❤️എന്റെ മാഷ് 2❤️ : ഭാഗം 24

ente mash two

രചന: AADI

"അപ്പോ ടൈം 3:00 ആയി...എല്ലാവരും പെട്ടന്ന് റെഡി ആയി വരു...." ശ്യാം പറഞ്ഞതും ഒക്കെ റെഡി ആവാൻ പോയി.... "മീനു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...." രമ്യ "എന്താടി...." മീനു "അവിടെ എത്തിട്ടു നമ്മൾ ഒറ്റയ്ക്ക് ആവുമ്പോൾ പറയാം..." രമ്യ "ഒക്കെ...." മീനു മുറിയിൽ കയറി ഒരു ടോപ്പ് എടുത്തിട്ട് മുടി ചുറ്റി കെട്ടി കണ്ണെഴുതി പെട്ടന്ന് തന്നെ ഇറങ്ങി.... എല്ലാവരും റെഡി ആയി ഇറങ്ങിയതും നേരെ കടപ്പുറത്തേക്ക് വിട്ടു.... അവരവിടെ എത്തിയപ്പോൾ സമയം 4:30 ആയിരുന്നു.... മീനു മഹേഷിന്റെ കയ്യിൽ തൂങ്ങി...രജീഷ് മാഷ് ശ്രുതിനേയും കൊണ്ട് സ്ഥലം വിട്ടു...ശ്യാം ലച്ചുവിന്ടെ കൂടെ നടക്കുന്ന രമ്യടെ ഓപ്പവും...അനു വേഗം ലച്ചുവിന്ടെ കൂടെ നടന്നു... "മഹേഷേട്ട എന്താ രണ്ടു ദിവസമായി ഒരു sad മൂഡ്...." മീനു "ഒന്നുമില്ല...." മഹേഷ് "അത് കള്ളം എന്തോ ഉണ്ട്...." മീനു "ഇല്ലടി...." മഹേഷ് "ഹ്മ്മ...." "മീനു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ...." മഹേഷ് "പറയല്ലോ...." മീനു "ഹ്മ്മ...നിയും അനുവും തമ്മിൽ എന്താ ബന്ധം..." "ഏത് നമ്മുടെ മാഷോ..." "ഹാ...." മഹേഷ്

" മാഷും ഞാനും തമ്മിൽ നിങ്ങളെ പോലെ ഉള്ള ഫ്രണ്ട്ഷിപ് ഉള്ളു...അല്ല ഇതിപ്പോ ചോദിക്കാൻ എന്തേ കാരണം..." മീനു ഒറ്റ പിരികം പൊക്കി കൊണ്ട് ചോദിച്ചു.... "ഏയ് ഒന്നുമില്ല...just ചോദിച്ചെന്നെ ഉള്ളു...." മഹേഷ് "ഹ്മ്മ...." മീനു അതിനൊന്നു മൂളി.... "മീനു ഞാൻ നിനക്ക് ആരാ..." മഹേഷ് "ആരാണെന്നോ...എന്ടെ ബ്രോ...and my ബെസ്റ്റീ....." മീനു ബ്രോ എന്നു പറഞ്ഞതും മഹേഷിന് സങ്കടമായി.... തന്നെ വെറും ആങ്ങള ആയി കണ്ടവളെ ആണോ തനിത്രയും നാൾ സ്നേഹിച്ചേ... വേണ്ട ഇനി ഒരിക്കലും ഞാൻ ഇവളെ ആ കണ്ണിലൂടെ കാണില്ല.....ഇനി എന്നും മീനു എനിക്ക് രമ്യയെ പോലെ ആവും... മഹേഷ് ഇതെല്ലാം കരുതി കൊണ്ട് കരയെ മുത്തുന്ന തിരാമലയെ നോക്കി കൊണ്ട് നിന്നു.... മീനു മഹേഷിൽ നിന്ന് വിട്ടു നിന്നു കടൽ വെള്ളത്തിൽ പോയി കളിച്ചു കൊണ്ടിരുന്നു.... മീനു കളിക്കുന്നത് കണ്ടപ്പോൾ ബാക്കി കൂടെ വന്നു....ശ്രുതിയും ലച്ചുവും രമ്യയും...വെള്ളത്തിൽ കളിച്ചു കളിച്ചു മതിയായപ്പോൾ 4 ലും കരയിലേക്ക് കയറി ഒരു ബെഞ്ചിൽ വന്നിരുന്നു.... "അതേയ് ഞങ്ങൾക്ക് ഓരോ ice ക്രീം വാങ്ങിച്ചു തരോ..."

ബോയ്സ് നെ നോക്കി കൊണ്ട് മീനു ചോദിച്ചതും രജീഷ് മാഷ് അവർക്കുള്ള ice ക്രീം വാങ്ങിക്കാൻ പോയി...പിന്നാലെ മഹേഷും പോയി.... അങ്ങനെ ice ക്രീം ഒക്കെ കഴിച്ചു സന്ധ്യ ആയപ്പോൾ തിരിച്ചു വീട്ടിലേക്ക് തന്നെ അവർ വിട്ടു.... ഇതിനിടയിൽ രമ്യ കുറെ പ്രാവിശ്യം മീനുവിനെ ഒറ്റക്ക് കിട്ടാൻ വേണ്ടി ഓരോന്ന് ചെയ്‌തെങ്കിലും അവൾക്ക് മീനുവിനെ ഒറ്റക്ക് കിട്ടിയില്ല....ഇനി എന്തായാലും വീട്ടിൽ പോയി പറയാമെന്നു രമ്യ കരുതി.... **__*********___**_________***___*** വീട്ടിലെത്തി ക്ഷീണം കൊണ്ട് എല്ലാവരും നേരത്തെ ഭക്ഷണം കഴിച്ചു കിടന്നത് കൊണ്ട് രമ്യക്ക് മീനുവിനോട് സംസാരിക്കാൻ പറ്റിയില്ല.... പിറ്റേന്ന് "മീനു ശ്രുതി എഴുന്നേൽക്ക് നിങ്ങൾക്കിന്നു കോളേജിൽ പോകണ്ടേ...." രാവിലെ തന്നെ ലച്ചു രണ്ടിനെയും കുത്തി പൊക്കി....കോളേജിൽ പോയിട്ട് ഇപ്പോ കുറച്ചു ദിവസമായത് കൊണ്ട് രണ്ടിനും പോകാൻ നല്ല മടിയായിരുന്നു... പിന്നെ അശ്വിനൊക്കെ വിളിച്ചു ശല്യ പെടുത്തുന്നത് കൊണ്ട് രണ്ടും കോളേജിലേക്ക് പോവാൻ റെഡി ആയി.... കോളേജിൽ പോവുമ്പോൾ ഇത്രയും കാലം ജീൻസ്‌ ഇട്ടത് കൊണ്ട് തന്നെ അവൾക്കിന്നു ചുരിദാർ ഇടുമ്പോൾ നല്ല ചമ്മൽ ഉണ്ടായിരുന്നു... എങ്കിലും അവൾ ചമ്മൽ ഒക്കെ മറച്ചു പിടിച്ചു നന്നായി ഒരുങ്ങി ശ്രുതിയുടെ കൂടെ ഭക്ഷണം കഴിക്കാനിരുന്നു....

മീനുവിന്ടെ വേഷം കണ്ടു അനുവിന്ടെ കണ്ണു വിടർന്നു... അവനൊരിക്കലും മീനു ഈ വേഷത്തിൽ കോളേജിലേക്ക് പോവുമെന്നു കരുതിയിരുന്നില്ല.... ഭക്ഷണം കഴിക്കൽ കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് പോവാൻ നിന്ന ശ്രുതിയെയും മീനുവിനെയും അപ്പൂപ്പൻ തടഞ്ഞു... "നിങ്ങളും അനു മോനും രജീഷുമൊക്കെ ഒരേ കോളേജിലേക്ക് അല്ലെ...അപ്പോ ഒപ്പം പോയാൽ മതി.... മോനെ രജി നിങ്ങടെ കൂടെ ഇവരെ കൂടെ കൊണ്ടു പോകണം...'" "അയ്ക്കോട്ടെ അപ്പൂപ്പ...." അങ്ങനെ രജീഷ് മഷിന്റെയും അനുവിന്ടെയും കൂടെ അവർ കോളേജിലേക്ക് വിട്ടു.... കാർ കോളേജ് ഗേറ്റ് കടന്നപ്പോഴേ ഗേറ്റ് ന്ടെ അവിടെ നിക്കുന്ന തങ്ങളെ ഫ്രണ്ട്‌സ് നെ മീനുവും ശ്രുതിയും കണ്ടു.... രജീഷ് മാഷിന്റെയും അനുവിന്ടെയും കൂടെ വരുന്ന മീനുവിനെയും ശ്രുതിനേയും കണ്ടു അവരൊക്കെ ഞെട്ടി.... മീനുവും ശ്രുതിയും കാറിൽ നിനിറങ്ങി നേരെ അവരെ അടുത്തേക്ക് വച്ചു പിടിച്ചു.... മീനുവിന്ടെ വേഷം കൂടെ കണ്ടതും അശ്വിനും കൂട്ടരും വീണ്ടും ഞെട്ടി.... "എടി ആ വരുന്നത് നമ്മുടെ മീനു തന്നെ ആണോ...." അശ്വിൻ "അതാണ് എന്ടെ സംശയം...

ആ വരുന്നത് മീനു ആണോ...അതോ നമ്മളിനി സ്വപ്നം കാണുവാണോ..." സന്ധ്യ കണ്ണ് തിരുമ്മി ഒന്ന് കൂടെ മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.... "മീനു തന്നെയാടി നിയ മുടി കെട്ടിവച്ചത് നോക്ക്...." ആയിഷ പെട്ടന്നാണ് മീനുവിന്ടെ മുമ്പിലേക്ക് ഒരു പെൻ കുട്ടി വന്നത്...മീനു ആ കുട്ടിയെ സംശയത്തോടെ നോക്കി.... "ഹായ്...മീനു ചേച്ചി അല്ലെ..." "അതെല്ലൊ....ആരാ..." "ചേച്ചി ഞാൻ തൊട്ടപ്പുറത്തുള്ള സ്കൂളില...ഞാൻ ചേച്ചിയെ എന്നും ബസ് സ്റ്റോപ്പിൽ വച്ചു കാണാറുണ്ടായിരുന്നു...അപ്പോ ഒന്ന് ചേച്ചിയെ പരിചയപ്പെടാം എന്നു കരുതി എനിക്ക് എന്തോ ചേച്ചിയെ നല്ല ഇഷ്ടായി...ചേച്ചിക്ക് വേണ്ടിയാണ് ഞാൻ ഇത്ര സമയം വൈറ്റ് ചെയ്തു നിന്നെ...." ആ കുട്ടി സന്തോഷത്തോടെ പറഞ്ഞതും മീനു ഒരു പുഞ്ചിരിയോടെ അവളെ നോക്കി.... കാണാൻ ഒരു കൊച്ചു സുന്ദരി...മുടി കുളി പിന്നൽ ഇട്ടിരിക്കുവാണ്... ഒരു കുഞ്ഞു വട്ട പൊട്ട് ഇട്ടിട്ടുണ്ട്...സ്കൂൾ യൂണിഫോo അവൾക്ക് നന്നായി ചേരുന്നത് പോലെ മീനുവിന് തോന്നി... "എന്താ നിന്ടെ പേര്...." മീനു അവളെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു... "എന്ടെ പേര് അനഘ എന്ന..." "ആഹാ...അനഘ മോൾ എത്രയില പടിക്കുന്നെ..." മീനു "ഞാൻ 10th ല പടിക്കുന്നെ..." "ഹ്മ്മ..അല്ല എന്ടെ പേര് എങ്ങനെ കിട്ടി..." മീനു ഒരു പിരികം ഉയർത്തി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് പരുങ്ങി പിന്നെ പറഞ്ഞു... .

"അത് ഈ ചേച്ചി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മീനു എന്നു വിളിക്കുന്നത് ഒരിക്കെ കേട്ടിരുന്നു..." അനഘ ശ്രുതിയെ ചൂണ്ടി കൊണ്ട് പറഞ്ഞു... "ചേച്ചി ഞാൻ ചേച്ചിയെ ഒന്ന് കെട്ടിപിടിച്ചോട്ടെ..." അനഘ മെല്ലെ മീനുവിനോട് ചോദിച്ചു... "അതിനെന്താ..." എന്നും പറഞ്ഞു കൊണ്ട് മീനു അവളെ കെട്ടിപിടിച്ചു...അനഖയും സന്തോഷത്തോടെ മീനുവിനെ പിടിച്ചു... മീനുവിന് എന്തോ അനഖയെ നല്ല ഇഷ്ടമായി...മീനു കുറച്ചു സമയം കൂടെ അനഖയോട് സംസാരിചു അനഘ പോയ ശേഷമാണ് ഫ്രണ്ട്സിന്റെ അടുത്തേക്ക് വന്നത്.... "മീനു...നിങ്ങളെന്താടി അനു മഷിന്റെയും ശ്രുതിയുടെ മഷിന്റെയും കൂടെ വന്നിരിക്കുന്നെ...." യാസിർ മീനുവും ശ്രുതിയും ഇത് വരെ അവർ മീനുവിന്ടെ മുറ ചെറുക്കന്മാർ ആണെന്ന് ഇവരോട് പറഞ്ഞിരുന്നില്ല.... "പിന്നെ ഇവളെ മുറ ചെറുക്കന്മാരെ കൂടെയല്ലാതെ ആരെ കൂടെ വരനാ ഇവൾ..." ശ്രുതി "ഹോ...അങ്ങനെ...ഏഹ്...എന്ത എന്താ നി പറഞ്ഞേ മുറചെറുക്കനോ..." ഒക്കെ കൂടെ ഒപ്പം അലറിയതും മീനുവും ശ്രുതിയും ചെവി പൊത്തി... "ഹോ പിശശുക്കളെ നങ്ങൾക് ചെവി കേൾക്കും മെല്ലെ പറഞ്ഞാൽ മതി..." മീനു "ഹി😁 അപ്പോ അവർ രണ്ടും നിന്ടെ മുറചെറുക്കന്മാർ ആണോ..." അശ്വിൻ

"അതെല്ലൊ...ഇവർ മാത്രമല്ല അന്ന് കോളേജിൽ നിന്ന് ഞാൻ ഒരു കോഴിയെ പരിചയപെട്ടു എന്ന് പറഞ്ഞില്ലേ അവനും എന്ടെ മുറ ചെറുക്കന...." മീനു "ഹോ നിന്റെയൊരു ഭാഗ്യം എത്ര മുറചെറുക്കന്മാര...എനിക്കൊക്കെ ഉണ്ട് കുറച്ചു മുറചെറുക്കന്മാർ തൊട്ടിലിൽ ആണ് ഓരോന്ന്...ചിലത് kg ലും...ഞാനൊക്കെ പാവം മുറ ചെറുക്കന്മാരെ എടുത്തു നടക്കേണ്ട ഗതിയ....." സന്ധ്യ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞതും എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിച്ചു... "അങ്ങനെ തന്നെ വേണമെഡി നിനക്ക്...." അശ്വിൻ "ആഹ്‌ണോ...അല്ല ഈ പറയുന്ന ആളെ മുറപ്പെണ്ണ് എത്രയില പടിക്കുന്നെ...." സന്ധ്യ അശ്വിനോട് ചോദിച്ചു... "ഒന്നാം ക്ലാസ്സിൽ😁😁😁😁" അശ്വിൻ ഇളിച്ചു കൊണ്ട് പറഞ്ഞതും എല്ലാവരും അവനെ കളിയാക്കി.... "എന്നാലും അനു മാഷും രജീഷ് മാഷും മീനുവിന്ടെ മുറചെറുക്കന്മാർ ആണെന്നത് വല്ലാത്തൊരു ഷോക്ക് ആയി പോയി...അപ്പോ ഇനി കല്യാണം കഴിഞ്ഞാലും മീനുവിനും ശ്രുതിക്കും പിരിയേണ്ടി വരില്ല....ഡെയിലി കാണാമല്ലോ..." ആയിഷ "അതെങ്ങനെ...ഞാൻ എന്ടെ വീട്ടിൽ ആവില്ലേ...ശ്രുതി രാജീഷേട്ടന്ടെ വീട്ടിലും ആവുണല്ലോ..." മീനു "നിന്നെ അനു മാഷ് കേട്ടില്ലേ...." ആയിഷ ഒരൊഴുക്കിൽ പറഞ്ഞതും എല്ലാവരും ഞെട്ടി അവളെ നോക്കി... "ഏഹ്...എന്നെ അനു മാഷ് കെട്ടനോ...

. ആർ പറഞ്ഞു എന്നെ അനു മാഷ് കെട്ടുമെന്ന്.." മീനു "ഈ ഞാൻ പറഞ്ഞു😁" ആയിഷ "പൊടി പിത്തക്കാളി..." മീനു തന്ടെ ബാഗ് കൊണ്ട് അവൾക്കൊന്നു കൊടുത്തു കൊണ്ട് പറഞ്ഞു.... "അല്ല നേരത്തെ നിന്നോട് സംസാരിച്ചിരുന്ന കുട്ടി ആരായിരുന്നു..." അശ്വിൻ "ഹ്മ്മ.കോഴി തല പൊക്കി...." സന്ധ്യ "പൊടി...മീനു നി പറ ഏത ആ കുട്ടി...." അശ്വിൻ "അതോ...അതെന്റെ ഒരു ഫാൻ girl ആണ്..." മീനു കുറച്ചു attitude ഇട്ട് കൊണ്ട് പറഞ്ഞു... "പൃ...." "എന്ടെ മീനു നി ഇങ്ങനെ ഓരോ തമാശ പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കല്ലേ...." യാസിർ "പോടാ ഞാൻ സത്യമാ പറഞ്ഞേ..." മീനു "ഹ്മ്മ...എന്തായാലും എനിക്കിഷ്ടായി...." അശ്വിൻ "എന്തോ....എങ്ങനെ..." മീനു "ഈ😁😁സത്യടി ഈ love at first sight ഇല്ലേ അത്...." അശ്വിൻ "മോന്റെ എത്രാമത്തെ love at first sighta ഇത്...." ശ്രുതി "10 മത്തെ😁😁" "എന്താ ഇളി...വാ ക്ലാസിൽ പോവാം..." ആയിഷ "അല്ല മീനു നിയെന്താ ജീൻസ്‌ ഒഴിവാക്കിയോ..."

അവളെ ഡ്രെസ്സിലേക്ക് നോക്കി കൊണ്ട് സന്ധ്യ ചോദിച്ചു... "യാഹ്‌...ഇനി മുതൽ ഞാൻ ഇങ്ങനെ ആയിരിക്കും...." മീനു "ഹാ...എന്തായാലും നിനക്ക് നന്നായി ചേരുന്നുണ്ട് ഈ വേഷം..." ആയിഷ ക്ലാസിലെത്തി ബെൽ അടിക്കുവോളം വീണ്ടും അവരൊക്കെ കച്ചറ കൂട്ടി കൊണ്ടിരുന്നു...ബെൽ അടിച്ചതും അനു ക്ലാസ്സിലേക്ക് വന്നു...മാഷ് വന്നപ്പോൾ തന്നെ അതുവരെ ശബ്ദമുണ്ടാക്കിയവരൊക്കെ നിശബ്ദരായി...നമ്മുടെ മീനു പോലും... അനു ക്ലാസ് എടുത്തു ക്ലാസിൽ നിന്നിറങ്ങു വോളം ആരും ഒന്നും മിണ്ടിയില്ല.... ലഞ്ച് ബ്രേക്കിന് മീനു ക്ലാസ്സിന്ടെ വെളിയിലേക്ക് ഇറങ്ങിയതും പെട്ടന്ന് ആരുമായോ കൂട്ടി ഇടിച്ചു...മീനു തല ഉയർത്തി ആരാണെന്നു നോക്കിയപ്പോൾ അവളെ മുഖം പ്രകാശിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story