❤️എന്റെ മാഷ് 2❤️ : ഭാഗം 43

ente mash two

രചന: AADI

'"മീനു അപ്പോ നി ഇഷ്ടമില്ലാതെ ആണോ ഇതിന് സമ്മതിച്ചേ...." ശ്രുതി "ഹ്മ്മ...." മൂളാൻ മാത്രമുള്ളു മീനുവിന് കഴിഞ്ഞത്.... "നിനക്കിഷ്ടമല്ലെങ്കിൽ പറഞ്ഞൂടെ ഈ വിവാഹം വേണ്ടെന്ന്...." ശ്രുതി കരഞ്ഞു കൊണ്ട് ചോദിച്ചു.... "വേണ്ട ശ്രുതി....ഇതെന്റെ അമ്മയുടെ കൂടെ ആഗ്രഹമാ...." "ആന്റിയോട് നമുക്ക് പറയാടി....എന്ടെ മുന്നിൽ തന്നെ നി ഇഷ്ടമില്ലാത്ത ഒരു വിവാഹം കഴിച്ചു ജീവിക്കുന്നത് എനിക്ക് സഹിക്കില്ല...." ശ്രുതി "എനിക്ക് കുഴപ്പമില്ല ശ്രുതി....പതിയെ ഞാൻ മാഷുമായി പൊരുത്തപ്പെടും എന്നെനിക്ക് വിശ്വാസമുണ്ട്...." മീനു "ഹ്മ്മ...അല്ല മോന് നിന്നെ ഇഷ്ടമാണോ .." "അറിയില്ല...." അത്ര മാത്രം പറഞ്ഞു മീനു മുറിയിൽ നിന്നു പുറത്തേക്ക് പോയി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 ശ്രുതിയുടെ വീട്ടുകാരെ ഒക്കെ വിളിച്ചു സംസാരിച്ച ശേഷം ചന്ദ്രൻ തന്ടെ അച്ഛന്ടെ അടുത്തേക്ക് പോയി... "അച്ഛാ ഞാൻ ശ്രുതി മോളെ വീട്ടിലേക്ക് വിളിച്ചു....അവർ എത്രയും പെട്ടന്ന് എത്തമെന്നു പറഞ്ഞിട്ടുണ്ട്....കാര്യമെന്താണെന്നു ഞാൻ പറഞ്ഞില്ല.......ഇവിടെയെത്തി നേരിട്ടു പറയുന്നതല്ലേ നല്ലത്...." "ഹ്മ്മ....." അപ്പൂപ്പൻ ഒന്നു മൂളി കൊണ്ട് അവിടിരുന്നു.... കുറച്ചു മണിക്കൂറുകൾക്ക് ശേഷം.....!!! ശ്രുതിയുടെ അച്ഛനും അമ്മയും കാറിൽ നിന്നിറങ്ങി പരിഭ്രമത്തോടെ ആ തറവാട്ടു മുറ്റത്തു നിന്ന് അകത്തേക്ക് നോക്കി....

കാർ വരുന്ന ശബ്ദം കേട്ട മീനുവിന്ടെ അമ്മ അവരെ കണ്ടതും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറ്റി....അവർകവിടെ ആകെ പരിജയമുള്ളത് മീനുവിന്ടെ അമ്മയെ മാത്രമായിരുന്നു.... "ശ്രി...ശ്രുതി മോൾ എവിടെ.... എന്തിനാ പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞേ...." ശ്രുതിയുടെ 'അമ്മ "അവളവിടെ അകത്തുണ്ട്...ഞാൻ എല്ലാവരെയും ഒന്ന് വിളിക്കട്ടെ....എന്നിട്ട് കാര്യങ്ങൾ പറയാം..." മീനുവിന്ടെ 'അമ്മ ആ അച്ഛനും അമ്മയും അതിനു തലയാട്ടി കൊണ്ട് അക്ഷമരായി അവിടെ ഇരുന്നു.... മീനുവിന്ടെ 'അമ്മ പോയി തറവാട്ടിലെ എല്ലാ അംഗങ്ങളെയും വിളിച്ചു കൊണ്ടു വന്നു....ശ്രുതി അവളെ അച്ഛനെയും അമ്മയെയും കണ്ടതും ഓടി അവരെ അടുത്തേക്ക് പോയി.... "അച്ഛാ...അമ്മേ...." അവൾ ഇരുവരെയും കെട്ടിപിടിച്ചു.... തന്ടെ മോളെ കണ്ടപ്പോൾ തന്നെ ആ മാതാപിതാക്കൾക്ക് പകുതി സമാതാനമായി....പിന്നെ കുറച്ചു സമയം അവർ മൂന്നു പേരെയും സ്നേഹ പ്രകടനം ആയിരുന്നു.... "മീനു മോൾ എന്താ ഒഴിഞ്ഞു നിൽകുന്നേ...വാ...." ശ്രുതിടെ അച്ഛൻ എല്ലാം കണ്ടു ഒരു നനുത്ത പുഞ്ചിരിയുമായി നിൽക്കുന്ന മീനുവിനെ അവർ വിളിച്ചു....മീനു അവരെ അടുത്തേക്ക് പോയി... "എന്താ മീനു മോളെ മുഖമോക്കെ ആകെ വാടിയിട്ടുണ്ടല്ലോ...." ശ്രുതിയുടെ 'അമ്മ "അത് ആന്റിക്ക് തോന്നാവും...." മീനു പിന്നെയും കുറച്ചു സമയം അവരെല്ലാം ഓരോന്ന് സംസാരിച്ചു.... "ഹാ അപ്പോ കാര്യത്തിലേക്ക് കടക്കാം....നിങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത് ഒരു പ്രധാന കാര്യം പറയുവനാണ്...."

അപ്പൂപ്പനാണ് സംസാരത്തിന് തുടക്കമിട്ടത്.... അപ്പോഴേക്ക് അവർക്ക് കുടിക്കാനുള്ള ജ്യുസുമായി മീനുവിന്ടെ 'അമ്മ വന്നു.... അവർ ജ്യുസ് ഗ്ലാസ് വാങ്ങിച്ചു അപ്പൂപ്പന്റെ വാക്കിനായി ചെവിയോർത്തു ഇരുന്നു.... "അത് നിങ്ങടെ മോൾ ശ്രുതിയും നങ്ങടെ മോൻ രജീഷും ഇഷ്ടത്തിലാണ്....രജീഷിനെ നിങ്ങൾക്ക് അറിയേണ്ടവും ശ്രുതിയുടെ കോളേജിലെ മാഷാണ്....അപ്പോ നിങ്ങൾക് സമ്മതമാണേൽ മീനുവിന്ടെയും അനു മോന്റെയും കല്യത്തിനൊപ്പം ഇവരെ കല്യാണം കൂടെ നടത്താനാണ്...." അപ്പൂപ്പൻ പറഞ്ഞു നിറുത്തിയതും ശ്രുതിയുടെ അച്ഛനും അമ്മയും തങ്ങളുടെ അടുത്തു നിൽക്കുന്ന ശ്രുതിയെ നോക്കി...... "പ്ളീസ് 'അമ്മ....അച്ഛാ...." ശ്രുതി പതിയെ ചുണ്ടനക്കി..... "ഹ്മ്മ...മക്കൾക്ക് ഇഷ്ടമാണെൽ ഞങ്ങൾക്കും സമ്മതമാ....എന്ടെ മോളെ സന്തോഷമാണ് എനിക്ക് വലുത്...." ശ്രുതിയുടെ അച്ഛൻ ആ മറുപടി കേട്ടപ്പോൾ ശ്രുതിയുടെ അമ്മയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ശ്രുതി സന്തോഷത്തോടെ അച്ഛന്ടെ കയ്യിൽ ഇറുക്കി പിടിച്ചു....രജീഷ് സന്തോഷം കൊണ്ട് തുള്ളി ചാടുവാണ്... അതിൽ സന്തോഷമില്ലാത്ത മൂന്നു മനസ്സുകൾ ഉണ്ടായിരുന്നു....രമ്യ...മീനു.... അനു.... മീനുവും അനുവും ഒന്ന് പരസ്പരം നോക്കി....അതേ പോലെ തന്നെ ഇരുവരും നോട്ടം തെറ്റിക്കും ചെയ്തു....

"ഹാ അപ്പോ പെട്ടന്ന് തന്നെ ഇവരെ ജാതകം ഒന്ന് നോക്ക...ജോല്സ്യനെ കണ്ടു നല്ലൊരു മുഹൂർത്തവും നോകാം..." അപ്പൂപ്പൻ "അങ്ങനെ ആകട്ടെ...." ശ്രുതിടെ അച്ഛൻ "ഹ്മ്മ...ശ്രുതി മോൾ ഇന്ന് നിങ്ങടെ കൂടെ വരുവല്ലേ....അല്ല പെണ്ണും ചെക്കനും ഒരു വീട്ടിൽ താമസിക്കുന്നത് ശരിയല്ലല്ലോ....മീനു മോളൊക്കെ തിരിച്ചു അവരെ വീട്ടിലേക്ക് പോകും..."അമ്മൂമ്മ "അത് ശരിയാ....മോൾ ഡ്രെസ് ഒക്കെ പാക്ക് ചെയ്തോ..." അത് കേട്ടു ഇത്ര സമയം പ്രസന്നമായ ശ്രുതിയുടെയും രജീഷിന്റെയും മുഖം മങ്ങി....ശ്രുതി ദയനീയമായി രജീഷിനെ നോക്കി....അപ്പോ കണ്ണ് കൊണ്ട് മുകളിലേക്ക് പോവാൻ രജീഷ് ആക്ഷൻ കാണിച്ചു.... ശ്രുതി എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് മുറിയിലേക്ക് പോയി... അവളെ പിന്നാലെ ആരും കാണാതെ രജീഷും മുകളിലെ അവളെ മുറിയിലേക്ക് വന്നു.... ശ്രുതി അപ്പോ ഷെൽഫിൽ നിന്നു ഡ്രസ് എല്ലാം എടുത്തു ബാഗിലേക്ക് കുത്തിനറക്കുവായിരുന്നു........ രജീഷ് അവളെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു..... "വിട് ഏട്ട...ആരെങ്കിലും വന്നാൽ കാണും..." ശ്രുതി "ആരും വരില്ല....അവരൊക്കെ അവിടെ കല്യാണ ചർച്ചയില..." "എന്നാലും...ആരേലും വന്നാലോ..." "ഇല്ലെന്നു പറഞ്ഞില്ലേ..." രജീഷ് അവളെ പിൻ കഴുത്തിൽ തന്ടെ താടി കൊണ്ട് ഒന്ന് ഉരസിയതും അവളൊന്നു കുറുകി കൊണ്ട് അവനോട് ഒന്ന് കൂടെ ചേർന്നു നിന്നു.....

"പെണ്ണേ...നിയിന്ന് പോകുവല്ലേ...നിന്നെ ഞാൻ നന്നായി മിസ് ചെയ്യും..." "ഞാനും...." "Love u ടി...." രജീഷ് അവളെ കവിളിൽ ഒരു മുത്തം കൊടുത്തു..... "ലൗ u ടൂ ഏട്ട...." ശ്രുതി കാൽ വിരളിലൂഞ്ഞി പൊന്തി കൊണ്ട് രജീഷിന്റെ നെറ്റിയിൽ തന്ടെ അധരങ്ങൾ പതിപ്പിച്ചു.... "ഹ്മ്മ...ഇനി നി ഡ്രെസ് എടുത്തു വച്ചോ...ഞാൻ അവിടേക്ക് ചെന്നു നോക്കട്ടെ...നമ്മളെ രണ്ടുപേരെയും കണ്ടില്ലെങ്കിൽ ഡൗട് തോന്നും...." രജീഷ് "ഹ്മ്മ ഏട്ടൻ പൊക്കോ..." ശ്രുതി രജീഷ് പോയതിഞ്ഞു ശേഷം ബാക്കിയുള്ള ഡ്രെസ് കൂടെ ബാഗിലേക് എടുത്തു വച്ചു.... അങ്ങനെ കല്യാണത്തിന്ടെ ചർച്ച ഒക്കെ കഴിഞ്ഞപ്പോഴേക്ക് ഉച്ചയ്ക്കുള്ള ഫുഡ് റെഡി ആയിരുന്നു.... "ഇനി ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി സംസാരം എല്ലാവരും കഴിക്കാൻ വരു..." മീനുവിന്ടെ 'അമ്മ "എന്ന വാ...എല്ലാവരും..." അപ്പൂപ്പൻ അങ്ങനെ പുരുഷ കേസരികൾ ഒക്കെ കഴിക്കാൻ ഇരുന്നു....അവരെ കഴിക്കൽ കഴിഞ്ഞതും സ്ത്രീ ജനങ്ങളും ഇരുന്നു.... ഭക്ഷണം കയിച്ചു കഴിഞ്ഞു ശ്രുതിയുടെ വീട്ടുകാർ പോകാൻ വേണ്ടി ഇറങ്ങി....അതിനിടയിൽ ശ്രുതിയുടെ 'അമ്മ അവിടുള്ള സ്ത്രീ കളോടൊക്കെ സംസാരിച്ചു പരിജയപ്പെട്ടയിരുന്നു.... ശ്രുതി പോകാൻ നേരം മീനുവിനെ കെട്ടിപിടിച്ചു.... അതുവരെ വെറുതെ നിന്നു പുഞ്ചിരിച്ചിരുന്ന മീനുവിന്ടെ കണ്ണുകളിൽ കണ്ണുനീർ ഒഴുകി.... മീനു ശ്രുതിയെയും കെട്ടിപിടിച്ചു... ഇരുവരും കരയുന്നുണ്ടായിരുന്നു....എല്ലാവരും ആ കാഴ്ച കണ്ടു നിന്നു...

ചിലരെയൊക്കെ കണ്ണിൽ കണ്ണുനീർ വന്നിരുന്നു.... ശ്രുതി രമ്യനെയും കെട്ടിപിടിച്ചു... പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു.... രജീഷിനോട് കണ്ണ് കൊണ്ട് പോവാണെന്നു പറഞ്ഞു കൊണ്ട് അവൾ കാറിൽ കയറി... എന്തെന്നില്ലാതെ അവളെ കണ്ണുകൾ നിറഞ്ഞിരുന്നു....ഇത്ര ദിവസം ഇവിടെ നിന്നപ്പോൾ തന്നെ അവൾക് ഇവിടം അത്ര മേൽ പ്രിയപ്പെട്ട ഒന്നായി മാറിയിരുന്നു.... അതീക്കൂടെ തന്ടെ പ്രിയപ്പെട്ടവൻ ഇവിടെ ഉള്ളതും..... ശ്രുതി കണ്ണീരോടെ അവിടെ നിന്ന് അവളെ അച്ഛന്ടെയും അമ്മയുടെയും കൂടെ പോയി.....ശ്രുതി കൂടി പോയതും മീനുവിന് ആകെ ഒറ്റപ്പെടുന്ന പോലെയൊക്കെ തോന്നി.... അവൾ എല്ലാത്തിൽ നിന്നുo ഒഴിഞ്ഞു ഒരു ഭാഗത്ത് തനിയെ ഇരുന്നു.... അവളെ ഈ മാറ്റങ്ങൾ ഒക്കെ അനുവും കാണുന്നുണ്ടായിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹 മീനു മുറിയിൽ ഇരുന്നു വെറുതെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാ അനു അവിടേക്ക് വന്നത്.... മീനു അവനെ നോക്കി ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു...... "എന്ത് പറ്റി മീനു...ഇപ്പോ എന്തേ ആദ്യത്തെ പോലെ നിന്ടെ നാക്കിനുള്ള നീളം കുറഞ്ഞോ...." അനു അവളെ ഒന്ന് പരിഹസിച്ചു കൊണ്ട് ചോദിച്ചു..... മീനു അതിന് അനുവിനെ ഒന്ന് തുറിച്ചു നോക്കി.... "മാഷിന് ഇപ്പോ എന്താ വേണ്ടേ....ഏഹ്...മനുഷ്യൻ ഒരു സ്വസ്ഥത തരോ...."

"എനിക്കൊന്നും വേണ്ട....നി അറിയാനായി ഒരു കാര്യം പറയാൻ വേണ്ടി വന്നതാ...." മീനു അത് കേട്ട് അനുവിനെ സംശയത്തോടെ നോക്കി.... "നിന്ടെ ഈ മുഖത്തുള്ള സന്തോഷമില്ലായിമാ ഉണ്ടല്ലോ....അത് ഏറെ വെയ്കാതെ നിന്ടെ 'അമ്മ കണ്ടുപിടിക്കും....നിന്നോട് എന്താ കാര്യമെന്ന് ശ്രിഅമ്മ ചോദിക്കും...അപ്പോൾ നി എന്ത് പറയും....ഈ കല്യണത്തിന് സമ്മതമില്ല എന്നു പറഞ്ഞു ഒഴിയോ.... ഒഴിഞ്ഞാൽ നിന്ടെ അമ്മയുടെ കണ്ണ് നിറയുന്നത് നി കാണേണ്ടി വരും....ആ കാര്യം നിനക്ക് നന്നായി അറിയാമല്ലോ....അപ്പോ എന്ടെ ഭാവി ഭാര്യ...അല്ലല്ല നിന്നെ ഞാൻ ഉൾകൊണ്ടിട്ടില്ല ഇതുവരെ....ഇപ്പോഴും നീയെനിക്ക് പഴയ പോലെ തന്നെയാ.... അപ്പോ മോൾ ഈ ശോകം ഒഴിവാക്കി വച്ചു കല്യാണം കഴിയുന്നത് വരെ പഴയ രീതിയിൽ ആവാൻ നോക്ക് ട്ട....." അതും പറഞ്ഞു അവളെ നോക്കി ഒന്ന് ചിരി കൊട്ടികൊണ്ട് അനു അവിടെ നിന്നു ഇറങ്ങി പോയി.... അനു പോയ ശേഷം മീനു അനു പറഞ്ഞ കാര്യങ്ങളെ കുറിച്ചു ആലോചിക്കാൻ തുടങ്ങി.... ശെരിയ മാഷ് പറഞ്ഞത്....എന്ടെ ഈ മൂഡ് ഓഫ്‌ കണ്ടാൽ എന്തായാലും 'അമ്മ കാര്യം തിരക്കും....ഈ കല്യാണത്തിന് സമ്മതമല്ല എന്നു എനിക്ക് പറയാൻ സാധിക്കില്ല.... പകരം വല്ല കള്ളവും പറഞ്ഞാൽ 'അമ്മ അത് കണ്ടു പിടിക്ക തന്നെ ചെയ്യും....

കാര്യം അറിഞ്ഞാൽ അമ്മേടെ സങ്കടം ഞാൻ കാണേണ്ടി വരും....ഇല്ല.....ഞാൻ കാരണം ഇനി എന്ടെ അമ്മടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല.... ഈ കല്യാണം കഴിയുവോളം ഞാൻ ആ പഴയ മീനുവായി അഭിനയിക്കും....അഭിനയിച്ചെ പറ്റു....എന്ടെ അമ്മയുടെ സന്തോഷമാണ് എനിക്ക് വലുത്.... മീനു പലതും മനസിൽ കണക്ക് കൂട്ടി കൊണ്ട് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു ബാത്‌റൂമിൽ കയറി മുഖം കഴുകി മുന്നിലുള്ള കണ്ണാടിയിലെ തന്ടെ പ്രതിരൂപം ഒന്ന് നോക്കി.... ഈ കല്യാണം നടക്കുമെന്ന് എനിക്കുറപ്പാണ്.... ഇഷ്ടമില്ലെങ്കിൽ പോലും മാഷേ താലി എന്ടെ കഴുത്തിൽ വീഴ തന്നെ ചെയ്യും....എന്നാലും വേണ്ടിയില്ല ഇനി ഞാൻ ആ പഴയ മീനു തന്നെ ആയിരിക്കും.... ഈ സങ്കടമൊക്കെ എന്ടെ മനസിൽ മാത്രം മതി...മറ്റാരും ഞാൻ കാരണം വേദനിക്കണ്ട....മീനു കണ്ണാടിയിൽ നോക്കി ഒന്ന് സ്വയം പുഞ്ചിരിച്ച ശേഷം മുറിയിൽ നിന്നിറങ്ങി എല്ലാവരെയും അടുത്തു പോയി പഴയ പോലെ ആ കുറുമ്പി മീനുവായി പെരുമാറി.... അതെല്ലാം കണ്ട അനുവിൽ ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story