❤️എന്റെ മാഷ് 2❤️ : ഭാഗം 29

ente mash two

രചന: AADI

【അനു】 ഈ രമ്യ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ....വന്ന അന്ന് തൊട്ട് തുടങ്ങിയതാണല്ലോ ഇവളെ ഈ നോട്ടം....ശേ അവളെ നോട്ടം കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു.... ഇവിടെ നിന്ന് ഇപ്പൊ ഒന്നും പറയാനും പറ്റാത്ത അവസ്ഥ ആണേലോ.... അനു എത്ര തന്നെ അവളെ ദേഷ്യത്തിൽ നോക്കിയിട്ടും അവൾ അതൊന്നും വകവെക്കാതെ പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു അവന്ടെ ദേഷ്യം ഒന്ന് കൂടെ കൂടി.... പെട്ടന്നാണ് അനുവിന്ടെ നോട്ടം രമ്യടെ അടുത്തുള്ള മീനുവിലേക്ക് പോയത്... അവളെ കണ്ടപ്പോൾ അറിയാതെ തന്നെ അവന്ടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....അനു കണ്ണിമ ചിമ്മാതെ അവളെ അങ്ങനെ നോക്കി നിന്നു.... പെട്ടന്ന് അങ്ങോട്ട് നോക്കിയ മീനുവും അറിയാതെ അനുവിന്ടെ നോട്ടത്തിൽ ലയിച്ചു പോയി...അവൾ പെട്ടന്ന് തന്നെ ബോധോദയം വന്ന പോലെ നോട്ടം തെറ്റിച്ചു.... അനു പക്ഷേ അതൊന്നും കാര്യമാക്കിയിരുന്നില്ല.... എന്തൊരു അഴകാണ് ഈ പെണ്ണ്....അവളെ നോട്ടവും ചിരിയും ഒക്കെ എന്ടെ മനസിൽ ആണ് പതിയുന്നെ...അവളെ ഓരോ ചിരിയും എനിക്ക് വേണ്ടിയുള്ളതാണെന്നു പോലും തോന്നി പോവാണ്.... "അനു നിയിങ്ങനെ ഒന്നിനെ നോക്കി നിന്നിട്ട് കിട്ടിയതോന്നും പോരെ..."

പെട്ടന്ന് മനസിൽ അങ്ങനെ ഒരു ചോദ്യം ഉയർന്നതും താനേ അനു മീനുവിലുള്ള നോട്ടം തെറ്റിച്ചു അലസമായി അങ്ങോട്ടുമിങ്ങോട്ടും നോക്കി കൊണ്ടിരുന്നു... ********* "എടി രമ്യ നിന്ടെ മാഷിന്ന് സുന്ദരൻ ആയിട്ടുണ്ടല്ലോ...." മീനു രമ്യടെ ഷോള്ഡറിൽ തട്ടി കൊണ്ട് പറഞ്ഞു...അതിന് രമ്യ അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു... "ഹെലോ....നിങ്ങൾ രണ്ടും എന്താ ഈ കുശു കുശുക്കുന്നെ..." ശ്രുതി അവരെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... "ഞങ്ങൾ നിയിന്ന് എന്നത്തേക്കാളും ബോർ ആയിട്ടുണ്ട് എന്നു പറയുവായിരുന്നു😁" മീനു ഇളിച്ചു കൊണ്ട് പറഞ്ഞു... "പൊടി...എന്ടെ സൗന്ദര്യം കണ്ടിട്ട് നിനക്ക് അസൂയ കയറിയിട്ടല്ലേ..." ശ്രുതി "അയ്യോ...അസൂയ പെടാൻ പറ്റിയ സാദനം..." എന്നും പറഞ്ഞു കൊണ്ട് ശ്യാം അവിടേക്ക് വന്നു....എന്നിട്ട് അവരോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു... സംസാരം അവരോടാണെങ്കിലും കുറുക്കന്ടെ കണ്ണ് കോഴി കൂട്ടിലാണെന്നു പറഞ്ഞ പോലെ ശ്യാമിന്റെ കണ്ണ് രമ്യയിൽ തന്നെ ആയിരുന്നു...രമ്യ പക്ഷെ അതൊന്നും ശ്രദ്ധിക്കുന്നില്ലയിരുന്നു...അവൾ മറ്റേതോ ലോകത്തെന്ന പോലെ നിക്കുവാണ്....

അവരോരൊന്ന് പരസ്പരം സംസാരിക്കുമ്പോൾ അവിടേക്ക് മഹേഷും രജീഷും രംഗ പ്രവേശനം നടത്തി... "ആഹാ ആരാപ്പിത് പിച്ചക്കാരന്മാരോ..." അവരെ കണ്ട മീനു കളിയാലെ ചോദിച്ചതും രണ്ടു പേരും കൂടെ അവളെ ഇരു ചെവിയും പിടിച്ചു.... "ആ...ആ...വിട്... വിട്...." മീനു ചാടി കളിച്ചു കൊണ്ട് പറഞ്ഞതും ഇരുവരും വിട്ടു... അനു അവരെ കളിയൊക്കെ നോക്കി കൊണ്ട് ഒഴിഞ്ഞു നില്കുവായിരുന്നു...അവൻക്ക് എന്ത് കൊണ്ടോ അവരോടൊപ്പം കൂടാൻ തോന്നിയില്ല.... "അല്ല മക്കളെ ഇവിടെ നിന്ന് സംസാരിക്കാനാണോ പ്ലാൻ...നമുക്ക് പോകണ്ടേ..." പെട്ടന്ന് ലച്ചുവിന്ടെ അച്ഛൻ അങ്ങോട്ട് വന്നു പറഞ്ഞതും ഒക്കെ വേണം എന്ന് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി... അപ്പോഴാണ് മീനുവിന് തന്ടെ ഫോൺ എടുത്തില്ല എന്ന ഓർമ വന്നത്.... "അതേയ് ഞാനിപ്പോ വരാം...എന്ടെ ഫോൺ റൂമില...നിങ്ങൾ കയറീക്കോ.." ഇതും പറഞ്ഞു അവൾ മുറിയിൽ പോയി ഫോണും എടുത്തു താഴേക്ക് ഓടി....പുറത്തേക്ക് കടക്കാൻ നിന്നതും എതിരെ വന്ന അനുവുമായി കൂട്ടി മുട്ടി.......

"ഹോ എന്ടെ ദൈവമേ...നി എപ്പോ എന്നെ കണ്ടാലും വന്നിടിക്കുന്നുണ്ടല്ലോ...എന്തുവാടി..." അനു അവളെ ആകമൊത്തം നോക്കി കൊണ്ട് പറഞ്ഞു... "ഈ...ചൊറി മാഷേ പെട്ടന്ന് ഓടി വന്നപ്പോ അറിയാതെ തട്ടിയത..." നിഷ്കളങ്കമായി അവൾ പറയുന്നത് കേട്ടു അറിയാതെ തന്നെ അനു ചിരിച്ചു പോയി... മീനു അനുവിനെ നോക്കി കൊഞ്ഞനം കുത്തി ഓടി കാറിൽ കയറി...അനു ഒന്ന് ചിരിച്ചു വീട് പൂട്ടി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു നേരെ ശിവന്ടെ വീട്ടിലേക്ക് വിട്ടു.... ******* ശിവൻ & ലച്ചു അമ്പലത്തിൽ നിന്ന് സദ്യ ഒക്കെ ഉണ്ടു വന്നു വീട്ടിലേക്ക് വലത് കാൽ വെച്ചു ലച്ചു കയറി...ഓരോരുത്തർ വന്നു അവളെ പരിജയപ്പെട്ടുകൊണ്ടിരുന്നു...അവൾ എല്ലാവർക്കും ഓരോ ചിരി പാസാക്കി.... "ഹാ മതി മതി ഇനി പരിജയപെടൽ ഒക്കെ പിന്നെ മോൾ പോയി ഒന്ന് വിശ്രമിക്ക്...വെയ്കുന്നേരം റിസപ്ഷൻ ഉള്ളതല്ലേ..." ശിവന്ടെ അമ്മ വന്നു പറഞ്ഞതും അത് വഴി ഇത് കേട്ട് കൊണ്ട് വന്ന ശിവൻ ലച്ചുവിനെയും കൊണ്ട് മുറിയിലേക്ക് കയറി...അവൻ അവളെ കയ്യിൽ പിടിച്ചുള്ള പോക്ക് കണ്ടു 'അമ്മ ചിരിച്ചു കൊണ്ട് """ഈ ചെക്കന്ടെ ഒരു കാര്യം""" എന്നും പറഞ്ഞു പോയി..... ലച്ചു ശിവനെ ഒന്ന് നോക്കി കൊണ്ട് ആഭരണങ്ങൾ ഓരോന്നായി ഊരി കൊണ്ടിരുന്നു...ശിവൻ ഒരു ചിരിയാലെ അതെല്ലാം നോക്കി കൊണ്ടിരുന്നു..

.ലച്ചു ആഭരണങ്ങൾ എല്ലാം ഊരി എടുത്തു വച്ചു ഒരു ബാത് ടൗവലും എടുത്തു ബാത്റൂമിലേക്ക് കയറി ഫ്രഷ് ആയി ഇറങ്ങി... അവൾ ഇറങ്ങിയപ്പോൾ ശിവൻ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു... "ശിവേട്ട ഫ്രഷ് ആവുന്നില്ലേ..." ലച്ചു അവന്ടെ അടുത്തു വന്നു ചോദിച്ചതും അവനവളെ കയ്യിൽ പിടിച്ചു വലിച്ചു തന്ടെ മടിയിൽ ഇരുത്തി... ലച്ചു ഞെട്ടി കൊണ്ട് ശിവനെ തന്നെ നോക്കി....ശിവൻ വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് ലച്ചുവിന്ടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.... ലച്ചുവിന് ആ നോട്ടം കണ്ടിട്ട് ആകെ നാണം വന്നിരുന്നു....അതിനാൽ തന്നെ അവളെ തുടുത്ത കവിളുകൾ ചുവപ്പ് കളറായിരുന്നു... ശിവൻ അതെല്ലാം കണ്ണ് കൊണ്ട് ഒപ്പി എടുക്കുന്നുണ്ടായിരുന്നു... അവൻ ഒന്നും മിണ്ടാതെ അവളെ അരക്കെട്ടിൽ പിടിച്ചു ഒന്ന് കൂടെ തന്ടെ നെഞ്ചോട് അടുപ്പിച്ചു ഇരുത്തി അവളെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു... "ശിവേട്ട....എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ...." ലച്ചു "നിന്നെ ഇങ്ങനെ ഞാൻ ആദ്യമായിട്ടല്ലെ കാണുന്നെ...." ശിവൻ ആർദ്രമായി പറഞ്ഞു... "എങ്ങനെ കാണുന്നെ...."

ലച്ചു സംശയത്തോടെ ചോദിച്ചു... "ഇങ്ങനെ കുളിച്ചു ഈറനുള്ള മുടിയുമായി..." ശിവൻ അത് കേട്ട് ലച്ചു ഒന്നു പുഞ്ചിരിച്ചു.. ശിവൻ പതിയെ അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...ലച്ചു ഒന്ന് പിടഞ്ഞു കൊണ്ട് അവന്ടെ മുടിയിഴകളിൽ കൈ കോർത്തു.... ******** ശിവന്ടെ വീടിന്ടെ മുമ്പിൽ കാർ നിറുത്തിയതും എല്ലാവരും ഇറങ്ങി... മീനുവും ശ്രുതിയും രമ്യയുമൊക്കെ ആദ്യമായിട്ടായിരുന്നു ശിവന്ടെ വീട് കാണുന്നത്..... "ഹോ എന്ത് വലിയ വീട..." ശ്രുതി ശ്രുതി വീട് ആകെ മൊത്തം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.... "ഹ്മ്മ...ശരിയാ..." രമ്യ "എനിക്ക് വലിയ വീട് ഇഷ്ടമല്ല...." മീനു "അതെന്താടി...." ശ്രുതി അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു... "വലിയ വീടായൽ കുറെ അടിക്കാനും തൂക്കാനുമൊക്കെ ഉണ്ടാവും...ചെറിയ വീടയാൽ കുറച്ചല്ലേളു ഉണ്ടാവ..." മീനു "അതും ശരിയാ. . .." രമ്യ "അല്ല നിങ്ങൾ മൂന്നും ഇവിടെ സംസാരിച്ചു നില്കാനാണോ പ്ലാൻ...അകത്തേക്ക് കയറുന്നില്ലേ...." അവരെ ഇടയിലേക്ക് മഹേഷ് വന്നു കൊണ്ട് ചോദിച്ചു... അത് കേട്ടതും മൂന്നും അകത്തേക്ക് കയറി....

ശിവന്ടെ വീടിന്ടെ ഫ്രണ്ടിൽ തന്നെ നിറയെ ചെടികളും ബാംഗിയുള്ള ഒരേ ശേപ്പിൽ ഉള്ള പുല്ലുകളു മൊക്കെയാണ്.... വീടിന്ടെ സൈഡിൽ കുറച്ചപ്പുറത്തായി വിശാലമായ സ്ഥലമുണ്ട്...അവിടെ ആണ് സ്റ്റേജ് ഒക്കെ arrange ചെയ്തിട്ടുള്ളത്.....സ്റ്റേജിൽ വധു വരന്മാർക്ക് ഇരിക്കാൻ വേണ്ടി വലിയ ഒരു ദീവാനി വച്ചിട്ടുണ്ട്... പിന്നെ ബാക്കിൽ നിറയെ balloons ആണ്...അതിന്ടെ ഇടയിൽ ശിവൻ വെഡ്‌സ് ലക്ഷ്മി എന്നു വലുതാക്കി എഴുതിയിട്ടുണ്ട്.... സ്റ്റേജിന്റെ ഫ്രണ്ടിൽ കുറചു വിട്ടിട്ടു ആളുകൾക്ക് ഇരിക്കാനുള്ള ടേബിൾ ഒക്കെ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്....റെഡ് ടേബിൾ കവറും ക്രീം കളർ chair കവറുമാണ്....കുറച്ചപ്പുറത്തായി ബോഫേ സെറ്റ് ചെയ്തിട്ടുണ്ട്....പിന്നെ ice ക്രീം പുഡ്ഡിംഗ്... അങ്ങനത്തെ ഐറ്റംസും.... പിന്നെ ഒരു ഭാഗത് വ്യത്യസ്ത തരത്തിലുള്ള ബിയറുകളും വൈനുകളും സെറ്റ് ചെയ്തിട്ടുണ്ട്.... വീടിന്ടെ അവിടെ ഇവിടെ ആയി ആളുകൾ കൂടി നിന്നു ഓരോന്ന് സംസാരിക്കുന്നുണ്ട്.... മീനു അതെല്ലാം നോക്കി കണ്ടു കൊണ്ട് വീടിന്ടെ അകത്തേക്ക് കയറി.... വിശാലമായ ഒരു ഹാളിലേക്ക് ആയിരുന്നു അവർ പ്രവേശിച്ചത്....

ഫുൾ ഒരു വെള്ളമയം ഉള്ള വീട്...മീനു എല്ലായിടത്തും കണ്ണോടിക്കുമ്പോഴാണ് മീനു എന്ന് ശ്രുതി വിളിച്ചത്.... അവൾ ശ്രുതിക്ക് നേരെ തിരിഞ്ഞു എന്താണെന്ന് ചോദിച്ചു... "വാ സ്റ്റേജിന്റെ അവിടേക്ക് പോകാം..." ശ്രുതി "Wait ആദ്യം ലച്ചുവിനെ കാണട്ടെ..." എന്നും പറഞ്ഞു മീനു സ്റ്റയറിലേക്ക് കണ്ണ് പായിച്ചതും വൈറ്റ് ബ്ലൂ മിക്സഡ് ഫ്രോക് ഇട്ടു രാജകുമാരിയെ പോലെ കോട്ടും സ്യുട്ടും ഇട്ട ശുവന്ടെ കയ്യിൽ പിടിച്ചു വരുന്ന ലച്ചുവിനെയാണ് കണ്ടത്.... ഫ്രോക്കിലേക്ക് അവൾ സിംപിൾ വൈറ്റ് ബ്ലൂ മിക്സഡ് നെക്ക്ളസും അതിലേക്ക് യോജിച്ച വളകളും പിന്നെ ഒരു റിങ്ങും വലിയ ear റിങ്‌സും ആയിരുന്നു ഇട്ടിരുന്നെ....മുടി മോഡന് ടൈപ്പിൽ പഫ് ഒക്കെ എടുത്തു കെട്ടിവച്ചിട്ടുണ്ട്.... നെറ്റിയിൽ സിന്ദൂരം ഉണ്ട്....ലൈറ്റ് പിങ്ക് കളർ ലിപ് സ്റ്റിക് use ചെയ്തിട്ടുണ്ട്.... ലച്ചു ചിരിച്ചു കൊണ്ട് അവരെ അടുത്തേക്ക് വന്നു....മീനു ഓടി പോയി അവളെ കെട്ടിപിടിച്ചു.... "സുന്ദരി ആയിട്ടുണ്ട്...." മീനു "നിയും..." ലച്ചു "ഹാ മക്കളെ ഇവിടെ കെട്ടിപിടിച്ചു കൊണ്ട് നിക്കുവാണോ...വാ സ്റ്റേജിലേക്ക് പോകാം..." ശിവന്ടെ 'അമ്മ വന്നു പറഞ്ഞതും ലച്ചു ചിരിയോടെ ശിവന്ടെ കൈ പിടിച്ചു മറു കയ്യാൽ മീനുവിനെയും പിടിച്ചു കൊണ്ട് ലച്ചു സ്റ്റേജിലേക്ക് നടന്നു.... മീനു കുറെ കൈ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും ലച്ചു അവളെ വിടാതെ പിടിച്ചു...

മീനു ദയനീയമായി ശ്രുതിനേയും രമ്യനെയും നോക്കി....അവർ രണ്ടു അങ്ങനെ വേണമെന്ന് ചുണ്ടനക്കിയതും മീനു അവരെ നോക്കി പല്ല് കടിച്ചു കൊണ്ട് ശിവന്ടെയും ലച്ചുവിന്റെയും ഒപ്പം സ്റ്റേജിൽ കയറി.... അവിടെ എത്തി ഓരോരുത്തർ വന്നു അവരോട് ഓരോന്ന് സംസാരിക്കുമ്പോഴും ലച്ചു മീനുവിനെ വിട്ടിരുന്നില്ല..... പിന്നെ ഒരു ആന്റി വന്നു എന്തോ പറയുമ്പോൾ ലച്ചു അറിയാതെ മീനുവിന്ടെ കൈ വിട്ടതും അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി ശ്രുതിയും രമ്യയും ഇരിക്കുന്ന ടേബിളിന്ടെ അടുത്തു വന്നിരുന്നു.... "ഹോ രക്ഷപെട്ടു...ആ പിശാശ് എന്നെ അവിടെ പിടിച്ചു നിറുത്തിയെക്കുവായിരുന്നു...എന്നിട്ട് അവൾ ഓരോരുതരോട് സംസാരവും...പ്യാവം ഞാൻ പോസ്റ്റും...." മീനു "ഹഹ....നന്നായി പോയി...." ശ്രുതി "ചിരിക്കടി ചിരിക്ക്.... ഇതിനുള്ളതൊക്കെ വീട്ടിൽ പോയി തരാം..." മീനു അത് കേട്ടതും ശ്രുതിയുടെ ചിരി താനേ നിന്നു.... പിന്നെ cake കട്ടിങ്ങും ഫുഡ് കഴിക്കലുമൊക്കെയായി....അത് കഴിഞ്ഞു ശിവൻ മൈക്ക് എടുത്തു.... എല്ലാവരും ഇവൻ എന്തോന്നാ ഈ ചെയ്യാൻ പോകുന്നേ എന്ന് അന്തം വിട്ടു നോക്കി കൊണ്ടിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story