❤️എന്റെ മാഷ് 2❤️ : ഭാഗം 32

ente mash two

രചന: AADI

രജീഷ് മാഷായിരുന്നു മഹേഷിന്റെ പിന്നിൽ ഉണ്ടായിരുന്നത്....രജീഷ് മാശിന് അനു മീനുവിനോട് ഇഷ്ടമാണെന്ന് പറയുന്നത് കേട്ടു തന്ടെ സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു..... "ഹാവൂ...അങ്ങനെ അനു മീനുവിനോട് ഇഷ്ടം പറഞ്ഞു.... ഇനി മീനു കൂടെ പറഞ്ഞാൽ അവരും സെറ്റ് ആയി....ഹയ്യോ...സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയുന്നില്ല..." എന്നും പറഞ്ഞു കൊണ്ട് ചാടി തുള്ളി മുറിയിലേക്ക് പോവുമ്പോഴാണ് അനുവിന്ടെ മുറിയിൽ നിന്നിറങ്ങുന്ന അനുവിനെ കണ്ടത്... അനുവിനെ കണ്ടപ്പോൾ തന്നെ രജീഷ് സ്റ്റെക്ക് ആയി.... "ഏഹ്...ഇതെങ്ങനെ.... അനു മീനുവിന്ടെ മുറിയിൽ അല്ലായിരുന്നോ...പിന്നെങ്ങനെ ഇവിടെ..." രജീഷ് മാഷ് അന്തം വിട്ടു കൊണ്ട് അനുവിനെ തന്നെ നോക്കി നിന്നു.... "ഏട്ട....ഏട്ട....ഈ ഏട്ടനിത് എന്ത് പറ്റി...കാറ്റ് പോയോ ഇതിന്റെ...." എന്നും പറഞ്ഞു അനു ഒരൊറ്റ തള്ള് കൊടുത്തതും രജീഷ് മാഷ് വീണു... "ആ...നിയെന്നതിനാ എന്നെ തള്ളിയെ...." രജീഷ് മാഷ് വീണിടത്തു നിന്ന് എഴുന്നേറ്റു കൊണ്ട് ചോദിച്ചു . "എത്ര സമയമായി ഞാൻ ഏട്ടനെ വിളിക്കുന്നു...കുന്തം വിഴുങ്ങിയ പോലെ നിക്കുവായിരുന്നല്ലോ....അല്ല ഏട്ടൻ എന്താ എന്നെ കണ്ടു ഞെട്ടി ഓരോന്ന് പിറുപിറുത്തിരുന്നെ...." അനു "അല്ലെടാ നിയെന്താ ഇവിടെ...." രജീഷ് മാഷ്

"ഞാൻ ഇവിടെ അല്ലാതെ പിന്നെ എവിടെയാ ഉണ്ടാവ...." അനു "നിയല്ലായിരുന്നോ അപ്പോ മീനുവിന്ടെ മുറിയിൽ ഇരുന്നു i love u പറഞ്ഞിരുന്നത്...ആ നിയെങ്ങനെ ഇത്ര പെട്ടെന്ന് ഇവിടെ എത്തി...." രജീഷ് "എന്ത്....മീനുവിന്ടെ മുറിയിലിരുന്നു i love u പറയെ....ആരോട്...." അനു സംശയത്തോടെ ചോദിച്ചു.... "മീനുവിനോട് തന്നെ...." രജീഷ് "ഏട്ടന് വല്ല പ്രാന്തുമുണ്ടോ...അറിഞ്ഞു കൊണ്ട് ആരെങ്കിലും അവളെപോലൊരു കുർള എസ്പ്രെസ്സിൻ തല വേക്കോ...." അനു "ഏഹ്...അപ്പോ നിയല്ലേ പറഞ്ഞേ...." രജീഷ് "അല്ല ഏട്ട....ഞാൻ ഇവിടെ കോളേജിൽ പോകാൻ ഒരുങ്ങുവായിരുന്നു..." അനു "അപ്പോ പിന്നെ ആരാ നിന്ടെ ശബ്ദത്തിൽ മീനു i love u എന്നു പറഞ്ഞത്....സത്യം പറ അനു അത് നി തന്നെയല്ലേ...എനിക്കറിയാം നി ചമ്മൽ കൊണ്ട് എന്നോട് പറയാതിരിക്കുവാണെന്ന്... ചമ്മൽ ഒന്നും വേണ്ട...ഈ ഏട്ടന് എല്ലാം മനസിലായി...ഗള്ള...." എന്നും പറഞ്ഞു രജീഷ് അനുവിന്ടെ കയ്യിൽ ഒരടി അടിച്ചു.... "ഹോ ഈ ഏട്ടന്ടെ തല എവിടെയോ ഇടിച്ചുവെന്നു തോനുന്നു...പിച്ചും പെയ്യും ഒക്കെ പറയുന്നിത...." അനു അപ്പോഴാണ് ശ്രുതി അത് വഴി വന്നത്.... "ഹാ ഭാവി ഏട്ടത്തി അമ്മേ നിങ്ങളെ ഭാവി ഭർത്തുവിന് പ്രാന്തായി...." അനു ശ്രുതിയെ കണ്ടപ്പോൾ തന്നെ പറഞ്ഞു...

"ഏഹ്...ആണോ...അല്ലെങ്കിൽ തന്നെ ഈ മനുഷ്യന് പ്രാന്ത...ഇപ്പോ അത് കൂടിയോ..." ശ്രുതി "ഹാ...കൂടി...കൂടി...പെട്ടന്ന് തന്നെ വല്ല ഗുളികയും കൊടുക്കാൻ നോക്ക്...പിച്ചും പെയുമൊക്കെ പറയുന്നുണ്ട്...." അനു ശ്രുതി രജീഷ് മാഷിന്ടെ അടുത്തേക്ക് ചെന്നു...രജീഷ് മാഷ് അപ്പോ ഗാഢ ചിന്തയിൽ ആയിരുന്നു...അനു അവിടുന്ന് പെട്ടന്ന് തന്നെ സ്ഥലം കാലിയാക്കി.... "ഏട്ട...." ശ്രുതി "എന്നാലും അതെങ്ങനെ ശെരിയവും അനു എങ്ങനെ ഇത്ര പെട്ടെന്ന് മുറിയിൽ എത്തി...." രജീഷ് മാഷ് ചിന്തിച്ചു സ്വയം പറയുവാണ്.... "ഏട്ട....." ശ്രുതി കുലുക്കി വിളിച്ചതും രജീഷ് മാഷ് തിരിഞ്ഞു ശ്രുതിയെ നോക്കി.... "എന്താടി...." രജീഷ് മാഷ് "ഏട്ടന് മോൻ പറഞ്ഞ പോലെ ശേരിക്ക് പ്രാന്തയോ...." ശ്രുതി "പ്രന്തോ എനിക്കോ...എനിക്കൊന്നുമില്ല....ശ്രുതി നിനക്കൊരു കാര്യമാറിയോ...." രജീഷ് "ഹാ അറിയാം..." ശ്രുതി "എന്ന പറ..." രജീഷ് "ഏട്ടന് നല്ല മുഴുത്ത വട്ടാണ്... അതല്ലേ പറയാൻ വന്നേ...എനിക്കറിയാം...😁" ശ്രുതി "ഹോ ഇതിനെ ഞാൻ...അതോന്നുമില്ലടി അനു മീനുവിനോട് i love u പറഞ്ഞു..." രജീഷ് "ഏഹ്...ശരിക്കും...എപ്പോ...." ശ്രുതി സന്തോഷത്തോടെ ചോദിച്ചു.... "കുറച്ചു മുന്നേ...ഞാൻ നിങ്ങടെ മുറിയുടെ മുന്നിലൂടെ വരുമ്പോൾ മീന i love u എന്നു പറയുന്നത് കേട്ടു...."

രജീഷ് മാഷ് വലിയ കാര്യത്തിൽ ശ്രുതിയോട് പറഞ്ഞു.... "ചെ...അതായിരുന്നോ...അത് മോൻ പറഞ്ഞതോന്നുമല്ല...മോന്റെ ശബ്ദത്തിൽ ഞാൻ പറഞ്ഞതാ..." ശ്രുതി "എന്ത്...നിയോ😲" രജീഷ് മാഷ് ഞെട്ടി കൊണ്ട് ചോദിച്ചു... "ഹാ ഞാൻ തന്നെ...ആ മീനു ഉറങ്ങുന്നത് കണ്ടു സഹിക്കാൻ വയ്യാനിട്ട് അവളെ എഴുന്നേല്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതാ..." ശ്രുതി "ശേ...ഞാൻ വെറുതെ സന്തോഷിച്ചു...എന്തൊക്കെ സ്വപ്നം കണ്ടതായിരുന്നു...ഒക്കെ പോയി...." എന്നും പറഞ്ഞു രജീഷ് മാഷ് തന്ടെ മുറിയിലേക്ക് പോയി... "ഈ ഏട്ടന് ശേരിക്ക് ഭ്രാന്തായി തോനുന്നു..." ശ്രുതി പെട്ടന്ന് തന്നെ അവിടെ നിന്ന് മുറിയിലേക്ക് പോയി ഡ്രസ് മാറി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 പണ്ടാരകാലി ശ്രുതി കാരണം ഉറക്കവും പോയി....ഹോ ശെരിക്കും എനിക്ക് heart അറ്റാക്ക് വന്നേനെ...ഞാൻ മാഷ് ആണെന്നാണ് കരുതിയെ..... ശ്രുതിയെ മുന്നിൽ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.... ഹോ അവൾ കാരണം ഞാനിന്ന് ചാവേണ്ടതായിരുന്നു.... ഒരുനിമിഷം അത് കേട്ടപ്പോൾ പാവം രമ്യടെ മുഖം പോലും എന്ടെ മനസിലേക്ക് വന്നു....

മീനു നേരത്തെ ഹാങ് ഓവറിൽ നിന്ന് വിട്ടു മാറാതെ ബെഡിൽ ഇരിക്കുമ്പോഴാണ് ശ്രുതി രജീഷ് മാഷിന്റെ അടുത്തു നിന്ന് അവിടേക്ക് വന്നത്... "ആഹാ നിയിനിയും ഫ്രഷ് ആയില്ലെടി....പോയി ഫ്രഷ് ആവാൻ നോക്ക്...ഇപ്പോൾ തന്നെ ടൈം വഴുകി..." ശ്രുതി ശ്രുതിയുടെ ശബ്ദം കേട്ടതും മീനു അവളെ കലിപ്പിച്ചൊന്നു നോക്കി കൊണ്ട് പെട്ടന്ന് ബാത്റൂമിലേക്ക് ഡ്രെസും എടുത്തു കൊണ്ട് കയറി..... വേഗം ഫ്രഷ് ആയി ഇറങ്ങി പെട്ടന്ന് തന്നെ ഒരുങ്ങി ഫുഡ് കഴിക്കാൻ വേണ്ടി ഡൈനിങ് ടേബിളിന്ടെ അടുത്തേക്ക് എത്തി... "ഹാ വന്നോ...ഞാൻ ശ്രുതി മോളെ നിന്നെ വിളിക്കാൻ വേണ്ടി അങ്ങോട്ട് വിടുവാൻ നില്കുവായിരുന്നു....." മീനുവിനെ കണ്ടതും അവളെ 'അമ്മ പറഞ്ഞു....അവൾ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കസേര വലിച്ചിട്ട് ഇരുന്നു... രമ്യ അനുവിന്ടെ നേരെയുള്ള കസേരയിൽ ആണ് ഇരിക്കുന്നത്.... രജീഷ് മാഷ് നേരത്തേത് തന്നെ ആലോചിച്ചു കൊണ്ട് ഇരിക്കുവായിരുന്നു... മീനു എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ഭക്ഷണം കഴിക്കാൻ തുടങ്ങി.... "അല്ല മക്കളെ ഇപ്രാവശ്യം വന്നിട്ട് ആരും എന്താ കുളത്തിലൊന്നും പോവുന്നില്ലേ...." അപ്പൂപ്പൻ അത് ചോദിച്ചപ്പോഴാണ് അവർക്ക് കുളത്തിന്റെ കാര്യം ഓർമ വന്നത് തന്നെ....

"നാളെ ലച്ചു വരുമല്ലോ...അപ്പോ അവരെയും കൂടെ കൂട്ടി കൊണ്ട് നാളെ പോവാം..." മീനു "അത് ശരിയാ...ലച്ചു മോൾ കൂടെ വന്നിട്ട് പോയ മതി...." അമ്മൂമ്മ എല്ലാവരും അതിനൊന്നു മൂളി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹 രമ്യ ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്നു ഇന്നലത്തെ സംഭവം തന്നെ വീണ്ടും വീണ്ടും റിവൈന്റ് ചെയ്തു ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു.... ഇല്ല...മീനുവിന് അനുവേട്ടനോട് ഒന്നും ഉള്ളതായി തോന്നുന്നില്ല...പക്ഷെ അനുവേട്ടന്ടെ കണ്ണിൽ ഞാൻ കണ്ടതാണ് മീനുവിനെ നോക്കുമ്പോഴുള്ള തിളക്കം.... അതിനർത്ഥം അനുവേട്ടന് മീനുവിനോട് ഇഷ്ടം ഉണ്ടെന്നാണോ...അതോ സഹോദരിയോടുള്ള സ്നേഹം കൊണ്ടുള്ള തിളക്കം ആണോ....എന്താണെന്ന് മനസിലാവുന്നില്ലല്ലോ....എങ്ങനെയാണ് ഒന്ന് കണ്ടുപിടിക്കുക.... ശേ...ഒരു വഴിയും തെളിയുന്നില്ലല്ലോ.... പ്ലേറ്റിൽ കയ്യിട്ട് ദോശ എടുത്തു വെറുതെ പിച്ചി കൊണ്ട് രമ്യ ഇതെന്നെ ആലോചിച്ചു ഇരിപ്പാണ്..... "രമ്യ മോളെ...നിയെന്താ ദോശ പിച്ചി പിച്ചി ഇട്ടുകൊണ്ട് ഇങ്ങനെ ആലോചിക്കുന്നെ...." രമ്യടെ ഇരുപ്പും ഭാവവും കണ്ടു കൊണ്ട് മഹേഷ് ചോദിച്ചു... "എ.... ഏഹ്...ഓ...ഒന്നുമില്ല ചേട്ടാ...ഞാൻ വെറുതെ....." രമ്യ "ഹ്മ്മ...ഹ്മ്മ...കൂടുതൽ ആലോചിച്ചു ഇരിക്കതെ കഴിക്കാൻ നോക്ക്...." മഹേഷ് അവൾ ആ എന്നു തലയാട്ടി അനുവിനെ നോക്കി....

ഇല്ല... അനുവേട്ടൻ ഇപ്പോ മീനുവിനെ ശ്രദ്ധിക്കുന്നത് പോലുമില്ല....അപ്പോ ഓരോന്ന് ആലോചിച്ചു കൂട്ടി ഞാൻ ടെൻഷൻ അടിച്ചത് ഒക്കെ വെറുതെയാണ്.... ശേ...വെറുതെ അനുവേട്ടനെ തെറ്റിദ്ധരിച്ചു.... രമ്യ സ്വയം തലക്ക് ഒരു തട്ട് കൊടുത്തു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി.... ശ്യാം രമ്യയുടെ ഈ കാട്ടി കൂട്ടാലൊക്കെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു...അവന് രമ്യയിൽ എന്തോക്കെയോ സംശയം തോന്നി തുടങ്ങി.... "മഹേഷ്...." ശ്യാം ശബ്ദം കുറച്ചു കൊണ്ട് മഹേഷിനെ വിളിച്ചു.... "എന്താടാ..." മഹേഷ് "എനിക്ക് നിന്നോട് കുറച്ചു സംസാരിക്കുന്നുണ്ട്...." ശ്യാം "എന്താ...." മഹേഷ് "ഇവിടുന്നല്ല...നി ഭക്ഷണം കഴിച്ചിട്ട് പുറത്തേക്ക് വാ...അവിടുന്ന് പറയാം..." ശ്യാം "സീരിയസ് ആണോ..." മഹേഷ് "ഹ്മ്മ കുറച്ച്..." ശ്യാം "ഒക്കെ..." ശ്യാം രമ്യനെ ഒന്നു കൂടെ നോക്കി കൊണ്ട് ഭക്ഷണം കഴിച്ചു പെട്ടന്ന് തന്നെ എഴുന്നേറ്റു....അവന് പിറകെ ഓരോരുത്തരായി എഴുന്നേറ്റു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 "'അമ്മ പോകുവാണെ...ചെറിയമ്മ....വല്യമ്മ...അമ്മൂമ്മേ... പോട്ടെ...." എന്നും പറഞ്ഞു മീനു അവർക്കെല്ലാം ഓരോ ഉമ്മ കൊടുത്തു കൊണ്ട് ഇറങ്ങി... കാറിലായിരുന്നു അവരിന്നും പോയിരുന്നത്....കോളേജിൽ എത്തിയതും ഇന്നും മീനുവിനെ വരവേറ്റത് അനഖയുടെ ചിരിച്ചു കൊണ്ടുള്ള മുഖമായിരുന്നു....

അനഘ ഓടി പോയി മീനുവിനെ കെട്ടിപിടിച്ചു....മീനു ചിരിച്ചു കൊണ്ട് തിരിച്ചു അവളെയും ചേർത്തു പിടിച്ചു.... "എവിടെയായിരുന്നു ചേച്ചി 2 ദിവസം..." അനഘ "എന്ടെ കസിന്ടെ കല്യാണമായിരുന്നു..." "ആഹാ എന്നിട്ട് കല്യാണമൊക്കെ കഴിഞ്ഞോ..."അനഘ "ഹാ കഴിഞ്ഞു...." "ഹെലോ...." എന്നു പറഞ്ഞു അശ്വിൻ അവരെ ഇടയിലേക്ക് വന്നു അനഖയെ ഒന്ന് ഒളി കണ്ണിട്ടു നോക്കി....അത് കറക്റ്റ് മീനു കാണും ചെയ്തു... "ഇതാര ചേച്ചി..." അനഘ മീനുവിനോട് അശ്വിനെ ചൂണ്ടി കൊണ്ട് ചോദിച്ചു.... "ഇത് അശ്വിൻ...my ബെസ്റ്റീ...." മീനു "ഹായ്...." അശ്വിൻ അവൾക് shake ഹാൻഡ് കൊടുക്കാൻ നിന്നതും മീനു അശ്വിന്റെ കൈ പിടിച്ചു വച്ചു....അത് കണ്ടു അനഘ ചിരിച്ചതും അശ്വിൻ അവളെ നോക്കി ഒന്ന് വളിഞ്ഞ ചിരി ചിരിച്ചു മീനുവിനെ നോക്കി കണ്ണുരുട്ടി.... "എന്ന ചേച്ചി ഞാൻ പോകട്ടെ...ഫ്രണ്ട്‌സ് അവിടെ വൈറ്റ് ചെയ്യുന്നുണ്ടാവും..." "ഒക്കെ...." അവൾ പോയതും മീനു അശ്വിന് നേരെ തിരിഞ്ഞു..... "എന്താ മോനെ ഉദ്ദേശം..." മീനു ഒറ്റ പിരികം പൊക്കി കൊണ്ട് നടുവിന് കൈ കൊടുത്തു നിന്നു അശ്വിനോട് ചോദിച്ചു...

"ഉദ്ദേശം....എനിക്ക് അവളെ ഇഷ്ടായി...." അശ്വിൻ "സീരിയസ് ആണോ??" ശ്രുതി "ഹ്മ്മ..സീരിയസ് ആണ്..." അശ്വിൻ "സീരിയസ് ആണേൽ ഞാൻ സെറ്റ് ആക്കി തരാം...." മീനു . "Tnx ടി..." അശ്വിൻ "വേണ്ട മീനു...ഇത് പോലെ ആ ദിവ്യയെ സെറ്റ് ആക്കി കൊടുത്തിട്ട് അവൻ തേച്ചത് ഓർമയില്ലേ...." ശ്രുതി "ഇല്ല...ഇതൊരിക്കലും അങ്ങനെ അല്ല...എനിക്ക് ശെരിക്കും ഇഷ്ടമായിട്ടാണ്..." അശ്വിൻ "ഹ്മ്മ... നമുക്ക് നോക്കാം...ഇപ്പോ അവൾ 10th അല്ലെ....സമായമുണ്ടെല്ലോ...." മീനു അപ്പോഴേക്ക് അവരെ ബാക്കി കൂടെ അവിടെ എത്തിയിരുന്നു...പിന്നെ എല്ലാം കൂടെ ക്ലാസ്സിലേക്ക് വച്ചു പിടിച്ചു...ആദ്യത്തെ പീരിയഡ് തന്നെ മാഷ് ആയിരുന്നു... മീനു ആ പീരിയഡ് ഫുൾ മാഷിനേയും രമ്യനെയും എങ്ങനെ സെറ്റ് ആക്കും എന്നു ആലോചിച്ചു കൊണ്ടിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story