❤️എന്റെ മാഷ് 2❤️ : ഭാഗം 21

ente mash two

രചന: AADI

""അമ്മേ...യക്ഷൻ...."" ഇതും പറഞ്ഞു കൊണ്ട് മീനു ഉറക്കിൽ നിന്ന് ഞെട്ടി എഴുന്നേറ്റു.... "മീനു.....മീനു....എന്ത് പറ്റി....." ശ്രുതി "എ... ഏഹ്..." മീനു ബോധമില്ലതെ ചുറ്റും നോക്കി.... "ശ്രുതി...എടി പുറത്തു...പുറത്തു യക്ഷൻ ഉണ്ട്...." മീനു "യ...യക്ഷനോ...അതെന്തുവ സാദനം...." ശ്രുതി "എടി...യക്ഷി പെണ്ണ് പ്രേതം...യക്ഷൻ ആണ്...അതായത് ആൺ പ്രേതം...." മീനു "ഏഹ്....അതിന് നിയെങ്ങനെ പുറത്തുതെ കാഴ്ച കണ്ടെ ...." ശ്രുതി "ശെരിയല്ലോ...അതെങ്ങനെ ഞാൻ കണ്ടെ...." മീനു "എന്നോടാണോ ചോദിക്കുന്നെ...നിയല്ലേ കണ്ടേ...." ശ്രുതി ടക്.... ടക് "ഹ്മ്മ...ഡോറിൽ കൊട്ട് തുടങ്ങി...ഞാൻ പോയി തുറക്കട്ടെ..." എന്നും പറഞ്ഞു ശ്രുതി പോയി ഡോർ തുറന്നു.... മാഷും...രജീഷും....ലച്ചുവുമാണ്.... "എന്താ ഇവിടെ....ആരാ അലറിയെ...." മാഷ് "അതൊന്നുമല്ല മോനെ...ഈ മീനു വെറുതെ...." ശ്രുതി "വെറുതെയൊന്നുമല്ല...ഞാൻ യക്ഷനെ കണ്ടിട്ട് അലറിയതാ...." മീനു "യക്ഷനോ...🙄😵" മാഷ്....രജീഷ്...ലച്ചു "ഹാ യക്ഷൻ തന്നെ...." മീനു "യക്ഷൻ...അതെന്താ..." ലച്ചു "യക്ഷൻ പറഞ്ഞ ആൺ പ്രേതം..." മീനു "പ്രേതോ..." എന്നും അലറി കൊണ്ട് ലച്ചു ഓടി മീനുവിന്ടെ അടുത്തു പോയി ഇരുന്നു.... "എന്നിട്ട് എവിടെ പ്രേതം..." രജീഷ് "ആ...അത് പുറത്ത് ഉണ്ട്...." മീനു "ഏഹ്...പുറത്തോ..." എന്നും ചോദിച്ചു രജീഷ് മാഷ് മെല്ലെ വന്നു ശ്രുതിയുടെ അടുത്തു നിന്നു...അനു മാത്രം നിന്നിടത്തു നിന്ന് അനങ്ങിയില്ല.... "നിനക്കുള്ള ബെഡ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യണം..." അനു "എന്ത് ബെടാ മാഷേ...😌" മീനു

"ഉളംപാറയിലെ ബെഡ് ആണ്....അവൾ ഓരോ സ്വപ്നവും കണ്ടു പിച്ചും പെയ്യും പറയാൻ നിക്ക.... അത്വിശ്വസിക്കാൻ കുറച്ചു മണ്ഡന്മാരും...മണ്ടികളും...." അനു കുറച്ചു ദേഷ്യത്തോടെ പറഞ്ഞു... "മാഷേ അതിന് ഇവിടെ മണ്ടന്മാർ ഇല്ലല്ലോ...മണ്ടൻ ഉള്ളു...ഇനി മാഷ് മാഷിനെ കൂടെ ചേർത്താണ് മണ്ടന്മാർ എന്ന് പറഞ്ഞേ... അല്ല ഞാൻ രജീഷേട്ടനെ മാതൃള്ളു മണ്ടനായി ഇവിടെ കണ്ടേ......." മീനു "പെങ്ങളെ....." രജീഷ് മാഷ് മീനുവിനെ നോക്കി ദയനീയമായി വിളിച്ചു.... അനു അവളെ സംസാരം കേട്ടു ആകെ കിളി പോയി നിക്കുവാണ്.... "എന്താ അങ്ങളെ...." മീനു "ഒന്നുമില്ല....എന്റെ പെങ്ങൾക്ക് ഒന്നുമില്ല..." രജീഷ് മാഷ് അവളെ അടുത്തു വന്നു തലയിൽ തലോടി കൊണ്ട് പറഞ്ഞു.... "അതിന് ആര് പറഞ്ഞു എനിക്ക് എന്തെങ്കിലും ഉണ്ടെന്ന്🙄..." മീനു "നിന്ടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി...മോളെ...ഇനി അധികം ഒന്നും പറയണ്ട..." രജീഷ് മാഷ് "മതി...ഏട്ടൻ വന്നേ പോകാം..." ഇതും പറഞ്ഞു കൊണ്ട് അനു മുറിക്ക് വെളിയിലേക്ക് ഇറങ്ങി.... രജീഷ് മാഷ് ഒന്ന് ശ്രുതിയെ നോക്കിയ ശേഷം അനുവിന്ടെ കൂടെ മുറിയുടെ പുറത്തേക്ക് പോയി...... "എടി ശെരിക്കും പ്രേതം ഉണ്ടായിരുന്നോ...." ലച്ചു "ഉണ്ടായിരുന്നു...ഞാൻ സ്വപ്നത്തിൽ ശേരിക്ക് കണ്ടതാ...." മീനു "സ്വപ്നമായിരുന്നോ... തെണ്ടി... വെറുതെ എന്ടെ ഉറക്കവും കളഞ്ഞു വന്നു...." എന്നും പറഞ്ഞു ലച്ചുവും പോയി.... ബാക്കി ഉള്ളവരൊന്നും എഴുന്നേറ്റിട്ടില്ലായിരുന്നു... എല്ലാവരും നല്ല ഉറക്കിൽ ആയിരുന്നു....

ശ്രുതി പോയി ഡോറടച്ചു വന്നതും മീനു വേഗം ബെഡിൽ കയറി കിടന്നു..... "എന്നാലും ആ യക്ഷൻ എവിടെ പോയോ ആവോ...." മീനു "മിണ്ടാതെ കിടന്നോ അതാ നിനക്ക് നല്ലത് അവളെയൊരു യക്ഷൻ....ബാക്കി ഉള്ളവരുടെ ഉറക്കം കളായനായിട്ടു...." എന്നും പറഞ്ഞു കൊണ്ട് ശ്രുതി തിരിഞ്ഞു കിടന്നു.... ********* "അതേയ് എല്ലാവരും പെട്ടന്ന് ഒരുങ്ങണം... വേഗം കടയിൽപോവാനുള്ളതാ.... നിങ്ങൾക്കൊക്കെ ഡ്രെസ് എടുത്തു കഴിയുമ്പോൾ തന്നെ സമയം വഴുകും...." അപ്പൂപ്പൻ അത് കേട്ടതും എല്ലാവരും പെട്ടന്ന് തന്നെ അവനവരുടെ മുറിയിലേക്ക് നടന്നു.... "മീനുവേ...." മഹേഷ് "എന്താ മഹേഷേട്ട...." മീനു "ഒന്നുമില്ല...." മഹേഷ് ഒരു കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.... "ഹ്മ്മ...". എന്നും മൂളി കൊണ്ട് മീനു വേഗം മുറിയിലേക്ക് കയറി....എന്ത് ഡ്രെസ് ഇടും.... മീനു ഷെൽഫ് മുഴുവൻ തപ്പാൻ തുടങ്ങി.... കിട്ടി പോയ്‌....ഈ കറാച്ചി മോഡൽ ടോപ്പ് ഇടാം.... മീനു അതും എടുത്തു ബാത്‌റൂമിൽ കയറി പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി.... ടോപ്പ് ഇട്ടു മുടി എന്നത്തേയും പോലെ കെട്ടി കഴുത്തിൽ ഒരു കുഞ്ഞു ചെയ്‌നും ഇട്ടു...കാതിൽ ഒരു കുഞ്ഞു കമ്മലും...ഒരു കുഞ്ഞു പൊട്ടും ഇട്ട ശേഷം ഷാൾ ഒരു ഭാഗത്തേക്ക് പിൻ ചെയ്തിട്ട്....കണ്ണിൽ ചെറുതായി ഒന്ന് കണ്മഷി വരഞ്ഞു.... മുഖത്തു വേറെ പുട്ടി ഒന്നും ഇട്ടില്ല....

മീനു മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ലച്ചുവിന്ടെ മുറിയിൽ നിന്ന് ശ്രുതിയും ഇറങ്ങി....ശ്രുതി ഒരു ചുരിദാർ ആയിരുന്നു ഇട്ടിരുന്നെ..... ശ്രുതി മീനുവിനോട് കൈ കൊണ്ട് സൂപ്പർ എന്നു കാണിച്ചു....മീനു അതിനൊന്നു ഇളിച്ചു കൊടുത്തു മുന്നിലേക്ക് നടന്നതും മുറിയിൽ നിന്നിറങ്ങിയ അനുവിനെ അറിയാതെ തട്ടി രണ്ടും കൂടെ നിലത്തേക്ക് വീണു.... എന്ടെ ദൈവമേ...ഇന്നലെ തൊട്ട് ഇതിനെ കാണുമ്പോഴൊക്കെ ഞങ്ങൾ രണ്ടും നിലത്തേക്ക് വീഴുവാണല്ലോ..... മീനു ഇതും മനസിൽ പറഞ്ഞാണ് നിലത്തേക്ക് landiye.... വീണ വീഴ്ചയിൽ മീനുവിന്ടെ അധരം മാഷിന്റെ അദരത്തോട് ചേർന്നു.... വൗ...എന്ടെ 4ത് കിസും അങ്ങനെ പോയത് ദുഃഖത്തോടെ അറിയിക്കുന്നു....ഇനി ഞാൻ എന്ത് ചെയ്യും...first കിസും 2nd 3rd ഒക്കെ ഈ മാഷ് കോളമാക്കി... ഇപ്പോ ഇതാ നാലമത്തെയും😫ഞാനിനി എന്ത് ചെയ്യും.... അനുവണേൽ അന്തം വിട്ടു കണ്ണും തള്ളി കിടക്കുവാണ്..... "അതേയ് ഷോപ്പിൽ പോകാനായി... മതി റൊമാൻസ്....അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട്...." പെട്ടന്ന് രജീഷ് മാഷ് അവരെ അടുത്ത് നിലത്തിരുന്നു കൊണ്ട് പറഞ്ഞതും രണ്ടു പേരും ഒരു പോലെ ഞെട്ടി കൊണ്ട് പെട്ടന്ന് തന്നെ ചാടി പിടഞ്ഞെഴുന്നേറ്റു.... മീനു ഒന്ന് ചുറ്റും നോക്കിയപ്പോഴാണ് ശ്യാമും...മഹേഷും ഒക്കെ നിൽക്കുന്നത് കണ്ടത്....

മീനു അവർക്ക് രണ്ടു പേർക്കും സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പാസാക്കി കൊടുത്തു.... മഹേഷ് അവളെ നോക്കി വേദനയിൽ കലർന്ന ഒരു ചിരി ചിരിച്ചു.... അവൻ നേരത്തെ മീനുവിന്ടെ കിസ് കണ്ടിരുന്നു....അത് കണ്ടപ്പോൾ തന്നെ അവൻക്ക് വേദനിച്ചു.... ഇത്രയും കാലം തന്ടെ പെണ്ണെന്നു കരുതിയവൾ ഇന്ന് മറ്റൊരുത്തനോടൊപ്പം.... എന്ത് കൊണ്ട് അവന്ടെ കണ്ണുകളും നിറഞ്ഞു....അവനത് ആരും കാണാതെ തുടച്ചു കൊണ്ട് അവരെയൊക്കെ നോക്കി ഒരു ചിരി പാസാക്കി നിന്നു.... അവൻ വെറുതെ ഒന്ന് അനുവിനെ നോക്കിയപ്പോൾ അവൻ മീനുവിനെ നോക്കുന്നതാണ് കണ്ടത്....മീനുവിനെ നോക്കിയപ്പോൾ അവൾ അനുവിനെ നോക്കി പെട്ടന്ന് തല താഴ്ത്തുന്നതും........ ഇല്ല പെണ്ണേ....നിനക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ നിര്ബന്തിക്കില്ല....നിനക്ക് അവനെയാണ് ഇഷ്ടമെങ്കിൽ സന്തോഷത്തോടെ നിന്നെ ഞാൻ അവൻക്ക് വിട്ടു കൊടുക്കും.... മഹേഷ് പതിയെ മീനുവിനെയും അനുവിനെയും നോക്കി കൊണ്ട് പറഞ്ഞു.... പെട്ടന്ന് ശ്യാം അവന്ടെ ഷോള്ഡറിൽ കൈ വെച്ചതും മഹേഷ് അവൻക്കൊരു ആർട്ടിഫിഷ്യൽ ചിരി സമ്മാനിച്ചു.... "നി വിഷമിക്കാതെടാ....ചിലപ്പോ അറിയാതെ അവർ തട്ടി വീണപ്പോൾ സംഭവിച്ചതാകും...." ശ്യാം "അല്ലെടാ... നി അവരെ നോക്ക്....

അവർ തന്നെയാടാ മാച്ച്... മീനു എന്നെ ചിലപ്പോ ഒരു ബ്രോ ആയിട്ടാവും കണ്ടിട്ടുണ്ടാവ...." അത് പറയുമ്പോൾ വേദന കൊണ്ട് അവന്ടെ ശബ്ദം പുറത്തേക്ക് വരാത്ത പോലെ ആയിരുന്നു..... അവന്ടെ കണ്ണുകളും നിറഞ്ഞിരുന്നു....അവൻ ഒന്ന് കൂടെ മീനുവിനെയും അനുവിനെയും നോക്കിയ ശേഷം താഴേക്ക് പോയി..... ******** അനുവിന് മീനുവിനെ ഈ വേഷത്തിൽ കണ്ടപ്പോൾ നല്ല ഇഷ്ടായി... അതേ താൻ ഭാര്യ ആക്കാൻ ആഗ്രഹിച്ച പെണ്ണിന്റെ രൂപം.... "അനു നിനക്ക് ഒന്നിൽ നിന്ന് വേദന ലഭിച്ചതും പോരഞ്ഞിട്ടാണോ അടുത്തത്....ഇവളും അത് പോലെ ചെയ്യില്ല എന്ന് എന്താ ഉറപ്പ്...." 【മനസ്】 ശെരിയ....പക്ഷെ മീനു അവൾ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല....എന്തോ അവളെ എന്ടെതാക്കണം എന്നൊരു ആഗ്രഹം..... ചെ...ഞാൻ ഇത് എന്തോക്കെയ ആഗ്രഹിക്കുന്നെ...ശേ...ഒന്നും വേണ്ട...മീനുവിനെയും ആരെയും എനിക്ക് വേണ്ട...... ഇതും സ്വയം പറഞ്ഞു കൊണ്ട് അനു കാറിന്റെ അടുത്തേക്ക് പോയി.... "അതേയ് വേഗം പോര്.... ഞാൻ പോവ..." എന്നും പറഞ്ഞു രജീഷ് മാഷ് പോയതും ബാക്കി ഉള്ളവരൊക്കെ പിന്നാലെ ചെന്നു.... രമ്യ അവിടെ ഒരു ടോപ്പ് ഒക്കെ ഇട്ടു നിൽക്കുന്നുണ്ടായിരുന്നു....അവളെ കണ്ണ് അനുവിൽ തന്നെ ആയിരുന്നു....

രമ്യയെ കണ്ടപ്പോൾ തന്നെ ശ്യാമിന്റെ കണ്ണുകൾ വിടർന്നു....അവൻ അവളെ അടുത്തേക്ക് ചെന്നു.... "രമ്യ...താനിന്ന് സുന്ദരി ആയിട്ടുണ്ട്...." ശ്യാം "താങ്ക്സ്😁" രമ്യ "😉" ശ്യാം "😬" രമ്യ പെട്ടന്ന് തന്നെ അവളെ അമ്മടെ അടുത്തു പോയി നിന്നു.... മീനുവും ലച്ചുവും ശ്രുതിയും കളിച്ചു ചിരിച്ചു സംസാരിക്കുന്നത് കണ്ടു രമ്യക്കും അവരെ ഒപ്പം കൂടാൻ ആഗ്രഹമുണ്ടെങ്കിലും എന്തോ ഒന്ന് അവളെ പിന്നിലേക്ക് വലിക്കുന്ന പോലെ തോന്നി.... ഇപ്പോ എന്ത് കൊണ്ടോ അവൾക്ക് മീനുവിനോട് വലിയ ദേഷ്യമൊന്നുമില്ല..... "എല്ലാവരും എത്തിയല്ലോ....എന്ന നമുക്ക് ഇറങ്ങാം...." ചന്ദ്രൻ "ഹാ...." അമ്മൂമ്മ അങ്ങനെ എല്ലാവരും കാറിൽ കയറാൻ തുടങ്ങി.... മീനുവും ശ്രുതിയും രജീഷ് മാഷും അനുവും ലച്ചുവും കൂടെ ഒരു കാറിലാണ് കയറിയത്....രജീഷ് മാഷ് അവരെ അതിൽ കയറ്റി ഇട്ടതാണ്....അനുവായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.... കോ ഡ്രൈവ് സീറ്റിൽ രജീഷ് മാഷ് ഇരുന്നു.... അങ്ങനെ അവർ യാത്ര തുടങ്ങി....മീനുവും ലച്ചുവും രജീഷ് മാഷും ശ്രുതിയുമൊക്കെ ഓരോന്ന് സംസാരിക്കുന്നുണ്ട്....

അനുവിന് അതൊന്നും കേൾക്കാൻ ആഗ്രഹമില്ലാത്തൊൻഡ് അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ തിരിച്ചു....എന്തോ അവൻക്ക് മീനുവിനെ പോലും നോക്കാൻ തോന്നിയിരുന്നില്ല........ അങ്ങനെ കുറച്ചു സമയത്തെ യാത്രക്ക് ശേഷം സിൽക്‌സ് എന്ന name ബോർഡ് ഉള്ള വലിയ textilesilekk അവർ കയറി.... വലിയവരും ചെറിയവരുമായ പെണ്ണുങ്ങൾ മുഴുവൻ സാരി സെക്ഷനിലേക്ക് പോയി.... ആദ്യം ലച്ചുവിനുള്ള സാരി ആണ് നോക്കാൻ തുടങ്ങിയത്.... "എടി മീനു...ഇന്ന നിനക്ക...." ലച്ചു അവളെ ഫോൺ മീനുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു... "ആരാടി...." മീനു ലച്ചുവിനുള്ള സാരി തിരച്ചിൽ നിറുത്തി കൊണ്ട് ചോദിച്ചു.... "ശിവേട്ടന.." lachu ശിവേട്ടനോ എന്നും ചോദിച്ചു കൊണ്ട് മീനു ഫോൺ വാങ്ങിച്ചു.... "ഹാലോ ശിവേട്ട...." മീനു "ഹാ മീനു നി അവിടെ നിന്ന് കുറച്ചു മാറി നിക്ക് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...." ശിവേട്ടൻ ഗൗരവത്തിൽ പറഞ്ഞതും ഞാൻ ലച്ചുവിനെ ഒന്ന് നോക്കി കൊണ്ട് അവിടെ നിന്ന് മാറി നിന്നു.... "മാറി നിന്നു ശിവേട്ട... എന്താ കാര്യം...." ഞാൻ "അത് മീനു.........." .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story