❤️എന്റെ മാഷ് 2❤️ : ഭാഗം 30

ente mash two

രചന: AADI

"ഹെലോ gyzz... ഇപ്പോ നിങ്ങടെ ഒക്കെ മനസിൽ ഞാൻ ഇത് എന്ത് ചെയ്യാൻ പോകുവാ എന്ന സംശയം ഉണ്ടാവുമല്ലേ....എന്തിനേറെ പറയുന്നു എന്ടെ പ്രിയ ഭാര്യക്ക് വരെ ഉണ്ടാവും...." ശിവൻ ദിവാനിയിൽ ഇരിക്കുന്ന ലച്ചുവിന് നേരെ തല ചെരിച്ചു കൊണ്ട് പറഞ്ഞു....ലച്ചു ശിവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു... "എന്താന്നു വച്ചാൽ പറയട...." രജീഷ് മാഷ് വിളിച്ചു പറഞ്ഞു.... "ഹാ അപ്പോ വേറൊന്നുമല്ല...എന്ടെ പെങ്ങൾ മീന...എന്ന മീനു കുട്ടി...." ശിവൻ അത്ര പറഞ്ഞു നിറുത്തിയതും അത് വരെ ശ്രുതിയോടും രമ്യയോടും കല പില സംസാരിച്ചു കൊണ്ടിരുന്ന മീനു തന്ടെ പേര് പറയുന്നത് കേട്ടു സ്റ്റേജിലേക്ക് ഉറ്റു നോക്കി.... "മീനു??....." ഇരിപ്പിടത്തിൽ നിന്ന് ഒരാൾ ചോദ്യ ഭാവേന ചോദിച്ചു.... "ഹാ മീനു...അവൾ അസ്സൽ ഒരു ഗായിക ആണെന്ന് എന്ടെ പ്രിയതമ പറഞ്ഞു എനിക്കറിയാം...അപ്പോ ഇന്ന് ഈ സ്റ്റേജിൽ വച്ചു മീനു ഞങ്ങൾക്ക് വേണ്ടി ഒരു പാട്ട് പാടണം...." ശിവൻ പറഞ്ഞു നിറുത്തിയതും മീനു ഒരു ഞെട്ടലോടെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.... ശിവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി.... മീനു ദയനീയമായി ലച്ചുവിനെ നോക്കി...ലച്ചു അവൾക്കൊന്നു ചിരിച്ചു കൊടുത്തു...പ്യാവം ലച്ചു പോലും അറിഞ്ഞില്ല ശിവൻ മീനുവിന് ഇങ്ങനൊരു പണി കൊടുക്കുമെന്ന്.... "Come on മീനു...വാ..." ശിവൻ "ചെല് മീനു..." ശ്രുതി അവൾ ശ്രുതിയെ ഒന്ന് തറപ്പിച്ച് നോക്കി... അനു ആണേൽ ഇവളോ പാടെ എന്ന ഭാവേനെയാണ് ഇരുത്തം...

ശ്യാമിന്റെയും രജീഷ് മാഷിൻടെയും അവസ്ഥ ഇത് തന്നെ...മഹേഷ് മാത്രം പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്.... "ശ്രുതി മീനു പാടുവോ..." രമ്യ സൗണ്ട് കുറച്ചു മെല്ലെ ശ്രുതിയോട് ചോദിച്ചു... "കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ മോളെ....നി കാണ്...." ശ്രുതി വലിയവരൊക്കെ പുഞ്ചിരിയോടെ ഇരിക്കുന്നുണ്ട്.... "മീനു....come... come... നിനക്ക് വേണ്ടിയാ ഞങ്ങൾ വൈറ്റ് ചെയ്യുന്നേ...." സ്റ്റേജിൽ നിന്ന് ശിവൻ വീണ്ടും വിളിച്ചു പറഞ്ഞതും എല്ലാവരും "പോ മീനു " എന്നു പറഞ്ഞു കൊണ്ടിരുന്നു.... മീനു എല്ലാവരെയും ഒന്ന് ദയനീയമായി നോക്കി കൊണ്ട് സ്റ്റേജിലേക്ക് നടന്നു.... സ്റ്റേജിൽ കയറിയ മീനു ലച്ചുവിനെ നോക്കി കണ്ണുരുട്ടി.... "എന്ടെ മീനു നി അവളെ നോക്കി കണ്ണുരുട്ടണ്ട...പാവം അതിന് പോലും അറിയില്ല...ഇത് എനിക്ക് നിന്ടെ ഒരു പാട്ട് കേൾക്കാനുള്ള ആഗ്രഹം കൊണ്ടാടി....ഞങ്ങൾക്ക് വേണ്ടി ഒരു റൊമാന്റിക് സോങ് തന്നെ പാട് ട്ടോ...." ശിവൻ മെല്ലെ മീനുവിന് കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു.... മീനു ശിവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.... "പരട്ട ശിവേട്ട...ഇതിനുള്ളതൊക്കെ ഞാൻ തരണ്ട്....മീനുവാണ് പറയുന്നേ... " "അതിനെന്താ എന്ടെ പെങ്ങൾ എന്ത് തന്നാലും ഞാൻ ഇരു കയ്യും നീട്ടി സ്വീകരിക്കും..." ശിവൻ "സ്വീകരിച്ച മതി...."

മീനു "അതേയ് ഇന്നെങ്ങാനും പാട്ട് പാടുവോ...." ആളുകളിൽ നിന്ന് ഒരു ചെക്കൻ വിളിച്ചു പറഞ്ഞതും ശിവൻ മൈക്ക് കയ്യിൽ പിടിച്ചു.... "അപ്പോ നമ്മുടെ മീന കോച് പാടാൻ പോവുവാണ്...couples ഒക്കെ ഒരു കപ്പിൾ ഡാൻസ് കളിക്കാൻ തയ്യാറായിക്കോ....ഒരടിപൊളി റൊമാന്റിക് സോങ് ആണ് നമ്മുടെ മീനു പാടാൻ പോവുന്നത്...." അതും പറഞ്ഞു കൊണ്ട് ശിവൻ മൈക് മീനുവിന്ടെ കയ്യിൽ ഏല്പിച്ചു.... അപ്പോഴേക്ക് ബാക്കി ഉള്ള lights ഒക്കെ ഓഫ്‌ ആയിരുന്നു...ഇപ്പോ മീനു നില്കുന്നിടത്തു മാത്രമുള്ളു ലൈറ്റ് മീനു മൈക് മുറുകെ പിടിച്ചു സാരിയുടെ തലപ്പ് ഒരു കൈ കൊണ്ടും പിടിച്ചു നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടു പാടാൻ തുടങ്ങി..... 🎶🎼കിളി വാതിലിന് ചാരെ നി വന്നുവോ വെണ് തിങ്കളെ... പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലെ...🎶🎼 🎶🎼അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ... കിളി വാതിലിന് ചാരെ നി വന്നുവോ വെണ് തിങ്കളെ... പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലെ.....🎶🎼 🎶🎼ഉം...... ഉം.......🎶🎼 🎶🎼അലിയുന്നു ഞാനീ നറു തേൻ നിലാവിൽ ഒരു നോക്കിനായ്... തലളരാർദ്രമായി മിഴിപാകി നിൽക്കെ.... കൊതിയോടെ ഞാനീ തേടുമി പ്രണയ വല്ലികൾ പൂത്തുവോ.. പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലെ.....🎶🎼

മീനു ഒരു ചെറു പുഞ്ചിരിയോടെ പാടുന്നതിനൊപ്പം അവളുടെ കൊച്ചു മുടിയിഴകൾ പാറി കൊണ്ടിരുന്നു....അവളുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായിരുന്നു....ആരും ഒന്ന് നോക്കി നിന്നു പോവുമായിരുന്നു.... അവൾ ആദ്യത്തെ വരി പാടിയപ്പോൾ തന്നെ ശ്യാമും രജീഷ് മാഷും അനുവും രമ്യയുമൊക്കെ ഞെട്ടിയിരുന്നു.... ബാക്കി ഉള്ളവരൊക്കെ നല്ല അടിപൊളിയായി കപ്പിൾ ഡാൻസ് കളിക്കുവായിരുന്നു....വലിയവരും അങ്ങനെ എല്ലാവരും.... അതിൽ ശ്രുതിയും രജീഷ് മാഷും....ശ്യാമും രമ്യയും എല്ലാം ഉണ്ടായിരുന്നു... രമ്യ അനുവിന്ടെ അടുത്തേക്ക് പോകുവാൻ നിന്നെങ്കിലും ശ്യാം അപ്പോഴേക്ക് അവളെ പിടിച്ചു വലിച്ചു കളിക്കാൻ തുടങ്ങിയിരുന്നു....അനുവും മഹേഷും മീനുവിന്ടെ പാട്ട് ആസ്വദിച്ചു കേൾക്കുവായിരുന്നു.... മീനു അനുവിനെ നോക്കി അങ്ങനെ പാടുവാണ്... അവൾക് എന്തോ അനുവിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത പോലെ തോന്നി....അവിടെ അവളും അനുവും മാത്രമുള്ള സ്വർഗ്ഗമാണെന്നു തോന്നി പോയി അവൾക്.... ശ്രുതിയും രജീഷ് മാഷും പുഞ്ചിരിയോടെ നല്ല കളിയിൽ ആണ്...രമ്യക്ക് ശ്യാമിൻടെ കൂടെ കളിക്കാൻ താത്പര്യമില്ലാത്തത് കൊണ്ട് അവളെ മുഖത്തു ഒരു സന്തോഷവും ഉണ്ടായിരുന്നില്ല..... അനു വിരൽ കൊണ്ട് താളമിട്ടു മീനുവിനെ തന്നെ നോക്കി ഇരുന്നു..... ******

ശ്രുതി & രജീഷ് മാഷ് "ഇങ്ങനെയൊരു കപ്പിൾ ഡാൻസ് ഉണ്ടാവോണ്ട് ആരും നമ്മളെ സംശയിക്കില്ല...എല്ലാവരും കളിയിൽ അല്ലെ...." രജീഷ് മാഷ് ശ്രുതിയെ തിരിച്ചു അവളെ അരയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു....ശ്രുതി അതിനൊന്നു പുഞ്ചിരിച്ചു കൊടുത്തു.... "നിയിങ്ങനെ ചിരിച്ചു എന്ടെ കണ്ട്രോൾ കളയല്ലടി...." രജീഷ് മാഷ് "എന്ന ഞാൻ കാരയാം...എന്തെയ്..." ശ്രുതി "എന്ടെ പൊന്ന് ശ്രുതി കപ്പിൾ ഡാൻസിന്ടെ ഇടയിൽ ചളി കൊണ്ടുവരാതിരി...." രജീഷ് മാഷ് "പിന്നെ ഏട്ടൻ പറഞ്ഞതിന് ഞാൻ എന്ത് പറയാനാ...അല്ല പിന്നെ...." ശ്രുതി മുഖം വീർപ്പിച്ചു.... രജീഷ് മാഷ് ആടി കൊണ്ട് അവളെ ഒന്ന് കൂടെ തന്നോട് ചേർത്തു നിറുത്തി പതിയെ അവളെ കവിളിൽ ഒരുമ്മ കൊടുത്തു... Lights അവിടുത്തെ ഓഫ്‌ ആയത് കൊണ്ടും എല്ലാവരും ഡാൻസിലും സോങ് ആസ്വദനത്തിക്കളിലും ആവുന്നത് കൊണ്ടുംആരും കണ്ടില്ല.... ഉമ്മ കിട്ടിയതും ശ്രുതിയുടെ അധരങ്ങളിൽ നാണത്താൽ കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു.... ആ പുഞ്ചിരി കണ്ടു രജീഷ് മാഷ് അവളെ കാതിൽ ഒരു കടി കൊടുത്തു...ശ്രുതി രജീഷ് മാഷിനെ കൂർപ്പിച്ചു ഒന്ന് നോക്കിയതും രജീഷ് മാഷ് ഇളിച്ചു കൊടുത്തു.... ******

പെട്ടന്നാണ് അനു ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പതിയെ സ്റ്റേജിലേക്ക് നടന്നത്...മീനു അവനെ നോക്കി പാടി കൊണ്ടിരിക്കുവായിരുന്നു അപ്പോഴും..... അനു ഒരു പുഞ്ചിരിയോടെ സ്റ്റേജിൽ കയറി മീനുവിന്ടെ പിന്നിൽ വന്നു അവളെ കെട്ടിപിടിച്ചു...അപ്പോഴും മീനു പാടികൊണ്ടിരിക്കുവായിരുന്നു....അനു അവളെയും കൊണ്ട് അങ്ങനെ ആടി കൊണ്ടിരുന്നു.... മീനു ആസ്വദിച്ചു പാടുന്നതിനിടക് അനു അവളെ കഴുത്തിൽ തന്ടെ അധരം പതിപ്പിച്ചു...മീനു ഒന്ന് പുളഞ്ഞു കൊണ്ട് തിരിഞ്ഞു അനുവിനെ നോക്കി നിന്ന് പാടി കൊണ്ടിരുന്നു.... അനു പതിയെ അവളെ അരക്കെട്ടിൽ കൈ വെച്ചു അവളെയും കൊണ്ട് നിന്ന് ആടി.... പാട്ടിന്റെ ട്യൂണ് വന്നതും അനു മീനുവിനെ പിടിച്ചു കറക്കി കൊണ്ട് തന്ടെ നെഞ്ചോട് ചേർത്തു നിറുത്തി....പതിയെ അവളുടെ ചെവി അരികിലേക്ക് ഒന്ന് ഊതി.... മീനു ഒന്ന് പുളഞ്ഞു കൊണ്ട് അനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവനിൽ നിന്ന് വിട്ടുമാറി നിന്നു.... അനു അപ്പോ തന്നെ അവളെ കൈ പിടിച്ചു വലിച്ചു അവളെ ഷോള്ഡറിൽ താടി വച്ചു കൈ അവളെ വയറിൽ കൊണ്ട് വച്ചു...മീനു ചിരിച്ചു കൊണ്ട് അനുവിന്ടെ കയ്യിൽ പിടിച്ചു ആടി കൊണ്ട് അടുത്ത വരികൾ പാടി കൊണ്ടിരുന്നു.... അനു പതിയെ അവളെ ഷോള്ഡറിൽ കടിച്ചു...മീനു ഒന്ന് പുളഞ്ഞു അനുവിനെ തിരിഞ്ഞു നോക്കി പാട്ട് മൂളി കൊണ്ടിരുന്നു...

അനു അവൾക്കൊന്നു ചിരിച്ചു കൊടുത്തു മുഖത്തേക്ക് ഊതി.... അവന്ടെ ചുടു നിശ്വാസം മീനുവിന്ടെ മുഖത്തു പതിഞ്ഞതും അവളെ കണ്ണുകൾ കൂമ്പി അടഞ്ഞു....എങ്കിലും അവൾ പാട്ടിന്റെ വരികൾ വിടാതെ പാടി കൊണ്ടിരുന്നു.... അനു പതിയെ അവളെ തുടുത്ത അധരങ്ങളിൽ ഒരു ഉമ്മ കൊടുത്തു...എന്നിട്ട് പതിയെ അവിടെ ഒന്ന് കടിച്ചു...മീനു പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിന്നു....ആ സമയത്തു അവന്ടെ മുഖത്തു വശ്യമായ പുഞ്ചിരിയായിരുന്നു വിരിഞ്ഞിരുന്നത്......... ആ ചിരി അവളിൽ നാണത്തിന്ടെ വിത്തുകൾ പാകിയിരുന്നു...അത് കൊണ്ട് തന്നെ അവളെ മുഖം ചുവന്നിരുന്നു.... അനു അവളെ ഒന്ന് കൂടെ തന്നോട് ചേർത്തു നിറുത്തി അവൾ പാടുന്നതിനിടയിൽ വീണ്ടും ഓരോ കുസൃതികൾ കാണിച്ചു കൊണ്ടിരുന്നു....മീനു അപ്പോഴും പുഞ്ചിരിയോടെ ഓരോ വരികളും നന്നായി പാടുവായിരുന്നു.. ******* ട്ടപ്പ്...ട്ടപ്പ്...ട്ടപ്പ്... പെട്ടന്ന് എല്ലാവരുടെയും ക്ലാപ് സൗണ്ട് കേട്ടതും അനു ഞെട്ടി മുന്നിലേക്ക് ഒന്ന് കൂടെ നോക്കി....അവിടെ മീനു ചിരിയോടെ മൈക് പിടിച്ചു നിൽക്കുന്നതാണ് കണ്ടത്....അനു ഒന്ന് തന്ടെ ചുറ്റിനും നോക്കി....

അതേ താൻ നേരത്തെ ഇരുരുന്ന അതേ സ്ഥലത്തു ആണ്.... അപ്പോഴാണ് അവന് മനസിലായത് താൻ ഇത്രയും സമയം സ്വപ്നം കാണുവായിരുന്നു എന്ന്..... അനു ഒരു ചിരിയോടെ തന്ടെ തലക്ക് കൊട്ടി കൊണ്ട് മീനുവിനെ നോക്കി.... അപ്പോ അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതും എല്ലാവരും പാട്ട് നന്നായിരുന്നു എന്നു പറഞ്ഞു അവളെ അഭിനന്തിക്കുന്നതും ആണ് കണ്ടത്...ഓരോരുത്തർ അവളെ കയ്യിൽ പിടിക്കുന്നത് കണ്ടു അനുവിന്ടെ ഉള്ളിൽ ചെറുതായി കുശുമ്പ് മുള പോട്ടിയിരുന്നു.... ******* പാട്ട് പാടി കഴിഞ്ഞു ഞാൻ എല്ലാവരെയും നോക്കി.....പാട്ട് കഴിഞ്ഞപ്പോൾ തന്നെ lights ഫുൾ on ആയിരുന്നു....എല്ലാവരും നിശബ്ദമായി നിൽക്കുന്നത് കണ്ടു എനിക്ക് മനസിലായി പാട്ട് കുളമായി എന്നു... ഞാൻ തല താഴ്ത്താൻ നിന്നതും എല്ലാവരും കൂടെ കയ്യടിച്ചതും ഓപ്പമായിരുന്നു... അത് കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്...ഞാൻ പുഞ്ചിരിയോടെ ഒന്ന് ശിവേട്ടനെയും ലച്ചുവിനേയും നോക്കിയപ്പോൾ രണ്ടും എഴുന്നേറ്റു എന്ടെ അരികിലേക്ക് വന്നു.... "ഹോ മീനു സമ്മതിച്ചു നിന്നെ....ലച്ചു നി പാടും എന്നു പറഞ്ഞപ്പോൾ ഇത്രയും നന്നായി പാടും എന്നു ഞാനറിഞ്ഞില്ല....എന്ത് രസമായിരുന്നെന്നോ...." ശിവേട്ടൻ "അയ്യട...എന്താ സോപ്പ്...." ഞാൻ "എടി പെണ്ണേ ഞാൻ സത്യം പറഞ്ഞതാടി...." ശിവേട്ടൻ

"അയ്ക്കോട്ടെ...." ഞാൻ എന്നും പറന്നു ഞാൻ സ്റ്റേജിന്റെ മുന്നിലേക്ക് നോക്കിയപ്പോൾ മാഷ് എന്നെ തന്നെ നോക്കി നിക്കുന്നതാണ് കണ്ടത്...എന്തോ ആ നോട്ടം എന്ടെ ഹൃദയത്തിൽ പതിഞ്ഞ പോലെ തോന്നി....ആ നോട്ടം എന്നും ഉണ്ടാവണം എന്നു പോലും തോന്നി പോയി....പെട്ടന്ന് മനസിലേക്ക് രമ്യടെ മുഖം വന്നതും ഞാൻ മാഷിൽ നിന്ന് മുഖം വെട്ടിച്ചു... അപ്പോഴാണ് ലച്ചു എന്ടെ മുമ്പിലേക്ക് വന്നത്.... "മീനു സൂപ്പർഡി..." എന്നും പറഞ്ഞു ലച്ചു എന്നെ കെട്ടിപ്പിടിച്ചു...ഒരു പുഞ്ചിരിയോടെ ഞാനും അവളെ കെട്ടിപിടിച്ചു മൈക് ശിവേട്ടന്ടെ കയ്യിൽ ഏല്പിച്ചു സ്റ്റേജിൽ നിന്നിറങ്ങി.... അവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ ഓരോരുത്തർ വന്നു...പാട്ട് സൂപ്പർ...നന്നായിരുന്നു...നല്ല ശബ്ദമാണ് എന്നൊക്കെ പറഞ്ഞു എന്നെ അഭിനന്തിച്ചു....ഞാൻ എല്ലാവരോടും tnx പറഞ്ഞു മുന്നിലേക്ക് നടന്നപ്പോഴാണ് പെട്ടന്ന് ഒരാൾ എന്ടെ മുമ്പിലേക്ക് വന്നു നിന്നത്.... ഞാൻ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story