❤️എന്റെ മാഷ് 2❤️ : ഭാഗം 41

ente mash two

രചന: AADI

അനുവിന് കല്യാണം മുടക്കാനുള്ള ഐഡിയ കിട്ടിയിട്ടും എന്ത് കൊണ്ടോ അവന്ടെ മനസ് സന്തോഷിച്ചില്ല..... തന്ടെ ഏട്ടന് വേണ്ടി എന്ടെ ജീവിതം അർപ്പിക്കാൻ ഞാൻ തയ്യാറാണ്....ഒരിക്കലും ഏട്ടന്ടെ മുഖത്തുള്ള സന്തോഷം മായാൻ ഞാൻ സമ്മതിക്കില്ല.... അനു ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് രജീഷ് അങ്ങോട്ട് വന്നത്... രജീഷിന്ടെ കണ്ണൊക്കെ ആകെ ചുവപ്പ് നിറമായിരുന്നു....രജീഷ് അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു....ശ്രുതിയുടെ കരയുന്ന മുഖവും കല്യാണകാര്യവും ആലോചിച്ചു രജീഷിന് ഒരു പിടിയുമുണ്ടായിരുന്നില്ല.... അപ്പോഴേക്ക് അവിടേക്ക് മഹേഷും ശ്യാമും വന്നു...... "ഏട്ട കരയാതെ...ഈ കല്യാണം മുടക്കാനുള്ള വഴി എനിക്കറിയാം...." അനു "എങ്ങനെ...." രജീഷ് "അതൊക്കെ ഉണ്ട്...എല്ലാവരും നാളെ കണ്ടോളു...." അനു എന്തോ മനസിൽ കണ്ടു കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് മറ്റു മൂന്നുപേർക്കും മനസിലായി.... 🔹🔹🔹🔹🔹🔹🔹🔹🔹

രമ്യ ശ്രുതിയുടെ അടുത്തു പോയി അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു...എല്ലാവരും ഈ കല്യാണം മുടക്കാം എന്നു വാക്ക് കൊടുത്തപ്പോൾ ശ്രുതിക്ക് കുറച്ചു ആശ്വാസമായി.... അവൾ രമ്യക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് കിടന്നു....കിടന്നതും അറിയാതെ അവളെ മിഴികൾ അടഞ്ഞു പോയിരുന്നു....രമ്യ അവളെ ഒന്ന് നോക്കിയ ശേഷം മീനുവിന്ടെ മുറിയുടെ അവിടേക്ക് പോയപ്പോൾ ഡോറടച്ചതാണ് കണ്ടത്....... ഇനി അവളെ ശല്യം ചെയ്യണ്ട എന്നു കരുതി രമ്യ തന്ടെ മുറിയിലേക്ക് പോയി.... മീനു ഇതേ സമയം തന്ടെ മുറിയിൽ കയറി ഫോണെടുത്തു ലച്ചുവിന് വിളിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞു... "അയ്യോ മീനു ഇനി എന്ത് ചെയ്യും📞..." ലച്ചു "അറിയില്ല എന്തേങ്കിലും ഒരു വഴി കണ്ടു പിടിച്ചേ തീരൂ....📞" മീനു . "ഹ്മ്മ...നി വിഷമിക്കാതെ ഇത് നമുക്ക് മുടക്കാം....📞" പിന്നെയും ഓരോ ആശ്വാസ വാക്കുകൾ പറഞ്ഞു ലച്ചു മീനുവിനെ സമാധാനപ്പെടുത്തി....

മീനു ഫോൺ ഓഫ്‌ ചെയ്തു കിടന്നു.... കിടക്കുമ്പോഴും എങ്ങനെ ഇത് മുടക്കും എന്നായിരുന്നു അവളെ ചിന്ത....ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹 രാവിലെ.... ഇന്ന് കോളേജ് അവധി ആണ്.... എല്ലാവരും ഇരുന്നു ഒന്നും പരസ്പരം മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുവാണ്.... "ഇന്നെന്താ എല്ലാവർക്കും ഒരു മൗനം...അല്ലെങ്കിൽ കലപില കൂട്ടുന്നതാണെലോ...." അമ്മൂമ്മ "ഒന്നുമില്ല....." രജീഷ് ആണ് അതിന് മറുപടി പറഞ്ഞത്..... ഭക്ഷണം കഴിച്ചു കഴിഞ്ഞന്നതും അനു പറഞ്ഞു.... "എനിക്ക് എല്ലാവരോടും കൂടി ആയി ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്... എല്ലാവരും ഓഫീസ് റൂമിലേക്ക് വന്നാൽ പറയാമായിരുന്നു..." അനു പറഞ്ഞു നിറുത്തിയതും എല്ലാവരും അവനെ സംശയത്തോടെ നോക്കി.... രജീഷ് കണ്ണ് കൊണ്ട് അനുവിനോട് എന്താ എന്നു ചോദിച്ചു....അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു.... എല്ലാവരും ഓഫീസ്‌ റൂമിലെത്തി ഇരുന്നു....

അനു ഇരുന്നിടത്തു നിന്നു എഴുന്നേറ്റു.... "ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേൾക്കണം...ചിലപ്പോ നിങ്ങൾക്കിത് ഉൾക്കൊള്ളാൻ പറ്റില്ലായിരിക്കും.... എങ്കിലും നിങ്ങളിത് ഉൾക്കൊണ്ടേ പറ്റു...." അനു "എന്താ മോനെ കാര്യം...." ചന്ദ്രൻ "പറയാം....മീനു ഇങ് വാ...." രമ്യടെയും ശ്രുതിയുടെയും നടുക്കിരിക്കുന്ന മീനുവിനെ അനു കൈ കാട്ടി വിളിച്ചു.... മീനു ഒന്ന് സംശയിച്ചു കൊണ്ട് അനുവിന്ടെ അടുത്തേക്ക് വന്നു നിന്നു....അപ്പോ തന്നെ അനു അവളെ ചേർത്തു നിറുത്തി...മീനു ഞെട്ടി കൊണ്ട് അനുവിനെ നോക്കി......അവനവൾക് ഒന്ന് കണ്ണടിച്ചു കാണിച്ചു കൊടുത്തു.... "ഈ നിൽക്കുന്ന മീനുവും ഞാനും പ്രണയത്തിലാണ്....എനിക്ക് ഇവളെയും ഇവൾക്ക് എന്നെയും പരസ്പരം ഇഷ്ടമാണ്...." അനു പറഞ്ഞതും മീനു നിന്നിടത്തു തറഞ്ഞു നിന്നു പോയി....ബാക്കി ഉള്ളവരൊക്കെ ഞെട്ടി കൊണ്ട് അവരെ രണ്ടു പേരെയും മാറി മാറി നോക്കുവാണ്.....

രമ്യ അത് കേട്ട് ആകെ പകച്ചു പോയിരുന്നു.... മീനു അവൾക് അനുവേട്ടനെ ഇഷ്ടമായിരുന്നോ....എന്നിട്ട് എന്താ അവൾ തന്നോട് ഈ കാര്യം പറയതിരുന്നെ....തന്നെ വെറുതെ പോട്ടം കളിപ്പിച്ചതാണോ അവൾ..... രമ്യടെ മനസിലൂടെ പലതരം ചിന്തകൾ കടന്നു പോയി.... "മോനെ...അനു നിയിത് എന്താ പറയുന്നേ...." മാളു "അതേ അമ്മേ....ഞങ്ങൾ ഇഷ്ടത്തിലാണ്....." അനു "മീനു സത്യമാണോ അനു ഈ പറയുന്ന കാര്യങ്ങളൊക്കെ...." മീനുവിന്ടെ അമ്മ ചീറി കൊണ്ട് അവളെ നോക്കി ചോദിച്ചു.... അവൾ അല്ല എന്ന് പറയാൻ നിന്നതും അനു പതിയെ അവളെ ചെവിക്കടുത്തേക്ക് തന്ടെ മുഖം അടുപ്പിച്ചു....അവൾക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പതിയെ പറഞ്ഞു.... "ഇന്നിവിടെ നി അതേ എന്നു ഒരു വാക്ക് പറഞ്ഞാൽ താ അവിടെ ഇരിക്കുന്ന നിന്ടെ ബെസ്റ്റ് ഫ്രണ്ടും എന്ടെ ഏട്ടനും രക്ഷപ്പെടും...അവരെ വിവാഹം നടക്കുകയും ചെയ്യും....

മറിച്ചു നി അല്ല എന്ന് പറഞ്ഞാൽ അവരെ രണ്ടുപേരെയും സന്തോഷം എന്നെന്നേക്കുമായി പോവും....ആലോചിച്ചു പറ അമ്മയോട്.....അവരെ സന്തോഷമാണോ നിനക്ക് വലുത് അതോ നിന്ടെ സ്വാർത്ഥ താത്പര്യങ്ങളോ എന്ന്...." അനു പറഞ്ഞു നിറുത്തിയതും മീനു ഒരു ഞെട്ടലോടെ തല തിരിച്ചു അവന്ടെ മുഖത്തേക്ക് ഉറ്റു നോക്കി.... "മീനു നിന്നോട് അനുവിനെ നോക്കാനല്ല പറഞ്ഞേ....സത്യം പറയാനാ...." 'അമ്മ രമ്യയും മീനുവിന്ടെ മറുപടിക്കായി നെഞ്ചിടിപ്പോടെ കത്തിരിക്കുവായിരുന്നു.... അല്ലെന്ന് പറ മീനു....പ്ളീസ്....അല്ലെന്ന് പറ.... രമ്യ അവളെ നോക്കി മനസിൽ പറഞ്ഞു കൊണ്ടിരുന്നു.... മീനു ഒരു നിമിഷം കണ്ണടച്ചു നിന്നു.... അപ്പോ അവളെ മനസിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന രജീഷ് മാഷിന്റെയും ശ്രുതിയുടെയും മുഖം കടന്നു വന്നു....പതിയെ അവരെ കരഞ്ഞു കൊണ്ടുള്ള മുഖമായി മാറി അത്.... മീനു ഒരു ഞെട്ടലോടെ കണ്ണ് തുറന്നു....

"മീനു നിന്നോടാ ഞാൻ ചോദിക്കുന്നെ...." മീനുവിന്ടെ 'അമ്മ അവളെ മുന്നിൽ വന്നു കുലുക്കി കൊണ്ട് ചോദിച്ചു.... "അ... അതേ....ഞാ..ഞങ്ങൾ പ്രണയത്തിലാണ്...." മീനു വിക്ക് വരാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് പറഞ്ഞു.... അപ്പോ അവളെ മനസിൽ രജീഷും തന്ടെ പ്രിയ കൂട്ടുകാരിയും മാത്രമുള്ളു ഉണ്ടായിരുന്നത്..... രമ്യ ഒരു ഞെട്ടലോടെ മീനുവിനെ നോക്കി.... നീയെന്നെ ചതിക്കുവായിരുന്നല്ലേ മീനു....ഒരു വാക്ക്....ഒരു വാക്ക് പറഞ്ഞിരുന്നെൽ ഒഴിഞ്ഞു തന്നിരുന്നില്ലേ നിനക്ക് ഞാൻ....പകരം നിയെന്താ ചെയ്തേ എന്നെ മോഹിപ്പിച്ചു....എന്തിനാ എന്നോട് ഈ ചതി ചെയ്തേ ... നിറഞ്ഞ കണ്ണുകളോടെ മീനുവിനെ നോക്കി രമ്യ മൗനമായി പറഞ്ഞു.... "എന്ത് കൊണ്ട നി ഈ കാര്യം എന്നോട് നേരത്തെ പറയതിരുന്നെ... ഏഹ്....നിന്ടെയും രജീഷ് മോന്റെയും കല്യാണം തീരുമാനിച്ചപ്പോഴാണോ നിനക്ക് ഇത് പറയാൻ തോന്നിയെ....

ഞാൻ പറയുന്നവനെ കേട്ടു എന്നു പറഞ്ഞിട്ട് നി ആ വാക്ക് പാലിച്ചില്ലല്ലോ...എന്ടെ ഏട്ടന് ഞാൻ വാക്ക് കൊടുത്തതായിരുന്നു...നി കാരണം...." അത്രയും പറഞ്ഞു ബാക്കി പറയാനാകാതെ അവർ വിങ്ങി കരഞ്ഞു.... "അമ്മേ....." മീനു നിറ കണ്ണുകളോടെ വിളിച്ചു.... "മിണ്ടി പോകരുത് നി എന്നോട്...ഈ കാര്യം നേരത്തെ പറഞ്ഞിരുന്നെൽ ഞാൻ സമ്മതിച്ചു തരുവായിരുന്നല്ലോ....പകരം നി കാരണം എന്ടെ രജി മോന ഞാൻ ആശകൾ കൊടുത്തെ...." മീനുവിന്ടെ കയ്യിൽ അടിച്ചു കൊണ്ട് അവർ അലറി.....അനു പെട്ടന്ന് അവരെ തടഞ്ഞു... "ശ്രി അമ്മേ...ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്......ഏട്ടന് ഈ വിവാഹത്തിന് താല്പര്യമില്ല....കാരണം ഏട്ടന് ഈ ഇരിക്കുന്ന ശ്രുതിയെ ആണ് ഇഷ്ടം...." ശ്രുതിയെ ചൂണ്ടി കൊണ്ട് അനു പറഞ്ഞു നിറുത്തിയതും മീനുവിന്ടെ അമ്മ കരച്ചിൽ നിറുത്തി അവന്ടെ മുഖത്തേക്ക് ഉറ്റു നോക്കി.... "അനു നിയിത് എന്തോക്കെയ പറയുന്നേ...."

അപ്പൂപ്പൻ "അപ്പൂപ്പ ഞാൻ പറഞ്ഞത് സത്യമാണ്...ഏട്ടന് ശ്രുതിയെ വിവാഹം കഴിക്കാനാണ് താല്പര്യം...ശ്രുതിക്കും...നിങ്ങളെല്ലാവരും കൂടെ ഏട്ടന്ടെയും മീനുവിന്ടെയും കല്യാണം തീരുമാനിക്കുമ്പോൾ ഒരു വാക്ക് ഇവരോട് ചോദിക്കമായിരുന്നു....അപ്പോ നിങ്ങളോ...അതൊന്നും ചോദിക്കാതെ ഒക്കെ അങ് തീരുമാനിച്ചു..." അനു "മോനെ രജി നിനക്ക് ശ്രുതി മോളെ ആണോ ഇഷ്ടം...." ചന്ദ്രൻ "അതേ അച്ഛാ...എനിക്ക് ശ്രുതിയെ ഇഷ്ടമാണ്...മീനു എന്നും എനിക്ക് ഒരു അനിയത്തിയെ പോലെ ആണ്..." രജീഷ് "എന്നിട്ട് എന്താ മോനെ നിയിത് ഇന്നലെ തന്നെ പറയാതിരുന്നെ... ഈ അപ്പൂപ്പൻ നടത്തി തരുമായിരുന്നല്ലോ നിങ്ങളെ കല്യാണം..." അപ്പൂപ്പൻ "അപ്പൂപ്പ ഇതെങ്ങനെ നിങ്ങളോട് പറയും എന്നറിയനിട്ട ഞാൻ ഒന്നും മിണ്ടതിരുന്നെ...."

രജീഷ് തല താഴ്ത്തി കൊണ്ട് പറഞ്ഞു.... "ഹ്മ്മ....എന്തായാലും കാര്യങ്ങൾ ഒക്കെ ഇവിടം വരെ എത്തിയ സ്ഥിതിക് ഇവരെ രണ്ടു കൂട്ടരെയും കല്യാണം നമുക്ക് ഒരു ദിവസം നടത്താം....ശ്രി മോളെ നിന്ടെ ആഗ്രഹം പോലെ തന്നെ നിന്ടെ ഏട്ടന്ടെ മോനെ കൊണ്ട് തന്നെയല്ലേ വിവാഹം നടത്തുന്നത്....അത് കൊണ്ട് നിനക്ക് എതിർപ്പില്ലല്ലോ...." അപ്പൂപ്പൻ "ഇല്ല അച്ഛാ...അനുവിന്ടെ കയ്യിൽ എന്ടെ മോളെ ഏല്പിക്കുന്നതിൽ സന്തോഷമേ ഉള്ളു എനിക്ക്...." 'അമ്മ "ഹ്മ്മ...ചന്ദ്രനോ...." അപ്പൂപ്പൻ "എനിക്കും സമ്മതമാണ്...." ചന്ദ്രൻ "ഹാ എന്ന ശ്രുതി മോളെ വീട്ടുകാരോട് ഇങ്ങോട്ട് വരാൻ പറയാം....എന്നിട്ട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു കല്യാണം പെട്ടന്ന് അങ് നടത്താം....എന്താ നിങ്ങളെയൊക്കെ അഭിപ്രായം......" അപ്പൂപ്പൻ "നങ്ങൾക്കെല്ലാവർക്കും സമ്മതമാ...."

ശ്യാമിന്റെ അച്ഛൻ "എന്ന ഇനി കല്യാണ ഒരുക്കങ്ങൾ പെട്ടന്ന് തുടങ്ങു....ശ്രുതി മോളെ വീട്ടിലേക്ക് ചന്ദ്രൻ വിളിക്കില്ലേ...." അപ്പൂപ്പൻ "വിളിക്കാം...അച്ഛാ....." ചന്ദ്രൻ അങ്ങനെ ഓരോരുത്തരായി അവിടെ നിന്ന് എഴുന്നേറ്റു പോയി.... ശ്രുതിയും രജീഷ് മാഷും സന്തോഷത്തോടെ പരസ്പരം നോക്കി ചിരിച്ചു....ശ്രുതിയെ അനുവിന്ടെ 'അമ്മ കൂട്ടി കൊണ്ടു പോയി....ശ്രുതി മീനുവിനെ ഒന്ന് നോക്കിക്കൊണ്ട് അവരെ കൂടെ പോയി....അനുവും എല്ലാവരും അവിടെ നിന്നു പോയി..... മീനു പക്ഷെ നേരത്തെ നിന്നിടത്തു തന്നെ നില്കുവായിരുന്നു....അവൾക് ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല.. അതുമാത്രമല്ല തന്ടെ 'അമ്മ തന്നെയൊന്നു നോക്കുക കൂടി ചെയ്യതേ പോയതിൽ അവളെ നെഞ്ചം വിങ്ങി.....

കണ്ണീർ വാർത്തു കൊണ്ട് അവളവിടെ നിന്നു.... അപ്പോഴാണ് രമ്യ അവളെ മുന്നിലേക്ക് വന്നത്.... "നാടകമൊക്കെ നന്നായിരുന്നു മീനു....എന്തിനായിരുന്നെടി എനിക്ക് കുറെ ആശകൾ തന്നെ....എന്തിനാ നീയെന്നെ കൂടുതൽ ആഗ്രഹിപ്പിച്ചേ...ഞാൻ മുൻപ് നിന്നോട് ഓരോന്ന് ചെയ്തത് മനസിൽ വച്ചു എന്നെ സങ്കടപെടുത്താനായിരുന്നോ.....അതിനൊക്കെ അന്നേ നീയെനിക്ക് ഓരോന്ന് തന്നതല്ലെടി....എന്നിട്ടും നിയെന്തിനാ ഇങ്ങനെയൊരു നോവ് എന്നിൽ തന്നെ..... എന്തായാലും നിന്നെ ഞാൻ വിശ്വസിച്ചു പോയിരുന്നു....നീയെന്റെ നല്ലൊരു ബെസ്റ്റി ആയിരുന്നു....പക്ഷെ ആ നി...നീയെന്നെ ചതിച്ചപ്പോഴോ....പറഞ്ഞു കൂടയിരുന്നില്ലെടി നിനക്ക് അനുവേട്ടനെ ഇഷ്ടമുള്ള കാര്യം...നിയത് എന്നിൽ നിന്ന് മറച്ചു വച്ചു എന്നെ വെറുതെ പോട്ടം കളിപ്പിച്ചില്ലേ.... സങ്കടമുണ്ടെടി....നീയെന്നെ ചതിച്ചതാണ് എന്നിൽ ഏറെ നോവുണർത്തിയത്....

അറിയോ നിനക്കൊരു കാര്യം എനിക്ക് നിന്നെ എന്ത് ഇഷ്ടമായിരുന്നെന്നോ...നിന്നെ പോലെ ഒരാളെ ബെസ്റ്റിയും കസിനുമായി കിട്ടിയതിൽ ഞാൻ ഒരുപാട് അഹങ്കാരിച്ചിരുന്നു....ഇന്ന് ആ അഹങ്കാരിച്ചതിനുള്ളതൊക്കെ എനിക്ക് കിട്ടി.....സന്തോഷയില്ലേ നിനക്....എന്ടെ ഈ ചങ്ക് പൊട്ടിയുള്ള കണ്ണുനീർ കാണാനായിരുന്നില്ലേ നി കാത്തിരുന്നെ.... എന്തായാലും നി ഉദ്ദേശിച്ചത് നടന്നു ട്ടോ.... എത്രയൊക്കെ ആയാലും നിന്നെ ഞാൻ വെറുക്കില്ല.....അതിനെനിക്ക്...പ...പറ്റില്ല....ടി....." സങ്കടം കൊണ്ട് വാക്കുകൾ രമ്യടെ മുറിഞ്ഞു പോയിരുന്നു.... മീനു എല്ലാം കേട്ടു കണ്ണുനീർ വാർത്തു നില്കുവായിരുന്നു....രമ്യ മുന്നിലേക്ക് വന്നപ്പോഴാണ് അവൾ രമ്യടെ കാര്യം ഓർത്തത് പോലും....അവളെ മനസിൽ അത്രയും സമയം ശ്രുതിയും രജീഷ് മാഷും മാത്രമായിരുന്നു....മീനു ഒരു പൊട്ടി കരച്ചിലോടെ രമ്യയെ കെട്ടിപിടിച്ചു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story