❤️എന്റെ മാഷ് 2❤️ : ഭാഗം 18

ente mash two

രചന: AADI

ചെ....എനിക്ക് എന്താ ദൈവമേ ഈ സംഭവിക്കുന്നെ....അവളെ അടുത്തു എത്തുമ്പോൾ മാത്രം ഞാൻ എന്താ ഇങ്ങനെ ആവുന്നത്....വേറെ ആരുടെ അടുത്തു പോവുമ്പോഴും എനിക്ക് ഒരു കുഴപ്പവുമില്ല..... എന്നാൽ അവളെ അടുത്തു എത്തുമ്പോൾ എന്റെ മനസ് അവളെ തൊട്ടടുത്തു ഇരിക്കാനും അവളെ ഇറുകെ പുണരാനും ഒക്കെ കൊതിക്കുന്നു.... എന്താ ദൈവമേ ഇതിന്റെ ഒക്കെ അർത്ഥം....അവളിപ്പോ എന്നെ കുറിച്ചു എന്ത് കരുതി കാണും....ശേ...ഒന്നുമില്ലെങ്കിൽ അവളെന്റെ സ്റ്റുഡന്റ് അല്ലെ....ആ അവളെയാണ് ഞാൻ കിസ് ചെയ്തേ.... ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ അവരെന്ത് കരുതും....ഹോ ആലോചിച്ചിട്ട് തന്നെ തല പെരുക്കുന്നു.... അനു തലയിൽ കൈ വെച്ചു കൊണ്ട് ബെഡിൽ ഇരുന്നു.....

ഞാൻ എന്തിനാ ഇത്ര ടെൻഷൻ ആവുന്നത് അവൾ എന്റെ മുറ പെണ്ണ് അല്ലെ അപ്പോ കുഴപ്പമില്ലല്ലോ....ഇപ്പോ ഞങ്ങൾ വീട്ടിലുമാണ്....ഞാൻ അവളെ മുറചെറുക്കനും...ഇപ്പോ ഞങ്ങൾക്കിടയിൽ മാഷ് സ്റ്റുഡന്റ് ബന്ധമില്ല.... ഇങ്ങനെ ഓരോന്ന് പറഞ്ഞു അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.... അപ്പോഴാണ് അവിടേക്ക് രജീഷ് മാഷ് വന്നത്....അനു തലക്ക് കൈ കൊടുത്തിരിക്കുന്നത് കണ്ടു രജീഷ് മാഷ് അവന്ടെ ചുമലിൽ പോയി കൈ വെച്ചു.... അനു ആരാണെന്നറിയാൻ മുഖമുയർത്തി നോക്കി..... "എന്താ അനു എന്ത് പറ്റി...മീനു നിന്ടെ തലക്കടിച്ചോ😂" "ഏട്ട😬😠" "ഹേയ് അനു നി കലിപ്പ് ആവല്ലേ...അല്ല നിയെന്താ ഇങ്ങനെ നഞ്ഞനിരിക്കുന്നെ..." രജീഷ് മാഷ് അപ്പോഴാണ് അനുവിന് താൻ ഡ്രെസ് മാറ്റിയില്ല എന്ന ഓർമ വന്നത്.... "അത് ആ മീനു വെള്ളം ഒഴിച്ചത..." ഇത്ര മാത്രം പറഞ്ഞു കൊണ്ട് അവൻ തുവർത്തും എടുത്തു ബാത്‌റൂമിൽ കയറി വെറുതെ ഷവർ തുറന്നു കുറച്ചു സമയം അങ്ങനെ നിന്നു....

തണുത്ത വെള്ളം തലയിൽ വീണപ്പോൾ അവൻക്ക് നല്ല ആശ്വാസം തോന്നി....നേരത്തെ മീനുവിനെ കിസ് ചെയ്തത് ആലോജിച്ചതും അവളെ അടുത്തു എത്താൻ അവന്ടെ ഹൃദയം വെമ്പൽ കൊണ്ടു......... അവൻ വേഗം കുളിച്ചിറങ്ങി...രജീഷ് മാഷ് അപ്പോഴേക്ക് അവന്ടെ മുറിയിൽ നിന്ന് പോയിരുന്നു....അനു മുറിയുടെ പുറത്തേക്ക് വന്നതും എതിരെ വന്ന രമ്യയെ തട്ടി.... "സോറി രമ്യ...." അനു "ഹേയ് its ഒക്കെ അനുവേട്ട...അല്ല അനുവേട്ട ആ മീന എന്തിനാ അനുവേട്ടനെ വെറുതെ ഓടിച്ചിരുന്നെ....അവൾ അനുവേട്ടനെ ഉഭദ്രാവിച്ചോ....അനുവേട്ട അവൾ അത്ര നല്ല ആൾ ഒന്നുമല്ല ട്ടോ...." രമ്യ ശ്വാസം വിടാതെ അനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... അനുവിന് എന്തോ രമ്യ മീനുവിനെ കുറിച്ചു അങ്ങനെ പറഞ്ഞപ്പോൾ അതൊന്നും ഇഷ്ടമായില്ല....

അവൻ കലിപ്പിൽ അവളെ കൈ തന്ടെ കയ്യിൽ നിന്ന് വേർപെടുത്തി... "രമ്യ താൻ എന്തിനാ മറ്റൊരാളെ ഇങ്ങനെ പറയുന്നേ...പിന്നെ മീനയെ എനിക്ക് നന്നായി അറിയാം...അതിനി താൻ പറഞ്ഞു തരണമെന്നില്ല......" ഇത്രയും പറഞ്ഞു കൊണ്ട് അനു താഴേക്ക് പോയി..... രമ്യക്ക് അനു പറഞ്ഞത് കേട്ടപ്പോൾ നല്ല ദേഷ്യം വന്നു..... ഹോ ഒരു മീന...ഹം...അനുവിനെ ഞാൻ നിനക്ക് വിട്ടു തരില്ലെടി.... എന്നും മനസിൽ പറഞ്ഞു കൊണ്ട് അവളും അനുവിന്റെ പിന്നാലെ ചെന്നു.... **********____________********* ഹോ പണ്ടാര കാലൻ കാരണം ഒന്ന് കൂടെ കുളിക്കേണ്ടി വന്നു....എന്റെയൊരു കഷ്ടകാലം...ആ ലച്ചു എവിടെയാണാവോ...ആ പിശാശ് കാരണമാണ് ഇതൊക്കെ ഉണ്ടായേ.... ഇതും മനസിൽ കരുതി ഉണങ്ങിയ മുടി അവൾ വാരി ചുറ്റി കെട്ടി....

അപ്പോഴാണ് ശ്രുതിയും ലച്ചുവും മുറിയിലേക്ക് വന്നത്....ലച്ചുവിന് ചെറിയ ഭയം ഉണ്ടായിരുന്നു മീനുവിന്ടെ കയ്യിൽ നിന്ന് എന്തെങ്കിലും കിട്ടോ എന്ന്..... "എടി ലച്ചു പിശാശ്ശേ...." എന്നലറി കൊണ്ട് മീനു അവളെ തലയിണ എടുത്തു തലങ്ങും വിലങ്ങും അടി തുടങ്ങി..... എടി മീനു ഞാൻ എന്ത് ചെയ്തിട്ട നീയെന്നെ ഇങ്ങനെ അടിക്കുന്നെ...ഒന്ന് നിരുതേടി...." എന്നും പറഞ്ഞു ലച്ചു അവളെ കയ്യിൽ പിടിച്ചു.... "നിന്നോട് ആരാടി മുറി മാറാൻ പറഞ്ഞേ...." മീനു "അത് അനുവേട്ടൻ ഇന്നലെ എന്നോട് വന്നു ചോദിച്ചു ഈ മുറി എനിക്ക് തരുവോ...എനിക്ക് എന്തോ ആ മുറിയിൽ കിടന്നു ശെരിയാവുന്നില്ല... നിയൊന്ന് മാറി തരുമോ എന്ന്.... അപ്പോ പിന്നെ ഞാൻ എങ്ങനെയാ വേണ്ട എന്നു പറയ....ആദ്യമായിട്ടല്ലെ ഏട്ടൻ എന്നോട് ഒരു കാര്യം ചോദിക്കുന്നെ...

ഞാൻ അപ്പോ തന്നെ മാറാം എന്നു പറഞ്ഞു....പിന്നെ ഫുൾ സാധനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും exchange ചെയ്തു...." ലച്ചു "ഹ്മ്മ...എന്നാലും നിനക്ക് ഈ കാര്യം നങ്ങളോട് ഒന്ന് പറയാമായിരുന്നു...." മീനു "എങ്ങനെ പറയാനാടി... നിയൊക്കെ ഇന്നലെ പെട്ടന്ന് കിടന്നു ഉറങ്ങിയില്ലേ...." ലച്ചു "ഹാ...അതും ശെരിയ...ഇനി പറഞ്ഞിട്ട് കാര്യല്ല...കിട്ടണ്ടതോക്കെ കിട്ടി...." മീനു "എന്തുവാടി കിട്ടിയേ...." അതുവരെ മിണ്ടാതിരുന്ന ശ്രുതി ചാടി കയറി ചോദിച്ചു.... അപ്പോഴാണ് മീനുവിന് താൻ എന്താ പറഞ്ഞേ എന്നോർമ വന്നത്...ഇനിയിപ്പോ എന്ത് ചെയ്യും...ഇവരോട് എന്ത് പറയും...ഹാ കിട്ടി... "മാഷ് എന്റെ ചെവി പിടിച്ചു തിരിച്ചു...." "ഹോ അതായിരുന്നോ...ഞാൻ കരുതി വല്ല കിസ്സും കിട്ടിയെന്ന്...." ശ്രുതി അത് കേട്ടതും മീനു ഞെട്ടി കൊണ്ട് ശ്രുതിയെ നോക്കി....അതേ സമയം തന്നെ സുലു വല്യമ്മ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു...

മൂന്നാൾക്കും നല്ല വിശപ്പ് ഉണ്ടാവോണ്ട് വേഗം പോയി ഇരുന്നു....അനുവിന്റെ അടുത്തായിരുന്നു മീനു ഇരുന്നിരുന്നത്....ഇരുന്ന ശേഷമാണ് മീനു ആ കാര്യം ശ്രദ്ധിക്കുന്നത്.... അവൾ വേറെ ഏതെങ്കിലും സീറ്റ് ഒഴിവുണ്ടോ എന്നു നോക്കി.... പക്ഷെ എല്ലാം ഫുൾ ആയിരുന്നു.... അവൾ തന്ടെ ഇപ്പുറത്തു ഇരിക്കുന്ന ലച്ചുവിനെ തോണ്ടി... "എന്താടി...." ലച്ചു "നമുക്ക് സീറ്റ് ഒന്ന് exchange ചെയ്താലോ...." മീനു "ഇല്ല മോളെ...ഞാൻ ഇവിടെയെ ഇരിക്കു...." ലച്ചു മീനു വീണ്ടും കുറെ പറഞ്ഞു നോക്കിയെങ്കിലും ലച്ചു അമ്പിനും വില്ലിനും അടുത്തില്ല.... മീനു പിന്നെ ലച്ചുവിനെ പ്രാകി കൊന്നു അവിടെ ഇരുന്നു..... അവൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ വെറുതെ ഒന്ന് ഇടം കണ്ണിട്ടു അനുവിനെ നോക്കിയപ്പോൾ അവൻ അവളെ നോക്കുന്നതാണ് കണ്ടത്....

അപ്പോ തന്നെ അവൾ വേഗം ഫുൾ concentration ഭക്ഷണത്തിലേക്ക് കൊടുത്തു.... പിന്നെ ഭക്ഷണം കഴിച്ചു കഴിയുവോളം അവൾ ആ ഭാഗത്തേക്ക് നോക്ക പോലും ചെയ്തില്ല.... **********__________******** ഭക്ഷണം ഒക്കെ കഴിക്കൽ കഴിഞ്ഞു നമ്മുടെ youngers മുഴുവൻ പുറത്തു സൊറ പറഞ്ഞു ഇരിക്കുവാണ്.... ശ്രുതിയും രജീഷ് മാഷും വലിയവരൊക്കെ വീട്ടിൽ ഉള്ളത് കൊണ്ട് കണ്ണ് കൊണ്ട് കഥ പറയുവാണ്....മീനുവും അനുവും ഇടക്കിടക്ക് നോക്കും....പിന്നെ ആരെങ്കിലും കണ്ട അത് തുറിച്ചു നോട്ടമാവും..... അവരങ്ങനെ നോക്കി കളിക്കുമ്പോഴാണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്.... എല്ലാവരെയും ശ്രദ്ധ അവിടേക്ക് ആയി..... അതിൽ നിന്നിറങ്ങിയ ആളെ കണ്ടതും മീനുവിന്ടെ മുഖം തെളിഞ്ഞു....അവൾ ഓടി പോയി ആ ആളെ കെട്ടിപ്പിടിച്ചു....

"മഹേഷേട്ട....." അവന്ടെ പിന്നാലെ രാകേഷും ഉണ്ടായിരുന്നു.... [മഹേഷ് രമ്യടെ ഏട്ടൻ ആണ്...രാകേഷ് അനിയനും...പാർട്ട് 13 ൽ പറഞ്ഞിട്ടുണ്ട്....] മീനു അവനെ കെട്ടിപിടിക്കുന്നത് എന്തോ അനുവിന് തീരെ ഇഷ്ടമായില്ല....അവൻ നല്ല ദേഷ്യം വന്നു...മുഷ്ടി ചുരുട്ടി പിടിച്ചു അവൻ ദേഷ്യത്തോടെ അവരെ നോക്കി.... "മഹേഷേട്ടോയ് സുന്ദരനായിക്കുന്നു ല്ലോ...." മീനു "ഒന്ന് പൊടി... അല്ല നിയെന്താ skirt ഒക്കെ ഇട്ടിട്ട്...നല്ല സുന്ദരി ആയിട്ടുണ്ട് എന്തായാലും...ഞാൻ അങ് നിന്നെ കെട്ടിയാലോ... എന്താ നിന്ടെ അഭിപ്രായം..." മഹേഷ് പുരികം ഉയർത്തി അവളെ നോക്കി ഇളിച്ചു കൊണ്ട് ചോദിച്ചു... "നല്ല അഭിപ്രായം...വാ എന്ന നമുക്ക് ഇപ്പൊൾ തന്നെ കെട്ടാം...." മീനു അവന്ടെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു... "ഏയ്...ഇപ്പോഴല്ല ആളും ആരവവും ഒക്കെ ആയി വേണം..." മഹേഷ് "😁എന്ന അങ്ങനെ...." മീനു ബാക്കി ഉള്ളവരൊക്കെ അവരെ സംസാരം ഒരു ചിരിയോടെ കേട്ടു നിന്നു.... എന്നാൽ അനുവിന് അവൻ അവളോട് സംസാരിക്കും തോറും അസ്വസ്ഥത തോന്നി തുടങ്ങി....

അവൻ അവരിൽ നിന്ന് മുഖം വെട്ടിച്ചു.... "അതേയ് മതിയെടാ...കല്യാണമൊക്കെ പിന്നെ...." മുത്തശ്ശി അവരെ നോക്കി കൊണ്ട് പറഞ്ഞു.... അവർ അകത്തേക്ക് കയറാൻ നിന്നതും പെട്ടന്നാണ് അവിടേക്ക് മറ്റൊരു കാർ വന്നത്.... എല്ലാവരുടെയും ശ്രദ്ധ ആ കാറിലേക്ക് ആയി.... ആ കാറിന്റെ ഡോർ തുറന്നു....അതിന്റെ ഡ്രൈവ് സീറ്റിൽ നിന്ന് ഒരു ഷൂസ് ഇട്ട കാൽ ആണ് ആദ്യം പുറത്തേക്ക് വന്നത്....എല്ലാവരും സൂക്ഷ്മതയോടെ അവിടേക്ക് നോക്കി നിന്നു.... പെട്ടന്ന് അതിൽ നിന്ന് white ഷർട്ടും ബ്ലാക്ക്‌ പാന്റും ഇട്ടു കൊണ്ട് ഒരു gentle മാൻ ഇറങ്ങി വന്നു....അവനെ കണ്ടതും എല്ലാവരുടെയും മുഖം തെളിഞ്ഞു.... പക്ഷെ മീനു മാത്രം അവനെ കണ്ടു ഞെട്ടി തരിച്ചു നില്കുവായുരുന്നു....അവൾക്ക് വിശ്വസിക്കാൻ ആയില്ല....മീനു മഹേഷിനോട് പതിയെ ചോദിച്ചു... "ഇത് ആരാ മഹേഷേട്ട...." "ഇവനെ നിനക്കറിയില്ലേ... ഇവനും നിന്ടെ ഒരു മുറ ചെറുക്കനാണ്...ശ്യാം...."

"What........മുറചെറുക്കൻ....????" മീനു ഇത്തിരി ഉച്ചത്തിൽ ചോദിച്ചു... "Yeah.... മുറചെറുക്കൻ...നിയ വാക്ക് കേട്ടിട്ടില്ലേ...." ശ്യാം അവളെ അടുത്തു വന്നു നിന്ന് കൊണ്ട് ചോദിച്ചു.... "കെ...കേട്ടിട്ടുണ്ട്...but നി...നീയെന്റെ മുറ ചെറുക്കൻ ആണെന്ന് എന്ത് കൊണ്ട് അന്നെന്നോട് പറഞ്ഞില്ല...." മീനു ശ്യാമിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു.... "ഹാ...ഹാ...അന്ന് എനിക്കും അറിയില്ലായിരുന്നു നീയെന്റെ മുറപ്പെണ്ണ് ആണെന്ന്...പിന്നീട് 'അമ്മ നിങ്ങളെയൊക്കെ ഫോട്ടോ എനിക്ക് snd ചെയ്തു തന്നപ്പോഴാണ് ഞാൻ പോലും ആ സത്യം മനസിലാകുന്നത്...." ശ്യാം "ഹോ...നോ..." മീനു "ഏയ്...മീനുസ് എന്ത് പറ്റി..." ശ്യാം പെട്ടന്ന് അവളെ കയ്യിൽ തൊട്ട് കൊണ്ട് ചോദിച്ചു.... എന്തോ അവൾക്ക് അത് ഇഷ്ടമാവാത്തത് കൊണ്ട് തന്നെ അവൾ അവനിൽ നിന്ന് വിട്ട് നിന്നു.... "ഹോ....ഒന്നിനെ കെട്ടിയെടുത്തിന്ടെ പിന്നാലെ ആണോ അടുത്ത കുരിശ്....

" അനു മെല്ലെ പിറുപിറുത്തു.... "നിയെന്താ അനു പിറുപിറുക്കുന്നെ...." രജീഷ് മാഷ് "എ... ഏയ് ഒന്നുമില്ല...." അനു "ഹ്മ്മ...നോക്ക് നമ്മളെ പോലെ അവരും മീനുവിന്ടെ മുറ ചെറുക്കന്മാർ ആണ്...പെട്ടന്ന് അവളെ നി വളക്കാൻ നോക്കിക്കോ...അല്ലെങ്കിൽ അവരിൽ ഒരാൾ തട്ടി എടുത്തു കൊണ്ട് പോവുന്നത് കാണാം....😂" രജീഷ് മാഷ് കളിയോടെ അവനോട് പറഞ്ഞു.... "ഏട്ട😠" അനു "ഹോ നിയിങ്ങനെ ദേഷ്യപ്പെടാതെ...ഞാൻ നടക്കാൻ പോവുന്ന ഒരു കാര്യം നിന്നോട് മുൻ കൂട്ടി പറഞ്ഞതല്ലേ😂😂...." രജീഷ് മാഷ് "ഏട്ട... വെറുതെ എനിക്ക് ഏട്ടനെ തല്ലിയ അനിയൻ എന്ന പേര് വാങ്ങിച്ചു തരരുതെ....." അനു "അയ്യോ...വേണ്ടയെ..." എന്നു ചിരിച്ചു പറഞ്ഞു കൊണ്ട് രജീഷ് മാഷ് ശ്യാമിന്റെയും മഹേഷിന്റെയും അടുത്തേക്ക് ചെന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story