❤️എന്റെ മാഷ് 2❤️ : ഭാഗം 11

ente mash two

രചന: AADI

കോളേജിൽ എത്തി മീനു വേഗം അവളെ സ്കൂട്ടി എന്നും പാർക്ക് ചെയ്യുന്നിടത്തു വെച്ചു....അവളെ സ്കൂട്ടിയുടെ ഇപ്പുറത്തു ഇന്ന് ഒരു കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു.... ഇതരെയാണിപ്പോ പുതിയ കാർ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ..... ഹാ ചിലപ്പോ ആരെങ്കിലും പുതിയത് വാങ്ങിച്ചിട്ടുണ്ടാവും....എന്തായാലും എന്റെ മുടി ഒന്ന് ശെരിയാക്കാം.... എന്നും മനസിൽ പറഞ്ഞു മീനു അവളെ മുടി ആ കാറിന്റെ ഗ്ലാസിൽ നോക്കി ശെരിയാക്കാൻ തുടങ്ങി..... "ടി...നി എന്തോന്നാ ഈ ചെയ്യുന്നേ...ക്ലാസ്സിലേക്കില്ലേ...." ശ്രുതി അവൾ മുടി ശെരിയാക്കുന്നത് കണ്ടു ചോദിച്ചു... "നി നടന്നോ...ഞാൻ വന്നോളാം..." മീനു അത് പറഞ്ഞതും ശ്രുതി ക്ലാസ്സിലേക്ക് നടന്നു...മീനു തിരിഞ്ഞു നിന്ന് വീണ്ടും മുടി ശെരിയാക്കലിൽ ഏർപ്പെട്ടു.... =====================

ഇതേ സമയം കാറിന്റെ അകത്ത്..... ശ്യാം തന്ടെ കൂട്ടുകാരനെ കാണാൻ വേണ്ടി വന്നിരിക്കായിരുന്നു...അവനെ കണ്ടു തിരിച്ചു കാറിൽ വന്നിരുന്നപ്പോഴാണ് അവന്ടെ അമ്മയുടെ കാൾ വന്നത്.... അമ്മയോട് സംസാരിച്ചു കഴിഞ്ഞു ഫോൺ വെച്ചു കാർ സ്റ്റാർട്ട് ചെയ്യാൻ വേണ്ടി നിൽക്കുമ്പോഴാണ് പെട്ടന്ന് പുറത്തു ഒരു പെണ്ണ് തന്ടെ ഗ്ലാസിൽ നോക്കി മുടി ശെരിയാക്കുന്നത് കണ്ടത്....ശ്യാം അവളെ തന്നെ കുറെ സമയം നോക്കി ഇരുന്നു.... അവൾ ചെയ്യുന്നത് കണ്ടു അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ശ്യാം പെട്ടന്ന് അവളെ പരിചയപ്പെടാൻ വേണ്ടി കാറിന്റെ ഗ്ലാസ് താഴ്ത്തി.... ========================

ഞാനെന്റെ മുടി ശെരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് കാറിന്റെ ഗ്ലാസ് താഴ്ന്നത്......അപ്പോ ഇതിന്റെ ഉള്ളിൽ ആൾ ഉണ്ടായിരുന്നോ.... ഞാൻ അന്തം വിട്ടു കൊണ്ട് ആ ആളെ നോക്കി.... അയാൾ എന്നെ നോക്കി ചിരിച്ചതും ഞാനും ചിരിച്ചു കൊടുത്തു.... അയാളെ കാണാനൊക്കെ കൊള്ളാം.... "ഹായ് ഞാൻ ശ്യാം..." പെട്ടന്ന് അയാൾ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു തിരിച്ചും കൈ കൊടുത്തു.... "മീന..." ഞാൻ "മീന...nice name...." അതിനും ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.... അവൻ എന്ടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ട്..... ദൈവമേ ഒരു കോഴിയുടെ വായയിൽ പോയാണല്ലോ ഞാൻ ചാടിയെ....എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം.... "അതേയ് ഞാൻ എന്ന പോവുവാണ്... ക്ലാസ്സുണ്ട്...." എന്നും പറഞ്ഞു വേഗം അവിടെ നിന്ന് അയാളെ മറുപടി ഒന്നും കേൾക്കാൻ നിക്കാതെ ഓടി....

ക്ലാസിൽ എത്തിയപ്പോഴാണ് എനിക്ക് സമാതാനമായത്.... "നിന്നെയെന്താടി വല്ല പട്ടിയും ഓടിച്ചോ..." അശ്വിൻ "വെൽ.... വെള്ളം...." മീനു കിതച്ചു കൊണ്ട് പറഞ്ഞു.... "വെൽ വെള്ളോ🙄endel ബോട്ടിലിലെ വെള്ളമുള്ളു....കിണറിലെ ഒന്നുമില്ല...." സന്ധ്യ അത് കേട്ടതും യാസിർ എന്തോന്നിത് എന്ന ലവൽക്ക് അവരെയൊക്കെ മാറി മാറി നോക്കി........ "വെള്ളം താടി പിശാശ്ശേ...." എന്നും പറഞ്ഞു കൊണ്ട് മീനു സന്ധ്യടെ കയ്യിൽ നിന്ന് ബോട്ടിൽ തട്ടിപറിച്ചു വാങ്ങി വെള്ളം കുടിക്കാൻ തുടങ്ങി.... ഒരു വിധം ദാഹത്തിന് ശമനം വന്നപ്പോൾ അവൾ വെള്ളം സന്ധ്യടെ അടുത്തു തിരിച്ചു കൊടുത്തു......... "നിയെന്തിനാടി വെൽ വെള്ളം ചോദിച്ചേ...." ആയിഷ "ഈ😬😬😬😬എന്നെ ഒന്ന് കൊന്ന് തരോ...." മീനു "ഏഹ്...എന്തിന്...നിക്ക് ഞാൻ ഗൂഗിളിൽ നിന്ന് എങ്ങനെ കൊല്ലുന്നേ നോക്കീട്ട് നാളെ കൊല്ലം...ഒരു ദിവസം നീയെനിക്ക് സാവകാശം തരണം...."

അശ്വിൻ മീനു അത് കേട്ട് വീണ്ടും പല്ല് കടിക്കാൻ തുടങ്ങി.... ഇതിറ്റങ്ങൾക്ക് ഒന്നും അന്തമില്ലേ....ഉഹ്..... "അല്ലെടി നിയെന്തിനാ ഓടി വന്നേ...." ശ്രുതി "അതോ നിയവിടുന്നു പോന്ന ശേഷം ഞാൻ മുടി ശെരിയാക്കിയിരുന്നില്ലേ ഒരു കാറിന്റെ മുമ്പിൽ നിന്ന്...ആ കാറിൽ ആളുണ്ടായിരുന്നു ടി...ഞാൻ അയാൾ ഗ്ലാസ് താഴ്ത്തിയപ്പോഴാ അറിയുന്നെ.....പിന്നെ ഞാനും ആയാലും ജസ്റ്റ് ഒന്ന് പരിചയപെട്ടു.... അപ്പോ തന്നെ അയാളെ unsahikkable നോട്ടം...അതിൽ നിന്ന് ഓരോന്നാന്തരം കോഴി ആണെന്ന് മനസിലായി.... വേഗം അയാളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഓടിയത ഇങ്ങോട്ട്...." ●മീനു മീനു പറഞ്ഞു നിറുത്തിയതും സന്ധ്യ ഭയങ്കര ആലോചനയിൽ ആയിരുന്നു... "നിയെന്തുവാടി ആലോചിക്കുന്നെ...." സന്ധ്യയെ തട്ടി കൊണ്ട് ആയിഷ ചോദിച്ചു.... "ഞാനെയ്‌ അയാൾ ഭംഗി ഉണ്ടായിരുന്നോ എന്നാലോചിക്കുവായിരുന്നു...." സന്ധ്യ ദൈവമേ ഇതിനെ ഞാനിന്ന് കൊല്ലും😬😬

മീനു പല്ല് കടിച്ചു കൊണ്ട് സന്ദ്യനെ നോക്കി മനസിൽ പറഞ്ഞു.... "ശെരിയല്ലോ....കാണാൻ ഭംഗി ഉണ്ടായിരുന്നോ...." ആയിഷ "ഹ്മ്മ...ഭംഗി ഒക്കെ ഉണ്ടായിരുന്നു..." മീനു "എടി കാണാൻ എങ്ങനെ എന്നൊന്ന് തെളിച്ചു പറയോ...." സന്ധ്യ "അതിപ്പോ....വെളുത്ത നിറമാണ്...മുമ്പിലേക്ക് ചാഞ്ഞു കിടക്കുന്ന മുടികൾ ക്ലീൻ shave ആണെങ്കിലും കാണാൻ കൊള്ളാം....പക്ഷെ അനു മാഷിന്റെ അത്ര ഭംഗിയൊന്നുമില്ല...." മീനു ഏതോ ഹാലിൽ അത് പറഞ്ഞു നിറുത്തിയതും എല്ലാവരും അന്തം വിട്ടു കൊണ്ട് അവളെയും അവളെ ബാക്കിലേക്കും നോക്കി..... മീനു ആണെങ്കിലോ അറിയാതെ പറയും ചെയ്തു ഇനി എന്ത് ചെയ്യും എന്ന് കരുതി അവരെ നോക്കിയപ്പോൾ അവരൊക്കെ അന്തം വിട്ടു നിക്കുന്നതാണ് കണ്ടത്..... "നോക്ക് അറിയാതെ പറഞ്ഞു പോയതാണ്....ആ കാലൻ മാഷിനെക്കാളും കൊള്ളാം...

." മീനു "ഏയ്....അനു മാഷ് സുന്ദരന...അതിലേറെ പാവവും...." പെട്ടന്ന് ആയിഷ മീനുവിനോട് കണ്ണ് കൊണ്ട് ബാക്കിലേക്ക് നോക്കാൻ പറഞ്ഞു കൊണ്ട് പറഞ്ഞു..... എന്ന മീനുവിന് അവൾ കണ്ണ് കൊണ്ട് എന്താ പറയുന്നേ എന്ന് മനസിലാവാത്തത് കൊണ്ട് അവൾ അത് ശ്രദ്ധിക്കാൻ നിന്നില്ല..... "പാവോ...ആ കാലനോ...എനിക്ക് തോന്നിയില്ല അത് പാവമാണെന്നു കുറച്ചു സൗന്ദര്യം ഉള്ള ജാഡ ആണ് അതിന്....ഹും...." എന്നും പറഞ്ഞു കൊണ്ട് മീനു പെട്ടന്ന് ബാക്കിലേക്ക് തിരിഞ്ഞതും അവൾ ആരെയോ നെഞ്ചിൽ തട്ടി നിന്നു..... ഇതേത ചൈന മതിൽ.....അതും ഇവിടെ.... 【മീനു】 മീനു ആരാണെന്നു മുഖം ഉയർത്തി നോക്കിയപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്നു.....വൗ മാഷ് മതിൽ ആയിരുന്നോ😵എങ്ങനെയെങ്കിലും ഇതിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടണം.....

പെട്ടന്ന് എനിക്കൊരു ഐഡിയ തോന്നിയതും ഞാൻ വേഗം അവരെ നേരെ തിരിഞ്ഞു....... "നിങ്ങളൊക്കെ നേരത്തെ ഞാൻ പറഞ്ഞത് വിശ്വസിച്ചു ല്ലേ...." മീനു അവരോടൊക്കെ ചോദിച്ചതും അവർ ആ എന്നു പറഞ്ഞു.... "ഞാൻ ചുമ്മാ തമാശ പറഞ്ഞതായിരുന്നു...അനു മാഷ് പാവാണ്...നല്ല തങ്ക പെട്ട സ്വഭാവമാണ്...ജാഡ എന്നു പറഞ്ഞ എന്തെന്ന് പോലും മാഷിന് അറീല......" മീനു പുറത്തു ഇതാണ് പറയുന്നതെങ്കിലും മനസിൽ ഇതിന്ടെയെല്ലാം വിപരീതം ആയിരുന്നു പറഞ്ഞിരുന്നത്.... അനു മാഷ് പ്യാവമല്ല പാവാഡയ... തങ്കപ്പെട്ട സ്വഭാവം ഓലക്കയ....ജാഡ മാത്രമുള്ളു ആ സദനത്തിന്...ഏത് സമയവും ഒരു ഗൗരവം...ഹും... ഗൗരവം കണ്ടു പിടിച്ചതെന്നെ മാഷ് ആണെന്ന വിചാരം....😏 ഇതൊക്കെ ഞാൻ മനസിൽ പറയാണ് ട്ടോ.... പേടി ആയതോണ്ടൊന്നുമല്ല ഞാൻ ഇത് പുറത്തു പറയാത്തത്....വേണ്ട ന്ന് കരുതിയ എന്തിഞ്ഞ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കുന്നത്...അതൊക്കെ മോശമല്ലേ😁

അനു ആണെങ്കിൽ അവളെ കാട്ടി കൂട്ടൽ കണ്ടു കൈ രണ്ടും പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിക്കുവായിരുന്നു....അനുവിന് ചിരി വരുന്നുണ്ടെങ്കിലും അവൻ അതെല്ലാം മറച്ചു പിടിച്ചു..... ==================== 【അനു】 മീന കോളേജിൽ വന്നപ്പോൾ തന്നെ ഏതോ ആളോട് നിന്ന് സംസാരിക്കുന്നതാണ് കണ്ടത്....എന്തോ ആ കാഴ്ച എനിക്ക് ഇഷ്ടപെടാത്തത് കൊണ്ട് ഞാൻ അത് കാണാനും നിന്നിരുന്നില്ല.... ക്ലാസ്സിലേക്ക് വന്നപ്പോൾ മീനയും അവളെ സംഘവും ക്ലാസ്സിന്ടെ മുൻപിൽ തന്നെ നിൽക്കുന്നുണ്ട്....നല്ല ചർച്ചയിൽ ആണ്...എന്റെ ഏട്ടത്തി അമ്മയും കൂടെ ഉണ്ട്.... ഞാൻ വന്നതൊന്നും അവർ അറിഞ്ഞിട്ടില്ല....എന്നാൽ പെട്ടന്ന് അവരൊക്കെ എന്നെ കാണും ചെയ്തു....മീന മാത്രം എന്നെ കണ്ടിരുന്നില്ല അവൾ തിരിഞ്ഞായിരുന്നു നിന്നിരുന്നത്.....

എന്നെ കുറിച്ചാണ് അവൾ പറയുന്നത് എന്നു മനസിലായി....അവൾ അറിയാതെ പറഞ്ഞു പോയതാണ് ഞാൻ ഭംഗി ഉണ്ട് എന്ന കാര്യം പിന്നീട് അവൾ തന്നെ മനസിലാക്കി തന്നു.... അവൾ എന്നെ കുറിച്ചു കുറ്റം പറയുന്നത് കേട്ടു ഇതിന്റെ മണ്ടക്കിട്ടു ഒന്ന് കൊടുത്തലോ എന്ന് തോന്നിയെങ്കിലും ഞാൻ സംയമനം പാലിച്ചു...അവൾ എത്രത്തോളം പോവും എന്നു നോക്കണമല്ലോ.... പെട്ടന്ന് അവൾ എന്തോ പറഞ്ഞു കൊണ്ട് തിരിഞ്ഞതും എന്റെ നെഞ്ചിൽ തട്ടി നിന്നു....എന്നിട്ട് എന്നെ നോക്കിയപ്പോൾ അവളെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ കണ്ടു എനിക്ക് നല്ല ചിരി വരുന്നുണ്ടായിരുന്നു.... പെട്ടന്ന് അവൾ തിരിഞ്ഞു നിന്ന് നേരത്തെ എന്നെ കുറിച്ചു കുറ്റം പറഞ്ഞതൊക്കെ മാറ്റി പറഞ്ഞപ്പോൾ ഇവൾ ആൾ ബീകരി ആണെന്ന് എനിക്ക് മനസിലായി.....ഹ്മ്മ...മോൾ ഇപ്പോ പൊക്കി പൊക്കി എന്നെ ആകാശത്ത് എത്തിക്കും.....തല എവിടെയെങ്കിലും മുട്ടോ ആവോ.... ====================

ഈ പണ്ടാര കാലൻ ഇവിടെ ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ലല്ലോ ദൈവമേ......ഓരോരോ കഷ്ടകാലങ്ങൾ....ഞാൻ മനസ്സിൽ നന്നായി മാഷിനെ സ്മരിച്ചു കൊണ്ടാണ് ഓരോന്ന് പറഞ്ഞത്......ഈ..... ഞാൻ തിരിഞ്ഞു മാഷിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വേഗം അവിടെ നിന്ന് രക്ഷപെട്ടു പൊന്നു.... ഭാഗ്യം മാഷേന്നെ അവിടെ പിടിച്ചു നിറുത്തൊന്നും ചെയ്തില്ല...... നിനക്കുള്ളത് കയ്യോടെ ഞാൻ പിന്നെ തരാം....ഇപ്പോ എനിക്ക് ക്ലാസ് എടുക്കേണ്ട സമായമാവോണ്ടാണ് പൊന്ന് മോളെ ഞാൻ വെറുതെ വിട്ടത്..... എന്നും മനസിൽ പറഞ്ഞു കൊണ്ട് അനു തന്റെ മീശ ഒന്ന് പിരിച്ചു കൊണ്ട് മീനുവിനെ നോക്കി ബാക്കി ഉള്ളവരോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു ക്ലാസ് എടുക്കാൻ തുടങ്ങി..... എന്ന നമ്മടെ മീനു ഇതൊന്നും അറിയാതെ രക്ഷപ്പെട്ട സന്തോഷത്തിൽ ഇരിക്കുവാണ്.....

ആ പീരിയഡ് കഴിയുന്നത് വരെ മീനു നല്ല കുട്ടി ആയി ഇരുന്നു....അനു ക്ലാസിൽ നിന്നിറങ്ങി പോയതും മീനു കല പില സംസാരം തുടർന്ന്...... "ശ്രുതി ഞാൻ ഇന്ന് തറവാട്ടിലേക്ക് അമ്മയുടെ കൂടെ പോകുവാണ്.... നി പോരുന്നോ...ഇനി അവിടുന്നവും കോളേജിലേക്ക് ഒക്കെ വര...." "ഹാ ഞാനുമുണ്ട്...." ശ്രുതി ശ്രുതിക്ക് മീനുവിന്ടെ കുടുംബവുമായി റിലേഷൻ ഉള്ളത് കൊണ്ട് മീനുവിന്ടെ കൂടെ ഇതിന് മുൻപ് ഒരിക്കെ അവൾ മീനുവിന്ടെ അമ്മയുടെ വീട്ടിൽ പോയി നിന്നിരുന്നു.... "നമുക്ക് ഇന്ന് നേരത്തെ കോളേജിൽ നിന്നിറങ്ങാം...വീട്ടിൽ പോയി ബാഗ് ഒക്കെ റെഡി ആകാനുള്ളതാണ്... ഇനി കുറച്ചു ഡേയ്സ് അവിടെ ആവുമല്ലോ...."

മീനു അങ്ങനെ അവർ സംസാരിച്ചും മറ്റും ഓരോ പീരിയഡും തള്ളി നീക്കി.... ലഞ്ച് ബ്രേക്കിന് രണ്ടുപേരും അനുവിനോട് പറഞ്ഞു വീട്ടിലേക്ക് പൊന്ന്..... വീട്ടിൽ എത്തി മീനു ഫ്രഷ് ആയി ബാഗ് പാക്ക് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ശ്രുതി അവളുടെ ലഗേജുമായി അവിടേക്ക് വന്നത്.... "ആഹാ ശ്രുതി മോൾ വന്നോ....വാ അകത്തിരിക് അമ്മ ജ്യൂസ് എടുക്കാം...." "ഏയ് ജ്യൂസ് ഒന്നും വേണ്ട അമ്മേ....മീനു എവിടെ" "അവൾ മുറിയിലുണ്ടാവും...നിങ്ങൾ സംസാരിക് അപ്പോഴേക്ക് ഞാൻ ഒരുങ്ങി വരാം...." ശ്രുതി അതിന് തലയാട്ടി കൊണ്ട് മീനുവിന്ടെ അടുത്തേക്ക് ചെന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story