❤️എന്റെ മാഷ് 2❤️ : ഭാഗം 39

ente mash two

രചന: AADI

"അല്ല അനു നിയെന്താ പുറത്തേക്ക് ഇറങ്ങാതെ മുറിയിൽ തന്നെ ഇരിക്കുന്നെ...." ശ്യാം അനുവിന്ടെ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു... "ഏയ്...ഒന്നുമില്ലെടാ...എന്തോ ഒരു തലവേദന പോലെ അതാ...." അനു "ആണോ...എന്നിട്ടിപ്പൊ കുറവുണ്ടോ..." ശ്യാം "ഹാ കുഴപ്പമില്ല...." അപ്പോഴാണ് രജീഷ് മാഷ് അങ്ങോട്ട് ഓടി വന്നത്.... "അതേയ് ആ മീനു വന്ന ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കൊടുക്കല്ലേ...." എന്നു പറഞ്ഞു കട്ടിലിന്റെ ചുവട്ടിൽ പോയി ഒളിച്ചു.... "ഇവനിത് എന്ത് പറ്റി...." ശ്യാം "ഏട്ടന് പ്രാന്തായി😂" അനു "പരട്ട അനിയ ഞാൻ ഇവിടെ നിന്ന് വന്നിട്ട് അതിനുള്ള ഉത്തരം താരം...." രജീഷ് കട്ടിലിന്റെ ചുവട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു.... അപ്പോഴാണ് മീനു അവിടേക്ക് വന്നത്.... "മാഷേ ഇവിടേക്കെങ്ങാനും രജീഷേട്ടൻ വന്നോ...." മീനു "ഏയ് ഇവിടുക്ക് വന്നിട്ടില്ല...." അനു "എനിക്ക് മാഷിനെ വിശ്വാസം പോര...ഞാനൊന്ന് സർച്ചി നോക്കട്ടെ...." "ഈ പണ്ടാര കാലത്തിക്ക് ഒന്ന് അനു പറഞ്ഞത് വിശ്വസിച്ച പോരെ...അവളെയൊരു സർച്ചൽ...." രജീഷ് മാഷ് കട്ടിലിനടിയിൽ കിടന്നു പിറുപിറുത്തു... മീനു കട്ടിലിന്റെ അവിടേക്ക് നടന്നതും കട്ടിലിന്റെ അടിയിലുള്ള രജീഷിന്റെ കാലിൽ തട്ടി തടഞ്ഞു വീഴാൻ പോയതും അനു അവളെ അരയിലൂടെ പിടിച്ചു നിറുത്തി.... ഇപ്പോ മീനു നിലത്തേക്കും നോക്കി അങ്ങനെ നിക്കുവാ....അനു അവളെ വയറിൽ ചുറ്റി പിടിച്ചിട്ടുണ്ട്.... "ഹോ എന്റെ അനു പെട്ടന്ന് കുറച്ചു റൊമാൻസ് എടുത്തു അതിനെ പറഞ്ഞു വിടട...."

രജീഷ് മാഷ് വീണ്ടും പിറുപിറുത്തു.... അനു മീനുവിന്ടെ വയറിൽ പിടിച്ചു വലിച്ചു അവളെ നേരെ നിറുത്തി.... "Tnx മാഷേ മാഷ് പിടിച്ചില്ലയിരുന്നെങ്കിൽ എന്നെയിപ്പോ നിലതെന്ന് വടിച്ചു എടുക്കേണ്ടി വന്നേനെ...." മീനു അനു അതിന് അവൾക്കൊന്നു ചിരിച്ചു കൊടുത്തു..... ശ്യാം ഇതൊക്കെ കണ്ടു വായയും പൊളിച്ചു നിക്കുവാണ്.... "വാ അടക് ശ്യാമേട്ട...വല്ല ഈച്ചയും കയറും...." മീനു ശ്യാം പെട്ടന്ന് തന്നെ വയടച്ചു.... മീനു രണ്ടു പേർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് മുറിയിൽ നിന്നിറങ്ങി... "ഹാവൂ പോയി...." രജീഷ് സമാധാനത്തോടെ ഒന്ന് നിശ്വസിച്ചു.... അപ്പോഴാണ് മീനുവിന് എന്തോ മറന്നതായി തോന്നിയത്....അവൾ പെട്ടന്ന് തന്നെ മുറിയിലേക്ക് തിരിച്ചു കയറി... അവളെ വരവ് കണ്ട രജീഷ് മാഷ്ന് ഇത് തന്നെ പിടിക്കാനുള്ളതാണെന്നു മനസിലായി.... മീനു ഓടി വന്നു കട്ടിലിന്റെ അടിയിൽ നിന്ന് രജീഷിന്റെ കാൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കിട്ട്.... "ആഹാ ആരിത് മീനുവോ...ഞാനെന്റെ വച്ച് തിരയുവായിരുന്നെ...." രജീഷ് "ആണോ അപ്പോ കയ്യിൽ ഉള്ളതിന്ടെ പേര് ഫോണ് എന്നാവും ല്ലേ..." മീനു കയ്യും കെട്ടി കൊണ്ട് രജീഷ് മാഷിന്റെ കയ്യിലെ വാച്ച് കണ്ടു കൊണ്ട് ചോദിച്ചു... "അയ്യോ ഇതിവിടെ ഉണ്ടായിരുന്നോ...ഞാൻ അറിഞ്ഞില്ലന്നെ..." രജീഷ്

"അത് ഞാൻ അറിയിപ്പിച്ചു തരാം..." എന്നു പറഞ്ഞു മീനു രജീഷ് മാഷിനെ തല്ലൽ ആയിരുന്നു...അവളെ തല്ല് കണ്ടു അനുവും ശ്യാമും ഞെട്ടി.... "എടാ തെണ്ടികളെ നോക്കി നിക്കാതെ എന്നെ ഇതിന്ടെ അടുത്തു നിന്ന് ഒന്ന് രക്ഷിക്കേടാ...." രജീഷ് മാഷ് തല്ല് കൊള്ളുന്നതിനിടക്കു വിളിച്ചു പറഞ്ഞു.... അനുവും ശ്യാമും പോയി മീനുവിനെ പിടിച്ചു വച്ചു.... "ഇനി മേലാൽ എന്നെ ഒച്ചയുണ്ടാക്കി പേടിപ്പിച്ചാൽ അപ്പോ ബാക്കി....എന്ടെ ഫോൺ എങ്ങാൻ പൊട്ടിയിരുന്നേൽ ഇപ്പോ ഏട്ടന്ടെ ശവമടക്ക് ഞാൻ നടത്തിയേനെ...ഹും..." എന്നും പറഞ്ഞു മീനു മുറിക്ക് പുറത്തേക്ക് പോയി...... "എന്താ ഏട്ട അവൾ വിളിച്ചു പറഞ്ഞേ...." അനു രജീഷ് മാഷ് അപ്പോ നേരത്തെ ഉണ്ടായ സംഭവങ്ങൾ ഓർത്തു... 🔹🔹🔹🔹🔹🔹🔹🔹🔹 മീനു ഹാളിൽ ഇരുന്നു വെറുതെ ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് രജീഷ് മാഷ് ആ വഴി വന്നത്.... അവളെ ഒന്ന് പേടിപ്പിക്കാം എന്നു കരുതി പമ്മി പമ്മി അവളെ പിന്നിലൂടെ പോയി... ട്ടോ രജീഷ് മാഷ് ശബ്ദം ഉണ്ടാക്കിയതും മീനു ഞെട്ടി... ഞെട്ടലിൽ അവളെ ഫോൺ നിലത്തേക്ക് വീണു...ഭാഗ്യത്തിന് പോട്ടൊന്നും ചെയ്തില്ല.... ഫോൺ നിലത്തേക്ക് വീണ ദേഷ്യത്തിൽ മീനു കലിപ്പിൽ രജീഷ് മാഷിന് നേരെ തിരിഞ്ഞു.... അവളെ നോട്ടം കണ്ടപ്പോൾ തന്നെ രജീഷിനു കാര്യം പന്തി അല്ല എന്ന് മനസ്സിലായി അവിടെ നിന്ന് ഓടി...

അതിന്ടെ ബാക്കി പുകിലാണ് ഇപ്പോ കണ്ടത്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹 രജീഷ് മാഷ് പറഞ്ഞു നിറുത്തിയതും അനുവും ശ്യാമും മുഖത്തോട് മുഖം നോക്കി....പിന്നെ ഒരു ചിരിയായിരുന്നു... "ഏട്ടന് അങ്ങനെ തന്നെ വേണം...വെറുതെ അവളെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങിയതല്ലേ..." അനു "പോടാ...." രജീഷ് മുടന്തി മുടന്തി ഒരു കൈ അരക്കും കൊടുത്തു കൊണ്ട് അവിടെ നിന്നു പോയി....രജീഷിന്റെ പോക്ക് കണ്ടു അനുവും ശ്യാമും നല്ല ചിരിയായിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹 "മീനു.....മീനു....." രാവിലെ തന്നെ അനു വന്നു ഡോറിൽ കൊട്ടൽ തുടങ്ങി...മീനു പിറുപിറുത്തു കൊണ്ട് ഇപ്പോ വരാം എന്ന് പറഞ്ഞു ബാത്‌റൂമിൽ കയറി പെട്ടന്ന് തന്നെ മുഖം കഴുകി വന്നു.... എന്നിട്ട് ബുക്കും എടുത്തു ഡോർ തുറന്നു നേരെ രമ്യടെ മുറിയിലേക്ക് പോയി... രമ്യ നല്ല സുഖമായി ഉറങ്ങുവായിരുന്നു.... കണ്ടില്ലേ പിശാശ് ഉറങ്ങുന്നത്...ഇന്നലെ പറഞ്ഞ പ്ലാൻ ഒക്കെ ഇവൾ ഫ്ലോപ്പ് ആക്കോ...ഇവളെ ഇന്ന് ഞാൻ... മീനു രമ്യയെ ചവിട്ടി താഴെ ഇട്ടു.... "അയ്യോ...." രമ്യ അലറി... മീനു ഓടി രമ്യടെ വായ പൊത്തി.... "എടി അലറല്ലേ...ഇന്നലത്തെ പ്ലാൻ വർക് ഔട്ട് ആക്കാനുള്ള സമയമായി...നി വേഗം സിം മാറ്റി ഇട്... ..ഞാൻ ഓഫീസ് റൂമിലേക്ക് പോട്ടെ...അല്ലേൽ ആ കാലൻ മാഷ് ഇപ്പോ ഇങ്ങോട്ട് കയറി വരും...

" മീനു ഇതു പറഞ്ഞു പെട്ടന്ന് തന്നെ അവിടെ നിന്ന് പോയി.... രമ്യ വേഗം ഫോണിലെ സിം മാറ്റി ഇട്ടു തന്ടെ ഫോണിൽ നിന്ന് അനുവിന്ടെ നമ്പർ എടുത്തു.... ദൈവമേ പണി പാളല്ലേ... എന്നു പ്രാർത്ഥിച്ചു അനുവിന് കാൾ ചെയ്തു... സൗണ്ട് മാറ്റാൻ രമ്യ മറന്നില്ലയിരുന്നു... മീനു ഓഫീസ് റൂമിൽ എത്തിയപ്പോൾ ശ്രുതി അവിടെ ഉണ്ടായിരുന്നു... മീനുവിനെ കൂടെ കണ്ടതും അനു ക്ലാസ് എടുക്കൽ തുടങ്ങി.... പെട്ടന്നാണ് അനുവിന്ടെ ഫോൺ റിങ് ചെയ്തത്.... അനു ഫോൺ എടുത്തപ്പോൾ unknown നമ്പർ ആണ്.... മീനു സന്തോഷത്തോടെ അനുവിനെ നോക്കി....വർക് ഔട്ട് ആയാൽ മതിയായിരുന്നു........ ഈ സമയത്തു ഇതാര... അനു മനസിൽ കരുതി കൊണ്ട് കാൾ അറ്റൻഡ് ചെയ്തു... "ഹാലോ....📞" അനു "📞ഹെലോ...." രമ്യ സോഫ്റ്റ് ആയി സൗണ്ട് മാറ്റി വിളിച്ചു.... "📞ആരാ..." അനു ഗൗരവത്തോടെ ചോദിച്ചു.... "📞 അരവിന്ത് സാർ അല്ലെ...." രമ്യ "📞അതേ ഇതാര...." അനു "📞 ഞാൻ സാറിന്റെ ഒരരാതിക ആണ്...." രമ്യ "📞ആരാതികയോ...ഞാൻ അതിൻ ആക്ടർ ഒന്നുമല്ല...സദാ ഒരു സാർ ആണ്..." അനു "📞അതുകൊണ്ടാണ്‌ ഞാൻ സാറിന്റെ ആരാധിക ആയത്...." രമ്യാ

"📞തനിക്ക് എവിടുന്ന എന്ടെ നമ്പർ..." അനു "📞അതൊക്കെ എനിക്ക് കിട്ടി...." രമ്യ "📞തനെന്തിനാ ഈ സമയത്തു വിളിച്ചിരിക്കുന്നെ...." അനു "📞ഞാൻ കുറച്ചു സമയം സാറിനോട് സംസാരിക്കാൻ വേണ്ടി..." രമ്യ "📞ഞാനിപ്പോ ബിസി ആണ്..." അനു "📞അയ്യോ സാർ കട്ട് ചെയ്യല്ലേ...കുറച്ചു സമയം നമുക്ക് സംസാരിക്കാം..." രമ്യ വീണ്ടും സോഫ്റ്റ് ആയി കുറച്ചു പഞ്ചാര കൂടി ആഡ് ചെയ്തു കൊണ്ട് പറഞ്ഞു....【ചേച്ചി വേറെ മൂടില😝】 "📞എനിക്ക് താൽപര്യമില്ല...." എന്നു പറഞ്ഞു അനു കാൾ കട്ട് ചെയ്തു.... അയ്യോ അനുവേട്ടൻ കട്ട് ചെയ്തല്ലോ...ഇനി എന്ത് ചെയ്യും...ഹാ ഒന്ന് കൂടെ വിളിച്ചു നോക്കാം.... രമ്യ സ്വയം പറഞ്ഞു കൊണ്ട് അനുവിന് വീണ്ടും വിളിച്ചു.... "📲📲📞" തിരിച്ചു ചെന്നു ക്ലാസ് എടുക്കാൻ നിന്നപ്പോൾ വീണ്ടും ഫോൺ അടിച്ചു... അനു ഇത്തിരി ദേഷ്യത്തോടെ ഫോൺ എടുത്തു.... "📞ഹെലോ....." രമ്യ "📞തന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്കിപ്പോ സംസാരിക്കാൻ താൽപര്യമില്ല എന്ന്... ശല്യം...." അനു ഫോൺ കട്ട് ചെയ്തു.... രമ്യ വീണ്ടും വിളിച്ചു.... "📞സാർ...." രമ്യ വീണ്ടും സോഫ്റ്റ് ആയി വിളിച്ചു..

. "📞ഞാൻ താൻ ഉദ്ദേശിക്കുന്ന ആളല്ല....ഓരോ സാധനങ്ങൾ...." അനു സഹി കേട്ടു ഫോൺ സ്വിച്ച് ഓഫ് ചെയ്തു..... "ആരാ മാഷേ ഫോണിൽ ലോവർ ആണോ...." ക്ലാസ് എടുക്കാൻ തുടങ്ങിയ അനുവിനോട് മീനു ചോദിച്ചു... "അതേ ലോവർ തന്നെയാ... മര്യാദക് പഠിപ്പിക്കുന്നത് നോക്ക്...അവൾ ലോവേറെ അന്വേഷിക്കുന്നു...." അനു ഇതും പറഞ്ഞു ക്ലാസ് എടുപ്പ് തുടർന്ന്... മീനു ശശി ആയി ബുക്കിലേക്ക് നോക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹 "ശേ ഈ അനുവേട്ടൻ ഫോൺ ഓഫ്‌ ചെയ്യുവാണെല്ലോ....ഒന്നൂടെ ട്രൈ ചെയ്യാം...." രമ്യ "താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്...." ശെടാ സ്വിച്ച് ഓഫ് ചെയ്തു....ഇനി ഒരുവഴിയുമില്ല..... ഹാ ഇനി നാളെ നോക്കാം...ഞാൻ ഉറങ്ങട്ടെ....ഇതും പറഞ്ഞു രമ്യ കിടന്നുറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ക്ലാസ് കഴിഞ്ഞു മീനുവും ശ്രുതിയും മുറിയിലേക്ക് വിട്ടു.... "ശോ ഒന്നും നടന്നില്ല....ഇനി നാളെ കൂടെ ആ രമ്യ നെ കൊണ്ട് ഒന്ന് വിളിപ്പിച്ചു നോക്കാം..." മീനു ചാടി ബെഡിൽ കയറി കിടന്നു ഉറക്കം തുടങ്ങി.... അമ്മയുടെ വിളി കേട്ടു കൊണ്ടാണ് അവൾ പിന്നെ ഉണർന്നത്....പെട്ടന്ന് തന്നെ ഫ്രഷ് ആയി കൊണ്ട് രമ്യടെ മുറിയിലേക്ക് വച്ചു പിടിച്ചു.... രമ്യ അവിടെ നല്ല ഉറക്കമായിരുന്നു.... "ആഹാ എനിക്ക് കിട്ടാത്ത ഉറക്കം നിനക്കും വേണ്ടെടി...."

എന്നു പറഞ്ഞു കൊണ്ട് മീനു മെല്ലെ ബാത്‌റൂമിൽ പോയി ഒരു കപ്പ് വെള്ളാമെടുത്തു കൊണ്ട് വന്നു രമ്യടെ മുഖത്തേക്ക് ഒഴിച്ചു.... "അയ്യോ...പ്രളയം...." രമ്യ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു....മീനു അവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.... "നിയായിരുന്നോ പിശാശ്ശേ...." എന്നു അലറി കൊണ്ട് രമ്യ മീനുവിന്ടെ അടുത്തേക്ക് ഓടിയതും മീനു മുറിക്ക് പുറത്തേക്കിറങ്ങി ഓടി....അവളെ പിന്നാലെ രമ്യയും.... അപ്പോഴാണ് ശ്യാം തന്ടെ മുറിയിൽ നിന്നിറങ്ങുന്നത് ഓടി വന്ന രമ്യ ശ്യാമിനെയും കൊണ്ട് നിലത്തേക്ക് വീണു.... ശ്യാമിന്റെ മേലെ ആയിരുന്നു രമ്യ....ശ്യാം അവളെ കണ്ണിലേക്ക് തന്നെ നോക്കി കിടന്നു......അറിയാതെ ആ നോട്ടത്തിൽ രമ്യയും ലയിച്ചു പോയി....അതും കണ്ടു കൊണ്ടാണ് രജീഷ് മാഷ് വന്നത്.... "അഹിം....അഹിം.... അഹിം..." രജീഷ് മാഷ് ആക്കി ചുമച്ചതും രമ്യയും ശ്യാമും ഒരുപോലെ ഞെട്ടി.... രമ്യ പെട്ടന്ന് തന്നെ ശ്യാമിന്റെ ദേഹത്തു നിന്ന് എഴുന്നേറ്റു....വേഗം അവളെ മുറിയിലേക്ക് പോയി... ശ്യാം അവൾ പോകുന്നതും നോക്കി നിൽക്കുമ്പോഴാണ് രജീഷ് മാഷ് അവന്ടെ മുന്നിലേക്ക് കയറി നിന്നത്....ശ്യാം രജീഷിന് ഒരു വളിച്ച ഇളി പാസാക്കി.... "ഹ്മ്മ...ഹ്മ്മ..." രജീഷ് ശ്യാമിനെ ഒന്നാക്കി മൂളി കൊണ്ട് പോയി.... ശ്യാം സ്വയം ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്ന് താഴേക്ക് പോയി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story