❤️എന്റെ മാഷ് 2❤️ : ഭാഗം 44

ente mash two

രചന: AADI

"എന്ന മീനു മോളെ നമുക്ക് ഇറങ്ങാം...." പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ച ശേഷം തിരിച്ചു വീട്ടിലേക്ക് പോവാൻ റെഡി ആയി നിന്നിരുന്ന മീനുവിനെ നോക്കി കൊണ്ട് അവളെ 'അമ്മ ചോദിച്ചു.... അതിന് അവളൊന്നു തലകുലുക്കി കൊണ്ട് അമ്മയുടെ കൂടെ ട്രോളി ബാഗും എടുത്തു കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.... അവരെ പിന്നാലെ തന്നെ രമ്യയും ഉണ്ട്..... രമ്യക്ക് എന്തോ അനു അവിടെ ഉള്ളത് കൊണ്ടും....അവനെ മറക്കണം എന്നുള്ളത് കൊണ്ടും അവിടെ നിന്നാൽ ശെരിയാവില്ല എന്നു തോന്നി... അത് കൊണ്ടു തന്നെ അവൾ കരഞ്ഞു കാലു പിടിച്ചു മീനുവിന്ടെയൊക്കെ കൂടെ അവരെ വീട്ടിലേക്ക് വിട്ടു.... മീനുവിന് ആണെങ്കിൽ സമാധാനമാണ്....ഒരു കണക്കിന് രമ്യ കൂടെ ഉണ്ടല്ലോ....അവൾക് എല്ലാ കാര്യങ്ങളും അറിയുന്നതുമാണല്ലോ.... അങ്ങനെ അവരവിടെ നിന്ന് യാത്ര തിരിച്ചു.... പോകും വഴി മുഴുവനും മീനു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളും നോക്കി ഇരിക്കുവായിരുന്നു.....രമ്യ ഫോണിൽ ഹെഡ് സെറ്റ് കുത്തി വച്ചു പാട്ടും കേട്ടോണ്ടിരുന്നു.... കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവർ വീട്ടിൽ എത്തി.... കാറിൽ നിന്ന് ഇറങ്ങി ബാഗെല്ലാം വീടിന്ടെ മുന്നിലേക്ക് വച്ചു മീനു വീട് ആകമനം ഒന്ന് നോക്കി....കുറച്ചയല്ലോ വീടൊക്കെ കണ്ടിട്ട്....

ഹ്മ്മ...വീടോ ന്നു അടിച്ചു തളിക്കേണ്ടി വരും....മിറ്റം മുഴുവനും ഇലകളും മറ്റു ചപ്പു ചവറുകളും ആണ്....സീറ്റ് ഔട്ടിൽ നിറയെ പൊടിയും....ഇനി അകത്തെ അവസ്ഥ എന്താണാവോ.... മീനു ഒരു ദിർക നിശ്വാസം വലിച്ചു വിട്ടു....അപ്പോഴേക്ക് അവളെ 'അമ്മ പോയി ഡോർ തുറന്നു...രമ്യ ആദ്യമായിട്ടായിരുന്നു അവളെ വീട്ടിലേക്ക് വരുന്നത്.... അത് കൊണ്ട് തന്നെ അവൾ വീട് ഫുൾ ചുറ്റി കാണുവായിരുന്നു.... "മീനു...എന്ത് ബങ്ങിയാടി ഈ സ്ഥലം കാണാൻ.....എനിക്കിഷ്ടായി...." രമ്യ "ഈ തൂത്തു വരാത്ത മുറ്റമൊക്കെയാണോ മോൾക് ഇഷ്ടയെ...." ◆മീനു "അങ്ങനെയല്ല....ഇവിടെ നിക്കുമ്പോ ഒരു പോസറ്റീവ് എനർജി പോലെ...നല്ല അടിപൊളി സ്ഥലം...." രമ്യ "ഹ്മ്മ...വാ നമുക്ക് അകത്തേക്ക് കയറാം...." രണ്ടാളും അമ്മയുടെ പിന്നാലെ അകത്തേക്ക് കയറി....മീനു നേരെ അവളെ മുറിയിലേക്ക് വിട്ടു....പിന്നാലെ രമ്യയും.... മുറിയിൽ അങ്ങനെ പൊടിയൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ടായിരുന്നു... മീനു പെട്ടന്ന് തന്നെ മുറിയിലെ പൊടിയൊക്കെ തുടച്ചു നീക്കി...ഡ്രെസ് ഒക്കെ ഷെൽഫിൽ വച്ചു....രമ്യയും മീനുവിനെ സഹായിച്ചു....അത് കഴിഞ്ഞു രണ്ടും അമ്മയുടെ അടുത്തേക്ക് പോയി...... 'അമ്മ അപ്പോ അകം തൂത്തു വാരുന്ന തിരക്കിലായിരുന്നു.... "മീനു...നി പോയി പുറം ഒന്ന് തൂത്ത് വാര്...

. ഞാൻ ഇവിടെ അപ്പോഴേക്ക് തൂക്കാം... അപ്പടി അഴുക്ക....രമ്യ മോളെ നി ഇവിടിരുന്നോ...." "അത് വേണ്ട.... ഞാൻ കൂടെ നിങ്ങളെ കൂടെ സഹായിക്കാം..." അങ്ങനെ ദിർക നേരത്തെ 3 പേരെയും പരിശ്രമം കൊണ്ട് വീട് വൃത്തിയായി.... മീനുവും രമ്യയും അമ്മയുമൊക്കെ ഫ്രഷ് ആവാൻ വേണ്ടി കയറി....മീനു ഫ്രഷ് ആയി ഇറങ്ങിയതും രമ്യ കയറി....അപ്പോഴാണ് മീനുവിന്ടെ ഫോൺ റിങ് ചെയ്തത് ലച്ചുവാണ്.... എല്ലാം അറിഞ്ഞു കൊണ്ടുള്ള വിളി ആവും.... "ഹെലോ മീനു📞 " ലചു "ഹാ...ലച്ചു....എവിടെയായിരുന്നു രണ്ടു ദിവസം....ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ📞...." മീനു "എടി ഫോൺ കെട് ആയിരുന്നു...ഇന്ന ശെരിയാക്കി കിട്ടിയേ....ശിവേട്ടൻ ആണേൽ ഇവിടെ ഇല്ലായിരുന്നു...ബിസിനസ് സംബന്ധമായി അമേരിക്കയിൽ പോയിരിക്കുവായിരുന്നു....എനിക്കണേൽ നിങ്ങളെ ആരെയും നമ്പർ അറിയില്ലായിരുന്നു...📞" ലച്ചു "ഹാ....സാരമില്ല...എന്നിട്ട് നിന്ടെ ശിവേട്ടൻ വന്നോ📞...." "ഹാ വന്നു....അല്ല മീനു ഞാൻ കേട്ട കാര്യങ്ങൾ സത്യമാണോ....📞 " "എന്ത് കാര്യങ്ങൾ....📞" അവൾക് കാര്യം എന്താണെന്ന് മനസ്സിലായിരുന്നു....എങ്കിലും മീനു ഒന്നും അറിയാത്ത പോലെ ചോദിച്ചു.... "എടി നിയും അനുവും തമ്മിൽ ഇഷ്ടത്തിലാണെന്ന്.... എന്നാലും നി ഈ കാര്യം ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ മീനു....

ഹ്മ്മ...നേരിട്ട് കാണുമ്പോ തല്ല് എന്നിട്ട് ആരും അറിയാതെ പ്രേമവും ല്ലേ....📞" "ലച്ചു ഞാനൊരു കാര്യം ചോദിക്കട്ടെ....📞" "ആ ചോദിക്ക്...📞" ലച്ചു "നിനക്ക് എപ്പോഴെങ്കിലും ഞാനും മാഷും തമ്മിൽ ഇഷ്ടത്തിലാണെന്ന് തോന്നിയിട്ടുണ്ടോ....📞 " "അങ്ങനെ ചോദിച്ച ഇല്ല.... അതുകൊണ്ടാണല്ലോ ഈ കാര്യം നങ്ങളൊന്നും അറിയാതെ പോയത്....📞" "ലച്ചു എനിക്ക് ആരെയും ഇഷ്ടമില്ല....ഞങ്ങൾ തമ്മിൽ പ്രണയത്തിലുമല്ല...ഉണ്ടെങ്കിൽ ഞാനത് നിന്നോട് പറയുമായിരുന്നു📞" "What....???മീനു നിയിത് എന്തുവ പറയുന്നേ....അപ്പോ പിന്നെ അവരോടൊക്കെ നിങ്ങൾ ഇഷ്ടത്തിലാണെന്ന് പറഞ്ഞതോ....📞" "അത് കള്ളമാണ് ലച്ചു...." തുടങ്ങി മീനു ഉണ്ടായതെല്ലാം ലച്ചുവിനോട് പറഞ്ഞു..... "മീനു....അപ്പോ നി എന്തിനാ പിന്നെ ഈ വിവാഹത്തിന് സമ്മതിച്ചേ... രജീഷേട്ടന്ടെയും ശ്രുതിടെയും ഒക്കെ ആയില്ലേ...പിന്നെന്താ...📞" ലച്ചു "അവരെ ഒക്കെ ആയി...പക്ഷെ എന്ടെ 'അമ്മ....എന്ടെ അമ്മടെ ആഗ്രഹമാണ് ചന്ദ്ര മമാടെ ഒരു മോനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കുന്നത്....എന്ടെ അമ്മയുടെ സന്തോഷത്തിന് വേണ്ടി ഈ വിവാഹം നടന്നിരിക്കും📞...." "മീനു...ബട് നിനക്ക് ഇഷ്ടമല്ലല്ലോ ഈ വിവാഹം...📞" "ആര് പറഞ്ഞു എനിക്കിഷ്ടമല്ലെന്ന്... എനിക്കിഷ്ടമാ....എന്ടെ മനസിനെ പറഞ്ഞു ഞാൻ പഠിപ്പിച്ചിട്ടുണ്ട്....

അത് കൊണ്ട് തന്നെ എനിക്കെല്ലാം ഇപ്പൊ ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ട്....📞 " ലച്ചു "ഹ്മ്മ...എന്ന ശെരി ടി... പിന്നെ വിളിക്കാം...📞" ലച്ചു കാൾ കട്ട് ചെയ്തതും മീനു ഒന്ന് നിശ്വസിച്ചു കൊണ്ട് ബെഡിൽ ഇരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 മീനുവോക്കെ പോയ ശേഷം അനുവും രജീഷും ശ്യാമും വെറുതെ ഹാളിൽ ഇരിക്കുവാണ്..... "ശേ മീനു പോയപ്പോ വീട് ആകെ ഉറങ്യ പോലെ...." ശ്യാം "ശെരിയ ന്ടെ പെങ്ങളൂട്ടി ഉണ്ടായിരുന്നേൽ ഇതിലൂടെ ശബ്ദമുണ്ടാക്കി നടന്നിരുന്നെ...." രജീഷ് "ഹ്മ്മ...അവളെ കുറുമ്പ് കണ്ടിരിക്കാൻ ഒരു രസ...." മഹേഷ് അനുവും ഇത് തന്നെ ആലോചിച്ചു ഇരിക്കുവായിരുന്നു.....അവന് പ്രിയപ്പെട്ടതെന്തോ അകന്നു പോയ ഫീൽ ആയിരുന്നു..... ആകെ മൊത്തം ഒരു മ്ലാനത.... അത് കൊണ്ട് തന്നെ അവൻ നിശബ്ദനായി ഇരുന്നു.... ശ്യാമിന് രമ്യ പോയതിലും നല്ല സങ്കടമായിരുന്നു....മീനുവിനെയും അവനു മിസ് ചെയ്തിരുന്നു.... "ഹാ...ഇനി കല്യാണം കഴിഞ്ഞ അവളിങ് വരുമല്ലോ.....അതാ ഒരു സമാധാനം...." രജീഷ് "നമുക്കൊന്നു അവർക്ക് വിഡിയോ കാൾ ചെയ്താലോ....ശ്രുതിനേയും ലച്ചുവിനെയും ആഡ് ആക്ക...." മഹേഷ് "ഒക്കെ...." ശ്യാം വീഡിയോ കാൾ എന്നു കേട്ടപ്പോ അനുവിന് സന്തോഷയി.... അവൻ മഹേഷിന്റെ ഫോണിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.....

അങ്ങനെ അവരെല്ലാം വീഡിയോ കാൾ എടുത്തു.... "ഹെലോ...കോഴീസ്...ഒക്കെ ഉണ്ടല്ലോ...." മീനു "പൊടി...നിന്നെയൊക്കെ മിസ് ചെയ്തപ്പോ വിളിച്ച ഞങ്ങളെ വേണം പറയാൻ...." രജീഷ് "അച്ചോടാ ഏട്ടന് അത്രയും മിസ്സിങ് ആയിരുന്നോ....." ലച്ചു "ഹന്നെ... ഫുടൊക്കെ കുറെ ഇറങ്ങുന്നുണ്ട്....ഉറക്കം നല്ലവണ്ണം വരും ചെയ്തിരുന്നു...." രജീഷ് "ഓഹോ.... ഏട്ടന്ടെ മിസ്സിങ്ങിന്റെ അവസ്ഥയ്...." രമ്യ "നിങ്ങളൊക്കെ ഇങ്ങോട്ടെന്നെ തിരിച്ചു വാ...നമുക്ക് ഇവിടെ അടിച്ചു പൊളിക്ക...." മഹേഷ് "നഹി മോനുസ്...ഞങ്ങളെ കല്യാണം കഴിഞ്ഞു ഇനി ഞങ്ങൾ അങ്ങോട്ട് ഒരു വരവങ്‌ വരുന്നുണ്ട്...." മീനു "എന്തിനാണാവോ ഒരു വരവ് വരുന്നേ..." ശ്യാം "നിങ്ങളെയെല്ലാം സമാധി ആക്കാൻ...😁അല്ലെ മീനു...." ശ്രുതി "ഹാന്ന്..." മീനു "അല്ല അനുവേട്ടൻ എന്താ ഒന്നും സംസാരിക്കത്തെ...." ലച്ചു "അത് വിവാഹം കഴിക്കാൻ പോകുന്ന നാണം കൊണ്ടാവും...." ശ്രുതി "അയ്യട...നിങ്ങളൊക്കെ എനിക്ക് ഒരു ഗ്യാപ് തരണ്ടേ സംസാരിക്കാൻ..." അനു "ഹാവൂ...മാഷിന്ടെ വായിൽ നാക്കുണ്ട്....." മീനു "ഉണ്ടെടി...നിയെന്താ കരുതിയെ നിനക്ക് മത്രെ ഉള്ളു ന്നോ..

." അനു "ശ്യോ ഗോച്ചു ഗള്ളൻ ഞാൻ മനസ്സിൽ കരുതിയത് കണ്ടു പിടിച്ചു കളഞ്ഞു...." മീനു "പൊടി..😠" അനു "തുടങ്ങി രണ്ടും...ഇതിറ്റെളെ കല്യാണം കഴിഞ്ഞ ഇങ്ങാനായണേൽ ഈ വീട് മറിച്ചിടുമല്ലോ...." രജീഷ് "ശെരിയ...." ശ്യാം "എന്നാലെന്ത...നമുക്ക് ഫ്രീ ആയി fight കാണാമല്ലോ...." ശ്രുതി "അത് crct....." ലച്ചു "പോ പിശശുക്കളെ...." മീനു അങ്ങനെ ഒരുപാട് സമയം പരസ്പരം കളിയാക്കിയും മറ്റും അവർ സംസാരിച്ചു കൊണ്ടിരുന്നു.... ആ കാൾ കഴിഞ്ഞപ്പോ എല്ലാവർക്കും മനസ് ഒന്ന് ഫ്രീ ആയ പോലെയാണ് തോന്നിയത്.... മീനുവും രമ്യയും കാൾ കഴിഞ്ഞു യാത്ര ക്ഷീണം കൊണ്ട് കിടന്നുറങ്ങി..... 🔹🔹🔹🔹🔹🔹🔹🔹🔹 "മീനു....രമ്യ....മക്കളെ എഴുന്നേൽക്ക്...ഭക്ഷണം കഴിക്കണ്ടേ...." ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മീനുവിന്ടെ 'അമ്മ ഇരുവരെയും വിളിച്ചു കൊണ്ടിരുന്നു.....രണ്ടു പേരും എഴുന്നേറ്റു മുഖമൊന്നു കഴുകി കൊണ്ട് ഭക്ഷണം കഴിക്കാൻ വേണ്ടി പോയി.... "മീനു നാളെയാണ് നിങ്ങളെ ജാതകം നോക്കുന്നത്....പിന്നെ അത് കഴിഞ്ഞു ഡ്രെസ് എടുക്കാൻ വേണ്ടി പോവാം...." 'അമ്മ മീനു അത് കേട്ട് രമ്യയെ നോക്കിയപ്പോൾ രമ്യ അവൾക്കൊന്നു കണ്ണ് ചിമ്മി കാണിച്ചു കൊടുത്തു...... മീനു അത് കണ്ടപ്പോൾ അമ്മക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.... ഭക്ഷണം കഴിക്കൽ കഴിഞ്ഞു അവർ tv കണ്ടു കൊണ്ടിരുന്നു....

വെയ്കുന്നേരം ചായ കുടിച്ച ശേഷം രമ്യ പറഞ്ഞ പ്രകാരം അവർ ശ്രുതിയുടെ വീട്ടിലേക്ക് വിട്ടു....അവിടെ എത്തിയപ്പോൾ ശ്രുതി രജീഷ് ഏട്ടനോട് ഭയങ്കര കുറുകൽ..... മീനുവും രമ്യയും പോയി അതാങ് കുളമാക്കി കൊടുത്തു.... പിന്നെ 3 ന്നും അതിലൂടെയൊക്കെ ഒന്ന് ചുറ്റി കറങ്ങി.... നേരം സന്ധ്യ സമയത്താണ് മീനുവും രമ്യയും പിന്നെ തിരിച്ചു വീട്ടിലേക്ക് വന്നത്..... വേഗം പോയി ഫ്രഷ് ആയി വന്നു ഇരുവരും അമ്മയെ രാത്രിയിലേക്കും ഫുഡ് ഉണ്ടാക്കാൻ വേണ്ടി സഹായിച്ചു....അതൊക്കെ ഉണ്ടാക്കി കഴിച്ചു രണ്ടും തല്ല് കൂടി കൊണ്ട് കിടന്നുറങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 "ഏട്ട എന്താ ഇത്ര ആലോചന...." അനു "ഞാൻ അന്ന് നമ്മൾ പറഞ്ഞതൊക്കെ ആലോജിക്കുവായിരുന്നു...." രജീഷ് "എന്ത്....????എന്ന് പറഞ്ഞത്...???" അനു "എടാ അന്നിവിടെ ഒരു കല്യാണം കൂടെ ഇനിയുണ്ട് എന്ന് മുത്തശ്ശനോക്കെ പറഞ്ഞപ്പോൾ നമ്മൾ പറഞ്ഞില്ലേ ഇപ്രാവശ്യം girls ന്ടെ മുൻബെ നമുക്ക് ഡാൻസ് പഠിക്കണമെന്ന്...." രജീഷ് "ഹാ അതിനെന്താ...." ശ്യാം "എടാ പൊട്ടന്മാരെ...അപ്പോ ഞാൻ അറിഞ്ഞില്ലല്ലോ സ്വന്തം കല്യാണത്തിന ഡാൻസ് പടിക്കുന്നെന്ന്....

" രജീഷ് "😂😂😂😂ഇതായിരുന്നോ....എന്തായാലും കൊള്ളാം.... ഏട്ടനും അനിയനും സ്വന്തം കല്യാണത്തിന് ഡാൻസ് പഠിക്കാൻ എന്തായിരുന്നു തിടുക്കം😂😂😂" മഹേഷ് ശ്യാമും മഹേഷും ചിരിച്ചു ചിരിച്ചു അവരെ കളിയാക്കി കൊണ്ടിരുന്നു.... അനുവും രജീഷും ആകെ ചമ്മി നിക്കുവാണ്.....ശ്യാമിന്റെയും മഹേഷിന്റെയും ചിരി കണ്ടു സഹിക്കാൻ വയ്യാത്തയപ്പോൾ അനുവും രജീഷും അവർക്കിട്ടു നല്ലത് കൊടുത്തു.... അത് കിട്ടിയപ്പോൾ രണ്ടിന്റെയും ചിരി നിന്നു....പിന്നെ ഒക്കെ അവനവരുടെ മുറിയിൽ പോയി കിടന്നുറങ്ങി..... ഇതേ സമയം മുതിർന്നവരൊക്കെ നാളെ ജോൽസ്യന്ടെ അടുത്തു പോകുന്ന കാര്യം ആലോചിച്ചു കൊണ്ടു കിടക്കുവായിരുന്നു.... എല്ലാം മങ്കളാകരമാവണെ എന്ന പ്രാർഥന മാത്രമായിരുന്നു എല്ലാർക്കും ഉണ്ടായിരുന്നത്............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story