❤️എന്റെ മാഷ് 2❤️ : ഭാഗം 13

ente mash two

രചന: AADI

അനുവും രജീഷ് മാഷും കൂടെ ടയർ ഒക്കെ ഒരുവിധം മാറ്റി ഇട്ടു കാറിലേക്ക് കയറാൻ നിക്കുമ്പോഴാണ് നേരത്തെ മീനു ചവിട്ടിയ ആൾ അതുവഴി വന്നത്..... ഇവരെ കണ്ടതും അയാൾ അവിടെ നിന്നു.... "എന്താ മക്കളെ ഇവിടെ നിക്കുന്നെ...." അയാൾ "അത് ടയർ ഒന്ന് പഞ്ചർ ആയി അത് ശെരിയാക്കുവായിരുന്നു...." അനു "ആഹ്...എന്നിട്ട് ശെരിയായോ കുഞ്ഞേ...." "ആയി...." അനു "അല്ല നിങ്ങളെ ഇതിന് മുൻപ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..." "ഞങ്ങളെ ശ്രീനിലയത്തിലേക്ക...." അനു "ശ്രി നിലയത്തിലെ ആരാ...." ●അയാൾ "ചന്ദ്രന്റെ മക്കള...." രജീഷ് മാഷ് അത് പറഞ്ഞു തീർന്നതും അവരെ അച്ഛൻ കാറിൽ നിന്നിറങ്ങി....അയാൾ ചന്ദ്രനെ നോക്കി കൈ കൂപ്പി...എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.... "ശ്രീജ കുഞ് ഇപ്പോ അങ്ങോട്ട് പോയെ ഉള്ളു....

കൂടെ ഒരു വട്ട് പിടിച്ച കോച്ചും വേറെ ഒരു പെൻ കോച്ചും ഉണ്ടായിരുന്നു...." ●അയാൾ "ആണോ...ഞാനും ശ്രീജയും ഒരേ സ്ഥലത്താണ്...ഞാൻ അവളോട് പറഞ്ഞതായിരുന്നു ഞങ്ങടെ കൂടെ പോരാമെന്നു...അപ്പോ അവള വേണ്ട എന്നു പറഞ്ഞേ....അല്ല ശ്രീജക്ക് ഒരു മോൾ ഉള്ളു ല്ലോ..." ചന്ദ്രൻ "ആണോ...എന്ന ഇപ്പോ 2 പെൻ കൊച്ചുങ്ങൾ ഉണ്ട്...." "അത് അവരെ ആരെങ്കിലുമാവും..." മാളവിക "എന്ന ശെരി ഞങ്ങൾ അങ് പോവ.... " ചന്ദ്രൻ അതും പറഞ്ഞു കാറിൽ കയറി....അനുവും രജീഷ് മാഷും കൂടി കയറിയതും കാർ നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.... അനുവും രജീഷ് മാഷും 6 വർഷങ്ങൾക്ക് ശേഷമാണ് ശ്രീ നിലയത്തിലേക്ക് പോകുന്നത്....അവരെ അച്ഛനും അമ്മയും ഇടക്കിടക്ക് പോവുമായിരുന്നു.... മീനുവിന് അനുവും രജീഷ് മാഷും അവളെ മുറ ചെറുക്കന്മാർ ആണെന്ന് അറിയില്ല....

അവൾ ഓർമ വെച്ച കാലത് എന്നോ കണ്ടതാണ് ഇവരെ...ഇവരെ പേര് പോലും അവൾക്ക് ഓർമയില്ല..... ****__________*******________ തറവാട്ടിൽ എത്തിയപ്പോൾ തന്നെ മീനു വേഗം ചാടി ഇറങ്ങി.....അമ്മൂമ്മ വീടിന്ടെ മുമ്പിൽ തന്നെ നിൽക്കുന്നുണ്ട്.....മീനു അമ്മൂമ്മയെത്തന്നെ സസൂക്ഷ്മം ഒന്ന് നോക്കി.... തൊലികൾ ഒക്കെ ചുക്കി ചുളിഞ്ഞെങ്കിലും ആ മുഖം ഇപ്പോഴും ഐശ്വര്യം തുളുമ്പി ആണ് നിൽകുന്നേ..... മീനു ഓടി പോയി അമ്മൂമ്മേ എന്നും പറഞ്ഞു കെട്ടിപിടിച്ചു.... "എടി കാന്താരി നിന്നോട് ഞാൻ ഈ വേഷം മാറ്റാൻ പറഞ്ഞതല്ലേ...." മീനുവിനെ തന്നിൽ നിന്ന് അടർത്തി കബട ദേഷ്യത്തോടെ അമ്മൂമ്മ ചോദിച്ചു... "എന്റെ പൊന്ന് അമ്മൂമ്മേ എനിക്ക് ഇതിട്ടാൽ ഒള്ളു ഒരു പെര്ഫെക്ഷൻ തോന്ന...മറ്റു ഡ്രെസ്സുകൾ ഒന്നും ഇടുന്നത് എനിക്ക് ശെരിയാവുന്നില്ല...

." മീനു "അതൊക്കെ ശെരിയവും....കുറച്ചു ദിവസം ഇടുമ്പോൾ ആവും...നി അതിന്ന് ഇടുന്നില്ലല്ലോ...." അമ്മൂമ്മ "ഈ😁😁അതൊക്കെ പിന്നെ സംസാരിക്ക എനിക്ക് വിശന്നിട്ടു പാടില്ല കാർത്യാനികുട്ട്യേ....." മീനു വയറിൽ തടവി കൊണ്ട് പറഞ്ഞു.... അമ്മൂമ്മ അവളോട് ഇപ്പോ തരാം എന്ന് പറഞ്ഞു കൊണ്ട് മീനുവിന്ടെ പിറകിൽ നിൽക്കുന്ന മീനുവിന്ടെ അമ്മയെ കെട്ടിപിടിച്ചു...അത് കഴിഞ്ഞു ശ്രുതിയെയും ശ്രുതിയെ അവർക്കൊക്കെ അവിടെ സുഭരിചിതമാണ്......അവൾ മീനുവിന്ടെ കൂടെ ഇവിടെക് വന്നിട്ടുള്ളത "അച്ഛൻ എവിടെ അമ്മേ...." മീനുവിന്ടെ 'അമ്മ "പറമ്പിലോട്ട് വെറുതെ നടക്കാൻ പോയിരിക്കയ...." അമ്മൂമ്മ അപ്പോഴേക്ക് അവിടെ ബാക്കി ഉള്ളവരൊക്കെ വന്നു.... "മീനു.....ശ്രുതി....." എന്നും വിളിച്ചു കൊണ്ട് മീനുവിന്ടെ വലിയ അമ്മയുടെ മോൾ ലക്ഷ്മി ഓടി വന്നു ഇരുവരെയും കെട്ടിപിടിച്ചു....

ബാക്കി ഉള്ളവർ അവരെ കാട്ടി കൂട്ടൽ കണ്ടു പുഞ്ചിരിയോടെ നിന്നു.... "വാ ഞാൻ ഭക്ഷണം വിളമ്പാം...." വല്യമ്മ "വേഗം വല്യമ്മേ വിശന്നിട്ടു വയ്യ....." എന്നും പറഞ്ഞു മീനു അവരെ പിന്നാലെ പോയി...ലക്ഷ്മി ശ്രുതിയെയും കൂടെ കൂട്ടി അങ്ങോട് ചെന്നു.... ഫ്രഷ് അവനൊന്നും നിക്കാതെ മീനുവും ശ്രുതിയും കഴിക്കാനിരുന്നു....നല്ല സാമ്പാർ ഒക്കെ കൂട്ടി ഒരു ചെറിയ വലിയ സദ്യ അങ് കഴിച്ചു ഇരുവരും ഏമ്പക്കവും വിട്ടു എണീറ്റു.... ഇനി നമുക്ക് തറവാട്ടിൽ ഉള്ളവർ ആരൊക്കെ എന്ന് ജസ്റ്റ് ഒന്ന് പരിചയപ്പെടാം.... മീനുവിന്ടെ വല്യമ്മ അതായത് മീനുവിന്ടെ അമ്മയുടെ ചേച്ചി....അവരെ കല്യാണം കഴിച്ചു വിട്ടിരിക്കുന്നത് തൊട്ടടുത്ത വീട്ടിലേക്ക് ആയിരുന്നു.....വല്യച്ഛന് ഒരനാഥനാണ്.... മീനുവിന്ടെ അപ്പൂപ്പന് വല്യച്ഛനെ നല്ല ഇഷ്ടമായിരുന്നു...അതോണ്ടെന്നെ തന്ടെ വലിയ മകളെ അയാൾക്ക് കെട്ടിച്ചു കൊടുത്തു.... ഇപ്പോ അവരെ ഇളയ മകൾ ലക്ഷ്മിയുടെ കല്യാണമാണ് വരുന്നത്...

.അതിന് വേണ്ടിയിട്ടാണ് മീനുവോക്കെ വന്നിരിക്കുന്നെ....കല്യാണം ആയതുകൊണ്ട് തന്നെ അപ്പൂപ്പന്റെ നിർബന്ധ പ്രകാരം അവരിപ്പോൾ തറവാട്ടിൽ നിൽക്കുന്നു.... പിന്നെ ലക്ഷ്മിക്ക് ഒരു ചേച്ചി കൂടി ഉണ്ട് അശ്വതി....കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുണ്ട്.... ഇനി അടുത്തത് മീനുവിന്ടെ അമ്മയുടെ ഏട്ടൻ....ചന്ദ്രൻ...ആളെ നിങ്ങൾക്ക് മനസിലായിട്ടുണ്ടാവും😝അതെന്നെ നമ്മുടെ അനു മാഷിന്റെയും രജീഷ് മാഷിന്റെയും അച്ഛൻ...അപ്പോ അവരെ ഇനി കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.... പിന്നെ മീനുവിന്ടെ അമ്മയുടെ next ചേട്ടൻ മഹി....ഭാര്യ സുലു... അങ് മുംബൈ ആണ് താമസം....ഇപ്പോ ഇവിടെ എത്തിയിട്ടുണ്ട്....അവർക്ക് ഒരു മകൻ ആണ് ഉള്ളത്....അവനെ നമുക്ക് വഴിയേ പരിചയപ്പെടാം....... അത് കഴിഞ്ഞുള്ളതാണ് മീനുവിന്ടെ 'അമ്മ..... അടുത്തത് മീനുവിന്ടെ അമ്മയുടെ അനിയത്തി സരസ്വതി.....

ഭർത്താവ് ബാലൻ അങ് ദുഫായിൽ ആയിരുന്നു താമസം...ഇപ്പോ ഇവിടുണ്ട്....മക്കൾ മഹേഷ് ...രമ്യ പിന്നെ ഒരനിയൻ രാകേഷ്....രമ്യക്ക് നമ്മുടെ മീനുവിന്ടെ ഒക്കെ പ്രായമാണ്....അവൾ ഒരസ്സൽ ജാഡ കാരി ആണ്...അവൾക്ക് മീനുവിനെയും മീനുവിന് അവളെയും കണ്ണിൽ പിടിക്കില്ല....പക്ഷെ മീനുവിന്ടെ ചെറിയമ്മ പാവാണ് ട്ടോ....അതുപോലെ രാകേഷും മഹേഷും.... ഇപ്പോ എല്ലാവരെയും പരിചയപെട്ടു ഏകദേശം ഒരു ധാരണ വന്നിട്ടുണ്ടാവുമെന്നു കരുതുന്നു.... അപ്പോ കഥയിലേക്ക് വരാം..... "എന്നാലും എന്റെ ലക്ഷ്മി നിന്നെയൊക്കെ കെട്ടിക്കാനായോ...." മീനു വലിയ ആളുകൾ ചോദിക്കുന്ന പോലെ മൂക്കത് വിരൽ വച്ചു കൊണ്ട് ചോദിച്ചു....അത് കേട്ടപ്പോൾ തന്നെ ലക്ഷ്മിക്ക് നാണം വന്നു അവൾ മുഖം പൊത്തി.... "ശ്രുതിയെ കണ്ടു പടി ഇതാണ് നാണം...." മീനു ലക്ഷ്മിയെ ചൂണ്ടി കൊണ്ട് ശ്രുതിയോട് പറഞ്ഞു....ശ്രുതി അതിന് അവളെ നോക്കി കൊഞ്ഞനം കുത്തി...

മീനു പിന്നെ അവിടെ നിക്കാതെ നേരെ ഫ്രഷ് ആവാൻ കയറി.... ഫ്രഷ് ആയി വന്ന മീനുവിനെ കണ്ട ലക്ഷ്മി അവളെ അടുത്തേക്ക് ഓടി.... "മീനു നിയത് എന്തുവ ഇട്ടിരിക്കുന്നെ...." ലക്ഷ്മി അവളെ 3 ഫോർത് നോക്കി മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.... ശ്രുതി അതൊന്നും ശ്രദ്ധിക്കാതെ ഫ്രഷ് ആവാൻ കയറി.... "എന്താ ഇത് 3 ഫോർത്ത്....." മീനു "മീനു ഇവിടെ ഒരുപാട് ആളുണ്ടാവും...പിന്നെ നിന്ടെ മുറചെറുക്കന്മാരും അതോണ്ട് ഇതൊക്കെ മാറ്റ്...ഇതാകെ മുട്ട് വരയെ ഉള്ളു...നിന്ടെ കാലൊക്കെ കാണുന്നുണ്ട്....." ലക്ഷ്മി അതിലെ ആ മുറചെറുക്കന്മാർ എന്നുള്ളത് മീനുവിന് നല്ലോം ഇഷ്ടായി.... അവളെ ഉള്ളിലുള്ള കോഴി കൂവാൻ തുടങ്ങി.... ഹ്മ്മ...എന്റെ മുറചെറുക്കന്മാരെ ഒന്ന് ഇമ്പ്രെസ് ചെയ്യണം..... "ലക്ഷ്മി അപ്പോ ഇനി ഞാൻ എന്ത് ഇടും...." മീനു "നി വാ.. ഞാൻ നിനക്ക് എന്റെ ഒരു മിഡി തരാം...."

ലക്ഷ്മി "ഒക്കെ....അതെങ്കിൽ അത്...." അങ്ങനെ ലക്ഷ്മിയുടെ മുറിയിൽ നിന്ന് അവളെ ഒരു മിഡി എടുത്തു മീനു ധരിച്ചു....മീനുവിന്ടെ ഒറ്റ കാലിലുള്ള ചരട് ലക്ഷ്മി പൊട്ടിച്ചു....അതിന് മീനു ആദ്യം ലക്ഷ്മിയോട് പിണങ്ങിയെങ്കിലും പിന്നെ മിണ്ടി.... ശ്രുതി ഫ്രഷ്‌ ആയി വന്നപ്പോൾ ഉണ്ട് മീനു മിടിയൊക്കെ ഇട്ടിരിക്കുന്നു....ശ്രുതി അവളെ അന്തം വിട്ടു നോക്കി.... ആദ്യയിട്ടവും ശ്രുതി മീനുവിനെ മിഡി ഒക്കെ ഇട്ടു കാണുന്നത്.....ശ്രുതി അവരെ അടുത്തേക്ക് ചെന്നു..... "ഹോ എന്റെ മീനു ഞാൻ സ്വപ്നം കാണുവോന്നുമല്ലല്ലോ...." ശ്രുതി കണ്ണ് തിരുമ്പി കൊണ്ട് ചോദിച്ചു.... ലക്ഷ്മി ചിരിച്ചു കൊണ്ട് അല്ല പറഞ്ഞു...മീനു വലിയ ഗൗരവത്തിൽ അവളെ നോക്കുവാണ്.... അപ്പോഴാണ് മീനുവിന്ടെ 'അമ്മ അവിടേക്ക് വന്നത്..... മീനുവിന്ടെ അമ്മക്ക് എന്തായാലും അവളെ ആ വേഷം ഇഷ്ടമായി...

അവരെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു....അതവർ മീനുവിനെ ഏല്പിച്ചു.... "മീനു ഇതിൽ ഒരു പദാസരമാണ്....എന്റെ മോൾ ഇതൊന്ന് ഇഡോണ്ടു...." 'അമ്മ അതും പറഞ്ഞു പോയി...മീനു ആദ്യം അത് ഇടില്ല എന്നു പറഞ്ഞെങ്കിലും പിന്നെ ശ്രുതിയുടെയും ലക്ഷ്മിയുടെയും നിർബന്ധം കൊണ്ട് അതിട്ടു.... മീനുവിന്ടെ കാലിൽ പദസരമിട്ടപ്പോൾ നല്ല ഭംഗി ഉണ്ടായിരുന്നു.... ********_____________******* 【അനു】 പോകുംവഴി അച്ഛൻ നെൽ പാടത്തിന്റെ അവിടെ കുറച്ചു സമയം നിൽക്കണം എന്നു പറഞ്ഞത് കൊണ്ട് നങ്ങൾ അവിടെയൊക്കെ നിന്നു ആണ് തറവാട്ടിലേക്ക് എത്തിയത്....സന്ധ്യ ആവുന്നുള്ളൂ....... ഞങ്ങൾ അവിടെ എത്തിയപ്പോൾ എല്ലാവരും താഴെ ഉണ്ട്....ഞാൻ എല്ലാവർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു ഡിക്കിയിൽ നിന്ന് ലഗേജ് ഒക്കെ എടുത്തു...

. വലിയവർ മാത്രമുള്ളു അവിടെ ഉണ്ടായിരുന്നത്....ഇവരെ ഒക്കെ ഞാൻ കുറെ കാലത്തിന് ശേഷമാണ് കാണുന്നത്....അതു കൊണ്ട് തന്നെ എനിക്ക് ഇവരെയൊന്നും വലിയ പരിചയമില്ല....ഏട്ടനും അങ്ങനെ തന്നെ.... പെട്ടന്ന് അമ്മൂമ്മ ഞങ്ങളെ അടുത്തു വന്നു മക്കളെ എന്നു പറഞ്ഞു കെട്ടിപിടിച്ചു....ഞങ്ങളും തിരിച്ചു കെട്ടിപിടിച്ചു..... *********_______________******* ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് താഴെ ഏതോ കാറിന്റെ ശബ്ദം കേട്ടത്.... "ചന്ദ്ര ചെറിയച്ചനും മാളു ചെറിയാംമീം വന്നു തോനുന്നു...നിങ്ങളും വാ...മീനു നിന്ടെ മുറചെറുക്കന്മാരും ഒപ്പം ഉണ്ടാവും...മീനു അവരെയൊന്നും കണ്ടിട്ടില്ലല്ലോ...varim...." എന്നും പറഞ്ഞു ലക്ഷ്മി ഓടിയതും ഞാനും ശ്രുതിയും പരസ്പരം ഒന്ന് നോക്കി....പിന്നെ മുറചെറുക്കന്മാർ എന്നു പറഞ്ഞു താഴേക്ക് ഓരോട്ട മായിരുന്നു....

എല്ലാവരും മുന്നിൽ തന്നെ നിന്നു എന്തോക്കെയോ ചോദിക്കുന്നത് കൊണ്ട് മുറചെറുക്കന്മാരെ കാണാൻ പറ്റിയില്ല.....ഞാൻ എത്തി വലിഞ്ഞു കുറെ നോക്കി...ശ്രുതിയും നോക്കുന്നുണ്ട്.... ********_________***********************_______ മീനുവിന്ടെ 'അമ്മ അനുവിനെ കണ്ടു ഞെട്ടി.... അനുവിന്ടെ മുഖം രാവിലെ ചെറുതായി ഉള്ളു അമ്മ കണ്ടിരുന്നെ....ഇവിടെ വെച്ചു കണ്ടപ്പോൾ അമ്മക്ക് അവനെ പെട്ടന്ന് മനസിലായി.... ഇന്ന് മീനുവിനോട് സംസാരിച്ചു നിന്ന പയ്യൻ അപ്പോ എന്റെ ഏട്ടന്ടെ മകനായിരുന്നോ.... അവനെ കുറെ ആയി കണ്ടിട്ട്....അതാവും തനിക്ക് അവനെ തിരിച്ചറിയാൻ പറ്റാത്തത്.....

'അമ്മ അവരോടെല്ലാം സന്തോഷത്തോടെ ഓരോന്ന് സംസാരിച്ചു....അവരെ മനസിൽ ആശ്വാസമായിരുന്നു..... **********__________****** വല്യമ്മയും അമ്മയും ചെറിയമ്മയും അകത്തേക്ക് പോയതും മുന്നിലേക്ക് നോക്കിയ ഞാനും ശ്രുതിയും കാണുന്നത് അനു മാഷിനേയും രജീഷ് മാഷിനെയുമായിരുന്നു.... ഞാൻ ഞെട്ടി കൊണ്ട് അവരെ തന്നെ നോക്കി നിന്നു..... ശ്രുതിയുടെയും അനുവിന്ടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു.... രജീഷ് മാഷ് മാത്രം ഇതൊക്കെ കണ്ടു ചിരിച്ചു നില്കുവായിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story