❤️എന്റെ മാഷ്❤️: ഭാഗം 61

ente mash

എഴുത്തുകാരി: AADI

രജീഷ് മാഷ് അറിയാതെ തന്നെ മാഷിന്റെ നാവ് ആ പേര് മന്ദ്രിച്ചു.... അത് കേട്ടതും രജീഷ് മാഷിനെ നോക്കി.... "ആഹാ...വന്നല്ലോ കഥ നായകൻ...." മാഷിനെ കണ്ടപ്പോൾ തന്നെ പുച്ഛിച്ചു ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.... മാഷ് പെട്ടന്ന് സ്വബോധത്തിലേക്ക് വന്നു രജീഷിനെ നോക്കി പല്ല് കടിച്ചു.... "എടാ...അപ്പോ നിയായിരുന്നോ ഇതിനൊക്കെ പിന്നിൽ...." എന്നും ചോദിച്ചു രജീഷിന്റെ കോളറിൽ കുത്തി പിടിച്ചു... ''ഹാ..ഹാ...അതേടാ ഞാൻ തന്നെയായിരുന്നു....നിനക്ക് വിളിച്ചിരുന്നതും ഒക്കെ ഈ ഞാൻ തന്നെ ആയിരുന്നു..." എന്നു പറഞ്ഞു കൊണ്ട് മാഷിന്റെ കൈ ബലമായി വിടുപ്പിച്ചു...മാഷ് മീനുവിനെ നോക്കിയപ്പോൾ മീനു ഒരു കൂസലുമില്ലാതെ ഇരിക്കുന്നത് കണ്ടു...മാഷ് ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് ആ മൊതൽ ഇരിക്കുന്നത്....

രജീഷ് പെട്ടന്ന് മാഷിനെ ഒരു കത്തി കൊണ്ട് കുത്താൻ നോക്കിയതും മാഷ് അത് തടഞ്ഞു...പിന്നെ അവിടെ ഒന്നൊന്നര അടി ആയിരുന്നു....മീനു അങ്ങനെ കൊടുക്ക് ഇങ്ങനെ കൊടുക്ക് എന്നൊക്കെ പറയുന്നുണ്ട്..... പെട്ടന്ന് അടുത്തുള്ള ഒരു കമ്പി രജീഷിന്റെ വയറ്റിൽ കുത്തി കയറി.....മാഷും മീനുവും അത് കണ്ടു പേടിച്ചു നിന്നു...മാഷ് പതിയെ അതിന്മേൽ നിന്ന് രജീഷ് മാഷിനെ എടുത്തു...എന്നിട്ട് വയറിൽ അമർത്തി പിടിച്ചു.... "ഇല്ലടാ....ഒന്നും സംഭവിക്കില്ല...." എന്നു പറഞ്ഞു മാഷ് ആശ്വസിപ്പിച്ചു...രജീഷ് മാഷിനെ അത്ഭുതമായിരുന്നു...ഇത്ര ദ്രോഹം ചെയ്തിട്ട് മാഷ് തന്നെ സംരക്ഷിക്കുന്നതിൽ...മാഷ് സമയം കളയാതെ ഫോൺ എടുത്തു ആംബുലൻസ് വിളിച്ചു....

അങ്ങനെ ആംബുലൻസ് വന്നു രജീഷ് മാഷിനെ അതിൽ കിടത്തി....രജീഷ് മാഷിന് അപ്പോ ചെറുതായി ഉള്ളു ബോധമുണ്ടായിരുന്നുത്...മാഷ് മീനുവിന്ടെ അടുത്തു പോയി അവളെ കേട്ടൊക്കെ അഴിച്ചു കൊടുത്തു.... മീനു എണീറ്റ് നിന്നതും പെട്ടന്ന് അവൾക് തല കറങ്ങിയതും ഓപ്പമായിരുന്നു...വാടിയ പൂതണ്ടു പോലെ മീനു മാഷിന്റെ കൈ കളിലേക്ക് വീണു...മാഷ് അവളെയും താങ്ങി കൊണ്ട് ഹോസ്പിറ്റക്കിലേക്ക് വിട്ടു...രജീഷ് മാഷിനെ icu വിൽ കയറ്റി....മീനുവിന് ഡ്രിപും ഇട്ടു.... പെട്ടന്ന് ഒരു ഡോക്ടർ മാഷിന്റെ അടുത്തേക്ക് വന്നു.... "താങ്കൾ എന്റെ കൂടെ ഒന്ന് വരു..." മാഷ് ഡോക്ടറെ കൂടെ ചെന്നു.... "മീന നിങ്ങളുടെ വൈഫ് അല്ലെ..." ഡോക്ടർ "അതേ...അവൾക്കെന്തെങ്കിലും...." "ഹ്മ്മ...congrats mr. നിങ്ങളൊരു അച്ഛനാവാൻ പോവുന്നു....she is pregnant...."

ഡോക്ടർ പറയുന്നത് കേട്ടതും മാഷിന് സന്തോഷം കൊണ്ട് എന്ത് ചെയ്യും എന്ന് അറിയുന്നുണ്ടായിരുന്നില്ല...മാഷ് വേഗം മീനുവിന്ടെ അടുത്തേക്ക് പോയി അവളെ തുരു തുരെ ചുംബിച്ചു....മീനു അന്തം വിട്ടു കൊണ്ട് മാഷിനെ നോക്കി.... ഈ മാഷിന് പ്രാന്തയോ.... "മീനു...നമ്മളൊരു അച്ഛനും അമ്മയും ആവാൻ പോവാണെടി...." അത് കേട്ടതും മീനുവിന്ടെ കൈ തന്ടെ വയറിലേക്ക് പോയി...അതേ താനും ഒരമ്മ ആവാൻ പോവുന്നു...ആ മാതൃ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു...അപ്പോഴാണ് മീനുവിന്ടെ ഫോണിലേക്ക് ശ്രുതി വിളിച്ചത്....മീനു എല്ലാ കാര്യങ്ങളും ശ്രുതിയോട് പറഞ്ഞു...ശ്രുതി അപ്പോൾ തന്നെ ഓടി പിടിച്ചു ഹോസ്പിറ്റലിലേക്ക് വന്നു മീനുവിനെ കെട്ടിപിടിച്ചു....പിന്നെ അവൾ രജീഷ് മാഷ് എവിടെ എന്നു ചോദിച്ചു വേവലാതി പെട്ടു കൊണ്ടിരുന്നു....

അവളെ വേവലാതി പേടൽ കണ്ടു മാഷും മീനുവും അവളെ അന്തം വിട്ടു നോക്കി...രജീഷ് മാഷ് icu വിൽ ആണെന്ന് പറഞ്ഞു...ശ്രുതി കരഞ്ഞു കൊണ്ട് അവിടിരുന്നു...മീനു അവളെ സമാധാനിപ്പിച്ചു എന്താ കാര്യമെന്ന് ചോദിച്ചു...അപ്പോ തന്നെ ശ്രുതി അവൾക് രജീഷ് മാഷിനെ ഇഷ്ടമുള്ള കാര്യം പറഞ്ഞു...അത് കേട്ട് മാഷും മീനുവും ശെരിക്കും ഞെട്ടിയിരുന്നു.... ശ്രുതിയെ ഓരോന്ന് പറഞ്ഞു സമാധാനപ്പെടുത്തി അവർ വീട്ടിലേക്ക് പൊന്ന്....ശ്രുതിയെ അവളെ വീട്ടിലും ഇറക്കി...വീട്ടിലെത്തി മീനുവിന് വിശേഷമുള്ള കാര്യം എല്ലാവരെയും അറിയിച്ചു...എല്ലാവർക്കും നല്ല സന്തോഷമായിരുന്നു... "മോളെ...ഇനി പഴയ പോലെ ബെല്ലും ബ്രയിക്കും ഇല്ലാതെ നടക്കരുത് ട്ടോ...." 'അമ്മ "ബെല്ലും ബ്രോകുമായി നടക്കാൻ ഞാൻ വാഹനമൊന്നുമല്ല അമ്മേ...."

മീനു അപ്പോ 'അമ്മ മീനുവിനെ നോക്കി ഒന്ന് ചിരിച്ചു... മാഷ് പല്ല് കടിച്ചു കൊണ്ട് നിക്കുവാണ്... മാഷ് 'അമ്മ പറഞ്ഞ പ്രകാരം ഓരോ സാധനങ്ങളും വാങ്ങി വന്നു.... എല്ലാവരെയും മെയിൻ പണി മീനുവിനെ തീറ്റിക്കൽ ആണ്.... മീനു ആണെങ്കിലോ ഒക്കെ വാരി വലിച്ചു കഴിക്കുന്നുണ്ട്....ഇടക്ക് കഴിച്ചതൊക്കെ അപ്പടി ശര്ധിക്കും..... അങ്ങനെ ദിവസങ്ങൾ അതിന്ടെ വഴിക്ക് പോയി..... ശ്രുതി എന്നും രജീഷ് മാഷിനെ ഹോസ്പിറ്റലിൽ പോയി കാണും....മാഷും പോവറുണ്ട്....മഷിനോടും മീനുവിനോടും രജീഷ് മാഷ് മാപ്പ് ചോദിച്ചു... "അനു എന്നോട് ക്ഷമിക്കണം...ഞാ...ഞാൻ...." രജീഷ് മാഷ് വാക്കുകൾക് വേണ്ടി പരതി.... "സാരമില്ല...ഒക്കെ ഞാൻ അപ്പോഴേ വിട്ടു...." "മീനുവിനോടും എന്നോട് ക്ഷമിക്കാൻ പറയണം...."

രാജിഷ് മാഷ് "അവളൊക്കെ എപ്പോഴേ ക്ഷമിച്ചുക്കുന്നു...." ശ്രുതിയെ ആദ്യമൊക്കെ രജീഷ് മാഷ് അകറ്റിയെങ്കിലും പതിയെ രജീഷ് മാഷിനു അവളെ ഇഷ്ടായി...ഒരിക്കെ മാഷ് ഹോസ്പിറ്റലിലേക്ക് വന്നപ്പോൾ ശ്രുതിയും രജീഷ് മാഷും സംസാരിച്ചിരിക്കുന്നതാണ് കണ്ടത്... "ആഹാ...എന്താ പഞ്ചാര...ഇത് ഹോസ്പിറ്റലാണ്..." മാഷത് പറഞ്ഞതും രണ്ടാളും ചമ്മി മാഷിനെ നോക്കി ഒന്ന് ഇളിച്ചു... "മീനുവിന് ഇപ്പോ എങ്ങനെയുണ്ട്..." രജീഷ് മാഷ് വേഗം കാര്യം മാറ്റാൻ വേണ്ടി പറഞ്ഞു..... അത് മാഷിന് മനസിലാവും ചെയ്തു.... "അവൾക് കുഴപ്പമൊന്നുമില്ല..." അങ്ങനെ രജീഷ് മാഷ് ഡിസ്ചാർജ് ആയി.....കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രജീഷ് മാഷ് ശ്രുതിയെ പെണ്ണ് ചോദിക്കാൻ അവളെ വീട്ടിലേക്ക് വന്നു.... അങ്ങനെ അവരെ കല്യാണം ഉറപ്പിച്ചു.... മീനുവിന് ഇപ്പോ 5 മാസമായി....ഇന്ന് ശ്രുതിയുടെ കല്യാണമാണ്...മീനു വയറും താങ്ങി അതിലൂടെ വിലസി കൊണ്ടിരുന്നു...മീനുവിന് ഇപ്പോഴും ഗർഭിണി ആണ് എന്നൊരു ചിന്തയുമില്ല...

ഓടി ചാടി നടക്കല പണി.... മാഷ് ആണെങ്കിലോ ഏത് സമയവും മീനുവിന്ടെ പിന്നാലെ തന്നെ.... "എന്റെ മീനു...ഒന്ന് അടങ്ങി ഒതുങ്ങി നടക്കെ...." "ഈ അടങ്ങി ഒതുങ്ങി നടക്കൽ എങ്ങനെയാ മാഷേ...." "ഹോ..ന്റെ പോന്നെ...നിയൊന്ന് ആ കസേരയിൽ പോയി ഇരിക്കെ...." മാഷ് മീനുവിന് നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞതും മീനു ചിരിച്ചു കൊണ്ട് കസേരയിൽ ഇരുന്നു.... പിന്നെ ശ്രുതിയുടെയും രജീഷ് മാഷിന്റെയും കൂടെ നിന്ന് കുറെ ഫോട്ടോസും എടുത്തു.... അങ്ങനെ ശ്രുതി എല്ലാവരോടും യാത്ര പറഞ്ഞു രജീഷ് മാഷ്ന്റെ വീട്ടിലേക്ക് പോയി.... മീനുവിന് നല്ല സന്തോഷമായിരുന്നു...ശ്രുതിക്കും സ്നേഹിച്ച ആളെ തന്നെ കിട്ടിയല്ലോ.... മീനു മുറിയിൽ ഇരിക്കുമ്പോഴാണ് മാഷ് അങ്ങോട്ട് വന്നത്.... "മാഷേ എനിക്ക് ഷവർമ വേണം"

"ഹോ...എന്ടെ മീനു..നി ഗർഭിണി ആയപ്പോ തുടങ്ങിയതാണെല്ലോ ഈ ഷവർമ തിന്നാൻ...സാദാരണ എല്ലാരും പച്ച മാങ്ങയും മസാല ദോഷയുമൊക്കെയ തിന്ന...നിയോ ഷവർമിം..." എന്നും പറഞ്ഞു കൊണ്ട് മാഷ് വേഗം ഷവർമ വാങ്ങാൻ പോയി...അത് വാങ്ങിച്ചു മീനുവിന് കൊടുത്തു...മീനു അത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടു മാഷിന്റെ മനസ്സ് നിറഞ്ഞു.... അങ്ങനെ മാസങ്ങൾ വീണ്ടും കടന്നു പോയി.... ഇതിനിടയിൽ അശ്വിന്റെയും അവന്റെ മീരയുടെയും കല്യാണം ജസ്റ്റ് ഒന്ന് ഉറപ്പിച്ചു വച്ചു...അതും മാഷാണ് ശെരിയാക്കി കൊടുത്തത്.... ഇപ്പോ മീനുവിന് 9 മാസം കഴിയാറായി.... "മീനു...ഇത് പടിക്ക്...." എന്നും പറഞ്ഞു മാഷ് അവളെ നേരെ ബുക് നീട്ടി..... "എനിക്കൊന്നും വയ്യ മാഷേ ഇത് പഠിക്കാൻ...." "മര്യാദക് പടിച്ചോ... അല്ലേൽകിൽ സപ്പ്ളി എഴുതേണ്ടി വരും...." "ഞാൻ സപ്പ്ളി എഴുതികൊളം...എന്നെ കൊണ്ട് വയ്യേ...."

എന്നും പറഞ് മീനു തിരിഞ്ഞിരുന്നു... "എന്റെ പൊന്ന് മീനുട്ടി അല്ലെ ഒന്ന് പടിക്ക്..." മാശത് പറഞ്ഞതും കുഞ്ഞ് മീനുവിനെ ചവിട്ടി... "തേ... മാഷേ കണ്ടോ..വാവ പറയുന്നത് ഞാൻ പടിക്കണ്ട എന്ന...അതോണ്ട ചവിട്ടിയെ..." "അച്ചോടാ...വാവേ...നി അങ്ങനെ അല്ലല്ലോ പറഞ്ഞേ...പടിക്കെ എന്നല്ലേ...." മാഷ് മീനുവിന്റെ വയറിലേക്ക് മുഖം ചേർത്തു കൊണ്ട് പറഞ്ഞതും വാവ വീണ്ടും ചവിട്ടി.... "കണ്ടോ വാവ പാടിക്കാനാ പറയുന്നേ...." എന്നും പറഞ്ഞു മാഷ് മീനുവിന്റെ വയറിൽ ഒരുമ്മ കൊടുത്തു... ഇരുത്തി പഠിപ്പിച്ചു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story