❤️എന്റെ മാഷ്❤️: ഭാഗം 9

ente mash

എഴുത്തുകാരി: AADI

എന്റെ ചാടി തുള്ളി ഉള്ള വരവ് കണ്ടിട്ട് ശ്രുതി എന്നെ സംശയ ഭാവത്തിൽ നോക്കുന്നുണ്ട്....ഞാനവൾക്ക് ഒരു ഫ്ലയിങ് കിസ് കൊടുത്തു അവളെ അടുത്തിരുന്നു..... "മീനു നിന്റെ ഈ വരവ് കണ്ടാൽ അറിയാം എന്തോ ഒപ്പിച്ചു കൊണ്ടുള്ള വരവാണെന്ന്...." ശ്രുതി ഞാനവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... "ഞാനങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...😌" നിഷ്‌കു ഭാവം ഫിറ്റ് ചെയ്തു കൊണ്ട് ഞാൻ ശ്രുതിയോട് ചോദിച്ചു.... "നി ചെയ്യുമെന്ന് എനിക്ക് നല്ലo തോനുന്നുണ്ട്...."ശ്രുതി "അത് നിന്റെ തോന്നാലിന്ടെ കുഴപ്പമാ.....ഞാൻ അൽ ഡീസന്റ് മീനു ആണ്😎"

"ദേവിയെ.....വേറെ ആര് ഡീസന്റ് ആണെന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കും...but നി ഡീസന്റ് ആണെന്ന് പറഞ്ഞാൽ ചത്താൽ പോലും ഞാൻ വിശ്വസിക്കൂല...." "അതേനിക്കറിയമേടി.....നിനക്ക് വിശ്വാസം എന്ന് പറഞ്ഞ ഒരു വികാരമില്ലല്ലോ...." "അതിഞ്ഞു വിശ്വാസം ഒരു വികാരമാണോ🤔" ശ്രുതി "ആണോ....അല്ലെ....ആണ്....അല്ല....ഹോ...നി എന്നെ കൂടെ കണ്ഫ്യൂഷൻ ആക്കി...." "ഇഇഇ....അതെന്തെലുമാവട്ടെ സത്യം പറ നിയിപ്പോ ennd ഒപ്പിച്ചു കൊണ്ടുള്ള വരവ...." ''😁" "ഇളിക്കാതെ പറ മീനു😡" "ഹോ ശ്രുതി നി ഭദ്രകാളി ആവേണ്ട.... ഞാൻ പറഞ്ഞേരാം....." "ഹാ....അങ്ങനെ വഴിക്ക് വാ...." "😏" അതിഞ്ഞു ഞാനൊന്ന് പുച്ഛിച്ചു കൊണ്ട് ഉണ്ടായതൊക്കെ അങ് പറഞ്ഞു കൊടുത്തു....

"അപ്പോ അത് ശ്രേയ കണ്ടു ല്ലേ....അത് പൊളിച്ചു.....കുറെ ടൈം ആയി അവളെ മുഖം കടന്നാൽ കുത്തിയ പോലെ😂" ഞാനപ്പോ ശ്രേയടെ മുഖത്തേക്കൊന്നു നോക്കി.... മീനു പറഞ്ഞത് ശരിയാ....കടന്നാൽ കുത്തിയ പോലുണ്ട്..... അവളെ ഇപ്പോഴത്തെ മുഖ ഭാവം കണ്ട് എനിക്ക് ചിരി വരുന്നുണ്ട്😂 പ്യാവം ശ്രേയ കാളി...... "ശ്രേയ കാളിയോ...." ശ്രുതി ഇവളെങ്ങനെ ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടെ🤔 "മോൾ വല്ലാതെ ചിന്തിക്കേണ്ട....നി ഇച്ചിരി ഉച്ചത്തിലാ ഇത്ര ടൈം പറഞ്ഞിരുന്നെ..." ഷോ..... "അല്ല എന്താ ശ്രേയ കാളി...." ശ്രുതി "ഭദ്രകാളി ഇല്ലേ....അതിൽ ഭദ്ര എന്നുള്ളോടത്തു ശ്രേയ എന്ന് വെച്ചു....അങ്ങനെ ശ്രേയ കാളി....നല്ല matchund ല്ലേ...." "പിന്നില്ലാതെ😂"

ഇങ്ങനെ ശ്രേയനെ ട്രോളി കൊണ്ടിരിക്കുമ്പോഴാണ് ടീച്ചർ ക്ലാസ്സിലേക്ക് വന്നത്....പിന്നെയുള്ള 2 പീരിയഡ് ഉറങ്ങി തീർത്തു.... Lunch ബ്രേക്കിന് ശ്രുതിനേയും വലിച്ചു കൊണ്ട് ക്യാന്റീനിലേക്ക് പോയി....അവിടെ എത്തിയപ്പോഴാണ് മാഷ് രജീഷ് സാറിന്റെ കൂടെ ഇരിക്കുന്നത് കണ്ടത്.... ആഹാ ഇബിടിരിക്കണോ കൊച്ചു കള്ളൻ.... സേച്ചി ഇതാ വരുന്നു....എന്ന് മനസ്സിൽ പറഞ്ഞു നേരെ മാഷിന്റെ അടുത്തേക്ക് വിട്ടു..... ൦൦൦൦൦●●●●●൦൦൦൦൦●●● ദൈവമേ കുരിശ് വരുന്നുണ്ട്.... മീനുന്ടെ വരവ് കണ്ട അനു മെല്ലെ പറഞ്ഞു.... "കുരിശോ....എന്ത് കുരിശ്...." അനു പറഞ്ഞതു കേട്ട് രജീഷ് സാർ ചോതിച്ചു.... "നി അങ്ങോട്ട് ഒന്ന് നോക്ക്...അപ്പോ മനസ്സിലാകും..."

മീനു അവരെ അടുത്തേക്ക് വരുന്നത് ചൂണ്ടി കൊണ്ട് അനു പറഞ്ഞു.... മീനുനേ കണ്ടതും രജീഷ് സാർ അവനെ നോക്കി ആക്കി ചിരിച്ചു....അതിഞ്ഞു അവൻ സാറിനെ കലിപ്പിൽ ഒന്ന് നോക്കി..... "ഹെലോ മാഷേ...." മീനു അനുവിന്റെ അടുത്ത് എത്തിയതും അവൾ അനുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു....എന്നിട്ട് മാഷിന്റെ ഒപ്പിസിറ്റുള്ള സീറ്റിൽ മീനു ഇരുന്നു.... രജീഷ് സാറിന്റെ ഓപ്പോസിറ്റ് ശ്രുതിയും ഇരുന്നു.... "അല്ല മീന ഇവിടെ അനു മാത്രമല്ല ഞാനും ഉണ്ട്....ഞാനും നിന്റെ മാഷാണ്....എന്നെയും ഒന്ന് ബഹുമാനിക്കാം...." രജീഷ് സാർ പറഞ്ഞതും മീനു ഇളിച്ചു കൊണ്ട് പറഞ്ഞു.... "Next ടൈം സാറിനെ ബഹുമാനിക്കട്ടോ..." "ഹ്മ്മ....." രജീഷ് സാർ "മാഷേ നിങ്ങളൊന്നും ഓർഡർ ചെയ്യുന്നില്ലേ...."മീനു അനു അവിടുന്ന് എണീറ്റു പോവാൻ നിന്നതും രജീഷ് സർ അനുവിനെ അവിടെ പിടിച്ചിരുത്തി....

രജീഷ് സർ എല്ലാവർക്കും ഫുഡ് ഓർഡർ ചെയ്തു....അങ്ങനെ 4 ആളും കൂടി ഫുടൊക്കെ ഇരുന്നു കഴിച്ചു.... അനു കൈ കഴുകാൻ എണീറ്റതും മീനുവും എണീറ്റു....അനുവിന്റെ പിന്നാലെ വിട്ടു.... ൦൦൦൦●●●●●൦൦൦൦●●●●● "മാഷേ മാഷിന്റെ മുഖം എന്താ കടന്നൽ കുത്തിയ പോലെ...." ഞാൻ മാഷിനോട് ചോദിച്ചതും മാഷേന്നെ നോക്കി കണ്ണുരുട്ടി... ഇനി ശേരിക്ക് കടന്നാൽ കുത്തിയോ🤔 "ഹോ എന്റെ പൊന്ന് മാഷേ ഈ കണ്ണുരുട്ടൽ ഒന്ന് മാറ്റി പിടിച്ചൂടെ..." ഞാനത് പറഞ്ഞതും പെട്ടന്ന് മാഷേന്ടെ നേരെ വന്ന് എന്ടെ കവിളിൽ ഒരഡാർ കിസാങ് തന്നു....കിസ് കിട്ടിയതും ശരീരത്തിൽ കൂടി കറന്റ് പാസ്സ് ചെയ്ത പോലെ..... ദേവിയെ ഞാൻ ഈ കാണുന്നത് സ്വപ്നമൊന്നുമല്ലല്ലോ....

മാഷേനിക്ക് ശെരിക്കും കിസ് തന്നോ...ഞാനെന്റെ കയ്യിൽ ഒന്ന് നുള്ളി നോക്കി....വേദനിക്കുന്നുണ്ട്...വേദനിക്കുന്നുണ്ട്....അപ്പോ ഇത് സത്യമണ്.... ഹോ രാവിലെ ആ ശ്രേയ കാളി കാരണം ഒരു കിസ് മിസ് ആയത്..... ഇപ്പോ എന്തായാലും ആ കിസങ് കിട്ടി... സന്തോഷായി ബാല.....സന്തോഷായി..... "യേയ്....." സ്ഥല കാല ബോധമില്ലാതെ കിസ് കിട്ടിയ സന്തോഷത്തിൽ ഞാൻ അലറിയതും അവിടെ ഉള്ളോരൊക്കെ എന്നെ നോക്കി.... അവർക്കൊക്കെ ഒരു വളിച്ച ഇളി പാസ്സ് ആക്കി മാഷിനെ നോക്കി ഒന്ന് ചിരിച്ചു വേഗം അവിടുന്ന് ക്ലാസ്സിലേക്ക് പൊന്നു..... ൦൦൦൦൦●●●●●൦൦൦൦●●●●● ശേ അനു നിയെന്താ ചെയ്തേ....ചെ...ഞാനവളെ കിസ് ചെയ്യാൻ പാടില്ലായിരുന്നു.... ആരും കാണാഞ്ഞത് ഭാഗ്യം.... അല്ലേൽ നാണം കെട്ടേനെ....

കാന്റീനിൽ നിന്ന് വന്നപ്പോ തൊട്ട് അനു നേരത്തെ മീനുനേ കിസ് ചെയ്തതും ആലോചിച്ചിരിക്കാണ്........ ൦൦൦൦൦●●●●●൦൦൦൦●●●● ക്ലാസ്സിലെത്തിയപ്പോഴാണ് ശ്രുതി എന്ന മൊതലിനെ കൂട്ടാതെയാണ് ഞാൻ വന്നതെന്ന് തുണിയില്ലാത്ത സത്യം ഞാൻ മനസ്സിലാക്കിയത്.... കിസ് കിട്ടിയ സന്തോഷത്തിൽ പെട്ടന്ന് ക്ലാസ്സിലേക്ക് വന്നതാണ്.... ശ്രുതി എവിടെയാണാവോ.... ഇതും ചിന്ദിച്ചു ക്ലാസ്സിൽ നിന്നിറകുമ്പോഴാണ് ആരോ എന്നെ ബാക്കിൽ നിന്ന് ഉന്തിയത്.....പക്ഷെ ഞാൻ വീഴാതെ ആരോ എന്നെ താങ്ങി പിടിച്ചിരുന്നു.... ആരാ എന്നെ പിടിച്ചേ എന്ന് നോക്കിയപ്പോൾ അശ്വിൻ ആണ്....അവൻകൊന്നു പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് അവന്റെ കയ്യിൽ നിന്ന് ഞാൻ നേരെ നിന്നു....ശേരിക്ക് കഥകളിലൊക്കെ നായകന ഇങ്ങനത്തെ സാഹചര്യത്തിൽ പിടിക്ക....

ഇവിടെ ഒക്കെ തിരിച്ച....ഹാ യോഗയല്ല അമ്മിണിയെ എന്ന് പറയുന്നത് ഇതാവും😪 പാവം ഞാൻ😌 അല്ല ആരപ്പോ എന്നെ തള്ളിയത് എന്ന് നോക്കിയപ്പോൾ ശ്രേയയെയാണ് കണ്ടത്...ഹോ ഈ പിശാശണോ.... നേരെ അവളെ അടുത്തു പോയി മുഖ മടക്കി ഒന്നങ് കൊടുത്തു.... "അവളൊരു തള്ളൽ കാരി.... ഈ അടി നീയെന്നെ തള്ളിയതിഞ്ഞല്ല തന്ന്.... മറിച്ച് തള്ളുമ്പോൾ എന്റെ മാഷ് അടുത്തുണ്ടാവുമ്പോ തള്ളിക്കൂടെ....എന്ന ഞങ്ങൾക്കൊരു റൊമാൻസ് നടത്തയിരുന്നുഇങ്ങൾക്കൊക്കെ അപ്പോ ഫ്രീ ആയി ഒരു റൊമാൻസ് സീനും കാണായിരുന്നല്ലോ....... ഒക്കെ നി തുലച്ചു....കാളി...." ഇതും പറഞ്ഞു അവളെ എന്റെ മുൻപിൽ നിന്ന് തട്ടിമാറ്റി സ്ലോ മോഷനിൽ ക്ലാസ്സിലേക്ക് കയറി....

ഷോ ഒരു കുളിo ഗ്ലാസ്സും ബാക് ഗ്രൗണ്ട് മ്യൂസിക്കും കൂടി വേണ്ടിയിരുന്നു.... എന്ന പോളി ആയിന്നു.... ഹാ ഇനി next ടൈം നോക്ക😌 ൦൦൦൦൦●●●●●൦൦൦൦●●●●● മീനുന്ടെ ഡയലോഗ് കേട്ട് അവിടെ കൂടിയവരൊക്കെ കണ്ണും തള്ളി നീക്കാണ്.... എസ്‌പെഷ്യലി മീനു ക കാളി ശ്രേയ😂 ൦൦൦൦൦൦●●●●●൦൦൦൦●●●● ക്ലാസ്സിൽ എത്തിയപ്പോഴാണ് വീണ്ടും ആ ശ്രുതി പിശശിനെ കൊടുന്നില്ല എന്ന് ഓർമ വന്നത്....ശേ നല്ല സ്ലോ മോഷനിൽ നടന്ന് വന്നിട്ട് അവിടുക്ക് തിരിച്ചു പോവുന്നത് സ്ലോ മോഷൻ റൂളിൽ തെറ്റാണ്..... വെറുതെ ഇനി ഞാനായിട്ട് റൂൾ തെറ്റിക്കുന്നില്ല.... അവൾ ഇനി ക്ലാസ്സിലേക്ക് വരട്ടെ.... ഇതും കരുതി ശ്രുതിനേയും കത്ത് കണ്ണിൽ എണ്ണ ഒഴിക്കാതെ എന്റെ മാഷിനേയും ഓർത്ത് ഇരുന്നു.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story