❤️എന്റെ മാഷ്❤️: ഭാഗം 8

ente mash

എഴുത്തുകാരി: AADI

ആആ പെട്ടന്ന് ആരെയോ അലർച്ച കേട്ടു..... മാഷ് ഞെട്ടി കൊണ്ട് എന്നിൽ നിന്ന് വിട്ട് നിന്ന് അലർച്ച കേട്ട ഭാഗത്തേക്ക് പോയി....മാഷിന്റെ പിന്നാലെ ഞാനും പോയി.... അവിടെ ചെന്ന് നോക്കുമ്പോൾ ആ ശ്രേയ പിശാശ് വീണ് കിടക്കുന്നത കണ്ട്....പെട്ടന്ന് മാഷ് അവളെ എണീപ്പിക്കാൻ പോവാൻ നിന്നതും ഞാനതിഞ്ഞു സമ്മതിക്കാതെ ഞാൻ പോയി അവളെ എണീപ്പിച്ചു.... അങ്ങനെ നി എന്ടെ മാഷിനെ കൊണ്ട് എണീപ്പിക്കണ്ട.... അവളെന്നെ കലിപ്പിൽ നോക്കുന്നുണ്ട്....ഞാനവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... എന്നിട്ട് അവളെ അടുത്തുള്ള മരച്ചുവട്ടിലെ മതിലിൽ കൊണ്ട് പോയി ഇരുത്തി....ഇപ്പോ ഒരുവിധം എല്ലാവരും ഓളെ അടുത്തുണ്ട്....മാഷ് ഓളോട് എന്താ പറ്റിയെ എന്നൊക്കെ ചോദിക്കുന്നുണ്ട്..... എനിക്കറിയാം ആ മൂധേവി മനപ്പൂർവം വീണതാണെന്ന്..... മാഷേന്നെ കിസ് ചെയ്യാൻ വരുന്നതിൽ അസൂയ മൂത്ത് അലറിയതാവും.....പിശാശ്.... ശേ നല്ലരു റൊമാൻസ് ആണ് അവൾ നശിപ്പിച്ചത്....തെണ്ടി😬😬ആറ്റ് നോറ്റ് കിട്ടിയ റൊമാൻസ് ആയിരുന്നു....ഒരഞ്ചു മിനുട്ട് കഴിഞ്ഞിട്ടാണ് അവൾ അലറിയിരുന്നത് എങ്കിൽ ഒരു കിസ്സെങ്കിലും കിട്ടിയിരുന്നു....

ഇതിപ്പോൾ ഒന്നും കിട്ടിയില്ല....ഒക്കെ ഈ പിശാശ് നശിപ്പിച്ചു..... നോക്കി കോടി റൊമാൻസ് ദേവധേടെ ശാഭം കിട്ടും നിനക്ക്....അവളെ കാണുമ്പോൾ തന്നെ എനിക്ക് കലി കയറുന്നുണ്ട്.... ഇവളെ ഇപ്പോ എന്താ ചെയ്യ...കൊന്നാലോ🤔 ഏയ് അത് വേണ്ട....കൊന്നാൽ ഞാൻ ജയിലിൽ പോകും....ആ തക്കം നോക്കി മാഷ് വേറെ ആരെങ്കിലും കെട്ടും.... ഞാൻ ജയിലിൽ മാനസ മൈനയും പാടി ഇരിക്കേണ്ടി വരും.....ഹോ ഡാർക്.... അതോണ്ട് കൊല്ലണ്ട.... കൊല്ല കോല ചെയ്യാം ഹി ഹി😁😁 ഞാനും മാഷും റൊമാൻസ് കളിക്കുന്നത് കണ്ട് അവളെ കൊല്ല കോല ചെയ്യണം....ഷോ നല്ല ഐഡിയ.... എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റു.... ഇത്രയ്ക്കും ഐഡിയകൾ എന്റെ തലയിലുണ്ടെന്ന് ഞാനിപ്പഴ അറിയുന്നെ....ഷോ🙈 ഓരോന്ന് ആലോചിച്ചു പരിസരം മറന്ന് ഞാൻ ചിരിച്ചു....പെട്ടന്ന് ആരോ എന്റെ മണ്ടാക്കിട്ട് ഒരെണ്ണം തന്നതും ആരാ ഇത്രയും ബുദ്ധിയുള്ള ഈ തലയിൽ തല്ലിയത് എന്ന് ഞാൻ നോക്കി.... മാഷാണ്..... എന്തിനപ്പോ മാഷേന്നെ തല്ലിയെ....ഞാനിവിടെ നിഷ്‌കു ആയി നിക്കല്ലേ....

"എന്ദിന മാഷേ എന്റെ തലക്ക് തല്ലിയെ...." "പിന്നെ ഒരാളിവിടെ വേദന കൊണ്ടിരിക്കുമ്പോ നി പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നതിന്ന് തല്ലല്ലാതെ ennd വേണം...." അപ്പോ ഞാൻ മാഷിന്റെ അടുത്തേക്ക് കുറച്ചു നീങ്ങി നിന്ന് മാഷിന് മാത്രം കേൾക്കാൻ പറ്റുന്ന സൗണ്ടിൽ പറഞ്ഞു.... "അപ്പോ കെട്ടിപിടിച്ചു ഒരു കിസ്സ് അങ്ങട്ട് തരണം ...😉" ഞാനത് പറഞ്ഞതും മാഷേന്നെ ഒരു നോട്ടം.... ഉഫ്ഫ്....എന്താ ആ നോട്ടം.....ഒരു രക്ഷീല്ല....ന്റമ്മോ ബായനകം..... ഞാൻ ആ ശ്രേയയെ നോക്കിയപ്പോൾ അവളെന്നെ തുറിച്ചു നോക്കി കൊണ്ടിരിക്കുന്നതാ കണ്ട്..... അപ്പോ ഞാനവളെ ഒന്ന് പുച്ഛിച്ചു മാഷിനെ ചൂണ്ടി ഞാനും മാഷും ലൗ എന്ന് ആക്ഷൻ കാണിച്ചു....അപ്പോ ഓളെ കലിപ്പോന്നുകൂടെ കൂടി...... പിന്നെ കുറച്ചു കഴിഞ്ഞപ്പോ അവൾ തന്നെ ഒക്കെ ആയെന്നു പറഞ്ഞു ക്ലാസ്സിലേക്ക് പോയി....അവിടെ കൂടി നിന്നവരും പോയി....ഈ ശ്രുതി എവിടെ??? ഇതും ചിന്ദിച്ചു തിരിഞ്ഞതും മുന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന ശ്രുതിയെ യ കണ്ടത്... "ടീ തെണ്ടി.....😬😬" എന്നും വിളിച്ചു ഞാൻ അവളെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി..... "നീയെന്നെ ആ കണവൻ മാഷിന്റെ അടുത്ത് നിറുത്തി പോവും ലെ....മാഷ് വന്നതോന്നു നിനക്ക് എന്നോട് പറഞ്ഞുടയിരുന്നോ....ശേ എന്റെ ഒളിഞ്ഞു നോട്ടം മാഷ് കണ്ടു....

അതാ എന്റെ സങ്കടം😪" ഇതും പറഞ്ഞു വീണ്ടും അവളെ അടിക്കൽ തുടങ്ങി.....അപ്പോൾ തന്നെ അവളെന്റെ കൈ പിടിച്ചു വെച്ചു.... "എടി സത്യമായിട്ടും ഞാൻ മനപ്പൂർവം നിന്നെ അറിയിക്കാതിരുന്നതല്ല....സർ എന്നോട് മിണ്ടാതെ പോകാൻ പറഞ്ഞിട്ട....സോറി ടി....അല്ല അവിടെ എന്നിട്ട് എന്താ ഉണ്ടായേ.... കിസ് കിട്ടിയോ ഡി...." "കിസ് ഉലക്ക യ കിട്ടിയേ....കിസ് കിട്ടണ്ടതായിരുന്നു.... അപ്പഴേക്ക് ആ കോപ്പ് ശ്രേയ അലറിയില്ലേ...." "ഹ്മ്മ...അവളൊക്കെ നശിപ്പിച്ചു ല്ലേ...." "ഹാ😣" "സാരമില്ല....അടുത്ത പ്രാവിശ്യം കിസ് കിട്ടാൻ പ്രാർത്ഥിച്ചോ...." "ഹാ...അതല്ലാതെ വേറെ എന്താ വഴി....നിയും പ്രാർത്തികൊണ്ടു...." ഇതും പറഞ്ഞു ശ്രുതിയെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു...... ൦൦൦൦൦●●●●൦൦൦൦●●●● 【ശ്രേയ】 മീന.........വെറുതെ വിടില്ല നിന്നെ ഞാൻ.... ഞാനിന്ന് അലറിയിരുന്നില്ലേൽ അനു നിന്നെ കിസ് ചെയ്തിരുന്നു....അനു ന് നിന്നോട് സ്പാർക്ക് തോന്നുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്....എന്തങ്കിലും പെട്ടെന്ന് ചെയ്യണം.......... നിന്നെയും അനുനെയും ഒന്നിക്കാൻ സമ്മതിക്കില്ല ഞാൻ....അനു എന്റെ യാ.....എന്റെ മാത്രം.... ●●●●൦൦൦൦●●●●൦൦൦൦●●●● ആ ശ്രേയ അലറിയപ്പോഴാണ് എനിക്ക് ബോധം വന്നത്....അല്ലെങ്കിൽ ഞാൻ ഇന്ന് അറിയാതെ മീനുവിനെ കിസ് ചെയ്തിരുന്നു.... എന്തോ അവളെ ആ കണ്ണിലേക്ക് നോക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്.... ൦൦൦●●●●●൦൦൦൦●●●●

ക്ലാസ്സിൽ കയറിയപ്പോൾ തന്നെ ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന ശ്രേയനെയാണ് കണ്ടത്....എന്നെ കണ്ടപ്പോൾ കലിപ്പിൽ നോക്കുന്നുണ്ട്....ഞാനൊന്ന് പുച്ഛിച്ചു കൊടുത്ത് എന്റെ സീറ്റിൽ ശ്രുതിയുടെ ഒപ്പം വന്നിരുന്നു..... "ശ്രുതി ഇനി എന്നടി എനിക്കൊരു കിസ് കിട്ട...." എന്റെ ചോദ്യം കേട്ടതും ശ്രുതിയെന്റെ കവിളിൽ ഒരു കിസാങ് തന്നു.... "ഈ....തെണ്ടി...നിന്റെ കിസ്സല്ല...മാഷിന്റെയ..." "നിയെന്നോട് എന്ന കിസ് കിട്ടന്ന ചോയിച്ചേ...ഞാനത് തരും ചെയ്തു..." "ഹോ...ഇതിനോട് പറയാൻ നിന്ന എന്നെ വേണം തല്ലാൻ..." അപ്പോ തന്നെ ആ പിശാശ് എന്റെ കയ്യിലേക്ക് ഒരൊറ്റ അടി.... "എന്താ പിശാശ്ശേ..." "നിയല്ലേ നിന്നെ വേണം അടിക്കാൻ എന്ന് പറഞ്ഞത്....അതോണ്ട് തന്നതാ..." "അയ്യോഹ് ഇങ്ങനൊരു പൊട്ടത്തി...." ഞാൻ "ഓഹ് പറയുന്ന ആൾ വല്യ ബുദ്ധിമതി ആണല്ലോ...." ശ്രുതി എന്നെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു... "അതേടി ഞാൻ ബുദ്ധി മതി തന്നെയാണ്....ബുദ്ധിയാണ് സാറേ എന്റെ മെയിൻ😌😎" "ബുദ്ധി അല്ല പൊട്ടാത്തരമാണ് നിന്റെ മെയിൻ...." ഇതും പറഞ്ഞു മാഷ് സ്ലോ മോഷനിൽ ക്ലാസ്സിലേക്ക് കയറി വന്നു....

പിന്നെ എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ മാഷ് ബുക്കിൽ എന്തോ അരിച്ചു പെറുക്കാൻ തുടങ്ങി.... ഞാൻ മാഷിനേയും നോക്കി അങ്ങനെ ഇരിക്കുമ്പോഴാണ് മാഷേന്നോട് ക്യുഎസ്റ്റിൻ ചോദിച്ചത്..... ഞാൻ നല്ല അന്തസ്സായി ബ..ബ...ബ... അടിച്ചു കൊണ്ടിരുന്നു... അപ്പോ മാഷ് ആ ശ്രേയ മൂധേവിയോട് ചോദിച്ചു....അവൾ നല്ല പിള്ള ചമഞ്ഞ് answer പറഞ്ഞ് എന്നെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ടിരുന്നു.... ഞാനും രണ്ട് ലോഡ് പുച്ഛം അവൾക്കങ് കൊടുത്തു.... അപ്പഴേക്ക് മാഷ് ഉപദേശം തുടങ്ങി.... "മീന താനൊക്കെ എന്തിനാടോ കോളേജിൽ വരുന്നത്.....വെറുതെ ചെത്തി നടക്കാനാവും ല്ലേ....ഒരക്ഷരം പഠിക്കാതെ ചെത്തി നടക്ക..... ഞാനെന്ന് ക്യുഎസ്റ്റിൻ ചോദിക്കുമ്പോഴും തനിക്ക് ഒന്നും അറിയില്ല....നാണമുണ്ടോ തനിക്ക്....താൻ ശ്രേയയെ കണ്ടു പഠിക്ക്.... അവൾ കണ്ടോ എല്ലാത്തിനും answer പറയുന്നേ...." തുടങ്ങി എന്തോക്കെയോ അങ് പറഞ്ഞു.... ലാസ്റ്റ് ഗേറ്റ് ഔട്ട് മാത്രം ഞാൻ നേരെ കേട്ടു....ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ പൂതി ഇല്ലെങ്കിലും ഇപ്പോ ഇറങ്ങിയില്ലേൽ മാഷേന്നെ എടുത്തു ഇടും......

അതു കൊണ്ട് ഞാൻ നല്ല കുട്ടിയായി ക്ലാസ്സിന്റെ പുറത്തേക്കിറങ്ങി..... അല്ലേലും ക്ലാസ്സിൽ ഇരിക്കുന്നതിനെക്കാൾ നല്ലത് പ്രകൃതി ഭംഗി ആസ്വാധിക്കുന്നതാണ്.... പ്രകൃതി നി മുത്താണ്.... അങ്ങനെ ആ പീരിയഡ് കഴിയും വരെ പ്രകൃതി ഭംഗി ആസ്വദിച്ചു നിന്നു....പീരിയഡ് കഴിഞ്ഞു സർ പുറത്തേക്ക് ഇറങ്ങിയതും ചുറ്റും ആരും ഇല്ല എന്ന ഉറപ്പിൽ ഞാൻ സാറിന്റെ കവിളിലൊരു കിസ് കൊടുത്തു ക്ലാസ്സിലേക്ക് ഓടി....... ഞാൻ കിസ് കൊടുത്തത് ശ്രേയ കണ്ടുക്കുന്നു എന്ന് അവളെ മുഖ ഭാവത്തിൽ നിന്ന് മനസിലായി..... ൦൦൦൦●●●●●൦൦൦൦൦●●●●● എന്താപ്പോ ഇവിടെ ഉണ്ടായേ.... കവിളിൽ കൈ വെച്ചു അനു അതും ആലോചിച്ചു നിന്നു.... അപ്പോഴാണ് അത് വഴി രജീഷ് സാർ വന്നത്... "എന്താ അരവിന്ദ് കവിളിൽ കൈ വെച്ചു നിക്കുന്നെ....." "ഏഹ്....എ...ഏയ് ഒന്നുമില്ല...." ഇതും പറഞ്ഞു കവിളിൽ നിന്ന് കയ്യെടുത്തു അനു സ്റ്റാഫ് റൂമിലേക്ക് പോയി..... രജീഷ് സാർ അനുവിന്റെ പോക്ക് കണ്ട് സംശയ ഭാവത്തിൽ നോക്കി നിന്നു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story