❤️എന്റെ മാഷ് 2❤️ : ഭാഗം 33

ente mash two

രചന: AADI

മഹേഷും ശ്യാമും വീടിന്ടെ പുറത്തു മാവിൻ ചുവട്ടിൽ നില്കുവാണ്..... "നിയെന്താടാ ഇവിടെ വന്നു നിന്നിട്ട് ഒന്നും പറയാതെ പ്രകൃതി ഭംഗി ആസ്വദിച്ചു നില്കുവാണോ...." മഹേഷ് ശ്യാം മൗനമായി ചുറ്റുപാടും നോക്കി കൊണ്ടു നിന്നു.... "ടാ... കുറെ സമയമായി ട്ടോ ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്...എന്താ നിനക്ക് പറയാനുള്ളത്...." മഹേഷ് വീണ്ടും ചോദിച്ചതും ശ്യാം അവനു നേരെ തിരിഞ്ഞു... "എടാ നിനക്ക് രമ്യയെ എനിക്ക് തരുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ..."ശ്യാം "ഇപ്പോ എന്താടാ ഇങ്ങനെയൊരു ചോദ്യo...." മഹേഷ് "നി ഞാൻ ചോദിച്ചതിഞ്ഞു മറുപടി പറ..." ശ്യാം "എനിക്കെന്തു വിരോധം...എനിക്കതിൽ സന്തോഷമേ ഉള്ളു...ഒന്നുമില്ലെങ്കിൽ നമ്മുടെ കുടുംബത്തിലേക്ക് തന്നെയല്ലേ അവളെ പറഞ്ഞു വിടുന്നത്...അല്ല ഇപ്പോ എന്താ ഇതൊക്കെ ചോദിക്കാനുള്ള റീസെൻ..." മഹേഷ് "റീസെൻ ഉണ്ട്..." ശ്യാം "എന്ത്...." മഹേഷ് "I have a doubt... രമ്യടെ മനസിൽ മറ്റാരോ ഉണ്ടെന്ന്...." ശ്യാം "Hey no... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവളതെന്നോട് പറയും..." മഹേഷ് "ഒരുപക്ഷേ ഈ കാര്യമാറിഞ്ഞ നി എതിർക്കും എന്നു തോന്നിയിട്ട് പറയാതിരുന്നിട്ടുണ്ടെങ്കിലോ..." ശ്യാം "Hey... അങ്ങനെയൊന്നും ഉണ്ടാവില്ല...നിനക്കിപ്പോ ഇങ്ങനെയൊരു സംശയം തോന്നാൻ കാരണമെന്താ...

അല്ല ആരെയ അവൾ സ്നേഹിക്കുന്നെ..." മഹേഷ് " i think അവൾ ഈ വീട്ടിലെ ഞങ്ങളിൽ ഒരാളെയാണ് ഇഷ്ടപ്പെടുന്നത്..ഞാൻ 2 ദിവസമായിട്ടു അവളെ watch ചെയ്യുന്നുണ്ടായിരുന്നു....അപ്പോ എനിക്ക് തോന്നിയ doubt ആണിത്...." ശ്യാം പറഞ്ഞു നിറുത്തി മഹേഷിന്റെ മുഖത്തേക്ക് നോക്കി.... "നിങ്ങളിൽ ഒരാളെയോ....അതാരെ... രജീഷ്... നി...പിന്നെ അനു... ഇതിൽ ആരെയ അവൾ ഇഷ്ടപ്പെടുന്നെ...രജീഷിനും ശ്രുതിക്കും പരസ്പരം ഇഷ്ടമുള്ള കാര്യം അവൾക്കറിയാം... പിന്നെയുള്ളത് അനുവും നിയും...അതിൽ നിന്നെയല്ലെങ്കിൽ പിന്നെ അനുവിനെയാണോ അവൾ സ്നേഹിക്കുന്നെ...." മഹേഷ് "ഹ്മ്മ...അതേ....എന്ടെ വെറും സംശയമാണ്...ഉറപ്പില്ല...നി അവളോട് ചോദിക്കണം അവളെ മനസിൽ ആരെങ്കിലും ഉണ്ടോ എന്ന്....ഉണ്ടെങ്കിൽ അതരാണെന്നും..." ശ്യാം "ഒരുപക്ഷേ അവൾ സ്നേഹിക്കുന്നത് നിന്നെ തന്നെ ആണെങ്കിലോ..." മഹേഷ് "അല്ല... അതെനിക്ക് sure ആണ്..." ശ്യാം "അതെങ്ങനെ നിനക്ക് ഉറപ്പ് പറയാൻ സാധിക്കും...." മഹേഷ് "അതിനുള്ള ഏറ്റവും വലിയ തെളിവ് ഞാൻ അവളെ അടുത്തു ചെന്നു ഒന്നു അടുത്തു ഇടപഴക്കിയ നിനക്ക് മനസിലാകും...ഞാൻ അടുത്തുള്ളപ്പോൾ അവൾ പെട്ടന്ന് എങ്ങനെയെങ്കിലും അവിടെ നിന്ന് എഴുന്നേറ്റു പോവറാണ് പതിവ്...." ശ്യാം

"അത് ചിലപ്പോ നിന്നോട് സംസാരിക്കുമ്പോൾ ഉള്ള നാണം കൊണ്ടാണെങ്കിലോ...."മഹേഷ് "അല്ലെടാ....ഒരു പെണ്ണിന് നാണം വരുമ്പോൾ അവളെ മുഖം ചുവക്കും...but ഇവിടെ അവളെ മുഖത്തു ഒരുതരം വെറുപ്പ് പോലെയാണ്...." ശ്യാം "ഹ്മ്മ...എന്തായാലും നിന്ടെ സംശയം ഞാൻ തന്നെ ക്ലിയർ ചെയ്തു തരാം.... ഇപ്പോ തന്നെ ഞാൻ അവളോട് പോയി ചോദിക്കാം...നിയും വാ...എന്നിട്ട് മാറി നിന്നു അവൾ എന്താ പറയുന്നേ എന്നു കേട്ടു നോക്ക്...എനിക്ക് ഉറപ്പാണ് അവളെ മനസിൽ ആരുമില്ലെന്ന്...." ഇതും പറഞ്ഞു കൊണ്ട് മഹേഷ് മുമ്പിൽ നടന്നു....പിന്നിൽ ശ്യാമും.... . "ആഹാ മക്കളെ നിങ്ങൾ രണ്ടും ഇതേവിടുന്ന വരുന്നേ..." മഹേഷിന്റെ 'അമ്മ പുറത്തു നിന്ന് അകത്തേക്ക് കയറി വരുന്ന അവരെ കണ്ടു ചോദിച്ചു.... "ഞങ്ങൾ വെറുതെ പുറത്തേക്ക് ഒന്ന് പോയതാ അമ്മേ...അല്ല രമ്യ എവിടെ..." മഹേഷ് "അവൾ മുറിയിൽ ഉണ്ടാവും...എന്താടാ..." 'അമ്മ "ഏയ് ഒന്നുമില്ല...വെറുതെ ചോദിച്ചതാ..." മഹേഷ് "ഹാ...." എന്നു പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി....മഹേഷും ശ്യാമും രമ്യടെ മുറിയിലേക്ക് പോയി...മുറിയുടെ മുൻപിൽ എത്തിയതും മഹേഷ് ശ്യാമിനെ ഒന്ന് നോക്കി.... ശ്യാമിന് കാര്യം മനസ്സിലായതും അവൻ അവിടെ മറഞ്ഞു നിന്നു....മഹേഷ് മുറിയുടെ അകത്തേക്കും കയറി...

. മഹേഷ് മുറിയിൽ കയറിയപ്പോൾ രമ്യ ബെഡിൽ കിടന്നു കൊണ്ട് അനുവിന്റെ ഫോട്ടോ നോക്കുവായിരുന്നു...പെട്ടന്ന് മഹേഷിനെ കണ്ട അവൾ കൊട്ടി പിടഞ്ഞു എഴുന്നേറ്റു ഫോണിൽ നിന്ന് അനുവിന്ടെ ഫോട്ടോ ബാക് അടിച്ചു... എന്നിട്ട് മഹേഷിന് ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് എഴുന്നേറ്റു നിന്നു.... "എന്താ ഏട്ട...." രമ്യ "മോൾ ബിസി ആയിരുന്നോ...ഏട്ടന് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു..." മഹേഷ് "ഏയ്...ഞാൻ വെറുതെ ബോർ അടിച്ചു കിടക്കുവായിരുന്നു...എന്താ ഏട്ടന് പറയാനുള്ളെ...." രമ്യ "അത് മോളെ...മോൾക് ആരെയെങ്കിലും ഇഷ്ടമുണ്ടോ...." മഹേഷ് അത് കേട്ടപ്പോൾ രമ്യ ആദ്യം ഒന്ന് പതറി...പിന്നെ പതറൽ മറച്ചു വച്ചു കൊണ്ട് മഹേഷിനോട് ചോദിച്ചു.... "ഇല്ലല്ലോ ഏട്ട....എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ കാരണം..." രമ്യ "ഏയ്...എനിക്കങ്ങനെ തോന്നി...ഉറപ്പല്ലേ ആരെയുമില്ലല്ലോ..." മഹേഷ് "ഇല്ല ഏട്ട...ഉണ്ടെങ്കിൽ ഞാൻ അത് ഏട്ടനോട് പറയില്ലേ..." രമ്യ "ആ മോളെ എട്ടനറിയാം...ഞാൻ വെറുതെ ഒന്ന് ചോദിച്ചെന്നെ ഉള്ളു...മോൾ കിടന്നോ..." എന്നു പറഞ്ഞു മഹേഷ് അവളെ മൂർതാവിൽ ഒന്ന് ചുംബിച്ചു കൊണ്ട് മുറിവിട്ടു ഇറങ്ങി പോയി... മഹേഷ് പോയതും രമ്യ നെഞ്ചത്ത് കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു കൊണ്ട് ബെഡിൽ ഇരുന്നു..........

ഇഷ്ടമുണ്ട് ഏട്ട എനിക്ക് ഒരാളോട്...പക്ഷെ അത് ഏട്ടനോട് പറയാൻ സമയമായിട്ടില്ല....ആദ്യം അനുവേട്ടനു എന്നോട് ഇഷ്ടമുണ്ടോ എന്നു നോക്കട്ടെ...അതു കഴിഞ്ഞു എല്ലാം ഞാൻ ഏട്ടനോട് പറയാം... മഹേഷ് പോയ വഴിയേ നോക്കി കൊണ്ട് രമ്യ സ്വയം പറഞ്ഞു റൂമിന്റെ ഡോർ പോയി അടച്ചു... മഹേഷ് രമ്യടെ മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും ചിരിച്ചു കൊണ്ട് നിക്കുന്ന ശ്യാമിനെയാണ് കണ്ടത്...മഹേഷ് അവന്ടെ അടുത്തേക്ക് ചെന്നു... "ഇപ്പോ നിന്ടെ സംശയമൊക്കെ തീർന്നില്ലേ...ഞാൻ പറഞ്ഞതല്ലേ അവൾക്ക് ആരെയും ഇഷ്ടമില്ല എന്ന്..." മഹേഷ് "ഈ😁ഒരു ചിന്ന doubt തോന്നിയപ്പോ...." ശ്യാം "ഇനി മേലാൽ ഇമ്മാതിരി doubt കൊണ്ട് വന്ന നിന്നെ ഞാൻ കൊല്ലും നോക്കിക്കോ..." മഹേഷ് "ഒരബത്തം..." എന്നു പറഞ്ഞു കൊണ്ട് ശ്യാം അവിടെ നിന്ന് ഓടി..... മഹേഷ് അവന്ടെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് തന്ടെ മുറിയിൽ കയറി കിടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ലഞ്ച് ബ്രേക്കിന് ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് വിവേക് മീനുവിന്ടെയൊക്കെ അടുത്തേക്ക് വന്നത്...... "എന്ത് തിറ്റയ മീനുവേ...പയ്യെ കഴിച്ചാൽ പോരെ...." വിവേക് വിവേക് അത് പറഞ്ഞതും മീനു അവന് വളിച്ച ചിരി പാസാക്കി... ആദ്യയിട്ടു ഒരു കുഞ്ഞു സ്പാർക്ക് തോന്നിയ മനുഷ്യന ഈ ഇരിക്കുന്നത്...ഇനിയൊന്ന് ഡിസെന്ടെ ആയി കഴിച്ചേക്കാം... മീനു മനസിൽ പറഞ്ഞു മെല്ലെ കഴിക്കാൻ തുടങ്ങി.... വിവേകും അവളെ ഭക്ഷണത്തിൽ നിന്ന് ഒരുള എടുത്തു കഴിച്ചു...അത് കണ്ട മീനുവിന്ടെ വായ താനേ തുറന്നു...

അവൾ അന്തം വിട്ടു കൊണ്ട് വിവേകിനെ നോക്കി... "എന്റെ മീനു നിയെന്തിനാ ഇങ്ങനെ അന്തം വിട്ടു വായുo പൊളിച്ചു എന്നെ നോക്കുന്നെ..." വിവേക് "ഹേയ്...ഒ...ഒന്നുമില്ല...." മീനു അതും പറഞ്ഞു ഭക്ഷണം കഴിക്കൽ തുടർന്ന്....ബാക്കി ഉള്ളവരൊക്കെ ഇവരെ കാട്ടി കൂട്ടൽ കണ്ടു മീനുവിനെ പോലെ അന്തം വിട്ടു കൊണ്ട് ഇരിക്കുവായിരുന്നു... "എടി ആയിശു എനിക്ക് തോനുന്നു ഈ വിവേകേട്ടന് മീനുവിനോട് എന്തോ ഉണ്ടെന്ന്..." സന്ധ്യ ശബ്ദം കുറച്ചു മെല്ലെ ആയിശയോട് പറഞ്ഞു.... "ശരിയാ....എനിക്കും തോന്നുന്നുണ്ട്...വിവേകേട്ടന്ടെ പെരുമാറ്റത്തിൽ വല്ലാത്തൊരു മാറ്റം..." ആയിഷ "ഹന്നെ..." സന്ധ്യ അപ്പോഴാണ് അവിടേക്ക് വിവേകിന്ടെ ക്ലാസിൽ പഠിക്കുന്ന അപർണ്ണ വന്നത്.... "ഹാ അപർണ്ണ ചേച്ചി വാ..." അപർണ്ണയെ കണ്ട ഉടനെ ശ്രുതി വിളിച്ചു....അപർണ്ണ ഇവരുമായിട്ടു നല്ല കമ്പനിയാണ്....നല്ല സ്വഭാവമാണ് അപർണ്ണക്ക്...എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുന്ന നല്ലൊരു കുട്ടി.... എല്ലാവരുമായി പെട്ടന്ന് തന്നെ കമ്പനിയവും....മീനുവോക്കെ ആയി നല്ല കമ്പനിയാണ്.... "ഫുഡ് കഴിച്ചോ ചേച്ചി...." മീനു "ഇല്ല..." ചേച്ചി "എന്ന ഞങ്ങടെ കൂടെ കൂടിക്കോ...."സന്ധ്യ അങ്ങനെ അപർണ്ണയും അവരെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു....ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാരും കൂടെ കുറച്ചു സമയം സംസാരിച്ചിരുന്ന ശേഷമാണ് ക്ലാസ്സിലേക്ക് പോയത്..... അവർ ക്ലാസ്സിലേക്ക് കയറലും രജീഷ് മാഷ് വരലും ഒപ്പമായിരുന്നു.... ആ പീരിയഡ് ഫുൾ രജീഷ് മാഷ് ആയിരുന്നു...

.ശ്രുതി രാജീഷ്‌ മാഷിനെയും നോക്കി വെള്ളിമിറക്കി കൊണ്ട് ഇരുന്നു.... മറ്റേ 3 എണ്ണവും ഓരോന്ന് കുശുകുശുക്കുന്ന തിരക്കിൽ ആയിരുന്നു.... വെയ്കുന്നേരം കോളേജ് വിട്ടതും എല്ലാം ക്ലാസ്സിന് പുറത്തേക്കിറങ്ങി.... "ഹാ വിവേകേട്ട...ഇന്ന് നേരത്തെ വീട്ടിൽ പോവാണോ..." വിവേക് അവന്ടെ ബൈക്കിൽ കയറുന്നത് കണ്ടു മീനു ചോദിച്ചു... "ഹാ ഇന്ന് നേരത്തെ വരനാ അമ്മയുടെ ഓർഡർ...." വിവേക് "ഹാ എന്ന പൊക്കോ...പൊക്കോ...." മീനു "ശരി ടി...ബൈ...." വിവേക് പോയതും മീനുവും ശ്രുതിയും അവിടെ നിന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി.... അനുവും രജീഷ് മാഷും വന്നിട്ടില്ലായിരുന്നു.... "എടി ശ്രുതി എനിക്ക് കുറച്ചു ലോലിപോപ് വേണം...ഞാൻ ആ റോഡിന്റെ അവിടുള്ള കടയിൽ നിന്ന് അത് വാങ്ങിയെച്ചും വരാം...നിയിവിടെ നിൽക്...." മീനു "ഹാ എനിക്ക് ഉള്ളത് കൂടെ വാങ്ങിയെക്ക്...." ശ്രുതി "വോ...വാങ്ങിച്ചോളാം...." മീനു കോളേജിന്ടെ പുറത്തുള്ള കട ലക്ഷ്യയമാക്കി നടന്നു.... പെട്ടന്ന് അവളെ തട്ടി ഒരു വൃദ്ധൻ വീഴാൻ പോയത്...മീനു അയാളെ പിടിച്ചു നേരെ നിറുത്തി.... "എന്തെങ്കിലും പറ്റിയോ..." മീനു സ്നേഹത്തോടെ അയാളോട് ചോദിച്ചു.... "ഇല്ല മോളെ...കുഴപ്പമില്ല...." അയാൾ "ഹാ...സോറി ട്ടോ... ഞാൻ ശ്രദ്ധിച്ചില്ലയിരുന്നു...." മീനു "അത് സാരമില്ല മോളെ...."

അയാൾ മീനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..... മീനു അയാളെയും കൊണ്ട് അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നു....അയാളോട് കുറച്ചു സമയം സംസാരിച്ച ശേഷം ലോലിപോപ്പും വാങ്ങിച്ചു കൊണ്ട് മീനു തിരിച്ചു ശ്രുതിയുടെ അടുത്തേക്ക് വന്നു.... "ഹോ നി എവിടെ പോയി കിടക്കുവായിരുന്നു....ഒരു ലോലിപോപ് വാങ്ങിക്കാൻ ഇത്രയും സമയം എടുത്തോ..." ശ്രുതി "ഇല്ലടി...ഞാനൊരു അച്ഛനോട് സംസാരിക്കുവായിരുന്നു..." മീനു "ഏത് പള്ളിയിലെ അച്ഛന...." ശ്രുതി "😬😬നിന്ടെ തലയിലെ...." മീനു "എന്ടെ തലയിൽ അച്ഛനോ...അതിന് അച്ഛനെ എന്ടെ തലയിൽ കൊള്ളുവോ...ഇത് കുഞ്ഞി തലയല്ലേ..." ശ്രുതി "ദേ ശ്രുതി നിയെന്ടെ ന്ന് മേടിക്കും...പള്ളിയിലെ അച്ഛനൊന്നുമല്ല...ഒരു സാദാ അച്ഛൻ..." മീനു "ഹോ അങ്ങനെ...ഞാനും കരുതി ഏത് പള്ളിയിലെ അച്ഛനോട നിയിപ്പോ സംസാരിച്ചേ എന്ന്...." ശ്രുതി അപ്പോഴേക്ക് രജീഷ് മാഷും അനുവും അങ്ങോട്ടേക്ക് വന്നു.... "നിങ്ങൾ കുറെ സമായമയോ വൈറ്റ് ചെയ്യാൻ തുടങ്ങിയിട്ട്...." അനു "ഇല്ല മോനെ കുറച്ചു സമയായിട്ടൊള്ളു...." ശ്രുതി അനു അതിന് ഒന്ന് തലയാട്ടി കൊണ്ട് കാറെടുത്തു....എല്ലാവരും കാറിൽ കയറി...മീനു കാറിലിരുന്നു പുറം ഭംഗി ആസ്വദിച്ചു കൊണ്ട് ലോലിപ്പോപ് നുണഞ്ഞു കൊണ്ടിരുന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story