❤️എന്റെ മാഷ് 2❤️ : ഭാഗം 10

ente mash two

രചന: AADI

പതിയെ അവളെ അടുത്തേക്ക് അവൻ വന്നു അവളെ തന്നിലേക്ക് അടുപ്പിച്ചു നിറുത്തി....അവളെ മുഖത്തേക്ക് ഒന്ന് ഊതി....അവന്ടെ നിശ്വാസം തന്റെ മുഖത്തു തട്ടിയപ്പോൾ തന്നെ അവളിൽ എന്തെല്ലാമോ തോന്നി.... അവൻ പതിയെ അവളെ കാതോരം വന്നു ആർദ്രമായി പറഞ്ഞു.... "I ലൗ u മീനു...നീയെന്റെ ആണ് എന്റെ മാത്രം...." അത് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അവളവനെ ഇറുകെ പുണർന്നു..... അവൻ ഒരു പുഞ്ചിരിയാൽ അവളെ പുണർന്നു കൊണ്ട് മൂർതാവിൽ ഒന്ന് ചുംബിച്ചു.... അവൾക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ പോയ നിമിഷമായിരുന്നു അത്..... """"ഡ്രിം ഡ്രിം.........""""" പെട്ടന്ന് അലാറം അടിച്ചതും ഞാൻ ഞെട്ടി എഴുന്നേറ്റു.....

സമയം നോക്കിയപ്പോൾ 6:00 ആയിട്ടുണ്ട്....ഏഹ് ഞാൻ സ്വപ്നo കാണുവായിരുന്നോ...ഈ സ്വപ്നത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആ ചെക്കൻ ആരാണ് അവന്ടെ മുഖം വ്യക്തമായില്ലല്ലോ...പക്ഷെ ആ കണ്ണുകൾ ഞാൻ നേരെ കണ്ടു...മുൻപ് എവിടെയോ കണ്ട് പരിചയമുള്ള കണ്ണുകൾ....എവിടെയാവും....ശേ ഓർമ കിട്ടുന്നില്ലല്ലോ. എന്നാലും ഞാൻ ആരിൽ നിന്നാവും ഈ വാക്കുകൾ കേൾക്കാൻ കൊതിച്ചിട്ടുണ്ടാവ...ആ സ്വപ്നത്തിൽ ഞാൻ അതീവ സന്തോഷവതി ആയിരുന്നു ദൈവമേ...ഈ സ്വപ്നവും ഞാനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ....ഏയ്...ഉണ്ടാവില്ല "മീനു....മീനു....." അമ്മയുടെ വിളി കേട്ടതും ഞാൻ ചിന്തകളെ ഒക്കെ ആട്ടി പായിച്ചു കൊണ്ട് വേഗം ബാത്റൂമിലേക്ക് കയറി.... ====================== 【അനു】

ഇല്ല.......... "ഡും.....ഡും....." പെട്ടന്ന് ഡോറിൽ മുട്ട് കേട്ടതും ഞാൻ ഒന്ന് തല കുടഞ്ഞു വേഗം പോയി ഡോർ തുറന്നു.... "എന്താ അനു നി രാവിലെ തന്നെ കാറി പൊളിക്കുന്നെ...." 'അമ്മ "എ... ഏയ് ഒന്നുമില്ല അമ്മേ...ഞാ...ഞാൻ എന്തോ....." അമ്മയോട് എന്ത് പറയും എന്നറിയാതെ ഞാൻ വാക്കുകൾക്ക് വേണ്ടി പരതി... "ഹ്മ്മ....മതി നിന്ന് പരുങ്ങി കളിച്ചത്....വേഗം പോയി റെഡി ആയിക്കോ ഇനി...." ഇതും പറഞ്ഞു കൊണ്ട് 'അമ്മ പോയി.... "സത്യം പറയട എന്തിനാ നി അലറിയെ...അന്നത്തെ പോലെ എന്റെ പെങ്ങളൂട്ടി വീണ്ടും നിന്ടെ മുറിയിലേക്ക് വന്നോ...." എന്നും ചോതിച്ചു കൊണ്ട് രജീഷ് മാഷ് മുറി ആകമനം ഒന്ന് നോക്കി... "ദേ ചേട്ടനാണെന്നൊന്നും നോക്കില്ല...ഒറ്റൊന്ന് അങ് തരും.... " ഞാൻ "😁അതൊക്കെ എന്റെ അനിയൻ ബുദ്ധിമുട്ട് ആവില്ലേ...പിന്നെ എന്ടെ ശരീരത്തിനും ബുദ്ധിമുട്ട് ആണ് അതോണ്ട് ഞാൻ അങ് പോവ...."

എന്നും പറഞ്ഞു കൊണ്ട് എട്ടൻ സ്ഥലം കാലിയാക്കി.... ഹോ...എന്ടെ ദൈവമേ എന്ത് സ്വപ്‌നമായിരുന്നു അത്....ഭയാനകം.... നിങ്ങളിപ്പോ ചിന്ദിക്കുന്നുണ്ടാവും ല്ലേ അതിനാമാത്രം ഭയാനകമായ എന്ത് സ്വപ്നമാണ് ഞാൻ കണ്ടെന്ന്...... അത് മറ്റൊന്നുമല്ല ആ മീന യെ ഞാൻ കല്യാണം കഴിക്കുന്നതാണ് കണ്ടത്...ഹോ ഇതൊക്കെ കണ്ട പിന്നെ മനുഷ്യൻ അലറാതിരിക്കോ... ഞാൻ പിന്നെയും അത് തന്നെ ആലോചിച്ചു നിൽക്കാതെ വേഗം ഫ്രഷ് ആവാൻ കയറി....ഫ്രഷ് ആയി ഇറങ്ങി വന്നു ഡ്രെസ്സും ധരിച്ചു നേരെ ഫുഡ് കഴിക്കാൻ വന്നിരുന്നു.... 'അമ്മ ഫുഡ് എടുത്തു തന്നതും അത് വേഗം കഴിച്ചു....ഞാനൊരു മാഷ് ആയതോണ്ട് വേഗം കോളേജിൽ എത്തണം....ഇന്നിനി ആ പിശാശ് ബുള്ളെറ്റിന് കൈ കാണിക്കാതിരുന്ന മതിയായിരുന്നു.... =========================

ഫ്രഷ് ആയി വന്നു ഒരു ജീൻസും ഷോർട്ട് ടോപ്പും എടുത്തിട്ട്....മുടി ചുരുട്ടി കെട്ടി ഒരു കുഞ്ഞു പൊട്ട് ഇട്ടു...അല്ലെങ്കിൽ ഇനി രാവിലെ തന്നെ അമ്മയുടെ വായിൽ ഉള്ളത് കേൾക്കേണ്ടി വരും.... വേഗം അമ്മയുടെ അടുത്തേക്ക് പോയി.... "വാ...ഭക്ഷണം കഴിക്കാം...." 'അമ്മ വേഗം ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു.... "ഇന്നും ദോശ ആണോ..." "എന്തെയ്...നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ...." 'അമ്മ "ഏയ്...എനിക്കെന്തു കുഴപ്പം...." എന്നും പറഞ്ഞു വേകം ദോഷ എടുത്തു കഴിക്കാൻ തുടങ്ങി.... "മീനു നാളെയാണ് നമ്മൾ തറവാട്ടിലേക്ക് പോകുന്നേ....2 ദിവസം കോളേജ് ലീവല്ലേ നിനക്ക്...." 'അമ്മ "ഹാ....." "ഹ്മ്മ...കോളേജിൽ നിന്ന് വന്ന ശേഷം നിന്ടെ ഡ്രസ് ഒക്കെ പാക്ക് ചെയ്തോളോ ണ്ടു... ഇനി കുറച്ചു അവിടെ ആവും...അമ്മക്ക് 【അമ്മൂമ്മ】

ഒരേ നിർബന്ധം നമ്മൾ അവിടെ നിൽക്കണമെന്ന്...." 'അമ്മ "ഹാ...." ഞാൻ എല്ലാത്തിനും ഒന്ന് മൂളി കൊടുത്തു വേഗം ഭക്ഷണവും കഴിച്ചു എണീറ്റു.... നേരെ സ്കൂട്ടിയുടെ അടുത്തേക്ക് പോയി....സ്കൂട്ടിയി ഇന്നലെ തന്നെ ശരിയാക്കി ചിരുന്നു ട്ടോ.... അങ്ങനെ സ്കൂട്ടിയും എടുത്തു റോഡിലേക്ക് ഇറങ്ങലും അപ്പോ തന്നെ ഒരു ബുള്ളെറ്റ് വരലും ഒപ്പമായിരുന്നു.... ഞാൻ ആരാണെന്നു നോക്കിയപ്പോൾ ഹെൽമെറ്റ് ഇട്ട ഒരാളാണ്.... ഇത് മിക്കവാറും ആ മാഷ് തന്നെ ആവും....ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് വേഗം സ്കൂട്ടി എടുക്കാൻ നിന്നതും മാഷ് എന്നെ തടഞ്ഞു.... എന്നിട്ട് ഹെൽമെറ്റ് ഊരി എന്റെ അടുത്തേക്ക് വന്നു..... ഞാൻ മാഷിനെ മൈൻഡ് ചെയ്യാതെ അലസമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.... മാഷ് വന്നു എന്റെ മുൻപിൽ കൈ കെട്ടി നിന്നതും ഞാൻ ഒറ്റ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചു....

"മോൾ എങ്ങോട്ടാ ഇത്ര ധൃതിയിൽ...ചാവനാണോ....." മാഷ് "ഞാൻ ചാവാനോ ജീവിക്കാനോ എന്തിനേലും ആയിക്കോട്ടെ അതിന് തനിക്ക് എന്താ...." ഞാൻ "ആഹാ നിനക് തീരെ ബഹുമാനം ഇല്ലല്ലോ...." ബഹുമാനിക്കാൻ പറ്റിയ മുതല്😏😏 ഞാൻ മെല്ലെ പിറുപിറുത്തു.... "എന്തെങ്കിലും പറഞ്ഞായിരുന്നോ...." പെട്ടന്ന് എന്റെ മുഖത്തിന് തൊട്ടടുത്തു വന്നു മാഷ് ചോദിച്ചതും ഞാൻ ഒന്ന് ഞെട്ടി....വേഗം ആ ഞെട്ടൽ ഒക്കെ മറച്ചു വച്ചു കൊണ്ട് പറഞ്ഞു.... "ഒന്ന് മുന്നിൽ നിന്ന് മാറിയിരുന്നേൽ എനിക്കങ് പോവമായിരുന്നു എന്നു പറഞ്ഞതാ...." അത്രയും പറഞ്ഞു കൊണ്ട് ഞാൻ നേരെ മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ ആണ് എന്റെ ശ്രദ്ധയിൽ പെട്ടത്..... അതേ ഈ കണ്ണ് ഈ കണ്ണയിരുന്നു ഞാനിന്ന് സ്വപ്നത്തിൽ കണ്ടത്....അപ്പോ ഞാൻ സ്വപ്നം കണ്ടത് മാഷിനെ ആയിരുന്നോ....എന്തോ ഞാനറിയാതെ തന്നെ ആ കണ്ണുകളിലേക്ക് നോക്കി ഇരുന്നു പോയി....... ===================

【അനു】 ഇന്ന് അവളെ കാണരുത് എന്ന് കരുതിയാണ് ഇറങ്ങിയത്....അപ്പോ പിശാശ് അതാ എന്റെ മുന്നിൽ തന്നെ അവളെ പാട്ട സ്കൂട്ടിയുമായി വന്നിരിക്കുന്നു.... അവൾക്ക് എന്നെ തീരെ ബഹുമാനമില്ല...ഒന്നുമില്ലെങ്കിൽ ഞാൻ അവളെ മാഷ് അല്ലെ.... ഇതൊക്കെ ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അവൾ എന്നോടുള്ള ബഹളം നിറുത്തി എന്റെ കണ്ണിലേക്ക് തന്നെ നോക്കാൻ തുടങ്ങിയത്‌....ഇവളിത് എന്ത് തേങ്ങയ എന്റെ കണ്ണിൽ നോക്കുന്നെ.... അവളെ വല്ല സാധനവും എന്റെ കണ്ണിൽ കളഞ്ഞു പോയ പോലെയാ അവളെ നോട്ടം.... ഞാൻ വെറുതെ അവളെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അവളെ അദരത്തിന് താഴെ ഉള്ള കാക്ക പുള്ളി എന്റെ ശ്രദ്ധയിൽ പെട്ടത്.... പണ്ട് തൊട്ടേ എനിക്ക് കാക്ക പുള്ളിയും പിന്നെ കൊളുസണിഞ്ഞ പെണ് കുട്ടികളെ കാലും ഭയങ്കര ഇഷ്ടമാണ്.... അതുകൊണ്ടെന്നെ എന്റെ അമ്മക്ക് ഞാനൊരു കൊല്സ് വാങ്ങിച്ചു കൊടുത്തിരുന്നു......

. ഞാൻ വെറുതെ അവളെ കാലിലേക്ക് ഒന്ന് നോക്കിയപ്പോൾ ഒറ്റ കാലിൽ മാത്രം ഉള്ള ഒരു ചരട് ആണ് കണ്ടത്....ഇവളെയൊക്കെ എന്താ വേണ്ടത്....അവൾക്ക് ഒരു കൊല്സ് എങ്കിലും അണിഞ്ഞൂടെ..... അനു അവൾ കൊല്സ് അണിയെ അണിയാതെ ഇരിക്കെ ചെയ്തോട്ടെ...നി അതൊന്നും മൈൻഡ് ചെയ്യാൻ നിക്കണ്ട.... 【മനസ്】 ശെരിയ അവൾ എന്ത് വേണമെങ്കിലും ചെയ്തോട്ടെ..... ഇതും കരുതി ഞാൻ അവളെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ഇപ്പോഴും എന്റെ കണ്ണിൽ നിന്നുള്ള നോട്ടം മാറ്റിയിട്ടില്ല.....ഇവൾ വല്ലോത്തൊരു കോഴി തന്നെ ആണല്ലോ.... ====================== ആ കണ്ണുകളിലേക്ക് നോക്കും തോറും എന്റെ ഹൃദയം എന്തിനോ വേണ്ടി തുടിച്ചു കൊണ്ടിരുന്നു.....മനസിൽ ആരോ പറയുന്നു ആ കണ്ണുകൾ നിനക്ക് സ്വന്തമാണെന്ന്..... അവന്ടെ കണ്ണുകളിൽ നിന്ന് എന്റെ കണ്ണിനെ പിൻ വലിക്കാൻ എനിക്ക് തോന്നുന്നില്ല....

എന്തോ ഒരു കാന്തിക ശക്തി ഉണ്ട് ഈ കണ്ണുകൾക്ക്.....ഈ കണ്ണ് എനിക്കേറെ പ്രിയപ്പെട്ടതാണെന്നു തോന്നി പോവ....... എന്നെന്നും ഈ കണ്ണുകൾ കാണാൻ സാധിച്ചിരുന്നെങ്കിൽ.....ഞാൻ ആ കണ്ണുകളിലേക്ക് തന്നെ ആഴ്ന്നിറങ്ങുന്ന പോലെ...... ഞാൻ സ്വപ്‌നലോകാതെന്ന പോലെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുമ്പോഴാണ് പെട്ടന്ന് മാഷ് എന്റെ കണ്ണിന് നേരെ വിരൽ നോടിച്ചത്....ഞാൻ ഞെട്ടി കൊണ്ട് മാഷിനെ നോക്കി.... "എന്ത് നോട്ടമാടി...ഞാൻ നിന്ടെ മാഷാണ്...എന്റെ ചോര ഇങ്ങനെ ഊറ്റി കുടിക്കാതെ...." മാഷ് "പിന്നെ...നോക്കാൻ പറ്റിയ ഒരു മൊതൽ...." ഞാൻ "ആഹാ...ഇത്ര സമയം വായയും പൊളിച്ചു എന്നെ നോക്കിയിട്ട് ഇപ്പോ ഡയലോഗ് അടിക്കുന്നോ...." മാഷ് "ഞാൻ അതിന് മാഷിനെ അല്ല ആ കണ്ണുകളെ ആണ് നോക്കിയത്...." "എന്നെയും എന്റെ കണ്ണിനെയും നോക്കുന്നത് ഒരുപോലെയാണ്...." മാഷ് "വോ....ഞാനിനി നോക്കുന്നില്ലേ... മാഷ് ഒന്ന് വഴി മാറിക്കാ..."

എന്നും പറഞ്ഞു കൊണ്ട് ഞാൻ സ്കൂട്ടി ഒന്ന് മുന്നോട്ട് എടുത്തതും വേഗം മാഷ് മുന്നിൽ നിന്ന് മാറി....ഞാനൊന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് നേരെ സ്കൂട്ടി എടുത്തു ശ്രുതിയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു.... മാഷ് അവൾ പോകുന്നതും നോക്കി കുറച്ചു സമയം അങ്ങനെ നിന്നു....പിന്നെ വേഗം തന്ടെ ബുള്ളറ്റും എടുത്തു സ്ഥലം കാലിയാക്കി..... ==================== എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് മീനുവിന്ടെ 'അമ്മ അവളെ വീടിന്ടെ മുമ്പിൽ ഉണ്ടായിരുന്നു....മീനുവും മാഷും അത് കണ്ടിരുന്നില്ല..... ആ അമ്മയിൽ ഒരു വേവലാതി നിറഞ്ഞു.... "ആരാവും ആ പയ്യൻ....അവനും മീനുവും തമ്മിൽ ഇഷ്ടത്തിൽ ആവോ....ദൈവമേ അങ്ങനെ ഒന്നും ഉണ്ടാവരുതെ....എന്റെ ഏട്ടന് കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ പറ്റണെ...."

എന്നും പ്രാർത്ഥിച്ചു കൊണ്ട് വേവലതിയോടെ അവർ അകത്തേക്ക് കയറി......അവര് അന്ന് മീനുവിനോട് വെറുതെ പറഞ്ഞതായിരുന്നു അവളെ മാഷിനെ കൊണ്ട് തന്നെ അവളെ കെട്ടിക്കണം എന്നൊക്കെ...... മീനു അത് തമാശയിൽ ആവും എടുക്ക എന്നും അവർക്കറിയമായിരുന്നു....പക്ഷെ ഇന്ന് ഒരു പയ്യനോട് അവൾ കുറെ സമയം കണ്ണിൽ നോക്കി ഇരുന്നു സംസാരിച്ചപ്പോൾ അവര്ക്ക് വേവലതിയും ഒരുതരം ഭിതിയും ആയിരുന്നു..... *******______________******* "ഹാ വന്നോ നി എത്ര സമായമയെന്നറിയോ ഞാൻ വൈറ്റ് ചെയ്യാൻ തുടങ്ങീട്ട്...." ശ്രുതിയുടെ വീട്ടിൽ എത്തിയപ്പോൾ തന്നെ ശ്രുതി ചോദിച്ചു.... "വന്നു ഞാൻ...." "ഹ്മ്മ എവിടെയായിരുന്നു ഇത്ര സമയം...." "അത് വഴിയിൽ വെച്ചു ആ പരട്ട മാഷിനെ കണ്ടു അതാ വഴുകിയെ...." മീനു "മാഷിനെയോ ഏത് മാഷിനെ....

" ശ്രുതി "നിന്ടെ പോത്ത് മോനെ...അല്ലാതെ ആരാ😝" മീനു "മോനെയോ...എന്നിട്ട് മോൻ എന്ത് പറഞ്ഞു...." ശ്രുതി "എന്ത് പറയാൻ കുറെ വഴക്കിട്ടു അത്രേന്നെ....". എന്ത് കൊണ്ടോ എനിക്ക് ഇന്ന് രാവിലെ കണ്ട സ്വപ്നത്തെ കുറിച്ചു പറയാൻ തോന്നിയില്ല...അതാരും അറിയാതെ എന്നിൽ മാത്രം ഒതുങ്ങി നിൽക്കട്ടെ....ഞാൻ വേഗം കോളേജിലേക്ക് വിട്ടു.... പോകും വഴി മുഴിവാനും എന്ടെ ചിന്ത ഞാൻ കണ്ട സ്വപ്നത്തെ കുറിച്ചായിരുന്നു....ആ സ്വപ്നം നടക്കുന്നതാണാവോ.... അല്ലാതിരുന്ന മതിയായിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story