❤️എന്റെ മാഷ് 2❤️ : ഭാഗം 19

ente mash two

രചന: AADI

"ഹെലോ...am രജീഷ്...." രജീഷ് മാഷ് അവരെ ഇടയിൽ കയറി നിന്ന് പറഞ്ഞു... "ഹായ്...am മഹേഷ്...." "Am ശ്യാം..." രജീഷ് മാഷ് അവർക്ക് പുഞ്ചിച്ചു കൊടുത്തു.... "Am രാകേഷ്..." പെട്ടന്ന് രാകേഷ് ഇടയിൽ കയറി പറഞ്ഞതും അവരെല്ലാം ചിരിയോടെ അവനെ നോക്കി..... "വോ...സാറിനെ എല്ലാർക്കും അറിയാവുന്നതല്ലേ...." മീനു "നി പോ ഏട്ടത്തി അമ്മേ...." രാകേഷ് "അയ്യ...ആരെ ഏട്ടത്തി 'അമ്മ...." മീനു "എന്റെ തന്നെ....ചേച്ചി അല്ലെ എന്റെ ഏട്ടനെ കെട്ടാൻ പോവാണെന്നു പറഞ്ഞേ..." രാകേഷ് "അയ്യട അത് പറഞ്ഞു എന്ന് കരുത്തിയപ്പോഴേക്ക് ഞാൻ നിന്ടെ ഏട്ടത്തി 'അമ്മ ആവോ..." മീനു "പിന്നില്ലാതെ....എനിക്ക് ചേച്ചിയെ മതി ഏട്ടത്തി 'അമ്മ ആയി..." അവൻ മീനുവിനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു... "അയ്യോട മോനുസെ നിന്റെയൊരു ആഗ്രഹങ്ങളെയ്..." മീനു "എന്താ ചേച്ചി...എന്ടെ ഏട്ടത്തി 'അമ്മ സ്ഥാനം ഞാൻ എന്നോ ചേച്ചിക്കായി ഒഴിവാക്കി ഇട്ടതാണ്...അതിലേക്ക് ചേച്ചി വരണം എന്ടെ അബെക്ഷ ആണ്...." രാകേഷ് കൈ കൂപ്പി കൊണ്ട് പറഞ്ഞതും എല്ലാവരും അവന്ടെ സംസാരം കേട്ടു ചിരിച്ചു... "പാവമല്ലേ രാകേഷ്... അതോണ്ട് അവന്ടെ ആഗ്രഹം അങ്ങു നടത്തി കൊടുത്തള മീനു..." ലച്ചു "അതെന്നെ...." സരസു അമ്മായി "നമൊന്നു ചിന്തിക്കട്ടെ എന്നിട്ട് പറയാം..."

മീനു മഹേഷിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.... മഹേഷിന് അതുകൂടെ കണ്ടപ്പോൾ സന്തോഷം അലതല്ലി.... താൻ പറയാതെ തന്നെ തന്ടെ വീട്ടുകാർ അവളെ എനിക്കായി ആലോചിച്ചല്ലോ എന്നാലോചിച്ചപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.... അനുവിന് അതൊക്കെ കണ്ടു അവന്ടെ ദേഷ്യം ആളി കത്താൻ തുടങ്ങിയിരുന്നു....അവൻ പാനു മീനുവിന്ടെ അടുത്തു വന്നു അവളെ കയ്യിൽ പിടിച്ചു.... മീനു ഞെട്ടി കൊണ്ട് അനുവിനെ നോക്കി.... അവന്ടെ മുഖം അപ്പോഴും ദേഷ്യത്തിൽ ആയിരുന്നു....അത് മാത്രമല്ല അവൻ മഹേഷിനെ നോക്കി പേടിപ്പിക്കുന്നുമുണ്ടായിരുന്നു.... "മ...മാഷേ...എന്താ ഇത്...." എന്നും പറഞ്ഞു മീനു അവന്ടെ കൈ വിടുവിപ്പിക്കാൻ നോക്കി.... "ഹേയ്....അരവിന്ത്...how are uh man? " മഹേഷ് അവന്ടെ നേരെ കൈ നീട്ടി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു... അതിന് അനു ഇല്ലാത്ത പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു മീനുവിന്ടെ കയ്യിൽ നിന്ന് വിട്ടു അവനും ഹസ്തദാനം ചെയ്തു.... അപ്പോഴാണ് രമ്യ അവിടേക്ക് വന്നത്.... രമ്യയെ കണ്ടതും ശ്യാമിന്റെ കണ്ണുകൾ വിടർന്നു....എന്താന്നില്ലാതെ അവന്ടെ ഹൃദയം മിടിച്ചു....രമ്യ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം മഹേഷിനെ പോയി കെട്ടിപിടിച്ചു... "ഏട്ട....." രമ്യ "രമ്യ കുട്ടി......" മഹേഷ്‌ "അതേയ് ചേച്ചി ഞാൻ കൂടെ ഇവിടെ ഉണ്ട്..."

രാകേഷ് "ഈ.....രാകുട്ട ആദ്യം ഏട്ടനെ പിടിച്ചു നിന്നെ പിടിക്കാമെന്നു കരുതി..." എന്നും പറഞ്ഞു മഹേഷിൽ നിന്ന് വിട്ടു നിന്ന് അവൾ രാകേഷിനെ കെട്ടിപിടിച്ചു... "മതി മക്കളെ ....ഇനി അകത്തു കയറി മതി സ്നേഹപ്രകടനമൊക്കെ...." അപ്പൂപ്പൻ എല്ലാവരും അത് കേട്ട് അകത്തു കയറാൻ തുടങ്ങി...മീനു മഹേഷിന്റെ കൈ പിടിക്കാൻ പോയതും അനു അവളെ കൈ പിടിച്ചു തന്നോട് ചേർത്തു നിറുതിയാണ് അകത്തേക്ക് വന്നത്.... മീനു പകച്ചു കൊണ്ട് അനുവിനെ തന്നെ നോക്കി നടക്കുവായിരുന്നു... അനുവും മീനുവും കൈ കോർത്തു പിടിച്ചു നടക്കുന്നത് കണ്ടു രജീഷ് മാഷിന് സന്തോഷമായി...... **********__________******* "അല്ല ശ്യാമേട്ട നിങ്ങളെ കല്യാണമൊന്നുമില്ലേ...." മീനു എല്ലാവരും ഉച്ച ഭക്ഷണത്തിന് ശേഷം സംസാരിച്ചു കൊണ്ട് ഇരിക്കുവാണ്.... "പിന്നെന്താ....അതിനല്ലേ നിങ്ങൾ 2 മുറപെണ്ണുങ്ങൾ...." ശ്യാം അത് രമ്യടെ മുഖത്തു നോക്കിയാണ് പറഞ്ഞത്....അനു അത് കണ്ടിരുന്നു...അവന് ശ്യാമിന്റെ മനസിൽ എന്താണെന്ന് മനസിലായി...... അത് കൊണ്ടെന്നെ അവൻ പുഞ്ചിരിച്ചു.... രമ്യ പക്ഷെ ഇതൊന്നും അറിയാതെ അനുവിനെ നോക്കി ഇരിക്കുവായിരുന്നു....

"ഹോ...എന്ന ഞങ്ങളിൽ ഒരാളെ അങ് എടുത്തോ...." മീനു "അതിനെന്താ...നിങ്ങളിൽ ഒന്നിനെ തീർച്ചയായും ഞാൻ കേട്ടും...." ശ്യാം താടി ഉഴിഞ്ഞു ഇമ ചിമ്മാതെ രമ്യയെ നോക്കി പറഞ്ഞു.... പെട്ടന്ന് രമ്യ അനുവിൽ നിന്ന് കണ്ണ് തെറ്റിച്ചു വെറുതെ ഒന്ന് ശ്യാമിനെ നോക്കിയതും തന്നെ നോക്കി ചിരിക്കുന്ന ശ്യാമിനെ കണ്ടു അവളും അവനെ നോക്കി ഒന്ന് ചിരിച്ചു.... അത് കണ്ടതും ശ്യാം നെഞ്ചിൽ കൈ വെച്ചു അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു.... അവൾ അവനെ ഒന്ന് തുറുപ്പിച്ചു നോക്കി മുഖം തിരിച്ചു.... പെണ്ണേ....നീയെത്ര മുഖം തിരിച്ചിട്ടും കാര്യമില്ല...നിയേന്റെയ....ഈ ശ്യാമിന്റെ.... നിന്ടെ ഓരോ നോട്ടവും പുഞ്ചിരിയുo എന്റെ മനസിൽ ആണ് പതിയുന്നെ..... ശ്യാം രമ്യയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മനസിൽ മൊഴിഞ്ഞു.... "അതേയ്...ആളിയോ... മതി എന്റെ പെങ്ങളെ ഇങ്ങനെ വായിനോക്കിയത്..." പെട്ടന്ന് ശ്യാമിന്റെ അടുത്തു ഇരിക്കുന്ന മഹേഷ് അവന്ടെ ഷോള്ഡറിൽ തന്ടെ ഷോൾഡർ തട്ടി കൊണ്ട് പറഞ്ഞു..... അത് കേട്ട് പകച്ചു കൊണ്ട് ശ്യാം അവനെ നോക്കി.....മഹേഷ് അതിന് ഒന്ന് പുഞ്ചിരിച്ചു ശ്യാമിന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു....

"ഈ കാള വാൽ പോക്കുമ്പഴേ നമുക്ക് എന്താ കാര്യമെന്ന് മനസിലാവുമല്ലോ....അതുപോലെ മോൻ അവളെ നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടി കിട്ടി...." മഹേഷ് അതിന് ശ്യാം മഹേഷിനെ നോക്കി ഒരു അവിഞ്ഞ ഇളി പാസാക്കി.... "മോൻ കൂടുതൽ ഇളിക്കണ്ട....കള്ള കാമുകൻ...അല്ല എന്ന എന്റെ പെങ്ങളോട് ഈ കാര്യം പറയുന്നേ...." മഹേഷ് "അപ്പോ നിനക്ക് സമ്മതമാണോ...ഞങ്ങളെ ബന്ധത്തിൽ... " ശ്യാം "സമ്മതമാണെന്നോ....എനിക്ക് നല്ല സന്തോഷമുള്ള കാര്യമാണ്... എന്ടെ പെങ്ങൾ എന്നും നിന്ടെ കൂടെ ഹാപ്പി ആയിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്...." മഹേഷ് അവിടെ ഇരുന്നു ചിരിക്കുന്ന രമ്യയെ നോക്കി കൊണ്ട് ശ്യാമിനോട് പറഞ്ഞു.... "ആളിയോ... നിന്ടെ പെങ്ങളെ കണ്ണുകൾ നനയാൻ ഞാൻ സമ്മതിക്കില്ല...എനിക്ക് വേണം അവളെ...." ശ്യാം തിരിച്ചു മഹേഷിന്റെ ഷോള്ഡറിൽ കൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു...അതിന് മഹേഷ് അവനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തന്ടെ മുൻപിൽ ഇരുന്നു ലച്ചുവിനോട് ശ്രുതിയോടുമൊക്കെ കലപില കൂടുന്ന മീനുവിനെ നോക്കി....

അവളെ ഓരോ കുസൃതികളും അവൻ ഒരു ചിരിയോടെ ആണ് നോക്കിയിരുന്നെ..... അനു ഇത് കണ്ടതും അവൻ മീനുവിന്ടെ അടുത്തു പോയി ഇരുന്നു....അപ്പോ അവന് അങ്ങനെയാണ് ചെയ്യാൻ തോന്നിയത്.... മീനു അനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കലപില തുടങ്ങി.... അനു മഹേഷിനെ നോക്കിയപ്പോൾ അവൻ ഇപ്പോഴും ഒരു കൂസലുമില്ലാതെ മീനുവിനെ നോക്കുന്നതാണ് കണ്ടത്.... *********___________******** മഹേഷ് മീനു നിന്നെ സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ആണ് ഞാൻ ഈ പ്രാവിശ്യം നാട്ടിലേക്ക് വന്നിരിക്കുന്നെ....നീയെന്റെ ലൈഫ് പാർട്ണർ ആവണമെന്നു ഞാൻ അതിയായി ആഗ്രഹിക്കുന്നു പെണ്ണേ.... നിന്ടെ ഓരോ കുസൃതികളും കാണുമ്പോൾ നിന്നോടുള്ള ഇഷ്ടം കൂടി കൊണ്ടിരിക്കുവാണ് എനിക്ക്....ഒരിക്കലും നിന്ടെ സമ്മതമില്ലാതെ ഞാൻ നിന്നെ കേട്ടില്ല.... നിന്ടെ പൂർണ സമ്മതത്തോടെ മാത്രമേ നിന്നെ ഞാനെന്റെ ഭാര്യ ആക്കു... നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ ഒരിക്കലും നിന്നെ നിര്ബന്തിക്കില്ല.... മീനുവിനെ നോക്കി മഹേഷ് പതിയെ മൊഴിഞ്ഞു......... *********___________****** "ശ്രുതി...ടി നി മെല്ലെ അവിടെ നിന്ന് എണീറ്റു വാ...നമുക്ക് മാറി നിന്ന് സംസാരിക്കാം..." ശ്രുതിയുടെ അടുത്തിരുന്ന രജീഷ് മാഷ് പതിയെ അവളോട് പറഞ്ഞു...

"ഇല്ല ഏട്ട...ആരെങ്കിലും കണ്ടാലോ..." ശ്രുതി "ആരും കാണില്ല...നി വാ..ഞാൻ അവിടെ ഉണ്ടാകും..." എന്നും പറഞ്ഞു രജീഷ് മാഷ് പോയി...കുറച്ചു കഴിഞ്ഞപ്പോൾ ശ്രുതിയുo ഇരുന്നിടത്തു നിന്ന് എണീറ്റു.... "നിയെങ്ങോട്ടാ..." ശ്രുതി എണീറ്റത് കണ്ടു മീനു ചോദിച്ചു... "ഞാ...ഞാൻ ഒന്ന് ബാത്റൂമിലേക്ക്..." ശ്രുതി പെട്ടന്ന് മനസിൽ വന്ന കള്ളം അങ് മീനുവിനോട് പറഞ്ഞു.... "ഹ്മ്മ..." മീനു അതിന് ഒന്ന് അമർത്തി മൂളി.... ശ്രുതി വേഗം അവിടെ നിന്ന് രജീഷ് മാഷിന്റെ അടുത്തേക്ക് വന്നു.... "എന്താ ഏട്ട...മീനുവിന് നല്ല സംശയമുണ്ട്..." ശ്രുതി "മീനുവിന് അല്ലെ അത് കുഴപ്പമില്ല..." എന്നും പറഞ്ഞു കൊണ്ട് ശ്രുതിയുടെ കൈ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിറുത്തി... ശ്രുതിക്ക് ആകെ നാണം വരുന്നുണ്ടായിരുന്നു...അതുകൊണ്ടെന്നെ അവളെ കവിളൊക്കെ ഒന്ന് കൂടെ ചുവന്നു തുടുത്തു.... രജീഷ് മാഷ് അവളെ മുഖത്തു വിരിയുന്ന ഭാവം സസൂക്ഷ്മം നോക്കി...പിന്നെ പതിയെ അവളെ മൂർതാവിൽ ചുംബിച്ചു... ശ്രുതി നാണത്തോടെ ഒന്ന് ചിരിച്ചു.... "2 ദിവസായി നിന്നെ ഇങ്ങനെ എന്റെ അടുത്തു കിട്ടിയിട്ട്...." രജീഷ് മാഷ് "ഞാൻ എങ്ങനെ വരനാ....ആരെങ്കിലും കണ്ടാലോ എന്ന പേടിയാ...." ശ്രുതി "ഹ്മ്മ...എത്രയും പെട്ടന്ന് ഒരു താലി ഈ കഴുത്തിൽ ചാർത്തണം..

എന്ന പിന്നെ പേടിക്കണ്ടല്ലോ...." രജീഷ് മാഷ് "അത് കേട്ട് ശ്രുതിയുടെ കണ്ണുകൾ വിടർന്നു.... പെട്ടന്നാണ് രജീഷ് മാഷിന്റെ ശ്രദ്ധയിൽ അവളെ ചുണ്ടുകൾ പെട്ടത്.... രജീഷ് മാഷ് പതിയെ അവളെ മുഖത്തോട് തന്ടെ മുഖം അടുപ്പിച്ചു കൊണ്ട് അവളെ അധരങ്ങൾ കവർന്നു.... ഇരുവരും മത്സരിച്ചു കൊണ്ട് പരസ്പരം അധരങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു....എത്ര നുണഞ്ഞിട്ടും മതിയാകാത്തത് പോലെ തോന്നി..... വായിൽ രക്തത്തിന്റെ ചുവ അനുഭവപ്പെട്ടതും ശ്രുതി രജീഷ് മാഷിൽ നിന്ന് വിട്ടു നിൽക്കാൻ നോക്കിയെങ്കിലും രജീഷ് മാഷ് അതിഞ്ഞു സമ്മതിച്ചില്ല.... ഇരുവർക്കും ശ്വാസം മുട്ടുന്നത് പോലെതോന്നിയപ്പോൾ കിതച്ചു കൊണ്ട് അധരങ്ങൾ സ്വതന്ത്രമാക്കി പരസ്പരം ഒന്ന് നോക്കി.... ശ്രുതിക്ക് നാണം കൊണ്ട് രജീഷ് മാഷിനെ നോക്കാൻ തന്നെ പറ്റുന്നുണ്ടായിരുന്നില്ല.... "പെണ്ണേ നിന്ടെ ഈ നാണം പോലും എനിക്കിപ്പോ ഒരു ഹരമാണ്..." ശ്രുതിയുടെ മുഖം പിടിച്ചുയർത്തി കൊണ്ട് അവളെ കണ്ണിൽ നോക്കി ആർദ്രമായി രജീഷ് മാഷ് പറഞ്ഞു അവളെ ഇറുകെ പുണർന്നു....പിന്നെ വിട്ടു നിന്നു അവളോട് പറഞ്ഞു...

"നിയിനി പൊക്കോ... നിന്നെ വിടാൻ ആഗ്രഹമില്ല...പക്ഷെ ആരെങ്കിലും കണ്ടാൽ നിനക്കാണ് പ്രശനം...അതോണ്ട് പൊക്കോ...." രജീഷ് മാഷ് ശ്രുതി വേഗം അവിടെ നിന്ന് ആരും കാണാതെ തിരിച്ചു മീനുവിന്ടെ അടുത്തു വന്നിരുന്നു...അപ്പോഴും അവളെ മുഖം നാണം കൊണ്ട് തുടുത്തിട്ടായിരുന്നു...മീനു എന്ത് കൊണ്ടോ അത് ശ്രദ്ധിച്ചിരുന്നില്ല.... *********____________******* അനു മീനുവിന്ടെ കയ്യെടുത്തു തന്ടെ കയ്യോട് ചേർത്തു പിടിച്ചു മഹേഷിനെ നോക്കി വിജയി ഭാവത്തിൽ ചിരിച്ചു...മീനുവണെലോ ഈ മാഷിന് ഇതെന്താ പ്രാന്ത് ആയോ എന്ന നിലക്ക് അവനെ നോക്കി കൈ വിടുവിപ്പിച്ചെങ്കിലും അതേ സ്പീഡിൽ അവൻ തിരിച്ചു അവളെ കൈ പിടിച്ചു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story