❤️എന്റെ മാഷ് 2❤️ : ഭാഗം 27

ente mash two

രചന: AADI

"മീനു....ശ്രുതി....മക്കളെ.....എഴുന്നേൽക്ക്...." രാവിലെ തന്നെ ഡോറിൽ തട്ടി കൊണ്ടുള്ള അനുവിന്ടെ അമ്മയുടെ വിളി കേട്ടു കൊണ്ടാണ് ശ്രുതി ഉറക്കിൽ നിന്ന് എഴുന്നേറ്റത്....ശ്രുതി പോയി ഡോർ തുറന്നു... "മോളെ ശ്രുതി...ലച്ചുവിനെ കണ്ടോ അവളെ കാണാഞ്ഞില്ല...." അങ്ങോട്ട് വന്ന ലച്ചുവിന്ടെ 'അമ്മ പറയുന്നത് കേട്ടതും ശ്രുതി ഞെട്ടി.... "അയ്യോ ലച്ചു എവിടെ പോയി..." എന്നും പറഞ്ഞു ശ്രുതി തിരിഞ്ഞപ്പോ മുന്നിൽ ഇളിച്ചു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ലച്ചുവിനെയാണ് കണ്ടത്‌... ശേ ഞാൻ എന്ത് മണ്ടിയ... ലച്ചു ഇന്നലെ ഇവിടെ ആണല്ലോ കിടന്നെ.... "ലച്ചു ഇതാ ഇവിടെ ഉണ്ട്..." എന്നും പറഞ്ഞു ശ്രുതി ലച്ചു വിനെ മുന്നിലേക്ക് നിറുത്തി... "ഹോ മോളെ പേടിപ്പിച്ചു കളഞ്ഞല്ലോ...മോൾ ഇന്നലെ ഇവിടെ ആണോ കിടന്നെ..." ലച്ചുവിന്ടെ 'അമ്മ "ആ...." ലച്ചു "എന്ന വേഗം കുളിച്ചു ഒരുങ്ങേ...നിന്നെ ഒരുക്കാനുള്ള ബുട്ടീഷൻ ഇപ്പോ എത്തും..." ലച്ചുവിന്ടെ 'അമ്മ "ഹാ അമ്മേ..." എന്നും പറഞ്ഞു ലച്ചു തന്ടെ മുറിയിലേക്ക് പോയി.... "മക്കളെ പെട്ടന്ന് ഒരുങ് ട്ടോ... ക്ഷേത്രത്തിലേക്ക് പോവേണ്ടതല്ലേ..." എന്നും പറഞ്ഞു അവർ പോയി.... ശ്രുതി പോയി പെട്ടന്ന് ഫ്രഷ് ആയി വന്നു....എന്നിട്ട് പരസ്പരം കെട്ടിപിടിച്ചു കിടക്കുന്ന മീനുവിനെയും രമ്യനെയും കുത്തി പൊക്കി ബാത്റൂമിലേക്ക് വിട്ടു.....

ഫ്രഷ് ആയി വന്നു പെട്ടന്ന് തന്നെ ഭക്ഷണം കായ്ച്ചു റെഡി ആവാൻ വേണ്ടി വന്നു.... "അതേയ് ആർക്കേലും ഈ സാരി ഒന്ന് ഉടുത്തു തരാൻ വെയ്ക്കോ...." മീനു സാരിയും കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.... "ഹാ എനിക്ക് വെയ്ക്കും..." രമ്യ "എന്ന പെട്ടന്ന് ഉടുത്തു താ..." മീനു "ആദ്യം എന്ടെ ഉടുക്കൽ കഴിയട്ടെ....എന്നിട്ട് ശ്രുതിക്ക് ഉടുത്തു കൊടുക്കാൻ അവൾ പറഞ്ഞിട്ടുണ്ട്...അത് കഴിഞ്ഞു നിനക്ക് ഉടുത്തു തരാം..." രമ്യ "ഹോ നിങ്ങടെ ഉടുക്കൽ കഴിയുമ്പോക് എല്ലാരും അമ്പലത്തിൽ പോവും...ഞാൻ വേറെ ഏതെങ്കിലും മുറി ഒഴിവുണ്ടോ നോക്കട്ടെ എന്നിട്ട് അതിൽ പോയി തനിയെ ഉടുത്തോളം..." എന്നും പറഞ്ഞു കൊണ്ട് മീനു സാരിയും പിടിച്ചു മുറിക്ക് വെളിയിൽ ഇറങ്ങി... അപ്പോഴാണ് അനുവിന്ടെ മുറി ഒഴിഞ്ഞു കിടക്കുന്നത് മീനു കണ്ടത്...വേഗം ആ മുറിയിൽ കയറി ഡോറടച്ചു കുറ്റി ഇട്ടു ബ്ലൗസും മറ്റുള്ളതും ധരിച്ചു സാരിയും കൊണ്ട് കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.... "ഹോ എന്ടെ ദൈവമേ ഏത് നേരത്താണോ ഇത് സെലക്ട് ചെയ്യാൻ തോന്നിയത്...വല്ല ടോപ്പും എടുത്താൽ മതിയായിരുന്നു..." എന്നും പിറുപിറുത്തു കൊണ്ട് മീനു സാരി കൊണ്ട് എന്തോക്കെയോ കാട്ടി കൂട്ടാൻ തുടങ്ങി.... അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി ഡ്രെസ് change ചെയ്തു അനു മുറിയിലേക്ക് വന്നത്....പെട്ടന്ന് മീനുവിനെ മുറിയിൽ കണ്ടതും അനു ഞെട്ടി....

"ടി...😠" അനു ദേഷ്യത്തിൽ അലറി.... അനുവിന്ടെ അലർച്ച കേട്ടതും മീനുവിന്ടെ കയ്യിലുള്ള സാരി നിലത്തേക്ക് വീണു...അവൾ ഞെട്ടി കൊണ്ട് അനുവിന് നേരെ തിരിഞ്ഞു.... "മ...മാഷേന്ത ഇവിടെ..." മീനു "അത് ഞാൻ നിന്നോട് അല്ലെ ചോദിക്കണ്ടേ...നിയെന്താ ഇവിടെ എന്ടെ മുറിയിൽ...." "ഞാൻ സാരി ഉടുക്കാൻ വന്നതാ..." അപ്പോഴാണ് അനു അവളെ ശ്രദ്ധിക്കുന്നത്...ഒരു ബ്ലൗസും പാവാടയും മാത്രം ധരിച്ചാണ് അവൾ നിൽക്കുന്നത്....തന്നിൽ എന്തോക്കെയോ വികാരങ്ങൾ ഉടലെടുക്കുന്നത് അനു അറിഞ്ഞു.... മീനു അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ അനുവിനെ തന്നെ സൂക്ഷിച്ചു നോക്കുന്ന തിരക്കിൽ ആയിരുന്നു.... "ഹോ എന്ടെ ദൈവമേ ഈ പെണ്ണ് എന്ടെ കണ്ട്രോൾ കളയും...." അനു നെറ്റിയിൽ കൈ വെച്ചു കൊണ്ട് പിറുപിറുത്തു.... "എടി നിനക്ക് നാണമില്ലേ ഒരു അന്യ ആണിന്റെ മുറിയിൽ കയറി ഇങ്ങനെ നിൽക്കാൻ...." അനു അപ്പോഴ അവൾ ദേഹത്തു സാരി ഇല്ലാത്ത കാര്യം ശ്രദ്ധിക്കുന്നത്....പെട്ടന്ന് തന്നെ കുനിഞ്ഞു സാരി എടുത്തു മാർ മറച്ചു.... "സോ...സോറി മ..മാഷേ....ഇനി എന്ത് ചെയ്യും...എനിക്ക് സാരി ഉടുക്കാൻ അറിയില്ല...." മീനു "ഉടുക്കാൻ അറിയില്ലെങ്കിൽ എന്തിനാടി ഇതൊക്കെ എടുത്തെ...ഇറങ്ങി പോ ഇവിടുന്ന്😡....

" മാഷ് "ഞാനെങ്ങനെ ഈ കോലത്തിൽ പുറത്തിറങ്ങും അവിടെ എല്ലാരും ഉണ്ടാവില്ലേ..." മീനു "എന്ന ഞാൻ പോയി ആരെയെങ്കിലും സാരി ഉടുപ്പിക്കാൻ ഇങ്ങോട്ട് പറഞ്ഞു വിടാം..." മാഷ് "അതിന് അവരൊക്കെ അവിടെ ബിസിയ....അത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ നിൽകുന്നേ...അല്ലെങ്കിൽ എപ്പോഴോ ഇത് ആരോട്ടലും ഉടുപ്പിച്ചിരുന്നു..." മീനു "ഹോ....ഷിറ്റ്... ഇനി എന്ത് ചെയ്യും...." മാഷ് "മാഷേന്നെ ഒന്ന് സാരി ഉടുക്കാൻ ഹെല്പ് ചെയ്യോ...." മീനു "ഞാനോ😲😲" അനു "ഹാ മാഷേന്നെ...." മീനു "എനിക്ക് സാരി ഉടുപ്പിക്കാനൊന്നും അറിയില്ല...." മാഷ് "മാഷ് u ട്യൂബിൽ നോക്കി ഉടുക്കാൻ ഒന്ന് ഹെല്പ് ചെയ്താൽ മതി...." മീനു "പണ്ടാരം....വേറെ നിവർത്തി ഇല്ലല്ലോ...ഹ്മ്മ..വാ സഹായിക്കാം...." മാഷ് മീനു പെട്ടന്ന് തന്നെ u ട്യൂബിൽ സാരി എടുക്കുന്ന വീഡിയോ on ചെയ്തു രണ്ടു പേർക്കും കാണാവുന്ന തരത്തിൽ ടേബിളിൽ വച്ചു...... രണ്ടും കൂടെ സാരി ഉടുപ്പ് തുടങ്ങി.... "ഇത് പിടിക്ക്....അവിടെ പിടിക്ക് മീനു....ഇന്ന ഈ പിൻ പിടിക്ക്...." എന്നൊക്കെ പറഞ്ഞു അനു നല്ല ഉടുപ്പിക്കലിൽ ആണ്.... ഒരുവിധം ഒന്ന് സെറ്റ് ആക്കി...ഇനി താഴെ നേറി എടുക്കണം...അനു നേറി എടുത്തൊണ്ടിരുന്നപ്പോൾ മീനു അനുവിന്ടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.... ഹ്മ്മ ഇന്ന് സുന്ദരനായിട്ടുണ്ട്...വെറുതെയല്ല രമ്യ ഈ മുതലിനെ ഇഷ്ടപ്പെടുന്നെ...

ആരായാലും ഒന്ന് ഇഷ്ടപ്പെട്ടു പോവും...നെറ്റിയിലേക്ക് ചാഞ്ഞു കിടക്കുന്ന ബ്ലാക്ക്‌ മുടിയും നല്ല കാപ്പി കണ്ണുകളും പിന്നെ അസ്സൽ ഡ്രിം ചെയ്തു വെച്ച താടിയും...സിക്സ് പാക്ക് ബോഡിയും...നല്ല സ്വഭാവവും പെരുമാറ്റവും....ഉഫ്... ഇതൊക്കെ പോരെ..... ആഹാ മാഷും ഇന്ന് ബ്ലാക്ക്‌ ആണേലോ...ഞാനും ബ്ലാക്ക്‌...എനിക്ക് വയ്യ....ശേ ഞാനിത് എന്തോക്കെയ ചിന്തിക്കുന്നെ...രമ്യയും മാഷും അല്ലെ ബ്ലാക്ക്‌ കോമ്പിനേഷൻ വേണ്ടേ...ഇതിപ്പോ ഞാനും മാഷും ആയല്ലോ...ഹാ സാരല്ല...ഒരു പ്രവിശ്യമല്ലേ.... ഇതും ചിന്തിച്ചു മീനു ഒന്ന് നിശ്വാസിച്ചു അനുവിന്ടെ മുഖത്തേക്ക് നോക്കിയപ്പോ അവൻ പിൻ പല്ല് കൊണ്ട് കടിച്ചു പിടിച്ചു നല്ല നേറി ഉടുക്കലിലാ....നേറി ഉടുത്തു കഴിഞ്ഞു വീഡിയോയിൽ കണ്ട പോലെ അനു അതെടുത്തു മീനുവിന്ടെ അടിവയറിന്ടെ അവിടുത്തെ സരിയുടെ ഇടയിൽ കയ്യിട്ടു ഫിറ്റ് ചെയ്‌തു നിറുത്തി.... പെട്ടന്ന് അനുവിന്ടെ കൈ തന്ടെ നക്നമായ അടിവയറിൽ തട്ടിയപ്പോൾ മീനു ഒന്ന് ഉയർന്നു പൊങ്ങി.... അനുവും ആകെ ഞെട്ടി കൊണ്ട് നിൽക്കുവാണ്.... അവൻ വീഡിയോയിൽ കണ്ട പോലെ ആ ഫ്ലോവിയിൽ അങ്ങനെ അറിയാതെ ചെയ്തു പോയതായിരുന്നു.... മീനു കണ്ണും തള്ളി അനുവിനെ നോക്കി നിൽപ്പാണ്..... "സോറി...സോറി മീനു...ഞാ...ഞാൻ വി...വിഡിയോ...."

അനു വാക്കുകൾക്കായി പരതി കൊണ്ടിരുന്നു.... മീനു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.... അനു പെട്ടന്ന് തന്നെ ഡോർ തുറന്നു മുറിയിൽ നിന്നു പോയി...അപ്പോഴും മീനു അങ്ങനെ തന്നെ നിന്നു.... പിന്നെ ഒരുവിധം ബോധം വന്നപ്പോൾ അനു നേറി ഉടുത്തത്തിൽ ഒരു പിൻ കുത്തി കൊണ്ട് സാരി ഒക്കെ ശെരിയാക്കി വയർ കാണാത്ത വിതം ഇട്ടു കൊണ്ട് തന്ടെ മുറിയിലേക്ക് നടന്നു.... അവിടെ എത്തിയപ്പോൾ ശ്രുതിയും രമ്യയും ഇപ്പോഴും സാരി കൊണ്ട് നിന്ന് ഡാൻസ് കളിക്കുവാണ്.... മീനു അതൊന്നും ശ്രദ്ധിച്ചിരുന്നില്ല....അവളെ മനസ് മുഴുവൻ നേരത്തെ ഉണ്ടായ സംഭവങ്ങളിൽ ആയിരുന്നു....എന്തോ അറിയാതെ തന്നെ അവളിൽ ഒരു പുഞ്ചിരി മോട്ടിട്ടു.... "ടി...മീനു...ശേ..ഇതിനെന്താ ചെവിയും കേൾക്കില്ലേ....എടി മീനു...നിന്നെയാടി വിളിക്കുന്നെ....." രമ്യ പോയി അവളെ കുലുക്കി വിളിച്ചതും മീനു ബോധ മണ്ഡലത്തിലേക്ക് വന്നു.... "ഏഹ്...എന്താ...." മീനു "നിയെന്താടി ഞാൻ വിളിച്ചിട്ട് കേൾക്കാതെ ഇളിച്ചു കൊണ്ട് നിന്നിരുന്നെ...അല്ല നിനക്ക് ആരാ സാരി ഉടുത്തു തന്നെ...നല്ല ഭംഗി ഉണ്ടല്ലോ....ആരാടി ആൾ...ഞങ്ങൾക്ക് കൂടി ഒന്ന് ഉടുപ്പിക്കാനാ... ഞാൻ എത്ര ഉടുത്തിട്ടും ശരിയാവുന്നില്ല...." രമ്യ മീനു അതിന് അനുവിന്ടെ പേര് പറയാൻ നിന്നതും പിന്നെ എന്ത് കൊണ്ടോ പറഞ്ഞില്ല....

"ആ...അത് ഞാൻ u ട്യൂബിൽ നോക്കി എടുത്തത....." മീനു "ആണോ എന്ന ഞങ്ങളെ ഒന്ന് സഹായിക്കെ...." ശ്രുതി "അപ്പോ രമ്യക്ക് അല്ലെ ഉടുക്കാൻ വെയ്ക്കും എന്നു പറഞ്ഞേ...." മീനു "ഈ😁വെയ്ക്കുമായിരുന്നു...പക്ഷെ ഇപ്പോൾ ഉടുത്തിട്ട് എന്തോ ശരിയാവുന്നില്ല..." രമ്യ "ഹ്മ്മ...." മീനു ഒന്ന് മൂളി.... മീനു അവരെ രണ്ടിനെയും സാരി ഉടുക്കാൻ സഹായിച്ചു....പിന്നെ അവൾ miroril വന്നു തന്ടെ മുടി നല്ല സ്റ്റായിൽ ആയി കെട്ടി വച്ചു.... കണ്ണിൽ നല്ല ഭംഗിയായി കൺ മഷി വരഞ്ഞു.....മുഖത്തു ഇച്ചിരി പുട്ടിയും ഇട്ടു....കല്യാണമല്ലേ😝വായി നോക്കാനുള്ളത....കഴുത്തിൽ ഒരു സിംപിൾ ചെയ്ൻ ഇട്ടു....കാതിൽ ബ്ലാക്കും ഗോൾഡൻ കളറും ഉള്ള നീളൻ കമ്മലും പിന്നെ ഒരു ബ്ലാക്ക്‌ കളർ കുഞ്ഞു പൊട്ട് കൂടെ തൊട്ട് സുന്ദരി ആയി തന്നെ ഒരുങ്ങി.... "ഹോ എന്ടെ മീനു ഇപ്പൊ നിന്നെ കാണാൻ എന്ത് ബങ്ങിയ...." ഈ പറഞ്ഞത് വേറെ ആരുമല്ല ട്ടോ... ഈ ഞാൻ തന്നെയാ....ഹിഹി...അല്ലാതെ എന്നൊയൊക്കെ ആര് പോക്കന.... "ടി മീനു മതി അതിന്ടെ മുന്നിൽ നിന്നതു നിയൊന്ന് ഇങ്ങോട്ട് മാറി നിന്നെ...ഞാൻ ഒന്ന് റെഡി ആവട്ടെ....." ഇതും പറഞ്ഞു ശ്രുതി മീനുവിനെ കണ്ണടിയുടെ മുന്നിൽ നിന്ന് തള്ളി മാറ്റി ഒരുങ്ങാൻ തുടങ്ങി...മീനു അവളെ നോക്കി ചിരി കൊട്ടി ലച്ചു റെഡി ആവുന്ന മുറിയിലേക്ക് വിട്ടു....

"ആഹാ കല്യാണ പെണ്ണിന്റെ ഒരുക്കം കഴിഞ്ഞോ...." മീനു "മീനു😲 എടി പിശാശ്ശേ ഇതിപ്പോ ഞാനാ നിയ കല്യാണ പെണ്ണ്...ഹോ എന്ത് സുന്ദരിയ നി..." ലച്ചു "ശ്യോ🙈പൊടി പിശാശ്ശേ...." മീനു "എങ്ങോട്ട് പോവാൻ ...." ലച്ചു "നിന്ടെ ശിവേട്ടന്ടെ വീട്ടിലേക്ക് പൊക്കോ...." മീനു "അതിന് അങ്ങേര് ആദ്യം എന്ടെ കഴുത്തിൽ താലി കേട്ടട്ടെ...എന്നിട്ട് വേണം പോവാൻ..." ലച്ചു . "അയ്യോട പെണ്ണിന്റെ ഒരു ആക്രാന്തം... ഈ ആക്രാന്തം ഒന്നും first നെറ്റിൽ കാട്ടല്ലേ...." മീനു "പൊടി...." ലച്ചുവിന് അത് പറഞ്ഞപ്പോൾ ആകെ നാണം വന്നിരുന്നു.... മജന്ത കളർ സാരിയിൽ ലച്ചു സുന്ദരി ആയിരുന്നു...അവൾക്ക് ആ കളറും സാരിയും നന്നായി ഇണങ്ങുന്നുണ്ടായിരുന്നു...പിന്നെ കണ്ണൊക്കെ എഴുതി ബുട്ടീഷൻ ഒന്ന് കൂടെ സുന്ദരി ആക്കിയിട്ടുണ്ട് പെണ്ണിനെ.... "ഒരുക്കം കഴിഞ്ഞില്ലേ മോളെ...." അപ്പോഴാണ് ലച്ചുവിന്ടെ 'അമ്മ അവിടേക്ക് ഇതും ചോദിച്ചു കൊണ്ട് വന്നത്... "ഒരുക്കമൊക്കെ കഴിഞ്ഞിട്ടുണ്ട് വല്യമ്മേ..." മീനുവാണ് അതിന് മറുപടി പറഞ്ഞത്...അവർ മീനുവിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ലച്ചുവിന്ടെ അടുത്തേക്ക് ചെന്നു...

"സുന്ദരി ആയിട്ടുണ്ട് എന്ടെ മോൾ...." എന്നും പറഞ്ഞു കണ്ണ് നിറച്ചു....എന്നിട്ട് കുറച്ചു കൺ മഷി എടുത്തു അവളെ ചെവിയുടെ പിറകിൽ തേച്ചു... "അതെന്താ വല്യമ്മേ ഞാൻ സുന്ദരി ആയിട്ടില്ലേ അപ്പോ...." മീനു കള്ള ദേഷ്യം നടിച്ചു കൊണ്ട് ചോദിച്ചു... "സുന്ദരി ആയിട്ടില്ലെന്നോ...എന്ടെ കാന്താരിയും സുന്ദരി ആയിട്ടുണ്ട്...ആരെയും കണ്ണ് തട്ടാതിരിക്കട്ടെ..." എന്നും പറഞ്ഞു മീനുവിന്ടെ ചെവിടെ പിറകിലും കൺ മഷി തേച്ചു കൊടുത്തു...അപ്പോഴേക്ക് ശ്രുതിയും രമ്യയും ഒരുങ്ങി കൊണ്ട് അവിടേക്ക് വന്നു.... "മക്കളെ താഴേക്ക് പോവ..." വല്യമ്മ പറഞ്ഞ പ്രകാരം അവർ ലച്ചുവിനെയും കൊണ്ട് താഴേക്ക് ഇറങ്ങി....സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന അവരിൽ ആയിരുന്നു അപ്പോ താഴെ ഉള്ള എല്ലാവരുടെയും ശ്രദ്ധ.... മീനുവിനെ കണ്ട അനുവിന്ടെ കണ്ണ് ബുൾ സായ് പോലെ ആയി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story