❤️എന്റെ മാഷ് 2❤️ : ഭാഗം 20

ente mash two

രചന: AADI

ഇതിപ്പോ എനിക്ക് പ്രാന്തയതാണോ അതോ മാഷിന് പ്രാന്തയതോ....????അതോ ഇനി ഞാൻ സ്വപ്നം കാണുവാണോ മാഷ് എന്റെ കൈ പിടിക്കുന്നത്....ഒന്ന് മാഷിന്റെ കയ്യിൽ തന്നെ നുള്ളി നോക്കാം.... ഇനി അഥവാ സ്വപ്നമല്ലെങ്കിൽ എന്റെ കൈ നുള്ളിയാൽ വേദനിക്കുലേ അതോണ്ടാണ് മാഷിന്റെ കയ്യിൽ നുള്ളുന്നെ...😝 എന്ടെ ഓരോ ഫുദ്ധികളെയ്....am ആം appriciate me... ഹോ എനിക്ക് തന്നെ എന്ടെ ബുദ്ധിയിൽ അഭിമാനം തോനുന്നു....ഇങ്ങനത്തെ ബുദ്ധി ഒക്കെ എന്നെ പോലുള്ള ജീനിയസ് മാർക്കെ ഉണ്ടാവു😌 "മീനു തള്ളൽ ഓവർ...ഓവർ...." 【മനസ്】 "മനസേ this is not തള്ളൽ...തിസ് is naked സത്യം....." "Naked സത്യമോ അതെന്തുവ...." 【മനസ്】 "ഹോ അത് പോലും അറിയാത്ത മനസ്...naked സത്യം എന്നാൽ നക്നമായ സത്യം എന്നാണ്...." "ഓഹോ...അതെന്താ സത്യത്തിന് തുണി ഉടുത്താൽ...." 【മനസ്】 അത് ശരിയല്ലോ...സത്യത്തിന് ഒരു തുണിയൊക്കെ ഉടുത്തൂടെ.... ഹും..... "മീനു...മീനു" പെട്ടന്ന് ശ്രുതിയും ലച്ചുവും മീനുവിനെ കുലുക്കി വിളിച്ചപ്പോഴാണ് അവളും മനസും തമ്മിലുള്ള സംസാരം നിറുത്തിയത്.... അവളൊന്ന് ചുറ്റിനും നോക്കിയപ്പോൾ എല്ലാവരും അകത്തേക്ക് പോയിട്ടുണ്ട്....അവളെ കയ്യിലേക്ക് ഒന്ന് നോക്കിയപ്പോൾ കയ്യും സ്വാതന്ദ്രമാണ്... ഇതൊക്കെ എപ്പോ.... മാഷ് എപ്പോഴാ എന്ടെ കയ്യിൽ നിന്ന് വിട്ടെ....ഞാനറിഞ്ഞില്ലല്ലോ....ഇനി ശേരിക്ക് ഞാൻ സ്വപ്നം കണ്ടത് തന്നെയാണോ....ആവുമായിരിക്കും....

മീനു ഇതും ചിന്തിച്ചു വീണ്ടും ചുറ്റിനും ഒന്ന് കൂടെ നോക്കി.... "എടി മീനു...ടി...നിനക്ക് എന്ത് പറ്റി...നിയെന്തുവ ഈ ചുറ്റിനും നോക്കുന്നെ...." ശ്രുതി "ഏഹ്...ഏയ്...ഒന്നുല്ല...എല്ലാരും എപ്പോഴാ അകത്തേക്ക് പോയെ...." മീനു "അവരൊക്കെ എപ്പഴേ പോയി...മോൾ ഇവിടെ ഇരുന്നു പകൽ സ്വപ്നം കാണുവല്ലായിരുന്നോ😂" ലച്ചു കളിയാക്കി കൊണ്ട് പറഞ്ഞു.... "നി വാ മീനു...ചായ കുടിക്കെണ്ടേ...." ശ്രുതി "വേണം...വേണം അത് വിട്ടു ഒരു കളിയുമില്ല..." അത്ര സമയം ഓരോന്ന് ആലോചിച്ചിരുന്ന മീനു അകത്തേക്ക് ഓടി കയറിയതും എതിരെ വന്ന മാഷിനെ കൂട്ടി ഇടിച്ചു രണ്ടും ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു.... വീണ വീഴ്ചയിൽ മീനുവിന്ടെയും മാഷിൻടെയും അധരങ്ങൾ പരസ്പരം കൂട്ടി മുട്ടി.... മീനു മാഷിന്റെ മുകളിലാണ് കിടക്കുന്നത്....മാഷ് ഇമ ചിമ്മാതെ മീനുവിന്ടെ കണ്ണിലേക്ക് തന്നെ നോക്കുന്നുണ്ട്....അറിയാതെ മീനുവും ആ നോട്ടത്തിൽ ലയിച്ചു പോയി... മാഷ് പതിയെ മീനുവിന്ടെ മുന്നിലേക്ക് വീണ മുടിയിഴകൾ അവളുടെ ചെവിയുടെ പുറകിലേക്ക് ആക്കി കൊടുത്തു.... എന്നിട്ട് അവളെ തുടുത്ത കവിളിൽ തന്ടെ അധരങ്ങൾ പതിപ്പിച്ചു.... വീണ്ടും ഇമ ചിമ്മാതെ അവളെ കണ്ണിലേക്ക് തന്നെ നോക്കാൻ തുടങ്ങി.... ********________*****________ "എടി ശ്രുതിയെ എന്താപ്പോ ഈ കാണുന്നെ ലൈവ് റോമാൻസോ...."

മീനുവിന്ടെ പിന്നാലെ വന്ന ലച്ചു ശ്രുതിയെ നോക്കി കൊണ്ട് ചോദിച്ചു... "യായ...നല്ല മായം ചേർക്കാത്ത റൊമാൻസ്....ഞാൻ ഒന്ന് കാണട്ടെ...." ശ്രുതി "എന്ന ഞാനും കാണും..." രണ്ടും അവിടെ നിന്ന് മാഷിനേയും മീനുവിനെയും തന്നെ വീക്ഷിക്കാൻ തുടങ്ങി.... ********* "പെണ്ണേ നിന്ടെ ഈ കണ്ണുകൾ എന്നോട് ഒരായിരം കഥകൾ പറയുന്നു...." മാഷ് ആർദ്രമായി മീനുവിന്ടെ കണ്ണിൽ നോക്കി പറഞ്ഞു... "കഥയോ...ഏത് കഥയ മാഷേ...." മീനു "അതെന്നെ ഏത് കഥയാവും ലച്ചു..." ബാക്കിൽ നിൽക്കുന്ന ശ്രുതി ലച്ചുവിനെ തോണ്ടി കൊണ്ട് ചോദിച്ചു... "മീനുവിന്ടെ കണ്ണല്ലേ കഥ പറയുന്നേ...വല്ല ഡോറയോ ടോം ആൻഡ് ജെറിയോ വല്ലോ ആവും...." ലച്ചു "എന്നാലും ഈ കണ്ണേങ്ങനെയ കഥ പറയ..." ശ്രുതി "ആ...എനിക്കറിയില്ല...നി എന്റെ കോണ്സണ്ട്രഷൻ കളയല്ലേ...ഞാൻ അവരെ ഒന്ന് നോക്കട്ടെ...." ലച്ചു "വോ....ഞാനും നോക്കുവാ...." ശ്രുതി "എന്ടെ പൊന്ന് മോളെ ഒരു കഥയുമില്ലായെ...." പെട്ടന്ന് മാഷ് റൊമാന്റിക് മൂഡിൽ നിന്ന് വെളിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു...മാഷിന് അവളെ ആ ചോദ്യം കേട്ടപ്പോഴാണ് ബോധം വന്നതും.... മാഷ് എണീക്കാൻ നോക്കിയപ്പോ മീനു മാഷിനെ നോക്കി കിടക്കുന്നതാണ് കണ്ടത്... ഇവൾ നോക്കി നോക്കി എന്ടെ കണ്ട്രോൾ കളയും......

ഹോ അനു നി എന്തോക്കെയ ചിന്തിക്കുന്നെ....【മനസ്】 "ശേ...പറയുമ്പോലെ എന്തോക്കെയ ചിന്തിക്കുന്നെ....ഈ കുരിപ്പിനെ കണ്ട അപ്പോ വേണ്ടാത്ത ഓരോന്നെ ഞാൻ ചിന്തിക്കും ചെയ്യുള്ളു....വേഗം ഇവിടുന്ന് എണീക്കലാണ് ഫുദ്ധി...അല്ലെങ്കിൽ ആരെങ്കിലും കാണും... അനു ഇതും മനസിൽ പറഞ്ഞു മീനുവിനെ നോക്കി.....അവളിപ്പോഴും മാഷിനേയും നോക്കി അങ്ങനെ കിടക്കുവ... "വൗ....എന്താണിവിടെ റോമാൻസോ...." എന്നുചോദിച്ചു കൊണ്ട് രജീഷ് മാഷും രംഗ പ്രവേഷണം നടത്തി.... "ഹു...ഏട്ടന്ടെ ഒരു കുറവ് കൂടെയെ ഉണ്ടായിരുന്നുള്ളു...ഇപ്പോ അതും ആയി..." ശ്രുതി "യായ...." ലച്ചു അനുവും മീനുവും ഒരു പോലെ രജീഷ് മാഷിനെ നോക്കി.... "നിങ്ങൾ രണ്ടും എന്താ എന്നെ ഇങ്ങനെ നോക്കുന്നെ....ആദ്യമായിട്ട് കാണുവാണോ എന്നെ...." രജീഷ് മാഷ് അനുവിനെയും മീനുവിനെയും നോക്കി കൊണ്ട് ചോദിച്ചു... "ഈ...ഇങ്ങനെയൊരു സാഹചര്യത്തിൽ ആദ്യമായിട്ട് കാണുവാ..." മീനു "ഓഹോ...അപ്പോ അതാണ്..." രജീഷ് മാഷ് "ഹാ അതെന്നെണ്...." മീനു "അല്ല അനു നിയിന്ന് മീനുവിന്ടെ ദേഹത്തു തന്നെ കിടക്കാമെന്നു ഉദ്ദേശിച്ചിരിക്കുവാണോ...." രജീഷ് മാഷ് അത് കേട്ടപ്പോഴാണ് അനുവിന് വീണ്ടും ബോധം വന്നത്😂....അവൻ മീനുവിന്ടെ ദേഹത്തു നിന്ന് എണീറ്റു....

"അതേയ്...ഇനി എന്നെയൊന്ന് എണീപ്പിക്കോ..." "മീനു അനു അവളെ അടുത്തു പോയി അവൾക്ക് നേരെ കൈ നീട്ടി.... അവൾ അവന്ടെ കയ്യിൽ തന്ടെ കയ്യ് വച്ചു അവൻ അപ്പോൾ തന്നെ അവളെ പിടിച്ചു വലിച്ചതും അവൾ പെട്ടന്ന് തന്നെ അനുവിന്ടെ നെഞ്ചിൽ തട്ടി നിന്നു....... അനു അവളെ അരക്കെട്ടിൽ തന്ടെ കൈ വെച്ചു അവളെ കണ്ണിലേക്ക് തന്നെ നോക്കി.... "ഹോ...എന്തൊരു കഷ്ടമാണ്...ഒരു റൊമാൻസ് കഴിഞ്ഞപ്പോഴേക്ക് അടുത്തത്...." മീനു മെല്ലെ പിറുപിറുത്തു.... "ഹോ ഈ മോൻ എന്ത് റൊമാന്റിക...." ശ്രുതി "ശരിയാ...." ലച്ചു... ദൈവമേ ഇവർ വീണ്ടും റോമൻസിലോ..... രജീഷ് മാഷ് "പൊന്ന് മാഷേ മതി എന്ടെ കണ്ണിലേക്ക് ഇങ്ങനെ നോക്കിയത്...എന്ടെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി...." മീനു പെട്ടന്ന് കുറച്ചു ഉച്ചത്തിൽ പറഞ്ഞതും അനു ഒന്ന് പകച്ചു കൊണ്ട് മീനുവിനെ മോചിപ്പിച്ചു.... "ശേ...." ലച്ചുവും ശ്രുതിയും.ഒപ്പം പറഞ്ഞു.... അത് correct ആയിട്ട് മാഷും മീനുവും രജീഷും കേട്ടു....അവർ മൂന്നും ആ രണ്ടെണ്ണതിനെ തന്നെ ഫോക്കസ് ചെയ്തു.... "ഈ....അത് പിന്നെ ഒരു റൊമാൻസ് മീനു കുളമാക്കി😁😌..." ശ്രുതി ഇളിച്ചു കൊണ്ട് അവരെ നോക്കി പറഞ്ഞു...മീനു അവളെ ഒന്ന് തറപ്പിച്ചു നോക്കിയതും അവൾ വീണ്ടും ഇളിച്ചു.... "നിനക്ക് പറഞ്ഞ മതി...ആ മാഷിന്റെ ഒടുക്കത്തെ വൈറ്റ് ഫുൾ ഞാനാ താങ്ങിയെ...ഹോ എന്ന വൈറ്റ....അതേയ് മാഷ് നിങ്ങൾ വല്ലോ കല്ല് ആണോ കഴിക്കുന്നെ.... ഇത്രക്കൊന്നും വൈറ്റ് പാടില്ല ട്ടോ... എന്റെ നാടു...."

മീനു എല്ലാവരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.. അനുവണെലോ ആകെ ചമ്മി നിക്കുവാണ്....എല്ലാവരും അത് കേട്ട് ചിരിച്ചു... അപ്പോ അനുവിന് ദേഷ്യം വന്നതും അവൻ എല്ലാത്തിനെയും തുറുപ്പിച്ചു നോക്കി.... അപ്പോ എല്ലാതിന്ടെയും ചിരി സ്വിച്ച് ഇട്ട പോലെ നിന്നു....പിന്നെ കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ ആദ്യത്തേക്കാൾ പവറിൽ മീനു അല്ലാതെ എല്ലാരും ചിരിച്ചു.... അനുവിന് അതൊക്കെ കണ്ടു ദേഷ്യം വന്നിട്ട് അവൻ തന്ടെ മുറിയിലേക്ക് പോയി..... *എത്ര വഴുകി ആണെങ്കിലും നിന്നെയും അനുവിനെയും ഞാൻ ഒന്നിപ്പിക്കും മീനു...കാരണം അവന്ടെ പെണ്ണാവൻ നിന്നെക്കാൾ യോഗ്യത മാറ്റർക്കുമില്ല....അതുമല്ല അവന്ടെ കലിപ്പിന് ഒപ്പം പിടിച്ചു നിൽക്കാൻ നിന്നെ കൊണ്ടേ സാധിക്കു......... നി മതി എന്ടെ അനുവിന്ടെ പെണ്ണായി....നിയാണ് അവന്ടെ ഭാര്യ....എത്രയും പെട്ടന്ന് നിങ്ങളെ കാര്യത്തിൽ ഒരു തീരുമാനം എടുത്തെ പറ്റു....ഇനിയും എന്ടെ അനുവിന് പഴയ പോലെ സങ്കടം ഉണ്ടാവാനുള്ള ഒരിട വരുത്താൻ പാടില്ല.......നിന്നെ അനുവിന്ടെ മാത്രം ആക്കി മാറ്റണം.....* അനു പോയ വഴിയേ നോക്കി ഇതും മനസിൽ പറഞ്ഞു ഒന്ന് ശ്വാസം വലിച്ചു വിട്ടു രജീഷ് മാഷ് മീനുവിനെ നോക്കിയപ്പോൾ അവൾ ശ്രുതിയോടും ലച്ചുവിനോടും എന്തോക്കെയോ പറയുന്നതും ചിരിക്കുന്നതുമാണ് കണ്ടത്....

അവരെ മൂന്ന് പേരെയും കളി ചിരി കണ്ടു അറിയാതെ രാജീഷ്‌ മാഷിന്റെ ചൊടികളിലും ഒരു പുഞ്ചിരി വിരിഞ്ഞു...... "എന്നാലും മോനോട് നിന്ടെ കണ്ണ് ഏത് കഥയാവും പറഞ്ഞിട്ടുണ്ടാവ...." ശ്രുതി "എന്ടെ ജന്മകഥാ😂" മീനു "ഒന്ന് പോയെടി...നല്ലൊരു റൊമാൻസിൽ ആരെങ്കിലും ദുരന്തങ്ങൾ പറയോ..." ലച്ചു "പൊടി പിശാശ്ശേ...." മൂന്നും കൂടെ അവിടെ നിന്ന് കലപില ഉണ്ടാക്കി..... ******** "അതേയ് മക്കളെ ഇനി ലച്ചു മോളെ കല്യാണത്തിന് അധികം ദിവസങ്ങൾ ഒന്നുമില്ല....അതു കൊണ്ട് തന്നെ നാളെ നമുക്ക് പോയി ഡ്രെസ്സും ആഭരണങ്ങളുമൊക്കെ വാങ്ങിക്കണം..." രാത്രി എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അപ്പൂപ്പൻ പറഞ്ഞു.... "അയ്ക്കോട്ടെ...നമുക്ക് നേരത്തെ തന്നെ ഇറങ്ങാം...എങ്കിലെ സന്ധ്യക്ക് മുൻപ് തിരിച്ചെത്താൻ പറ്റു...." ചന്ദ്രൻ "ഹാ...അത് നി പറഞ്ഞത് ശരിയാ..." ശ്യാമിന്റെ അച്ഛൻ.... അങ്ങനെ ഓരോരുത്തരായി ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയി....ശ്രുതിയുടെയും മീനുവിന്ടെയും ലച്ചുവിന്ടെയും കഴിഞ്ഞതും അവർ നേരെ തങ്ങളുടെ മുറിയിലേക്ക് വന്നു.... ലച്ചുവിന്ടെ ശിവേട്ടൻ വിളിച്ചത് കൊണ്ട് അവൾ പെട്ടന്ന് മുറിയിൽ കയറി ഡോറടച്ചു.... "ഹാവൂ...നാളെ ഡ്രെസ് എടുക്കാൻ പോവോണ്ട് കോളേജിൽ പോകേണ്ട...." മീനു "ഹാ...അല്ല നമ്മൾ രണ്ടും എന്ത് ഡ്രെസ്സ എടുക്ക...." ശ്രുതി "അതെന്താ ഇത്ര ആലോചിക്കാൻ ജീൻസും ടോപ്പും... " മീനു "അത് വേണ്ട മീനു...വേറെ എന്തെങ്കിലും എടുക്കാം...ഇത് കല്യാണമല്ലേ....

" ശ്രുതി "ഹ്മ്മ...എന്ന ഫ്രോക് ആകിയല്ലോ..." മീനു "ഫ്രോക് വേണ്ട...skirt ആകിയാലോ..." ശ്രുതി "അത് വേണ്ട...നമുക്ക് ഒരു വെറൈറ്റി ക്ക് സാരി ഉടുത്താലോ...." മീനു "അത് കൊള്ളാം.... അപ്പോ സാരി ഫിക്സ്...." ശ്രുതി "ക്കെയ്‌...." എന്നും പറഞ്ഞു മീനു ബെഡിലേക്ക് മറിഞ്ഞു....പിന്നാലെ ശ്രുതിയും വന്നു അവളെ കെട്ടിപിടിച്ചു കിടന്നു.... നിദ്ര ദേവി പുല്കിയതും ഇരുവരും ഉറക്കത്തിലേക്ക് വീണു.... ******** രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കം ഞെട്ടി ഉണർന്ന മീനു പുറത്തു നിന്ന് എന്തോ ശബ്ദം കേട്ടപ്പോൾ മെല്ലെ മുറിയുടെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.... നോക്കുമ്പോൾ ആരോ മുറിയുടെ കുറച്ചപ്പറത്തായി ഒഴിഞ്ഞ ഒരു ഭാഗത് ഇരിക്കുന്നതാണ് കണ്ടത്...മീനു അയാളുടെ അടുത്തേക്ക് പതിയെ ചെന്നു...ചുറ്റിനും ചെറിയൊരു വെളിച്ചമുണ്ട്... ആരാവും ഈ സമയത്തു ഇവിടെ വന്നിരിക്കുന്നെ....????ഈ വീട്ടിൽ ഉള്ള വെല്ല കള്ള കാമുകന്മാരും ആവും...കാമുകിയോട് സൊള്ളാൻ വന്നിരിക്കവും...ഇന്ന് ഞാൻ അതൊക്കെ പൊളിച്ചു അടുക്കി തരും.... മീനു ഇതെല്ലാം മനസിൽ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.... അയാൾ അങ്ങോട്ട് തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് മീനു വന്നതൊന്നും അറിഞ്ഞിട്ടില്ല....അയാളുടെ ഷോള്ഡറിൽ കൈ വെച്ചതും അയാൾ പെട്ടന്ന് മീനുവിനെ തിരിഞ്ഞു നോക്കി.... ആ ആളെ കണ്ടതും മീനു പേടിച്ചു അലറി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story