❤️എന്റെ മാഷ് 2❤️ : ഭാഗം 15

ente mash two

രചന: AADI

"ഇതാണ് രജീഷ് ഏട്ടന്ടെ മുറി....പിന്നെ ഇത് അനുവേട്ടന്ടെ...." ലച്ചു തൊട്ടടുത്ത രണ്ടു മുറികൾ കാണിച്ചു കൊണ്ട് പറഞ്ഞു.... "മീനുവിന്ടെ മുറി ഏതാ...." രാജീഷ് രാജീഷ് മാഷിന് അറിയാം ശ്രുതി മീനുവിന്ടെ മുറിയിൽ ആവുമെന്ന് അതു കൊണ്ടാണ് മീനുവിന്ടെ മുറി ചോദിച്ചത്.... "അവളെ മുറി ഇതാണ്..." അനുവിന്റെ തൊട്ടടുത്തുള്ള മുറി കാണിച്ചു കൊണ്ട് പറഞ്ഞു.... "എന്ന ഞാൻ പോകുവാണെ... എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി..." എന്നും പറഞ്ഞു കൊണ്ട് ലച്ചു മീനുവിന്ടെയും ശ്രുതിയുടെയും അടുത്തേക്ക് പോയി.... സന്ധ്യ ആവറായപ്പോൾ മീനു വിളക്ക് കത്തിച്ചു വച്ചു....അപ്പോഴേക്ക് അനുവോക്കെ ഫ്രഷ് ആയി വന്നിരുന്നു.... അനു അപ്പോഴാണ് മീനുവിന്ടെ വസ്ത്രം ശ്രദ്ധിക്കുന്നത്....അവൾ മിഡി ഇട്ടിട്ട് ആദ്യമായിട്ടായിരുന്നു അനു കാണുന്നത്...പക്ഷെ അവളെ ബനിയൻ കണ്ടപ്പോൾ അവന്ടെ മുഖം ചുളിഞ്ഞു.... സ്കിന്നി ആയിട്ടുള്ളതായിരുന്നു അത്....അവളെ ശരീര വടിവ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു....അനുന് എന്താന്നില്ലാതെ ദേഷ്യം വന്നു.... അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആരും കാണാതെ മുറിയിലേക്ക് കയറി.... "എന്താ മാഷേ...എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ...."

മീനു തന്ടെ കയ്യിൽ പിടിച്ചിട്ടുള്ള അനുവിന്റെ കൈ വിടുവിപ്പിക്കാൻ നോക്കി കൊണ്ട് പറഞ്ഞു... "നി ഈ ഡ്രെസ് മാറ്റിയിട്ട് അവിടേക്ക് വന്നാൽ മതി....." അനു "ഈ ഡ്രസിന് എന്താ കുഴപ്പം.... " മീനു "എന്താ കുഴപ്പമെന്നു....നിന്ടെ ശരീര വടിവ് എല്ലാവരെയും കാണിച്ചു നടക്കുവനാണോ മോൾ...ഏഹ്...." അവൻ ദേഷ്യത്തിൽ അത്‍ ചോദിച്ചതും അവന്ടെ മുഖ ഭാവം കണ്ടു മീനു പേടിച്ചു.... "പറയടി...." അവൻ വീണ്ടും അലറിയതും അവൾ നിന്ന് വിറക്കാൻ തുടങ്ങി.... "മര്യാദക്ക് ഈ ഡ്രസ് മാറ്റിയിട്ട് നി വന്നാൽ മതി...അല്ല ഇത് തന്നെയാണ് ഇടാൻ ഉദ്ദേശിച്ചതെങ്കിൽ മോൾ എന്റെ കയ്യിന്റെ ചൂടറിയും...." അത്രയും കലിപ്പിൽ പറഞ്ഞു കൊണ്ട് അവൻ മുറിയിൽ നിന്നിറങ്ങി പോയി.... *******______________****** പണ്ടാര കാലൻ....ഹാ എന്റെ കയ്യൊക്കെ വേദനിക്കുന്നുണ്ട്....ഹോ...ഇവനെയൊക്കെ എന്താ വേണ്ടത്.... മീനു അനു പിടിച്ച കൈ നോക്കി കൊണ്ട് പറഞ്ഞു....അവിടെ ചുവന്നു നിൽക്കുന്നുണ്ടായിരുന്നു....മീനു വേഗം മുറിയിൽ കയറി ലൂസ് ആയ ഒരു shirt എടുത്തിട്ട്.... എന്നിട്ട് അവരെയൊക്കെ അടുത്തേക്ക് പോയി...അനു അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ തിരിച്ചു അവളവന്നെ കണ്ണുരുട്ടി പേടിപ്പിച്ചു..... *******_______________*******

പിറ്റേന്ന്......... "മീനു ശ്രുതി....എണീക്ക്...അമ്പലത്തിൽ പോവാം...." രാവിലെ തന്നെ ലച്ചു രണ്ടു പേരെയും വിളിച്ചു കുലുക്കുന്നുണ്ട്....പക്ഷെ രണ്ടിന്റെയും നോ response.... ലാസ്റ്റ് ലച്ചു ഒരു കപ്പിൽ വെള്ളം കൊണ്ട് വന്നു രണ്ടിന്റെയും മുഖത്തു കൂടെ ഒഴിച്ചു... "അയ്യോ...മഴ...." മീനു "വെള്ളപ്പൊക്കം....മോനെ രാജീഷേട്ട മീനു ലച്ചു ഓട്...." ശ്രുതി ലച്ചു ഇതെല്ലാം കണ്ടു രണ്ടു പേരെയും മണ്ടക്ക് ഓരോ മേട്ടം കൊടുത്തു...അപ്പോ രണ്ടിനും ബോധം വന്നു..... ഇരുവരും പരസ്പരം ഒന്ന് മുഖത്തേക്ക് നോക്കിയ ശേഷം തങ്ങളുടെ നനഞ്ഞ വസ്ത്രത്തിലേക്ക് നോക്കി പിന്നെ ലച്ചുവിനെയും....ലച്ചുവിന് ഇനി അവിടെ നില്കുന്നത് പന്തി അല്ല എന്ന് മനസ്സിലായതും അവൾ ഇറങ്ങി ഓടി.... "അവളെ നമുക്ക് പിന്നെ എടുക്കാം...ഞാൻ വേഗം ഈ നനഞ്ഞ ഡ്രെസ് മാറ്റി ഇടട്ടെ...." എന്നും പറഞ്ഞു മീനു വേഗം ബാത്‌റൂമിൽ കയറി...

.ഫ്രഷ് ആയി വന്നു മീനു കണ്ണാടിയിൽ നോക്കി തന്ടെ മുടി ചീകി കൊണ്ടിരുന്നു....ആ സമയം കൊണ്ട് ശ്രുതിയും ഫ്രഷ് ആയി വന്നു...... മീനു ഒരു വയലറ്റ് with റോസ് കളർ മിക്സഡ് അനാർക്കലി ആയിരുന്നു ഇട്ടിരുന്നത്.....മുടി അവൾ എന്നത്തേയും പോലെ ചുരുട്ടി കെട്ടി വച്ചു....നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടിരുന്നു..... മീനു ഇന്ന് പതിവിലും സുന്ദരി ആയിരുന്നു...... "മീനു....ശ്രുതി....." ലച്ചു ഡോറിന്ടെ അവിടെ നിന്ന് ഇരുവരെയും വിളിച്ചു.....ലച്ചു ഒരു ദവാണി ഉടുത്തു റെഡി ആയി നില്കുവായിരുന്നു.... മീനു ശ്രുതിയെ ഒന്ന് നോക്കിയ ശേഷം ലച്ചുവിനെ നോക്കി ചിരിച്ചു...പാവം ലച്ചു അവർ തന്നോട് ക്ഷമിച്ചു എന്നു കരുതി അകത്തേക്ക് കയറി....പണി വരാൻ ഇരിക്കുന്നതല്ലേ ഉള്ളു..... "നിങ്ങടെ ഒരുക്കം കഴിഞ്ഞെങ്കിൽ വാ...നമുക്ക് പോകാം...എല്ലാവരും നിങ്ങളെ wait ചെയ്തു നില്കുവാണ്...." ലച്ചു അവർ മൂന്നു പേരും താഴേക്ക് ഇറങ്ങി..... *********______________*******

അനുവിന് എന്നും രാവിലെ നേരത്തെ എണീച്ചു ശീലമുള്ളത് കൊണ്ട് തന്നെ വേഗം എണീറ്റു ഫ്രഷ് ആയി വന്നു....അപ്പോഴേക്ക് ഏട്ടനും ഫ്രഷായി.... "അനു.... രജി വേഗം റെഡി യാവ് അമ്പലത്തിൽ പോവണം...." 'അമ്മ വന്നു പറഞ്ഞപ്പോൾ അനു ഒരു തുണിയുo ബ്രൗണ് കളർ ഷർട്ടും എടുത്തിട്ട്....രജീഷ് മാഷും തുണി ആയിരുന്നു ഇട്ടിരുന്നത്.... രജീഷ് മാഷ് പോയി കുറച്ചു കഴിഞ്ഞാണ് അനു താഴേക്ക് പോയത്...അവിടെ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു....രമ്യ അനുവിനെ നോക്കി വെള്ളമിറക്കുന്നുണ്ട്.... അനു പക്ഷെ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല....രമ്യ ഒരു വയർ കുറച്ചു കാണുന്ന ടോപ്പും ജീൻസും ആയിരുന്നു ധരിച്ചിരുന്നത്.... അനു ഫോണിൽ ഓരോന്ന് നോക്കി നിൽക്കുമ്പോഴാണ് രജീഷ് മാഷ് അവന്ടെ കയ്യിൽ തട്ടിയത്....അവൻ എന്താണെന്ന ഭാവനെ നോക്കി......അപ്പോ രജീഷ് മാഷ് സ്റ്റപ്പിലേക്ക് കണ്ണ് കൊണ്ട് നോക്കാൻ ആക്ഷൻ കാട്ടി.... അനു അവിടെ ഇപ്പോ എന്താ എന്നും കരുതി നോക്കിയതും അവന്ടെ കണ്ണ് ബുത്സയ് പോലെ ആയി.... വേറൊന്നുമല്ല സുഹൃത്തുക്കളെ നമ്മുടെ മീനുവിനെ കണ്ടിട്ടാണ്..... മീനു അവൾ ഈ വേഷത്തിൽ വരുമെന്ന് താൻ ഒരിക്കലും കരുതിയിട്ടില്ല....നല്ല ഭംഗി ഉണ്ട് അവളെ കാണാൻ....അവളെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തന്നെ തോന്നുന്നില്ല....ഇമ ചിമ്മാതെ അവളിൽ അങ്ങനെ ലയിച്ചു നിന്നു..... പെട്ടന്ന് ആരോ എന്റെ നേരെ വിരൽ നോടിച്ചതും ഞാൻ ഞെട്ടി കൊണ്ട് നോക്കി....എട്ടനാണ്....

"എന്ത് നോട്ട മോനെ ഇത്....പാവം എന്റെ പെങ്ങളെ ചോര ഇങ്ങനെ ഊറ്റി കുടിക്കാതെ..." അനു അതിന് രജീഷ് മാഷിനെ ഒന്ന് തുറുപ്പിച്ചു നോക്കി.... മീനുവിന്ടെ അമ്മക്ക് അവളെ ആ വേഷത്തിൽ കണ്ടപ്പോൾ നല്ല സന്തോഷമായി....അവർ അവളെ തലയിൽ തലോടി....ശേഷം തന്റെ കണ്ണിൽ നിന്ന് കുറച്ചു കൺ മഷി എടുത്തു അവളെ ചെവിയുടെ അരികിൽ ആയി തൊട്ട് കൊടുത്തു.... അമ്മയുടെ മുഖത്തുള്ള സന്തോഷം കണ്ടപ്പോൾ മീനുവിന്ടെ മനസും സന്തോഷം കൊണ്ട് തുടി കൊട്ടി.... "എന്ന മക്കളെ നമുക്ക് പോയാലോ...." അമ്മമ്മ "അമ്മമ്മേ ഞങ്ങൾ നടന്നു വരാം....നിങ്ങളൊക്കെ കാറിൽ പൊക്കോ...." മീനു "നിങ്ങൾ മൂന്നു പേരും മാത്രം നടക്കേണ്ട....അനുവും രജി മോനും എന്ന നിങ്ങടെ കൂടെ പൊന്നോട്ടെ...." ചെറിയമ്മ അത് കേട്ടതും രജീഷ് മാഷിന്റെയും ശ്രുതിയുടെയും മനസിൽ ലഡു പൊട്ടി... "അയ്ക്കോട്ടെ...ഞങ്ങൾ ഇവരെ കൂടെ വരാം...." രജീഷ് മാഷ് വിനയത്തോടെ പറഞ്ഞു...മനസിലിരിപ്പ് നമുക്കല്ലേ അറിയൂ....അതെന്നെ ശ്രുതിയുമായി സൊള്ളാൻ😝 "എന്ന ഞാനും ഇവരെ കൂടെയ...." രമ്യ രമ്യ ഉണ്ട് എന്ന് പറഞ്ഞത് മീനുവിനൊന്നും ഇഷ്ടമായില്ല.....എങ്കിലും അവൾ മിണ്ടാതെ നിന്നു....രമ്യടെ കണ്ണ് ഇപ്പോഴും അനുവിൽ തന്നെയാണ്..... ലച്ചുവിനോട് പിന്നെ ഇന്നലെ തന്നെ ശ്രുതിടെയും രജീഷ് മാഷിന്റെയും കാര്യം അവർ പറഞ്ഞിരുന്നു....... അങ്ങനെ വലിയവർ ഒക്കെ കാറിൽ കയറി പോയി....

രമ്യടെ ഏട്ടനും അനിയനും പിന്നെ മീനുവിന്ടെ ഒരു വല്യമ്മടെ മോനും വന്നിട്ടില്ല ട്ടോ.... അവർ നാളെ വരും.... അവർ പോയതും യങ്ങേർസ് നടക്കാൻ തുടങ്ങി.....ശ്രുതിയും രജീഷ് മാഷും എല്ലാവരെയും ബാക്കിൽ ഓരോന്ന് സംസാരിച്ചു നടന്നു.... അനു മീനുവിന്ടെ വലത്തെ സൈഡിലൂടെ നടക്കുന്നുണ്ട്...മീനുവിന്ടെ ഇടത്തെ സൈഡിൽ ലച്ചു ഉണ്ട്...രമ്യ അനുവിന്റെ വലത്തെ സൈഡിൽ ആണ്....അവൾ അവനെ തന്നെ നോക്കി നടക്കുവാണ്.... എന്നാൽ അനു ലച്ചുവിനോട് കല പില സംസാരിക്കുന്ന മീനുവിനെ ആയിരുന്നു നോക്കിയിരുന്നത്.... അവനറിയതെ തന്നെ അവന്ടെ കണ്ണുകൾ അവളിലേക്ക് പോയിരുന്നു....മീനു ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും രമ്യ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു....അവൾക്ക് മീനുവിനോട് എന്തെന്നില്ലാത്ത ദേഷ്യം വന്നു.... മീനു വിനെ അവൾ തുറുപ്പിച്ചു നോക്കി കൊണ്ടിരുന്നു..... വഴിയിൽ ഉള്ള കോഴികൾ മുഴുവൻ അവരെ നോക്കുന്നുണ്ട്... രമ്യക്ക് നടന്നു നടന്നു കാൽ കഴക്കുന്നുണ്ടായിരുന്നു....അമ്പലത്തിലേക്ക് അത്യാവശ്യം ദൂരം ഉണ്ട്....അതുമല്ല അവൾ ഹീൽസ് ആയിരുന്നു ഇട്ടിരുന്നെ...മുഴുവൻ കല്ലൊക്കെ ഉള്ള വഴിയുമായിരുന്നു.... അമ്പലത്തിൽ എത്തിയതും അവർ അകത്തു കയറി പ്രാർത്ഥിച്ചു പ്രസാദവും വാങ്ങി കൊണ്ട് ഇറങ്ങി...

ശ്രുതി ആരും കാണാതെ രജീഷ് മാഷിന് കുറി തൊട്ട് കൊടുത്തു.... രമ്യ അനുവിന് കുറി തൊട്ട് കൊടുക്കാൻ പോയപ്പോഴേക്ക് ലച്ചു ഏട്ട എന്നു വിളിച്ചു അവന് കുറി തൊട്ട് കൊടുത്തിരുന്നു....പ്യാവം രമ്യ സസിയായി കൈ താഴ്ത്തി.... അനു ഒരു പുഞ്ചിരിയോടെ ലച്ചുവിനെ ചേർത്തു പിടിച്ചു...ഇരുവരും ഇന്നലെ തന്നെ നല്ല കമ്പനി ആയിരുന്നു.... മീനു രമ്യടെ കളി കണ്ടു നല്ല ചിരിയായിരുന്നു.... പൊന്ന് ramye നീയല്ലാതെ ഇതിനെയൊക്കെ നോക്കാൻ പോവോ....അതൊരു കാലനാണ്...ഹാ പിന്നെ നിന്ടെ സ്വഭാവത്തിന് മാച്ച് ആണ്...അതോണ്ട് മോൾ എടുത്തോളൂ ട്ടോ... നാം നിങ്ങളെ കല്യാണം മുൻ പന്തിയിൽ നിന്ന് നടത്തി തരുന്നതായിരിക്കും.... മീനു മനസ്സിൽ രമ്യയെയും അനുവിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു... തിരിച്ചു വലിയവർ ഒക്കെ കാറിൽ കയറിയപ്പോ രമ്യയും അവരെ കൂടെ ആണെന്ന് പറഞ്ഞു അതിൽ കയറി....അവൾക്കിനി തിരിച്ചു നടക്കാൻ ഉള്ള സ്റ്റാമിന ഉണ്ടായിരുന്നില്ല....പ്യാവം കോച്... സ്റ്റാമിന വേണം...സ്റ്റാമിന "ധാ നമുക്ക് ആ ആൽ തറയിൽ കുറച്ചു സമയം ഇരുന്നിട്ട് പോവ...." മീനു ആൽത്തറ ചൂണ്ടി കൊണ്ട് പറഞ്ഞു.....അവിടെ വേറെ കുറച്ചു പയ്യന്മാർ ഇരിക്കുന്നുണ്ടായിരുന്നു....മീനുവും കൂട്ടരും അവിടെ പോയി ഒരു സൈഡിൽ ഇരുന്നു...ലച്ചു ആ പയ്യന്മാരെ അടുത്തേക്ക് ചെന്നു...മീനുവും അവളെ അടുത്തേക്ക് ചെന്നു.... ശ്രുതി പിന്നെ രജീഷ് മാഷിനോട് ഓരോന്ന് സംസാരിച്ചു ഇരിക്കുവാണ്...

.അനു മീനുവിനെ തന്നെ നോക്കി കൊണ്ട് അങ്ങനെ ഇരുന്നു... "ആഹാ ആരിത് ലച്ചുവോ...എവിടെ മോളെ...കല്യാണം ഒക്കെ ആയപ്പോൾ ഞങ്ങളെ ഒക്കെ മറന്നോ....അല്ല ആരാ ഈ പുതിയ സുന്ദരി......." മീനുവിനെ ചൂണ്ടി കൊണ്ട് അവർ ചോദിച്ചു.... "ഇത് ശ്രി ചെറിയമ്മടെ മോള...മീന...." ലച്ചു മീനുവിനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു...മീനു അവരെയെല്ലാം നോക്കി ചിരിച്ചു..... അവരിൽ ലച്ചുവിനോട് സംസാരിച്ചിരുന്നവൻ കണ്ണെടുക്കാതെ മീനുവിനെ തന്നെ നോക്കി ഇരുന്നു..... "മീനു...ഇത് അഖിലേട്ടൻ... ഇത് ദാസേട്ടൻ...ഇത് കാശി ഏട്ടൻ...പിന്നെ ഇത് ഉണ്ണിയേട്ടൻ...." ലച്ചു അവരിൽ ഓരോരുത്തരെ ചൂണ്ടി കൊണ്ട് പറഞ്ഞു...മീനു എല്ലാവർക്കും നല്ലൊരു പുഞ്ചിരി സമ്മാനിച്ചു....അഖിൽ ആയിരുന്നു ലച്ചുവിനോട് സംസാരിച്ചിരുന്നത്.... മീനുവും അവരോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു....അഖിൽ മീനുവിന്ടെ ഓരോ ചലനങ്ങളും നോക്കി കൊണ്ടിരുന്നു....ഇതെല്ലാം കണ്ടു കൊണ്ട് അനു ദേഷ്യം വന്നു മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.... അവൻക്ക് എന്തോ അഖിൽ മീനുവിനെ നോക്കുന്നത് ഇഷ്ടപ്പെടുന്നില്ലയിരുന്നു.... നിന്ടെ നോട്ടം ഒന്ന് നിറുത്തുന്നുണ്ടോ.... പെട്ടന്ന് അനു ശ്രുതിയെ നോക്കി സംസാരിച്ചു കൊണ്ടിരുന്ന രജീഷ് മാഷിനെ നോക്കി അലറി....അഖിലും മറ്റുള്ളവരും അത് കേട്ട് ഞെട്ടി കൊണ്ട് അനുവിനെ നോക്കി.... അനു അഖിലിനെ ഒന്ന് തറപ്പിച്ചു നോക്കിയതും ഇത് അവൻക്കുള്ളതാണെന്നു അവന് മനസിലായി....രജീഷ് മാഷിനു കാര്യം മനസിലായിരുന്നു....ബാക്കി ഉള്ളവരൊക്കെ കാര്യം മനസ്സിലാവാതെ അങ്ങനെ നിന്നു..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story