❤️എന്റെ മാഷ് 2❤️ : ഭാഗം 3

ente mash two

രചന: AADI

ഇതേ സമയം തന്നെ ശ്രുതിയും രജീഷ് മാഷും അനുവിന്റെ മുറിയുടെ മുന്നിൽ എത്തിയിരുന്നു......... .. അനുവിന്റെ മുറിയുടെ ഡോർ മലർക്കെ തുറന്നു കിടക്കായിരുന്നു....ശ്രുതിയുയും രജീഷ് മാഷും മുറിയിലേക്ക് നോക്കിയപ്പോൾ അനുവിന്റെ മേലെ കിടക്കുന്ന മീനുവിനെയാണ് കണ്ടത്.... ആ കാഴ്ച കണ്ടപ്പോൾ തന്നെ രണ്ടു പേരുടെയും വായ താനേ തുറന്നു.... ഈ അനുവിന് അമ്മയെ അല്ലാതെ മറ്റൊരു പെണ്ണിനേയും വലിയ ഇഷ്ടമില്ലാത്തതാണെല്ലോ...പിന്നെ ഇവനെന്താ ഇവളെ കണ്ണിലേക്ക് തന്നെ നോക്കി കിടക്കുന്നെ........ രജീഷ് മാഷ് ഇതും ചിന്തിച്ചു കൊണ്ട് അവിടെ കിടക്കുന്ന അനുവിനെ സസൂക്ഷ്മം നിരീക്ഷിച്ചു........ "അത് വായി നിക്കാതെ മനുഷ്യ...നമുക്കും അങ്ങനെ കണ്ണും കണ്ണും നോക്കന്നെ...." ശ്രുതി ശ്രുതി പറഞ്ഞതൊന്നും രജീഷ് മാഷ് ശ്രദ്ധിച്ചിരുന്നില്ല.... ഇതൊന്നും അറിയാതെ അനുവും മീനുവും നല്ല നോട്ടത്തിലാണ്...... 🎶🎼കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിനുള്ളിൽ നിറയുന്നതെന്തോ ഇതെന്തോ🎼🎶 &&&&&&&&&&&&& ഉള്ളിനുള്ളിൽ ഫസ്റ്റ് കിസ് മിസ് ആയ സങ്കടം നിറയുന്നുണ്ട്...... അല്ല ഈ സുന്ദരമായ പാട്ടിനെ ആരാ ചീന സൗണ്ടിൽ പാടി കുളമാക്കിയിരിക്കുന്നെ..... ഇതും ചിന്തിച്ചു ഞാൻ നോട്ടം മാറ്റിയപ്പോഴാണ് ഡോറിന്റെ അവിടെ നിൽക്കുന്ന ശ്രുതിയെയും രജീഷ് മാഷിനേയും കണ്ടത്..... ഞാൻ ഞെട്ടി കൊണ്ട് എന്റെ താഴെ കിടക്കുന്ന സാദത്തിനെ നോക്കിയപ്പോൾ അത് വേഗം എണീക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്....

എന്നെയും കൊണ്ട് ഒന്ന് തിരിഞ്ഞു...ഇപ്പോ ഞാൻ താഴെയായി....ഇത് പറ്റൂല....എനിക്ക് മുകളിൽ കിടക്കണം..... പെട്ടന്ന് ആ സാദനം വേഗം എന്റെ ദേഹത്തു നിന്ന് എണീറ്റു.....ഇനി ഞാൻ എങ്ങനെ എണീക്കും.. ഇതേസമയം ശ്രുതിയുടെ പാട്ട് കേട്ട് എന്തോന്നാടി ആ പാട്ടിനെ ഇങ്ങനെ കൊല്ല കോല ചെയ്യണോ എന്ന ഭാവത്തിലാണ് രജീഷ് മാഷ്.... ശ്രുതി ആണെങ്കിലോ മാഷിന്റെ നോട്ടം കണ്ടു തന്റെ പാട്ട് കേട്ട് ഞെട്ടിയിരിക്കുകയാണെന്നാണ് കരുതിയെക്കുന്നെ....😂 അനു വേഗം എഴുന്നേറ്റ് ഡോറിന്ടെ അവിടെ നിക്കുന്ന രണ്ടു പേരെയും ഒന്ന് നോക്കി.... ശേ...എന്താ എനിക്ക് പെട്ടന്ന് പറ്റിയെ...ആകെ ചമ്മി.....അനു തന്റെ തലക്ക് തന്നെ സ്വയം ഒരു കൊട്ട് കൊടുത്തു.... ഇവണിതെന്താ സ്വന്തം തലക്കിട്ടു തന്നെ കോട്ടുന്നെ.....പ്രാന്താണെന്നു തോനുന്നു....【മീനു ആത്മ】 "അതേയ്...ആരെങ്കിലും ഈ ഉള്ളവളെ ഒന്ന് എണീക്കാൻ സഹായിക്കോ...." മീനുവിന്ടെ ശബ്ദം കേട്ടു അനു ശ്രുതിയെ ആണ് നോക്കിയത്....ശ്രുതി ആണെങ്കിലോ അവളെ രജീഷ് ഏട്ടനെ വായി നോക്കുന്ന തിരക്കിലും....മീനു വീണ്ടും ചോദിച്ചതും അനു അവൾക് നേരെ കൈ നീട്ടി.... ആ കയ്യിൽ പിടിച്ചു എണീറ്റു നിന്നു മീനു ഇട്ടിരുന്ന ബ്ലാക്ക്‌ കോട് ഒന്ന് കൂടെ ശെരിയാക്കി ഇട്ടു... എന്നിട്ട് നേരെ ശ്രുതിയുടെ അടുത്തേക്ക് പോയി അവളെ മണ്ടക്കൊരു മേട്ടം കൊടുത്തു..... "എന്തൊരു വായിനോട്ടമാടി....." മീനു "അയ്യട...പറയുന്ന ആൾ എത്ര നേരം കണ്ണും കണ്ണും നോക്കി കിടന്നു...." ശ്രുതി "കണ്ടുല്ലേ...😁."

മീനു "ഹ്മ്മ...നല്ല വ്യക്തമായിട്ട് hd മികവോടെ കണ്ടു...." ശ്രുതി "ആരാ ഏട്ട ഇവരൊക്കെ....." ഇതും ചോദിച്ചു കൊണ്ട് അനു അവരെ അടുത്തേക്ക് ചെന്നു.... "അനു ഇത്.....ഇത്....." രജീഷ് മാഷ് നിന്ന് പരുങ്ങാണ്.... "ഏട്ട...ഇത്...ഇതല്ല ഞങ്ങളെ പേര് ഞാൻ ശ്രുതി ഇത് മീനു അങ്ങനെ പറന്നോട്‌കെ.... ഏട്ടന്റെ അനിയനല്ലേ ഇത്...." ശ്രുതി രജീഷ് മാഷിനോട് ചോദിച്ചതും രജീഷ് മാഷ് ആ എന്നു തലയാട്ടി..... അപ്പോ തന്നെ ശ്രുതി അനുവിന്റെ അടുത്തേക്ക് ചെന്നു.... "മോനെ...ഞാൻ നിന്ടെ ഏട്ടത്തിയമ്മ ആടാ...." ശ്രുതിയുടെ സംസാരം കേട്ടു മോനോ എന്ന ഭാവത്തിൽ ഞാൻ നിന്നു...പോത്തിനെ പോയി മോനെ എന്നു വിളിക്കുന്ന ആദ്യത്തെ വ്യക്തി ഇവളാകും.... അല്ല ഇവൾ എപ്പോഴാ പ്രസവിച്ചേ... ഞാൻ അറിഞ്ഞില്ല.... "എന്നാലും നി പ്രസവിച്ച കാര്യo എന്നോട് പറഞ്ഞില്ലല്ലോ....അല്ല ആരാ ഈ പോത്തിന്റെ അച്ഛൻ...അല്ല ഇത്ര പോന്ന പോത്തിനെ പ്രസവിക്കണമെങ്കിൽ നി ജനിച്ചപ്പോ തന്നെ പ്രെഗ്നന്റ് ആയിരുന്നോടി..." മീനുവിന്ടെ സംസാരം കേട്ടു മൂന്നെണ്ണതിന്ടെയും കണ്ണ് ഇപ്പോ പുറത്തു ചാടും എന്ന മട്ടിലാണ്....അനു അവനെ പോത്ത് എന്നു വിളിച്ചതിന്ന് മീനുവിനിട്ടു പൊട്ടിക്കാൻ നിന്നതും രജീഷ് മാഷ് അവനെ തടഞ്ഞു..... അനു തന്റെ ദേഷ്യം സ്വയം നിയനന്ത്രിച്ചു നിന്നു.....

അനു പിന്നെ അന്തം വിട്ടു കൊണ്ട് രാജീഷ്‌ മാഷിന്റെ അടുത്തു നിക്കുന്ന ശ്രുതിയെ നോക്കി....ഇതൊക്കെ എപ്പോ ഒപ്പിച്ചു എന്ന മട്ടിൽ..... അതിന് രജീഷ് മാഷ് ഒരു വളിച്ച ഇളി പാസാക്കി..... "ചേട്ടാ അപ്പോ ഇതാര...." മീനുവിനെ ചൂണ്ടി അനു ചോദിച്ചു.... "ഇതെന്റെ കൂട്ടുകാരിയ മോനെ...." ഇവളെരു മോനെ വിളി...മോനെന്നൊക്കെ വിളിക്കാൻ പറ്റിയ ഒരു സാധനം...എന്നാലും എപ്പോഴാവും ഇവൾ പ്രസവിച്ചേ...ആ...എപ്പോഴാച്ച ആവട്ടെ....ഇതിനെയൊക്കെ അല്ലെ പ്രസവിച്ചേ...മോൻ പോലും...എന്നും മനസിൽ പറഞ്ഞു മീനു പുച്ഛിച്ചു മുഖം തിരിച്ചു.... അനുവും അവളെ കലിപ്പിൽ ഒന്ന് നോക്കി മുഖം തിരിച്ചു.... ഹ്മ്മ....അവളേരു ജാഡ.....പരട്ട 5 ന്റെ പൈസക്കുള്ള ബുദ്ധിയും.ഇല്ല....എന്നിട്ട ജാഡ....【അനു ആത്മ】 "അല്ല നിങ്ങൾ രണ്ടു പേരുമെന്താ ഈ സമയത്തു ഇവിടെ...." അനു ചോദിച്ചതിന്ന് ശ്രുതി മറുപടി പറയാൻ നിന്നതും രജീഷ് മാഷ് അവളെക്കാൾ മുന്നേ കയറി പറഞ്ഞു... "അത് അനു ശ്രുതി എന്നെയൊന്നു കാണാൻ വന്നതാ...." "ഓഹോ....😂" എന്നും പറഞ്ഞു അനു രജീഷ് മാഷിനെ നോക്കി ആക്കി ചിരിച്ചു.... മീനു ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സമയം നോക്കി...പുലർച്ചെ 3:45 ആയിട്ടുണ്ട്.... മീനു വേഗം ശ്രുതിയെ വിളിച്ചു... "ടി ടൈം ഒരുപാടയി...വാ പോകാം...." എന്നും പറഞ്ഞു മീനു മുന്നിൽ നടന്നു....

പിന്നാലെ രജീഷ് മാഷിനോട് യാത്ര പറഞ്ഞു ശ്രുതിയും.... അവർ ബാൽകണിയിലേക് പോകുന്നത് കണ്ടു നിങ്ങൾ എന്താ അതിലൂടെ പോവുന്നെ എന്നു രജീഷ് മാഷ് ചോദിച്ചു.... "ഞങ്ങൾ ഇതിലൂടെയ ഏട്ട വന്നത്...." ശ്രുതി അത് പറഞ്ഞു കഴിഞ്ഞപ്പോഴേക് മീനു മരം വഴി താഴെക്കിറങ്ങിയിരുന്നു....അനു അവളെ പോക്ക് കണ്ടു അറിയാതെ വായ പൊളിച്ചു പോയി...... "മോനെ വായ അടക്ക് ട്ടോ അല്ലേൽ വല്ല ഈച്ചയും കയാറുള്ളൂ...ഏട്ട എന്ന ഞാൻ പോയി ട്ടോ....." എന്നും പറഞ്ഞു ശ്രുതിയും ആ മരം വഴി താഴേക്കിറങ്ങി....അവർ പോയതും അനു രജീഷ് മാഷിനെ ഒന്ന് നോക്കി.... "നല്ല ബെസ്റ്റ് ഏട്ടത്തി അമ്മയെ ആണ് എനിക്ക് കിട്ടിയിരിക്കുന്നത്...." അതിന് രജീഷ് മാഷ് ഒന്ന് ഇളിച്ചു.... "ഹ്മ്മ...അതൊക്കെ പോട്ടെ....നിന്ടെയും മീനുവിന്ടെയും കണ്ണും കണ്ണും നോക്കി കിടത്തം ഒക്കെ ഞാൻ കണ്ടിരുന്നു...." രജീഷ് മാഷ് അത് കേട്ടപ്പോ അനു ഒന്ന് ചമ്മി....പിന്നെ ചമ്മൽ മറച്ചു വച്ചു കൊണ്ട് മുഖത്തു ദേഷ്യം വരുത്തി.... "ആ പിശാശിന്റെ കാര്യം മിണ്ടി പോവരുത്...." എന്നും പറഞ്ഞു കൊണ്ട് അനു അവന്റെ മുറിയിലേക് പോയി....രജീഷ് മാഷ് അവന്റെ പോക്ക് കണ്ടു ഒന്ന് ചിരിച്ചു തന്ടെ മുറിയിലേക്കും പോയി....... &&&&&&&&&&&&& അനു മുറിയിൽ എത്തി ബെഡിൽ കിടന്നു നേരത്തെ ഉണ്ടായതൊക്കെ ആലോചിച്ചു....

അതൊക്കെ ഓർത്തപ്പോൾ തന്നെ അറിയാതെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി മോട്ടിട്ടു.... പിന്നെ മീനുവിന്ടെ ഉടക്ക് വീണ്ടും മനസിൽ വന്നതും അവൻക്ക് അവളോട് ദേഷ്യം തോന്നി.... "എന്ത് പെണ്ണാ അവൾ...ബോയ്സ് ന്റെ മോഡൽ ഡ്രസ് ഒക്കെ ധരിച്ചു പൊട്ടത്തരംവും ഒടക്കുമായി നടക്കുന്ന ഒരു സാദനം....എനിക്ക് ഇങ്ങനത്തെ പെണ്ണുങ്ങളെ ഇഷ്ടമില്ല...അവൾക് എന്താ വല്ല ചുരിദാർ എന്തെങ്കിലും ഇട്ടൂടെ...ഹും....." അനു നിയെന്തിനാ അവളെ കുറിച്ചു ചിന്തിക്കുന്നെ....ഒന്നിനെ കൊണ്ട് തന്നെ നി കുറെ അനുഭവിച്ചില്ലേ....ഇനിയും എന്തിനാ വെറുതെ....മര്യാദക്ക് അവളെയൊക്കെ ഇപ്പോൾ തന്നെ ആലോചിക്കുന്നത് നിർത്തിക്കോ..... എന്റെ മനസ് അങ്ങനെ പറഞ്ഞതും ഞാനും അത് ശരി വെച്ചു കൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി കണ്ണടച്ചു കിടന്നു..... &&&&&&&&&&&&&&&& അവിടുന്ന് മതിൽ ചാടി നേരെ എന്റെ സ്കൂട്ടി എടുത്തു ശ്രുതിയുടെ വീട്ടിലേക്ക് വിട്ടു...അവളെ അവിടെ ഡ്രോപ്പ് ചെയ്തു ഞാൻ തിരിച്ചു വീട്ടിലേക്ക് വന്നു..... മെല്ലെ മുറിയുടെ തൊട്ടടുത്തുള്ള ബാൽക്കണി വഴി മുറിയിൽ കയറി പറ്റി.... പിന്നെ ഡ്രസ് കൂടി മാറാൻ നിക്കാതെ ബെഡിലേക്കെ ഒരൊറ്റ വീഴ്ച ആയിരുന്നു.... &&&&&&&&&&&&&&&&& 【പിറ്റേന്ന്....】 "മീനു....മീനു....ഈ പെണ്ണ്.....എടി മീനു...നി ഇന്ന് കോളേജിൽ പോവുന്നില്ലേ...

മീനു എണീക്ക്...." രാവിലെ തന്നെ 'അമ്മ തട്ടി വിളിച്ചപ്പോഴാണ് എണീക്കുന്നത്....ഉറങ്ങി മതിയായില്ല...നേരം 4:00 കഴിഞ്ഞുക്കുന്നു കിടന്നപ്പോഴേക്....ഉറക്കം വന്നിട്ട് വയ്യ.... ഇന്ന് കോളേജിൽ പോവാതിരുന്നാലോ.... മീനു...വേഗം പോയി ഫ്രഷ് ആയി കോളേജിൽ പോവാൻ നോക്ക്....." 'അമ്മ വീണ്ടും പറഞ്ഞു മുറിയിൽ നിന്ന് പോയി... ഞാൻ മനസ്സില്ല മനസോടെ blanket ദേഹത്തു നിന്ന് മാറ്റി വേഗം ഫ്രഷ് ആവാൻ കയറി...ഫ്രഷ് ആയി വന്നു ഒരു ജീൻസും ഷർട്ടും എടുത്തിട്ട് മുടി പോണി ടൈൽ കെട്ടിയിട്ട് പിന്നെ ചുരുട്ടി വെച്ചു..... അമ്മടെ അടുത്തേക്ക് ചെന്നു..... "ഹാ...വന്നോ...എന്ന വേഗം ചായ കുടിച്ചോ...സമയം ഒരുപാടയിക്കുന്നു...." 'അമ്മ എന്റെ മുമ്പിലേക് ചായ നീട്ടി കൊണ്ട് പറഞ്ഞു.... "എന്റെ മീനു നിനക്ക് വെല്ല ചുരിദാർ എന്തെങ്കിലും ഇട്ടൂടെ....അവളെ ഓരോരോ വേഷങ്ങൾ....ആ മുടി മാത്രമുള്ളു നേരെ ഉള്ളത്...." "എന്റെ അമ്മേ നമ്മൾ കുറച്ചൊക്കെ modern ആവണ്ടേ...." എന്നും പറഞ്ഞു ഒരു ദോശ ചുരുട്ടി എടുത്തു ചായ കുടിച്ചു വേഗം പുറത്തേക്കിറങ്ങി....സ്കൂട്ടിയിൽ കയറാൻ നിന്നപ്പോഴാണ് സ്കൂട്ടിയുടെ ടയർ പഞ്ചർ ആയി കിടക്കുന്നത് കണ്ടത്..... ശേ...ഇനി എന്ത് ചെയ്യും..... ഇതും ആലോചിച്ചു നിന്നപ്പോഴാണ് ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കാമെന്നു കരുതിയത്....

വേഗം ഫോണെടുത്തു ശ്രുതിക് വിളിച്ചു അവളോട് ബസിൽ പോക്കോളാൻ പറഞ്ഞു.... എന്നിട്ട് നേരെ റോഡിലേക് ഇറങ്ങി....അപ്പോഴാണ് ഒരു ബുള്ളെറ്റ് വരുന്നത് കണ്ടത്....ഇതെങ്കിൽ ഇത്.... ഞാൻ ആ ബുള്ളെറ്റിന് നേരെ കൈ കാട്ടി....അപ്പോ തന്നെ അയാൾ എന്റെ അടുത്ത് ബുള്ളെറ്റ് നിറുത്തി....ഹെൽമെറ്റ് ഇട്ടോണ്ട് ആളെ മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല..... ഞാൻ ഇല്ലാത്ത വിനയം ഒക്കെ മുഖത്തു വരുത്തി...... "ഒരു ലിഫ്റ്റ് തരോ....കോളേജിന്റെ അവിടുക്കാണ്....." "ഹ്മ്മ...കേറീക്കോ....." അയാൾ നല്ല പരിചയമുള്ള ചീന സൗണ്ട്...ഞാൻ ഒന്ന് അയാളെ സൂക്ഷിച്ചു നോക്കി ബുള്ളെറ്റിൽ കയറി....... "ചേട്ടന്റെ പേരെന്താ...." "........." ഓ ജാഡ.......അതോ ഇനി പേരില്ലാത്ത ചേട്ടനാണോ.....എനിക്ക് തോന്നുന്നത് പേരില്ല എന്നാണ്....ഷോ...പാവം...സാരല്ല ഞാൻ ചേട്ടന് കോമളൻ എന്നിടാം....അത് നല്ല രസണ്ടാവും ല്ലേ....... അല്ലേൽ വേണ്ട ചേട്ടന് ഇഷ്ടപെട്ടില്ലെങ്കിലോ..... "ചേട്ടൻ എവിടേക്ക പോകുന്നത്...." "........." ഓ പിന്നിo ജാഡ...ഇത് തനി ജാഡ തന്നെയാണെന്ന് തോന്നുന്ന്....ഞാൻ പിന്നെ ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരുന്നു..... കോളേജിൽ എത്തിയതും ഞാൻ അവിടെ നിറുത്താൻ പറഞ്ഞപ്പോൾ അയാളുണ്ട് കോളേജിന്റെ അകത്തേക്ക് ബുള്ളെറ്റ് കയറ്റുന്നു.........ശ്യോ.... "ഹേയ് ചേട്ടാ ഗേറ്റിന്റെ അവിടെ നിറുത്തിയാൽ മതിയായിരുന്നു....എന്തായാലും ഇവിടേക്ക് എത്തിച്ചു തന്നതിന്ന് താങ്ക്സ്...." എന്നും പറഞ്ഞു ഞാൻ ബുള്ളെറ്റിൽ നിന്നിറങ്ങി..... "ഇനി ചേട്ടൻ പോക്കോ...." ഞാനത് പറഞ്ഞിട്ടും അയാൾ പോകുന്നില്ല...ഇയാളിതെന്താ ഇവിടെ നിക്കുന്നെ....... ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story