❤️എന്റെ മാഷ് 2❤️ : ഭാഗം 17

ente mash two

രചന: AADI

അനു മീനുവിന്ടെ കൈ തന്ടെ മുഖത്തു നിന്ന് എടുത്തു മാറ്റി അവളെ തന്നെ നോക്കി നിന്നു...മീനുവും അനുവിനെ നോക്കി നിക്കുവായിരുന്നു..... പെട്ടന്ന് മീനുവിന് ബോധം വന്നതും അവൾ അനുവിന്റെ അടുക്കൽ നിന്ന് കുറച്ചു വിട്ടു നിന്നു...അവനെ നോക്കി ഒന്ന് ചിരിച്ചു....അനുവും ഒന്ന് ചിരിച്ചു മീനുവിനെയും കൊണ്ട് അവിടെ നിന്ന് മാറി നിന്നു.... "നമ്മളായിട്ട് അവരെ ഇനി ശല്യ പെടുത്തേണ്ട...." അനു മീനുവിനോട് പറഞ്ഞതും മീനു ഒന്ന് തല കുലുക്കി അവിടെ ഇരുന്നു....എന്നിട്ട് ഒരു ചെറിയ കല്ലെടുത്ത് ദൂരേക്ക് എറിഞ്ഞതും അവരെ നേരെ വരുന്ന രജീഷ് മാഷിന്റെ തലക്ക് തന്നെ അത് തട്ടി....... "ഏതവനാട എന്നെ എറിഞ്ഞേ....." രജീഷ് മാഷ് കല്ല് തട്ടിയടത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.... അപ്പോ തന്നെ മീനുവും മാഷും അവരെ അടുത്തേക്ക് ചെന്നു....

"മീനു രാജീഷേട്ടന്ടെ ബുദ്ധി ഇളകിയെടി...." ശ്രുതി വല്യ കാര്യമായിട്ട് അവരോട് പറഞ്ഞു.... "ങേ😵😵😵" മീനു.. മാഷ്... രജീഷ് "ആഹ്‌ടി ദൈവം ആകാശത്തു നിന്ന് കല്ലെറിഞ്ഞതാണെന്നു തോനുന്നു...." ശ്രുതി "എന്റെ പൊന്ന് ശ്രുതി നിന്ടെ ആ തിരുവ ഒന്നാടച്ചു വക്കോ... പൊട്ടത്തി എന്നു പറഞ്ഞാൽ പോര മുഴു പൊട്ടത്തി...." രജീഷ് മാഷ് ശ്രുതി അത് കേട്ട് രജീഷ് മാഷിനെ പുച്ഛിച്ചു.... "ഏട്ട സോറി ഞാൻ കല്ലെറിഞ്ഞപ്പോൾ അത് correct ഏട്ടന കൊണ്ട്😁" മീനു ഇളിച്ചു കൊണ്ട് പറഞ്ഞു.... അനു രജീഷ് മാഷിന്റെ തലയിൽ നോക്കിയപ്പോൾ ഒന്ന് മുഴച്ചിട്ടെ ഉള്ളു വേറെ ഒന്നും പറ്റിയിട്ടില്ല.... ചെറിയ കല്ലയത് ഭാഗ്യം..... "ഏട്ട...കുഴപ്പൊന്നുമില്ലല്ലോ...." മീനു "ഇനി എന്ത് പറ്റാൻ...."രജീഷ് മാഷ് "ഈ😁😁ഞാൻ കല്ലെറിഞ്ഞോണ്ട് ഏട്ടന്ടെ ഫുദ്ധി ഒന്ന് കൂടെ കുറഞ്ഞിട്ടുണ്ടാകും...ചത്യം..." മീനു "മീനു😬😬" രജീഷ് മാഷ് "😁😁" മീനു അപ്പോഴേക്ക് നേരത്തെ റോമൻസിക്കാൻ പോയ ശിവനും ലച്ചുവും അവിടെ എത്തി...

"എന്താ ഒക്കെ കൂടെ ഇവിടെ ഒരു ചർച്ച..." ശിവൻ "ഹോ ഒന്നുമില്ല ശിവേട്ട ഈ ലിപ് ലോക്ക് ഒക്കെ എന്താല്ലേ..." മീനുവിന്ടെ ആ പറച്ചിൽ കേട്ടതും ശിവനും ലച്ചുവും ആകെ വിളറി വെളുത്തു.... അനുവിന് ചിരി ആണ് വന്നിരുന്നെ...മീനു രണ്ടുപേരെയും ഇടം കണ്ണിട്ടു ഒന്ന് നോക്കി......രാജീഷ്‌മാഷും ശ്രുതിയുo ഒന്ന് മനസ്സിലാവാതെ നിക്കുന്നുണ്ട്.... "അല്ല രജീഷ് എന്താ നെറ്റിയിൽ പിടിച്ചു നിൽകുന്നേ...." പെട്ടന്ന് ശിവ വിഷയം മാറ്റാൻ നോക്കി..... "പൊന്ന് ശിവ അതൊന്നും പറയതിരിക്ക നല്ലത്...." രജീഷ് മാഷ് "എന്ന പറയണ്ട ട്ടോ...." മീനു "😬ഞാൻ ശിവനോട് ആണ് സംസാരിക്കുന്നെ....'" രാജീഷ്‌മാഷ് "വോ😏" മീനു അനു അവളെ കാട്ടി കൂട്ടൽ കണ്ടു ചെറു പുഞ്ചിരിയാൽ അതെല്ലാം നോക്കി നിന്നു.... "ശിവ ഈ പെണ്ണ് എന്റെ തലക്ക് ഒരുകല്ലെടുത്തേറിഞ്ഞു...."

രജീഷ് മാഷ് "അയ്യോഹ്...എന്നിട്ട് എന്തെങ്കിലും പറ്റിയോ ഏട്ട..." ലച്ചു "ഏയ്...കുഴപ്പമില്ല...." രജീഷ് മാഷ് "ആര് പറഞ്ഞു കുഴപ്പമില്ല എന്ന് ഏട്ടന്റെ ബുദ്ധി പോയി..." ശ്രുതി "ഏഹ്...." ലച്ചു ശിവൻ "സത്യം....." ശ്രുതി പിന്നെ എല്ലാരും ഓരോന്ന് സംസാരിച്ചു കുറച്ചു സമയം കൂടെ അവിടെ നിന്നു....പെട്ടന്ന് തന്നെ എല്ലാവരും നല്ല കമ്പനി ആയിരുന്നു.... ലച്ചു തിരിച്ചു ശിവന്റെ കൂടെ പോയി....അവനവളെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു... ശ്രുതി രജീഷ് മാഷിന്റെ കയ്യും പിടിച്ചു നടപ്പാണ്.... അനുവും മീനുവും പരസ്പരം ഒന്നും മിണ്ടാതെ അവരെ പിന്നിൽ നടക്കുന്നുണ്ട്.... അനു ഇടക്കിടക്ക് മീനുവിനെ നോക്കും... മീനുവിന്ടെയും നോട്ടവും അറിയാതെ അനുവിൽ പാറി വീണിരുന്നു..... അങ്ങനെ വീട്ടിൽ എത്തിയതും എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു....ശിവ കല്യാണ തിരക്ക് ഉണ്ടെന്നു പറഞ്ഞു പെട്ടന്ന് പോയി..... *********____________******

ഡ്രിം ഡ്രിം........ രാവിലെ അലാറം അടിക്കുന്നത് കേട്ടതും ശ്രുതി വേഗം എഴുന്നേറ്റു.... "മീനു എഴുന്നേൽക് ലച്ചുവിന് പണി കൊടുക്കണ്ടെ...." ശ്രുതി മീനുവിനെ കുലുക്കി വിളിച്ചു....മീനു എഴുന്നേറ്റിരുന്നു കണ്ണൊക്കെ തിരുമ്മി ശ്രുതിയെ ഒന്ന് നോക്കിയ ശേഷം വേഗം ഫ്രഷ് ആവാൻ കയറി..... ഫ്രഷ് ആയി വന്നു ശ്രുതിയുടെ കൂടെ തങ്ങളുടെ ഓപ്പോസിറ്റ് മുറി ആയ ലച്ചുവിന്ടെ മുറിയിലേക്ക് ഒരു കപ്പ് വെള്ളവും എടുത്തു കൊണ്ട് നടന്നു.... ലച്ചുവിന് പണി കൊടുക്കാൻ വേണ്ടി രണ്ടും ഇന്ന് നേരത്തെ എഴുന്നേറ്റിരിക്കുവാണ്..... മെല്ലെ ലച്ചുവിന്ടെ മുറിയുടെ ഡോർ തുറന്നു....പുതച്ചു മുഖം വരെ മൂടി കിടക്കുവാണ്...മീനു ആയിരുന്നു അകത്തേക്ക് കയറിയിരുന്നത്.... ശ്രുതി ഡോറിന്ടെ അവിടെ നിന്നു..... മീനു പമ്മി പമ്മി കട്ടിലിന്റെ അടുത്തേക്ക് എത്തി ആ കപ്പിലെ വെള്ളം ഫുൾ മുഖത്തേക്ക് അങ് ഒഴിച്ചു.......പുതപ്പ് ഒക്കെ ആകെ നഞ്ഞു... **********____________******* 【അനു】

ഇന്നലെ കിടന്ന മുറി എനിക്ക് ഇഷ്ടപെടാത്തത് കൊണ്ട് തന്നെ രാത്രി തന്നെ ഞാൻ ലച്ചുവിന്ടെ മുറിയിലേക്ക് മാറിയിരുന്നു....ലച്ചു എന്റെ മുറിയിലേക്കും....എന്തോ ആ മുറിയിൽ കിടക്കാൻ ഒരു സുഖമില്ല.... മീനുവിന്ടെ ഓപ്പോസിറ്റ് ഉള്ള മുറി ആയിരുന്നു ലച്ചുവിന്ടെ അവിടെ കയറി കിടന്നു... നല്ല സുഖമായി ഇറങ്ങുമ്പോഴാണ് പെട്ടന്ന് എന്റെ മുഖത്ത് ആകെ വെള്ളമായത്....ഇതിപ്പോ എന്താ...ഞാൻ ഇന്നലെ മുറ്റത്തു എങ്ങാനും ആണോ കിടന്നെ....ആകെ മഴ..... ഞാൻ മെല്ലെ പുതപ്പ് എടുത്തു മുഖത്തു നിന്ന് മാറ്റിയപ്പോൾ ഇളിച്ചു നിൽക്കുന്ന മീനുവിനെയാണ് കണ്ടത്...... എന്നെ കണ്ടതും അവൾ ഞെട്ടു ന്നതാണ് കണ്ടത്...... "നിയാണോടി എന്റെ ദേഹത്തു വെള്ളമൊഴിച്ചെ...." ഞാൻ അലറിയതും അവൾ എന്നെ തന്നെ കണ്ണും തള്ളി നോക്കി നിക്കുവാണ്.... നിനക്കുള്ളത് ഞാൻ തരമെഡി........ **********____________*********

അയ്യോഹ്...ഇതെങ്ങനെ സംഭവിച്ചു അനു മാഷ് എങ്ങനെ ലച്ചുവിന്ടെ മുറിയിൽ....ഹോ...അപ്പോ ലച്ചു എവിടെ.....ഇനി ലച്ചു അനുമാഷ് ആയോ അതോ അനുമാഷ് ലച്ചുവയോ..ഹോ എന്താ ഇവിടെ സംഭവിച്ചേ അയ്യോഹ് ആലോചിച്ചു എനിക്കിപ്പോ പ്രാന്തവും.... ഞാൻ അനുമാഷിനെ തന്നെ നോക്കി നിന്നപ്പോൾ മാഷ് എന്റെ അടുത്തേക്ക് ഓടിയതും ഞാൻ ശ്രുതിയെ ഓടികൊടി എന്നും പറഞ്ഞു പുറത്തേക്ക് ഓരോട്ടമായിരുന്നു..... പിന്നാലെ തന്നെ നിൽകേടി അവിടെ എന്നും പറഞ്ഞു മാഷും ഉണ്ട്.... ഞാൻ ഉള്ള എനർജി ഫുൾ എടുത്തു ഓടി കൊണ്ടിരുന്നു....ഹോ ഈ ഓട്ടം വല്ല സ്പോർട്സിലും ഓടിയിരുന്നേൽ ഞാൻ ഇപ്പോൾ ഒരു കുഞ്ഞു pt ഉഷ ആയിരുന്നു.... ഹാ പറഞ്ഞിട്ട് കാര്യമില്ല അന്ന് ഞാൻ ഇത് അറിയാതെ പോയി..... "അമ്മേ എന്നെ ഈ മാഷിന്റെ കയ്യിൽ നിന്ന് രക്ഷിക്കു...."

എന്നും പറഞ്ഞു ഹാളിൽ നിൽക്കുന്ന അമ്മയുടെ പുറകിൽ പോയി ഞാൻ നിന്നതും അനു മാഷ് എന്നെ പിടിക്കാൻ ആഞ്ഞു.... "ഈ കുട്ടികളെ ഒരു കാര്യം...." മുത്തശ്ശി പിന്നെ കുറച്ചു സമയം അമ്മയുടെ ചുറ്റും ഓടൽ ആയിരുന്നു പണി....അമ്മയും ബാക്കി ഉള്ളവരുമൊക്കെ ചിരിച്ചും കൈ കൊട്ടിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്....ഒരൊറ്റരെണ്ണം എന്നെ രക്ഷിക്കാൻ വരുന്നില്ല..... ശ്യോ ഇവിടെ ഓടിയിട്ടു കാര്യമില്ല എന്നു തോന്നിയപ്പോൾ വേഗം തിരിച്ചു മുറിയിലേക്ക് ഓടി....പിന്നാലെ ആ സദനവുമുണ്ട്..... ഇതെല്ലാം കണ്ടുകൊണ്ട് രമ്യ കലിപൂണ്ട് നിക്കുവാണ്... "ഇവരെന്താ വല്ല കുട്ടികളെയും പോലെ ഓടി കളിക്കുന്നെ...തീരെ manners ഇല്ലാത്തവർ...എന്നാലും എന്റെ അനുവേട്ടൻ കൂടി എന്തിനാ ഇതിന് കൂട്ടു നിക്കുന്നെ....ആ മീന ഒരു പൊട്ടത്തി ആണ്..

.പക്ഷെ അനുവേട്ടൻ അങ്ങനെ ആണോ...." രമ്യ ഇങ്ങനെ ഓരോന്ന് കലിപൂണ്ട് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു...പക്ഷെ ആരും അവളെ മൈൻഡ് ചെയ്യുന്നില്ലയിരുന്നു.... ഞാൻ ഓടി മുറിയിൽ കയറി ഡോർ അടക്കാൻ നിന്നതും ഡോർ തള്ളി തുറന്നു അനു മാഷ് കയറി....ഞാൻ വേഗം ബാത്റൂമിലേക്ക് ഓടിയതും പിന്നാലെ ആ സാധനവും കയറി.... ജാങ്കോ നിയറിഞ്ഞോ ഞാൻ പെട്ടു.... ഞാൻ അനു മാഷിനെ നോക്കി നന്നായി ഒന്നിളിച്ചു കൊടുത്തു..... മാഷ് മീശ പിരിച്ചു എന്റെ നേരെ വന്നതും ഞാൻ ശവറിന്റെ താഴെ എത്തി നിന്നു...... **********___________******** ശ്രുതി... മീനു മുറിയുടെ അകത്തു കയറിയപ്പോൾ ഞാൻ മൂളി പാട്ടും പാടി പുറത്തു നിൽക്കുമ്പോഴാണ് പെട്ടന്ന് ലച്ചു ഞങ്ങടെ തൊട്ടടുത്തുള്ള മുറിയിൽ നിന്ന് ഇറങ്ങി വന്നത്.... "ഗുഡ് മോർണിംഗ് ലച്ചു...." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... "ഗുഡ് മോർണിംഗ്....." എന്നും പറഞ്ഞു അവൾ എന്റെ അടുത്തേക്ക് വന്നതും ഞാൻ ഞെട്ടി.... ഏഹ്....ലച്ചു അതാ ഇവിടെ...അപ്പോ പിന്നെ അകത്തു ആരാ....

"നിയെന്താ ഇവിടെ...നി അകതല്ലേ...." ഞാൻ "എന്ത്🙄" ലച്ചു "നിയെ ആ മുറിയിൽ കിടക്കുവല്ലേ...പിന്നെ എങ്ങനെ ഇവിടെ പോയി അവിടെ കിടക്ക്... എന്നാലേ ഞങ്ങളെ പ്ലാൻ നടക്കു...." ഞാൻ "ഏഹ്...എന്ത് പ്ലാൻ...." ശ്രുതിയുടെ സംസാരം കേട്ടു ആകെ കിളി പോയി നിക്കുവാണ് ലച്ചു.... "അതൊക്കെ ഉണ്ട്....അല്ല നിയെങ്ങനെ പുറത്തു" ഞാൻ "ഞാൻ മുറി മാറിയെടി...." ലച്ചു അത് പറഞ്ഞതും ഞാൻ ഞെട്ടി പണ്ടരടങ്ങി.....ഏഹ്...അപ്പോ അകത്തു....ദൈവമേ..... ഞാൻ അകത്തേക്ക് തലയിട്ടതും ശ്രുതിയെ ഓടിക്കൊടി എന്നൊരലർച്ചയോട് കൂടെ മീനു പുറത്തേക്ക് പാഞ്ഞു വന്നതും ഒപ്പമായിരുന്നു.... ഞാൻ അവളെ നോക്കിയപ്പോൾ ഓളെ പിന്നാലെ പോകുന്ന മോനെയാണ് കണ്ടത്..... ദൈവമേ അപ്പോ ഇവൾ മോന്റെ മുഖത്തണോ വെള്ളമൊഴിച്ചെ...മോൻ എന്താ ഈ മുറിയിൽ...അവന്ടെ മുറി ഇതല്ലല്ലോ....ഇതും ആലോചിച്ചു നിൽക്കുമ്പോഴാണ് ലച്ചു എന്നെ തോണ്ടി വിളിച്ചത്.....

ഞാൻ എന്താണെന്ന് പുരികം പൊക്കി കൊണ്ട് അവളോട് ചോദിച്ചു.... "എന്തിനാപ്പോ അനുവേട്ടനും മീനുവും ഓടിയെ...."ലച്ചു ഞാൻ അപ്പോള് തന്നെ അവൾക്ക് സംഭവം പറഞ്ഞു കൊടുത്തു..... ""ഹഹഹ അപ്പോ എനിക്കിട്ടു കിട്ടേണ്ടത് അനുവേട്ടനു ആണില്ലേ കിട്ടിയേ.... ഇനി വാ നമുക്ക് അവരെ ടോം & ജെറി കാണാം...." ഇതും പറഞ്ഞു ലച്ചുവെന്നേ കയ്യും പിടിച്ചു താഴേക്ക് കൊണ്ട് പോയി....ദേവിയെ എന്റെ മീനുവിന് ഒന്നും പറ്റരുത്....അവൾക്ക് വല്ലോം പറ്റിയാൽ തിരിച്ചു വന്നാൽ ആ കുരിപ്പ്‌ എന്റെ പരിപ്പെടുക്കും..... **********_____________******* "നീയെന്റെ മുഖത്തേക്ക് വെള്ളമൊഴിക്കുമല്ലെടി...." മാഷ് "പൊന്ന് മാഷേ വേണമെന്ന് കരുതി ചെയ്തതല്ല...ഞാൻ ആ ലച്ചുവാണെന്നു കരുതിയ വെള്ളമൊഴിച്ചെ...

അവിടെ മാഷ് വന്നു കിടക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....... അറിയാതെ പറ്റിയതല്ലേ എനിക്ക്...അതോണ്ട് മാഷ് എന്നോട് ക്ഷമിക്കുമെന്നു എനിക്കറിയാം...." എന്നും പറഞ്ഞു മീനു ഇളിച്ചതും അനു പറഞ്ഞു.... "ഞാൻ ക്ഷമിക്കുമെന്നു ആര് പറഞ്ഞു...ഞാൻ ക്ഷമിക്കില്ലടി...." എന്നും പറഞ്ഞു അനു ഷവർ അങ് തുറന്നു...മീനുവിന്ടെയും അനുവിന്റെയും തലയിൽ കൂടി വെള്ളം വീണു....മീനു നഞാനൊലിച്ചു വിറക്കുന്ന ചുണ്ടുകളോട് കണ്ണും അടച്ചു നിന്നു.... അനു അവളെ തന്നെ നോക്കി നിന്നു....അവളെ മുഖം ഇപ്പോ കാണാൻ നല്ല ക്യൂട് ആയിട്ടുണ്ടായിരുന്നു....പെട്ടന്ന് അവളെ വിറച്ചു കൊണ്ടിരിക്കുന്ന അധരം അവന്ടെ ശ്രദ്ധയിൽ പെട്ടതും അവനറിയതെ തന്നെ അവന്ടെ മുഖം അവളിലേക്ക് താഴ്ന്നിരുന്നു....

ഒന്നും നോക്കാതെ അവനവളെ അധരങ്ങൾ സ്വന്തമാക്കിയതും മീനു കണ്ണു തള്ളി ഒരു നിറുത്തമായിരുന്നു..... കുറച്ചു സമയം അങ്ങനെ നിന്നപ്പോൾ അവൾക്ക് ബോധം വന്നതും അനുവിനെ തട്ടി മാറ്റി....അനു ഏതോ ലോകാതെന്ന പോൽ ഞെട്ടി അവളെ നോക്കി താൻ അവളെ കിസ് ചെയ്തതിൽ ഒരു സോറിയും പറഞ്ഞു വേഗം ബാത്‌റൂമിൽ നിന്നിറങ്ങി പോയി.... മീനു പിന്നെയും ആ ശവറിന്റെ ചുവട്ടിൽ തന്നെ നിന്നതും അവളറിയാതെ തന്നെ അവളെ ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു....... .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story