❤️എന്റെ മാഷ് 2❤️ : ഭാഗം 23

ente mash two

രചന: AADI

"സത്യം പറ മീനു എന്തായിരുന്നു രണ്ടുo അകത്തു...." shruthi "അകത്തോ എന്ത്...ഞാൻ അതിന് വേറെ ഡ്രസിങ് റൂമിൽ ആയിരുന്നല്ലോ...." മീനു "അതിന് ഞാൻ നിന്നോട് ഏത് ഡ്രസിങ് റൂമില കയറി എന്നു ചോദിച്ചില്ലല്ലോ....മോൾ കൂടുതൽ കള്ളം പറയണ്ട ഇനി ഞാൻ കണ്ടതാണ് നി അനു കയറിയ ഡ്രസിങ് റൂമിൽ നിന്നിറങ്ങുന്നത്......" ശ്രുതി ഇനി അവളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് മീനുവിന് മനസിലായി.... "കണ്ടു ല്ലേ😁...." മീനു ''ഹ്മ്മ കണ്ടു...ഇനി മണിമണിയായി സത്യം പറയ്...."ശ്രുതി "അതെങ്ങനെയ മണി മണിയായി സത്യം പറയുക....എനിക്ക് അങ്ങനെ പറയാനൊന്നും അറിയില്ല...ഞാൻ സദാ പോലെ പറയാം..." മീനു "നി എങ്ങനെയെങ്കിലും ഒന്ന് പറ....." ശ്രുതി ശ്രുതിക്ക് ക്ഷമ നശിച്ചിരുന്നു.... മീനു അപ്പോൾ തന്നെ ഉണ്ടായ കാര്യങ്ങൾ ശ്രുതിയോട് പറഞ്ഞു.... "ആഹാ...അപ്പോ മോനും നിയും ഹ്മ്മ....അല്ലെങ്കിലും നിയും മോനും നല്ല ചേർച്ചയ...." ശ്രുതി "ഫ്ഫാ...അവളെയൊരു മോൻ...." ആ ഫ്ഫാ കേട്ടപ്പോൾ തന്നെ ശ്രുതി രണ്ടടി പിറകിലേക്ക് വച്ചു... "😁😁ഞാനൊരു സത്യം പറഞ്ഞതല്ലേ..." ശ്രുതി "ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും പറഞ്ഞ കൊല്ലും ഞാൻ നിന്നെ...പിന്നെ നിന്ടെ രജീഷേട്ടൻ മാനസ മൈനയും പാടി നടക്കേണ്ടി വരും...." "അയ്യോഹ് പോന്നെ അങ്ങനെ ഒന്നും ചെയ്യരുത്....ഞാനിനി നിന്നോട് ഒന്നും പറയില്ല...പോരെ...." ശ്രുതി "ഹ്മ്മ...." മീനു ഒന്നാമർത്തി മൂളി കൊണ്ട് ശ്രുതിയുടെ കൂടെ രമ്യ നില്കുന്നുടത്തേക്ക് പോയി....

___ ശേ....വെറുതെ ഒന്ന് അവളെ പേടിപ്പിക്കണം എന്നെ കരുതിയുള്ളൂ അതിപ്പോ ഇങ്ങനെയും ആയി....അവളെ അടുത്തു കണ്ടാൽ എന്ടെ കണ്ട്രോൾ ഒക്കെ എങ്ങോ പോവുന്നു.... ഈ പോക്കാണ് പോവുന്നതെങ്കിൽ ഞാൻ അവൾക്ക് കുറെ ചീത്ത പേര് ഉണ്ടാക്കി കൊടുക്കും..... ഷോ എന്ടെ ഭാവി ഏട്ടത്തി 'അമ്മ എന്ത് കരുതി കാണോ എന്തോ..... അനു ഡ്രസിങ് റൂമിന്ടെ ഡോറിൽ ചാരി ഇതെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് പെട്ടന്ന് പുറത്തു നിന്ന് രജീഷ് മാഷിന്റെ സൗണ്ട് കേട്ടത്.... അനു പെട്ടന്ന് തന്നെ ഡോർ തുറന്നു... "എന്ടെ പൊന്നനു നി ഡ്രെസ് മാറി നോക്കാൻ പോയതാണോ അതോ ഡ്രെസ് തയ്പ്പിക്കാൻ പോയതാണോ...." രജീഷ് മാഷ് "ഡ്രെസ് മാറി നോക്കാൻ...അതിനിപ്പോ എന്താ ഇത്ര സംശയം..." അനു "ആണല്ലോ ല്ലേ....എന്നിട്ടാണോ നി ഇതുവരെ തിരിച്ചു വരാതിരിക്കുന്നെ...അരമണിക്കൂറിൽ ഏറെയായി നി വന്നിട്ട്...പെട്ടന്ന് ഇങ് വാ..." എന്നും പറഞ്ഞു രജീഷ് മാഷ് അനുവിനെയും കൂടെ കൂട്ടി അവരെയൊക്കെ അടുത്തേക്ക് പോയി....

* "ആഹാ വന്നോ നിങ്ങൾ...ഞാനിപ്പോ ഇനി നിങ്ങളെ വിളിക്കാൻ വരാൻ നിൽക്കായിരുന്നു...എവിടെയായിരുന്നു ഇത്ര സമയം...." രമ്യ ശ്രുതിയുടെ കൂടെ വരുന്ന മീനുവിനെ നോക്കി കൊണ്ട് ചോദിച്ചു.... മീനു രമ്യക്ക് ഒന്ന് ചിരിച്ചു കൊടുത്തു.... "അത്...." ശ്രുതി എന്തോ പറയാൻ നിന്നതും മീനു അവളെ കൈ പിടിച്ചു ഇറുക്കി കൊണ്ട് പറഞ്ഞു... "എനിക്ക് പെട്ടന്ന് ഒന്ന് വാഷ് റൂമിൽ പോവേണ്ടി വന്നു അതാ late ആയെ... പിന്നെ നമുക്ക് ഈ സാരി ഫിക്സ് ചെയ്യാം..." മീനുവിന് എന്തോ രമ്യയോട് ഒന്നും പറയാൻ തോന്നാത്തത് കൊണ്ട് തന്നെ അവൾ വായിൽ വന്ന കള്ളം പറഞ്ഞു....മീനു എടുത്ത അതേ സാരിയുടെ കളർ change ആണ് മറ്റൊരു രണ്ടു പേരും എടുത്തത്....ശ്രുതിയും രജീഷ് മാഷും പ്ലാൻ ചെയ്തു ഗ്രേ കളർ എടുത്തു...ശ്രുതിക്ക് ബ്ലാക്ക്‌ കിട്ടാത്തത് കൊണ്ടാണ് രജീഷ് മാഷ് ബ്ലാക്ക്‌ shirt ഒഴിവാക്കിയത്.... രമ്യ ഒരു orange കളർ സാരി ആണ് എടുത്തത്....അത് മീനു പറഞ്ഞറിഞ്ഞു ശ്യാം orange കളർ shirt എടുത്തു....മഹേഷ് പിന്നെ അവന്ടെ ഇഷ്ട കളർ ബ്രൗണും എടുത്തു.... അങ്ങനെ അവർക്കുള്ള സാരിയും പിന്നെ 3 ജോഡി വേറെ ഡ്രെസ് കൂടെ എടുത്തു കഴിഞ്ഞു മൂന്നും ബാക്കി ഉള്ളവരെ അടുത്തേക്ക് പോയി... അങ്ങനെ എല്ലാവരുടെയും ഡ്രെസ് എടുപ്പ് ഒക്കെ കഴിഞ്ഞു..... "അതേയ് ഇനി നമുക്ക് ഒരു റേസ്റ്റോറന്റിലേക്ക് പോവ...നല്ല വിശപ്പ്..." മീനു "എന്ന അങ്ങനെ ആയിക്കോട്ടെ...." മുത്തശ്ശി *

"എനിക്ക് ബിരിയാണി...." മീനു "ഞങ്ങൾക്കും..." രമ്യ... ശ്രുതി...ലച്ചു വൈറ്ററോഡ് അവർക്ക്. ആവശ്യമുള്ളത് ഓർഡർ ചെയ്ത ശേഷം നാലും കൂടെ കല പില തുടങ്ങി... മീനുവിന്ടെ അടുത്തായിരുന്നു ലച്ചു ഇരുന്നിരുന്നത്....ലച്ചു മെല്ലെ മീനുവിനെ തോണ്ടി വിളിച്ചു.... "എന്താടി...." മീനു "നിയൊന്ന് എന്ടെ കൂടെ വന്നേ ഒരു കാര്യം പറയാനുണ്ട്...." ലച്ചു "എന്ത് കാര്യം...." മീനു "എന്ടെ കൂടെ വാ...." "രമ്യ ശ്രുതി ഞങ്ങൾ രണ്ടും ഒന്ന് വാഷ് റൂമിൽ പോയേച്ചും വരാം..." ഇതും പറഞ്ഞു കൊണ്ട് ലച്ചുവും മീനുവും വാഷ് റൂമിലേക്ക് നടന്നു.... "എന്താടി എന്ത് കാര്യമാ...." മീനു "അല്ലെടി ആ രമ്യ ശേരിക്ക് നന്നായിക്കണോ അതോ നമുക്ക് പണി തരാൻ വേണ്ടി കൂടെ നിന്ന് നന്നായത് പോലെ അഭിനയിക്കുവാണോ...." ലച്ചു "ശേരിക്ക് നന്നായി തോനുന്നു...." മീനു "ഹാ എന്ന കുഴപ്പമില്ല...." എന്നും പറഞ്ഞു ലച്ചു മുന്നിലേക്ക് നടന്നതും എതിരെ വന്ന ആളെ അറിയാതെ ഇടിച്ചു... "സോറി...." ലച്ചു "Its ഒക്കെ...." എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അയാൾ പോയി.... "ഇനി എന്ത് ഇവിടെ വായി നോക്കി നിക്ക വാ...വിശക്കുന്നുണ്ട്..." എന്നും പറഞ്ഞു മീനു ശ്രുതിയെയും വലിച്ചു നടന്നു....അവരുടെ ഓപ്പോസിറ്റ് ഉള്ള ടേബിളിൽ ആയിരുന്നു അനുവും മഹേഷും ശ്യാമും രജീഷും........ രജീഷ് മാഷ് ശ്രുതിക്ക് ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു കൊടുത്തു... ശ്യാം രമ്യയെയും നോക്കി കൊണ്ടിരിക്കുവാ....അനു അലസമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു.......

മഹേഷ് നേരത്തെ ഉണ്ടായതൊക്കെ ആലോചിച്ചു ഒന്നിലും ഒരു intrest ഇല്ലാതെ ഇരിക്കുന്നു.... മീനുവും ലച്ചുവും അവരെ ടേബിളിന്ടെ അടുത്തേക്ക് പോയി... പെട്ടന്ന് അനുവിന് എതിരെ ഇരുന്ന രജീഷ് മാഷിന്റെ കാലിൽ തട്ടി തടഞ്ഞു മീനു അനുവിന്ടെ ദേഹത്തേക്ക് ഒരു പോക്കയിരുന്നു... രണ്ടു പേരുടെയും ഭാഗ്യം കൊണ്ട് കസേര നിലത്തേക്ക് വീണില്ല.... വീണ വീഴ്ചയിൽ അനുവിന്ടെ അധരം മീനുവിന്ടെ കഴുത്തിൽ പതിഞ്ഞു....മീനു കരണ്ടടിച്ച കാക്കയെ പോലെ ആയി... അവൾ ഞെട്ടി കൊണ്ട് മാഷിനെ നോക്കിയപ്പോൾ മാഷ് അതിലേറെ ഞെട്ടി കൊണ്ട് അവളെ നോക്കുവാണ്...രജീഷ് മാഷും ശ്രുതിയും ലച്വുമൊക്കെ വായയും പൊളിച്ചു ഇരിക്കുന്നുണ്ട്.... രമ്യക്ക് എന്തോ വിഷമം തോന്നി.... മീനു പെട്ടന്ന് തന്നെ മാഷിന്റെ അടുത്തു നിന്ന് എഴുന്നേറ്റു.... ശേ എന്ടെ കിസ് ഒക്കെ എന്ടെ ഭർത്താവിന് ഉള്ളതാണെന്ന് കരുതുമ്പോ അവിടെയൊക്കെ എങ്ങനെയെങ്കിലും ഈ കാലൻ കിസ്സുവണെല്ലോ......എന്റെയൊരു കഷ്ടകാലം.... എന്തിനാ ദൈവമേ ഈ കാലനെ കൊണ്ട് എന്നെ ഇടക്കിടക്ക് കിസിപ്പിക്കുന്നെ....ങ്ങി...എന്ടെ എത്രമത്തെ കിസ്സ ഇപ്പോ പോയെ....ങ്ങി...എനിക്ക് സങ്കടം വരുന്നു....ഈ മാഷ് ഒരു ഉമ്മച്ചൻ തന്നെ....ങ്ങി....എന്ടെ കിസ്സുകൾ..... എല്ലാത്തിനും കാരണം ആ പരട്ട ഏട്ടന്ടെ കാലാണ്... ഇന്ന് ഞാൻ ആ കാൽ വെട്ടും.... മീനു നേരെ രജീഷ് മാഷിന് നേരെ തിരിഞ്ഞു.... "പരട്ട ഏട്ട....എന്നെ കാൽ വെച്ചു വീഴ്ത്തി കൊല്ലാൻ നോക്കിയല്ലേ.." മീനു

"എന്ടെ പൊന്ന് മീനു അറിയാതെ പറ്റിയത മോളെ....." രജീഷ് മാഷ് കൈ കൂപ്പി കൊണ്ട് പറഞ്ഞു... "ഹോട്ടൽ ആയത് ഏട്ടന്ടെ ഭാഗ്യം അല്ലെങ്കിൽ ഞാൻ ഒന്നങ് തന്നിരുന്നു...," എന്നും പറഞ്ഞു മീനു മഹേഷിനേയും ശ്യാമിനെയുമൊന്നും ശ്രദ്ധിക്കാതെ വേഗം കഴിക്കാൻ ഓടി.... മഹേഷ് ആണെങ്കിൽ ഇപ്പോ ഉണ്ടായതൊക്കെ കണ്ടു ഒന്ന് കൂടെ വിഷമിച്ചിരിക്കുവാണ്.... ശ്യാമിന് ഒക്കെ മനസ്സിലായിരുന്നു...ശ്യാം അവനെ നോക്കി ഒന്നുമില്ലെന്ന് കാണിച്ചു...അതിന് മഹേഷ് ഒരു നനുത്ത പുഞ്ചിരി അവന് സമ്മാനിച്ചു.... അങ്ങനെ ഫുഡ് കൊണ്ട് വന്നതും എല്ലാവരും തട്ടാൻ തുടങ്ങി... ഫുഡ് കഴിക്കാൻ തുടങ്ങിയപ്പോ തൊട്ടിട്ട് മീനുവിന്ടെ ഒരു ശബ്ദവും കേൾക്കാതിരുന്നപ്പോ മീനു അവിടെ ഇല്ലേ എന്നും കരുതി രജീഷ് മാഷ് അവരെ ടേബിളിലേക്ക് നോക്കി... മീനു ഭയങ്കര തീറ്റയിൽ ആണ്... ചുറ്റുമുള്ളതൊന്നും നോക്കാതെ ഫുൾ consentration ഫുഡിലാ.... "എടിയെ ആ പ്ലേറ്റ് എങ്കിലും ബാക്കി വെക്കുവോണ്ടു..." രജീഷ് മാഷ് വിളിച്ചു പറഞ്ഞതും എല്ലാവരും അവരെ നോക്കി....മീനു രജീഷ് മാഷിനെ നോക്കി കണ്ണുരുട്ടി...അതിന് ഒരു അവിഞ്ഞ ഇളി പാസാക്കി അവളെ നോക്കാതെ രജീഷ് ഫുഡിലേക്ക് നോക്കി..... വീട്ടിൽ എത്തിയപ്പോൾ തൊട്ട് മഹേഷിന്റെ മൂഡ് ഓഫ്‌ കണ്ടു ശ്യാം അവന്ടെ അടുത്തേക്ക് ചെന്നു......

. "എടാ നിയിങ്ങനെ വിഷമിക്കാതെ....ചിലപ്പോ മീനുവും അനുവും തമ്മിൽ ഒന്നുമില്ലെങ്കിലോ...." ശ്യാം "എനിക്ക് തോനുന്നില്ലട...അവർ തമ്മിൽ എന്തോ ഉണ്ട്...." മഹേഷ് "ഇല്ലടാ ഞാൻ അനുവിനോട് ചോദിച്ചിരുന്നു അപ്പോ അവൻ പറഞ്ഞത് അതിനെയൊക്കെ ആരെങ്കിലും നോക്കോ എന്ന..." ശ്യാം "അങ്ങനെയാണെങ്കിൽ ഇന്ന് അവർ രണ്ടു പേരും ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിയതോ..ഞാൻ നേരിൽ കണ്ടതാണ് ഒക്കെ..." മഹേഷ് പെട്ടന്ന് അങ്ങനെ പറഞ്ഞതും ശ്യാം നിശബ്ദനായി.... "ഞാൻ ഒരിക്കൽ കൂടെ നോക്കും...അവൾക്ക് ഇനി അനുവിനെയാണ് ഇഷ്ടമെങ്കിൽ അവൾക്കൊരു ശല്യമാകാതെ ഞാൻ ഒഴുഞ്ഞു നിൽക്കും...." ഇതും പറഞ്ഞു കൊണ്ട് മഹേഷ് ബെഡിൽ കമിഴ്ന്നു കിടന്നു.... *"മീനു...ടി പിശാശ്ശേ എണീക്ക്...സമയം എത്ര ആയെന്നറിയോ...." രാവിലെ തന്നെ ശ്രുതിയുടെ കല പില കേട്ടു കൊണ്ടാണ് മീനു എഴുന്നേറ്റത്....കണ്ണു തിരുമ്മി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു... "പെട്ടന്ന് എഴുന്നേറ്റു വാ...ഇന്ന് നമുക്ക് എല്ലാവർക്കും കൂടെ കറങ്ങാൻ പോവാമെന്നു രജീഷേട്ടൻ പറഞ്ഞിട്ടുണ്ട്...." ശ്രുതി "ആണോ...." മീനു ആവേശത്തോടെ ചോദിച്ചു "ഹാ...നി വേഗം എഴുന്നേൽക്ക്..." മീനു വേഗം ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി.... ഇവിടെ വന്നപ്പോ തൊട്ട് മീനു ജീൻസ്‌ ഇടുന്ന ശീലം നിറുത്തി വെച്ചിരുന്നു...

എന്തോ ഇപ്പോ അവൾക് അതിടാൻ ആഗ്രഹമില്ല.... "എപ്പോഴടി പോവുന്നെ..." മീനു മുടി തുവർത്തി കൊണ്ട് ശ്രുതിയോട് ചോദിച്ചു..... "ഈവനിംഗ്.😁.." ശ്രുതി "ഈവനിംങ്ങോ എന്നിട്ടാണോ പിശാശ്ശേ എന്നെ നേരത്തെ എഴുന്നേല്പിച്ചെ...." മീനു "നേരത്തെയോ...ടൈം നോക്ക് 8:30 ആയി...നിനക്ക് ഫുഡ് വേണമെങ്കിൽ വാ...വലിയവരെ ഒക്കെ കഴിക്കൽ കഴിഞ്ഞു..." ഇതും പറഞ്ഞു ശ്രുതി പോയപ്പോൾ മീനു തുവർത് അവിടെ വിരിച്ചിട്ടു മുടി ഒന്ന് ശരിയാക്കിയ ശേഷം താഴേക്ക് പോയി... മീനു അവിടെ എത്തിയപ്പോൾ എല്ലാ yongersum ടേബിളിന് ചുറ്റുമുണ്ട്....മീനു നേരെ ശ്രുതിയുടെ അടുത്തു ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ പോയി ഇരുന്നു.....എല്ലാവരും കൂടെ ഇരുന്നു സംസാരിച്ചും പാര വെച്ചും ഫുഡ് കഴിക്കൽ കഴിഞ്ഞു.... പിന്നെ ഒക്കെ കൂടെ ഫുൾ സൊറ പറച്ചിൽ ആയിരുന്നു....ശ്രുതിയും രജീഷ് മാഷും അടുത്തുണ്ടായിട്ടു കൂടി നേരെ സംസാരിക്കാൻ പറ്റാത്തത് കൊണ്ട് കാളിങ് ആയിരുന്നു... മീനു വെയ്കുന്നേരം ആവാൻ വേണ്ടിയുള്ള കാത്തിരിപ്പും.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story