❤️എന്റെ മാഷ് 2❤️ : ഭാഗം 26

ente mash two

രചന: AADI

2 ദിവസങ്ങൾക്ക് ശേഷം.... ഇന്ന് ലച്ചുവിന്ടെ കല്യാണത്തിന്റെ തലേ ദിവസമാണ്....ഞങ്ങളെയെല്ലാം നിർബന്ധം കൊണ്ട് ഇന്ന് ഹൽദി ഉണ്ട്....എല്ലാവരും ഇന്ന് മഞ്ഞ ഡ്രെസ്സിലാ....എങ്ങോട്ട് തിരിഞ്ഞാലും ഒരു മഞ്ഞ മയം.... പിന്നെ ശിവേട്ടന്ടെ വീട്ടുകാരും ഇവിടേക്ക് ഇന്ന് വരുന്നുണ്ട്....ഇവിടെയാണ് രണ്ടു കൂട്ടേരെയും ഹൽദി.... "മീനു നിയിവിടെ എന്ത് സ്വപ്നം കണ്ടൊണ്ട് നിക്കുവാ...വാ ലച്ചുവിനെ ഒരുക്കണ്ടേ...." ശ്രുതി വന്നു മീനുവിനെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചതും അവൾ ഹാ എന്നു പറഞ്ഞു ലച്ചുവിന്ടെ മുറിയിലേക്ക് വിട്ടു.... രമ്യ അവിടെ ആദ്യം തന്നെ ഹാജർ ആയിരുന്നു.... ലച്ചുവിന് ഒരു മഞ്ഞ കളർ ഫ്രോക് ആണ്....അഭരണങ്ങളായി ചെണ്ടുമല്ലി കൊണ്ടുള്ള മാലയും വളയുമൊക്കെയാണ്.... അവരെല്ലാം കൂടെ ഇച്ചിരി make up ഒക്കെ ഇട്ടു കൊടുത്തു പൂവഭരണങ്ങളും അണിയിപ്പിച്ചു കൊണ്ട് ലച്ചുവിനെ ഒരുക്കി.... "ഹ്മ്മ...ഇപ്പോ പെര്ഫെക്ട്....ഹോ എന്ടെ ലച്ചു എന്ന ഗ്ലാമർ ആണേടി...." മീനു "ശെരിയ...എനിക്കൊന്നു ഇവളെ പ്രേമിക്കാൻ തോനുന്നു...." ശ്രുതി "ശിവേട്ടൻ ഇവളെ ഇപ്പോ തന്നെ പൊക്കി കൊണ്ടു പോകാൻ ചാൻസ് കൂടുതല...

അത്രക്കും സുന്ദരി അല്ലെ...." രമ്യ "ഹോ എന്നെ പൊക്കി പൊക്കി ആകാശത്തേക്ക് എത്തിക്കല്ലേ...എനിക്ക് വയ്യ മക്കളെ..." ലച്ചു "പൊക്കുവോന്നുമല്ല സത്യം പറഞ്ഞത് തന്നെയാ...." മീനു "വോ ആയിക്കോട്ടെ...." ലച്ചു ടക്....ടക്....ടക്.... ഡോറിൽ കൊട്ട് കേട്ടതും മീനു പോയി ഡോർ തുറന്നു.... ലച്ചുവിന്ടെ 'അമ്മ ആയിരുന്നു.... "ഹാ നിങ്ങൾ ഇവിടെ നില്കുവാണോ... അവിടെ ആളുകൾ ഒക്കെ വന്നു തുടങ്ങി വേഗം പോയി ഒരുങ് പിള്ളേരെ...ലച്ചു മോളെ വാ...നിന്നെ താഴെ എല്ലാവരും അന്വേഷിക്കുന്നുണ്ട്...." ഇതും പറഞ്ഞു കൊണ്ട് ലച്ചുവിനെയും കൊണ്ട് അവർ പോയി.... "എന്ന ഇനി നമുക്ക് ഒരുങ്ങാം ല്ലേ..." മീനു "ഹാ..." മൂന്നും കൂടെ ഒരുങ്ങാൻ തുടങ്ങി.... "എന്ടെ പൊന്നേട്ട നിങ്ങളല്ല മണവാളൻ മതി ഒരുങ്ങിയത് ഒന്ന് മറിയെ ഞാൻ ഈ മുടി ഒന്ന് ചീകട്ടെ..." അനു "നിക്ക് അനു ഇതാ കഴിഞ്ഞു..." എന്നും പറഞ്ഞു രജീഷ് മാഷ് കണ്ണാടിയുടെ മുമ്പിൽ നിന്ന് മാറി നിന്നു...അപ്പോ തന്നെ അനു കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീകി... മഞ്ഞ കുർത്തയും തുണിയുമാണ് അവരുടെയൊക്കെ വേഷം...ബോയ്സ് ടീം പെട്ടന്ന് ഒരുങ്ങി വരുന്നവരെ ഒക്കെ സ്വീകരിക്കാൻ വേണ്ടി പോയി....

രജീഷ് മാഷ് തലങ്ങും വിലങ്ങും ശ്രുതിയെയും നോക്കിയാണ് നടപ്പ്.... "ഏട്ട നേരെ നോക്കി നടന്നില്ലേൽ ഈ സുന്ദരമായ മുഖം വൃത്തി കേടാകും വീണിട്ടു...അപ്പോ എന്ടെ ഭാവി ഏട്ടത്തി 'അമ്മ വേറെ വല്ലോരിം കെട്ടും..." അനു രജീഷിനെ കളിയാക്കി കൊണ്ട് പറഞ്ഞു.... "എടാ മഹാ പാപി കരിനാക്ക് വളക്കല്ലേ...." രജീഷ് മാഷ് "ഈ😁😁" അനു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു അവിടെ നിന്ന് പോയി....  മീനു ഒരുക്കം കഴിഞ്ഞു നേരെ രമ്യടെയും ശ്രുതിയു ടെയും അടുത്തേക്ക് വിട്ടു.... മഞ്ഞ കളർ ലഹങ്ക ആണ് മൂന്നിന്റെയും വേഷം...മൂന്നും അതിൽ തിളങ്ങി നിൽക്കുന്നുണ്ട്....... "എന്ന നമുക്ക് പോയാലോ..." മീനു മൂന്നും ഒരുങ്ങി ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞു നില്കുവാണ്.... "ഹാ വാ പോവാം..." അവർ നേരെ സ്റ്റേജിന്റെ അവിടേക്ക് പോയി....അവരവിടെ എത്തിയപ്പോഴേക്ക് ശിവേട്ടനും ഫാമിലിയും വന്നിരുന്നു.... ലച്ചുവും ശിവേട്ടനും സ്റ്റേജിൽ ഇളിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്.... "വാ നമുക്ക് അവരെ രണ്ടിനെയും ഒന്ന് വെറുപ്പിച്ചു വരാം..." എന്നും പറഞ്ഞു അവർ നേരെ സ്റ്റേജിലേക്ക് കയറി.... "ഹെലോ നാളത്തെ മണവാളൻ ആൻഡ് മണവാട്ടി...." മീനു "ഈ😁😁😁...." ശിവൻ "ഈ...എന്താ രണ്ടിന്റെയും ഇരുത്തം...ഇവിടെ ഇപ്പോ ലൈറ്റിന്റെ ഒന്നും ഒരവിശ്യവുമില്ല...രണ്ടിൻടെയും പ്രകാശമുള്ള ഈ മുഖം തന്നെ ധാരാളം..." മീനു

"പൊടി കാന്താരി..." എന്നും പറഞ്ഞു ശിവൻ അവളെ അടിക്കാൻ ആഞ്ഞു.... "ഔ...നമ്മുടെ ലച്ചുവിന്ടെ മുഖത്തെ നാണമൊന്ന് നോക്കിയേ.... " ശ്രുതി "ഹന്നെ... കുറച്ചു നാണം കടം തരുവോ..." രമ്യ "എടി പിശശുക്കളെ നാറ്റിക്കല്ലെടി...." ലച്ചു മെല്ലെ പറഞ്ഞു... "ഞങ്ങൾ നറ്റിക്കെ... നഹി...ഞങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല..." മീനു "നിങ്ങളല്ലേ...നിങ്ങൾ അതും അതിന്റെ അപ്പുറമൊക്കെ ചെയ്യും..." ശിവൻ "ഹിഹി...." മീനു....രമ്യ...ശ്രുതി അപ്പോഴേക്ക് അവരെ മുന്നിലുള്ള ഒരു ചെറിയ ടേബിളിൽ മുഖത്തു തേക്കാൻ ഉള്ള മഞ്ഞൾ ഒക്കെ റെഡി ആയിരുന്നു... മീനുവും ശ്രുതിയും രമ്യയും സ്റ്റേജിൽ നിന്നിറങ്ങി....ശ്യാം രമ്യടെ അടുത്തു വന്നു സൂപ്പർ ആയിട്ടുണ്ടെന്നു പറഞ്ഞു... "അതെന്താ ശ്യാമേട്ട അവൾ മാത്രമുള്ളോ സൂപ്പറയെ...നങ്ങളൊന്നും ആയില്ലേ...." ശ്രുതി "നിങ്ങളും സൂപ്പർ തന്നെയാ...." ശ്യാം മീനുവിന് ശ്യാമിന് രമ്യയോടുള്ള പെരുമാറ്റത്തിൽ നല്ല മിസ്റ്റക്ക് തോന്നി...അവൾ സസൂക്ഷമം ശ്യാമിനെ തന്നെ നോക്കി നിന്നു.... രമ്യ ആണെങ്കിൽ അനുവിനെ നോക്കുന്ന തിരക്കില...രണ്ടു ദിവസം മീനു ഓരോ അടവുകൾ എടുത്തു രമ്യനെയും അനുവിനെയും ഒന്നിപ്പിക്കാൻ നോക്കിയെങ്കിലും അതൊക്കെ ചീറ്റി പോയി... മീനു ഇപ്പോഴും പരിശ്രമിച്ചോണ്ടേ ഇരിക്കുന്നു...പ്യാവം.... രമ്യ അനുവിന്ടെ അടുത്തേക്ക് പോയി...

"അനുവേട്ട ഏട്ടന് ഈ വേഷം നന്നായി ചേരുന്നുണ്ട്..." രമ്യ "താങ്ക്സ്...." അനു ചിരിച്ചു കൊണ്ട് പറഞ്ഞു...രമ്യ അനുവിനെയും നോക്കി അവന്ടെ അടുത്തു കുറച്ചു സമയം കൂടി അങ്ങനെ നിന്നു എന്നിട്ട് ചോദിച്ചു... "ഏട്ട എന്നെ കാണാൻ എങ്ങനെയുണ്ട്...." രമ്യ "കൊള്ളാം...." അനു അപ്പോ അതു വഴി മീനു പാസ് ചെയ്തു അവൾ രമ്യ ഒന്ന് ചെറുതായി തട്ടിയതും രമ്യ അനുവിന്ടെ നെഞ്ചിൽ തട്ടി നിന്നു....രമ്യക്ക് ആകെ നാണമായിരുന്നു.... അനു പെട്ടന്ന് തന്നെ അവളിൽ നിന്ന് വിട്ടു നിന്നു അവിടെ നിന്ന് പോയി...അവൻ മീനുവാണ് രമ്യയെ തട്ടിയത് എന്നു കണ്ടില്ലായിരുന്നു.... രജീഷ് മാഷ് കണ്ണെടുക്കാതെ ശ്രുതിയെ തന്നെ നോക്കുന്ന തിരക്കിലാണ്....ശ്രുതി എന്താണെന്ന് പിരികം പൊക്കി രജീഷ് മാഷിനോട് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി.... ശ്രുതി എങ്ങനെയുണ്ട് എന്ന് ആക്ഷൻ കാണിച്ചു ചോദിച്ചപ്പോൾ സൂപ്പർ എന്നു രജീഷ് മാഷും ആക്ഷൻ കാണിച്ചു...അതിന് ശ്രുതിയൊന്നു ചിരിച്ചു കൊടുത്തു അവരോടൊക്കെ സംസാരിച്ചു നിന്നു....... അനു അപ്പോഴാണ് മീനുവിനെ കാണുന്നെ...അവൻ മീനുവിനെ കണ്ടു ആകെ അന്തം വിട്ടു നിക്കുവാ.... ഹോ ഈ പെണ്ണ് ഓരോ ഡ്രസിലും അടി പൊളിയാണെല്ലോ...എന്ത് ഭംഗിയ...പറഞ്ഞിട്ടെന്താ കാര്യം അര പിരി ലൂസാണ് കുരിപ്പിന്.....

അനു ഇതും ആലോചിച്ചു അവിടെ നിന്ന് ഓരോ കോക്രി കാട്ടുന്ന മീനുവിനെ നോക്കി.... അങ്ങനെ ഓരോരുത്തരും വന്നു ശിവനും ലച്ചുവിനും മഞ്ഞൾ ഒക്കെ തേച്ചു പോയി... പിന്നെ കയറിയത് നമ്മുടെ അനുവും ഗ്രൂപ്പും മീനുവും ഗ്രൂപ്പുമാണ്....അവർ രണ്ടു ഗ്രൂപ്പും കൂടെ ശിവനെയും ലച്ചുവിനെയും മഞ്ഞളിലങ് മുക്കി എടുത്തു.... "മഹാപാബികളെ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു...." ശിവൻ "സാരല്ല അളിയാ... പോയി ഇതൊക്കെ അങ് കഴുകിയെച്ചും വാ..." അനു ലച്ചുവും ശിവനും കൂടെ മഞ്ഞളൊക്കെ കഴുകി വന്നു ഫുഡും അടിച്ചു വീണ്ടും സ്റ്റേജിൽ കയറി ഇരുന്നതും മീനുവും ഗ്യാങ്ങും സ്റ്റേജിൽ കയറി....എല്ലാവരും ആകാംഷയോടെ ഇവരെന്താ ചെയ്യുന്നേ എന്നും നോക്കി നിന്നു.... അപ്പോ തന്നെ അവിടെ സോങ് പ്ലെ ആയതും മൂന്നും ഡാൻസ് കളിക്കാൻ തുടങ്ങി.... 🎶🎶🎶🎶🎶 Pachakkilikoru koodu Pachakkarimbanayulla koodu 🎼🎵Aaa... Pachakkilikoru koodu Pachakkarimbazhiyulla koodu Kannan kettunnundallo OH..... Ath ninne poottananallo🎶🎼 🎵🎶Thudakkam mangalyam thanthunanena Pinne jeevitham thunthananena [ 3 ]🎼🎶

മൂന്നും കൂടെ സ്റ്റേജിൽ തകർത്തു ഡാൻസ് ചെയ്തു കൊണ്ടിരുന്നു....ബാക്കി ഉള്ളവരൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്.... ഇതേ സമയം അനു ആൻഡ് ടീം.... "ശേ ഇവർ ഇങ്ങനൊരു ഡാൻസ് പ്ലാൻ ചെയ്തിരുന്നത് നേരത്തെ അറിഞ്ഞിരുന്നേൽ നമ്മൾക്കും കളിക്കമായിരുന്നു...." ശ്യാം "ഹന്നെ...ആ ശ്രുതി പിശാശ് പോലും എന്നോട് ഒന്നും പറഞ്ഞില്ല...." രജീഷ് മാഷ് "ശേ ഇതിപ്പോ അവർ കൊണ്ടു പോയി...." മഹേഷ് അനു ഇതെല്ലാം കേട്ടു കൊണ്ട് മിണ്ടാതെ നില്കുവായിരുന്നു.... "നിയെന്താ അനു ഈ ആലോചിക്കുന്നെ...." ശ്യാം "നമ്മക്കും ഡാൻസ് കളിക്കാം...." അനു "എങ്ങനെ...." മഹേഷ് "പെട്ടന്ന് തന്നെ നമുക്ക് കുറച്ചു steps നോക്ക...ബാക്കി ഒക്കെ അപ്പോഴത്തെ പോലെ...." അനു "നടക്കോ..." രജീഷ് മാഷ് "നടക്കും..." അനു പിന്നെ നാലും അവിടെ നിന്ന് ഒരു സോങ് സെലക്ട് ചെയ്തു കുറച്ചു stepsum നോക്കി....അപ്പോഴേക്ക് girlsinde ഡാൻസ് കഴിയാറായിരുന്നു.... അവർ ലാസ്റ്റ് ലച്ചുവിനെയും ശിവനെയും വലിച്ചു അവരെ കൂടെ കളിപ്പിച്ചു....അങ്ങനെ അവരെ കഴിഞ്ഞതും ബോയ്സ് തുണി മടക്കി കുത്തി കൊണ്ട് സ്റ്റേജിലേക്ക് കയറി.... "ഇവരെന്ത് ചെയ്യാൻ പോവ..." മീനു "ആ....കണ്ടറിയാം...." ശ്രുതി അപ്പോഴേക്ക് പാട്ട് on ആയി.... 🎼🎶🎵കോടി ജന്മങ്ങളായ് നിന്നെ കാത്തു നിൽക്കുന്നു ഞാൻ....🎶🎼

കൂ....കൂ.... പാട്ടിന്ടെ first കേട്ടതും മീനു കൂക്കി...അവളെ കൂടെ കമ്പനിക്ക് വേറെ കുറച്ചു പേരും കൂക്കി...എന്നാലും നമ്മുടെ ബോയ്സ് പ്രതികരിച്ചില്ല....അവർ കളിക്കുവാണ്... 🎶🎼എന്റെ രാധേ നി വരു...താനെ പൂക്കും വനമലരായ്....🎶🎼 രജീഷ് മാഷ് ശ്രുതിയുടെ നേരെ കൈ നീട്ടി കൊണ്ട് പാടുന്ന പോലെ കാണിച്ചു....എല്ലാവരും ചെയ്യുന്നുണ്ട് ട്ടോ....ശ്യാം രമ്യടെ നേരെയാണ്...സീറ്റിൽ ഇരിക്കുന്ന ശിവനും വെറുതെ ലച്ചുവിന്ടെ നേരെ കൈ നീട്ടി ലച്ചു ചിരിച്ചു കൊണ്ട് ഒതുങ്ങിയിരി എന്നു ശിവനോട് പറഞ്ഞു....ശിവൻ ചിരിച്ചു കൊണ്ട് അവളോട് ചേർന്നിരുന്നു ബോയ്സ് ന്ടെ ഡാൻസ് കണ്ടു.... കൂ....കൂ... വീണ്ടും കൂക്കൽ തുടങ്ങി 🎶🎼കോടി ജന്മങ്ങളായ് നിന്നെ കാത്തു നിൽക്കുന്നു ഞാൻ....🎼🎶 🎼🎶മാർകഴിയെ മല്ലികയെ മന്ദരപ്പൂങ്കുരുവിയെ....【2】 മന്നളും പൂശിവ വന്നിതാ നിന്ടെ മച്ചാൻ... വില്ലു വച്ചൊരു വണ്ടിക്ക് സ്വന്തക്കാരൻ ഞാൻ...🎶🎼

【2】 പാട്ടിന്റെ tune മാറിയതും ബോയ്സ് ചാടി തുള്ളി അടിപൊളി ഡാൻസ് കളിക്കാൻ തുടങ്ങി....ശെരിക്കും നന്നായി practise ചെയ്ത പോലെയായിരുന്നു അവരെ ഡാൻസ്... എല്ലാവരും വിസിലാടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്....എന്തിന് നേരത്തെ കൂക്കിയ നമ്മുടെ മീനു പോലും വിസിലാടിക്കുന്നു....പാട്ട് കഴിയാറായതും മീനുവും രമ്യയും ശ്രുതിയും സ്റ്റേജിലേക്ക് കയറി.... അവർ കയറിയപ്പോ തന്നെ സ്റ്റേജിൽ അടങ്ങി ഒതുങ്ങി ഇരുന്ന ശിവനും ലച്ചുവും എഴുന്നേറ്റു...പിന്നെ ഒക്കെകൂടെ ഒരു തകർപ്പൻ ഡാൻസ് തന്നെ അവിടെ കാഴ്ച വച്ചു.... അങ്ങനെ അടിപൊളിയായി ഹൽദി ആഘോഷം കഴിഞ്ഞു ശിവനും വീട്ടുകാരും പോയി.... മീനുവും ശ്രുതിയും കൂടെ കിടക്കാൻ നിക്കുവാണ്....അപ്പോഴണ് രമ്യ അവിടേക്ക് വന്നു ഞാൻ ഇവിടെയ കിടക്കുന്നെ എന്നും പറഞ്ഞു ബെഡിൽ കയറി ഇരുന്നത്... ശ്രുതി പോയി ഡോറടച്ചു വന്നപ്പോഴാണ് വീണ്ടും ഡോറിൽ കൊട്ട് കേട്ടത്....ശ്രുതി പല്ല് കടിച്ചു ഡോർ പോയി തുറന്നപ്പോൾ മുന്നിൽ ഇളിച്ചു കൊണ്ട് നിക്കുന്ന ലച്ചുവിനെയാണ് കണ്ടത്.... "ഞാനിന്ന് ഇവിടെയാ...ഇന്ന് കൂടെയല്ലേളു എനിക്ക് നിങ്ങടെ കൂടെ ഇങ്ങനെ കിടക്കാൻ പറ്റു...." ലച്ചു സെന്റി മൂഡ് on "നിയെന്താ മരിക്കാൻ പോവാണോ...." മീനു "അതല്ലെടി പിശാശ്ശേ നാളെ കഴിഞ്ഞ ഞാൻ ശിവേട്ടന്ടെ വീട്ടിൽ ആവുമല്ലോ....

" ലച്ചു "ഓഹോ...എന്ന വാ ചക്കരെ കിടക്കാം..." എന്നും പറഞ്ഞു ലച്ചുവിനെയും ബെഡിലേക്ക് വലിച്ചിട്ടു നാലും പരസ്പരം കെട്ടിപിടിച്ചു കിടന്നു.... "നിങ്ങൾക്കൊക്കെ നാളെ ഞാനിവിടെ നിന്ന് പോവുമ്പോ വിഷമല്ലേ..." ലച്ചു "എന്തിന്...ഒരു ദുരന്തം ഒഴിഞ്ഞു പോവുമ്പോൾ സന്തോഷിക്കല്ലേ വേണ്ടേ...." മീനു "പൊടി...സീരിയസ് ആയി പറ..." ലച്ചു "ഹാ ചെറിയ വിഷമൊക്കെ ഉണ്ട്...." ശ്രുതി "ശെരിക്കും...എന്ന എനിക്ക് ഒരു വിഷമാവുമില്ല....സന്തോഷം മാത്രേള്ളു😁...." ലച്ചു "ഈ പിശശിനെ...." എന്നും പറഞ്ഞു ശ്രുതി അവളെ മണ്ടക്കിട്ടു ഒന്ന് കൊടുത്തു... "ഈ...പിന്നെ നാളെ ഞാൻ ശിവേട്ടന്ടെ വീട്ടിലേക്ക് പോവുമ്പോ വെറുതെ ഒന്ന് കരയും...ദയവ് ചെയ്ത് ആ സമയത്തു എന്നെ ചിരിപ്പിക്കാരുതെ...." ലച്ചു അത് കേട്ടതും മീനു ശ്രുതിനേയും രമ്യനെയും ഒന്ന് നോക്കി....അവർക്ക് കാര്യം മനസ്സിലായതും രണ്ടാളും ഒന്നിളിച്ചു കാണിച്ചു....പിന്നെയും ഓരോന്ന് സംസാരിച്ചു കൊണ്ട് 4 മ് ഉറക്കത്തിലേക്ക് വഴുതി വീണു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story