❤️എന്റെ മാഷ് 2❤️ : ഭാഗം 40

ente mash two

രചന: AADI

"അതേയ് ഇവിടെ ആരെ കല്യാണമാണെന്നു ഇനിയെങ്കിലും ഞങ്ങളോട് പറഞ്ഞൂടെ..." മീനു ഭക്ഷണം കയിക്കുന്നതിനിടക്കു ചോദിച്ചു.... അത് കേട്ട് ചന്ദ്രൻ മാളുവിനെയും മീനുവിന്ടെ അമ്മയെയും നോക്കി ഒന്ന് ചിരിച്ചു.... "എന്താ ആരും മിണ്ടാതെ...പറ...." രജീഷ് "ഇന്ന് രാത്രി പറയാം ആരെ കല്യാണമാണെന്നു...." ചന്ദ്രൻ "അതെന്താ രാത്രി പറയുന്നേ...ഇപ്പോ പറഞ്ഞ പോരെ...." മീനു "മോൾ രാത്രി വരെ ഒന്ന് ക്ഷമിക്...." മീനുവിന്ടെ 'അമ്മ "ഹ്മ്മ...ക്ഷമിക്കാം... രാത്രി പറഞ്ഞ മതി...." മീനു ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു....മീനുവും ശ്രുതിയും അനുവിന്ടെ യൊക്കെ കൂടെ കോളേജിലേക്കും വിട്ടു.... കോളേജിൽ എത്തിയ മീനു പെട്ടന്ന് തന്നെ അവരെ ഗ്യാങിന്റെ അടുത്തേക്ക് ശ്രുതിനേയും വലിച്ചു കൊണ്ട് ചെന്നു....അവരൊക്കെ ശ്രുതിനേയും മീനുവിനെയും വൈറ്റ് ചെയ്തു നില്കുവായിരുന്നു..... അത് വേറൊന്നിനുമല്ല അവരെ ഐഡിയ വർക് ഔട്ട് ആയോ ഇല്ലയോ എന്നറിയാന.... "ഹാ വന്നോ...നിങ്ങളെ കാത്തു നില്കുവായിരുന്നു...." യാസിർ "എടി എന്തായി ഐഡിയ വർക് ഔട്ട് ആയോ...." സന്ധ്യ "ഇല്ല😪" മീനു വിഷമത്തോടെ പറഞ്ഞു... "അതെന്ത് പറ്റി...നല്ല ഐഡിയ ആയിരുന്നല്ലോ..." ആയിഷ

"ആ മാഷ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു...." മീനു "നന്നായി പോയി...ഇനിയെന്ത് ചെയ്യും..." അശ്വിൻ "ഒന്ന് കൂടെ ട്രൈ ചെയ്തു നോക്കാം...വളയാണേൽ ആ രമ്യക്ക് വളയും ചെയ്തോട്ടെ..." മീനു "ഹാ...അരവിന്ത് സാർ പിടിക്കാതെ നോക്കിക്കോ...." സന്ധ്യ "അതൊക്കെ നോക്കുന്നുണ്ട്...." പിന്നെയും ഓരോന്ന് സംസാരിച്ചു കൊണ്ട് അവർ ക്ലാസിലേക്ക് കയറി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 വെയ്കുന്നേരം കോളേജ് വിട്ടു അനുവിനെയൊക്കെ കാത്തു നിൽക്കുമ്പോഴാണ് വിവേക് അവരെ അടുത്തേക്ക് വന്നത്.... "എന്താ രണ്ടും ഇവിടെ നിക്കുന്നെ...." വിവേക് "ഞങ്ങൾ അരവിന്ത് സാറിനെയും രജീഷ് സാറിനെയും വൈറ്റ് ചെയ്യുവാ...." ശ്രുതി "അതെന്തിനാ അരവിന്ത് സാറിനെയും രജീഷ് സാറിനെയും വൈറ്റ് ചെയ്യുന്നേ..." വിവേക് സംശയ ഭാവത്തിൽ ചോദിച്ചു.. "മാഷ് എന്ടെ കസിന..." മീനു "ആഹാ അതൊരു പുതിയ അറിവാണല്ലോ..." വിവേക് "ഹ്മ്മ...." "എന്ന ഒക്കെ ഞാൻ പോകുവാ...മശാന്മാർ ഇപ്പോ വരും...സ്റ്റാഫ് റൂമിൽ നിന്നിറങ്ങുന്നത് കണ്ടിരുന്നു......" ഇത്രയും പറഞ്ഞു വിവേക് തന്ടെ ബുള്ളെറ്റ് എടുത്തു പോയി.... മീനു അവൻ പോകുന്നതും നോക്കി അങ്ങനെ നിന്നു.... അപ്പോഴാണ് അനുവും രജീഷും വന്നത്...പിന്നെ നേരെ വീട്ടിലേക് വിട്ടു... രാത്രി....

"അതേയ് ആരെ കല്യാണമാണെന്ന കാര്യം പറയാമെന്നു പറഞ്ഞിരുന്നു...." ഭക്ഷണം കഴിച്ചു എഴുന്നേറ്റ മീനു പറഞ്ഞു... "എല്ലാവരെയുo കഴിക്കൽ കഴിയട്ടെ...എന്നിട്ട് ഓഫീസ് മുറിയിലേക്ക് വാ എല്ലാരും...അവിടുന്ന് സംസാരിക്കാം..." അപ്പൂപ്പൻ എല്ലാരും അതിന് തല കുലുക്കി സമ്മതിച്ചു.... 🔹🔹🔹🔹🔹🔹🔹🔹 "ഇപ്പോ എല്ലാരും എത്തി....അപ്പോ ഇനി നമുക്ക് ആരെ കല്യാണമാണെന്നു പറയാം ല്ലേ...." അപ്പൂപ്പൻ "ഹാ പെട്ടന്ന് പറ...." മീനു ആവേശത്തോടെ പറഞ്ഞു.... "എന്ന കേട്ടോളിo ഈ ഇരിക്കുന്ന രജീഷ് മോന്റെയും... മീനു മോളേയും കല്യാണമാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.... " അപ്പൂപ്പൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിറുത്തിയതും അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന മീനുവിന്ടെയും രജീഷ് മാഷിന്റെയും ചിരി പോയി.... അവരെല്ലാം ഞെട്ടി കൊണ്ട് മുതിർന്നവരെ നോക്കി..... "നിങ്ങൾക്ക് സമ്മതമാണെന്നു എനിക്കറിയാം....എന്റെ മോൻ ഈ അച്ഛന്ടെ വാക്ക് കേൾക്കില്ലേ...." ചന്ദ്രൻ രജീഷ് മാഷ് നിര്വികാരിതയോടെ ഇരുന്നു.... "മീനു മോൾക് പിന്നെ എതിരഭിപ്രായം ഉണ്ടാവില്ല....

കാരണം അവളെനിക്ക് വാക്ക് തന്നതാണ് 'അമ്മ കണ്ടെത്തുന്ന ആളെയെ വിവാഹം കഴിക്കൂ എന്ന്...." മീനുവിന്ടെ 'അമ്മ സന്തോഷത്തോടെ പറഞ്ഞു..... മീനു അപ്പോ നോക്കിയത് ശ്രുതിയുടെ മുഖത്തേക്ക് ആണ്....അവളെ കണ്ണ് നിറയുന്നതും ചുണ്ട് വിതുമ്പുന്നതും മീനു കണ്ടു.... മീനു ശ്രുതിയുടെ കയ്യിൽ ഇറുകെ പിടിച്ചു കണ്ണ് അടച്ചു കാണിച്ചു... ശ്രുതി അതിഞ്ഞു വേണം വേണ്ട എന്നു കരുതി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു പോയി.... "അയ്യോ...ശ്രുതി മോൾ എന്താ പോയെ..." മഹേഷിന്റെ 'അമ്മ "ആ...അത് അവൾക് തല വേദന...." മീനു രജീഷ് മാഷ് ആണെങ്കിൽ ദയനീയമായി ശ്രുതി പോയിടത്തേക്ക് നോക്കി ഇരുന്നു....അവളെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ തന്നെ രജീഷ് മാഷിന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു.... അനുവും ശ്യാമും മഹേഷും രമ്യയുമൊക്കെ ആകെ പകച്ചു ഇരിക്കുവാണ്.... രജീഷ് മാഷ് ദേഷ്യത്തോടെ അവിടെ നിന്ന് എഴുന്നേറ്റു പോയി....’ എല്ലാവരും രജീഷ് മാഷ് പോയ ഭാഗത്തേക്ക് നോക്കി.... "അവനെന്താ ചന്ദ്ര എഴുന്നേറ്റു പോയെ..." അപ്പൂപ്പൻ "അറിയില്ല...വയ്യായിട്ടാവും...." ചന്ദ്രൻ

"ഹാ...എന്ന എല്ലാവരും പോയി കിടന്നോളൂ...അടുത്തു തന്നെ വിവാഹം നടത്താം....നാളെ പോയി ജോത്സ്യനെ ഒന്ന് കാണണം.... ജാതകം നോക്കണ്ടെ..." അപ്പൂപ്പൻ ഇതും പറഞ്ഞു എഴുന്നേറ്റു പോയി....പിന്നാലെ അച്ഛനമ്മമാരും... ഇപ്പോ അവിടെ രമ്യയും മീനുവും അനുവും മഹേഷും ശ്യാമും മാത്രമുള്ളു..... അനുവിന് മീനുവിന്ടെ മുഖത്തേക്ക് നോക്കും തോറും നെഞ്ചിൽ എന്തോ കുത്തൽ അനുഭവപ്പെട്ടു..... മീനുവിനെ ഒരിക്കലും തന്ടെ ഏട്ടത്തി അമ്മടെ സ്ഥാനത് കാണാൻ അവന് കഴിയില്ലെന്നുറപ്പായിരുന്നു.... ഈ കല്യാണം തീരുമാണിക്കുന്നതിഞ്ഞു മുൻപ് അച്ഛന് ഏട്ടന്ടെ ഇഷ്ടം ഒന്ന് ചോദിക്കമായിരുന്നു... ഇത് ഒക്കെ തീരുമാണിച്ചുറപ്പിച്ച ശേഷമാണ് അവരോട് പറഞ്ഞിട്ടുള്ളത്.... അനുവിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി അവന്ടെ അച്ഛനോട്.... "മീനു...ഇനി എന്ത് ചെയ്യുമെഡി...." രമ്യ "അറിയില്ല...അമ്മക്ക് ഞാൻ വാക്ക് കൊടുത്തതായിരുന്നു 'അമ്മ കാണിച്ചു തരുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നത്....പക്ഷെ ഇവിടെ 'അമ്മ കാണിച്ചു തന്ന ആൾ തെറ്റാണ്.... ഒരിക്കലും ഈ വിവാഹം നടക്കാൻ പാടില്ല....

നടന്നാൽ എന്ടെ ശ്രുതിയുടെ ദയനീയമായ അവസ്ഥ ഞാൻ കാണേണ്ടി വരും....അവളെ കണ്ണീർ എനിക്ക് ശാബമായി തീരും....അതുമല്ല രജീഷേട്ടൻ എന്നും എനിക്ക് ഒരു ചേട്ടന്റെ സ്ഥാനത്താണ് അതിന് ഒരു മാറ്റം വരുത്താൻ ഞാൻ സമ്മതിക്കില്ല....." മീനു "പക്ഷെ മീനു നമ്മൾ എങ്ങനെ ഈ കല്യാണം മുടക്കും...." ശ്യാം "എങ്ങനെയെന്ന് എനിക്കറിയില്ല....പക്ഷെ മുടക്കിയെ പറ്റു...." മീനു അവൾ പെട്ടന്ന് തന്നെ അവിടെ നിന്ന് എഴുന്നേറ്റു പോയി....എല്ലാവരും സങ്കടത്തോടെ അവൾ പോകുന്നതും നോക്കി ഇരുന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശ്രുതി മുറിയിലേക്ക് ഓടി കയറി ബെഡിൽ കമിഴ്ന്നടിച്ചു കിടന്നു കരയുവായിരുന്നു.... അവൾക്ക് തന്ടെ സങ്കടം നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... എന്തിനാ ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ....ഏട്ടൻ ഇല്ലാതെ ഒരു ജീവിതം എനിക്കുണ്ടാവില്ല...ഉണ്ടായാൽ തന്നെ അത് ഞാൻ ചത്തു കഴിഞ്ഞാവും.... ഏട്ടനെ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല....എന്ടെ ജീവനാണ് ഏട്ടൻ.... ശ്രുതി രജീഷ് മാഷിനെ ആലോചിച്ചു കിടന്നു കരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രജീഷ് അങ്ങോട്ട് വന്നത്.... ശ്രുതി പക്ഷെ അതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു..... "ശ്രുതി....." വിറക്കുന്ന കയ്യാലെ ശ്രുതിയുടെ ഷോള്ഡറിൽ കൈ വെച്ചു രജീഷ് വിളിച്ചു.... ശ്രുതി കിടന്നിടത്തു നിന്ന് എഴുന്നേറ്റു രജീഷിന് നേരെ തിരിഞ്ഞു...

ശ്രുതിയുടെ മുഖം കണ്ടതും രജീഷിന് സങ്കടം വന്നു... കരഞ്ഞു കരഞ്ഞു ആകെ എന്തോ പോലെ ആയിരുന്നു.... ശ്രുതി രജീഷ് മാഷിന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു.... "എനിക്ക് പറ്റില്ല ഏട്ട. .....എട്ടാനില്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല....." ശ്രുതി എങ്ങി ഏങ്ങി പറഞ്ഞു.... രജീഷ് മാഷ് അവളെ ഇറുക്കെ കെട്ടിപിടിച്ചു..... "കരയല്ലേ ശ്രുതി....നിയിങ്ങനെ കരഞ്ഞു ഓരോ അസുഖം വരുത്തി വക്കല്ലേ...." രജീഷ് പതിയെ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു... "പറ്റുന്നില്ല എട്ട....എനിക്ക് സഹിക്കാൻ കഴിയുന്നില്ല....വെറുതെയെങ്കിൽ കൂടെ നിങ്ങടെ കല്യാണം മറ്റൊരളപ്പം നടത്ത എന്നു ആലോചിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല...." ശ്രുതി "ശ്രുതി അതിന് ഇത് തീരുമാനിച്ചട്ടല്ലേ ഉള്ളു...കല്യാണം നടന്നിട്ടൊന്നുമില്ലല്ലോ...." രജീഷ് "എന്നാലും ഏട്ട....ഞാൻ കാരണം ഇനി ഏട്ടന്ടെ അച്ഛനും ഈ വീട്ടുകാരും തീരുമാനിച്ച കല്യാണം......" ശ്രുതിയെ പറഞ്ഞു പൂർത്തിയാക്കാൻ രജീഷ് സമ്മതിച്ചില്ല....അതിന് മുമ്പ് അവളെ അധരങ്ങളിൽ രജീഷ് തന്ടെ ചൂണ്ടു വിരൽ വെച്ചു.... "ഈ കല്യാണം നടക്കില്ല....നടക്കാൻ പാടില്ല...കാരണം മീനു അന്നും ഇന്നും ഇനി എന്നും എന്ടെ പെങ്ങൾ ആണ്...നീയെന്റെ പെണ്ണും....നി കരയാതിരിക്ക് എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല...."

രജീഷ് അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു.... അപ്പോഴാണ് മീനു അവിടേക്ക് വന്നത്....മീനുവിനെ കണ്ടതും രജീഷ് ശ്രുതിയിൽ നിന്ന് വിട്ടു നിന്നു മീനുവിനോട് ഒന്ന് സംസാരിക്ക കൂടി ചെയ്യാതെ മുറിക്ക് പുറത്തേക്കിറങ്ങി.... രജീഷിന്റെ ആ പോക്ക് മീനുവിൽ സങ്കടമുളവാക്കി....ആദ്യമായിട്ടായിരുന്നു രജീഷ് അവളെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്.... മീനുവിന്ടെ കണ്ണ് നിറഞ്ഞു.... എന്തിനാ രജീഷേട്ട എന്നെ അവോയ്ഡ് ചെയ്യുന്നേ....ഞാൻ എന്ത് ചെയ്തിട്ട....ഈ കാര്യങ്ങളൊക്കെ ഞാനും ഇപ്പോഴല്ലേ അറിയുന്നെ....ഒരിക്കലും ഈ കല്യാണം നടക്കാൻ ഞാൻ സമ്മതിക്കില്ല....അതിനി മീനു ചത്തിട്ടയാലും ഇത് ഞാൻ മുടക്കിയിരിക്കും.... എന്ടെ ശ്രുതിയുടെയും ഏട്ടന്ടെയും ജീവിതം ഞാൻ കാരണം തകരില്ല.... നിറഞ്ഞ കണ്ണാലെ രജീഷ് പോയിടത്തേക്കും നോക്കി മീനു മനസിൽ പറഞ്ഞു.... പെട്ടന്ന് ശ്രുതിയുടെ കാര്യം ഓർമ വന്നതും നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മീനു ശ്രുതിക്ക് നേരെ തിരിഞ്ഞു..... "ശ്രുതി....." മീനു "മീനു എനിക്ക് പറ്റില്ലെടി...ഏട്ടൻ....ഏട്ടനെ എനിക്ക് വേണമെഡി...നി തരില്ലേ എനിക്ക്...." പൊട്ടി കരഞ്ഞു കൊണ്ട് ശ്രുതി ചോദിച്ചു.... "തരും ശ്രുതി....എന്ത് വില കൊടുത്തിട്ടയാലും നിന്ടെ ഏട്ടനെ ഞാൻ നിനക്ക് തന്നെ തരും...." മീനു അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....

"ഏട്ടന്ടെയും എന്ടെയും കാര്യം ഈ വീട്ടുകാർ അറിഞ്ഞാൽ അംഗീകരിക്കോ...." ശ്രുതി "അംഗീകരിക്കും....ഇല്ലെങ്കിൽ ഞാൻ അംഗീകരിച്ചിരിപ്പിക്കും....നി കരായതിരിക്ക്....നാളെ പുലരുമ്പോളെക്ക് ഈ കല്യാണം മുടക്കാനുള്ള വഴി ഞാൻ കണ്ടത്തും...നി കരച്ചിൽ നിറുത്... നിന്ടെ ഈ സങ്കടം കാണുമ്പോൾ എനിക്ക് കൂടെയാണ് നോവുന്നെ..." മീനു "എനിക്ക് അറിയാം മീനു നീയെനിക്ക് എന്ടെ ഏട്ടനെ നേടി തരും എന്ന്.... ഞാനിനി കരയില്ല...നിയുണ്ടല്ലോ എന്ടെ കൂടെ..." ശ്രുതി കണ്ണുനീർ തുടച്ചു കൊണ്ട് മുഖത്തു ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു കൊണ്ട് പറഞ്ഞു... "ഹ്മ്മ ഗുഡ് girl... അപ്പോ ഇനി കല്യാണം മുടക്കാനുള്ള വഴിസേച്ചി നോക്കട്ടെ..." മീനു അതും പറഞ്ഞു അവിടെ നിന്നു എഴുന്നേറ്റു പോയി....ശ്രുതി അവൾ പോകുന്നതും നോക്കി അങ്ങനെ ഇരുന്നു.... 🔹🔹🔹🔹🔹🔹🔹🔹 അനു തന്ടെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്....ഈ കല്യാണം എങ്ങനെയെങ്കിലും മുടക്കണം എന്നു മാത്രമുള്ളു അവന്ടെ മനസിൽ...തന്ടെ ഏട്ടന്ടെ സങ്കടം കാണാൻ അവനു കഴിയുമായിരുന്നില്ല....ഓരോ ഐഡിയകൾ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അവന്ടെ മനസിൽ ഒരു ഉബായം തെളിഞ്ഞത്.... എന്ത് വന്നാലും വേണ്ടില്ല ഈ കല്യാണം മുടക്കാൻ ഈ ഐഡിയ തന്നെ മതി...ഇത് ഞാൻ നടപ്പിലാക്കിയിരിക്കും............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story