❤️എന്റെ മാഷ് 2❤️ : ഭാഗം 31

ente mash two

രചന: AADI

"എന്താ...." മീനു അയാളോട് ചോദിച്ചു... "ഞാൻ അക്ഷയ്....തന്ടെ വോയ്സ് എനിക്ക് ഇഷ്ടപ്പെട്ടു....എനിക്കൊരു gang ഉണ്ട്...സോങ് പാടുന്നത്...വിരോധമില്ലെങ്കിൽ താൻ എന്ടെ ഗ്യാങിൽ ചേരുവോ...." അവൻ പ്രതീക്ഷയോടെ മീനുവിനെ നോക്കി കൊണ്ട് ചോദിച്ചതും മീനു പുഞ്ചിരിയോടെ അവൻക്ക് മറുപടി കൊടുത്തു.... "എനിക്ക് താൽപര്യമില്ല അക്ഷയ്...താൻ വേറെ നല്ല ഗായകരെ നോക്കു ട്ടോ...." "തന്ടെ name എന്താ..." അക്ഷയ് "മീന...." "ഹാ മീന പ്ലീസ് തന്ടെ വോയ്സ് അത്രയും ഇഷ്ടപ്പെട്ടത് കൊണ്ട..." അക്ഷയ് "നോ... എനിക്ക് താൽപര്യമില്ല..." എന്നും പറഞ്ഞു ഞാൻ രമ്യ ഒക്കെ നില്കുന്നിടത്തേക്ക് നടന്നു..... "എന്ത് വില കൊടുത്തും നിന്നെ ഞങ്ങളുടെ ഗ്യാങിലേക്ക് കൊണ്ട് വരും...അത് പോലെ നിനക്ക് ഇഷ്ടമാണെങ്കിൽ എന്ടെ ജീവിതത്തിലേക്കും...." മീനു പോകുന്നതും നോക്കി അവൻ പതിയെ പറഞ്ഞു.... "ആരാടി അവൻ..." ശ്രുതി "എവൻ...." മീനു "നിന്നോട് സംസാരിച്ചിരുന്നവൻ..." രമ്യ "ഹോ...അത്...അതൊരു അക്ഷയ്...അവനവന്റെ മ്യൂസിക് ഗ്യാങിൽ എന്നോട് കൂടെ ജോയിൻ ചെയ്യാൻ..." മീനു "എന്നിട്ട് നിയെന്ത് പറഞ്ഞു..." ശ്രുതി "ഞാൻ താൽപര്യമില്ല എന്നു പറഞ്ഞു..." മീനു "ശേ...എടി പൊട്ടി നിനക്ക് ജോയിൻ ചെയ്‌തുടയിരുന്നോ..." രമ്യ . "ഹേയ് വേണ്ട...അതൊന്നും നമുക്ക് ശെരിയാവില്ല...." മീനു

"നിന്നോട് പറഞ്ഞിട്ട് കാര്യമില്ല...." രമ്യ "മീനു...നി ഇത്രക്ക് നന്നായി പാടും എന്നറിഞ്ഞില്ല....സൂപ്പർ ടി...." എന്നും പറഞ്ഞു രജീഷ് മാഷ് വന്ന് എന്ടെ കൈ പിടിച്ചു കുലുക്കി....ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... "മീനു...നന്നായിട്ടുണ്ട് ട്ടോ..." ശ്യാം "സൂപ്പർ മീനു...."മഹേഷേട്ടൻ ഞാൻ രണ്ടു പേരോടും tnx പറഞ്ഞു മാഷിന്റെ മുഖത്തേക്ക് നോക്കി.... മാഷ് ഞങ്ങളെ നോക്കി പുഞ്ചിരിയോടെ നിൽകല്ലാതെ ഒന്നും പറയുന്നില്ല....എന്തോ അത് കണ്ടപ്പോൾ എനിക്ക് സങ്കടമായി...ഇത്രയും പേര് എന്നോട് വന്നു പറഞ്ഞിട്ടും മാഷ് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.... അല്ലേലും ഞാനിപ്പോ എന്തിന് സങ്കടപെടണം.... ഹും... മാഷ് എന്ടെ ആരാപ്പോ...എന്ടെ രമ്യടെ ചെക്കൻ അത്രയേ ഉള്ളു...അതിനപ്പുറം ഒരു ബന്ധവുമില്ല.... ഞാൻ ഇതും മനസിൽ പറഞ്ഞു കൊണ്ട് മാഷിനെ നോക്കി പുച്ഛിച്ചു കൊണ്ട് അവരോടൊക്കെ സംസാരിച്ചു കൊണ്ട് നിന്നു.... 🔹🔹🔹🔹🔹🔹🔹🔹 【അനു】 എനിക്കറിയാം മീനു നി എന്നിൽ നിന്ന് നല്ലൊരു വാക്ക് പ്രതീക്ഷിച്ചു എന്ന്.... പക്ഷെ എന്ടെ ego അതിന് സമ്മതിക്കുന്നില്ല...എങ്കിലും മനസിൽ ഞാൻ ഒരായിരം വട്ടം ഇതിനോടകം നിന്നെ പ്രശംസിച്ചിട്ടുണ്ട്....

നേരിട്ട് ഒരിക്കലും ഞാൻ അത് പറയില്ല.... ഞാൻ പറയാത്തത് കൊണ്ടുള്ള നിന്ടെ മുഖത്തെ ഭാവങ്ങൾ കണ്ടു എന്ടെ ചിരിയെ എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല.... ശെരിക്കും നീയൊരു പൊട്ടി പെണ്ണാണ് മീനു.... അനു ഇങ്ങനെയെല്ലാം മനസിൽ പറഞ്ഞു കൊണ്ട് മീനുവിനെ അങ്ങനെ നോക്കി നിന്നു.... അനുവിന്ടെ ആ നോട്ടം രമ്യ കണ്ടിരുന്നു...അനു മീനുവിനെയാണ് നോക്കുന്നത് എന്നു കണ്ട രമ്യയിൽ സങ്കടമുളവാക്കി.... അവളെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ വീണു.... പെട്ടന്ന് തന്നെ ആരും കാണാതെ അത് തുടച്ചു കൊണ്ട് അവരിൽ നിന്നെല്ലാം ഒഴിഞ്ഞു ഒരു ഭാഗത് അവളിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹 "ഹോ....ഇതൊക്കെ ഇട്ടു മനുഷ്യൻ ആകെ മുഷിഞ്ഞു....ഞാൻ പെട്ടെന്ന് ഫ്രഷ് ആയി വരാവേ...." ശ്രുതി ഫങ്ഷൻ കഴിഞ്ഞു എല്ലാവരും തിരിച്ചു തറവാട്ടിലേക്ക് തന്നെ എത്തി... അവരൊക്കെ തറവാട്ടിലേക്ക് പോരും സമയം ലച്ചു കുറെ കരഞ്ഞു...അവൾക്ക് അവരെയൊക്കെ പിരിയുന്നതിൽ നല്ല സങ്കടമുണ്ടായിരുന്നു.... പിന്നെ നാളെ അവർ വിരുന്നിന് വരു വല്ലോ എന്നു പറഞ്ഞാണ് എല്ലാവരും അവളെ സമാതാനിപ്പിച്ചത്..... ശ്രുതി ഫ്രഷ് ആവാൻ കയറിയപ്പോൾ മീനു സാരിയിലെ പിൻ ഒക്കെ അഴിച്ചു ശ്രുതി ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നതും നോക്കി ഇരുന്നു.....

"ഹോ ഇറങ്ങിയോ...എത്ര സമായമയെടി പോയിട്ട്...." ബാത്‌റൂമിൽ നിന്ന് മുടി തുവർത്തി കൊണ്ട് ഇറങ്ങി വരുന്ന ശ്രുതിയെ നോക്കി കൊണ്ട് മീനു ചോദിച്ചു...... "പൊടി...നിന്നെ പോലെ കാക്ക കുളി അല്ല ഞാൻ കുളിക്കാർ...." ശ്രുതി "ഉവ്വ്...ഉവ്വെ..." മീനു ബാത്‌റൂമിൽ കയറി പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി വെറുതെ ഫോൺ എടുത്തു whatsupp ഒന്ന് തുറന്നു നോക്കി....msgs ന് ഒക്കെ റിപ്ലൈ കൊടുത്തു ഓരോരുത്തരുടെയും status നോക്കിയപ്പോഴാണ് തന്ടെ ഇന്നത്തെ പാട്ട് ശിവനും രജീഷ് മാഷും ശ്യാമും ശ്രുതിയും മഹേഷുമൊക്കെ status ഇട്ടാത് കണ്ടത്.... അപ്പോഴാണ് അവൾ താൻ പാടിയ ഗാനo ഒന്ന് കേട്ടു നോക്കുന്നത് തന്നെ.... "ഹ്മ്മ...കൊള്ളാം...." പാട്ട് കേട്ടു അവൾ സ്വയം തന്നോട് തന്നെ പറഞ്ഞു..... പതിയെ ഉറക്കം വന്നു തുടങ്ങിയതും ഫോൺ ഒരു ഭാഗത്തേക് മാറ്റി വെച്ചു കൊണ്ട് അവൾ കിടന്നുറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹 രമ്യ.. അനുവേട്ടനു മീനുവിനെ ഇഷ്ടമാണോ....അതു കൊണ്ടാണോ ഇന്ന് അവളെ തന്നെ നോക്കി നിന്നിരുന്നെ....പക്ഷെ ഇതുവരെ മീനു ഇങ്ങനെയൊന്നും അനുവേട്ടൻ നോക്കുന്ന കാര്യം എന്നോട് പറഞ്ഞിട്ടില്ലല്ലോ....

അതുമാത്രമല്ല എന്നെയും അനുവേട്ടനെയും ഒരുമിപ്പിക്കാൻ ആണ് അവൾ ശ്രമിക്കുന്നത്....അപ്പോ അതിനർത്ഥം അവൾക്ക് അനുവേട്ടനെ ഇഷ്ടമല്ല ... അനുവേട്ടന് അവളോട് ഇഷ്ടമുണ്ടാവോ....അനുവേട്ടന് എപ്പോഴെങ്കിലും അങ്ങനെയെന്തെങ്കിലും മീനുവിനോട് പറഞ്ഞിട്ടുണ്ടാവോ....ഉണ്ടെങ്കിൽ മീനു എന്നോട് പറയും...അപ്പോ ഉണ്ടാവില്ല.... ഇനി അനുവേട്ടൻ വെറുതെ മീനുവിനെ നോക്കി നിന്നതാണോ....അതോ അവളെ അല്ലെ നോക്കിയിരുന്നെ.... ഹോ ഒന്നും മനസിലാകുന്നില്ലല്ലോ...മനുഷ്യന് ആകെ ഭ്രാന്ത് പിടിക്കുന്നു.... രമ്യ വേരുകിനെ പോലെ മുറിയിലൂടെ ഉറക്കമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹 🎶🎼കിളി വാതിലിന് ചാരെ നി വന്നുവോ വെണ് തിങ്കളെ... പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലെ...🎶🎼 🎶🎼അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ...

കിളി വാതിലിന് ചാരെ നി വന്നുവോ വെണ് തിങ്കളെ... പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലെ.....🎶🎼 🎶🎼ഉം...... ഉം.......🎶🎼 അനു ഹെഡ് സെറ്റ് വച്ചു കൊണ്ട് കിടന്നു വീണ്ടും വീണ്ടും മീനു ഇന്ന് പാടിയ പാട്ട് repeat അടിച്ചു കൊണ്ട് കേട്ടു കൊണ്ടിരുന്നു.... എന്തോ ആ ഗാനം അവൻക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു.... ഉറക്കം വരുവോളം അവൻ അത് കേട്ട് കൊണ്ടിരുന്നു....പതിയെ ഗാനത്തിൽ ലയിച്ചു അവൻ എപ്പോഴോ ഉറങ്ങി പോയിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന്.... ടക്...ടക്.....ടക്.... രാവിലെ തന്നെ ആരോ ഡോറിൽ കൊട്ടാൻ തുടങ്ങിയതും മീനു മതിയവാത്ത ഉറക്കവുമായി തിരിഞ്ഞു കിടന്നു.... ടക്....ടക്...ടക്.... വീണ്ടും കോട്ട് കേട്ടതും ശ്രുതി കണ്ണ് രണ്ടും തിരുമ്മി കൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ഡോറിലേക്ക് മിഴികൾ പായിച്ചു... "ആരാണാവോ ഈ സമയത്തു....ശേ ഉറക്കവും പോയി...." എന്നു പിറുപിറുത്തു കൊണ്ട് ശ്രുതി പോയി ഡോർ തുറന്നപ്പോൾ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന രമ്യനെയാണ് കണ്ടത്.... "എന്താടി...മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ...." ശ്രുതി ഉറക്കം പോയ ഈർഷ്യയോടെ പറഞ്ഞു.... "ആഹാ മോൾ ഇനിയും ഉറങ്ങാൻ കിടക്കുവാണോ....ചെറിയമ്മ ഇന്ന് നിങ്ങളോട് കോളേജിൽ പോവാൻ പറഞ്ഞു...അനുവേട്ടനും രാജേഷേട്ടനും ഉണ്ടത്രേ... ഇപ്പോള് തന്നെ ടൈം 7:30 ആയി...

നിങ്ങൾ പെട്ടന്ന് റെഡി ആയിക്കോ...." രമ്യ "കോളേജിൽ പോവാനോ... ഇന്ന് ലച്ചുവും ശിവേട്ടനും വരുന്ന ദിവസമല്ലേ..." കോളേജിൽ പോകാൻ പറഞ്ഞ കാര്യം കേട്ടു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന മീനു പറഞ്ഞു....... "അവരിന്ന് വരുന്നില്ലത്രേ....ശിവേട്ടന്ടെ തറവാട്ടിൽ പോകുവാണെന്നു...അത് കൊണ്ട് നാളെയാണ് വരുന്നതെന്ന് വിളിച്ചു പറഞ്ഞു...." രമ്യ "ഹോ...ഷിറ്റ്...എന്നാലും അവർ ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.....ശേ ഇനിയിപ്പോ കോളേജിൽ പോവേണ്ടി വരുമല്ലോ...." മീനു "അതെല്ലൊ...പോവണം...മോൾ പെട്ടന്ന് റെഡി ആവാൻ നോക്ക്..." പെട്ടന്ന് അവിടേക്ക് വന്ന അനു മീനുവിനുള്ള മറുപടി കൊടുത്തു... "എന്ടെ പൊന്ന് മാഷേ നാളെ പോയാൽ പോരെ...." മീനു "പറ്റില്ല മോളെ...നിങ്ങളെ 1st sem exaമിന് ഇനി കുറച്ചു ഡേ മാത്രമുള്ളു...." അനു "എന്നാലും മാഷേ ഇന്നലത്തെ ക്ഷീണം...." മീനു "ഒരു ക്ഷീണവുമില്ല...മോൾ പോയി റെഡി ആവ്..." എന്നും പറഞ്ഞു അനു പോയി.... രമ്യ അനുവിന് മീനുവിനോടുള്ള പെരുമാറ്റവും സംസാരവും എല്ലാം ശ്രദ്ധിക്കുവായിരുന്നു അപ്പോൾ.....

അനു പോയ വഴിയേ നോക്കി നിൽക്കുന്ന രമ്യനെ മീനു തട്ടി വിളിച്ചു... "ഏഹ്...എന്താ..." രമ്യ ഞെട്ടി കൊണ്ട് മീനുവിനോട് ചോദിച്ചു.... "ഹോ നി ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ...കോളേജിൽ പോകാതിരിക്കാൻ വല്ല വഴിയും പറഞ്ഞു താ എന്ന് .. ..." മീനു "എനിക്കൊരു വഴിയും അറിയില്ല ....നി പോയി കോളേജിലേക്ക് പോവാൻ റെഡി ആവാൻ നോക്ക്...." ഇതും പറഞ്ഞു രമ്യ അവിടെ നിന്ന് പോയി.... മീനു തിരിഞ്ഞു ശ്രുതിയെ നോക്കിയപ്പോൾ അവളെ മുറിയിൽ കാണാഞ്ഞില്ല.... ഏഹ്...ഈ ശ്രുതി പിശാശ് ഇതേവിടെ പോയി.....നിന്നിടത്തു നിന്ന് ആവി ആയി പോയോ....ശേ ആവി ആയി പോവാൻ അവൾ ഭൂതമല്ലല്ലോ..... മീനു ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോഴാണ് ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടത്....അപ്പോ അവൾക് മനസിലായി ശ്രുതി ബാത്‌റൂമിൽ ആണെന്ന്.... ഹാ ഇനി ശ്രുതിയുടെ കുളി കഴിയുവോളം കിടക്കാം.... എന്നും പറഞ്ഞു മീനു കിടന്നു ഉറങ്ങി പോയി.... ശ്രുതി ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ മീനു സുഖമായി ഉറങ്ങുന്നതാണ് കണ്ടത്.... "ആഹാ ഞാനിവിടെ ഉറക്കം കളഞ്ഞു നിൽക്കുമ്പോൾ നി ഉറങ്ങാ അല്ലെ...ശെരിയാക്കി തരാം...." ശ്രുതി മീനുവിന്ടെ അടുത്തു പോയ് തൊണ്ട ശെരിയാക്കി....എന്നിട്ട് മാഷിന്റെ ശബ്ദത്തിൽ പറഞ്ഞു.... "മീന....i love u....."

മീനുവിന്ടെ ചെവിടെ അവിടെ പോയി ഇത്തിരി ഉച്ചത്തിൽ തന്നെയാണ് ശ്രുതി അത് പറഞ്ഞത്...... മീനു എന്ത് എന്നും ചോദിച്ചു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു....മുന്നിലേക്ക് നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് നിൽക്കുന്ന ശ്രുതി നെയാണ് കണ്ടത്.... എന്നാൽ ഇതേ സമയം മീനുവിന്റെയും ശ്രുതിയുടെയും മുറിയുടെ മുന്നിലൂടെ പോയ മഹേഷ് അനു മീനുവിനോട് i love u എന്നു പറയുന്നത് കേട്ടു ഞെട്ടി.... മഹേഷ് കരുതിയിരുന്നത് അനുവാണ് അതെന്നാണ്....അവരുടെ മുറിയുടെ ഡോർ ചാരി വച്ചിട്ടുള്ളത് കൊണ്ട് അളെയും കാണാൻ പറ്റില്ല..... "അപ്പോ നിനക്ക് ഇഷ്ടമായിരുന്നല്ലേ അനു..... നേരത്തെ തന്നെ നിനക്കിത് പറയമായിരുന്നില്ലേ.... ഹാ സാരമില്ല...അവളെനിക്ക് ഇപ്പോ ഒരു പെങ്ങളെ പോലെയാണ്.....അപ്പോ എന്ടെ അളിയൻ നിയണല്ലേ... ഹാ എന്ത് കൊണ്ടും നിയാണ് അവൾക്ക് ചേർച്ച...." മഹേഷ് സ്വയം പറഞ്ഞു ചാരിയിരിക്കുന്ന ഡോറിലേക്ക് ഒന്ന് നോക്കി കൊണ്ട് അവിടെ നിന്ന് പോയി..... എന്നാൽ മറ്റൊരു ആളും കൂടെ അവിടെ നിന്ന് അത് കേട്ടിരുന്നു....മഹേഷിന്റെ പിന്നിൽ അയാളുള്ളത് മഹേഷ് പോലും കണ്ടിരുന്നില്ല..... ആയാളും അനു മീനുവിനോട് ഇഷ്ടമാണെന്ന് പറയുവാണെന്നാണ് കരുതിയിരുന്നത്.... ആ i love u അനുവിന്ടെ ശബ്ദത്തിൽ കേട്ടപ്പോൾ തന്നെ അയാളവിടെ നിന്ന് പോയിരുന്നു..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story