❤️എന്റെ മാഷ് 2❤️ : ഭാഗം 12

ente mash two

രചന: AADI

"ഹാ നി വന്നോ....ഞാൻ എന്ടെ ഡ്രെസ് ഒക്കെ അടുക്കി വെക്കുവായിരുന്നു...." മീനു ശ്രുതിയെ കണ്ടു ബാഗിന്റെ സിബ് അടച്ചു കൊണ്ട് പറഞ്ഞു.... "എടി മീനു നി ഇന്നും ജീൻസും ഷർട്ടും തന്നെ ആണോ ഇടുന്നെ...." മീനുവിന്ടെ വേഷത്തിലേക്ക് നോക്കി ശ്രുതി പറഞ്ഞു.... "ഇതിന് എന്തുവാടി കുഴപ്പം...എനിക്ക് ഇതാണ് പെര്ഫെക്ട് ആയി തോന്നിയത്....ഇത് മതി എനിക്ക്...." മീനു അതും പറഞ്ഞു കൊണ്ട് അവളെ അഴിച്ചു വച്ച മുടി ചുരുട്ടി കെട്ടി വച്ചു.... "അല്ല നിന്ടെ രാജീഷേട്ടൻ നിന്നെ ഞങ്ങടെ കുറെ വരുവാൻ സമ്മതിച്ചോ...." "ഹ്മ്മ...ഈ പ്രാവിശ്യം ഞാൻ പറഞ്ഞപ്പോൾ തന്നെ സമ്മതിച്ചു...." ശ്രുതി "ആഹാ അതെന്തേ പെട്ടന്ന് സമ്മതിച്ചേ...." "അറീല....ചിലപ്പോ മാനസാന്തരം വന്നിട്ടവും...." ശ്രുതി "അതാവില്ല പോകാൻ സമ്മതിച്ചില്ലേൽ നിന്ടെ ശല്യം കൂടും എന്നു കരുതിയാവും😝" അതിന് ശ്രുതിയുടെ കയ്യിൽ നിന്ന് മീനുവിന് നല്ലത് കിട്ടി..... "മീനു....ശ്രുതി....പോവല്ലേ...." താഴെ നിന്ന് അമ്മയുടെ വിളി കേട്ടതും മീനു ലഗേജ് ഒക്കെ എടുത്തു കൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നു.... മീനുവിന്ടെ വേഷം കണ്ടതും അമ്മയുടെ മുഖം ചുളിഞ്ഞു.... "ഇന്നും നി ഇതാണോ ഇട്ടത്...നിനക്ക് ഞാൻ വാങ്ങിച്ചു തന്ന ടോപ്പോ ദവണിയോ വല്ലോം ഇട്ടുടയിരുന്നോ...." "എനിക്ക് അതൊന്നും വേണ്ട അമ്മേ...ഇതാണ് നല്ലത്...."

മീനു ഇനി മീനുവിനോട് പറഞ്ഞിട്ട് കാര്യമില്ല എന്നു മനസിലായി 'അമ്മ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.... "വാ ഇറങ്ങാം...." 'അമ്മ പറഞ്ഞതും ലഗേജ് ഒക്കെ ഡിക്കിയിൽ വച്ചു അവർ കാറിൽ കയറി...മീനുവിന്ടെ 'അമ്മ ആയിരുന്നു കാർ ഓടിച്ചിരുന്നത്.... ഇവിടുന്ന് കുറച്ചു ദൂരം ഉള്ളു അവരെ തറവാട്ടിലേക്ക്..... നിറയെ നെൽ പാഠം ഒക്കെ ഉള്ള ഒരു സ്ഥലത്തായിരുന്നു അവരെ തറവാട്.... "'അമ്മ കാർ ഒന്ന് നിറുതിക്കെ.... വെറുതെ ഇങ്ങനെ പോകുന്നത് ഒരു രസവുമില്ല...ഞാൻ ആ കാണുന്ന കടയിൽ നിന്ന് വല്ലോം വാങ്ങിക്കട്ടെ...." എന്നും പറഞ്ഞു കൊണ്ട് മീനു അമ്മയുടെ കയ്യിൽ നിന്ന് പൈസയും വാങ്ങിച്ചു കടയിലേക്ക് കയറി....അവിടെ നിന്ന് അവൾക്കും ശ്രുതിക്കും അമ്മക്കും ഉള്ളതൊക്കെ വാങ്ങിച്ചു കൂട്ടി കടയുടെ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അനുവിനെ കണ്ടത്...... അനുവും അവളെ കണ്ടിരുന്നു.... "ആഹാ എങ്ങോട്ടാ തീറ്റ മത്സരം വല്ലോം ഉണ്ടോ...." അനു അവളെ കയ്യിലുള്ള സാധനങ്ങൾ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..... അത് കേട്ടതും മീനുവിന് നല്ല ദേഷ്യം വന്നു.... "ഹാ ഉണ്ട്...മാഷ് കൂടുന്നുണ്ടോ...." മീനു അനുവിനെ നോക്കി കൊണ്ട് ചോദിച്ചു... "ഏയ്...നി തന്നെ പങ്കെടുത്തു നി തന്നെ തോറ്റ് വരു...എന്റെ എല്ലാ വിത അനുഗ്രഹങ്ങളും ഉണ്ടാവും...." "അയ്യോ...എനിക്കിപ്പോ മാഷിന്റെ അനുഗ്രഹം വാങ്ങിക്കാൻ ടൈം ഇല്ല....അതൊക്കെ പിന്നെ മതി ട്ടോ...." എന്നും പറഞ്ഞു കൊണ്ട് മീനു പെട്ടന്ന് കാറിൽ കയറി ഡോറടച്ചു..... ======================= 【അനു】

ഞങ്ങൾ ഇന്ന് ഫാമിലി ആയി ഒരു സ്ഥലത്തേക്ക് പോകുമ്പോഴാണ് 'അമ്മ വെള്ളം വാങ്ങിച്ചു വരാൻ പറഞ്ഞത്....അപ്പോ അത് വാങ്ങിക്കാൻ വേണ്ടി കാറിൽ നിന്നിറങ്ങിയപ്പോഴാണ് മീന കുറെ സാധനങ്ങളുമായി വരുന്നത് കണ്ടത്.... അവളെ ആ വരവ് കണ്ടു എനിക്ക് നല്ല ചിരി വന്നു...... ഈ പെണ്ണിത് ഇത്രയും സാധനങ്ങൾ കൊണ്ട് എങ്ങോട്ടാണാവോ.... എന്നോട് തർക്കിച്ചു അവൾ കാറിൽ കയറിയതും ഞാനും ആ കാറിലേക്ക് നോക്കി..... പക്ഷെ അപ്പോഴേക്ക്ആ കാർ അവിടുന്ന് പോയിരുന്നു..... ഞാൻ പിന്നെ വെള്ളവുംവാങ്ങിച്ചു കൊണ്ട് തിരിച്ചു കാറിൽ കയറി യാത്ര പുറപ്പെട്ടു..... ================== ഞാൻ കാറിൽ കയറിയതും 'അമ്മ കാറെടുത്തു.... ലയിസ് പാക്കറ്റ് പൊട്ടിച്ചു അതിരുന്നു കഴിച്ചു കൊണ്ടിരുന്നു.... ഇടക്ക് എന്ടെതുന്നും ശ്രുതിയുടേതിന്നും അമ്മടെ വായിലേക്കും വച്ചു കൊടുത്തു.... തിന്ന് തിന്ന് ഉറക്കം വന്നതും സീറ്റിൽ ചാരി കിടന്നുകൊണ്ട് ഞാൻ ഉറങ്ങി..... ____1 മണിക്കൂറിന് ശേഷം_____ "മീനു....ശ്രുതി...മക്കളെ എണീക്ക്....നമ്മൾ എത്തറായിട്ടോ...." അമ്മയുടെ ശബ്ദം കേട്ടതും ഇരുവരും ഉറക്കിൽ നിന്ന് ഉണർന്നു.....മീനു ഗ്ലാസ് താഴ്ത്തി പുറത്തേക്ക് കയ്യിട്ടു..... നല്ല കുളിർമ ഉള്ള കാറ്റ് വിശിയതും അവളെ മുടി ഇഴകൾ പാറി പറന്നു കൊണ്ടിരുന്നു....ഇപ്പോ ഒരു നെൽ പാടത്തിന് നടവിലൂടെ ഉള്ള വഴിയിലൂടെ ആണ് അവർ പോയി കൊണ്ടിരിക്കുന്നത്.... മീനു കൈ പുറത്തേക്ക് ഇട്ട് കൊണ്ട് ഓരോന്ന് കാണിച്ചു കൊണ്ടിരുന്നു.... "മീനു ആ കയ്യെടുത്തു അകത്തേക്കിട്ടെ..."

'അമ്മ പറഞ്ഞതൊന്നും കേൾക്കാതെ അവൾ കൈ പുറത്തേക്ക് തന്നെ ഇട്ടു കൊണ്ടിരുന്നു....എന്തോ അവൾക്ക് മനസ് ഒക്കെ ശാന്തമായ പോലെയാണ് തോന്നിയത്....ഒരു പോസിറ്റിവ് എനർജി കിട്ടിയ ഫീൽ.... ****___________*****________ 【അനു】 അച്ഛൻ ആയിരുന്നു ആദ്യം കാറോടിച്ചിരുന്നത്.... പിന്നെ ആ കടയുടെ അവിടെ നിറുത്തിയപ്പോൾ ഞാൻ ഓടിച്ചു....അച്ഛൻ ബാക്കിൽ അമ്മയുടെ അടുത്തേക്ക് ഇരുന്നതും ഏട്ടൻ കോ സീറ്റിൽ വന്നിരുന്നു.... ഇടക്ക് എന്റെ ഫാവി ഏട്ടത്തി അമ്മയോട് നല്ല ചാറ്റിങ്ങിലാണ് ഏട്ടൻ....പിന്നെ എന്തോ അതൊക്കെ നിറുത്തി വച്ചു ഏട്ടൻ ഒന്ന് മയങ്ങി....ഞാൻ പാട്ടും ആസ്വദിച്ചു കാറോടിച്ചു കൊണ്ടിരുന്നു.... "അനു... ഇനി ഞാൻ കാറോടിക്കാം... നിയിപ്പോ കുറെ സമായമായില്ലേ ഓടിക്കുന്നു...." ഏട്ടൻ മയക്കം വിട്ടുണർന്നു പറഞ്ഞതും ഞാൻ കാർ നിറുത്തി കോ സീറ്റിൽ കയറി ഇരുന്നു...പിന്നെ ഏട്ടൻ ഡ്രൈവ് ചെയ്യാൻ തുടങ്ങി...ഞാൻ പുറത്തേക്ക് നോക്കി കൊണ്ട് അങ്ങനെ ഇരുന്നു........ അങ്ങനെ കുറെ കഴിഞ്ഞു പോയപ്പോഴാണ് ഒരു കാർ ഞങ്ങളെ ഫ്രന്റിലൂടെ പോവുന്നത് കണ്ടത്....ആ കാറിൽ നിന്ന് ഒരു കൈ ഉണ്ട് പുറത്തേക്ക് വരുന്നു.... ആ കൈ കണ്ടാൽ അറിയാം ഏതോ പെണ്ണിന്റെ കൈ ആണെന്ന്....ആ പെണ്ണ് എന്തോക്കെയോ കാട്ടുന്നുണ്ട്....ഞാൻ അത് തന്നെ നോക്കി ഇരുന്നു......

എന്തോ എന്റെ അദരത്തിൽ അത് കണ്ടു ഒരു പുഞ്ചിരി വിരിഞ്ഞു.... പെട്ടന്നാണ് ആ കാർ ന്റെ നമ്പർ പ്ലേറ്റ് എന്റെ ശ്രദ്ധയിൽ പെട്ടത്....ഈ കാർ...ഇത് ഞാൻ എവിടെയോ....അതേ ഈ കാറിലാണ് മീന കയറിയത്....അപ്പോ ആ കൈ പുറത്തേക്കിട്ട പെണ്ണ് മീന ആണോ.... അവളെന്താ ഇതുവഴി പോവുന്നെ..... ഞാൻ അത് തന്നെ ആലോചിച്ചിരിക്കുമ്പോഴാണ് പെട്ടന്ന് ആ കാർ ഞങ്ങളുടെ കാറിന്റെ മുമ്പിൽ നിന്ന് മറഞ്ഞു പോയത്.... ട്ടെ.... എന്നൊരു ശബ്ദത്തോട് കൂടി ഞങ്ങളെ കാർ നിന്നു....ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി എന്താണെന്ന് നോക്കിയപ്പോൾ കാറിന്റെ ടയർ പഞ്ചർ ആയിക്കാണ്.... "എന്താ മക്കളെ....എന്താ ഒരു ശബ്ദം...." അച്ഛൻ "ഒന്നുമില്ല അച്ഛാ...ടയർ ഒന്ന് പഞ്ചർ ആയി...." ഏട്ടൻ "ഏട്ട ഡിക്കിയിൽ ഒരു ടയർ ഉണ്ട്.....വേഗം അത് മാറ്റി ഇടാം...." "ഹാ നി വേഗം അതെടുത്തു വാ...." ഏട്ടൻ പറഞ്ഞതും ഞാൻ ഡിക്കിയിൽ നിന്ന് ടയർ എടുത്തു വന്നു....പിന്നെ ഞങ്ങൾ രണ്ടു പേരും കൂടെ ടയർ മാറ്റി ഇടാൻ തുടങ്ങി..... ********__________******________ "ഈ നെൽ പാടം ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ...." മീനു കൈ ഉള്ളിലേക്ക് ഇട്ടു കൊണ്ട് അമ്മയോട് ചോദിച്ചു.... "ഹ്മ്മ....ഇതൊക്കെ എന്റെ അച്ഛന്റെ ആണ്...." 'അമ്മ "ആഹാ...മുത്തശ്ശന്റെ ആയിരുന്നോ...." എന്നും ചോദിച്ചു കൊണ്ട് മീനു വീണ്ടും കൈ പുറത്തേക്കിട്ടു..... "മീനു നിയ കൈ അകത്തേക്കിടുന്നുണ്ടോ...." 'അമ്മ "ഇല്ല....ഞാൻ ഈ കാൽ കൂടി പുറത്തേകിടുവ...." എന്നും പറഞ്ഞു മീനു കാൽ പുറത്തേകിടലും അതുവഴി സൈക്കിളിൽ വന്ന ഒരാളെ തട്ടി അയാൾ വീണു.....അത് കണ്ടു മീനു പേടിച്ചു....അവളെ 'അമ്മ വേഗം കാർ നിറുത്തി പുറത്തേക്കിറങ്ങി....ശ്രുതിയും ഇറങ്ങി...

. 'അമ്മ അയാളെ പിടിച്ചെഴുനേല്പിച്ചു..... "എന്തെങ്കിലും പറ്റിയോ...." ശ്രുതി "ഇനി എന്തോന്ന് പറ്റാൻ....ആ കാറിൽ ഇരിക്കുന്ന കുട്ടിക്ക് പ്രാന്താണേൽ അതിനെ വല്ലയിടത്തും കൊണ്ടിട്....അല്ലാതെ ബാക്കി ഉള്ളവരെ ചവിട്ടി വീഴ്ത്തല്ല വേണ്ടത്....." അയാൾ മീനുവിനെ ചൂണ്ടി അവരെ അമ്മയോട് പറഞ്ഞതും 'അമ്മ അവളെ തറപ്പിച്ചു ഒന്ന് നോക്കി......ശ്രുതി ചിരി അടക്കാൻ പാട് പെട്ടു തിരിഞ്ഞു നിന്ന് ചിരിക്കുവാണ്..... മീനുവണെലോ ഇഞ്ചി കടിച്ച കുറങ്ങന്മാരെ പോലെ ഇരിക്കുന്നുണ്ട്..... മീനുവിന്ടെ 'അമ്മ പിന്നെ ഓരോന്ന് പറഞ്ഞു അയാളെ സമാധാനപ്പെടുത്തി.... "അല്ല മോളെ ഇതിന് മുൻപ് എവിടെയോ കണ്ട പോലെ....." "ഞാൻ ശ്രീനിലയത്തിലെ മകള....." 'അമ്മ "ഏഹ്....ശ്രീജ മോൾ ആണോ...." "അതേ....." 'അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... "അയ്യോ...മോളെ ദേഷ്യപ്പെട്ടത്തിന് ക്ഷമിക്കണം...." അയാൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു....അപ്പോ തന്നെ 'അമ്മ ആ കൈ കൾ പിടിച്ചു കൊണ്ട് ""ഏയ് അതൊന്നും കുഴപ്പമില്ലെന്നു"" പറഞ്ഞു.... "അല്ല മോളെ ആ കൊച്ചിന് തലക്ക് സുഖമില്ലാത്ത കുട്ടി ആണോ...." അയാൾ കാറിലിരിക്കുന്ന മീനുവിനെ ചൂണ്ടി ചോദിച്ചതും മീനുവിന് ദേഷ്യം വന്നു....അവൾ കാറിൽ നിന്നിറങ്ങി.... മീനുവിന്ടെ 'അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു... "ഹ്മ്മ...അവൾക്ക് ഒരുപിരി ലൂസ😂"

"ആണോ എന്ന നമ്മുടെ ഹോസ്പിറ്റലിൽ തന്നെ ഒന്ന് കാണിച്ച മതി...." അയാൾ● "ഏയ്...അത്രക്കൊന്നുമില്ല....കുറച്ചേ ഉള്ളു...." എന്നും പറഞ്ഞു 'അമ്മ അവരോട് യാത്ര പറഞ്ഞു കാറിൽ കയറി....ശ്രുതിയും കയറി...അപ്പോഴും മീനു മാത്രം പുറത്തു നില്കുവാണ്..... "മീനു നി കയറുന്നില്ലേ...." 'അമ്മ "ഞാൻ ഇപ്പോ കയറാം...ഒരു മിനിറ്റ്...." മീനു മീനു അയാളെ അടുത്തേക്ക് ചെന്നു.... "കുഞ്ഞിന്റെ പേരെന്താ...." അയാൾ മീനുവിനെ കണ്ടപ്പോൾ ചോദിച്ചു.... "Excusme... താങ്കൾ....." മീനു പറഞ്ഞു പുർത്തിയക്കുന്നതിന്ന് മുൻപ് അയാൾ പറഞ്ഞു.... "എസ്‌മിസ്മി ആണോ പേര്...നല്ല പേരാട്ടോ...." "ഏഹ്😵😵" മീനു അത് കേട്ട് ആകെ കിളി പോയി നില്കുവാണ്..... പിന്നെ വേഗം കിളികളെ ഒക്കെ തിരിച്ചു വിളിച്ചു കൊണ്ട് അയാളോട് പറഞ്ഞു.... "എന്റെ പേര് മീന എന്നാണ്....പിന്നെ എനിക്ക് ഭ്രാന്തൊന്നുമില്ല...." മീനു "ആണോ...കുഞ്ഞേ എല്ലാ ഭ്രാന്തന്മാരും ഇതാ പറയ....എന്ന ശെരി കുഞ്ഞേ പിന്നെ കാണാം...." എന്നും പറഞ്ഞു അയാൾ അയാളെ സൈക്കിൾ എടുത്തു കൊണ്ട് പോയി....മീനു അയാളെ മറുപടി കേട്ടു വായയും പൊളിച്ചു നിക്കുവാണ്.... "മീനുവേ...മതി വായ പൊളിച്ചു നിന്നത് വല്ല ഈച്ചയും കയറും...വന്നു കാറിൽ കയർ...." ചിരി അടക്കിപ്പിടിചു കൊണ്ട് ശ്രുതി പറഞ്ഞതും മീനു അവളെ നോക്കി പുച്ഛിച്ചു കൊണ്ട് കാറിൽ കയറി നല്ല കുട്ടിയായി ഇരുന്നു..... അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ അവർ ശ്രീനിലയം എന്നറിയപ്പെടുന്ന ആ തറവാട്ടിലേക്ക് എത്തി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story