❤️എന്റെ മാഷ്❤️: ഭാഗം 6

ente mash

എഴുത്തുകാരി: AADI

ഇതും ചിന്ദിച്ചു ഞാനും ഫോണിൽ ഓരോന്ന് തോണ്ടി കൊണ്ടിരുന്നു..... ഫോണിൽ തോണ്ടി മടുത്തപ്പോ മാഷിന്റെ അവിടേക്ക് ഒന്ന് നോക്കി....പക്ഷെ മാഷിനെ അവിടെ കണ്ടില്ല.... അപ്പോ നേരെ അമ്മയുടെ അടുത്തേക്ക് പോയി.... അമ്മയുടെ അടുത്ത് ഓരോന്ന് പറഞ്ഞിരുന്നു.... ൦൦൦൦൦●●●●●൦൦൦൦൦●●●●● ഇതേ സമയം മറ്റൊരിടത്ത് ശ്രേയ.... മീന നിനക്കുള്ള പണി on the way ആണ്....എന്റെ അനുവിനെയാണ് നി സ്വന്തമാക്കാൻ ശ്രമിക്കുന്നത്.... നിന്നെക്കാളൊക്കെ എത്രയോ മുന്നേ അനുവിനെ സ്നേഹിക്കാൻ തുടങ്ങിയവള ഈ ഞാൻ....എന്റെ ഇഷ്ടം അനുവിനോട്‌ പറയാൻ നിന്നിരുന്നതാ... ബട് പെട്ടന്ന് ഒരു സുപ്ര ബാധത്തിൽ നി വന്ന് അനുവിനെ ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ നടക്കുന്നു....കോളേജിൽ മുഴുവൻ നി അനുവിന്ടെ പെണ്ണാണെന്നു പറയുന്നു.... ഇതൊക്കെ കണ്ട് കുറെ സഹിച്ചു നിന്നതാ ഞാൻ....എന്നാൽ ഇനി അതില്ല.... നിന്നെ ഞാൻ അനുവിന്ടെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കിയിരിക്കും....ഇത് വരെ അനുവിന് നിന്നെ ഇഷ്ടമില്ല എന്നത് എനിക്കൊരു ഹാപ്പി ന്യൂസ് ആണ്.... എങ്കിലും പറയാൻ പറ്റില്ല....

ഒരു പക്ഷെ അനു നിന്നെ ഇഷ്ടപ്പെട്ടലോ....സഹിക്കില്ല ഞാനത്....അനുവിനു വേണ്ടിയാണ് ഞാൻ കഷ്ടപ്പെട്ട് പഠിച്ചു നല്ല മാർക് വാങ്ങുന്നത് വരെ..... ഇതൊക്കെ അനു വിന്ടെ ഫോട്ടോയിലേക്ക് നോക്കി ശ്രേയ സ്വയം പുലമ്പി കൊണ്ടിരുന്നു....എന്നിട്ട് ആ ഫ്രെയിം എടുത്തു തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു അതിൽ ഒന്ന് തഴുകി..... I love u അനു......love u so much..... u are mine forever...... ഇതും പറഞ്ഞു കൊണ്ട് അനുവിന്റെ ഫോട്ടോയിൽ അവളൊന്നു ചുംബിച്ചു...... ൦൦൦൦●●●●●●൦൦൦൦൦●●●●● ഞാനും അമ്മയും ഓരോന്ന് പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല....പിന്നെ നേരെ ഞങ്ങൾ റാൻഡ് പേരും ഇരുന്നു ഫുഡ് കഴിച്ചു.... അതൊക്കെ കഴിഞ്ഞു വെറുതെ tv കണ്ട് കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ വീഡിയോ കാൾ ചെയ്തത്.... പിന്നെ അച്ഛനോട് കത്തി അടിച്ചിരുന്നു..... അത് കഴിഞ്ഞു അമ്മക്ക് ഫോൺ കൊടുത്ത്....പിന്നെ അമ്മയും അച്ഛനും ഓരോന്ന് സംസാരിച്ചിരുന്നു.... ഞാൻ വെറുതെ അവരുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആവാൻ നീക്കത്തെ നേരെ എന്റെ മുറിയിലേക്ക് വന്നു......മാഷിന്റെ മുറിയിലേക്ക് നോക്കിയപ്പോൾ മാഷിനെ അവിടെയൊന്നും കാണാഞ്ഞില്ല....

അപ്പോ ഫോണെടുത്തു മാഷിന്റെ ഫോട്ടോയും നോക്കി ഇരുന്നു.... ഹോ ഇതിലൊക്കെ ennd ചിരിയ.... നേരിട്ടു കാണുമ്പോ ഈ ചിരിയൊന്നുമില്ല....എന്നാലും വേണ്ടില്ല എന്റെ മാഷ് ലുക്കാ.... കണ്ണി കണ്ട പെണ് പിള്ളേര് മാഷേ നോക്കുമ്പോ എനിക്ക് ennd സംഘടണെന്നറിയോ..... അവർക്കൊക്കെ വേറെ ആരെയെങ്കിലും നോക്കിക്കൂടെ എന്റെ മാഷിനെ തന്നെ നോക്കാതെ..... മാഷിന് എന്താ എന്നെ അങ് സ്നേഹിച്ച....അങ്ങനെ ഇപ്പോ നമ്മൾ സ്നേഹിച്ചിരിക്കാർന്നേൽ 2 കുഞ്ഞുങ്ങളെ അച്ഛൻ ആവേണ്ട ടൈം കഴിഞ്ഞു🙈🙈 ഹ്മ്മ....പറഞ്ഞിട്ട് കാര്യല്ല....കഷ്മലന് പഠിപ്പ് പഠിപ്പ് എന്ന ചിന്ത മാത്രമുള്ളുല്ലോ..... ഓരോന്ന് പറഞ്ഞു അവിടെ ഇരുന്നു....പിന്നെ മാഷിന്റെ മുറിയിലേക്ക് നോക്കിയപ്പോൾ അങ്ങേര് അവിടെ ഇല്ല....ഇവിടെ പോയോ ആവോ.... ഞാനൊരുത്തി ഇവിടെ കാത്തിരിക്കുന്നുണ്ട് എന്ന ഒരു ചിന്തയുമില്ല....അങ്ങനൊരു ചിന്ത ഉണ്ടായിരുന്നേൽ മുറിയിലേക്ക് വന്ന് എന്നെയൊന്ന് നോക്കി ഇരുന്നൂടെ....ഞാൻ പറഞ്ഞത് ശെരിയല്ലേ🙈 ശെരിയാണ്..... എനിക്കറിയാ....

ഓരോന്നു പറഞ്ഞിരുന്നു നമ്മളെ മീന കോച് ആ ഫോണും പിടിച്ചു അവിടെ കിടന്നു ഉറങ്ങി..... ൦൦൦൦●●●●●൦൦൦൦●●●●● 【പിറ്റേന്ന്】 രാവിലെ ഉണർന്നപ്പോൾ എന്റെ ദേഹത്ത് ബ്ലെങ്കറ്റ് ഉണ്ടായിരുന്നു....അതുമല്ല ഞാൻ കട്ടിലിൽ നേരെ കിടക്കുവായിരുന്നു....ഇതെങ്ങനെ സംഭവിച്ചു.... ഞാൻ കട്ടിലിന്റെ തെല്ലിൽ ആണല്ലോ ഇരുന്നിരുന്നത്....പിന്നെ കട്ടിലിന്റെ സെന്ററിൽ ആണ് കിടന്നിരുന്നതും അതുമല്ല എന്റെ കയ്യിൽ ഫോണും ഉണ്ടായിരുന്നല്ലോ അതെവിടെ.... നോക്കിയപ്പോൾ അത് അടുത്തുള്ള ടാബിളിൽ ഇരിക്കുന്നത് കണ്ടു....എന്നാലും ആരാവും എന്നെ ശരിക്ക് കിടത്തി ബ്ലെങ്കറ്റ് പുതപ്പിച്ചിട്ടുണ്ടാവ....ഹാ..ചിലപ്പോൾ 'അമ്മ ആവും.... ഇതും കരുതി വേഗം മാഷിന്റെ മുറിയിലേക്ക് നോക്കി....ഭാഗ്യം അവിടെ ഉണ്ട്.... "ഓയ് മാഷേ....." മാഷേന്നെ ഒന്ന് തിരിഞ്ഞു നോക്കി മുടി ചീകി കൊണ്ടിരിന്നു..... "മാഷേ😘😘😘" വീണ്ടും മാഷിനെ വിളിച്ചു രണ്ട് മൂന്ന് ഫ്ലയിങ് കിസ് അങ് കൊടുത്തു.... റിപ്ലൈ ആയിട്ട് നല്ല കണ്ണുരുട്ടലും കിട്ടി....ഇതൊക്കെ എനിക്ക് ശീലമുള്ളതാ....

"മാഷേ എന്നും ഞാൻ രാവിലെ ഫ്ലയിങ് കിസ് തരുമ്പോൾ കണ്ണുരുട്ടലല്ലേ....ഒന്ന് മാറ്റി പിടിച്ചൂടെ ഈ ഉരുട്ടൽ...." അതിഞ്ഞ നല്ല അസ്സൽ തെറി കേട്ടു.... ഹു...ഇപ്പഴ സമാതാനമായത്😝 എന്റെ ഗൂഢമായ സംശയം ഈ മാഷ് തെറി പഠിക്കാന പോയിരുന്നത് എന്ന....അമ്മാതിരി തെറി ആണ്....ഫീൽ ദി വെറൈറ്റി🤣 അങ്ങനെ രാവിലെ തന്നെ നല്ല അന്തസ്സായി തെറി കേട്ട സന്തോഷത്തിൽ പോയി ഫ്രഷ് ആയി വന്നു...എന്നിട്ട് ഒരു ടോപ്പ് എടുത്തിട്ടു നേരെ ഫുഡ് കഴിക്കാൻ അമ്മടെ അടുത്തേക്ക് പോയി.... "അമ്മേ....." "ഹാ....എത്യോ...." "എസ്.....am present.... എന്താ കഴിക്കാനുള്ളെ..." "ദോശ and ചമ്മന്ദി..." "Wow... ദോശയും ചമ്മന്തിയും വേഗം എടുക്ക് വിശകുന്നു...." "നിക്ക്....ആക്രന്ധം കാണിക്കല്ലേ....അനു മോനും വരുന്നുണ്ട്...." "ആഹാ...അപ്പോ മാഷ് ഇന്നിവിടെ നിന്നാണോ ബ്രേക്ക് ഫാസ്റ്റ്...." "ഹാ...." പറഞ്ഞു നാവെടുത്തില്ല അപ്പോഴേക്ക് മാഷിന്റെ "അമ്മേ" എന്നുള്ള വിളി പുറത്തു നിന്ന് കേട്ടു....ഇന്നലെ ഞാൻ അമ്മേ എന്ന് വിളിച്ചപ്പോ എന്നെ പിച്ചക്കരി ആകിയത.... ശെരിയാക്കി തരാം..... "അമ്മേ വെളുപ്പാൻ കാലത്തു തന്നെ ഒരു പിച്ചക്കാരൻ വന്നുക്കുന്നു...." ഇതും പറഞ്ഞു ഞാൻ മഷിന്റെ അടുത്തേക്ക് ചെന്നു..... മാഷേന്നെ കലിപ്പിൽ നോക്കുന്നുണ്ട്.... ഞാൻ അതൊക്കെ പുച്ഛിച്ചു തള്ളി....

പിന്നെ മാഷേന്നെ മൈൻഡ് ആകാതെ അമ്മയോട് എന്തോ പറഞ്ഞു വേഗം ഫുഡ് കഴിക്കാനിരുന്നു...എന്നാലും അമ്മയോട് എന്താവും പറഞ്ഞിട്ടുണ്ടാവ.... ചിലപ്പോ എന്നെ വിവാഹം ചെയ്തു തരുമോ എന്ന് അനുവാദം ചോദിച്ചിരിക്കവും..... ദേവിയെ അതെന്നെ ആവണേ.... ഇതും അലോജിച്ചു അവിടെ നിന്നപ്പോൾ 'അമ്മ ഫുഡ് കഴിക്കാൻ വിളിച്ചു....വേഗം മാഷിന്റെ അടുത്ത് പോയിരുന്നു..... മാഷേന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.... ഹോ....ഈ ഉരുട്ടലാണ് സഹിക്കാൻ പറ്റാത്തത്....ആ കണ്ണ് ഇനി ഉരുണ്ട് പോവാതിരുന്ന മതിയായിരുന്നു..... മാഷിന് രണ്ട് ലോഡ് പുച്ഛം കൊടുത്തു ഫുഡിലേക്ക് കോണ്സനNdreഷൻ കൊടുത്തു.... അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു മാഷിന്റെ കൂടെ ബുള്ളറ്റിൽ പോണമെനുള്ള ആഗ്രഹം കൊണ്ട് വേഗം മുറിയിലേക്ക് ബാഗ് എടുക്കാൻ പോയി............ ബാഗ് എടുത്തു വന്നപ്പഴക്കിന് മാഷ് സ്ഥലം വിട്ടു..... ങ്ങീ..... ങ്ങീ.....😭😭😭 പാവല്ലേ ഞാൻ....എന്നെ കൂടെ കൊണ്ട് പോയാൽ എന്താ കുഴപ്പം..... സാരല്ല ഒക്കെ കല്യാണം കഴിഞ്ഞിട്ട് ശരിയാക്കി തരാം..... പിന്നെ നല്ല അന്തസായി ശശി ആയ നിർവൃതിയിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു....അവിടുന്ന് ശ്രുതിയുടെ കൂടെ നേരെ കോളേജിലേക്ക് വിട്ടു................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story