❤️എന്റെ മാഷ് 2❤️ : ഭാഗം 28

ente mash two

രചന: AADI

ദൈവമേ...ഈ വരുന്നത് മീനു തന്നെയാണോ....ഹോ എന്ത് ഭംഗിയ ഈ പെണ്ണിനെ കാണാൻ.... ചെ അനു നിയിത് എന്തോക്കെയ ചിന്തിക്കുന്നെ....ചെ.... അനു പെട്ടന്ന് തന്നെ മീനുവിൽ നിന്ന് മുഖം തിരിച്ചു..... മീനു ഇളിച്ചു കൊണ്ട് അവരെയൊക്കെ അടുത്തേക്ക് വന്നു....ശ്യാം രമ്യനെ കണ്ടു ആകെ ഞെട്ടി നിക്കുവാണ്...ആദ്യമായിട്ടാണ് അവളെ നല്ല കോലത്തിൽ അവൻ കാണുന്നെ.... ലച്ചു അപ്പൂപ്പന്റെ അടുത്തു പോയി അനുഗ്രഹം വാങ്ങിച്ചു...പിന്നെ അമ്മൂമ്മ....അങ്ങനെ മുതിർന്ന എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചു...ലച്ചുവിന്ടെ അമ്മയും അച്ഛനും അവളെ കെട്ടിപിടിച്ചു.... "എന്ന ഇനി വെഴുകിക്കേണ്ട...അമ്പലത്തിലേക്ക് പോവാം...ശിവനും വീട്ടുകാരും അവിടെ എത്തിയിട്ടുണ്ട്..." പെട്ടന്ന് ശ്യാമിന്ടെ അച്ഛൻ അവിടെ വന്നു പറഞ്ഞതും എല്ലാവരും വണ്ടിയിൽ കയറാൻ തുടങ്ങി... മീനുവുo ശ്രുതിയും മഹേഷും ശ്യാമും രമ്യയും അനുവും രജീഷും ഒരു വണ്ടിയിൽ ആണ് കയറിയത്....ലച്ചു അവളെ അച്ഛൻടെയും അമ്മയുടെയും കൂടെ ആയിരുന്നു.... അങ്ങനെ എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു..... അമ്പലത്തിൽ എത്തിയതും മീനു പെട്ടന്ന് തന്നെ കാറിൽ നിന്നിറങ്ങി ലച്ചുവിന്ടെ അടുത്തേക്ക് ചെന്നു.... കാമറ മാൻ എല്ലാതും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു....കുറെ ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു...

ലച്ചുവിന്ടെ വീട്ടുകാർ വന്നതറിഞ്ഞു ശിവന്റെ വീട്ടുകാരൊക്കെ അമ്പലത്തിന് പുറത്തേക്ക് വന്നു അവരെ സ്വാഗതം ചെയ്തു....ശിവൻ എത്തി വലിഞ്ഞു ലച്ചുവിനെ നോക്കുവാണ്.... "ആളിയോ...അവൾ അളിയന്റെ അടുത്തേക്ക് തന്നെയാണ് വരുന്നത്...ആക്രാന്തം വേണ്ട..." അനു മെല്ലെ ശിവന്റെ അടുത്തു പോയി പറഞ്ഞു... ശിവൻ അനുവിനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു....അപ്പോഴേക്ക് ലച്ചു അമ്പലത്തിൽ കയറിയിരുന്നു... "മുഹൂർത്തതിന് സമയമായി കുട്ടികൾ അവിടെ കയറി ഇരിക്യ..." ഒരു പൂജാരി വന്നു പറഞ്ഞതും ലച്ചുവും ശിവനും മണ്ഡബത്തിലെ ഇരിപ്പിടത്തിൽ ഇരുന്നു....ലച്ചു ശിവനെ ഒന്ന് നോക്കി അതേ സമയം തന്നെ ശിവനും ലച്ചുവിനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു....ലച്ചുവിന് ആകെ നാണമായി...അവൾ വേഗം തല താഴ്ത്തി ഇരുന്നു.... അങ്ങനെ മന്ത്രോച്ചാരങ്ങൾ തുടത്തി.... "ഇന്ന താലി...." ശിവന്റെ കയ്യിൽ താലി കൊടുത്തതും അവൻ അത് ലച്ചുവിന് അണിഞ്ഞു....എല്ലാവരും അവരെ ദേഹത്തേക്ക് പോവേറിഞ്ഞു കൊണ്ടിരുന്നപ്പോൾ രജീഷ് മാഷ് പൂവേറിഞ്ഞത് ശ്രുതിയുടെ ദേഹത്തെക്കായിരുന്നു....

താലി കേട്ടു സിന്ദൂരവും തൊട്ടു കഴിഞ്ഞു ഏഴ് പ്രാവിശ്യം മണ്ഡബത്തിന് ചുറ്റും പ്രദിക്ഷണം വച്ചു....... മീനു ചിരിച്ചു കൊണ്ട് ഒക്കെ നോക്കി നിക്കുന്നുണ്ടായിരുന്നു....ശ്രുതി രജീഷ് മാഷിനെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുവായിരുന്നു....രജീഷ് മാഷും മോഷമല്ലായിരുന്നു.... "നമുക്കും വേണ്ടേ...." രജീഷ് മാഷ് ചുണ്ടനാക്കി കൊണ്ട് ശ്രുതിയോട് ചോദിച്ചു... അതിന് ശ്രുതി നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.... അങ്ങനെ അതൊക്കെ കഴിഞ്ഞു നല്ല സദ്യയും കഴിച്ചു ഫോട്ടോ ഷൂട്ടും കഴിഞ്ഞു...ഇനി ലച്ചു ശിവന്ടെ വീട്ടിലേക്ക് പോകുവാണ്... എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ടിരിക്കുവാ.... ലച്ചുവിന് നല്ല സങ്കടം വന്നു...അവൾ തന്ടെ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കരഞ്ഞു....അവരോടൊക്കെ യാത്ര പറഞ്ഞു മീനുവിന്ടെയും ശ്രുതിയുടെയും രമ്യടെയും അടുത്തേക്ക് വന്നു.... മീനു ലച്ചുവിനെ കെട്ടിപിടിച്ചു മെല്ലെ ചെവിയിൽ പറഞ്ഞു... "ഇന്നലെ എന്തൊക്കെയായിരുന്നു...മലപ്പുറം കത്തി...അമ്പും വില്ലും...കരയില്ല എന്നൊക്കെ പറഞ്ഞ ആളാ...നി കരയില്ല എന്നു പറഞ്ഞത് കൊണ്ട് ഞാനും ശ്രുതിയും രമ്യയും നിന്നെ കരയിക്കാൻ ഒക്കെ പ്ലാൻ ഇട്ടതായിരുന്നു... ഒക്കെ ഫ്ലോപ്പ് ആയല്ലോ..

.." അത് കേട്ടപ്പോൾ ലച്ചു കരച്ചിലിനിടയിലും ചിരിച്ചു കൊണ്ട് അവൾക്കൊരു കുത്തു വച്ചു കൊടുത്തു.......അത് കണ്ടു നിന്നവരും അറിയാതെ തന്നെ പുഞ്ചിരിച്ചു പോയി.... അനു ചിരിച്ചു കൊണ്ട് കണ്ണിമ ചിമ്മാതെ മീനുവിനെയും നോക്കി കൈ കെട്ടി കൊണ്ട് നിന്നു.... "അനുവേ...അവളെ ചോര ഇങ്ങനെ ഊറ്റി കുടിക്കാതെടാ..." രജീഷ് മാഷ് മെല്ലെ പറഞ്ഞു.... അനു രജീഷ് മാഷിനെ ഒന്ന് നോക്കിയ ശേഷം മീനുവിലുള്ള നോട്ടം തെറ്റിച്ചു.... അങ്ങനെ ലച്ചു എല്ലാവരോടും യാത്ര പറഞ്ഞു ശിവന്റെ വീട്ടിലേക്ക് പുറപ്പെട്ടു...... ഇനി വെയ്കുന്നേരം ശിവന്ടെ വീട്ടിൽ റിസപ്ഷൻ ഉണ്ടാവുന്നത് കൊണ്ട് മീനുവും വീട്ടുകാരും പെട്ടന്ന് തന്നെ തറവാട്ടിലേക്ക് തിരിച്ചു.... ********** "മീനു...നിയൊന്ന് കണ്ണാടിയുടെ ഫ്രണ്ടിൽ നിന്ന് മറുവോ..." ശ്രുതി "ഇല്ല....നി വേണമെങ്കിൽ രമ്യടെ മുറിയിലെ mirroril പോയി നോക്കിക്കോ..." ഇതും പറഞ്ഞു മീനു വീണ്ടും അവളെ പണി തുടങ്ങി.... വെയ്കുന്നേരത്തെ റിസപ്ഷനു പോകാൻ വേണ്ടി റെഡി ആവുകയാണ് എല്ലവരും...

മീനു ഒരു ഗോൾഡൻ കളർ സാരി ആണ് ഉടുത്തിരുന്നെ...രാവിലത്തെ സാരി ഉടുപ്പിൽ തന്നെ അവൾ ഒരുവിധം സാരി ഉടുക്കാൻ പഠിച്ചിരുന്നു.... അങ്ങനെ മീനുവിന്ടെ ഒരുക്കം കഴിഞ്ഞു അവൾ നേരെ രമ്യടെ മുറിയിലേക്ക് വിട്ടു... "കഴിഞ്ഞില്ലേ..." മീനു ഇതും ചോദിച്ചു കൊണ്ട് രമ്യടെ മുറിയിലേക്ക് കയറി.... "ഹാ കഴിഞ്ഞു മീനു..." എന്നും പറഞ്ഞു ലിപ് സ്റ്റിക് കൂടെ ഇട്ടു രമ്യ മീനുവിന് നേരെ തിരിഞ്ഞു... "അല്ല എവിടെ ശ്രുതി..." മീനു "അവൾ ഇവിടുന്ന് നിന്ടെ അടുത്തേക്ക് ആണെന്ന് പറഞ്ഞു വന്നല്ലോ...നി കണ്ടില്ലേ..." രമ്യ "എന്ടെ അടുത്തേക്കോ...ഞാൻ കണ്ടില്ല..." മീനു "ആണോ എന്ന അവൾ താഴേക്ക് പോയിട്ടുണ്ടാവും..." രമ്യ "ഹാ ശെരിയ...അല്ല നിയിന്ന് നിന്ടെ ഇഷ്ടം മാഷിനോട് പറയുന്നില്ലേ..." മീനു "ഇന്ന് വേണോ..." രമ്യ "വേണം...ഇനിയും വെഴുകിക്കാൻ പാടില്ല..." മീനു "ഹ്മ്മ..." രമ്യ "മൂളിയ പോര പറയണം..." മീനു "ഉത്തരവ്..." രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞതും മീനുവും ചിരിച്ചു...... ******** ഇതേ സമയം ശ്രുതി.... രമ്യടെ മുറിയിൽ നിന്ന് ഒരുങ്ങി മീനുവിന്ടെ അടുത്തേക്ക് പോവുമ്പോഴാണ് അടുത്തുള്ള ഒരു മുറിയിൽ നിന്ന് ഒരു കൈ വന്നു അവളെ വലിച്ചു ഒരു മുറിയിലേക്ക് ഇട്ടത്.... ശ്രുതി ഞെട്ടി കൊണ്ട് തന്നെ വലിച്ച ആളെ നോക്കി.... അപ്പോ അതാ രജീഷ് മാഷ് ഇളിച്ചു കൊണ്ട് ശ്രുതിയെ നോക്കി നിക്കുന്നു...

"ഹോ എന്ടെ ഏട്ട... എന്തിനാ എന്നെ ഇങ്ങനെ വലിച്ചെ... കണ്ടോ ഇപ്പോ എന്ടെ ലഹങ്ക ആകെ കുളമായി..." ശ്രുതി സ്ഥാനം തെറ്റിയ ലഹങ്കയുടെ ഷാൾ എടുത്തു ശേരിക്ക് ഇട്ടു കൊണ്ട് പറഞ്ഞു... "അത് സാരമില്ല...നിന്നെയൊന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയാ ഞാൻ വലിച്ചെ..." എന്നും പറഞ്ഞു ശ്രുതിയുടെ അരക്കെട്ടിൽ പിടിച്ചു തന്നോട് ചേർത്തു നിറുത്തി അവളെ മുഖത്തേക്ക് ഒന്ന് ഊതി... ശ്രുതി ഒന്ന് മുഖം വെട്ടി രജീഷ് മാഷിനെ ചുണ്ടു കൂർപ്പിച്ചു കൂർപ്പിച്ചു നോക്കി.... "നിയിങ്ങനെ നോക്കല്ലേ പെണ്ണേ...അല്ലെങ്കിൽ തന്നെ കണ്ട്രോൾ പോയി നിക്കുവാ..." രജീഷ് "അച്ചോടാ...സാരമില്ല..." ശ്രുതി രജീഷ് മാഷ് പതിയെ അവളെ ലഹങ്കയുടെ ശാളിനുള്ളിൽ കൂടി അവളെ നക്നമായ വയറിൽ തൊട്ടു....ശ്രുതി ഞെട്ടി കൊണ്ട് രജീഷ് മാഷിനെ നോക്കി... രജീഷ് മാഷ് വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് അവളെ മുഖത്തിന് നേരെ തന്ടെ മുഖം അടുപ്പിച്ചു പതിയെ അവളെ അധരങ്ങൾ കവർന്നു.... ശ്രുതി കുറെ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും അതൊന്നും നടന്നില്ല....പിന്നെ പതിയെ അവളും അതിൽ ലയിച്ചു പോയിരുന്നു... രണ്ടാളും പരസ്പരം ചുണ്ടുകൾ കൊണ്ട് മത്സരിക്കുമ്പോഴാണ് പെട്ടന്ന് ഡോറിൽ കൊട്ട് കേട്ടത്....ഇരുവരും ഞെട്ടി കൊണ്ട് ഡോറിലേക്ക് നോട്ടം പായിച്ചു..

. "രജി... മോനെ...." രജീഷ് മാഷിന്റെ 'അമ്മ ആയിരുന്നു... ശ്രുതിയുടെ ഉള്ളിൽ ഭയം കൊണ്ട് നിറഞ്ഞു. "ഏട്ട...ഇനി നമ്മൾ എന്ത് ചെയ്യും...'അമ്മ എങ്ങാനും എന്നെ ഈ മുറിയിൽ കണ്ടാൽ എന്താ കരുത..." ശ്രുതി വേവലത്തിയോടെ ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞു... അതേ വേവലാതി രജീഷ് മാഷിലും ഉണ്ടായി "ഒന്നുമുണ്ടാവില്ല...നി പോയി ബാത്‌റൂമിൽ കയർ..ഞാൻ ഡോർ തുറന്നു അമ്മയോട് എന്താണെന്ന് ചോദിക്കാം..." രജീഷ് മാഷ് "ഏട്ട...." "പറയുന്നത് കേൾക്ക് ശ്രുതി...ഹ്മ്മ.....പോ..." " ഇതും പറഞ്ഞു രജീഷ് മാഷ് അവളെ നോക്കി...ശ്രുതി ഒന്ന് രാജീഷിനെ നോക്കിയ ശേഷം ബാത്‌റൂമിൽ കയറി...രജീഷ് പോയി പുറത്തു നിന്ന് ബാത്റൂമിന്റെ ഡോറടച്ചു.... "മോനെ....രജി...." 'അമ്മ വീണ്ടും ഡോറിൽ കൊട്ടിയതും രജീഷ് പോയി ഡോർ തുറന്നു...തന്റെ വെപ്രാളം 'അമ്മ അറിയാതിരിക്കാൻ രജീഷ് മാഷ് നന്നേ ശ്രദ്ധിച്ചിരുന്നു.... "എവിടെയായിരുന്നു നി...ഞാൻ എത്ര സമയമായി വിളിക്കുന്നു..." "ആ..അത് അമ്മേ ഞാൻ ഡ്രെസ് change ചെയ്യുവായിരുന്നു..." രജീഷ് "എന്ന അതൊന്ന് നിനക്ക് പറഞ്ഞു കൂടെ..." 'അമ്മ "അത് ഞാൻ കെട്ടില്ലായിരുന്നു..." 'അമ്മ രജീഷ് മാഷിനെ ഒന്ന് സൂക്ഷിച്ചു നോക്കി.... "നിയെന്തിനാട ഇങ്ങനെ പരിഭ്രമിക്കുന്നെ..." അത് കേട്ടു രജീഷ് ഒന്ന് ഞെട്ടി...

"പരിഭ്രമിക്കെ...ആര് അമ്മക്ക് തോന്നുന്നത..." ഞെട്ടൽ മറച്ചു വച്ചു കൊണ്ട് അമ്മയോട് പറഞ്ഞു... "ഹ്മ്മ...എന്ന നിന്ടെ ഒരുക്കം കഴിഞ്ഞെങ്കിൽ വാ...പോകാൻ സമയമായി..." 'അമ്മ ഒന്ന് അമർത്തി മൂളി അവനെ നോക്കി കൊണ്ട് പറഞ്ഞു പോയി.... 'അമ്മ പോയതും രജീഷ് നെഞ്ചിൽ കൈ വെച്ചു... "അതേയ്..." പെട്ടന്ന് ശ്രുതി ബാക്കിൽ വന്നു തൊണ്ടിയതും അമ്മേ എന്നു രജീഷ് മാഷ് അറിയാതെ അലറി.... അത് കേട്ട 'അമ്മ പോയ സ്പീഡിൽ തിരിച്ചു വന്നു.... 'അമ്മ വരുന്നത് കണ്ടതും ശ്രുതി പെട്ടന്ന് തന്നെ മാറി നിന്നു.... "എന്താടാ...എന്തിനാ അലറിയെ..." "അത്..അമ്മേ ഞാ...ഞാൻ എന്ടെ കൈ...." "എന്തൊക്കെയാടാ നി പറയുന്നേ...എന്താ കാര്യം എന്നു വെച്ചാൽ തെളിച്ചു പറയ്..." അമ്മ "അതൊന്നുമല്ല അമ്മേ...എന്ടെ കൈ ഒന്ന് ജസ്റ്റ് ഇവിടെ തട്ടിയത..." "ഹ്മ്മ...." 'അമ്മ പോയതും രജീഷ് മാഷ് ശ്രുതിയെ നോക്കി പല്ല് കടിച്ചു... "ഈ...ഞാൻ 'അമ്മ പോയോ അറിയാൻ വേണ്ടി തൊണ്ടിയത..." ശ്രുതി ഇളിച്ചു കൊണ്ട് പറഞ്ഞു... "പോടി...." ആ പൊടി കേട്ടതും ശ്രുതി അവിടുന്ന് ഇറങ്ങി താഴേക്ക് ഓടി.... അവളെ പോക്ക് കണ്ടു രജീഷ് മാഷ് അറിയാതെ പൊട്ടി ചിരിച്ചു പോയി....അതും കണ്ടു കൊണ്ടാണ് മഹേഷ് വന്നത്.... "എന്താടോ ചങ്ങലക്ക് ഇടേണ്ടി വരോ...ഒറ്റയ്ക്ക് നിന്ന് ചിരിക്കുന്നൊക്കെ ഉണ്ടല്ലോ..."

മഹേഷ് മഹേഷിന്റെ ശബ്ദം കേട്ടതും രജീഷ് ചിരി നിറുത്തി അവനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു മുറിയുടെ അകത്തേക്ക് കയറി.... മഹേഷ് ഇവനിത് എന്ത് പറ്റി എന്നു സ്വയം ചോദിച്ചു കൊണ്ട് താഴേക്ക് പോയി.... ******* "രമ്യ എന്ന നമുക്ക് താഴേക്ക് പോകാം..."മീനു "ഹാ വാ..." അവർ താഴേക്ക് എത്തിയപ്പോൾ തന്നെ ബാക്കി ഉള്ളവരൊക്കെ ഒരുങ്ങി നിക്കുന്നുണ്ടായിരുന്നു....മീനുവിന്ടെ കണ്ണ് അറിയാതെ തന്നെ അനുവിന് നേരെ പോയി...അവൻ ഒരു ബ്ലാക്ക്‌ പാന്റും വൈറ്റ് ഷർട്ടും ഇട്ടു അവിടെ നിൽക്കുന്നുണ്ടായിരുന്നു.... "ശേ ഞാൻ എന്തിനാപ്പോ മാഷിനെ നോക്കി...രമ്യടെ മാശല്ലേ അത്...രമ്യ എങ്ങാനും ഞാൻ നോക്കുന്നത് കണ്ടാൽ എന്താ കരുത...." മീനു തന്ടെ മനസിനെ ശാസിച്ചു കൊണ്ട് രമ്യനെ നോക്കിയപ്പോൾ അവൾ അനുവിനെ കണ്ണിമ ചിമ്മാതെ നോക്കുന്നതാണ് കണ്ടത്....വെറുതെ ഒന്ന് അനുവിനെ നോക്കിയപ്പോൾ അവനവളെ തറപ്പിച്ചു നോക്കുന്നതും കണ്ടു.... അനുവിന്ടെ നോട്ടം കണ്ടിട്ടും രമ്യ അവനെ തന്നെ നോക്കുവായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story