❤️എന്റെ മാഷ് 2❤️ : ഭാഗം 2

ente mash two

രചന: AADI

【മീനു】 ഞാൻ നേരെ അടുത്തു കണ്ട ഒരു മുറിയിലേക്ക് കയറി..... ഐശ്വര്യമായിട്ടു വലത് കാൽ വെച്ചാണ് കയറിയത്....ഒരു ഇളം തെന്നലിന് ഒന്ന് വെറുതെ എന്റെ അടുത്തു കൂടെ പോയ്ക്കൂടെ ഈ കഥകളിൽ ഒക്കെ ഉള്ള പോലെ..... ഇവിടെ ഇളം തെന്നൽ പോയി വെളിച്ചം പോലുമില്ല....ശേ ആകെ ഇരുട്ടണല്ലോ..... ഹോ...പൊട്ടത്തി രാത്രി പിന്നെ ഇരുട്ടല്ലാതെ വെളിച്ചമാണോ ഉണ്ടാവ....【മനസ്】 അതും ശെരിയല്ലോ....😁 ഞാൻ ആ മുറിയിലൂടെ തപ്പി തടഞ്ഞു നടന്നു....ഇനി ഇതാവുമോ ശ്രുതിടെ രജീഷ് ഏട്ടന്റെ മുറി....എന്തായാലും ഒന്ന് സെർചി നോക്കാം..... മീനു...ഗേറ്റ് റെഡി...സ്റ്റാർട്ട് സെർച്ച്........ ഞാൻ എന്നോട് തന്നെ പറഞ്ഞു ആ മുറിയിലൂടെ തപ്പി തടഞ്ഞു നടന്നു.... എവിടെയും മോന്തയും കുത്തി വീഴാതിരുന്നാൽ മതിയായിരുന്നു.... &&&&&&&&&&&&&& പതിയെ അവൾ മുറിയിലേക്ക് കയറി എന്ടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു....അവളെ മുഖം ഈ ഇരുട്ടിലും എനിക്ക് ചെറുതായി കാണുന്നുണ്ടായിരുന്നു.... കുഞ്ഞു മുഖമായിരുന്നു അവൾക്....കണ്ടാൽ ആരും ഒന്ന് നോക്കി പോകും....ജീൻസ്‌ ആയിരുന്നു വേഷം....അതിൽ അവൾ സുന്ദരി ആയിരുന്നു....എങ്കിലും എനിക്ക് നാടൻ വേഷമാണ് കൂടുതൽ ഇഷ്ടം...ഈ സാരി ദാവണി ഒക്കെ.... ഞാൻ അവളെ തന്നെ നോക്കി കിടന്നു....

എന്തോ എന്റെ കണ്ണുകൾ അവളിൽ നിന്ന് പിൻ വലിക്കാൻ തോന്നിയില്ല..... പെട്ടന്നാണ് അവൾ എന്റെ ദേഹത്തു കൂടെ വീണത്....... "അമ്മേ......." ദേഹത്തു എന്തോ സാദനം വന്നു വീണതും ഞാൻ ഞെട്ടി ഉണർന്നു...നല്ലൊരു സ്വപ്നം കാണുവായിരുന്നു....സ്വപ്നത്തിൽ എന്തോ ദേഹത്തു വീണപ്പോൾ തന്നെ ഇവിടെയും വീണു....വീണ വീഴ്ചയിൽ എന്റെ അദരത്തിൽ എന്തോ ഒരു തണുപ്പ് അനുഭവപ്പെട്ടിരുന്നു.... ഞാൻ വേഗം എണീറ്റു ലൈറ്റ് ഇട്ടു.... അപ്പോഴാണ് എന്റെ ബെഡിൽ എണീറ്റിരിക്കുന്ന ഒരു പെണ്ണിനെ കണ്ടത്....അവളെ മുഖം കണ്ടതും ഞാൻ ഞെട്ടി പോയി.... അതേ സ്വപ്നത്തിൽ എന്റെ അടുത്തേക്ക് വന്നിരുന്ന പെണ്ണ്...അപ്പോ ഞാൻ ഇതുവരെ കണ്ടതൊക്കെ ശേരിക്ക് നടന്നിരുന്ന കാര്യമാണോ.....ഞാൻ ഒന്ന് തല കുടഞ്ഞു കൊണ്ട് അവളെ തന്നെ നോക്കി.... സ്വപ്നത്തിൽ ഇട്ട അതേ വേഷം.....അതേ മുഖം...ഒരു മാറ്റവുമില്ല..... ഞാൻ അവളെ തന്നെ അങ്ങനെ നോക്കി നിന്നു........ ഇതാണ് നമ്മുടെ നായകൻ...അരവിന്ത് എന്ന അനു....ചന്ത്രന്റെയും മാളവികയുടെയും 2 മത്തെ പുത്രൻ....അനുവിന് ഒരു ഏട്ടൻ ഉണ്ട് രജീഷ്...നമ്മുടെ ശ്രുതിയുടെ ലോവ്വർ.... അച്ഛൻ ഒരു ബിസിനസ് മാൻ ആണ്....'അമ്മ പാവം ഒരു വീട്ടമ്മയും....അരവിന്ത് ഇത്രയും കാലം നാട്ടിൽ ഇല്ലായിരുന്നു....

അങ് ബാംഗ്ലൂരിൽ ആയിരുന്നു എങ്കിലും അരവിന്ത് അവിടെ ഒരു സാർ ആയി വർക് ചെയ്യായിരുന്നു........ ഇപ്പോ നാട്ടിലേക്ക് വന്നിട്ട് 1 ദിവസം ആയിട്ടുള്ളു.... അപ്പോ അനുവിനെ കുറിച്ചു മനസിലായില്ലേ...ഇനി അവിടെ നമ്മുടെ മീനുവിന്ടെ കാര്യം എന്തയെന്നു നോക്കാം..... Come on everybody😝 &&&&&&&&&&&&&&& ഞാൻ തപ്പി തപ്പി നടന്നു പെട്ടന്ന് കട്ടിലിന്റെ കാലിൽ തട്ടി ഒരു വീഴ്ച ആയിരുന്നു....ആരെയോ ദേഹത്തിലൂടെ ആണ് വീണത്...വീണ വീഴ്ചയിൽ ആ ആളെ അദരത്തിൽ എന്റെ അദരവും മുട്ടി....അയ്യോഹ് എന്റെ first കിസ് ഫ്ലോപ്പ് ആയി........ ങ്ങി....ങ്ങി.....first കിസ്സിനെ കുറിച്ചു എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു...എന്നെ കെട്ടാൻ പോവുന്നവനുള്ളു അത് കൊടുക്ക....അത് മാത്രമല്ല നല്ല റൊമാന്റിക് ആയി കൊടുക്കണം എന്നൊക്കെ കരുതിയതായിരുന്നു.... ഇപ്പോ ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയി..... ഈ സങ്കടം ഞാൻ എങ്ങനെ തീർക്കും.... അതിന് ഇത് ബോയ് ആണെന്ന് എന്താ നിനക്ക് ഇത്ര ഉറപ്പ്.....【 മനസ്സ്】 ആണ്....ഉറപ്പാണ്...വീണപ്പോൾ എന്റെ കവിളിൽ അവന്ടെ താടി തട്ടിയിരുന്നു....എന്നാലും എന്റെ കിസ്......ങ്ങി......സങ്കടം സഹിക്കാൻ വയ്യ... ഞാൻ മനസ്സിൽ ആർത്തുലച്ചു കരയുമ്പോഴാണ് ആരോ ലൈറ്റ് ഇട്ടത്..... ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ മുന്നിലത ഒരു സുന്ദരൻ ട്രാക്ക് suit ഒക്കെ ഇട്ടു നിൽക്കുന്നു...ഞാൻ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി..... നല്ല ഗോതമ്പിന്റെ നിറം....മുടി നെറ്റിയിലേക് വീണു കിടക്കുന്നു....

കുഞ്ഞി കണ്ണുകൾ ആണെങ്കിലും അതിനൊരു പ്രതേക ഭംഗി ഉണ്ടെന്നു തോന്നി പോയി.....ഡ്രിം ചെയ്തു വെച്ച താടി.....മീശ പിരിച്ചു വച്ച പോലെ നിൽക്കുന്നുണ്ട്..... അത്യാവശ്യം height ഒക്കെ ഉണ്ട്...നല്ല ഒത്തൊരു പുരുഷൻ...ആരായാലും നോക്കി നിന്നു പോവും....അത്രക്കും ഭംഗി ആണ് പുള്ളിയെ കാണാൻ..... എന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന കോഴി സട കുടഞ്ഞു എഴുനേറ്റു നിന്നു കൊക്കര കോ...എന്നു വിളിക്കാൻ തുടങ്ങി.... കണ്ണിമ ചിമ്മാതെ ആ മുഖത്തേക്ക് തന്നെ ഞാൻ നോക്കിയിരുന്നു...... &&&&&&&&&&&&&&&&& ഇവളെന്താ ഇതുവരെ ചെക്കന്മാരെ കാണാത്ത പോലെ എന്നെ ഇങ്ങനെ നോക്കുന്നെ....ഓഹോ അപ്പോ മോൾ അസ്സൽ ഒരു ഗിരി രാജൻ ആണില്ലേ...... ഞാൻ അവളെ നോക്കി ഒന്ന് താടി ഉഴിഞ്ഞു....എന്താ അവളെ ഇരുത്തം....അല്ല ഇവളീ പാതി രാത്രി എന്തിനാ എന്റെ മുറിയിലേക്ക് വന്നിരിക്കുന്നെ....മോഷ്ടിക്കാനോ മറ്റോ ആണോ....വേഷം കണ്ടിട്ട് അത്യാവശ്യം പണ കാരി ആണെന്നാണെലോ തോന്നുന്നെ.... പെട്ടന്ന് അവൾ എന്റെ ദേഹത്തേക്ക് വീണത് ഒക്കെ ആലോചിച്ചപ്പോൾ എനിക്ക് എവിടുന്നൊക്കെയോ ദേഷ്യം വന്നു..... ഞാൻ അവളിലുള്ള എന്റെ നോട്ടം തെറ്റിച്ചു കലിപ്പിൽ ചോദിച്ചു.... "ആരാടി നി....നിയെന്തിനാ എന്റെ മുറിയിലേക്ക് ഈ പാതിരാത്രി വന്നിരിക്കുന്നെ...." &&&&&&&&&&&

ഒരലർച്ച കേട്ടപ്പോഴാണ് ഞാൻ അവനിലുള്ള നോട്ടം മാറ്റിയത്....ആരാണിപ്പോ അലറിയെ...എന്റെ മുൻപിലുള്ള സാദനത്തിനെ നോക്കിയപ്പോൾ എന്നെ കടിച്ചു കീറാനുള്ള ദേഷ്യവുമായി നിൽക്കുന്നുണ്ട്.... ആഹാ കലിപ്പോ....എനിക്കുമുണ്ടെടാ കലിപ്പ്..... "ഇതൊക്കെ ചോദിക്കാൻ നി ആരാടാ....ഏഹ്...അവൻ കലിപ്പും കൊണ്ട് വന്നേക്കുന്നു....പറയട...ആരാ നി...എന്തിനാട നി ഇവിടേക്ക് വന്നിരിക്കുന്നെ...." എന്റെ ചോദ്യം കേട്ടപ്പോൾ ഉണ്ട് അവൻ കിളി പോയ പോലെ നിക്കുന്നു..... എന്നെ തന്നെ അന്തം വിട്ടു നോക്കുന്നുണ്ട്.... ഹോ...എന്റെ കലിപ്പ് കണ്ടു ഞെട്ടിയിട്ടുണ്ടാവും... ശ്യോ....മീനു i appreciate u ടി....നിന്റെ കലിപ്പ് കണ്ടു ഞെട്ടിയിട്ട അവൻ നിൽകുന്നേ....നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു..... ഞാൻ എന്നെ തന്നെ ഒന്ന് പ്രശംസിച്ചു കുറച്ചു അഹങ്കാരത്തോടെ അവനെ നോക്കി..... ഇവളിതെന്തോന്ന പറയുന്നേ....ഇവളെ സംസാരം കേട്ടാൽ ഞാൻ അവളെ വീട്ടിലേക്ക് വന്ന പോലെ ഉണ്ടല്ലോ....ഇതിന് അന്തമില്ലേ...പൊട്ടത്തരം ഒക്കെ വിളിച്ചു പറയുന്നു..... 【അനു ആത്മ】 "ടി...എന്തോക്കെയാടി നി ഈ പറയുന്നേ....ഇത് എന്റെ മുറി ആണെന്ന ബോധത്തിൽ മോൾ പറ....." പെട്ടന്ന് അവനങ്ങനെ പറഞ്ഞതും അതിനിപ്പോ ഞാൻ എന്ത് വേണം എന്നും പറഞ്ഞു നിന്നു.... "സത്യം പറയെടി നി മോഷ്ടിക്കാൻ വന്നതല്ലേ...."

അവൻ അതങ്ങു കേട്ടപ്പോൾ എനിക്കങ് ദേഷ്യം വന്നില്ലേ.... "ഫ്ഫാ....മോഷ്ടിക്കാൻ അതും ഈ ഞാൻ...എനിക്ക് മോഷ്ടിക്കേണ്ട ആവിശ്യമൊന്നും ഇല്ലടാ....ഞാൻ ഒക്കെ നല്ല അന്തസ്സായി ജീവിക്കുന്ന സുന്ദരി ആണ്...." "ഏഹ്...സുന്ദരിയോ....🙄" അവൻ "ആ...സുന്ദരി തന്നെ എന്തേ നിനക്ക് ഇത്ര സംശയം...." "അല്ല പറക്കും തളികയിലെ ബാസന്തിയെ പോലെയുള്ള നിന്നെ സുന്ദരികളെ ഗണത്തിൽ കൂട്ടാൻ പറ്റോ എന്നു ആലോചിച്ചത... പറയടി നി കുളിച്ചിട്ടു 4 കൊല്ലം ആയില്ലേ...." അവൻ "അയ്യട...ദിവസവും സന്തൂർ സോപ്പ് വച്ചു കുളിക്കുന്ന എന്നെ നോക്കി നിനക്ക് എങ്ങനെ ഇങ്ങനെ പറയാൻ തോന്നിയേട....നിനക്കൊന്നും eye ബ്ലഡ് ഇല്ലടാ...." ദൈവമേ...ഈ സദനത്തിന് ശെരിക്കും പ്രാന്ത് ആണെന്ന് തോന്നുന്നു.....എവിടുന്നോ ചങ്ങല പൊട്ടിച്ചു ഇറങ്ങിയിരിക്ക കുരിപ്പ്‌....【അനു ആത്മ】 മീനു വലിയ കാര്യത്തിൽ അവന്റെ മുമ്പിൽ നിൽക്കുന്നുണ്ട്..... ഇനി നമുക്ക് മീനുവിന്ടെ കൂടെ വന്ന ശ്രുതി എന്നു പറഞ്ഞ സാദനം എന്തായെന്നു നോക്കാ..... &&&&&&&&&&&&&&& 【ശ്രുതി】 ഞാൻ മീനുവിന്ടെ അടുക്കൽ നിന്ന് നേരെ പോന്നു.... ആദ്യം കണ്ട മുറി ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു...വേഗം അതിൽ കയറി നോക്കി....ആ മുറിയിൽ ചെറു വേട്ടവും ഉണ്ടായിരുന്നു.... അതിൽ കയറിയപ്പോ ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന രജീഷ് ഏട്ടനെ കണ്ടു....

എന്റെ ഉറക്കം കളഞ്ഞു സുഖമായി ഉറങ്ങാണല്ലേ ശെരിയാക്കി തരാം.... ഞാൻ ശബ്ദമുണ്ടാക്കാതെ ഡോർ അടച്ചു കുറ്റി ഇട്ടു ഏട്ടന്റെ അടുത്തേക്ക് ചെന്നു...എന്നിട്ട് ഏട്ടനെ ഒന്ന് നോക്കിയ ശേഷം കയ്യിൽ തോണ്ടി...എവിടെ നോ റെസ്പോണ്സ്....വീണ്ടും തോണ്ടി അപ്പോ ഒന്ന് നിരങ്ങി.... പിന്നെ അങ് കുലുക്കി വിളിച്ചു....പെട്ടന്ന് കണ്ണ് തുറന്നു എന്നെ നോക്കി...എണീറ്റിരുന്നു... "എന്റെ പൊന്ന് ശ്രുതി സ്വപ്നത്തിലും നി എന്നെ വന്നു പേടിപ്പിക്കാതെടി രാക്ഷസി...." ഇതും പറഞ്ഞു കൊണ്ട് എണീറ്റിരുന്ന ആൾ പുതപ്പ് എടുത്തു മുഖത്തിലൂടെ ഇട്ടു വീണ്ടും കിടന്നുറങ്ങി...... ഏഹ്...ഞാൻ എങ്ങനെയാ അതിന് ഏട്ടനെ പേടിപ്പിക്കുന്നത്...എന്നെ കാണാൻ അത്രക്ക് മോഷമാണോ ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു ഫോണിലെ ഫ്ലാഷ് എടുത്തു മുഖത്തേക്ക് അടിച്ചു കണ്ണാടിയിൽ നോക്കി ചിരിച്ചു.... "അമ്മേ....." എന്റെ മുഖം പെട്ടന്ന് കണ്ടു ഞാൻ ജസ്റ്റ് ഒന്ന് പേടിച്ചു അലറിയതാ....നിങ്ങൾ ആരും പേടിക്കണ്ട ട്ടോ😁 പെട്ടന്ന് അമ്മേ എന്നുള്ള അലർച്ച കേട്ട രജീഷ് മാഷ് ഉറക്കിൽ നിന്ന് എണീറ്റതും മുന്നിൽ നിൽക്കുന്ന ശ്രുതിയെ കണ്ടു മാഷ് കണ്ണു രണ്ടും തിരുമ്മി ഒന്ന് കൂടെ മുന്നിലേക്ക് നോക്കി.... ഏഹ്...അപ്പോ സ്വപ്നമല്ലേ.... ശ്രുതി ശെരിക്കും എന്റെ മുറിയിൽ ഉണ്ടോ.....

മാഷ് എഴുന്നേറ്റു ശ്രുതിയുടെ അടുത്തേക്ക് ചെന്നു..... "നിയെന്താടി ഇവിടെ...." രജീഷ് മാഷ് "ഞാൻ പിണക്കം മാറ്റാൻ വന്നതാ...." "ഏഹ്...ഈ പാതിരാത്രി ആണോടി നിന്റെ പിണക്കം മാറ്റാൽ...നിയെങ്ങനെയ വന്നേ...." "ഞാൻ മീനുവിന്ടെ കൂടെ....." "മീനുവിന്ടെ കൂടെയോ...എന്നിട്ട് മീനു എവിടെ...." "അവൾ അപ്പുറത്തെ ഭാഗത്തെ മുറിയിലേക്ക് പോയി...." "ദൈവമേ അവൾ എങ്ങാനും അനുവിന്റെ മുറിയിൽ കയറി പ്രശ്നം ഉണ്ടക്കോ ആവോ...ബുദ്ധി ഇല്ലാത്ത കുട്ടി ആണ്...വേഗം വാ..നമുക്ക് അവളെ പോയി നോക്കാം...." എന്നും പറഞ്ഞു രജീഷ് മാഷ് മുന്നിൽ നടന്ന്...പിന്നാലെ ശ്രുതിയും.... &&&&&&&&&&&&& "എന്നാലും നിങ്ങൾ കാരണം എന്റെ first കിസ് ആണ് ഫ്ലോപ്പ് ആയത്...." എന്നും പറഞ്ഞു മീനു കരയുന്ന പോലെ ആക്ഷൻ കാട്ടി....മാഷ് ഇതെന്താ ഇങ്ങനെ എന്നും കരുതി നിന്നു.... "ടി...നിർത്തടി നിന്റെ കള്ള കരച്ചിൽ...." മാഷ് "കള്ള കരച്ചിലോ... ഇത് ഒറിജിനൽ കരച്ചിൽ ആണെടോ...." മീനു " ഓ അയ്ക്കോട്ടെ...മോൾ....മര്യാദക് എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോ...." അനു "ഇല്ലെങ്കിൽ....." മീനു "ഇല്ലെങ്കിൽ നിന്നെ പിടിച്ചു ഞാൻ വെളിയിലേക് തള്ളും...." എന്നും പറഞ്ഞു അനു അവളെ കയ്യിൽ പിടിച്ചു വലിചു മുന്നിൽ നടന്നതും കാൽ സ്ലിപ് ആയി അനു ഒരു പോക്കായിരുന്നു...പിന്നാലെ മീനുവും.... അനുവിന്റെ മേലെ കിടന്നു അവന്റെ കണ്ണിലേക്ക് തന്നെ മീനു നോക്കി.....അനുവും അവളെ കണ്ണിലേക്ക് തന്നെ നോക്കുവായിരുന്നു...ഇരുവരും ഇമ ചിമ്മാതെ പരസ്പരം നോക്കി കൊണ്ടിരുന്നു....... ഇതേ സമയം തന്നെ ശ്രുതിയും രജീഷ് മാഷും അനുവിന്റെ മുറിയുടെ മുന്നിൽ എത്തിയിരുന്നു......... ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story