുത്തേക്ക് ചെന്നു ഒന്ന് നോക്കിയ ശേഷം ബാഗ് ഒക്കെ അവിടെ നേരെ വെച്ചു.... മീനുവിന്ടെ അമ്മ മോളെന്നു വിളിച്ചു കരയുവാണ്....... പെട്ടന്ന് ആരാ കരയുന്നത് എന്നും കരുതി മീനു കണ്ണ് തുറന്നു നോക്കിയപ്പോൾ അവളെ അച്ഛനും അമ്മയും ആണ്....മീനു രണ്ടു പേർക്കും ഒന്ന് ചിരിച്ചു കൊടുത്തു.... മീനുവിന്ടെ 'അമ്മ ആണെങ്കിലോ ഇപ്പോഴും കരച്ചിൽ ആണ്.... "'അമ്മ വല്ല കണ്ണീർ സീരിയാലിലും അഭിനയിക്കാൻ പോകുന്നുണ്ടോ...." മീനു "ഇല്ല...." മീനുവിന്ടെ 'അമ്മ കരച്ചിൽ നിറുത്തി കൊണ്ട് പറഞ്ഞു.... "ഞാൻ കരുതി പോകുന്നുണ്ടെന്നു...." മീനു "അതെന്തേ...." 'അമ്മ "അല്ല...ഇങ്ങനെ കരയുന്നത് കണ്ടിട്ടേ യ്..😂" "പോടി...." എന്നും പറഞ്ഞു മീനുവിന്ടെ 'അമ്മ കയ്യിൽ ഒരടി വെച്ചു കൊടുത്തു.... മാഷിന്റെ 'അമ്മ വിളിച്ചപ്പോൾ ഉണ്ടായതൊക്കെ മാഷ് പറഞ്ഞു....അപ്പോ തന്നെ തിരിച്ചു പോയവരിൽ കുറച്ചെണ്ണം ഇങ്ങോട്ട് തന്നെ വന്നു..........

സന്ധ്യയും....ശ്യാമും....മാഷിന്റെ അമ്മയുമായിരുന്നു വന്നിരുന്നത്.... മാഷ് ദൃതി പിടിച്ചു വരണ്ട എന്നു പറഞ്ഞതായിരുന്നു....എങ്കിലും അവര്ക് ഒരു സമതനമില്ലാത്തത് കൊണ്ട് അവരിങ് പോന്നു..... അങ്ങനെ പിറ്റേന്ന് ഡിസ്ചാർജ് ആയി തിരിച്ചു വീട്ടിലേക്ക് തന്നെ വന്നു.... ശ്രേയ ആണെങ്കിലോ മീനു തിരിച്ചു ജീവനോട് വന്നത് കണ്ടു കലി തുള്ളി നിൽക്കുവാണ്..... പെട്ടന്നാണ് മാഷിന് നാളെ മീനുവിന്ടെ ബർത്ഡേ ആണെന്ന ഓർമ വന്നത്....മീനുവിനോട് അല്ലാത്ത എല്ലാവരോടും മാഷ് ആ കാര്യം പറഞ്ഞു.... മീനുവിന് ഒരു സർപ്രൈസ് കൊടുക്കാമെന്നു കരുതി..... &&&&&&&&&&&&& ശ്രേയ ഹ്മ്മ...നാളെ നിന്ടെ birthday ആണല്ലേ....നാളെ നിനക്ക് ഞാൻ നല്ലൊരു ഗിഫ്റ്റ് തരാം... നി ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു ഗിഫ്റ്റ്........ എന്നും പറഞ്ഞു ശ്രേയ ചിരിച്ചു കൊണ്ട് ഓരോ പ്ലാനുകൾ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു......... &&&&&&&&&&&&&&&& രാത്രി മുറിയിലേക്ക് കിടക്കാൻ പോയ മീനുവിനോട് ഇന്ന് സന്ധ്യടെ മുറിയിൽ കിടന്നോ എന്നു മാഷ് പറഞ്ഞു.... മാഷിനെ ഒന്ന് സംശയഭാവത്തിൽ നോക്കിക്കൊണ്ട് മീനു സന്ധ്യടെ അടുത്തു അവളെയും കെട്ടിപിടിച്ചു കിടന്നു.... മാഷും ബാക്കി ഉള്ളവരും എല്ലാതും സെറ്റ് ചെയ്തു....

അങ്ങനെ കൃത്യം 12:00 ആവനായതും മാഷ് മീനുവിനെ വിളിക്കാൻ വേണ്ടി സന്ധ്യടെ മുറിയിലേക്ക് വന്നു.... സന്ധ്യ അപ്പോഴേക്ക് മെല്ലെ എണീട്ടിരുന്നു...മാഷ് മീനുവിന്ടെ അടുത്തിരുന്നു അവളെ വിളിക്കാൻ തുടങ്ങി...മീനു ഒന്ന് ചിണുങ്ങി കൊണ്ട് എണീറ്റു....... "എന്താ മാഷേ...നേരം പുലർന്നോ...." മീനു കോട്ടുവാ ഇട്ടുകൊണ്ട് മാഷിനോട് ചോദിച്ചു.....മാഷ് അപ്പോ മുഖത്തു സങ്കട ഭാവം ഫിറ്റ് ചെയ്തിരുന്നു.... ഈ മാഷിനിത് എന്ത് പറ്റി...മീനുമാഷിന്റെ മുഖം പിടിച്ചു പൊക്കി കൊണ്ട് എന്തു പറ്റിയെന്നു ചോദിച്ചു.... "മീനു നീയെന്റെ കൂടെ ഒന്ന് താഴേക് വാ . " "എന്തിനാ മാഷേ..." "അതൊക്കെ അവിടെ എത്തിയിട്ട് പറയാം...നി വാ...." മീനു സംശയത്തോടെ മാഷിന്റെ കൂടെ ചെന്നു....കുറച്ചു എത്തിയപ്പോൾ മാഷ് മീനുവിന്റെ കണ്ണ് കെട്ടി...മീനു എന്താണെന്ന് കുറെ ചോദിച്ചെങ്കിലും മാഷ് ഒന്നും പറഞ്ഞില്ല.... അങ്ങനെ അവർ ഹാളിൽ എത്തി.... ക്ലോക്കിൽ 12:00 അടിച്ചതും മീനുവിന്ടെ കണ്ണിലുള്ള കെട്ടഴിച്ചു എല്ലാവരും ഒരേ സ്വരത്തിൽ ഹാപ്പി ബർത്ത്ഡേ മീനു എന്നു കോറസ് പാടി...മീനു ശെരിക്കും ഞെട്ടി നിൽക്കായിരുന്നു....ഇന്നാണ് തന്ടെ ബർത്ഡേ എന്ന കാര്യം മീനു മറന്നിരുന്നു........ സന്തോഷം കൊണ്ട് മീനു മാഷിനെ കെട്ടിപിടിച്ചു....പിന്നെ കേക്ക് മുറികളും പരസ്പരം വാരി തേക്കലും ഗിഫ്റ്റ് കൊടുക്കലുമൊക്കെയായിരുന്നു....എല്ലാവരും മീനുവിന് ഗിഫ്റ്റ് കൊടുത്തു...മാഷ് മാത്രം കൊടുത്തില്ല...

അതോണ്ട് മീനു മാഷിനോട് പിണങ്ങി സന്ധ്യടെ മുറിയിലേക്ക് പോവാൻ നിന്നപ്പോൾ മാഷ് അവളെ വലിച്ചു തന്ടെ മുറിയിലേക്ക് കൊടുന്നു........ മീനു മാഷിനോട് പിണങ്ങി ബെഡിൽ വന്നിരുന്നു...അപ്പോ തന്നെ മാഷ് പോയി ഡോർ കുറ്റി ഇട്ടു ഒരു ബോക്സുംആയി മീനുവിന്ടെ അടുത്തേക്ക് ചെന്നു.... മീനു വിന്ടെ നേരെ മാഷ് ആ ബോക്സ് നീട്ടിയതും മീനു സന്തോഷത്തോടെ അത് തുറന്നു നോക്കി....അതിൽ ഒരടിപൊളി നെക്ലസ് ആയിരുന്നു...മീനു മാഷിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു.... മാഷ് ആ നെക്ലസ് മീനുവിന്ടെ കഴുത്തിൽ ഇട്ടു കൊടുത്തു....പിന്നെ ഇരുവരും സന്തോഷത്തോടെ കുടന്നുറങ്ങി.... പിറ്റേന്ന് ഈവനിംഗ് ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു...എല്ലാവരും പാർട്ടിക്കുള്ള തിരക്കിലായിരുന്നു...അങ്ങനെ പാർട്ടിക്കുള്ള സമയമായി...മീനു ഒരു ഫ്രോക് ആയിരുന്നു ഇട്ടിരുന്നത്..... സന്ധ്യ ഒരു ലോങ് ടോപ്പും...ശ്രേയ മീനുവിനുള്ള പണി ഒരുക്കി നില്കുവായിരുന്നു... അങ്ങനെ പാർട്ടി തുടങ്ങി എല്ലാരും മീനുവിന് ഓരോ ഗിഫ്റ്റ് ഒക്കെ കൊടുത്തു..... ശ്രേയ ശ്യാമിനെ ബോധം കെടുത്തി ഒരു മുറിയിൽ കൊണ്ട് കിടത്തി..... "സോറി ശ്യാം....ആ മീനുവിനെ കുടുക്കാൻ എനിക്ക് നിന്നെ ഉബയോഗിച്ചേ പറ്റു....." ശ്രേയ ശ്യാമിന്റെ മുഖത്തു തൊട്ട് കൊണ്ട് പറഞ്ഞു..... മീനുവിന് നല്ല ദാഹം തോന്നിയപ്പോൾ അവൾ വെള്ളം കുടിക്കാൻ വേണ്ടി പോയി...ആ സമയത്ത് തന്നെ ശ്രേയ അവൾ എടുക്കാൻ വെള്ളത്തിൽ ഒരു പൊടി ചേർത്ത്....എന്നിട്ട് അവിടെ നിന്ന് മാറി നിന്നു......

മീനു വന്നു വെള്ളം കുടിച്ചു പോയതും ശ്രേയ ക്രൂരമായി ചിരിച്ചു....എന്നിട്ട് ഒരു ഗ്ലാസ് വെള്ളം അവളും എടുത്തു കുടിച്ചു.... അതിൽ ശ്രേയ ഇട്ട പൊടിയുള്ള വെള്ളം അല്ലായിരുന്നു മീനു കുടിച്ചിരുന്നത്....ആ വെള്ളം കുടിച്ചത് ശ്രേയ തന്നെ ആയിരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ശ്രേയക്ക് തലക്ക് എന്തോ ഭാരം തോന്നി അവൾ മുറിയിലേക്ക് നടന്നു....അറിയാതെ അവൾ ശ്യാം കിടന്നിരുന്ന മുറിയിലേക്കാണ് കയറിയത്...മീനുവിന് പകരം ബോധമില്ലാതെ ശ്രേയ ആയിരുന്നു ശ്യാമിന്ടെ അടുത്ത് കിടന്നിരുന്നത്.... പാർട്ടി ഒക്കെ കഴിഞ്ഞു എല്ലാവരും ശ്യാമിനേയും ശ്രേയയെയും നോക്കാൻ തുടങ്ങി.... ഇരുവരെയും കാണാത്തത് കൊണ്ട് എല്ലാരും ആകെ പരിപ്രാന്തിയിലായിരുന്നു..... പെട്ടന്നാണ് ഒരു മുറിയിൽ നിന്ന് അവരെ രണ്ടുപേരെയും കണ്ടത്...അവരെ കിടത്തം കണ്ടു എല്ലാവരും ഞെട്ടി.... ശ്രേയ ശ്യാമിന്ടെ നെഞ്ചിൽ ആയിരുന്നു കിടന്നിരുന്നത്....എല്ലാവരും ബോധം കെട്ടു കിടക്കുന്ന രണ്ടിനെയും ദേഷ്യത്തോടെ നോക്കി..... മാഷും അച്ഛനും ചേർന്നു ശ്യാമിനെ ആ മുറിയിൽ നിന്ന് എടുത്തു മറ്റൊരു മുറിയിലേക്ക് കിടത്തി....

മീനു ഇവർ രണ്ടാളും ഇഷ്ടത്തിലായിരുന്നോ ഞാൻ അറിഞ്ഞില്ലല്ലോ എന്നും ചിന്തിച്ചു നില്പായിരുന്നു.... സന്ധ്യയും അത് പോലെ തന്നെയായിരുന്നു.... മാഷ് വന്നു മീനുവിനെയും കൊണ്ട് മുറിയിലേക്ക് പോയി....സന്ധ്യയും പോയി...എല്ലാവരും അവനവരെ മുറിയിലേക്ക് പോയി ഫ്രഷ് ആയി കിടന്നു.... അതിനിടയിൽ മാഷിന്റെ അച്ഛൻ ശ്രേയടെയും ശ്യാമിന്റെയും അച്ഛനോടും അമ്മയോടും നാളെ തന്നെ ഇവിടേക്ക് വരാൻ പറഞ്ഞു... നല്ല ക്ഷീണം ഉള്ളത് കൊണ്ട് തന്നെ കിടന്നപ്പോൾ തന്നെ മാഷും മീനുവും ഉറങ്ങിയിരുന്നു.... പിറ്റേന്ന് രാവിലെ തന്നെ ഇരുവരുടെയും അമ്മയും അച്ഛനും വന്നു...എല്ലാവരും എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു...ശ്രേയയും ശ്യാമും ആകെ കിളി പോയി നിൽക്കായിരുന്നു....ശ്രേയക്ക് തനിക്ക് പറ്റിയ അമളി മനസ്സിലായി.... പിന്നെ എല്ലാം പെട്ടന്നായിരുന്നു...അവരെ കല്യാണമൊക്കെ തീരുമാനിചാണ് ഇരുവീട്ടുകാരും പോയത്..... അങ്ങനെ ദിവസങ്ങൾ കടന്നു പോയി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story