❤️എന്റെ മാഷ് 2❤️ : ഭാഗം 25

ente mash two

രചന: AADI

വിവേക്... മീനുവിന്ടെ അദരം പതിയെ മൊഴിഞ്ഞു.... വിവേക് കോളേജിലെ മിക്ക പെൻ കുട്ടികളുടെയും സ്വപ്ന സുന്ദരൻ...കോളേജ് ഹീറോ... അവന്ടെ പിന്നാലെ നിരവധി പേരാണ്...പക്ഷെ അവൻ ആർക്കും ഇതുവരെ പിടി കിടുത്തിട്ടില്ല.... വെള്ളാരം കണ്ണുകളും ഡ്രിം ചെയ്തു വെച്ച താടിയും ബ്രൗണ് കളർ മുടിയും ഒക്കെ ഉള്ള ഒരു സുന്ദരൻ....ഷർട്ടും മുണ്ടുമാണ് ആളെ സ്ഥിരം വേഷം...കണ്ടാൽ നല്ല ഗൗരവാക്കാരനാണെന്നു തോന്നുമെങ്കിലും പാവമാണ്.... മീനുവും ശ്രുതിയും ഈ കോളേജിൽ വന്നപ്പോൾ ആദ്യമായി പരിജയപ്പെട്ടത് വിവേകിനെ ആണ്....മീനുവിന് എന്തോ അവനെ കണ്ടപ്പോൾ ഒരു കുഞ്ഞു സ്പർക് തോന്നിയിരുന്നു എങ്കിലും പിന്നെ അങ്ങനെയൊന്നും തോന്നിയില്ല.... എങ്കിലും മീനുവിന് അവനോട് ഒരു പ്രതേക അടുപ്പമായിരുന്നു...ഈ കാര്യങ്ങളൊന്നും മീനുവിന്ടെ ഫ്രണ്ട്സിൽ ആർക്കും അറിയില്ലേ....അവൾ ഒന്നും ആരോടും പറഞ്ഞിട്ടില്ല.....എന്തിനേറെ പറയുന്നു ശ്രുതിക്ക് പോലും അറിയില്ല.... വിവേക് എന്നും മീനുവിനോട് സംസാരിക്കുമായിരുന്നു...ഇപ്പോ കുറച്ചു ദിവസമായി അവൻ ലീവ് ആയിരുന്നു...ഇന്ന് കോളേജിലേക്ക് തിരിച്ചു വന്നിരിക്കുവാണ് മീനു കണ്ണിമ വെട്ടാതെ ഒന്നും പറയാനാകാതെ പര വേഷത്തോടെ അവനെ തന്നെ അങ്ങനെ നോക്കി നിന്നു

ഹ്മ്മ ഒന്ന് കൂടെ കളാറോക്കെ വെച്ചു സുന്ദരനായിട്ടുണ്ട്....ആ വെള്ളാരം കണ്ണുകൾ കാണുമ്പോഴാണ് ന്ടെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്ത പോലെ തോന്ന....എന്ത് ബാംഗിയുള്ള കണ്ണുകളാണ്....ആരും ഒന്ന് നോക്കി പോകും മീനു അവനെ തന്നെ നോക്കി മനസിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു... "ഹേയ് മീനു...നിയെന്താടി എന്നെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ...." വിവേക് ഒരു കള്ള ചിരിയോടെ അവളോട് ചോദിച്ചു..... "😁😁എവിടെയായിരുന്നു വിവേകേട്ട ഇത്ര ദിവസം...." മീനു മീനു വിവേകിന്ടെ അടുത്തു നിന്ന് ശരിക്ക് നിന്ന് കൊണ്ട് ചോദിച്ചു.... "അച്ഛന് വയ്യായിരുന്നു...അതോണ്ട് കമ്പനി എന്ടെ തലയിൽ ആക്കി വച്ചു...അപ്പോ അത് നോക്കി നടത്തുവയിരുന്നു...." വിവേക് "ആഹാ....ഇനി എന്നും കോളേജിൽ ഉണ്ടാവോ..." മീനു "ഉണ്ടാവാണോ...." വിവേക് മീനുവിന്ടെ നേരെ മുഖം താഴ്ത്തി കൊണ്ട് പതിയെ ചോദിച്ചു....മീനു അതിനൊന്നു പുഞ്ചിരിച്ചു കൊടുത്തു.... "അല്ല മീനുവേ നിന്ടെ വേഷം ഒക്കെ അങ് മാറി പോയല്ലോ....നിനക്ക് ജീൻസിനേളും നല്ലത് ഈ വേഷം തന്നെയാണ് ട്ടോ... ഇതിൽ നി ഒന്ന് കൂടെ സുന്ദരി ആയിട്ടുണ്ട്....ഒരു കൊച്ചു നാടൻ സുന്ദരി പെണ്ണ്..." വിവേക് "Tnku തങ്കു❤️" മീനു "ക്യാന്റീനിലേക്ക് അല്ലെ നിങ്ങളൊക്കെ...."

വിവേക് മീനുവിനെയും ബാക്കി ഉള്ളവരെയും നോക്കി കൊണ്ട് ചോദിച്ചു.... "അതേ...." ശ്രുതി "ഹാ എന്ന വിട്ടോ... എനിക്ക് കുറച്ചു പണിയുണ്ട്...." എന്നും പറഞ്ഞു കൊണ്ട് വിവേക് പോയി....മീനു വിവേക് പോയ വഴിയും നോക്കി അങ്ങനെ നിന്നു....... "ടി മീനു നി എന്ത് നോക്കി നിൽക...വാ..." ആയിഷ വന്നു അവളെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ അവരെ കൂടെ ക്യാന്റീനിലേക്ക് പോയി........... ~~~~~~ കി....കി.... ഹോ ഈ മാഷ് എന്തിനാ ഇങ്ങനെ ഹോണ് അടിച്ചു വെറുപ്പിക്കുന്നെ...ഞങ്ങൾ വരുവല്ലേ...വേഗം അവരോടൊക്കെ ബൈ പറഞ്ഞു ശ്രുതിനേയും വലിച്ചു കാറിൽ കയറി.... "എന്തിനാ കിടന്ന് വെറുതെ ഹോണ് അടിച്ചിരുന്നെ... ഞങ്ങൾ വരുന്നത് എന്താ മാഷ് കണ്ടിരുന്നില്ലേ...." കാറിൽ കയറിയപ്പോ തന്നെ ഞാൻ പറഞ്ഞതും മാഷ് ഒരു കൂസലുമില്ലാതെ കാറെടുത്തു.... ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു കോളേജിലേക്ക് നോക്കിയപ്പോൾ വിവേകേട്ടനെയാണ് കണ്ടത്....ഏട്ടൻ അവിടെ നിന്ന് ആരോടോ ചിരിച്ചു കൊണ്ട് സംസാരിക്കുവായിരുന്നു... ഞാൻ സ്വയം ചിരിച്ചു കൊണ്ട് നേരെ സീറ്റിലേക്ക് ചാരി ഇരുന്നു.... പെട്ടന്ന് മനസിലേക്ക് ആദ്യമായി വിവേക് ഏട്ടനെ കണ്ട രംഗം ഓടിയെത്തി.... കോളേജിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ ഒരാൾ എന്ടെ കാലിനടിയിലേക്ക് തെറിച്ചു വീണതാണ് കണ്ടത്...

ഞെട്ടി അയാളെ നോക്കി....വായിൽ നിന്നൊക്കെ രക്തം വരുന്നുണ്ട്.... പെട്ടന്ന് മറ്റൊരുത്തൻ വന്നു വീണ്ടും അവനെ എണീപ്പിച്ചു നിറുത്തി അടിക്കാൻ തുടങ്ങി.... "ഇനി മേലാൽ പെൻ കുട്ടികളെ നി ഉഭദ്രാവിചു എന്നു കേട്ടാൽ ഈ വിവേക്ന്ടെ കൈ കൊണ്ടാവും നിന്ടെ മരണം..." എന്നും പറഞ്ഞു അവനെ പിന്നിലേക്ക് തള്ളി നേരെ നോക്കിയത് എന്ടെ മുഖത്തേക്കാണ്....എന്തോ അറിയാതെ ഞാനും ആ മുകത്തേക്ക് നോക്കി നിന്നു പോയി.... ആദ്യനോട്ടത്തിൽ തന്നെ ഞാൻ ഫ്ലാറ്റ്....എന്നെ ഒന്ന് കൂടി നോക്കി കൊണ്ട് വിവേകെട്ടൻ പോയി...പിന്നീടുള്ള ദിവസങ്ങളിൽ പലരിൽ നിന്നും ഞാൻ വിവേകേട്ടനെ കുറിച്ചറിഞ്ഞു...അങ്ങനെ ഒരിക്കെ പരിജയപ്പെടും ചെയ്തു.... അതൊക്കെ ആലോചിച്ചു മീനു സ്വയം പുഞ്ചിരിക്കുമ്പോൾ അനു ഫ്രണ്ട് ഗ്ലാസിലൂടെ അവളെ തന്നെ നോക്കുവായിരുന്നു.... ഇവൾ എന്തോന്നിത് വെറുതെ ചിരിക്കുനേ...ചങ്ങലക്ക് ഇടേണ്ടി വരുവോ.... അനു മീനുവിനെ നോക്കി മനസിൽ മൊഴിഞ്ഞു...... "പൊന്ന് അനു നി മുമ്പിലേക്ക് നോക്കി കാർ ഓടിക്ക് അല്ലേൽ നേരെ കാലപുരിൽ എത്തും..." രജീഷ് മാഷ് അനുവിന്ടെ തലയിൽ ഒരു തട്ട് കൊടുത്തു കൊണ്ട് പറഞ്ഞതും ഒന്ന് ഇളിച്ചു കൊടുത്തു അനു നേരെ നോക്കി കാറോടിക്കാൻ തുടങ്ങി.....

മീനു അപ്പോഴും ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു.... തറവാട്ടിൽ എത്തിയതോന്നും മീനു അറിഞ്ഞിരുന്നില്ല....അവൾ മറ്റേതോ ലോകത്തായിരുന്നു...ശ്രുതി വിളിച്ചപ്പോഴാണ് മീനു ചിന്തകൾക്ക് കടിഞ്ഞാണ് ഇട്ടത്.... ശ്രുതിക്കൊന്നു ചിരിച്ചു കൊടുത്തു പെട്ടന്ന് തന്നെ അകത്തേക്ക് കയറി നേരെ മുറിയിൽ വന്നു ഫ്രഷ് ആയി.... ശ്രുതി അപ്പോ ലച്ചുവിന്ടെ മുറിയിൽ ആയിരുന്നു.... മീനു തല തുവർത്തി കൊണ്ടിരിക്കുമ്പോഴാണ് രമ്യ അവിടേക്ക് വന്നത്.... "മീനു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...." "ഹാ നി നല്ല ആളാ ഇന്നലെയും എന്നോട് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞിട്ട് പറഞ്ഞില്ലല്ലോ...." തുവർത് അടുത്തുള്ള കസേരയുടെ മുകളിൽ വിരിച്ചിട്ടു കൊണ്ട് മീനു ചോദിച്ചു... "ഇന്നലെ പറയാമെന്നു പറഞ്ഞ കാര്യം തന്നെയാണ് പറയാൻ പോകുന്നേ..." രമ്യ "ആണോ എന്ന പെട്ടന്ന് പറയ്...." മീനു "അത് മീനു....." രമ്യ "ഏത്...." മീനു "മീനു...." രമ്യ രമ്യക്ക് എന്തോ മീനുവിനോട് ഈ കാര്യം പറയാൻ ഒരു ബുദ്ധിമുട്ട് പോലെ... "നിയിങ്ങനെ എന്ടെ പേര് പറഞ്ഞു കളിക്കാതെ കാര്യം പറ...." മീനു "അത് എനിക്ക്....എനിക്ക് അനു... അനു വിനെ ഇഷ്ടാണ്...." രമ്യ പറഞ്ഞു തീർന്നതും മീനു ഒന്ന് ഞെട്ടി...പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു...

"ഇതായിരുന്നോ കാര്യം...എന്നിട്ടിപ്പൊ ഞാൻ ഇനി എന്ത് വേണം..." മീനു "നിയൊന്ന് ഞങ്ങളെ സെറ്റ് ആക്കി തരുവോ..." മീനു "അതാണോ സില്ലി മറ്റെർ...ഇത് ഞാൻ ഏറ്റു...." മീനു "താങ്ക്സ് ടി....പിന്നെ ഈ കാര്യം നമ്മൾ രണ്ടുമല്ലാതെ മറ്റാരും അറിയണ്ട..." എന്നും പറഞ്ഞു രമ്യ മീനുവിനെ കെട്ടിപിടിച്ചു.... "അപ്പോ ഇന്ന് മുതൽ മിഷൻ മാഷിനെ രമ്യക്ക് സെറ്റ് ആക്കൽ....എങ്ങനെയും മാഷിന് നിന്നോട് സ്പാർക്ക് തോന്നണം...ല്ലേ..." മീനു "ഹ്മ്മ...." രമ്യ നാണത്തോടെ ഒന്ന് ചിരിച്ചു.... "അയ്യ അവളെയൊരു നാണം...." മീനു "😁😁" രമ്യ അങ്ങനെ രണ്ടും കൂടെ ഓരോന്ന് സംസാരിക്കുമ്പോഴാണ് അവിടേക്ക് ലച്ചുവും ശ്രുതിയും വന്നത്.... "ആഹാ നിങ്ങൾ ഇവിടിരിക്കുവായിരുന്നോ....എന്താ രണ്ടും കൂടെ ഒരു ചർച്ച...." ലച്ചു അവരെ അടുത്തു വന്നു ഇരുന്നു കൊണ്ട് ചോദിച്ചു... "നിന്നെ പെട്ടന്ന് എങ്ങനെ തട്ടമെന്നു...." മീനു. "അച്ചോടാ....അതിനിനി മോൾ ബുദ്ധിമുട്ടണ്ട...ഒരു 3 ദിവസം കൂടെ കഴിഞ്ഞ ഞാൻ ശിവേട്ടന്ടെ വീട്ടിലേക്ക് പോവും..." ലച്ചു "ഹാ അതാണ് ഒരു സമാധാനം😁...." മീനു "പൊടി...." ലച്ചു "വാ ചായ കുടിക്കാം...." ശ്രുതി "ഹാ..." അങ്ങനെ നാലും ചായ കുടിക്കാൻ വേണ്ടി ചെന്നപ്പോഴാണ് അവിടെ രജീഷ് മാഷിനേയും അനുവിനെയും കണ്ടത്....മീനു രമ്യനെ നോക്കി ഒന്നാക്കി ചിരിച്ചു...

രമ്യ നാണത്തോടെ തല താഴ്ത്തി..... അങ്ങനെ എല്ലാരും കൂടെ ഇരുന്നു ഓരോന്നു പറഞ്ഞു കൊണ്ട് ചായ കുടിച്ചു....ഓരോരുത്തർ ആയി എഴുന്നേറ്റു പോയി കൊണ്ടിരുന്നു... ഇപ്പോ രമ്യയും ശ്രുതിയും മീനുവും അനുവും രജീഷ് മാഷും മാത്രമുള്ളു അവിടെ....അവരും എഴുന്നേറ്റു....അനുവിന്ടെ മുന്നിലൂടെ പോയ രമ്യയെ പെട്ടന്ന് മീനു ഉന്തി....അവൾ വീഴാൻ പോയതും അനു അവളെ താങ്ങി നിറുത്തി.... മീനുവിന് എന്തോ ആ കാഴ്ച കണ്ടപ്പോൾ ആരോ തന്ടെ ഉള്ളിൽ ഇരുന്നു കുത്തുന്ന പോലെ തോന്നി...... ഞാനെന്തിന് ടെൻഷൻ ആവണം...മാഷ് രമ്യക്കുള്ളതാ....ഞാൻ അത് നടത്തി കൊടുത്തിരിക്കുo മീനു ഇതും മനസിൽ കരുതി അവരെ നോക്കിയപ്പോൾ രമ്യ അനുവിന്ടെ കയ്യിൽ കിടന്നു അവനെ തന്നെ നോക്കുവാണ്.... അനുവണേലോ മറ്റെവിടുക്കോ നോക്കുന്നു.... ശ്രുതിയും രജീഷ് മാഷും അന്തം വിട്ടു നോക്കുന്നുണ്ട്.... അനു പെട്ടന്ന് തന്നെ രമ്യയെ നേരെ നിറുത്തി മീനു നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്ന് പോയി.....മീനു രമ്യയെ നോക്കി site അടിച്ചു കാണിച്ചു കൊടുത്തു.... *

_ രമ്യ അവളെന്താ തന്നെ ഇങ്ങനെ നോക്കുന്നെ.....അവളെ നോട്ടം ശെരിയല്ല...ഞാനിവിടെ വന്ന ദിവസം തൊട്ട് അവൾ ഈ നോട്ടമാണ്.... എന്തോ ആ നോട്ടം എനിക്ക് ആരോചകമായി തോനുന്നു.... അതീക്കൂടെ ആ മീനു കുരിപ്പ്‌ അവളെ എന്ടെ അടുത്തു നിന്ന് ഉന്തി ഇടുക കൂടി ചെയ്തിരിക്കുന്നു.....പിടിക്കാതിരിക്കാൻ പറ്റൂലല്ലോ.....അതോണ്ടാണ് പിടിച്ചേ.... ദേഷ്യം വരുന്നുണ്ട്....അനു ബെഡിൽ ആഞ്ഞു ഇടിച്ചു..* "എങ്ങനെയുണ്ട് മോളെ...." മീനു "പോളി....ഇനി എത്രയും പെട്ടന്ന് അനുവേട്ടൻ എന്നെയൊന്ന് ഇഷ്ടപ്പെട്ടാൽ മതി...." രമ്യ "അതൊക്കെ ഇഷ്ടപ്പെടും..." മീനു.... "മീനു വാ...നിന്നെ 'അമ്മ വിളിക്കുന്നുണ്ട്...." പെട്ടന്ന് ശ്രുതി അങ്ങോട്ട് വന്നു കൊണ്ട് പറഞ്ഞതും മീനു രമ്യനോട്. ഇപ്പോ വരാമെന്ന് പറഞ്ഞു ശ്രുതിയുടെ കൂടെ വിട്ടു.... ശ്രുതി മീനുവിനെയും കൊണ്ട് നേരെ അവരെ മുറിയിലേക്ക് കയറി.... "എന്തുവാടി നി കാണിക്കുന്നെ...." ഡോർ കുറ്റി ഇടുന്ന ശ്രുതിയെ നോക്കി കൊണ്ട് മീനു ചോദിച്ചു.... "എന്താ നിന്ടെ ഉദ്ദേശം...." മീനുവിന്ടെ മുന്നിൽ വന്നു നിന്നു രണ്ടു കയ്യും നെഞ്ചിന് മീതെ കെട്ടി കൊണ്ട് ശ്രുതി ചോദിച്ചു.... "എന്ത് ഉദ്ദേശം...." സംശയ ഭാവത്തോടെ മീനു ശ്രുതിയെ നോക്കി.... "നിയെന്തിനാ ഇന്ന് മോന്റെ മുന്നിൽ നിന്ന് രമ്യയെ തള്ളിയത്...." ശ്രുതി "ഓഹോ അതാണോ..." മീനു

"ഹാ അതേ പറ എന്തിനാ നിയവളെ തള്ളിയെ...." ശ്രുതി ഇത്തിരി ഗൗരവത്തിൽ തന്നെ ചോദിച്ചു.... "എന്ടെ പൊന്ന് ശ്രുതി അത് മറ്റൊന്നുമല്ല നമ്മുടെ രമ്യക്ക് മാഷിനെ ഇഷ്ടമാണ്...അവൾ എന്നോട് അവരെ സെറ്റ് ആക്കി തരുവോ എന്നു ചോദിച്ചു...ഞാൻ ആക്കി തരാം എന്ന് പറഞ്ഞു അതിന്ടെ ആദ്യ ചുവടാണ് അവിടെ അരങ്ങേറിയത് അത്രേള്ളൂ...." മീനു കൂളായി പറയുന്നത് കേട്ടു ശ്രുതി ഞെട്ടി..... അപ്പോ ഞാൻ ഉദ്ദേശിച്ച പോലെ തന്നെ രമ്യക്ക് മോനെ ഇഷ്ടമായിരുന്നു ല്ലേ....അത് സെറ്റ് ആക്കാൻ ഈ കുരിപ്പും... പാവം എന്ടെ രജീഷേട്ടനും ഞാനും മീനുവിനെ മോന്ടെ ഭാര്യ ആക്കാൻ കഷ്ടപ്പെടുവ....അപ്പോ ഈ കുരിപ്പ്‌ ഇവിടെ രമ്യക്ക് മോനെ സെറ്റ് ആക്കി കൊടുക്കുവാ....ചെ ഇവളോടുള്ള ഫ്രണ്ട്ഷിപ് ഒരിക്കലും പിരിയാതെ ഇരിക്കാൻ വേണ്ടി ആണ് ഞാൻ ഏട്ടനോട് പറഞ്ഞു ഇവരെ സെറ്റ് ആക്കാൻ നോക്കുന്നെ....ഇനിയിപ്പോ അതൊക്കെ നടക്കുവോ ആവോ...എന്താ ദൈവമേ ചെയ്യ..... "ശ്രുതി...ടി...ഇതിന്ടെ കാറ്റ് പോയ...." മീനു ചിന്തയിൽ ആണ്ടു പോയ ശ്രുതിയെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു.... പെട്ടന്ന് ശ്രുതി ചിന്തകൾ ഒക്കെ മാറ്റി വെച്ചു കൊണ്ട് മീനുവിനെ നോക്കി..... "മീനു രമ്യയും മോനും ശരിയാവോ...." ശ്രുതി "ശെരിയാക്കും....അല്ലെങ്കിൽ ഞാൻ ശരിയാക്കും....." മീനു "കണ്ടറിയാം...." എന്നും പറഞ്ഞു കൊണ്ട് ശ്രുതി ഡോർ തുറന്നു പുറത്തേക്ക് പോയി....ഇനിയിപ്പോ താൻ എന്തിനാ ഇവിടെ നിൽകുന്നേ എന്നും കരുതി മീനുവും മുറിക്ക് പുറത്തേക്ക് കടന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story