❤️എന്റെ മാഷ് 2❤️ : ഭാഗം 34

ente mash two

രചന: AADI

ലച്ചു.. അടുക്കളയിൽ അമ്മയോട് ഓരോന്നു സംസാരിച്ചു നിൽക്കുമ്പോഴാണ് അമ്മയുടെ【ശിവന്ടെ 'അമ്മ】 ചേട്ടന്റെ മോൻ അക്ഷയ് അങ്ങോട്ട് വന്നത്....ഇന്നലെ അമ്മ just ഒന്ന് പരിജയപ്പെടുത്തിയിരുന്നു...കൂടുതലൊന്നും അറിയില്ല.... "ചെറിയമ്മേ...." അക്ഷയ് "ഹാ എന്താടാ ഈ സമയത്തു...." 'അമ്മ "ഒന്നുമില്ല.... ഞാൻ ചേട്ടത്തിയെ ഒന്ന് പരിചയപ്പെടാൻ വേണ്ടി വന്നതാ...ഇന്നലെ തിരക്ക് ആവോണ്ട് നേരെ പരിചയപ്പെടാൻ പറ്റിയില്ലല്ലോ...." അക്ഷയ് ഞാൻ അവന്കോന്നു പുഞ്ചിരിച്ചു കൊടുത്തു... "ആഹാ അതിനാണോ...എന്ന നി ഹാളിലേക്ക് നടന്നോ...ഇവളിപ്പോ വരും..." അത് കേട്ടതും അവൻ അടുക്കളയിൽ നിന്ന് പോയി.... "പാവ അക്ഷയ് മോൻ....എന്നെ എന്ത് ഇഷ്ടമാണെന്നറിയോ...ഇടക്ക് വന്നു വെറുതെ ഓരോ കുസൃതികൾ ഒക്കെ കാണിക്കും..." അമ്മക്ക് അവനെ കുറിച്ചു പറയാൻ നൂർ നാവായിരുന്ന... ഞാൻ അതെല്ലാം ഒരു ചിരിയോടെ കേട്ടു നിന്നു.... ശിവേട്ടൻ ഇവിടില്ല...ഫ്രണ്ട്നടെ കൂടെ എങ്ങോട്ടോ പോയിരിക്കുവാ... "ഇന്ന മോളെ ഈ ജ്യൂസ് അവൻ കൊടുക്കു ട്ടോ...." 'അമ്മ എനിക്ക് നേരെ ഒരു ഗ്ലാസ് ജ്യൂസ് നീട്ടി കൊണ്ട് പറഞ്ഞു...

ഞാൻ അതും വാങ്ങിച്ചു കൊണ്ട് ഹാളിലേക്ക് വന്നു.... "ഹാ ചേട്ടത്തി എന്നെ അറിയില്ലേ ഇനി കൂടുതൽ പരിജയപ്പെടുത്തൊന്നും വേണ്ടല്ലോ..." എന്നെ കണ്ടപ്പോൾ തന്നെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പുഞ്ചിരിയോടെ അവൻ ചോദിച്ചു... "ഹേയ് വേണ്ട...പേരാറിയാം അക്ഷയ് അല്ലെ..." ഞാൻ "ഹാ...." അവൻ "ഇന്ന ജ്യൂസ് കുടിക്ക്..." കയ്യിലുള്ള ജ്യൂസ് അവനു കൊടുത്തു അവന്ടെ ഓപ്പോസിറ്റ് ഉള്ള സെറ്റിയിൽ ഇരുന്നു... "നിനക്ക് എന്ടെക്കാൾ വയസ് കൂടമല്ലോ...പിന്നെന്തിനാ എന്നെ ചേട്ടത്തി എന്നു വിളിക്കുന്നെ...." "ശിവേട്ടൻ എന്ടെ ചേട്ടന...സോ ഇത് എന്ടെ ചേട്ടതിയും...ഞാൻ അങ്ങനെയേ വിളിക്കു...." അക്ഷയ് ഞാൻ അവനോട് ഓരോന്ന് ചോദിച്ചു...പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടായി...അവന്ടെ സ്വഭാവം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...ലണ്ടനിൽ ഒരു സോങ് ബാന്റ് ഉണ്ട് അവന്.... നല്ലൊരു സിങ്ങർ ആണ്.... അവരെ ബാന്റ് അത്യാവശ്യം ഫൈമസ് ആണ്.... "ചേട്ടത്തി എനിക്ക് ചേട്ടത്തിയോട് ഒരു സീരിയസ് കാര്യം ചോദിക്കാനുണ്ട്..." അക്ഷയ് "എന്താടാ..." ഞാൻ "അത് ചേട്ടത്തി ഇന്നലെ റിസപ്ഷനു ഒരു കുട്ടി പാട്ട് പാടിയിരുന്നില്ലേ...അതാര..." അക്ഷയ് "ഹോ അതോ അതെന്റെ കസിന മീന...മീനു എന്നു വിളിക്കും...ഒരസ്സൽ കാന്താരി...അല്ല നിനക്കിപ്പോ എന്തിനാ അവളെ... " ഞാൻ

"അത് ഞങ്ങടെ ട്രൂപ്പിൽ ഒരു ഫീമെയിൽ വോയ്സ് കൂടെ വേണം...മീനയുടെ വോയ്സ് എനിക്കിഷ്ടായി...അത് കൊണ്ട് അവളോട് ഞങ്ങളെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറയാനായിരുന്നു...." അക്ഷയ് "ആണോ...അത് നല്ല കാര്യമാണല്ലോ...." ഞാൻ "ഹ്മ്മ...പക്ഷെ ഇന്നലെ ഞാൻ ഇത് അവളോട് പറഞ്ഞപ്പോൾ അവൾ താൽപര്യമില്ലെന്ന് പറഞ്ഞു....." അക്ഷയ് "അയ്യോ...ഇനി എന്ത് ചെയ്യും...." ഞാൻ "ചേട്ടത്തി നാളെ അവിടേക്ക് പോകുവല്ലേ...ഒന്ന് അവളോട് സംസാരിച്ചു നോക്കുവോ..." അക്ഷയ് "നോക്കാം...അവൾ സമ്മതിച്ചാൽ ആയി..." ഞാൻ "എങ്ങനെയെങ്കിലും ഒന്ന് സമ്മതിപ്പിക്കുവോണ്ടു...." "നോക്കാടാ..." പിന്നെ അമ്മയും അവിടേക്ക് വന്നു...അമ്മയോട് കൂടെ കുറച്ചു സമയം സംസാരിച്ചു അക്ഷയ് പോയി....ഞാൻ നേരെ മുറിയിലേക്കും കയറി.... അക്ഷയ് പറഞ്ഞത് നല്ലൊരു കാര്യമാണ്...പക്ഷെ മീനു താൽപര്യമില്ല എന്നു പറഞ്ഞ സ്ഥിതിക് സമ്മതിക്കാൻ ചാൻസ് കുറവാണ്...ഹാ അവളോട് ഒന്ന് സംസാരിച്ചു നോക്കാം.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

തറവാട്ടിൽ എത്തി പെട്ടന്ന് തന്നെ ഫ്രഷ് ആയി ലച്ചുവിന് വിഡിയോ call ചെയ്തു അവളോട് കുറച്ചു സമയം സംസാരിച്ചു... "മീനു നാളെ അവിടേക്ക് വരുമ്പോൾ എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്..." ലച്ചു "എന്ത് കാര്യം..." മീനു "അതൊക്കെ അവിടെ വന്നിട്ട്...." പിന്നെയും അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് അവിടേക്ക് ശ്രുതിയും രമ്യയും വന്നത്....പിന്നെ നാലും കൂടെ ഫുൾ കലപില ആയിരുന്നു.... ശ്രുതി ഇപ്പോ മീനുവിന്ടെ മുറിയിൽ നിന്ന് ലച്ചുവിന്ടെ മുറിയിലേക്ക് ഷിഫ്റ്റ് ആയി....അത് വേറൊന്നിനുമല്ല അവൾക്കും രജീഷ് മാഷിനു സ്വസ്ഥമായി സൊള്ളാനാണ്.... മീനുവിന്ടെ മുറിയിൽ ആണെങ്കിൽ ഫോണിൽ പോലും നേരെ സംസാരിക്കാൻ അയക്കാതെ അവൾ കലപില കൂട്ടും.... ലച്ചുവിനോടുള്ള സംസാരമൊക്കെ കഴിഞ്ഞു 3 മ് ചായ ഒക്കെ കുടിച്ചു വെറുതെ മിറ്റത് കൂടെ ഓരോന്ന് പറഞ്ഞു നടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"മീനു...മോളെ നിയിന്ന്. കോളേജിൽ പോകുന്നുണ്ടോ...." രാവിലെ 'അമ്മ വന്നു മീനുവിനെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു.... "ഇല്ല 'അമ്മ...ഇന്ന് ലച്ചുവൊക്കെ വരുവല്ലേ...ഞാൻ ഒന്ന് കൂടെ ഉറങ്ങട്ടെ..." അമ്മക്കുള്ള മറുപടി കൊടുത്തു അവൾ പുതച്ചു മൂടി വീണ്ടും കിടന്നു...അമ്മ അവളെ തലയിൽ ഒന്ന് തലോടി കൊണ്ട് മുറിവിട്ടിറങ്ങി.... അപ്പോഴാണ് അനു അങ്ങോട്ട് വന്നത്.... "ശ്രിഅമ്മെ എനിക്കൊരു കാര്യം പറയാനുണ്ട്...." അനു "എന്താ മോനെ...." "അത് മീനുവും ശ്രുതിയും ഇപ്പോ പഠിക്കാൻ ഇത്തിരി ഉഴപ്പ...അത് കൊണ്ട് രാവിലെ ഒരു 4:00 മുതൽ അവർക്ക് ക്ലാസ് എടുത്താലോ..." അനു "അത് നല്ല കാര്യമാണ് മോനെ...പക്ഷെ അവൾ ആ സമയത്തു ഒക്കെ എഴുന്നേൽക്കോ..." "അതൊക്കെ ഞാൻ എഴുന്നേല്പിചോളാo..." "എന്ന കുഴപ്പമില്ല...മോൻ എടുത്തോ..." അതും പറഞ്ഞു അവർ പോയതും അനു മൂടി പുതച്ചു കിടക്കുന്ന മീനുവിനെ ഒന്ന് നോക്കി.... "ഹ്മ്മ...നാളെ രാവിലെ മുതൽ നിന്ടെ ഈ ഉറക്കം ഞാൻ ശെരിയാക്കി തരമെഡി..." ഇതും മനസിൽ പറഞ്ഞു സ്വയം ഒന്ന് ചിരിച്ചു കൊണ്ട് അവൻ അവിടെ നിന്ന് പോയി....

ഉച്ച ആയപ്പോൾ തന്നെ ലച്ചുവും ശിവനും വന്നു...രണ്ടുപേരെയും കൈ നിറയെ സാധനങ്ങൾ ആണ്....മീനുവും രമ്യയും ശ്രുതിയും ഓടി പോയി ലച്ചുവിനെ കെട്ടിപിടിച്ചു.... "മീനു...ശ്രുതി ...രമ്യ...അകത്തു കയറിയിട്ട് പോരെ സ്നേഹപ്രകടനമൊക്കെ...അവർ ഒന്ന് കയറിക്കോട്ടെ..." അപ്പൂപ്പൻ അപ്പോ തന്നെ മൂന്നും അവരെ രണ്ടിനെയും അകത്തേക്ക് കയറ്റി... ലച്ചു നിറയെ ചോക്ലേറ്റ്‌സ് ഒക്കെ കൊണ്ടു വന്നിരുന്നു...അതൊക്കെ കയ്യിട്ടു വാരി കഴിച്ചു അവർ ലച്ചുവിനേയും കൊണ്ട് മീനുവിന്ടെ മുറിയിലേക്ക് വന്നു... "ഹ്മ്മ..പറ മോൾ എങ്ങനെ ഉണ്ടായിരുന്നു first night...." മീനു അത് ചോദ്ച്ചതും ലച്ചുവിന്ടെ മുഖം നാണം കൊണ്ട് താഴ്ന്നു... "ഹ്മ്മ...ഹ്മ്മ...അപ്പോ കാര്യമായിട്ട് എന്തോ ഉണ്ടായിട്ടുണ്ട്..."രമ്യ "പൊടി...." ലച്ചു "ഹാ പറ നി...." ശ്രുതി അവർ കുറെ നിർബന്ധിച്ചെങ്കിലും ലച്ചു ഒന്നും പറയാതെ അവരിൽ നിന്ന് ഓടി തന്ടെ മുറിയിലേക്ക് കയറി.... അവൾ അവിടുത്തെ ഓരോ സാധനങ്ങളും ആദ്യമായി കാണുന്ന ഭാവത്തിൽ നോക്കിക്കൊണ്ടിരുന്നു....പലതിലും തഴുകുകയും ചെയ്തു.... എത്ര പെട്ടെന്നാണ് താൻ മറ്റൊരു വീട്ടിലേക്ക് പറിച്ചു നട്ടത്....ഇനി അവിടെയാണ് തന്ടെ വീട്...ഈ വീട്ടിൽ താൻ എന്നും ഒരു അതിഥി മാത്രം....ഈ റൂം ഇതെല്ലാം ഇനി തനിക്ക് അന്യം...

ഹോ ഞങ്ങൾ പെൻ കുട്ടികളുടെ ഒരവസ്ഥ...എന്നാണാവോ കാലം ഒന്ന് മാറ.... ഇനി ശിവേട്ടനാണ് തനിക്ക് എല്ലാം...ഭർത്താവ്...കാമുകൻ അങ്ങനെ എല്ലാം...ശെരിക്കും താൻ ഭാഗ്യവതിയ ശിവേട്ടനെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനുഷ്യനെ കിട്ടിയതിൽ....കളങ്കമില്ലാത്ത സ്നേഹിക്കാനും എന്നെ മകളെ പോലെ കാണാനും പറ്റുന്ന ഒരു നല്ല കുടുംബത്തെ കിട്ടിയതിൽ... പലതും ചിന്തിച്ചു കൊണ്ട് ലച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നപ്പോഴാണ് ശിവൻ അവിടേക്ക് വന്നത്.... ശിവൻ വന്നതൊന്നും അറിയാതെ അവൾ പുറത്തേക്ക് തന്നെ നോക്കി നിക്കുവായിരുന്നു.... ശിവൻ പതിയെ ശബ്ദമുണ്ടാക്കാതെ ചെന്നു അവളെ ബാക്കിലൂടെ പോയി കെട്ടിപിടിച്ചു....ലച്ചു ഒന്ന് ഞെട്ടിയെങ്കിലും ശിവനാണെന്നു മനസ്സിലായതും അവളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "ടി മീനു സെറ്റല്ലേ...." ശ്രുതി "അതേടി....ആ ശിവേട്ടന് ഇതിലും നല്ല പണിയിനി കൊടുക്കാനില്ല....എന്നെ പാട്ട് പാടിപ്പിച്ചതാ...." മീനു "ഹ്മ്മ...എന്ന ഇവിടുന്ന് നമുക്ക് വേഗം സ്കൂട്ട് ആവാം...

അല്ലേൽ ആർക്കേലും സംശയം തോന്നും...." രമ്യ "ഹാ വാ...." അവർ 3 മ് ലച്ചുവിനും ശിവനും സെറ്റ് ചെയ്ത മുറിയിൽ നിന്നിറങ്ങി... അപ്പോഴാണ് രജീഷ് മാഷ് അതുവഴി വന്നത്.... "എന്താ മൂന്നിനും ഇവിടെ പണി...." രജീഷ് "എ... ഏഹ് ഒന്നുമില്ല...ഞങ്ങൾ ലച്ചുവിനെ നോക്കിക്കൊണ്ട് വന്നതാ..." മീനു "ഹ്മ്മ...അവളവിടെ ഉണ്ടാവും..." "ഹാ...." രക്ഷപെട്ടു മീനു മനസിൽ കരുതി അവളുമാരെയും വലിച്ചു കൊണ്ട് മുറിയിലേക്ക് ഓടി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 ശിവൻ ലച്ചിവിന്ടെ പിൻ കഴുത്തിൽ തന്ടെ അധരങ്ങൾ പതിപ്പിച്ചു.... ഒരു കൈ ലച്ചുവിന്ടെ വയറിലും ആയിരുന്നു....ലച്ചു നാണത്തോടെ തല ചെരിച്ചു ശിവനെ നോക്കി....ശിവൻ അവളെ കവിളിൽ ഒന്ന് ചുംബിച്ചു ഒന്ന് കൂടെ തന്നോട് ചേർത്തു നിറുത്തി.... "അഹിം....അഹിം....." ആ ആക്കിയുള്ള ചുമ കേട്ടതും ലച്ചു പെട്ടന്ന് ശിവനിൽ നിന്ന് വിട്ടു നിന്നു.... രണ്ടുപേരെയും നോട്ടം ആ ചുമ കേട്ട ഭാഗത്തേക്ക് ആയി.... "അതേയ് ഇവിടെ സുന്ദരികളായ എന്നെ പോലെ പ്രായപൂർത്തി ആയവർ ഉണ്ട്...അതോണ്ട് റോമാൻസിക്കുമ്പോ ഡോർ അടക്കേണ്ടതാണ്...."

മീനു രണ്ടു പേരും ചമ്മി കൊണ്ട് അവളെ നോക്കി ഇളിച്ചു..... ലച്ചു ശിവനെ നോക്കി കണ്ണുരുട്ടുന്നുമുണ്ട്.... "ഹാ മതി ചമ്മിയത് രണ്ടും ഭക്ഷണം കഴിക്കാൻ വാ...." മീനു ശിവൻ പെട്ടന്ന് തന്നെ മുറിയിൽ നിന്നിറങ്ങി പോയി...ലച്ചു പതിയെ മീനുവിന്ടെ അടുത്തേക്ക് വന്നു.... "എടി മീനു ഇതിനി ആരോടും പറയല്ലേ..." ലച്ചു "ആലോചിക്കാം...." മീനു അങ്ങനെ എല്ലാരും ഭക്ഷണം കഴിക്കാനിരുന്നു.... പരസ്പരം പാര വെച്ചും കളിയാക്കിയും ഒക്കെ അവർ ആസ്വദിച്ചു ഭക്ഷണം കഴിച്ചു.... ഭക്ഷണം കഴിക്കൽ കഴിഞ്ഞു എല്ലാരും കൂടെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ലച്ചു അക്ഷയ്ടെ കാര്യം ഓർത്തത്..... ഇപ്പോ പറയാൻ പറ്റിയ സമയമാണ്...പക്ഷെ മീനുവിനെ എങ്ങനെ ഇവിടുന്ന് ഒന്ന് ഒറ്റയ്ക്ക് കിട്ടും.... ഹാ കിട്ടി പോയ്‌.... ലച്ചു മീനുവിനെ വിളിച്ചു... "എന്താ...." മീനു "നി ഇപ്പോ നിന്ടെ മുറിയിലേക്ക് പോ...." ലച്ചു "എന്തിന്..." "ഞാൻ പറയുന്നത് കേൾക് പോക്...എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്...." ലച്ചു "ഹ്മ്മ...." മീനു ഒന്ന് മൂളി കൊണ്ട് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.... "നിയെങ്ങോട്ടാ മീനു..." അവൾ എണീറ്റത് കണ്ടു മഹേഷ് ചോദിച്ചു..

. "അത് മഹേഷേട്ട നല്ല തലവേദന ഒന്ന് കിടക്കട്ടെ...." മീനു "എന്ന ഞാനും വരാം..." ശ്രുതി "വേണ്ട നിയിവിടെ ഇരുന്നോ...എനിക്ക് ഒന്ന് ഒറ്റയ്ക്ക് കിടക്കണം...." മീനു "ഹാ...എന്ന നി പോയി കിടന്നോ...." ശ്രുതി മീനു പോയി കുറച്ചു സമയം ലച്ചു അവരോടൊക്കെ സംസാരിച്ചു അവിടെ നിന്ന് പതിയെ എഴുന്നേറ്റു..... "ഇനി നി എങ്ങോട്ടാ...നിനക്കുമുണ്ടോ തലവേദന....." രജീഷ് മാഷ് കളിയിലെ ചോദിച്ചതും ലച്ചു അവർക്കൊക്കെ ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് ഇപ്പോ വരാം എന്ന് പറഞ്ഞു മീനുവിന്ടെ മുറിയിലേക്ക് നടന്നു.... ദൈവമേ മീനു സമ്മതിച്ചാൽ മതിയായിരുന്നു..... മീനുവിന്ടെ മുറിയുടെ അവിടെ എത്തുവോളം ലച്ചുവിന്ടെ പ്രാർത്ഥന ഇതായിരുന്നു.... ലച്ചു മീനുവിന്ടെ മുറിയിലേക്ക് കയറി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story