❤️എന്റെ മാഷ് 2❤️ : ഭാഗം 37

ente mash two

രചന: AADI

"മീനു.....മീനു......" രാവിലെ ഡോറിലുള്ള തുടരെ തുടരെ ഉള്ള കൊട്ട് കേട്ടു കൊണ്ടാണ് മീനു എഴുന്നേറ്റത്....അവൾ എണീറ്റു സമയം നോക്കി 4:00 ആയിട്ടൊള്ളു ല്ലോ....... അതും പറഞ്ഞു കിടന്നപ്പോഴാണ് വീണ്ടും ആരോ ഡോറിൽ കൊട്ടിയത്... മീനു പുറത്തുള്ള ആളെ പ്രാകി കൊണ്ട് പോയി ഡോർ തുറന്നു... അപ്പോ അതാ മുന്നിൽ ഇളിച്ചു കൊണ്ട് അനു നിൽക്കുന്നു.... "എന്താ മാഷേ ഉറങ്ങാനും സമ്മതിക്കില്ലെ...." മീനു ഉറക്കം തൂങ്ങി കൊണ്ട് ചോദിച്ചു.... "മതി മോൾ ഉറങ്ങിയത്...ഇന്ന് മുതൽ 4:00 ക്ക് നിനക്കും ശ്രുതിക്കും സ്‌പെഷ്യൽ ക്ലാസ് ഉണ്ട്....exam അടുക്കാറായി... കുറെ ദിവസമായി ഇത് നടപ്പിലാക്കാൻ ഞാൻ നോക്കുന്നു...അപ്പോഴൊക്കെ ഓരോ കാരണങ്ങൾ കൊണ്ട് വഴുകി...ഇന്നാണ് ഒന്ന് നടന്നു കിട്ടിയത്......" അനു മീനുവാണെങ്കിൽ അനു പറഞ്ഞത് കേട്ടു ഞെട്ടി കൊണ്ട് നില്കുവാണ്.... " സ്‌പെഷ്യൽ ക്ലാസോ..." മീനു "ഹാ അതേ മോൾ എന്താ ആ വാക്ക് ഇതുവരെ കേട്ടിട്ടില്ലേ..." അനു "കോളേജിൽ ഉള്ള വെറുപ്പിക്കൽ പോരാഞ്ഞിട്ടാണോ ഇത് കൂടെ....മാഷിന് വല്ല പ്രാന്തുമുണ്ടോ...ഈ കൊച്ചു വെളുപ്പാൻ കാലത് മനുഷ്യനെ ഇടങ്ങേർ ആക്കാൻ...." മീനു "ഉണ്ടല്ലോ...മര്യാദക്ക് പെട്ടന്ന് ബൃഷ് ചെയ്തു വാ...ഞാൻ ഓഫീസ് റൂമിൽ ഉണ്ടാവും..." ഇതും പറഞ്ഞു അനു പോയി...

മീനു തലക്ക് കൈ കൊടുത്തു അങ്ങനെ നിൽക്കുമ്പോഴാണ് ബുക്കും എടുത്തു ആടി ആടി വരുന്ന ശ്രുതിനെ കണ്ടത്....ഇവളെന്താ കള്ളും കുടിച്ചാണോ വരുന്നേ.... "മീനു...വരുന്നില്ലേ...." ശ്രുതി മീനുവിന്ടെ മുന്നിലേക്ക് എത്തിയതും ശ്രുതി ചോദിച്ചു....അപ്പോഴാണ് മീനുവിന് അവൾ ഉറക്കം തൂങ്ങി കൊണ്ടാണ് വരുന്നതെന്ന് മനസിലായത്........ "ഹ്മ്മ....കാലനെ ഞാൻ കൊല്ലും...." എന്നു പിറുപിറുത്തു കൊണ്ട് മീനു പെട്ടന്ന് തന്നെ മുഖമൊക്കെ കഴുകി ബുക്കും എടുത്തു കൊണ്ട് ശ്രുതിയുടെ കൂടെ ഓഫീസ് റൂമിലോട്ട് വന്നു... അവിടെ എത്തിയപ്പോൾ അനു with 3 ചായ കപ്പുമായി നിൽക്കുന്നു.... ഇവരെ കണ്ടതും രണ്ടു പേർക്കും ഓരോ ഗ്ലാസ് ചായ കൊടുത്തു അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു... മീനുവും ശ്രുതിയും വേഗം അവിടെ പോയി ഇരുന്നു....രണ്ടു പേരും നല്ല ഉറക്കം തൂങ്ങലിൽ ആണ്.... അനു ടേബിളിൽ ഒന്ന് ആഞ്ഞു ഇടിച്ചതും രണ്ടു ഞെട്ടി കൊണ്ട് ഉറക്കം തൂങ്ങൽ നിറുത്തി... "ഇനി രണ്ടും ഉറക്കം തൂങ്ങിയാൽ തെ ഇത് കണ്ടോ...ഇത് കൊണ്ട് കണക്കിന് കിട്ടും..." അനു ചൂരൽ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... രണ്ടും പേടിച്ചു ചൂരലിലേക്ക് നോക്കി ഉമിനീരിറക്കി.... അനു പറഞ്ഞ പ്രകാരമുള്ള പാഠം എടുത്തു പഠിപ്പിക്കൽ തുടങ്ങി...ഇടക്കിടക്ക് രണ്ടും ഉറക്കം തൂങ്ങുമ്പോൾ ചൂരൽ കൊണ്ട് ഓരോന്ന് കിട്ടും...

അപ്പോ ശേരിക്ക് ഇരിക്കും...വീണ്ടും ഉറക്കം തൂങ്ങും.... അങ്ങനെ 6:00 വരെ ക്ലാസ് എടുത്തു.... 6:00 ആയതും രണ്ടിനോടും പൊക്കോളാൻ പറഞ്ഞു.... സ്വർഗം കിട്ടിയ സന്തോഷത്തിൽ രണ്ടു പേരും മുറിയിലേക്ക് ഓടി പുതച്ചു മൂടി കിടന്നുറങ്ങി..... അനു നേരെ അവന്ടെ മുറിയിലേക്കും പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 സമയം 7:00 ആയതും രണ്ടാളേയും കോളേജിൽ പോകാൻ വേണ്ടി കുത്തി പൊക്കി.... "ഹോ അമ്മേ ഇത് എന്ത് കഷ്ട...രാവിലെ ആ കാലൻ കാരണം ഒന്ന് ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല...എന്നിട്ട് ഒന്നുറങ്ങിയപ്പോ 'അമ്മ വന്നു വിളിക്കുന്നു..." "മോൾ...തെ സമയം നോക്കി 7:05 ആയി...കോളേജിലൊന്നും പോവണ്ടേ..." 'അമ്മ മീനു സമയം നോക്കി തലയിൽ കൈ വെച്ചു പെട്ടന്ന് തന്നെ എണീറ്റു ബാത്‌റൂമിലേക്ക് ഓടി... ഇന്ന് കോളേജിൽ പോകണോ...തലവേദന ആണെന്ന് പറഞ്ഞാലോ...അല്ലേൽ വേണ്ട പോവാം...അല്ലെങ്കിൽ അമ്മയുടെ അടുത്തു നിന്ന് നല്ലത് കിട്ടുo.....അതുമല്ല തലവേദന ഇല്ലെന്നും കണ്ടു പിടിക്കും.... ഇതും ചിന്തിച്ചു മീനു പെട്ടന്ന് തന്നെ ഫ്രഷ് ആവാൻ തുടങ്ങി.... ഫ്രഷ് ആയി വന്നിട്ടും മീനുവിന്ടെ ഉറക്കം വിട്ടിരുന്നില്ല... ഭക്ഷണമൊക്കെ കഴിച്ചു നേരെ കോളേജിലേക്ക് വിട്ടു.... കോളേജിൽ എത്തിയതും അവർ തങ്ങളുടെ ഗ്യാങിന്റെ അടുത്തേക്ക് പോകാൻ നിന്നതും അക്ഷയ് അവരെ മുന്നിലേക്ക് വന്നു...

ഇപ്പോ സ്ഥിരം കോളേജിലേക്ക് വരുമ്പോൾ അക്ഷയ് ആവും കണി....അനഖയെ ഇപ്പോ കുറച്ചായി കാണുന്നില്ല....... "മീന...പ്ളീസ്...തനിക്ക് ഒന്ന് ഞങ്ങടെ ഗ്യാങിൽ ജോയിൻ ചെയ്തൂടെ..." അക്ഷയ "അക്ഷയ് ഇത്ര ദിവസവും ഞാൻ പറഞ്ഞ മറുപടി തന്നെയാണ് എനിക്ക് ഇപ്പോഴും തന്നോട് പറയാനുള്ളത്....എനിക്ക് താൽപര്യമില്ല...." അത്രയും പറഞ്ഞു കൊണ്ട് മീനു ശ്രുതിയെയും വലിച്ചു കൊണ്ട് അവനെ കടന്നു പൊന്ന്.... "ആഹാ ഇന്നും മ്യൂസിക് സാർ വന്നർന്നോ...മീനു നിനക്ക് ഒന്ന് ജോയിൻ ചെയ്തൂടെ...കുറെ ദിവസായില്ലേ പാവം നിന്ടെ പുറകെ കൂടിയിട്ട്..." ആയിഷ "എടി എനിക്ക് താത്പര്യമില്ലാഞ്ഞിട്ട...." മീനു "അവൾക്ക് വേണ്ടെങ്കിൽ വേണ്ട...അല്ലേലും എറിയാൻ അറിയുന്നവന്ടെ കയ്യിൽ വടി കൊടുക്കില്ലല്ലോ...."സന്ധ്യ "അതേയ് ഞങ്ങൾക്ക് നിങ്ങളെ ഒരു സഹായം വേണം..." ശ്രുതി "എന്ത് സഹായം..." അശ്വിൻ "അത് ഇനി മുതൽ എന്നും ഞങ്ങൾക്ക് മോർണിംഗ് 4:00 മുതൽ 6:00 വരെ സ്‌പെഷ്യൽ ക്ലാസ....അതൊന്ന് നിറുത്തി കിട്ടാൻ വല്ല വഴിയും...." മീനു "എന്ത് മോർണിംഗ് 4:00 മുതലോ..." യാസിർ കണ്ണും തള്ളി ചോദിച്ചു...

"ഹ്മ്മ..." മീനു വിഷമത്തോടെ മൂളി... "ഏത് മഹപാപിയ ഈ സമയത്തു നിങ്ങൾക്ക് ക്ലാസ് എടുക്കുന്നത്...." ആയിഷ "വേറാര്... ഇവളെ മുറചെറുക്കാൻ അരവിന്ത് സാർ.... " ശ്രുതി "What... അരവിന്ത് സാറോ..." സന്ധ്യ "ഹ്മ്മ...അത് തന്നെ...എങ്ങനെയെങ്കിലും ഇതൊന്ന് നിര്ത്തിക്കാൻ വല്ല വഴിയും പറഞ്ഞു താ..." മീനു "നി നിന്ടെ അമ്മയോട് ഒന്ന് പറഞ്ഞു നോക്ക്...." ആയിഷ "അത് നടന്നില്ലെങ്കിലോ..." മീനു "അത് നോക്ക്...നടന്നില്ലെങ്കിൽ നമുക്ക് ബോഡി ഗാർഡ് മൂവി follow ചെയ്യാം...." ആയിഷ "അത് നടക്കോ..അതിൽ പ്രേമത്തിൽ ആവുന്നതല്ലേ..." മീനു "അതേ....നമുക്ക് അരവിന്ത് സാറിനെ പ്രേമത്തിൽ വീഴ്ത്ത...." സന്ധ്യ "അയ്യേ...അത് നടക്കില്ല....എന്നെ കൊണ്ട് പറ്റില്ല...." മീനു "എടി പൊട്ടി നിന്ടെ ഒരു രമ്യക്ക് അരവിന്ത് സാറിനെ ഇഷ്ടമാണെന്ന് നി പറഞ്ഞിരുന്നില്ലേ...അവൾ ആ ഇഷ്ടം സാറിനോട് തുറന്ന് പറഞ്ഞിട്ടുമില്ലല്ലോ..." ആയിഷ "ഇല്ല...." ശ്രുതി ''ഹാ അപ്പോ അവളോട് വിളിക്കാൻ പറഞ്ഞ മതി...പ്രേമത്തിൽ ആവണെൽ അവൾക്ക് അവൾ സ്നേഹിച്ച ചെക്കാനെയും കിട്ടുമല്ലോ....

" ആയിഷ "ഹോ നി തങ്കപ്പനല്ലെടി പൊന്നപ്പന...." മീനു അവരെ കെട്ടിപിടിച്ചു.... അങ്ങനെ വഴിയൊക്കെ കിട്ടിയ സന്തോഷത്തിൽ ഒക്കെ ക്ലാസ്സിലേക്ക് നടന്നു.... 🔹🔹🔹🔹🔹🔹🔹🔹 "നിയെന്താ അനു മീനുവിനൊക്കെ സ്‌പെഷ്യൽ ക്ലാസ് തുടങ്ങിയെക്കുവാണോ...." രജീഷ് "ആ ഏട്ട തുടങ്ങി...രണ്ടും പഠിക്കാൻ നല്ല ഉഴപ്പ...." അനു "എന്നാലും ഇത്ര നേരത്തെ ഒക്കെ...." രജീഷ് "നേരത്തെ ആയാൽ എന്താ കുഴപ്പo...." അനു ഗൗരവത്തിൽ ചോദിച്ചു... "ഏയ് ഒന്നുമില്ല...." ഇതും പറഞ്ഞു രജീഷ് മാഷ് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 First പീരിയഡ് തന്നെ മീനുവിനൊക്കെ മാഷായിരുന്നു.... അനു ക്ലാസ്സിലേക്ക് വന്നതും എല്ലാവരും നിശബ്ദമായി ഇരുന്നു....ക്ലാസ് എടുക്കാൻ തുടങ്ങിയതും മീനു ഉറക്കം തൂങ്ങാനും തുടങ്ങി.... 2...3 പ്രാവിശ്യം അനു ക്ഷമിച്ചെങ്കിലും വീണ്ടും മീനു ഉറക്കം തൂങ്ങുന്നത് കണ്ടു അനു അവളെ വിളിച്ചു........ "മീന....സ്റ്റാൻഡ് up...." അനുവിന്ടെ അലർച്ച കേട്ടതും മീനുവിന്ടെ ഉറക്കമൊക്കെ എങ്ങോ പോയി...അവൾ ഇരുന്നിടത്തു നിന്ന് പെട്ടന്ന് തന്നെ എഴുന്നേറ്റു..... അത് വരെ മെല്ലെ ഉറക്കം തൂങ്ങിയിരുന്ന ശ്രുതിടെ ഉറക്കവും പോയി.... "ഇപ്പോ ഞാൻ ഇവിടെ എന്താ എടുത്തത് എന്നു ഒന്ന് പറഞ്ഞേ...." അനു കൈ കെട്ടി അവളെ മുന്നിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു.... "ആ...അത്...മാഷേ...."

മീനു നിന്ന് ബ..ബ..ബ...അടിക്കൽ തുടങ്ങി.... "അറിയില്ല...അല്ലെ...ക്ലാസിൽ ഉറക്കം തൂങ്ങാനാണോ നി വരുന്നത്...." അനു "അത് മാഷേന്നെ ഉറങ്ങാൻ സമ്മതികതത് കൊണ്ടല്ലേ എനിക്ക് ഉറക്കം വന്നേ...." അവളെ മറുപടി കേട്ടതും അവളെ ഗ്യാങ് അല്ലാത്തവരൊക്കെ ഞെട്ടി കൊണ്ട് മാഷിനേയും അവളെയും മാറി മാറി നോക്കി.... പ്യാവം കുട്ടികൾ തെറ്റിദ്ധരിച്ചെന്നെ😝 "എന്ത്......" കോറസ് "Silence...." അനു "ഞാൻ നിന്നെ പഠിക്കാൻ വേണ്ടി അല്ലെടി രാവിലെ വിളിച്ചത്...." അനു "ഹോ....." വീണ്ടും കോറസ് "നിങ്ങളോടല്ലേ silence എന്നു പറഞ്ഞേ...." അനു ബാക്കി സ്റ്റുഡന്റസിനെ നോക്കി കൊണ്ട് പറഞ്ഞു.... "ഹ്മ്മ...ഇനി മോൾ ഈ പീരിയഡ് കഴിയുവോളം നിൽക് കേട്ടോ....എന്ന നിന്ടെ ഉറക്കമൊക്കെ അങ് പോയിക്കോളും..." ഇതും പറഞ്ഞു അനു വീണ്ടും ക്ലാസ് എടുക്കൽ തുടങ്ങി... കാലൻ...ഹോ നിന്ന് കാൽ വേദനിക്കുന്നു...ഉറക്കവും വരുന്നുണ്ട്....എന്തൊരു കഷ്ട ഇത്....നോക്കിക്കോ മാഷേ ഞാൻ ബാല പീഡനത്തിന് കേസ് കൊടുക്കും....ഇടുത്തി വീഴും മാഷിന്റെ തലയിൽ ഹും.... മീനു അനുവിനെ നോക്കി കൊണ്ട് നിന്ന് പിറുപിറുത്തു.... അങ്ങനെ ആ പീരിയഡ് കഴിഞ്ഞതും അനു പോയി.... അപ്പോ തന്നെ മീനു ക്ലാസിന്റെ പുറത്തേക്കിറങ്ങി....രജീഷ് മാഷാണ് ഇനി... അവൾ പോയി രജീഷ് മാഷിനോട് തലവേദന ആണെന്ന് പറഞ്ഞു

ലൈബ്രറിയിലേക്ക് പോയി...അവിടെ ഒരു ഒഴിഞ്ഞ മൂലയിലുള്ള ബെഞ്ചിൽ കിടന്നു അസ്സലായി അങ് ഉറങ്ങി.... "ടി മീനു....ഇതിന്ടെ കാറ്റ് പോയോ...." എന്നു ചോദിച്ചു സന്ധ്യ അവളെ മൂക്കിന്റെ അവിടെ കൈ വെച്ചു.... "കാറ്റൊന്നും പോയിട്ടില്ല....അപ്പോ അവൾ ഉറങ്ങുവാണ്.... എടി പിശാശ്ശേ ഇത് നിന്ടെ വീടല്ല... ലൈബ്രറി ആണ്...എണീക്കടി...." സന്ധ്യ അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു.... മീനു ഒരു കോട്ടു വാ ഇട്ടു കൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു.... "ആഹാ നിങ്ങളെപ്പോ വന്നു...രജീഷ് മാഷിന്റെ പീരിയഡ് കഴിഞ്ഞോ...." മീനു "ദേ ഒരൊറ്റന്ന് തന്നാലുണ്ടല്ലോ...രജീഷ് മാഷിന്ടെ പീരിയഡ് പോലും.... അതൊക്കെ എപ്പഴോ കഴിഞ്ഞു...ഇപ്പോ ലഞ്ച് ബ്രേക്ക് ആണ്...." ആയിഷ "ആണോ...ശോ ഞാൻ ഉറങ്ങി പോയി😁" മീനു ഇളിച്ചു കൊണ്ട് പറഞ്ഞു.... "എന്നാലും മീനു ഉറങ്ങാനായിരുന്നേൽ നിനക്ക് എന്നെ കൂടെ വിളിച്ചൂടയിരുന്നോ...

പ്യാവം ഞാൻ ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങി എനിക്ക് ഇമ്പോസിഷൻ കിട്ടി😪" ശ്രുതി "അച്ചോടാ...സാരമില്ല...." മീനു "ഹാ സാരമില്ല...നിയും എന്നെ എഴുതാൻ സഹായിക്കുമല്ലോ...അതാ ഒരാശ്വാസം😁" ശ്രുതി "അയ്യട മോളെ ഒരു പൂതി... നിന്ടെ രജീഷ് ഏട്ടനോട് അങ് എഴുതി തരാൻ പറഞ്ഞേക്ക് ട്ട...." മീനു "മതി...മതി വിശന്നിട്ടു പാടില്ല .....നിങ്ങൾ ഭക്ഷണം കഴിക്കാൻ ഉണ്ടെങ്കിൽ പെട്ടന്ന് വാ...." അശ്വിൻ അങ്ങനെ ഒക്കെ ക്യാന്റീനിൽ പോയി ഫുഡും തട്ടി ഒരു മിട്ടായിയും കഴിച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു..... അപ്പോഴാണ് അവരെ എതിരെ വിവേക് നടന്നു വരുന്നത് ശ്രുതി കണ്ടത്.... "ധോണ്ടടി മീനു നിന്ടെ സ്പർക് നടന്നു വരുന്നു....." ശ്രുതി ഇത്തിരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.... "സ്പാർക്കോ....ആരുടെ...." ബാക്കി ഉള്ളതൊക്കെ കണ്ണും തള്ളി കൊണ്ട് കോറസ് പാടി.... മീനു അവർക്കൊക്കെ ഒരു വളിച്ച ഇളി പാസാക്കി ശ്രുതിയെ നോക്കി കണ്ണുരുട്ടി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story