❤️എന്റെ മാഷ് 2❤️ : ഭാഗം 35

ente mash two

രചന: AADI

എന്താവും ലച്ചുവിന് പറയാനുണ്ടാവ....ശേ അതറിയാനിട്ടു ഒരു സമാതനാവുമില്ലല്ലോ.... മീനു ഇതും ആലോചിച്ചു മുറിയിൽ ഇരിക്കുമ്പോഴാണ് ലച്ചു അവിടേക്ക് വന്നത്.... "ഹാ വന്നോ നി...എന്താ കാര്യം പറ...." മീനു കാര്യമാറിയാനുള്ള ദൃതി മറച്ചു വെയ്ക്കാതെ തന്നെ ചോദിച്ചു... "നിനക്ക് അക്ഷയ് നെ അറിയാവോ..." ലച്ചു അങ്ങനെ ചോദിച്ചപ്പോൾ മീനുവിന്ടെ മനസിലേക്ക് ആദ്യം വന്നത് ഏത് അക്ഷയ് എന്നാണ്....പിന്നെ അവളൊന്നു ചിന്തിച്ചപ്പോൾ ഇന്നലത്തെ സംഭവം അവൾക് ഓർമ വന്നു... "ഹാ എനിക്കൊരു അക്ഷയ്‌നെ അറിയാം...ഇന്നലെ റിസപ്ഷനിൽ വെച്ചു പരിജയപ്പെട്ടയിരുന്നു..." "ഹ്മ്മ...അക്ഷയ് നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ...." ലച്ചു "ആ പറഞ്ഞിരുന്നു..." "അത് നല്ല കാര്യമല്ലേ മീനു നിനക്ക് സമ്മതിച്ചൂടെ..." ലച്ചു "വേണ്ട...എനിക്ക് താൽപര്യമില്ല..." ലച്ചു പിന്നെയും മീനുവിനെ ഒരുപാട് നിര്ബന്തിച്ചെങ്കിലും അവൾ സമ്മതിച്ചില്ല... "എന്ന ഒക്കെ നിനക്ക് വേണ്ടങ്കിൽ വേണ്ട..." ലച്ചു "ഈ കാര്യമായിരുന്നോ നിനക്ക് പറയാനുണ്ടായിരുന്നത്..." "ഹ്മ്മ..." ലച്ചു 🔹🔹🔹🔹🔹🔹🔹🔹🔹

"മക്കളെ സൂക്ഷിച്ചു കുളത്തിൽ ഇറങ്ങണം കേട്ടോ...നീന്തൽ ഒക്കെ നിങ്ങൾക്ക് അറിയുന്നതാണേലും ശ്രദ്ധിക്കൊണ്ടു..." വെയ്കുന്നേരം കുളത്തിലേക്ക് പോകാൻ ഇറങ്ങിയ ടീമിസിനെ നോക്കി കൊണ്ട് അമ്മൂമ്മ പറഞ്ഞു....എല്ലാവരും അതിന് തലയാട്ടി സമ്മതിച്ചു കൊണ്ട് കുളത്തിലേക്ക് നടന്നു... തറവാടിന്ടെ അവിടെ നിന്ന് ഒരു ഇടവഴിയിലൂടെ പോയിട്ട് വേണം കുളത്തിൽ എത്താൻ...ആ ഇടവഴി അവസാനിക്കുന്നിടത് കുളമാണ്.... കുളത്തിൽ എത്തിയതും ബോയ്സ് ഒരൊറ്റ ചാട്ടമായിരുന്നു.... Girls അവിടുള്ള സ്റ്റപ്പിൽ ഇരുന്നു വെള്ളത്തിൽ കാലിട്ട് അവരെ കാട്ടി കൂട്ടാലൊക്കെ നോക്കി കൊണ്ടിരുന്നു... "നിങ്ങൾ ഇറങ്ങുന്നില്ലേ..." രജീഷ് മാഷ് ഒന്ന് മുങ്ങി നിവർന്ന് കൊണ്ട് ചോദിച്ചു.... "ആദ്യം നിങ്ങളുടെ കൂത്താട്ടം കഴിയട്ടെ...എന്നിട്ട് ഞങ്ങൾ ഇറങ്ങാ..." മീനുവാണ് അതിന് മറുപടി കൊടുത്തത്.... അവളെ മറുപടി കേട്ടതും രജീഷ് മാഷ് മറ്റുള്ളവരെയൊക്കെ ഒന്ന് നോക്കി...അവർക്ക് കാര്യം മനസ്സിലായതും അവർ ഒന്ന് തലയാട്ടി.... ബോയ്സ് എല്ലാം മുങ്ങി നിവർന്ന് കളിച്ചോണ്ടിരുന്നപ്പോൾ മീനുവോക്കെ ഓരോന്ന് സംസാരിച്ചു വെള്ളത്തിൽ കാലിട്ട് ഇളക്കി കൊണ്ടിരുന്നു...

പെട്ടന്ന് അനുവും ടീമും മുങ്ങി കൊണ്ട് അവർ കാൽ വെച്ചിടത്തു വന്നു എല്ലാവരെയും കാൽ ഒപ്പം അങ് വലിച്ചതും നാലും വെള്ളത്തിൽ എത്തി... ശിവൻ ലച്ചുവിന്ടെയും...രജീഷ് ശ്രുതിയുടെയും...അനു മീനുവിന്ടെയും...ശ്യാം രമ്യയുടെയും കാലാണ് വലിച്ചിട്ടത്... മഹേഷ് ഇതൊക്കെ കണ്ടു അവരെ കളിയാക്കി കൊണ്ടിരുന്നു.... മീനുവും കൂട്ടരും ബോയ്സ്‌നേ തറപ്പിച്ചു നോക്കി.... പിന്നെ ഫുൾ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറുപ്പിക്കൽ ആയിരുന്നു... അത് കഴിഞ്ഞു മീനുവോക്കെ മെല്ലെ മുങ്ങി വെള്ളത്തിലുള്ള ബോയ്‌സന്ടെ കാൽ പിടിച്ചു വലിച്ചു അവരെ വെള്ളത്തിൽ മുക്കി... "ഇപ്പോ പകരത്തിന് പകരമായി...." മീനു പിന്നെ ഒക്കെ വെള്ളത്തിൽ നീന്തിയൊക്കെ കളിക്കുവായിരുന്നു.... സന്ധ്യ ആവറായതും എല്ലാവരും കുളത്തിൽ നിന്ന് കയറി.... ബോയ്സ് ഡ്രെസ് മാറ്റി പോകാൻ നിന്നപ്പോൾ girls നിന്നിടത്തു നിന്ന് അനങ്ങിയില്ല.... "നിങ്ങൾക്കെന്താ ഇനി വരാനുള്ള ഉദ്ദേശമില്ലേ...." അനുവാണ് ചോദിച്ചത്.... അപ്പോഴും girls ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു... "ചോദിച്ചത് കേട്ടില്ലേ....വരുന്നില്ലേ എന്ന്..."

അനു ശബ്ദം ഇത്തിരി ഉയർത്തി തന്നെ പറഞ്ഞു.... "അത് ഞങ്ങൾ ഡ്രെസ് എടുത്തില്ല...ഇങ്ങനെ എങ്ങനെയാ ഞങ്ങൾ വീട്ടിൽ വര..." മീനു നിലത്തേക്ക് നോക്കി കൊണ്ട് കാര്യം പറഞ്ഞപ്പോഴാണ് ബോയ്‌സിനും ആ കാര്യം ഓർമ വന്നത്.... എല്ലാരും അവനവരുടെ shirt ഊരി അവർക്ക് ഇട്ടു കൊടുത്തു.... അങ്ങനെ ഒക്കെ വീട്ടിലേക്ക് നടന്നു.... വീട്ടിൽ എത്തിയതും ഒക്കെ അവനവന്റെ മുറിയിലേക്ക് പോയി.... മീനു മുറിയിലെത്തി ഫ്രഷ് ആയി മുടി തുവർത്തി ഹൈർ ഡ്രൈയർ കൊണ്ട് മൂടി ഉണക്കി വാരി ചുറ്റി കെട്ടി രമ്യടെ അടുത്തേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശ്രുതി മുറിയിലെത്തി ഡ്രെസ് മാറി ഫോണിൽ വെറുതെ ഓരോന്ന് നോക്കി കൊണ്ടിരിക്കുമ്പോഴാണ് ആരോ അവളെ മുറിയിലെ ഡോർ തുറന്നത്.... ഫോണിൽ നിന്ന് ശ്രദ്ധ മാറ്റി ആരാണെന്നു നോക്കിയപ്പോൾ രജീഷ് മാഷായിരുന്നു.... "ഹാ എട്ടാനായിരുന്നോ..." ശ്രുതി "അതേ...നി വേറെ വല്ലവരെയും പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നോ..." രജീഷ് ഡോറടച്ചു അവളെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... "അതെല്ലൊ...ഞാനെന്റെ കാമുകനെ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു..." ശ്രുതി "ശെരിക്കും...എന്ന നിന്ടെ കാമുകൻ എത്തിയെടി...." രജീഷ് "ആണോ...എവിടെ..." ശ്രുതി മുറി ഫുൾ നോക്കി കൊണ്ട് ചോദിച്ചു....

"ഇതാ നിന്ടെ മുൻപിൽ നിൽക്കുന്നത് നി കാണുന്നില്ലേ...." രജീഷ് "ആഹാ എട്ടാനായിരുന്നോ...ഞാൻ വേറെ ആളെട്ടോ പ്രതീക്ഷിചേ.." ശ്രുതി "ആഹാ നിന്നെ ഞാൻ..." എന്നു പറഞ്ഞു രജീഷ് മാഷ് അവളെ വലിച്ചു തന്ടെ നെഞ്ചത്തേക്ക് ഇട്ടു വയറിലൂടെ കയ്യിട്ടു അവളെ ലോക്ക് ചെയ്തു... ശ്രുതി കുറെ കുതറാൻ നോക്കിയെങ്കിലും രജീഷ് മാഷ് വിട്ടില്ല.... "ഇനി നി എന്നെ അല്ലാതെ വേറെ വല്ലവന്മാരെയും കാത്തു നിൽക്കോ..." എന്നു ചോദ്ച്ചു അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ അധരങ്ങൾ പതിപ്പിച്ചു.... ശ്രുതി ഒന്ന് പിടഞ്ഞു കൊണ്ട് രജീഷ് മാഷിന്റെ ഷർട്ടിൽ കൈ മുറുക്കി.... രജീഷ് മാഷ് കിസ് ചെയ്തിടത്തു തന്നെ തന്ടെ പല്ലുകൾ ആഴ്ത്തി....വേദന കൊണ്ട് ശ്രുതിയുടെ കണ്ണിൽ നിന്ന് വെള്ളം വന്നു... അവൾ രാജീഷിനെ വിടുവിപ്പിക്കാൻ വേണ്ടി മുതുകിൽ തല്ലി കൊണ്ടിരുന്നു... പതിയെ രജീഷ് മാഷ് അവളിൽ നിന്ന് വിട്ടു നിന്നു.... "ഇനി അങ്ങനെ ആരെയെങ്കിലും കാത്ത് നിന്നാൽ ഈ സമ്മാനം മോൾ ഓർത്തു വെച്ചാൽ മതി കേട്ടോ...." എന്നു പറഞ്ഞു അവളെ കവിളിൽ തട്ടി കൊണ്ട് ഡോർ തുറന്നു പോയി...

ശ്രുതി രജീഷ് മാഷ് കടിച്ചിടത്തു കൈ വെച്ചു കൊണ്ട് മാഷ് പോയതും നോക്കി നിന്നു... പണ്ടാരം...അയ്യോ എന്ന വേദനയ.... ഇതും പറഞ്ഞു കണ്ണാടിയിൽ പോയി നോക്കിയപ്പോൾ രാജീഷിന്റെ പല്ലുകളെ അടയാളമാണ് അവിടെ കണ്ടത്.... ഹോ എനിക്ക് എന്തിന്റെ കേടായിരുന്നു...വെറുതെ ഞാനായിട്ട് ചോദിച്ചു വാങ്ങി...ഇനിയിപ്പോ ഇത് ആരെങ്കിലും കണ്ടാൽ ഞാൻ എന്ത് പറയും ദേവിയെ.... ഹോ ഒടുക്കത്തെ വേദനയും..വെറുതെ കളിക്ക് ഒന്ന് പറഞ്ഞതായിരുന്നു അതിങ്ങനെ ആവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.... ശ്രുതി കുറേ സമയം കണ്ണാടിയിൽ നോക്കി ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു... അപ്പോഴാണ് മീനു അവിടേക്ക് വന്നത് അവൾ വേകം മുടി മുന്നിലേക്ക് ഇട്ടു ആ പാട് മറച്ചു മീനുവിനെ നോക്കി ഇളിച്ചു... "എന്താ മോളെ ഒരു കള്ള ലക്ഷണം..." മീനു അവളെ ആകമൊത്തം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു... "കള്ള ലക്ഷണോ...നിനക്ക് തോന്നുവ..." ശ്രുതി "ഹ്മ്മ...." മീനു ഒന്നാമർത്തി മൂളി അവളെയും കൊണ്ട് മുറിയിൽ നിന്നിറങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹

മീനു ശ്രുതിയുടെ മുറിയിൽ നിന്നിറങ്ങിയപ്പോഴാണ് അനു അതിലെ ഡ്രെസ് ഒക്കെ change ചെയ്തു കൊണ്ട് പോകുന്നത്.... "ഹായ് പരട്ട മാഷേ...." മീനു അനുവിനെ കണ്ടപ്പോൾ തന്നെ വിളിച്ചു... "പരട്ട മാഷ് നിന്ടെ മറ്റവൻ😬" അനു "ആഹാ അപ്പോ മാഷാണോ എന്ടെ മറ്റവൻ...." മീനു "അയ്യ നിന്റെയൊക്കെ അയാൽ എന്റെയൊരു ദുരവസ്ഥ പറയേണ്ടി വരില്ല...." അനു "മാഷിന് ആരോടും പറയാതിരുന്ന പോരെ...." മീനു "നിനക്കിപ്പോ എന്ടെ കയ്യിൽ നിന്ന് കിട്ടും മീനു...." അനു "എന്താ കിട്ടുന്നെ മാഷേ മിട്ടായി വല്ലോം ആണോ" "ഹാ നല്ല ചൂരൽ മിട്ടായി എന്തേ വേണോ...." അനു അവളെ മുഖത്തിനാടുത്തേക്ക് വന്നു നിന്നു കൊണ്ട് ചോദിച്ചു... "അയ്യോ ആ മിട്ടായി എനിക്കിഷ്ടമല്ല....അത് മാഷ് തന്നെ എടുത്തോളൂ ട്ടോ..." "അതെന്താ നിനക്ക് ഇഷ്ടമില്ലാതെ..." ചോദിച്ചു അനു അവളെ കയ്യിൽ പിടിച്ചു തന്നോട് ചേർത്തു നിറുത്തി...അനുവിന്ടെ തൊട്ടടുത്തു നിന്നപ്പോൾ മീനുവിന്ടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു....അവളൊരു പിടച്ചിലോടെ അനുവിന്ടെ കണ്ണിലേക്ക് നോക്കി..... അറിയാതെ അനു മീനുവിന്ടെ കണ്ണിൽ ലയിച്ചങ്ങനെ നിന്നു... "ദൈവമേ എന്താ ഞാനീ കാണുന്നെ...." അങ്ങോട്ട് വന്ന രജീഷ് പറഞ്ഞു.... "ഹാ ഏട്ട...നമ്മളെയൊക്കെ മുന്നിൽ എന്ന തല്ല്....കണ്ടോ കണ്ടോ ഒറ്റയ്ക്ക് നില്കുമ്പോ നല്ല റൊമാൻസ്...." ശ്രുതി അവരെ ശബ്ദം കേട്ടപ്പോൾ തന്നെ അനുവും മീനുവും പരസ്പരം ഒന്നും മിണ്ടാതെ വിട്ടു നിന്നു.... "എന്താ രണ്ടിന്റെയും നിറുത്തം...."

രജീഷ് "ഈ....😁😁" മീനു "മതി മോളെ ഇളിച്ചത്.....കാണുമ്പോ തന്നെ പേടി ആവുന്നു...." രജീഷ് "ആഹ്‌ന്നെ....😂😂😂" ശ്രുതി "രണ്ടും കൂടെ എന്നെ വാരാൻ വേണ്ടി ഇറങ്ങിയിരിക്കുവാണോ...." മീനു "അതെല്ലൊ...." രജീഷ് അത് പറഞ്ഞതും മീനു രജീഷിന്റെ മുതുകിനിട്ടു ഒന്ന് കൊടുത്തു കൊണ്ട് അവിടെ നിന്ന് അവളെ മുറിയിലേക്ക് ഓടി കയറി...ഇനിയും അവിടെ നിന്നാൽ നേരത്തത്തെ സംഭവത്തെ പറഞ്ഞു കൊണ്ട് കൂടി അവർ കളിയാക്കും എന്നവൾക്ക് ഉറപ്പായിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹 ശിവനും ലച്ചുവും കുളത്തിൽ നിന്ന് നേരെ മുറിയിലേക്ക് വന്നു ലച്ചു ഡ്രെസ് മാറാൻ വേണ്ടി ബാത്റൂമിലേക്ക് പോവാൻ നിന്നതും ശിവൻ അവളെ തന്നോട് അടുപ്പിച്ചു നിറുത്തി.... "എന്താ ശിവേട്ട ഈ കാണിക്കുന്നെ...ഞാൻ ഈ നനഞ്ഞ ഡ്രെസ് ഒന്ന് മാറട്ടെ..." ലച്ചു ശിവൻ പക്ഷെ അവൾ പറഞ്ഞതൊന്നും കേൾക്കാതെ അവളെ തണുത്തു വിറക്കുന്ന ആദരങ്ങളിലേക്ക് നോക്കുവായിരുന്നു.... ലച്ചുവിന് അവന്ടെ നോട്ടം കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായതും അവൾ ശിവനിൽ നിന്ന് വിട്ടു നിൽക്കാൻ കുറെ ശ്രമിച്ചു...പക്ഷെ അതെല്ലാം വിഫലമായി .... ലച്ചു അവനെ കൂർപ്പിച്ചു നോക്കി അവന്ടെ നെഞ്ചോട് ചേർന്നു നിന്നു.... ശിവൻ പതിയെ തന്ടെ മുഖം ലച്ചുവിന്ടെ മുഖത്തിന് നേരെ താഴ്ത്തി അവളെ ആ അധരങ്ങൾ കവർന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ലച്ചുവും ശിവനും കിടന്നു....

സമയം ഒരു 12:00 ആയതും മുറിയിൽ അലാറം അടിക്കാൻ തുടങ്ങി....രണ്ടുപേരും എഴുന്നേറ്റു സമയം നോക്കിയപ്പോൾ 12:00 "നിയെന്തിനാ ലച്ചു 12:00 ക്ക് അലാറം വച്ചിരിക്കുന്നത്..." ശിവൻ "ഞാനോ...ഞാനൊന്നുമല്ല..." ലച്ചു "പിന്നെയാരാ...." ശിവൻ "ഹാ...ആരെങ്കിലും അറിയാതെ വച്ചതാവും..." എന്നും പറഞ്ഞു ലച്ചു കിടന്നു....ശിവനും അതാണെന്ന് കരുതി കൊണ്ട് കിടന്നു...സമയം വീണ്ടും പോയി കൊണ്ടിരുന്നു 12:30 ആയതും വീണ്ടും അലരാമടിച്ചു ഇരുവരും ഉറക്കത്തിൽ നിന്നു എഴുന്നേറ്റു.... "ഹോ ഇത് വലിയ ശല്യമായല്ലോ...ലച്ചു ആ പണ്ടാരം ഒന്ന് ഓഫ്‌ ചെയ്യ്...." അവർ അതൊക്കെ ഓഫ്‌ ചെയ്തു വീണ്ടും കിടന്നു..... പിന്നീടുള്ള അരമണിക്കൂർ കൂടുമ്പോ കൂടുമ്പോ മുറിയുടെ ഓരോ ഭാഗത് നിന്നായി അലാരമടിക്കൽ ആയിരുന്നു...പ്യാവം ലച്ചുവും ശിവനും ആ ദിവസം ഉറങ്ങാൻ പറ്റാതെ കഴിച്ചു കൂട്ടി.... "ആ മീനു കുരിപ്പിന്ടെ പണി ആവും..അന്ന് റിസപ്ഷനിൽ വെച്ചേ അവൾ എന്നോട് പണി യുടെ കാര്യം പറഞ്ഞതാ....ഇത്രക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല...." ശിവൻ പിറ്റേന്ന് തന്നെ ഇരുവരും മീനുവിന്ടെ അടുത്തേക്കാണ്‌ പോയത്...അവളവുമെന്നു ഉറപ്പാണെങ്കിലും ഒന്ന് ചോദ്യം ചെയ്യാൻ പോയതാ....അവളെ ഒന്ന് ചോദ്യം ചെയ്തപ്പോൾ ഓൾ സത്യം പറഞ്ഞു.

.ലച്ചുവും ശിവനും അവളെ കണ്ണുരുട്ടി പേടിപ്പിച്ചു അവിടെ നിന്നു പൊന്ന്...അന്നത്തെ പകൽ മുഴുവനും ഇരുവരും രാത്രി ഉറങ്ങാൻ പറ്റാത്തത് ഉറങ്ങി തീർത്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 കുറച്ചു ദിവസങ്ങൾക്ക് ശേഷം.... വീട്ടിലെ മുതിർന്നവർ എല്ലാവരും ഒരുമിച്ചു ഹാളിൽ ഇരിക്കുവാണ്.... Yongers ഒക്കെ മുറ്റത്താണ്.... അതിൽ ലച്ചുവിന്ടെയും ശിവന്ടെയും കുറവുണ്ട്....ലച്ചു ഇപ്പോ ശിവന്ടെ വീട്ടിലാണ്.... "അതേയ് എനിക്ക് എല്ലാവരോടും കൂടെ ഒരു കാര്യം പറയാനുണ്ടായിരുന്നു..." ചന്ദ്രൻ "എന്താ മോനെ..." അപ്പൂപ്പൻ "അത് അച്ഛാ ഞാൻ രജീഷ് മോന്റെ കല്യാണം നടത്താൻ തീരുമാനിച്ചു..." ചന്ദ്രൻ "ആഹാ ആരാ പെണ്ണ്..." അമ്മൂമ്മ "പെണ്ണിനെ നിങ്ങൾക്കെല്ലാവർക്കും അറിയും...." ചന്ദ്രൻ "അതിപ്പോ ആരാ...." ശ്യാമിന്റെ 'അമ്മ "ആരാ ഏട്ട...." ലച്ചുവിന്ടെ 'അമ്മ "നിങ്ങളിങ്ങനെ സസ്പെൻസ് ഇടാതെ പറ മനുഷ്യ...." മാളു ( അനുവിന്ടെ യും രജീഷ് മാഷിൻടെയും 'അമ്മ....) "ഒന്ന് പറ പെണ്ണിന്റെ പേര്....." മഹേഷിന്റെ 'അമ്മ മീനു.... ചന്ദ്രൻ പേര് പറഞ്ഞു എല്ലാവരെയും മുഖത്തേക്ക് നോക്കി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story