❤️എന്റെ മാഷ് 2❤️ : ഭാഗം 14

ente mash two

രചന: AADI

"ശ്രുതിയെ എടി ഞാനെയ്‌ അനുമാഷിന്റെയും രജീഷ് മാഷിന്റെയും പ്രേതത്തെ കണ്ടു...." മീനു അവരെ തന്നെ അന്തം വിട്ടു നോക്കി കൊണ്ട് അടുത്തു നിക്കുന്ന ശ്രുതിയെ തോണ്ടി കൊണ്ടു പറഞ്ഞു.... "നിയെ നിന്ടെ തറവാട്ട് മുറ്റതാണോ അവരെ പ്രേതത്തെ കണ്ടേ...." ശ്രുതി "അതേ...നിനക്ക് എങ്ങനെ മനസിലായി...." മീനു ശ്രുതിയെ നോക്കി കൊണ്ട് ചോദിച്ചു.... "എന്ന ഞാനും കണ്ടു...." ശ്രുതി "ആണോ....എന്ന നമ്മൾ രണ്ടാളും ഇപ്പോ ഉറങ്ങാവും ല്ലേ...അപ്പോ നമ്മൾ ഉറക്കത്തിൽ സ്വപ്നം കാണവും ല്ലേ..." മീനു "ഹാ ശെരിയ....." ശ്രുതി "എന്ന ശെരി ഗുഡ് night പ്രേതത്തെ ഒക്കെ കണ്ടു ബോധ്യപ്പെട്ടു...." എന്നും പറഞ്ഞു മീനു കണ്ണടച്ചു കിടന്നതും ഒരൊറ്റ വീഴ്ച ആയിരുന്നു.... "അമ്മേ....." മീനു "അതാ എവിടെയോ ചക്ക വീണു...." ശ്രുതി "പൊടി ചക്ക അല്ല ഞാനാ..." മീനു ലക്ഷ്മി ആണേൽ ഇവര് പറയുന്നതൊക്കെ കേട്ടു കാറ്റഴിച്ചു വിട്ട ബലൂണ് പോലെ നിക്കുവാണ്..... നമുക്കിനി അനുവിന്റെ അവസ്ഥ എന്താണെന്ന് നോക്കാം.... ********______________******* 【അനു】 "ഏട്ട....എന്റെ കണ്ണിന് എന്തോ പ്രശ്നമുണ്ടെന്നു തോനുന്നു...." അനു കണ്ണ് തിരുമ്പി മുന്നിലെ മീനുവിനെയും ശ്രുതിയെയും നോക്കി കൊണ്ട് പറഞ്ഞു.... "അനു നിന്ടെ കണ്ണിന് ഒരു കുഴപ്പവുമില്ല..." രജീഷ് മാഷ് "ഉണ്ട് ഏട്ട....ഞാൻ അത ആ മീനയെയും എന്റെ ഭാവി ഏട്ടത്തി അമ്മയെയും മുന്നിൽ കാണുന്നു....." ഞാൻ "അനു അവർ നിന്ടെ മുന്നിൽ നില്കുമ്പോ പിന്നെ നി അവരെ കാണില്ലേ...." ഏട്ടൻ "ഏഹ്🙄😵"

"ഹാ അവരവിടെ നിൽക്കുന്നുണ്ട്...." ഏട്ടൻ "അതെന്താ അവര് ഇവിടെ...." "നമ്മുടെ ശ്രി അമ്മയുടെ മകളാണ് മീനു...ശ്രുതി പിന്നെ അവളെ പിന്നാലെ പോന്നത...നമ്മൾ കുറെ ആയല്ലോ ഇവിടുക്ക് വന്നിട്ട് അതാ അറിയാതെ...." ഏട്ടൻ "അപ്പോ ഏട്ടന് നേരത്തെ തന്നെ മീനുവിനെ അറിയാമായിരുന്നോ...." ഞാൻ "അറിയാമല്ലോ....പക്ഷെ അവൾക്ക് ഞാനവളെ മുറ ചെറുക്കൻ ആണെന്ന് അറിയില്ല ട്ടോ... ഞാൻ അവൾ കോളേജിൽ വന്ന അന്ന് അവളെ കൂടെ അവളെ അമ്മയെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു...." "എന്നിട്ട് ഏട്ടൻ എന്താ ഈ കാര്യം ഇതുവരെ പറയാതിരുന്നെ..." "നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി😉" ഒരു കണ്ണടച്ചു ഇളിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു.... "എന്നാലും എന്റെ ഏട്ട...ഇതുപോലെ ഒരു സർപ്രൈസ് വേണ്ടിരുന്നില്ല...." "😁😁" ഏട്ടൻ അപ്പോഴാണ് പെട്ടന്ന് അമ്മേ എന്നൊരു ശബ്ദം കേട്ടത്....നോക്കുമ്പോഴുണ്ട് ആ മീന നിലത്തു കിടക്കുന്നു....ഇവളിത് എന്തോന്നാ നിലത്തു ചെയ്യുന്നേ.... അവിടെ ഇരുന്നു എന്റെ ഏട്ടത്തി അമ്മയോട് എന്തോക്കെയോ പറയുന്നുമുണ്ട്.... ഞാനും ഏട്ടനും അവരെ അടുത്തേക്ക് ചെന്നു.....അമ്മയും അച്ഛനും അവരെ തന്നെ നോക്കി നിക്കുന്നുണ്ട്.... *********_____________******** "എന്നെ ആരെങ്കിലും ഒന്ന് എണീക്കാൻ സഹായിക്കോ...." മീനു കുറച്ചു ഉച്ചത്തിൽ പറഞ്ഞതും ശ്രുതിയും ലക്ഷമിയെയും നോക്കി കൊണ്ട് പറഞ്ഞു..... അപ്പോ തന്നെ ശ്രുതിയും ലക്ഷ്മിയും കൂടെ അവളെ എണീപ്പിച്ചു....

അവൾ നേരെ പോയത് അവിടെ അന്തം വിട്ടു നിൽക്കുന്ന മാഷിന്റെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്കാണ്‌.... "മാളു അമ്മേ...ചന്ദ്ര അച്ഛേ...രജീഷ് ഏട്ടനും അനു മാഷും നിങ്ങളെ ആരാ...." മീനു മാഷിന്റെ അമ്മയെയും അച്ഛനെയും അങ്ങനെയാണ് വിളിക്കാർ....അവർക്കും അതാണ് ഇഷ്ടം.... "മീനു മോളെ ഇതാണ് എന്റെ മക്കൾ...നിന്ടെ മുറ ചെറുക്കന്മാർ...." മാഷിന്റെ 'അമ്മ അവളെ തന്നോട് ചേർത്തു നിറുത്തി കൊണ്ട് പറഞ്ഞു.... "ഹോ ഇതിലും വലുത് എന്തോ എനിക്ക് വരാൻ കിടന്നത...ഭാഗ്യത്തിന് അത് ഈ മുറ ചെറുക്കന്മാർ വഴി വന്നു...." മീനു മെല്ലെ പിറുപിറുത്തു.... "മോൾ എന്താ പറയുന്നേ...." മാളു 'അമ്മ "ഏയ് ഒന്നുമില്ല...." "അല്ല മോൾക് എങ്ങനെ ഇവരെ അറിയാം..." ചന്ദ്ര അച്ഛൻ "ഇത് ഞങ്ങളെ സാര്മ്മാര...." മീനു "ആഹാ....എന്നിട്ട് എന്താ മക്കളെ നിങ്ങൾ ഞങ്ങളോട് ഈ കാര്യം നേരത്തെ പറയാർന്നെ...." മാഷിന്റെ 'അമ്മ അനുവിനും രജീഷ് മാഷിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു... "അത് അമ്മേ നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി...." രജീഷ് മാഷ്... "ഹ്മ്മ...ശ്രുതി മോൾ എന്താ ഒഴിഞ്ഞു നിക്കുന്നെ...കഴിഞ്ഞ പ്രാവിശ്യം വന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ...."

രാജീഷ്‌മാഷിന്റെ അമ്മയും അച്ഛനും ആണ് അത് എന്നു കേട്ട ഷോക്കിൽ നിക്കുന്ന ശ്രുതിയെ നോക്കി കൊണ്ട് മാളു 'അമ്മ ചോദിച്ചു... അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.... ശ്രുതിക്ക് ഇതുവരെ രജീഷ് മാഷ് തന്റെ അച്ഛനെയും അമ്മയെയുo കാണിച്ചു കൊടുത്തിട്ടില്ലായിരുന്നു.... ശ്രുതി മാളു അമ്മയുടെ അടുത്തു നിക്കുന്ന മീനുവിന്ടെ അടുത്തു വന്നു നിന്നു.... "എടി ശ്രുതിയെ നിന്ടെ ഭാവി അമ്മായി അമ്മയും അച്ഛനുമാണ്...നന്നായി കണ്ടോ..." മീനു ശ്രുതിക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു...അത് കേട്ടതും ശ്രുതി ഒന്ന് മീനുവിന് ഇളിച്ചു കൊടുത്തു....പിന്നെ സമയം കളയാതെ നേരെ മാളു അമ്മടെ കാലിൽ വീണു... "'അമ്മ എന്നെ അനുഗ്രഹിക്കണം...അച്ഛനും..." അവൾ പെട്ടന്ന് കാലിൽ വീണപ്പോൾ മാളുവും ചന്ദ്രനും ഒന്ന് ഞെട്ടി...പിന്നെ അവളെ പിടിച്ചെഴുന്നേല്പിച്ചു.... രജീഷ് മാഷ് ഇവളിത് എന്തോന്നാ ചെയ്യുന്നേ എന്നും കരുതി വായയും പൊളിച്ചു നിക്കുവാണ്....അനു മെല്ലെ രജീഷ് മാഷിന്റെ തൊട്ടടുത്തു നിന്നു....എന്നിട്ട് പറഞ്ഞു... "ഏട്ട....എന്റെ ഭാവി ഏട്ടത്തി അമ്മക്ക് പ്രാന്തായി തോനുന്നു😂അമ്മേടെയും അച്ഛന്ടെയും കാലിലൊക്കെ വീഴുന്നുണ്ട്...." അനു "പോടാ...." രജീഷ് "എന്താ മോളെ...." മാളു 'അമ്മ അവളെ പിടിച്ചെഴുനേല്പിച്ചു കൊണ്ട് ചേർത്തു നിറുത്തി ചോദിച്ചു... "അതൊക്കെ മാളു അമ്മക്ക് പിന്നെ മനസിലാവും....മാളു 'അമ്മ ഇപ്പോ അവളെ അനുഗ്രഹിച്ചല്ലോ അതെന്നെ ധാരാളം...."

മീനു ഇളിച്ചു കൊണ്ട് പറഞ്ഞു... മാളു അമ്മയും ചന്ദ്ര അച്ഛനും ഈ കുട്ടികളുടെ ഓരോ കാര്യങ്ങൾ എന്നു പറഞ്ഞു അകത്തേക്ക് പോയി....ഇതിനിടയിൽ ലക്ഷ്മിയെ അവളെ 'അമ്മ എന്തിനോ വിളിച്ചപ്പോൾ അവളും പോയിരുന്നു.... ഇപ്പോ മാഷും മീനുവും ശ്രുതിയും അവളെ രജീഷ് ഏട്ടനും മാത്രമുള്ളു പുറത്ത്..... ശ്രുതി രജീഷ് മാഷിന്റെ അടുത്തു ചെന്നു പരിഭവം പറച്ചിൽ തുടങ്ങി.... "എന്നാലും നിങ്ങൾ ഇങ്ങോട്ട് വരുന്നുണ്ട് എന്നു പറഞ്ഞില്ലല്ലോ....അത് മാത്രമല്ല മീനുവിന്ടെ മുറ ചെറുക്കൻ നിങ്ങളാണെന്നും പറഞ്ഞില്ല...ശേ നിങ്ങളോട് ആരാ അവളെ മുറ ചെറുക്കൻ ആവാൻ പറഞ്ഞേ.... ഞാൻ നന്നായി ഒരുങ്ങി നല്ലൊരു ചെക്കനെ വായി നോക്കാൻ വന്നതായിരുന്നു...ഒക്കെ ഫ്ലോപ്പ് ആയി😫😫" അവളെ ആ പറച്ചിൽ കേട്ടു രജീഷ് മാഷിന്റെ കിളികൾ റ്റാറ്റ ബൈ ബൈ പറഞ്ഞു പോയി....തന്നെ കണ്ടാൽ അവൾ സന്തോഷത്തോടെ വന്നു കെട്ടിപിടിക്കും ...ഇത്തവല്ലാത്തൊരു സർപ്രൈസ് ആയി....സന്തോഷം കൊണ്ട് എനിക്ക് എന്താ ചെയ്യണ്ടെന്നു അറിയില്ല...എന്നൊക്കെ പറയും എന്ന് കരുതിയതായിരുന്നു നമ്മുടെ പ്യാവം രജീഷ് മാഷ്..... പക്ഷെ നമ്മുടെ ശ്രുതി നേരെ തിരിച്ചായി പോയല്ലോ.... അനുവണേൽ ചിരി അടക്കി പിടിച്ചു നിക്കുവാണ്.... "ശെരിയ നി പറഞ്ഞതും...ഞാനും ഇതെന്നെയ കരുതീന്ന് ...

ഹാ ഇനി പറഞ്ഞിട്ട് കാര്യല്ല...ബാക്കി ഉള്ളവരെ നോക്കി സംതൃപ്തി പെടാം...." മീനു ഇതും പറഞ്ഞു കൊണ്ട് ഒരു ദിർക നിശ്വാസം വിട്ടു.... "ആഹാ ആരൊക്കെ ഇത്....എന്താ എല്ലാവരും പുറത്തു നിക്കുന്നെ...." പെട്ടന്ന് വീട്ടിലേക്ക് വന്ന അപ്പൂപ്പൻ അവരെ പുറത്തു കണ്ടപ്പോൾ ചോദിച്ചു... "മീനു അപ്പൂപ്പ എന്നും പറഞ്ഞു ഓടി അപ്പൂപ്പന്റെ കാവിളിൽ ഒരുമ്മ കൊടുത്തു....തിരിച് അപ്പൂപ്പനും...... ബാക്കി ഉള്ളവർ അതെല്ലാം ഒരു ചിരിയോടെ നോക്കി നിന്നു..... "വാ മക്കളെ...." അപ്പൂപ്പൻ അവരെയൊക്കെ വിളിച്ചതും അവരെല്ലാം അപ്പൂപ്പനെ കെട്ടിപിടിച്ചു.... അപ്പോഴാണ് മീനുവിന്ടെ വല്യമ്മ അവിടേക്ക് വന്നത്.... "മക്കളെ അവിടെ തന്നെ നിക്കുവാണോ അകത്തേക്ക് കയറുന്നില്ലേ...." വല്യമ്മ അത് പറഞ്ഞതും മീനു അപ്പൂപ്പന്റെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി....ശ്രുതി പരിഭാവത്തോടെ രജീഷ് മാഷിനോട് ഓരോ കോക്രി കാട്ടി അവരെ പിന്നാലെ പോയി.... അനു രജീഷ് മാഷിനെ കളിയാക്കി കൊണ്ട് ലഗേജും കൊണ്ട് നേരെ അകത്തേക്ക് കയറി..... അപ്പോഴാണ് രമ്യ അവിടേക്ക് വരുന്നത്....അനുവിനെ കണ്ടതും അവളെ കണ്ണുകൾ വിടർന്നു...കണ്ണിമ ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു.... പിന്നെ ഓടി പോയി അവനെ കെട്ടിപിടിച്ചു....

അനു ആകെ അന്തം വിട്ടു നിക്കുവാണ്...പെട്ടന്ന് എവിടുന്നോ വന്ന ബോധത്തിൽ അവൻ അവളെ തന്നിൽ നിന്ന് അകറ്റി നിറുത്തി.... "ഹായ്...ആം രമ്യ...and u...." "അരവിന്ത്...." "ഹോ വല്യച്ഛന്ടെ മോൻ...അല്ലെ..." രമ്യ ചിരിയോടെ അവനോട് ചോദിച്ചു....അതിന് മാഷ് അതേ എന്നു തലയാട്ടി.... മീനു ഇതെല്ലാം കണ്ടു ഒരു കൂസലുമില്ലാതെ ശ്രുതിയോട് ഓരോന്ന് പറഞ്ഞു നിക്കുവാണ്... ലക്ഷ്മിയും അവരെ അടുത്തേക്ക് വന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.... "മീനുവേ ആ രമ്യക്ക് നിന്ടെ മാഷിനോട് എന്തോ ഇളക്കമുണ്ട്...." ശ്രുതി "എന്റെ മാഷോ😲" മീനു "മീനുന്ടെ മാഷാണോ അനു...." ലച്ചു... "😁😁ഈ അത് പിന്നെ ഞാൻ അരവിന്തിനെയ ഉദ്ദേശിച്ചെ....ആ രണ്ടെണ്ണവും ഞങ്ങളെ സാര്മ്മർ ആണ്...." ശ്രുതി അവരെ ചൂണ്ടി ലച്ചുവിന് പറഞ്ഞു കൊടുത്തു...... "ഓഹോ...അപ്പോ നിങ്ങൾക്ക് മുന്നേ പരിചയം ഉണ്ടാവും ല്ലേ..." ലച്ചു "ഹാ....." "ലച്ചു അനുമോനും രജീഷ് മോനും മുറി കാണിച്ചു കൊടുക്ക്..." അമ്മൂമ്മ "ഹാ...ഏട്ടന്മാരെ വാ...മുറി കാണിച്ചു തരാം...." ലച്ചു അവരെ അടുത്തു പോയി വിളിച്ചു....ഇരുവരും അവളെ കൂടെ മുറിയിലേക്ക് നടന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story