❤️എന്റെ മാഷ്❤️: ഭാഗം 60

ente mash

എഴുത്തുകാരി: AADI

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇതിനിടയിൽ നമ്മുടെ ശ്രേയടെയും ശ്യാമിന്റെയും കല്യാണം കഴിഞ്ഞു....അവർ രണ്ടും ബാംഗ്ളൂരിലേക് പോയി...ശ്രേയക്ക് ആദ്യം നല്ല ദേഷ്യമായിരുന്നു...പിന്നെ അവൾ അഡ്ജസ്റ്റ് ചെയ്തു.... എന്നോടും മാഷിനോടും മാപ്പ് ഒക്കെ ചോദിച്ചാണ് അവൾ പോയത്.....പിന്നെ ശ്യാം...അവൻക്ക് ആദ്യം തന്നെ ശ്രയയോട് ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നത്രെ....😂 "മീനു...നി ഇന്ന് കോളേജിലേക്ക് ഇല്ലേ...." "ഞാനില്ല മാഷേ ഭയങ്കര ക്ഷീണം...." "ആഹാ...3 4 ദിവസം കോളേജിൽ പോവാതെ മടി പിടിച്ചിരിക്കാണ് ല്ലേ..." "😁😁" "ഇളിക്കാതെ പോയി മറ്റേഡി...." മാഷ് അലറിയതും ഞാൻ വേഗം റെഡി ആവാൻ പോയി.... സത്യയിട്ടും എനിക്ക് ഇന്ന് എന്തോ ക്ഷീണമുണ്ടായിരുന്നു...ചിലപ്പോ കോളേജിൽ പോവുന്നത് ആലോജിച്ചുള്ള ക്ഷീണാണെന്നു തോനുന്നു......ഇന്ന് ഇനിപ്പോ മാഷിന്റെ കൂടെ പോവാം...

അങ്ങനെ കുളിച്ചു ഡ്രസ് മാറ്റുമ്പോഴാണ് മാഷേന്ടെ അടുത്തേക്ക് വന്നത്.... എന്റെ പുറകിലൂടെ വന്നു കെട്ടിപിടിച്ചു മാഷിന്റെ താടി എന്റെ ഷോള്ഡറിൽ വച്ചു.... "എത്ര പെട്ടന്നല്ലേ ശ്യാമിന്റെയും ശ്രേയടെയും വിവാഹം നടന്നത്...." മാഷ് "ഹ്മ്മ...അവരെ വിധി അങ്ങനെ ആവും...." "ശെരിയ...." എന്നും പറഞ്ഞു എന്റെ കവിളിൽ ഒരുമ്മ തന്നു വേഗം റെഡി ആയി വരാൻ പറഞ്ഞു.... ഞാൻ പിന്നെ കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ റെഡി ആയി താഴേക്ക് ചെന്നു...അപ്പോഴേക് എല്ലാവരും ഡൈനിങ് ടേബിളിൽ ഇരിക്കുന്നുണ്ടായിരുന്നു.... അങ്ങനെ ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു....എനിക്ക് എന്തോ ഭക്ഷണം ഇറങ്ങുന്നുണ്ടായിരുന്നില്ല.... കുറച്ചു കഴിച്ചു വേഗം എണീറ്റു... അതിന് മാഷും അമ്മയും അച്ഛനുമൊക്കെ ചീത്ത പറഞ്ഞു....ഞാൻ വേണ്ടഞ്ഞിട്ടാണെന്നു പറഞ്ഞു അടുക്കളയിൽ വന്നു പാത്രം കഴുകി വച്ചു....

അപ്പോഴേക് മാഷ് ബുള്ളെറ്റിൽ കയറി ഇരുന്നിരുന്നു..... വേഗം അമ്മയോടും അച്ഛനോടുമൊക്കെ യാത്ര പറഞ്ഞു ബുള്ളെറ്റിൽ കയറി.... "മീനു...ഇനി examin ഏതാനും മസങ്ങൾ ഉള്ളു ട്ടോ.... മര്യാദക് പടിച്ചോളോണ്ടു..." "ഓ...പടിച്ചോളാം...." അങ്ങനെ കോളേജിൽ എത്തി ഞാൻ വേഗം ശ്രുതിയുടെ അടുത്തേക്ക് പോയി...ക്ലാസ്സിൽ ഇരിക്കുമ്പോഴൊക്കെ എനിക്ക് ഭയങ്കര ക്ഷീണം...അത് കൊണ്ട് ഞാൻ ബെഞ്ചിൽ തല വെച്ചു കിടന്നു.... ഇന്ന് മാഷിന്റെ ക്ലാസ്സോന്നും ഉണ്ടായിരുന്നില്ല.... കോളേജ് വിട്ടതും ഞാൻ ഗേറ്റ് ന്ടെ അവിടേക്ക് ശ്രുതിയുടെ കൂടെ പോയി.... മാഷ് ബുള്ളെറ്റ് start ആകുന്നൊള്ളു..... ശ്രുതി എന്നോട് യാത്ര പറഞ്ഞു പോയപ്പോൾ ഞാൻ മാഷിനേയും കാത്തു നിന്നു.... പെട്ടന്നാണ് ഒരു വാൻ എന്റെ മുമ്പിലേക് വന്നത്...അതിൽ നിന്ന് മുഖം മറച്ച ഒരാൾ എന്റെ അടുത്തേക് വന്നു മുഖത്ത് എന്തോ സ്‌പ്രേ ചെയ്തു..... അപ്പോ തന്നെ എന്റെ ബോധം മറഞ്ഞു.... &&&&&&&&&&&&&&

മാഷ് മീനുവിനെ ആരോ എടുത്തു കൊണ്ട് പോവുന്നത് കണ്ടു വേഗം അങ്ങോട്ട് ഓടി ചെന്നു....അപ്പോഴേക്ക് അവർ വാൻ എടുത്തിരുന്നു..... പിന്നെ സമയം കളയാതെ മാഷും ആ വാനിന്ടെ പിന്നാലെ വെച്ചു പിടിച്ചു.... കുറെ പോയപ്പോൾ ആ വാൻ കാണാതെ ആയി.....പക്ഷെ ഒരു മണ്ണ് പാതയിലൂടെ പോയത് കൊണ്ട് ആ വാനിന്റെ ചക്രത്തിന്റെ പാട് ഉണ്ടായിരുന്നു.... കൂടുതൽ വാഹനങ്ങൾ ഒന്നും പോവാത്ത ഒരു സ്ഥലമാണെന്നു ഒറ്റ നോട്ടത്തിൽ മനസിലാവും.... മാഷ് ആ അടയാളം നോക്കി കൊണ്ട് മുന്നോട്ട് പോയി..... &&&&&&&&&&&&&&&& തലക്ക് നല്ല ഭാരം തോന്നിഎപ്പോഴാണ് ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചത്.......മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു...ഒരു ഇരുട്ട് മുറിയിൽ ആണെന്ന് മനസിലായി....ഞാനിപ്പോ ഒരു കസേരയിലാണ് ഇരിക്കുന്നത് അതുമല്ല എന്ടെ കൈ രണ്ടും കെട്ടിയിട്ടിട്ടുണ്ട്... ഞാൻ പേടിച്ചുകൊണ്ട് ചുറ്റും നോക്കി....

ആരാവും എന്നെ ഇവിടെ കൊണ്ടിട്ടവർ.... എന്തിനാ അവർ ഇവിടെ എന്നെ കൊടുന്നെ.... ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു... പെട്ടന്നാണ് ഒരു ചെറു വെട്ടം എന്റെ മുഖത്തേക്കാടിച്ചത്...ഞാൻ ആ ഭാഗത്തേക്ക് നോക്കി....അപ്പോ ഇരുളിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നത് കണ്ടു..... ഞാൻ അയാളെ തന്നെ നോക്കി ഇരുന്നു.... അയാൾ ഒന്ന് കൂടെ മുന്നിലേക്ക് നിന്നതും ഞാൻ ആ വ്യക്തിയുടെ മുഖം കണ്ടു ഞെട്ടി തരിച്ചു.... രജീഷ് മാഷ് സാർ എന്നെ രക്ഷിക്കാൻ വന്നതാണോ....അതോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് സാറാണോ.... ഞാൻ സാറിന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്ന്.... "എന്താ മീനു ഇങ്ങനെ നോക്കുന്നെ...." "സ...സറെന്താ ഇവിടെ...എന്നെ ഇവിടേക്ക് കൊണ്ട് വന്നത് സാർ ആണോ...." "ഹാ....ഹാ...ഹാ....അതേ ഞാൻ തന്നെയാണ് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..."

"അത് കേട്ട് ഞാൻ പകച്ചു കൊണ്ട് മാഷിനെ നോക്കി.... "എ... എന്തിന എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്...." "എന്തിനാണെന്നോ...നമുക്ക് രണ്ടുപേർക്കും ഒരുമിച്ചു ജീവിക്കാൻ.... ഹാ..ഹാ...." അത് കേട്ട് ഞാൻ മാഷിനെ സംശയത്തോടെ നോക്കി...ഇങ്ങേർക്ക് പ്രാന്ത് ആയതാണോ...പിച്ചും പെയുമൊക്കെ പറയുന്നു... "മീനു...നിനക്ക് ഒന്നും മനസ്സിലായില്ല..ല്ലേ..ഞാൻ പറഞ്ഞു തരാം.... ഞാൻ ഈ ലോകത്ത് എന്ടെ 'അമ്മ കഴിഞ്ഞു ഒരു പെണ്ണിനെ ആഴത്തിൽ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് നിയാണ് മീനു...നി മാത്രം... കോളേജിൽ വന്ന അന്ന് തന്നെ നി ആദ്യം എന്റെ മുമ്പിലേക്കാണ് എത്തി പെട്ടത്....നിന്നെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായിരുന്നു...ആ ഇഷ്ടം കൂട്ടുവാൻ നി ഓരോ പൊട്ടതാരങ്ങൾ പറഞ്ഞു എന്നോട് കൂട്ട് കൂടി... നിന്ടെ ഓരോ സംസാരവും കാട്ടി കൂട്ടലുമൊക്കെ എന്നെ നിന്നിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു.... എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഒക്കെ താളം തെറ്റി.....

അരവിന്ത് അവൻ ഈ കോളേജിൽ വന്നപ്പോൾ മുതൽ നി എന്നോട് സംസാരിക്കുന്നതിനെക്കാൾ അവന്റെ പിന്നാലെ നടക്കാൻ തുടങ്ങി...അതെന്നിൽ ദേഷ്യം വരുത്തി.... എങ്കിലും നിന്നെ അവൻ ഇഷ്ടമില്ലല്ലോ എന്നു കരുതി ഞാൻ സമാധാനിച്ചു.... പക്ഷെ അതിനും വലിയ ആയുസുണ്ടായിരുന്നില്ല.... അവൻ നിന്നെ പണ്ട് തൊട്ടേ ഇഷ്ടമാണെന്ന കാര്യം ഞാനറിഞ്ഞു....അന്ന് ഞാൻ ഒരു പ്രാന്തന് തുല്യം എല്ലാവരോടും പെരുമാരി...അവനെ എങ്ങനെയെങ്കിലും നിന്നിൽ നിന്ന് അകറ്റണം എന്നു മാത്രമായിരുന്നു എന്റെ ചിന്ത.... അതിഞ്ഞു വേണ്ടി ഞാൻ നി അറിയാത്ത കുറച്ചു സത്യങ്ങൾ തേടി കണ്ടു പിടിച്ചു...അത് വിളിച്ചു പറഞ്ഞു അവനെ ഞാൻ ഭയപ്പെടുത്തി കൊണ്ടിരുന്നു....എന്തായാലും അതവന് ഏറ്റു... അവൻ പരമാവധി നിന്നെ അകറ്റാൻ തുടങ്ങി...പാവം അവനറിയില്ലായിരുന്നു ഞാനാണ് അവനെ വിളിച്ചു ഭീഷണി പെടുത്തുന്നത് എന്ന കാര്യം.... അവനെന്നെ നല്ല ഫ്രണ്ട് ആയി കണ്ടു എല്ലാ കാര്യങ്ങളും എന്നോട് വന്നു പറഞ്ഞു.....

പക്ഷെ ആർട്സ് ന്ടെ അന്ന് ആ ശ്രേയ കാരണം എല്ലാം കുളമായി.....ആ ലൈബ്രറിയിൽ വെച്ചുണ്ടായ പ്രശനം കൊണ്ട് നിങ്ങളെ വിവാഹം പെട്ടന്ന് നടന്നു...അത് മാത്രമല്ല ആർട്‌സ്ന് അരവിന്ത് ഇത്രയും കാലം മൂടി വെച്ച സ്നേഹം നിനക്ക് മുമ്പിൽ തുറന്നു കാട്ടി.... പിന്നെയും ഞാൻ വിളിച്ചു അവനോട് നിന്ടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവാൻ പറഞ്ഞു...പക്ഷെ അവനത് കേട്ടില്ല....അവൻ നി അറിയാത്ത സത്യങ്ങൾ മുഴുവൻ നിന്നൊട് പറഞ്ഞു..... പിന്നെ എന്റെ മുൻപിൽ ഈ വഴി അല്ലാതെ മറ്റൊരു വഴിയും തെളിഞ്ഞില്ല....എനിക്ക് നിന്നെ വേണം മീനു...നിയെന്നാൽ എനിക്ക് ഭ്രാന്താണ്... ഇന്നത്തെ night ഫ്ലൈറ്റിന് നമ്മൾ ഇവിടെ നിന്ന് പോവും...പിന്നെ നമ്മൾ മാത്രമായ ഒരു ലോകത്തേക്.... അവിടെ നമുക്ക് സന്തോഷത്തോടെ ജീവിക്കാo......" ഇത്രയും പറഞ്ഞു നിറുത്തിയതും ഞാൻ ഞെട്ടി...പിന്നെ അത് പുച്ഛത്തിലേക്ക് വഴി മാറി... പാവം മാഷ് ഇവനെ എത്രത്തോളം വിശ്വസിച്ചിരുന്നു....എന്നിട്ട് ഇവൻ ചെയ്തതോ...

ഞാൻ അവന്ടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.... അപ്പോ തന്നെ അവൻ ചിരിച്ചു കൊണ്ട് അത് തുടച്ചു.... "നീയെന്നെ എന്ത് ചെയ്താലും എനിക്കത് ഒരു പ്രശ്നവുമില്ല മീനു...." "തനിക്ക് പ്രാന്താണെണ്ടോ.... എനിക്ക് തന്നെ ഇഷ്ടമില്ല...ഈ മീനക്ക് ഒരു ജീവിതമുണ്ടെങ്കിൽ അതെന്റെ മാഷിന്റെ കൂടെ മാത്രമാണ്...ബിക്കോസ് ഞാൻ ആരെക്കാളും ഈ ലോകത്ത് സ്നേഹിക്കുന്നത് എന്റെ മാഷിനെ ആണ്...." "അതൊക്കെ നമുക്ക് പതിയെ മാറ്റി എടുക്കാം...നീയെന്റെ ആണ്...എന്റെ മാത്രം..." എന്നും പറഞ്ഞു അയാൾ പൊട്ടി ചിരിച്ചു..... &&&&&&&&&&&&&&&& മാഷ് ആ ചക്രത്തിന്റെ അടയാളം നോക്കി നോക്കി വന്നത് ലാസ്റ്റ് ഒരു ഇടിഞ്ഞു പൊളിയാറായ വീട്ടിലാണ്...ബുള്ളെറ്റ് ഓഫ്‌ ചെയ്തു മാഷ് അവിടേക്ക് നടന്നു.... അപ്പോഴാണ് ആ വീടിന്ടെ ഡോറിന് മുൻപിൽ രണ്ടു ഗുണ്ടകൾ നിൽക്കുന്നത് കണ്ടത്...ആ ഗുണ്ടകൾ മാഷിനെ കണ്ടതും മാഷിന് നേരെ വന്നു....

മാഷ് അവരെ രണ്ടിനെയും അടിച്ചു ശെരിയാക്കി ആ ഡോറിന്റെ അടുത്തേക്ക് പോയി അത് തുറക്കാൻ ശ്രമിച്ചു.... പക്ഷെ അത് തിരയുന്നുണ്ടായിരുന്നില്ല....നിവർത്തി ഇല്ലാതെ മാഷ് ആ ഡോർ ചവിട്ടി പൊളിച്ചു...വിശാലമായ ഒരു ഹാളിലേക്കാണ് മാഷ് വന്നത്....അവിടെ ഫുൾ ഇരുട്ടായിരുന്നു.... ഫോണിന്റെ ലൈറ്റ് അടിച്ചു മാഷ് അതിലൂടെ നടന്നു..... പെട്ടന്നാണ് ഒരു മുറിയിൽ നിന്ന് ആരുടെയൊക്കെയോ ശബ്ദം കേട്ടത്...അത് മാത്രമല്ല ആ മുറിയിൽ ചെറുതായി വേട്ടവുമുണ്ട്....മാഷ് ആ മുറിയുടെ അടുത്തേക്ക് നടന്നു.... അവിടെ എത്തി ആ മുറിയിലേക്ക് നോക്കിയപ്പോൾ മീനു കസേരയിൽ ബന്തി ആയി ഇരിക്കുന്നത് കണ്ടു.....അവളെ അടുത്ത് തന്നെ ആരോ അങ്ങോട്ട് തിരിഞ്ഞു നിൽക്കുന്നുണ്ട്.... പെട്ടന്ന് അയാൾ മാഷിന് നേരെ തിരിഞ്ഞതും അയാളെ മുഖം കണ്ടു മാഷ് ഞെട്ടി തരിച്ചു കയ്യിലുള്ള ഫോൺ നിലത്തേക്ക് വീണു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story