❤️എന്റെ മാഷ് 2❤️ : ഭാഗം 4

ente mash two

രചന: AADI

ഇനി ഇയാളെ ലോവർ ഈ കോളേജിൽ ആവോ.....ഞാൻ തിരിച്ചു അയാളെ അടുത്തേക്ക് തന്നെ ചെന്നു.... "തന്റെ ലോവർ ഈ കോളേജിൽ ആണോ..." ഞാനത് ചോദിച്ചതും അയാൾ ഹെൽമറ്റ് എടുത്തതും ഒപ്പമായിരുന്നു.... &&&&&&&&&&&&&& ഇന്ന് രാവിലെ എണീറ്റപ്പോൾ തന്നെ നല്ല ഉറക്ക ക്ഷീണമുണ്ടായിരുന്നു....ആ പണ്ടാര കാലത്തി കാരണമാണ് ഇതൊക്കെ....ഫ്രഷ് ആയി വേഗം ഡ്രസ് change ചെയ്തു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴേക് ഏട്ടൻ കോളേജിൽ പോവാൻ ഇറങ്ങിയിരുന്നു.... ഞാൻ വേഗം ഭക്ഷണം കഴിച്ചു ഇറങ്ങി....പോകും വഴി ആണ് ആരോ വണ്ടിക് കൈ കാട്ടിയത്....ആരണെന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആ പിശാശ് ആണ്..... അവളെ അടുത്ത് വണ്ടി നിറുത്തില്ല എന്ന് കരുതിയതായിരുന്നു....പിന്നെ എന്തോ ഞാൻ അറിയാതെ തന്നെ വണ്ടി നിറുത്തി....വണ്ടിയിൽ കയറിയപ്പോ തോട്ട് അവളെ ഓലക്കമേലെ question ചോദിക്കൽ തുടങ്ങിയത.... ഇവൾ എന്റെ സെൻസ് എടുക്കാൻ വേണ്ടിയാണോ ഇതിൽ കയറിയെ....പല്ല് കടിച്ചു പിടിച്ചു ഞാൻ ക്ഷമിച്ചിരുന്നു.... അല്ലാതെ എന്ത് ചെയ്യാൻ..... ഇവിടെ ഇറക്കി വിടണം എന്നുണ്ടെങ്കിലും എന്തോ അതിന് മനസ്സ് വന്നില്ല.... കുറച്ചു കഴിഞ്ഞപ്പോ വാ കടഞ്ഞിട്ട തോനുന്നു ആ പിശാശ് പിന്നെ ഒന്നും സംസാരിക്കാതിരുന്നു....

അവളെ കോളേജിലേക്ക് ബുള്ളെറ്റ് കയറ്റിയപ്പോ തോട്ട് വീണ്ടും questions തുടങ്ങി.... ഇവളെ ചോദ്യങ്ങൾ കേട്ടാൽ തോന്നും ഈ കോളേജിൽ അവൾക് മാത്രമുള്ളു വരാൻ പറ്റുക എന്ന്....ഇതിനെയൊക്കെ എന്താ വേണ്ടേ.... ലാസ്റ്റ് അവൾ ലോവർ ഉണ്ടോ ചോദിച്ചപ്പോ ഞാൻ മുഖത്തിരുന്ന ഹെൽമറ്റ് അങ് ഊരി....ഇപ്പോ അവളെ മുഖത്തുള്ള നവരസങ്ങൾ കാണണം...ഉഫ്ഫ് പെറ്റ തള്ള സഹിക്കില്ല😂 അമ്മാതിരി എസ്പ്രെഷൻസ്.....വല്ല സിനിമ കാരും കണ്ട ഇപ്പൊ തന്നെ ഇതിനെ ഇവിടെ നിന്നും എടുത്തു കൊണ്ട് പോകും....ഞാൻ ചിരി കടിച്ചു പിടിച്ചു അവളെ തന്നെ നോക്കി ബുള്ളെറ്റിൽ ഇരുന്നു..... &&&&&&&&&&&&&&&&& ഇവൻ....ഇവനെന്താ ഇവിടെ....ശേ...ഇവന്റെ കൂടെ ആയിരുന്നോ ഞാൻ വന്നിരുന്നെ...ഓഹ് ഗോഡ് ഞാനറിഞ്ഞില്ല ഈ കാലനായിരുന്നെന്ന്.... ശേ ഇവൻ കരുതി കാണില്ലേ കണ്ണി കണ്ട ചെക്കന്മാരെ കൂടെ ലിഫ്റ്റ് ചോദിച്ചു പോവൽ ആണ് എന്റെ പരുപാടി എന്ന്.... എന്റെയൊരു കഷ്ടകാലം...ഏത് നേരത്തണാവോ എനിക്ക് ലിഫ്റ്റ് ചോദിക്കാൻ തോന്നിയത്..... അല്ല ഇവനിപ്പോ എന്തിനാ ഇവിടേക്ക് വന്നിരിക്കുന്നെ....ഓഹ്...വായി നോക്കാനാവും..... ഞാൻ അവൻക്ക് നേരെ പുച്ഛം വാരി വിതറി അവിടെ നിന്ന് പോരാൻ നിന്നു.... "മാഡം ഒന്നാവിടെ നിന്നെ...." അവനെന്നെ വിളിച്ചതും എന്താണെന്ന ഭാവെനെ ഞാൻ അവനെ നോക്കി.... "ഇത് വരെ കൊണ്ട് വന്നാക്കിയിട്ടു ഒരു താങ്ക്സ് പോലും പറയാതെ പോകുന്നത് മോശമല്ലേ...."

അവൻ "പിന്നെ എന്റെ പട്ടി പറയും തന്നോട് താങ്ക്സ്...." "പട്ടിയെ കൊണ്ടൊക്കെ പിന്നെ പറയിപ്പിക്കാം... ഇപ്പോ മാഡം പറഞ്ഞാൽ മതി...." "പറയില്ല....." "നി പറയും....." എന്നും പറഞ്ഞു അവൻ എന്റെ നേരെ വന്നു..... അപ്പോ തന്നെ എവിടെ നിന്നോ ശ്രുതി മോനെ എന്നും വിളിച്ചു ഞങ്ങളെ അടുത്തേക്ക് വന്നു..... ഹോ ഇവളെ മോനെ വിളി ആണ് unsahikkable..... ഇതിനെയൊക്കെ എന്താ വേണ്ടേ ...... വേറെ ആരെങ്കിലും കേട്ടാൽ ഈ ശ്രുതി കുരിപ്പിന് പ്രാന്ത് ആണെന്ന് പറയും.... ശ്രുതി അവനോട് എന്തോക്കെയോ പറയുന്നുണ്ട് അതിന് അവനും ചിരിച്ചു കൊണ്ട് മറുപടി പറയുന്നുണ്ട്.... ഓഹോ അപ്പോ മോൻക് ചിരിക്കാൻ ഒക്കെ അറിയാല്ലേ.... എന്താ ചിരി....അതിൽ അങ് ലയിച്ചു പോകും നമ്മൾ....ഞാൻ ഓന്റെ സംസാരം തന്നെ നോക്കി നിക്കുമ്പോഴാണ് ഓൻ എന്നെ തുറുപ്പിച്ചു നോക്കുന്നത് ശ്രദ്ധയിൽ പെട്ടത്.... ആഹാ...അനക്ക് മാത്രമല്ലട നിക്കും തുറുപ്പിച്ചു നോക്കാൻ വെയ്ക്കും....ഞാൻ ഓനെ അതേ ലെവൽക് നോക്കി..... ഇവൾ ആൾ കാഞ്ഞ വിത്താണല്ലോ.... കാണാനൊക്കെ ഭംഗി ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ കാര്യം സ്വഭാവം ഇതല്ലേ....【അനു ആത്മ】 കുറച്ചു കഴിഞ്ഞപ്പോ അവൻ ശ്രുതിയോട് യാത്ര പറഞ്ഞു കോളേജിലേക്ക് കയറി പോയി....ഇവനെന്തിനാ കോളേജിലേക്ക് പോവുന്നെ....ഹാ ചിലപ്പോ രജീഷ് മാഷിനെ കാണാനാവും....

അവൻ പോയപ്പോൾ തന്നെ ശ്രുതി എന്റെ നേരെ തിരിഞ്ഞു.... "മോൻ പോയപ്പോ മോൾ എന്റെ അടുത്തേക്ക് വന്നിരിക്കാണോ...." ഞാൻ "😁😁😁" ശ്രുതി "ഓ...സമ്മതിച്ചു...." ഞാൻ "എന്ത്🙄" ശ്രുതി "നിയിന്ന് പല്ല് തേച്ചു എന്ന്.... അതോണ്ടല്ലേ ഇന്ന് ഇങ്ങനെ ഇളിക്കുന്നെ...." ഞാൻ "അയ്യട... നിയല്ല ഞാൻ...." "ഹാ..ഞാനല്ല നി...." ഞാൻ "നി അത് വിട്.... എന്തായിരുന്നു മോനുമായി ഒരു സംസാരം....നിയെങ്ങാനെയ ഇന്ന് വന്നേ..." ശ്രുതി "നിന്ടെ മോന്റെ കൂടെ തന്നെ...." "ഏഹ്...അതെങ്ങനെ...." ശ്രുതി "ഞാൻ ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കാൻ വേണ്ടി റോഡിൽ ഇറങ്ങിയപ്പോഴാണ് അത് വഴി ഒരു ബുള്ളെറ്റ് വന്നത്....അപ്പോ അതിന് കൈ കാട്ടി....ഞാൻ അതിൽ കയറും ചെയ്തു....ഹെൽമറ്റ് ഇട്ടത് കൊണ്ട് എനിക്ക് ആരാ ആൾ എന്ന് മനസിലായില്ല.... ഇവിടെ എത്തി അവൻ ഹെൽമറ്റ് ഊരിയപ്പോഴാണ് ആളെ മനസിലായത്....." ഞാൻ "അമ്മേ.....എന്നിട്ടെന്നിട്ട്...." ശ്രുതി "എന്നിട്ടെന്താ നി കണ്ടില്ലേ ഞങ്ങൾ വഴക്ക് കൂടുന്നത്....." "ഹ്മ്മ....എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഒപ്പം നിൽക്കുന്നത് കാണാൻ നല്ല രസമുണ്ട്...." ശ്രുതി "ഹ്മ്മ...രസമല്ല...സാമ്പാർ...ഒന്ന് പോയെടി...." ഞാൻ "😁" ശ്രുതി "അല്ല നിയെന്താ ആ പോത്തിനെ മോനെ എന്നു വിളിക്കുന്നത്...."

ഞാൻ "അതോ....ഞാൻ അവന്റെ ഭാവി ഏട്ടത്തി 'അമ്മ അല്ലെ....അപ്പോ ഇപ്പോ തന്നെ ഏട്ടത്തി 'അമ്മ റോൾ പ്രാക്ടീസ് ചെയ്യാണ്....🙈" "അയ്യ...അവളെയൊരു നാണം....വെയ്ക്കുന്നത് ചെയ്താൽ പോരെ...നാണമെന്നൊക്കെ പറഞ്ഞ എന്റെ നാണമാണ് കാണേണ്ടത്....." ഞാൻ "അതിന് നിനക്ക് നാണമെന്ന് പറഞ്ഞ സാദനമില്ലല്ലോ...." ശ്രുതി "എനിക്കുണ്ട്...പക്ഷെ അത് ഞാൻ ആവശ്യമുള്ള സമയത്തെ ഉപയോകിക്കു...." "ഓ..." "ഹേയ്....മീനു ശ്രുതി....." എന്നും വിളിച്ചു കൊണ്ട് ആയിഷയും സന്ധ്യയയും അശ്വിനും യാസിറും അങ്ങോട്ട് വന്നു.... ഇവർ നാലും എന്റെ ബെസ്റ്റീസ് ആണ് ട്ടോ.... ഈ നാലെണ്ണതിനെയും ഈ കോളേജിൽ വന്നപ്പോ കിട്ടിയത...... "എന്താ രണ്ടും ഇവിടെ നിക്കുന്നെ...ഇന്ന് ക്ലാസ്സിലേക്കൊന്നുമില്ലേ...." അശ്വിൻ "വരുവന്നെണ്...." ശ്രുതി "എടാ ഒരു ഹാപ്പി ന്യൂസ് ഉണ്ട്...." ആയിഷ "എന്ത് ഹാപ്പി ന്യൂസ്...." ഞാൻ സംശയ ഭാവത്തിൽ അവളെ നോക്കി.... "നമ്മുടെ ജേക്കബ് മാഷ് പോയത് കൊണ്ട് ന്യൂ ഒരു മാഷ് വന്നിട്ടുണ്ട്....ചുള്ളനാണ് മോളെ....എന്താ ലുക്കെന്നറിയോ...." സന്ധ്യ അത്കേട്ടതും എന്റെ ഉള്ളിലെ കോഴി വീണ്ടും തല പോക്കി.... എന്നാലും ആരാവും ആ മാഷ്....എന്തായാലും ആ മുതലിനെ ഒന്ന് നന്നായി പരിജയപ്പെടണം.... ഇതും മനസിൽ കരുതി നിൽക്കുമ്പോഴാണ് ആയിഷ എന്നെ തട്ടിയത്..... "എന്ത് ആലോചിച്ചു നിക്കുവാ....പോരെ...മാഷ് വരാറായി....." ഓ....എന്താ ക്ലാസ്സിൽ പോകാനുള്ള ആക്രാന്തം....ഇതൊക്കെ പുതിയ മാഷിനെനെ കണ്ടിട്ടുള്ള ആക്രാന്തമാണ്.....അശ്വിനും യാസിറും മാത്രം അവിടെ നിക്കുന്നുണ്ട്....ഇവർ ക്ലാസ്സിലേക്കൊന്നുമില്ലേ..... "ടാ...നിങ്ങൾ ക്ലാസ്സിലേക്കില്ലേ...." "വോ....ഞങ്ങൾക്കൊന്നും വയ്യ..

.നിങ്ങൾക് വായി നോക്കാൻ പുതിയ മാഷ് എങ്കിലും ഉണ്ട്...." അശ്വിനും യാസിറും ഒരുമിച്ചു പറഞ്ഞു.... ഓഹോ....അപ്പോ അതാണ് മക്കളെ പ്രശ്നം....ഹ്മ്മ..... "എന്ന മക്കൾ ഇവിടെ നിന്നോ...ഞാൻ പോവ...മാഷ് എങ്ങാനും നിങ്ങൾ എവിടെ എന്ന ചോദിച്ചാൽ അവർക്ക് വായി നോക്കാൻ ക്ലാസ്സിൽ ആരുമില്ലാത്തത് കൊണ്ട് പുറത്തുണ്ടെന്നു പറയാം ല്ലേ....." ഇത്രയും പറഞ്ഞു കൊണ്ട് ഇടം കണ്ണിട്ടു അവരെ ഒന്ന് നോക്കിയ ശേഷം ഞാൻ മുന്നിലേക്ക് നടന്നു...... അപ്പോ തന്നെ രണ്ടും വേഗം എന്റെ അടുത്തേക്ക് വന്നു.... "മക്കൾ എന്താ പോന്നെ...അവിടെ നിന്നോടയിരുന്നില്ലേ...." "വോ...വെറുതെ അവിടെ നിന്ന് വെയിൽ കൊള്ളേണ്ട എന്നു കരുതി...." യാസിർ "ഹ്മ്മ......" അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി വേഗം സീറ്റിൽ പോയി ഇരുന്നു.... നങ്ങളിരിക്കുന്ന ബെഞ്ചിന്റെ ബാക് ബെഞ്ചിലാണ് അശ്വിനും യാസിറും.... ഞങ്ങൾ മൂന്നും ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് ആരോ വന്നത്....അപ്പോ തന്നെ കുട്ടികൾ ഒക്കെ എണീറ്റു നിന്നു..... "മീനു എണീക്ക് മാഷ് ആണ്...." ആയിഷ എന്നെ തോണ്ടി കൊണ്ട് പറഞ്ഞതും മാഷിനെ കാണാനുള്ള ത്വര കൊണ്ട് ഞാനും വേഗം എണീറ്റു നിന്നു മുന്നിലേക്ക് നോക്കി..... ശേ....മുഖം നേരെ കാണുന്നില്ലല്ലോ.....മാഷ് അങ്ങോട്ട് തിരിഞ്ഞു നിൽക്കുവാണ്..... ഈ മാഷേന്തുവ ബോർഡിന്റെ ചന്തം നോക്കുവാണോ.....അങ്ങോട്ട് തിരിയുന്ന നേരം ഒന്ന് ഇങ്ങോട്ട് തിരിഞ്ഞൂടെ.....വെറുതെ ബാക്കി ഉള്ളോർക്ക് മാഷിന്റെ ബാക്ക് കാണിച്ചു തരാതെ😝 "സിറ്റ്....." മാഷ് ഇരിക്കാൻ പറഞ്ഞതും എല്ലാവരും ഇരുന്നു.... ഞാൻ അപ്പോഴും നിന്നു....മാഷിന്റെ മുഖം കാണുവനെയ്‌😝 പെട്ടന്ന് മാഷ് ഞങ്ങളെ നേരെ തിരിഞ്ഞതും ആ മോന്ത കണ്ടു ഞാനവിടെ തറഞ്ഞു നിന്നു പോയി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story