❤️എന്റെ മാഷ് 2❤️ : ഭാഗം 36

ente mash two

രചന: AADI

"ആഹാ മീനു മോളോ...." മാളു "ഹ്മ്മ...." ചന്ദ്രൻ മീനുവിന്ടെ അമ്മയുടെ മുഖത്തു നല്ല സന്തോഷമായിരുന്നു.... അവരെ സന്തോഷം കണ്ടാൽ അറിയാം അവർക്ക് ഈ കാര്യം നേരത്തെ അറിയാമായിരുന്നു എന്ന്......... "ശ്രീമോൾക് ഈ കാര്യം നേരത്തെ അറിയാമായിരുന്നു ല്ല്യേ...." അപ്പൂപ്പൻ "അതെന്താ അച്ഛൻ അങ്ങനെ ചോദിച്ചേ...." ശ്രീജ "നിന്ടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസിലായി...പണ്ട് മീനു ജനിച്ച സമയത്തു ചന്ദ്രൻ ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അത് അവൻ തമാശക്ക് പറയുവാണെന്ന കരുതിയിരുന്നെ...." അപ്പൂപ്പൻ "ഞാൻ അന്നേ തീരുമാനിച്ച കാര്യമായിരുന്നു അച്ഛാ ഇത്...എന്ടെ ഒരു മകനെ കൊണ്ട് മീനുവിനെ കെട്ടിക്കണം എന്ന്...." ചന്ദ്രൻ "ഹാ നല്ല കാര്യമാണ്...മീനു മോളെ നമുക്കെല്ലാവർക്കും അറിയുന്നതുമല്ലേ..." അമ്മൂമ്മ "ഹാ....ഇനി അവരോട് കൂടെ ഈ കാര്യം പറയണം....മക്കൾക്ക് എന്തായാലും എതിർപ്പ് ഒന്നുമുണ്ടാവില്ല...." ചന്ദ്രൻ "ഹാ...നമുക്ക് പെട്ടന്ന് തന്നെ ഈ കാര്യം അവരോട് സൂചിപ്പിക്കാം..." അപ്പൂപ്പൻ ഇതു പറഞ്ഞു അപ്പൂപ്പൻ അവിടെ നിന്ന് എഴുന്നേറ്റു....പിന്നാലെ ബാക്കി ഉള്ളവരും അവരവരുടെ മുറിയിലേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹 "ഷോ മീനു മോളെ രജി മോൻ തീരുമാനിച്ച കാര്യം ഞാൻ അറിഞ്ഞിരുന്നില്ല...ഞാനവളെ നമ്മുടെ മോൻ വേണ്ടി ചോദിക്കാൻ നില്കുവായിരുന്നു...."

മുറിയിലെത്തിയ ശ്യാമിന്റെ 'അമ്മ അവന്ടെ അച്ഛനോട് പറഞ്ഞു... "ഹാ എനിക്കും ഉണ്ടായിരുന്നു അങ്ങനെയൊരു ആഗ്രഹം....കുറച്ചു കുറുമ്പ് കൂടുതലാണേലും അവളെ പോലെ ഒരു പെണ്ണിനെ കിട്ടാൻ ആരും കൊതിക്കും..." ശ്യാമിന്റെ അച്ഛൻ "അത് നിങ്ങൾ പറഞ്ഞത് ശരിയാ...." അവർ ഭർത്താവിനെ പിൻ താങ്ങി.... "ഹ്മ്മ...ഇനി പറഞ്ഞിട്ട് കാര്യമില്ല....അവളിനി രജി മോന് സ്വന്തം...." അച്ഛൻ "ഹാ...നമ്മുടെ മോനും നമുക്കും അവളെ കിട്ടാനുള്ള ഭാഗ്യമില്ല..." അവരൊന്നു നിശ്വാസിച്ചു കൊണ്ട് പറഞ്ഞു.... 🔹🔹🔹🔹🔹🔹🔹🔹🔹 എന്നാൽ മീനുവും ബാക്കിയുള്ളവരും ഇതൊന്നും അറിയാതെ പുറത്തു നല്ല സംസാരത്തില... "അതേയ് നമുക്ക് വല്ല ഗൈമും കളിച്ചാലോ...." രമ്യ "ഒക്കെ...എന്ത് ഗെയിം കളിക്കും..." മഹേഷ് "Truth or dare കളിക്കാം...." മീനു "സെറ്റ്...പോയി കുപ്പി എടുത്തു വാ...." രജീഷ് "ഹാ ഇപ്പോ കൊണ്ടു വരാം..." ശ്രുതി അകത്തേക്ക് കുപ്പി എടുക്കാൻ വേണ്ടി പോയി.... അടുക്കളയുടെ അവിടെ എത്തിയപ്പോളാണ് മീനുവിന്ടെ അമ്മയുടെയും മഹേഷിന്റെ അമ്മയുടെയും സംസാരം ശ്രുതി കേട്ടത്.... "എന്തായാലും മീനു മോളെ ഭാഗ്യമ...രണ്ടും നല്ല ചെർച്ചയാണ്..." മഹേഷിന്റെ അമ്മ "എനിക്ക് വിശ്വസിച്ചു അവളെ ഏൽപ്പിക്കാൻ പറ്റിയത് അവനുള്ളു..."

മീനുവിന്ടെ 'അമ്മ ഇവർ രണ്ടുമിത് എന്ത് കാര്യമാ പറയുന്നേ...മീനുവും ആരുമാണ് ഇത്ര ചേർച്ച.... ഇനി മോനെയും മീനുവിനെയും കുറിച്ചു പറയുവണോ... ശോ ഒന്നും മനസിലാവുന്നില്ലല്ലോ... ശ്രുതി അവിടെ നിന്ന് ചിന്തിക്കുമ്പോഴാണ് മീനുവിന്ടെ 'അമ്മ അവളെ കണ്ടത്.... "ശ്രുതി മോളോ...മോളെന്താ അവിടെ തന്നെ നിക്കുന്നെ...." മീനുവിന്ടെ അമ്മയുടെ ശബ്ദം കേട്ടതും അവൾ ചിന്തകൾക്ക് കടിഞ്ഞാണ് ഇട്ടു... "എ... ഏഹ്...അത് ആന്റി ഞാൻ കുപ്പി എടുക്കാൻ വേണ്ടി വന്നതാ..." അതും പറഞ്ഞു അവൾ കുപ്പിയും എടുത്തു കൊണ്ട് വേഗം അവിടെ നിന്നു പൊന്ന്.... "നല്ല കുട്ടിയണല്ലേ അവൾ...." ശ്രുതി പോയതും നോക്കി കൊണ്ട് മഹേഷിന്ടെ 'അമ്മ പറഞ്ഞു... "ഹ്മ്മ...മീനു മോളുമായി ചെറുപ്പത്തിലേ ഉള്ള കൂട്ട...." മീനുവിന്ടെ 'അമ്മ "ഹാ അവൾക്ക് കല്യാണം വല്ലോം നോക്കുന്നുണ്ടേൽ പറയണം...മഹേഷ് മോന് നോക്കാല്ലോ എന്ന...." മഹേഷിന്റെ 'അമ്മ "അതിനെന്താ...നല്ല കാര്യമാണല്ലോ അത്...ഞാൻ അവളെ അമ്മയോട് ഒന്ന് ചോദിക്കട്ടെ..." മീനുവിന്ടെ 'അമ്മ "ഹാ...നി ചോദിച്ചിട്ട് എന്താണേലും പറയൊണ്ട്..." മഹേഷിന്ടെ 'അമ്മ ശ്രുതി തിരികെ പുറത്തേക്ക് നടക്കുമ്പോഴും അവളെ ചിന്ത നേരത്തെ കേട്ടതിനെ കുറിച്ചായിരുന്നു... ഹോ പണ്ടാരം...എന്തെങ്കിലും ആവട്ടെ....

എന്നും പറഞ്ഞു അവൾ ആ കാര്യം വിട്ടു അവരെ അടുത്തേക്ക് വന്നു.... "നിയെന്താടി കുപ്പി ഉണ്ടാക്കാൻ പോയതാണോ...എത്ര ടൈം ആയി വൈറ്റ് ചെയ്യുന്നു...എന്ടെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നു നിനക്കറിയില്ലേ...." ശ്രുതിയെ കണ്ടപ്പോൾ തന്നെ മീനു ഗൗരവത്തിൽ ചോദിച്ചു... "എന്തോ...എങ്ങനെ...??" അവളെ ചോദ്യം കേട്ട് കൊണ്ട് അനു തിരിച്ചു ചോദിച്ചു... "ഈ...അല്ല സമയം വിലപ്പെട്ടതാണെലോ😁" മീനു "ഹ്മ്മ...." അനു "എന്ന വാ കളി തുടങ്ങാം..." ശ്യാം അങ്ങനെ സെന്ററിൽ കുപ്പി വച്ചു എല്ലാവരും അതിന് ചുറ്റും ഇരുന്നു... ശ്യാം കുപ്പി കറക്കിയതും ആദ്യം തന്നെ വന്നത് രമ്യക്ക് ആയിരുന്നു... "ഹാ അപ്പോ പറഞ്ഞട്ടെ ട്രൂത് or dare... ഏത് സെലക്ട് ചെയ്യുന്നു..." മീനു "ട്രൂത്...." രമ്യ "എപ്പോഴെങ്കിലും ഈ ഇരിക്കുന്ന നിന്ടെ ഏട്ടനോട് കള്ളം പറഞ്ഞിട്ടുണ്ടോ..." ശ്യാം മഹേഷിനെ ചൂണ്ടി ആണത് ചോദിച്ചത്.... മഹേഷ് അവളെ മറുപടിക്കായി കാതോർത്തു... "ഉണ്ട്...." രമ്യ "എപ്പോ....???" മീനു "അത് ഒരിക്കെ ഏട്ടന്ടെ ഫോൺ ഞാൻ എടുത്തിരുന്നു...അതിൽ നിന്ന് എന്ടെ കൈ തട്ടി ഏട്ടന്ടെ ഫോണിലുള്ള ഒരു പെണ്ണിന് കാൾ പോയി....തിരിച്ചു ആ പെണ്ണ് ഏട്ടന് വിളിച്ചപ്പോൾ ഏട്ടൻ പറഞ്ഞു ഞാനൊന്നും വിളിച്ചിട്ടില്ല എന്ന്.... അന്ന് ഏട്ടൻ എന്നോട് വന്നു ചോദിച്ചു നിയെങ്ങാനും എന്ടെ ഫോൺ എടുത്തായിരുന്നോ എന്ന്.... ഞാനപ്പോ ഏട്ടന്ടെ കയ്യിൽ നിന്ന് ചീത്ത കേൾക്കുമെന്നു കരുതി ഇല്ലെന്ന് കള്ളം പറഞ്ഞു...." രമ്യ ഇളിച്ചു കൊണ്ട് മഹേഷിനെ നോക്കി പറഞ്ഞു നിറുത്തി....

"എടി സമദ്രോഹി...നിയായിരുന്നു അല്ലെ അപ്പോ അത്...ഹോ ആ ഒരൊറ്റ ഫോൺ കാളിന് ശേഷം ഡെയിലി അവളെ ശല്യമായിരുന്നു എനിക്ക്...അവസാനം നമ്പർ വരെ മാറ്റേണ്ടി വന്നു...." മഹേഷ് എല്ലാവരും അത് കേട്ട് ചിരിച്ചു... Next കറക്കിയതും നേരെ വന്നത് മീനുവിനാണ്.... മീനു എല്ലാവരെയും നോക്കി ഒന്നിളിച്ചു... "ട്രൂത് or dare???" ശ്രുതി Dare പറയണ്ട മീനു....പറഞ്ഞാൽ നിനക്കിട്ടു പണിയാൻ കിട്ടിയ ഈ ചാൻസ് ഇവർ നല്ലവണ്ണം മുതലാക്കും....അതു കൊണ്ട് ട്രൂത് തന്നെ തിരഞ്ഞെടുക്കാം...ദേവിയെ കാത്തുരക്ഷിക്കണേ........ "ട്രൂത്...." മീനു "ഹ്മ്മ...എന്ന പറ മോളെ ജീവിതത്തിൽ ആരോടെങ്കിലും സ്പാർക്ക് തോന്നിയിട്ടുണ്ടോ..........." രജീഷ് പരട്ട ഏട്ടൻ...അറിഞ്ഞു കൊണ്ട് പണി തന്നു....സത്യം പറയാതിരിക്കാനും പറ്റില്ലല്ലോ...നൈസിൽ എഴുന്നേറ്റു പോയാലോ....വേണ്ട ഒക്കെ കൂടെ എന്നെ പിടിച്ചു വെക്കുമെന്നു ഉറപ്പാ.... "പറ മീനു...." രമ്യ "തോന്നിയിട്ടുണ്ട്...." മീനു "ആരോട്...." എല്ലാവരും അത്ഭുത പെട്ടു കൊണ്ട് ചോദിച്ചു...എന്തിനേറെ പറയുന്നു ഇത് വരെ മിണ്ടതിരുന്ന അനു പോലും.... "അത് കോളേജിലെ girls ന്ടെ സ്വപ്ന പുരുഷൻ വിവേകേട്ടനോട്...." മീനു അത് പറഞ്ഞു നിറുത്തിയതും ശ്രുതി വിവേകേട്ടനോ എന്നൊരലർച്ച ആയിരുന്നു... അനുവിന് എന്തോ ദേഷ്യവും നെഞ്ചിൽ എന്തോ തറക്കുന്ന ഫീൽ ഒക്കെ ഒപ്പം വന്നു...

അവൻ കണ്ണടച്ചു അങ്ങനെ ഇരുന്നു.... "ഈ😁😁ഒരു പ്രതേക സാഹചര്യത്തിൽ...." മീനു അവളത് പറഞ്ഞു തീർന്നതും ഇതുവരെ അവളോട് പറയതിരുന്നതിഞ്ഞു ശ്രുതിയുടെന്നു കണക്കിന് കിട്ടി.... അടുത്തത് കറക്കിയപ്പോൾ ശ്രുതിക്ക് ആണ് വന്നത്.... "ട്രൂത് ഓർ dare...." "Dare...." ശ്രുതി ചാടി കേറി പറഞ്ഞു "എന്ന ഇപ്പോ ഈ നിമിഷം രജീഷ് ഏട്ടനിട്ടു ഒന്ന് പൊട്ടിക്ക്‌...." മീനു "മീനുവേ...." രജീഷ് മാഷ് അത് കേട്ട് ദയനീയമായി വിളിച്ചു.... മീനു അതിന് നന്നായി ഒന്നിളിച്ചു കൊടുത്തു.... ശ്രുതി ഇത്രേയുള്ളോ...എന്നു ചോദിച്ചു ഇരുന്നിടത്തു നിന്നു എഴുന്നേറ്റു രജീഷ് മാഷിന്റെ മുത്തുകത്തേക്ക് തന്നെ നല്ലത് പൊട്ടിച്ചു.... അടിയൊക്കെ കിട്ടി രജീഷ് മാഷ് പല്ല് കടിച്ചു മീനുവിനെ നോക്കി സംതൃപ്തി അടഞ്ഞു.... അങ്ങനെ ഓരോരുതർക്ക് ആയി ഓരോ പണി കിട്ടികൊണ്ടിരുന്നു.... കളിയൊക്കെ കഴിഞ്ഞു ഒക്കെ അവിടെ നിന്നു എഴുന്നേറ്റു മുറിയിലേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹 "അല്ല ചന്ദ്ര മക്കളോട് കല്യാണ കാര്യം പറയേണ്ടെ......" അപ്പൂപ്പൻ "അവരോട് പിന്നെ പറയാം അച്ഛാ..." "ഹാ...എന്ന അങ്ങനെ...." രാത്രി എല്ലാവരും ഓരോ തമാശകൾ പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... "ഇനിയിപ്പോ അടുത്തൊരു കല്യാണം കൂടെ നമുക്കൊക്കെ കൂടമല്ലോ..." ലച്ചുവിന്ടെ 'അമ്മ

"ആഹാ...ആണോ...ആരെ കല്യാണമ...." മീനു ആവേശത്തോടെ ചോദിച്ചു... "അത് secret...." മീനുവിന്ടെ അമ്മ "ആരെ ആയാലും വേണ്ടില്ല പൊളിച്ചടുക്കണം...."രജീഷ് മാഷ്.... അത് കേട്ട് മീനു രജീഷ് മാഷിന് ഹായ് ഫൈവ് കൊടുത്തു.... വലിയവരൊക്കെ അവരെ കളി കണ്ടു പരസ്പരം നോക്കി ചിരിച്ചു.... ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹 "എന്നാലും ആരെ കല്യാണമാവും ..."മീനു "അത് തന്നെയാ ഞാനും ആലോചിക്കുന്നെ...." ശ്രുതി "ആരെ അയാലെന്താ നമുക്ക് pwolikka...." രമ്യ "പിന്നില്ലാതെ...." മീനു "ലച്ചുവിന്ടെ കല്യാണത്തിന്ടെ പോലെ ഹൽദി വേണം...." രമ്യ "പിന്നെ അത് എന്തായാലും വേണo...." ശ്രുതി "ഈ കല്യാണത്തിന് നമുക്ക് എല്ലാർക്കും ടോപ്പ് മതി...സാരി വേണ്ട..." മീനു.. "ടോപ്പോ... ശേ ഞാൻ സാരി എടുക്കാമെന്ന് കരുതിയിരുന്നു..." രമ്യ "പൊക്കോണം അവിടെ നിന്ന്....അവളെയൊരു സാരി...ലച്ചുവിന്ടെ തിന് തന്നെ ഇടങ്ങേർ ആയിട്ടുണ്ട് ആ സാരി എടുത്തിട്ട്..." മീനു "ഹാ എന്ന ടോപ്പ് എടുക്കാം...." മീനു [ പാവം കുട്ടി ഒന്നും അറിയാതെ സ്വന്തo കല്യാണത്തിന് ടോപ്പ് എടുക്കുന്ന കാര്യം പറയുവ......] മുകളിലെ ഹാളിൽ ഇരുന്നു കുറച്ചു സമയം കൂടി മൂന്നും സംസാരിച്ച ശേഷം ഗുഡ് nightum പറഞ്ഞു മുറികളിലേക്ക് പോയി....

🔹🔹🔹🔹🔹🔹🔹🔹🔹🔹 "എടാ ആരെ കല്യാണമാവും..." അനുവിന്ടെ മുറിയിൽ ഇരുന്നു കൊണ്ട് മഹേഷ് ചോദിച്ചു... "നമ്മളിൽ ആരെയെങ്കിലും ആവോ.." ശ്യാം "ഹേയ് അതാണെങ്കിൽ നമ്മളോട് പറയില്ലേ..." അനു "അത് ശരിയാ...." രജീഷ് "ശേ ആരെ കല്യാണമ എന്നറിയാനിട്ടു ഒരു സമാതാനമില്ല...ഇനി അപ്പൂപ്പൻ വീണ്ടും പെണ്ണ് കെട്ടവോ...." രജീഷ് "പോടാ അവിടുന്ന്... എന്ന അപ്പൂപ്പന്റെ ശവമടക്ക് എപ്പഴേ അമ്മൂമ്മ കഴിച്ചിരുന്നു..." ശ്യാം "അത് ശരിയാ😂" അനു & മഹേഷ് "ആരെ ആയാലും വേണ്ടില്ല....ഇതിനെങ്കിലും അവർ ഡാൻസ് പടിക്കുന്നതിന്ന് മുൻപ് നമുക്ക് പഠിച്ചിരിക്കണം..." രജീഷ് "വേണം.... വേണം...." മഹേഷ് "നല്ലൊരു പാട്ട് സെലക്ട് ചെയ്തു നമുക്ക് നാളെ തന്നെ practise ചെയ്യാം..." അനു "സെറ്റ്...." ശ്യാം "അപ്പോ gud night... ഉറക്കം വരുന്നു...".. എന്നു പറഞ്ഞു രജീഷ് മാഷ് പോയതും ബാക്കി ഉള്ളവരും പിന്നാലെ പോയി.... അപ്പോഴും എല്ലാവരുടെയും മനസിൽ ആരെ കല്യാണമാവും എന്ന ചോദ്യമായിരുന്നു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story