❤️എന്റെ മാഷ് 2❤️ : ഭാഗം 38

ente mash two

രചന: AADI

"സത്യം പറഞ്ഞോ...മീനു നിനക്ക് വിവേകേട്ടനെ ഇഷ്ടണോ...." സന്ധ്യ "ഈ....ഇഷ്ടോന്നുമില്ല ജസ്റ്റ് സ്പർക്...😁" മീനു "എടി മഹപാപി എന്നിട്ട് നിയത് ഞങ്ങളോട് ഇത് വരെ പറഞ്ഞില്ലല്ലോ...." ആയിഷ "ഈ എന്നോട് പോലും പറഞ്ഞിട്ടില്ല...എന്നിട്ടല്ലേ നിന്നോട്....എന്നും ഇവളെ കൂടെ വരുകയും പോകുകയും താമസിക്കുകയും ഒക്കെ ചെയ്യുന്ന എന്നോട് ഈ കുരിപ്പ്‌ പറഞ്ഞില്ല....ഇന്നലെ ട്രൂത് or dare കളിച്ചോണ്ട് ഈ കാര്യം നമുക്കൊക്കെ അറിയാൻ പറ്റി....അല്ലെങ്കിൽ നമ്മളാരും ഈ കാര്യം അറിയാതെ പോയേനെ..." ശ്രുതി "എനിക്കിത് അപ്പഴേ തോന്നിയത...വിവേകേട്ടനെ കാണുമ്പോഴുള്ള ഇവളെ എസ്പ്രെഷൻ കണ്ട്...." യാസിർ "എന്നാലും ഞങ്ങളോട് ഒന്ന് പറയാമായിരുന്നു...." അശ്വിൻ "ഞാൻ നിങ്ങളോട് പറയാൻ കരുതിയതായിരുന്നു....പിന്നെ സ്പർക് അല്ലെ ഇഷ്ടമൊന്നുമല്ലല്ലോ എന്നു കരുതി...." മീനു "എന്ത് തന്നെ ആയാലും പറയാമായിരുന്നു..." സന്ധ്യ അപ്പോഴേക്ക് വിവേക് അവരെ അടുത്തേക്ക് എത്തിയിരുന്നു.... "എന്താ ഒക്കെ കൂടെ ഇവിടെ നിന്ന് കലപില കൂടുന്നെ...." വിവേക് "ഏയ് അതൊന്നുമല്ല വിവേകേട്ട...ഞങ്ങൾ സ്പർക്കിനെ കുറിച്ചു പറയുവായിരുന്നു..." ആയിഷ മീനുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു... മീനു പല്ല് കടിച്ചു പിടിച്ചു നിക്കുന്നുണ്ട്....

വിവേകെട്ടൻ മുന്നിൽ ഉണ്ടായത് ആയിഷാടെ ഫാഗ്യം...അല്ലേൽ കാണാമായിരുന്നു... "ആഹാ ആർക്കാ ഇപ്പോ ഇവിടെ സ്പാർക്ക് തോന്നിയെ..." വിവേക് "ആർക്കുമില്ല വിവേകേട്ട...ഞങ്ങൾ ഒരു യമണ്ടൻ പ്രേമകഥയിലെ dq ന്ടെ സ്പാർക്കിനെ കുറിച്ചു വെറുതെ ഓരോന്ന് സംസാരിക്ക അത്രേള്ളൂ...." മീനു "ആണോ...ഞാൻ കരുതി നിങ്ങളിൽ ആർക്കെങ്കിലും എന്നോട് സ്പർക് തോന്നിയെന്ന്😝" വിവേക് കളിയോടെ പറഞ്ഞു.... "ഹാ ഏറെ വെയ്ക്കാതെ വിവേകെട്ടൻ അറിയും......" സന്ധ്യ "എന്ത്...🙄" വിവേക് "അല്ല സ്പാർക്കിനെ കുറിചെയ്‌😁" സന്ധ്യ "ഹ്മ്മ...എന്ന ഒക്കെ...ഞാൻ പോയി..." ഇതും പറഞ്ഞു വിവേക് അവിടെ നിന്നു പോയി.... മീനു അവരെയൊക്കെ നോക്കി പല്ലിറുമ്പി.... "നിങ്ങളോടൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ എനിക്ക് അങ്ങേരെ ഇഷ്ടമാണെന്ന്...ആദ്യമായി കണ്ടപ്പോൾ ഒരു കുഞ്ഞു സ്പാർക്ക് തോന്നി അത്രയേ ഉള്ളു...ഇപ്പോ അങ്ങേര് എങ്ങാനും ഇതെല്ലാം അറിഞ്ഞിരുന്നേൽ എന്താവും അവസ്ഥ...." മീനു "എന്താവൻ...അങ്ങേര് നിന്നോട് no പറയും😂" ആയിഷ "പോ പിശാശ്ശേ..." എന്നു പറഞ്ഞു മീനു അവരെ അടുത്തു നിന്നു മുന്നിലേക്ക് നടന്നു... പെട്ടന്നാണ് ആരെയോ നെഞ്ചിൽ പോയി അവൾ ഇടിച്ചത്....ആരെണെന്നു നോക്കിയപ്പോൾ മഹി സാർ ആണ്...

"ഹാ സാറായിരുന്നോ..." മീനു "അതേ ഞാനായിരുന്നു...നിയെന്താ മനുഷ്യന്റെ നെഞ്ചത്തോട്ട് ഇടിച്ചു കയറുന്നെ..." മഹി സാർ നെഞ്ചിൽ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു.... "സോറി സാർ... ഞാൻ ശ്രദ്ധിച്ചില്ല...." മീനു "ഹ്മ്മ...എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..." മഹി "എന്ത് കാര്യമാ സാർ..." മീനു "നി വാ നമുക്ക് ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് പോവാം..." മഹി മീനു സാറിന്റെ കൂടെ നടന്നു.... എന്ത് കാര്യമാവും സാറിന് പറയാനുണ്ടാവ...വല്ല പടിപ്പിന്ടെയും കാര്യമാവോ... മീനു ചിന്തിച്ചു നടക്കുമ്പോഴാണ് മഹി സാർ ലൈബ്രറിയിലേക് കയറിയത്...മീനുവും പിന്നാലെ കയറി.... അപ്പോ ലൈബ്രറിയിൽ കുട്ടികൾ കുറവായിരുന്നു...... മഹി സാർ ഒരു ബെഞ്ചിൽ പോയി ഇരുന്നു...മീനു ഇരിക്കണോ വേണ്ടേ എന്ന സംശയത്തിൽ കയ്യും ചുരുട്ടി പിടിച്ചു നിന്നു... "ഇരിക്കടോ..." മഹി സാർ പറഞ്ഞതും മീനു ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് ഇരുന്നു.... "മീനു നി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം...എനിക്ക് തന്നെ...." മഹി പറയാൻ നിന്നതും പെട്ടന്ന് സന്ധ്യ അവിടേക്ക് വന്നു... "ഹാ മീനു നി ഇവിടെയായിരുന്നോ... വാ..അശ്വിൻ ഉപ്പിലിട്ട മാങ്ങ വെടിച്ചു കൊടുന്നിട്ടുണ്ട്..." സന്ധ്യ അത് കേട്ടതും മീനുവിന്ടെ വായിൽ വെള്ളമൂറി..... അവൾ ഒന്നും നോക്കാതെ പുറത്തേക്ക് ഓടി....

മഹി അവളെ പോക്ക് നോക്കി അങ്ങനെ ഇരുന്നു.... മീനു അശ്വിന്റെ അടുത്തേക്ക് ഓടിയപ്പോൾ അവിടെ ബാക്കി ഉള്ളവരും ഉണ്ടായിരുന്നു....അവരൊക്കെ നല്ല മാങ്ങ തീറ്റയില.... മീനുവും അവരെ കൂടെ തട്ടി പറിച്ചു കൊണ്ട് മാങ്ങ കയിച്ചു.... അതൊക്കെ കഴിഞ്ഞു ക്ലാസിൽ പോയി അവിടിരുന്നയിരുന്നു ബാക്കി സംസാരം.... കോളേജ് വിട്ടതും മീനു ലോലിപോപ് വാങ്ങിക്കാൻ പോയി.... അതും വാങ്ങിച്ചു തിരിച്ചു ശ്രുതിയുടെ അടുത്തു വന്നു നിന്നു മാഷുമ്മാരെ വൈറ്റ് ചെയ്തു.... "ഇപ്പോ കുറച്ചു ദിവസായി നിന്ടെ അനഖയെ കാണാറില്ലല്ലോ... " ശ്രുതി "ഹാ ശെരിയ ഞാനും അവളെ കുറിച്ചു ആലോചിച്ചേ ഉള്ളു...എവിടെയാണാവോ....അവളെ കാണാൻ ഒരാഗ്രഹം..." മീനു "ഹ്മ്മ...നിന്ടെ അടുത്തു അവളെ നമ്പർ ഒന്നുമില്ലേ....." ശ്രുതി "ഇല്ലടി ..ഇനി കാണുമ്പോ വാങ്ങിച്ചു വെക്കണം..." മീനു അപ്പോഴാണ് അനുവും രജീഷും വന്നത്.... അവർ വേഗം കാറിൽ കയറി തറവാട്ടിലേക്ക് വിട്ടു..... തറവാട്ടിൽ എത്തിയതും മീനു ഓടി മുറിയിലേക്ക് പോയി ഫ്രഷായി ശ്രുതിനേയും കൂട്ടി കൊണ്ട് അവളെ അമ്മയുടെ അടുത്തേക്ക് ചെന്നു... "ഹ്മ്മ...എന്താ രണ്ടാളും കൂടെ...." 'അമ്മ "അത് അമ്മേ...മാഷിനോട് ഒന്ന് രാവിലെ ക്ലാസ് എടുക്കല്ലേ എന്നു പറ... പ്ളീസ്...ഉറക്കം ശരിയാവുന്നില്ല..." മീനു "നടക്കില്ല മോളെ...നിങ്ങൾ രണ്ടു പേരും നല്ല ഉഴപ്പാണെന്ന പറഞ്ഞേ...."

'അമ്മ "ഇനി നങ്ങൾ ഉഴപ്പില്ല ആന്റി...അനുവിനോട് ഒന്ന്. പറ...." ശ്രുതി "ഞാൻ പറയില്ല....നിങ്ങൾ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറ...." 'അമ്മ "വേറെ എന്ത്...ഒന്നുല്ല..." എന്നു പറഞ്ഞു മീനു ചവിട്ടി തുള്ളി ശ്രുതിനേയും കൊണ്ട് രമ്യടെ അടുത്തേക്ക് വന്നു... "ഹാ വന്നോ...ഞാൻ നിങ്ങടെ അടുത്തേക്ക് വരാൻ നിക്കുവായിരുന്നു...." അവരെ കണ്ട രമ്യ പറഞ്ഞു.... "രമ്യ നങ്ങൾക് നിന്ടെ ഒരു ഹെല്പ് വേണം..." ശ്രുതി "എന്ത് ഹെല്പ്...." രമ്യ "കാര്യം സിംപിൾ നങ്ങൾക് ഇപ്പൊ രാവിലെ 4:00 ക്ക് മാഷ് ക്ലാസ് എടുക്കുവാ....അപ്പോ നി ആ സമയത്തു മാഷിന് വിളിക്കണം...നമ്മുടെ മറ്റേ ബോഡി gaurd മൂവി ലെ പോലെ...." മീനു "4:00 ക്കോ എന്നെ കൊണ്ട് ഒന്നും വയ്യ ആ സമയത്തു എഴുന്നേൽക്കാൻ..." രമ്യാ "എന്ന ഞാൻ തന്നെ വിളിക...ലാസ്റ്റ് ആ മൂവി ലെ പോലെ മാഷ് എനിക്ക് വളയും...നി വഴിയാധാരമാവും...." മീനു "അയ്യോ...അത് വേണ്ട ഞാൻ തന്നെ വിളിക്ക...." രമ്യ "ഹാ അങ്ങനെ വഴിക്ക് വാ..." ശ്രുതി "അല്ല എന്ടെ നമ്പർ കണ്ട അനുവേട്ടന് മനസ്സിലാവില്ലേ...." രമ്യ "അതിനാണ് ഇത്...." മീനു ഒരു sim കാർഡ് അവരെ നേരെ നീട്ടി കൊണ്ട് പറഞ്ഞു... "ഇത് ആരെ സിം കാർഡ...." ശ്രുതി "എന്ടെ...പക്ഷെ ഇതിന്റെ നമ്പർ ആർക്കും അറിയില്ല...ഇങ്ങനൊരു സിം കാർഡ് ഉള്ളത് പോലും അറിയില്ല...." മീനു "ആഹാ...എന്ന ഇത് ഇടാം...." ശ്രുതി

"സെറ്റ്...." രമ്യ "ഹാ പിന്നെ ഇനി രാവിലെ എഴുന്നേൽക്കാൻ മറക്കല്ലേ...മറന്ന കൊല്ലും ഞാൻ..." മീനു "ഇല്ലടി...." രമ്യ അങ്ങനെ അതൊക്കെ സെറ്റ് ആക്കി മൂന്നും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 "ഏട്ട രജി മോനോട് പറയണ്ടേ വിവാഹത്തിന്റെ കാര്യം...." മാളു തന്ടെ ഭർത്താവിന്റെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു... "ഹ്മ്മ പറയണം...." ചന്ദ്രൻ "മോൻക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടാവോ..." മാളു "ഏയ്...അതുണ്ടാവില്ല നമ്മുടെ മോൻ അല്ലെ ഞാൻ പറഞ്ഞ അവൻ അനുസരിക്കും...രജി മോന്റെ കഴിഞ്ഞു വേണം അനുവിന്ടെ നോക്കാൻ...." ചന്ദ്രൻ "ഹാ അനുവിന് നമ്മുടെ രമ്യയെ നോക്കിയാലോ...." മാളു "രമ്യനെ അവൻക്ക് ഇഷ്ടമാണെൽ അത് നോക്കാം..." ചന്ദ്രൻ "ഹാ...എന്ടെ രണ്ടു മരുമക്കളും വീട്ടിലേക്ക് വരുന്നത് കാതിരിക്കുവാ ഞാൻ...നിങ്ങളൊക്കെ പോയ ഞാൻ ഒറ്റയ്ക്കവില്ലേ വീട്ടിൽ...ഇനി ഇവരെ കല്യാണം കഴിഞ്ഞ പിന്നെ എനിക്ക് കൂട്ടിന് ഒരാളവും..." മാളു "ഹാ മീനു മോളല്ലേ...നല്ല കുസൃതി കുടുക്കയ...നിനക്ക് സമയം പോവാൻ അത് തന്നെ ധാരാളം..." ചന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... "ശരിയാ...കുറുമ്പിയ അവൾ...പക്ഷെ അതിലേറെ സ്നേഹവുമാണ് അവൾക്ക് എല്ലാവരോടും...ഉള്ളിൽ കളങ്കമില്ലാത്ത സ്നേഹം...അവളെ പോലെ ഒന്നിനെ മരുമകളായി കിട്ടാൻ പോവുന്ന ഞാൻ ഭാഗ്യവതിയാണല്ലേ ഏട്ട......" മാളു "ഹ്മ്മ...നമ്മളെ പോലെ ഒരു അമ്മായി അച്ഛനെയും അമ്മയെയും കിട്ടുന്ന അവളും ഭാഗ്യവതിയ😁'" "ഹാ എന്നെ പോലെ ഒരു അമ്മയെ കിട്ടുന്നതിൽ...." മാളു

"അയ്യട എന്നെ പോലെ ഒരു അച്ഛനെ കിട്ടുന്നതില....." ചന്ദ്രൻ "അല്ല...." മാളു "നമ്മൾ ഒന്നല്ലേ...അപ്പോ നമ്മളെ കിട്ടുന്നതിൽ അല്ലെ...." ചന്ദ്രൻ "ഹാ അതേ...." അവർ തന്ടെ ഭർത്താവിന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു.... "ഹെലോ ഓൾഡീസ് എന്ത് റൊമാൻസ ഇവിടെ...മക്കളെ കെട്ടിക്കാരയി എന്നിട് രണ്ടും റോമൻസിച്ചു കൊണ്ടിരിക്കുവാ...." എന്നു പറഞ്ഞു മീനു ചന്ദ്രൻടെയും മാളുവിന്ടെയും മുറിയിലേക്ക് കയറി അവരെ നടുവിൽ കയറി ഇരുന്നു.. "ഹാ നൂർ ആയുസ്സ കാന്തരിക്ക്... ഇപ്പോ നിന്നെ കുറിച്ചു പറഞ്ഞേ ഉള്ളു..." ചന്ദ്രൻ "ആണോ...എന്ടെ കുറ്റം വല്ലോം ആണോ..." മീനു "അതെല്ലൊ...നിന്ടെ കുറ്റം തന്നെയാ..." ചന്ദ്രൻ "അമ്പട കിളവ...ഈ വയസ്സാം കാലത്ത് എന്നെ പോലുള്ള സുന്ദരികളെ കുറ്റം പറയാൻ പറ്റോ.... " മീനു.. "അയ്യോട ഏതപ്പോ ആ സുന്ദരി...." എന്നു ചോദിച്ചു രജീഷ് മാഷും വന്നു...രജീഷ് നേരെ മാളുവിന്ടെയും ചന്ദ്രൻടെയും നടുക്കിരിക്കുന്ന മീനുവിന്ടെ അടുത്തു പോയി ഇരുന്നു... "സുന്ദരി ഈ ഞാൻ അല്ലാതെ ആരാ..." മീനു "നിയോ സുന്ദരിയോ...അപ്പോ പിന്നെ ശെരിക്കുള്ള സുന്ദരികളെ എന്ത് വിളിക്കും.

.." രജീഷ് "ഞാൻ സുന്ദരി തന്ന...അല്ലെ മാളു അമ്മേ .." മീനു "അതെല്ലൊ എന്ടെ മോൾ സുന്ദരിയ...." മാളു മീനുവിന്ടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു..... മീനുവുo രജീഷും പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ട് തല്ല് കൂടി കൊണ്ടിരുന്നു... അവരെ കുസൃതികൾ കണ്ടു ചന്ദ്രൻ മാളുവിന് കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു...ഇരുവരും അവരെ നോക്കി മനസ്സറിഞ്ഞു പുഞ്ചിരിച്ചു.... തല്ല് കൂടി തല്ല് കൂടി രണ്ടു അവിടുന്നു എഴുന്നേറ്റു പോയതും ചന്ദ്രൻ പറഞ്ഞു... "നമ്മൾ നമ്മുടെ മോന് അവനു ഇഷ്ടപ്പെട്ടത് തന്നെയാണല്ലേ സെലക്ട് ചെയ്തത്..." "ഹ്മ്മ...രണ്ടു പേരും നല്ല ചേർച്ചയ....എത്രയും പെട്ടന്ന് അവരെ കല്യാണം നടത്തണം...മീനു കൂടെ നമ്മുടെ വീട്ടിലേക്ക് വന്ന ആ വീടൊന്ന് ഉണരും...." മാളു "ഹാ അവരോട് നമുക്ക് ഈ കാര്യം പറയണം...രണ്ടുപേരും എതിർക്കില്ലെന്നു ഉറപ്പാ...." ചന്ദ്രൻ "ഹ്മ്മ...ഒക്കെ നമ്മുടെ ആഗ്രഹം പോലെ നടന്നാൽ മതിയായിരുന്നു...." ഇരുവരും മനസിൽ ഇത് പ്രാർത്ഥിച്ചു കൊണ്ട് പരസ്പരം ചാരി ഇരുന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story