❤️എന്റെ മാഷ് 2❤️ : ഭാഗം 45

ente mash two

രചന: AADI

 രാവിലെ ഭക്ഷണം കഴിച്ച ശേഷം ചന്ദ്രനും മാളുവും കൂടി ജാതകം നോക്കാൻ വേണ്ടി ജോൽസ്യരെ അടുത്തേക്ക് പോയി....ബാക്കി ഉള്ളവരൊക്കെ അവർ പോയിട്ട് എന്തയെന്ന് അറിയാനുള്ള ആകാംഷയില.... അങ്ങനെ നീണ്ട സമയത്തെ കാത്തിരിപ്പിനൊടുവിൽ അവരെത്തി.... "എന്താ മക്കളെ ജോത്സ്യർ പറഞ്ഞേ...." അപ്പൂപ്പൻ "കുഴപ്പമില്ല അച്ഛാ...നല്ല ചേർച്ചയുള്ള ജാതകമാ നാല് പേരെയും....പക്ഷെ ഒരു പ്രശ്നമുണ്ട്...." ചന്ദ്രൻ "എന്താ മോനെ...." അമ്മൂമ്മ "അത് വിവാഹം 2 ആഴ്ചക്കുള്ളിൽ നടത്തണമെന്ന ജോത്സ്യർ പറഞ്ഞേ...." ചന്ദ്രൻ "ആണോ....എന്ന നമുക്ക് ഒരുക്കങ്ങൾ തുടങ്ങാം....എത്രയും പെട്ടന്ന് നടത്തുന്നത് അത്രയും നല്ലത്...." അപ്പൂപ്പൻ അത് കേട്ടതും രജീഷ് മെല്ലെ മഹേഷിനോട് പറഞ്ഞു.... "എടാ ഈ 2 ആഴ്ച എന്നുള്ളത് എങ്ങനെയെങ്കിലും ഒരാഴ്ച ആക്കി വെട്ടി കുറിക്കാൻ പറ്റ്വോ..." "ഔ...അവന്ടെയൊരു ആക്രാന്തം....മോൻ 2 ആഴ്ച ക്ഷമി...നി അനുവിനെ നോക്ക്...അവൻ കണ്ടോ ഒരു ആക്രാന്തവുമില്ലാതെ നിക്കുന്നെ...." മഹേഷ് "ആർ പറഞ്ഞു അവനു ആക്രാന്തമില്ലെന്നു...മനസിൽ ഉണ്ടാവും ആക്രാന്തമൊക്കെ...." രജീഷ് "നിയല്ല അവൻ...." "എന്ന ശ്രി മോളേയും ശ്രുതി മോളേയും വീട്ടിലേക്ക് വിളിച്ചു വിവരം പറ.... എന്നിട്ട് നമുക്കെല്ലാവർക്കും ഡ്രെസ് എടുക്കാൻ പോവാം...." അപ്പൂപ്പന്റെ നിർദേശ പ്രകാരം അവർക്കൊക്കെ വിളിച്ചു പറഞ്ഞു.... എല്ലാവരും റെഡി ആയി ഇറങ്ങി....അവരൊക്കെ textilesil എത്തിയപ്പോഴേക്ക് മീനുവും ശ്രുതിയുമൊക്കെ എത്തിയിരുന്നു....

പിന്നെ ഒക്കെ ഡ്രെസ് എടുക്കാൻ തുടങ്ങി.... "അതേയ് അമ്മേ...സാരി തന്നെ വേണോ കല്യാണത്തിന്...വല്ല ടോപ്പും പോരെ...." മീനുവിനുള്ള സാരി സെലക്ട് ചെയ്തു കൊണ്ടിരിക്കുന്ന അവളെ അമ്മയെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു....അതിന് 'അമ്മ അവളെ ഒന്ന് തറപ്പിച്ചു നോക്കിയതും അവളൊന്നു ഇളിച്ചു കൊടുത്തു.... "മീനു ഈ സാരി എങ്ങനെ ഉണ്ടെന്നു നോക്കിക്കേ....." ലച്ചുവിന്ടെ 'അമ്മ തന്ന സാരി എടുത്തു മീനു നോക്കി.... ഹ്മ്മ...കൊള്ളാം.... പിങ്ക് കളർ.... "ഇത് മതി....എനിക്ക് ഈ സാരി ഇഷ്ടായി...." അങ്ങനെ മീനുവിന് ഒരു ഗോൾഡൻ മിക്സഡ് പിങ്ക് കളർ സാരി എടുത്തു.....അതിലേക്ക് കിളി പച്ച കളർ ബ്ലൗസും.... ലച്ചുവിന് ഒരു ഗോൾഡൻ മിക്സഡ് ഗ്രീൻ കളറും എടുത്തു....ഗ്രീൻ കളർ ബ്ലൗസും എടുത്തു.... അവരെ എടുക്കൽ കഴിഞ്ഞതും മീനു ഒഴിഞ്ഞൊരു ഭാഗത്തു പോയിരുന്നു വെറുതെ ഫോണിൽ തോണ്ടി കൊണ്ടിരുന്നു....അപ്പോഴാണ് അവളെ അടുത്തു ആരോ വന്നിരുന്നത് പോലെ തോന്നിയത്.... ആരാണെന്നു നോക്കിയപ്പോൾ അനുവാണ്....മീനു അനുവിനൊന്നു ഇളിച്ചു കൊടുത്തു...അനു അതിന് പുച്ഛിച്ചു മുഖം തിരിചു.... ഹും...ജാഡ...കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ഇതിനുള്ളതൊക്കെ തരാം.... മീനു അതും മനസിൽ കരുതി അനുവിനെ തുറുപ്പിച്ചു നോക്കി....

"എന്താടി ഉണ്ടാക്കണ്ണി നോക്കുന്നെ...." അനു "അങ്ങയുടെ സൗന്തര്യം കണ്ടു നോക്കി പോയതാ...." മീനു അനുവിനെ ആക്കി കൊണ്ട് പറഞ്ഞു.... "ആഹാ...really.... നോക്കി നോക്കി എനിക്ക് കണ്ണ് വെക്കരുത് ട്ടോ...." മീനുവിന്ടെ അതേ ടോണിൽ അനുവും മറുപടി പറഞ്ഞു.... "അതിന് കൊലത്തിന് ആരെങ്കിലും കണ്ണ് വക്കോ...." "ടി😠" അനു "അയ്യോ എന്താ മാഷേ ഇത്ര ചൂട്....തണുത്ത എന്തെങ്കിലും പോയി കുടിക്ക്...അല്ലെങ്കിൽ ഈ ചൂട് കൊണ്ട് ഇവിടേക്കെ കത്തി പോവോളു..." മീനു "ഇതിനുള്ളതൊക്കെ നിനക്ക് ഞാൻ തരണ്ട്😠" അനു "തരുമ്പോ ഡയറി മിൽക്ക് മതിയെ...." മീനു "ഡയറി മിൽക്ക് ആണോ അതോ മറ്റെന്തിങ്കിലും മിൽക്ക് ആണൊന്ന് നി അപ്പോ അറിയും😠" അത്രയും പറഞ്ഞു കലിപ്പിൽ അനു അവിടെ നിന്ന് എഴുന്നേറ്റു പോയി.... അവന്ടെ പോക്ക് കണ്ടു മീനു ചിരിച്ചു കൊണ്ട് തന്ടെ ഫോണിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹 മീനു...നിനക്കുള്ളത് ഞാൻ തരണ്ട്....നിന്ടെ ആ കൂടിയ എല്ലുണ്ടല്ലോ അത് ഞാൻ അങ് എടുക്കും....ഹും... മീനുവിനോട് ഉള്ള ദേഷ്യം അനു തന്ടെ കൈ ചുമരിൽ ആഞ്ഞു ഇടിച്ചു കൊണ്ട് തീർത്തു.... "ഹാ അനു നിയിവിടെ ഇടിച്ചു കളിക്കുവാണോ....ഈ ഡ്രെസ് എങ്ങനെ ഉണ്ടെന്നു പറ...." അനുവിന്ടെ 'അമ്മ "കൊള്ളാം 'അമ്മ...."

അനു ദേഷ്യം ഒതുക്കി കൊണ്ട് പറഞ്ഞു... "ഹാ എന്ന മോന് ഇതേടുക്കാം...." അതും പറഞ്ഞു അവർ പോയി....അനു അപ്പൊ നേരത്തെ ഉണ്ടായതൊക്കെ ഒന്ന് ആലോചിച്ചു നോക്കി.... ആ ദേഷ്യത്തിലും അറിയാതെ അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 മീനുവിന് ഫോണിൽ നോക്കി മടുത്തത് കൊണ്ട് അവളവിടെ നിന്ന് എഴുന്നേറ്റു നടക്കുമ്പോഴാണ് അന്ന് അവൾ ഇടിച്ച വൃദ്ധനെ കണ്ടത്.... "അങ്കിൾ...." മീനു അയാളെ വിളിച്ചതും അയാൾ മീനുവിനെ നോക്കി പുഞ്ചിരിച്ചു.... "മോളെ സുഖമല്ലേ...." വാത്സല്യത്തോടെ അയാൾ ചോദിച്ചു.... "സുഖമാണ് അങ്കിൾ...അങ്കിൾ ഒറ്റയ്ക്കണോ...." മീനു "അല്ല മോളെ...എന്ടെ മോളും കൂടെ ഉണ്ട്...." "ആണോ... എന്നിട്ട് എവിടെ മോൾ..." "ഇത്ര സമയം ഇവിടെ ഉണ്ടായിരുന്നു....ഇപ്പോ എവിടെ പോയോ ആവോ...." "മീനു...വാ...നിന്നെ ആന്റി വിളിക്കുന്നു...." പെട്ടന്ന് ശ്രുതി അങ്ങോട്ടെക്ക് വന്നു കൊണ്ട് പറഞ്ഞു.... "അങ്കിൾ എന്ന ഞാൻ പോകുവാണെ...പിന്നെ എന്ടെ കല്യാണമാണ് അടുത്ത ആഴ്ച ലാസ്റ്റ്...അങ്കിൾ കുടുംബ സമേതം വരോണ്ടു..." മീനു "ആ മോളെ വരാം...." അയാൾ മീനുവിന്ടെ തലയിലൊന്നു തലോടി കൊണ്ട് പറഞ്ഞു.... മീനു അയാളോട് പറഞ്ഞു ശ്രുതിയുടെ കൂടെ പൊന്ന്... "ആരാ മീനു അയാൾ...

" ശ്രുതി "അത് ഞാനാന്ന് പറഞ്ഞില്ലേ കോളേജിൽ നിന്ന് മുട്ടിയത്...ആ അങ്കിള..." "ഹോ...." മീനു അവിടെ ചെന്ന് അവളെ 'അമ്മ പറഞ്ഞ പ്രകാരം രണ്ടു മൂന്നു ഡ്രെസ് കൂടെ എടുത്തു രമ്യയും ലച്ചുവും നില്കുന്നിടത്തേക്ക് വന്നു..... "മീനു ഈ ഡ്രെസ് എങ്ങനെ ഉണ്ട്...." ലച്ചു ഒരു സാരി കാണിച്ചു കൊണ്ട് ചോദിച്ചു.... "കൊള്ളാം...." മീനു "ഹാ...എന്ടെയും രമ്യടെയും ഡ്രെസ...." ലച്ചു "ആഹാ..." ഡ്രെസ് എടുപ്പ് കഴിഞ്ഞു അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ചു അനുവും കൂട്ടരും തരവാട്ടിലേക്കും മീനുവോക്കെ അവരെ വീട്ടിലേക്കും വിട്ടു..... 🔹🔹🔹🔹🔹🔹🔹🔹🔹 "അമ്മേ ഞാനിന്ന് കോളേജിൽ പോകുന്നുണ്ടേ...." രാവിലെ തന്നെ റെഡി ആയി ഇറങ്ങിയ മീനു അമ്മയോട് പറഞ്ഞു.... "ഇനി വിവാഹം കഴിഞ്ഞു പോയ പോരെ മോളെ....." അമ്മ "ഇല്ലമ്മ ഞാനിന്ന് പോകുവാ....exam ഒക്കെ ആവരായി...." "ഓഹോ... എന്ടെ മോൾക് എന്ന ഈ ചിന്ത ഒക്കെ വന്നേ...." "😁😁ഇന്ന് മുതൽ...." "ഹ്മ്മ....പൊക്കോ...പൊക്കോ...പിന്നെ ഈ ചിന്ത എന്നും വേണം കേട്ടോ...." "നോക്കാം...." മീനു അവളെ സ്കൂട്ടിയും എടുത്തു കൊണ്ട് ശ്രുതിയുടെ വീട്ടിലേക്ക് വിട്ടു....അവിടെ നിന്ന് ശ്രുതിനേയും പൊക്കി കൊണ്ട് നേരെ കോളേജിലേക്കും.... കോളേജിൽ എത്തിയപ്പോൾ തന്നെ പടകൾ ഒക്കെ മുമ്പിലുണ്ട്....

അനഖയും ഉണ്ട്.... അനഘ മീനുവിനെ കണ്ടു അവളെ അടുത്തേക്ക് ഓടി വന്നു.... "ചേച്ചി....." അവൾ മീനുവിനെ കെട്ടിപിടിച്ചു.... "എവിടെയായിരുന്നു കുറച്ചു ദിവസം...." മീനു "പനിയായിരുന്നു ചേച്ചി...." "ആണോ...എന്നിട്ട് മാറിയോ..." "അതൊക്കെ മാറി....ചേച്ചിയെ നല്ലവണ്ണം മിസ് ചെയ്തു ട്ടോ..." "ആഹാ...പിന്നെയ് എന്ടെ കല്യാണമാണ് അടുത്ത ആഴ്ച ലാസ്റ്റ് നി വരോണ്ടു...നിന്ടെ ഫാമിലിയെയും കൂടെ കൂട്ട് ട്ടോ.... പിന്നെ നിന്ടെ നമ്പർ ഒന്ന് താ...." "95*****8....ഇതാണ് ചേച്ചി നമ്പർ...പിന്നെ ആരാ ചേച്ചി ചെക്കൻ...." "ഈ കോളേജിലെ തന്നെ സാറ..." "ആണോ....ഫോട്ടോ വല്ലോം ഉണ്ടോ ചേച്ചി...." "നോക്കട്ടെ...." മീനു അവളെ ഫോണിൽ നോക്കി....അതിൽ എന്നോ അവരൊക്കെ കൂടെ എടുത്ത ഗ്രൂപ്പ് സെൽഫി ഉണ്ടായിരുന്നു...അതിൽ അനുവിനെ അവൾക് കാണിച്ചു കൊടുത്തു.... ശ്രുതിയുടെ കല്യാണ കാര്യവും അവളോട് പറഞ്ഞു.....ശ്രുതിയുടെ രജീഷിനെയും കാണിച്ചു കൊടുത്തു.... "മോളെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...." "എന്താ ചേച്ചി...." "ആ നിൽക്കുന്ന അശ്വിന് മോളെ ഇഷ്ടാണ്....എന്താണ് മോളെ റിപ്ലൈ...." മീനു അശ്വിനെ ചൂണ്ടി കൊണ്ട് പറഞ്ഞു.... "ചേച്ചിക്ക് ആ ഏട്ടൻ എന്നെ ചതിക്കില്ല എന്ന് വിശ്വാസമണോ...." "ആണ്..." "ഹ്മ്മ....എന്ന ഒക്കെ ചേച്ചി...ഏട്ടന് ഒരു നല്ല ജോലിയൊക്കെ ആയി വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞോ....എനിക്ക് സമ്മതമ..." "ശെരിക്കുo...." മീനു "ഹ്മ്മ....." അനഘ താഴേക്ക് നോക്കി കൊണ്ട് മൂളി....

"നിന്ടെ നമ്പർ അവനു കൊടുത്തോട്ടെ....ചോദിക്കുവാണേൽ...." മീനു "കൊടുത്തോ...." എന്നു പറഞ്ഞു അനഘ അവിടെ നിന്ന് ഓടി.... അവളെ പോക്ക് കണ്ടു ഞാനും ശ്രുതിയും ചിരിച്ചു കൊണ്ട് അവരെയൊക്കെ അടുത്തേക്ക് പോയി........ "എന്തായിരുന്നു ഇന്നാലെയൊന്നും കോളേജിലേക്ക് രണ്ടും വരഞ്ഞെ...വിളിച്ചിട്ട് ആണേൽ എടുക്കുന്നുമില്ല....അരവിന്ത് സാറിനോടൊ രജീഷ് സാറിനോടൊ ചോദിക്കാനാണേൽ അവരും വന്നിരുന്നില്ല.... എവിടെയായിരുന്നു നിങ്ങൾ നാലും...." സന്ധ്യ "നങ്ങളെ കല്യാണമാണ്...അടുത്ത ആഴ്ച ലാസ്റ്റ്......" മീനുവും ശ്രുതിയും ഒപ്പം പറഞ്ഞു.... "What....????" ഒക്കെ അത് കേട്ട് അലറി.... "അലറേണ്ട... സത്യമാണ്...." തുടങ്ങി എല്ലാ കാര്യങ്ങളും അവർക്ക് പറഞ്ഞു കൊടുത്തു.... "ഒക്കെ നേരിട്ട് പറയാമെന്നു കരുതിയ നിങ്ങളെ കാൾ എടുക്കാതിരുന്നെ...." മീനു "എന്നാലും എനിക്കങ്ങട്ട് വിശ്വസിക്കാൻ കഴിയുന്നില്ല....അല്ല അപ്പോ അരവിന്ത് സാറിനെ സ്നേഹിക്കുന്ന രമ്യയോ..." ആയിഷ "അവൾ എനിക്ക് വേണ്ടി അവളെ സ്നേഹം..മൂടി...." അത് പറഞ്ഞപ്പോൾ മീനുവിൽ ഒരു സങ്കടം നിറഞ്ഞിരുന്നു.... "ഞാൻ അന്നേ കരുതിയത അരവിന്ത് സാർ മീനുവിനെയും കൊണ്ടേ പോകു എന്ന്...." യാസിർ "ഹ്മ്മ....അല്ല മീനു നി അനഖയോട് എന്ടെ കാര്യം പറഞ്ഞോ...." അശ്വിൻ "പറഞ്ഞു...."

"അവളെന്താ പറഞ്ഞേ...." അശ്വിൻ "നോ പറഞ്ഞിട്ടുണ്ടാവും😂" സന്ധ്യ "അല്ല...യെസ് പറഞ്ഞു...പിന്നെ മോനെ അശ്വിനെ സീരിയസ് ആണല്ലോ ല്ലേ നി...." "അതേടി ഞാൻ അമ്മയോട് ഇന്നലെ കാര്യം പറഞ്ഞു...." "ഹാ എന്ന ഞാൻ ആന്റിക്ക് വിളിക്കും ആന്റിക്ക് വിളിച്ച ശേഷം നിനക്ക് അവളോട് സംസാരിക്കാൻ വേണ്ടി അവളെ നമ്പർ തരാം" "ഹോ നി മുത്താടി...." അശ്വിൻ അപ്പോഴാണ് അനുവും രജീഷും വന്നത്.... "ഹേയ്...സാറന്മാരേ ഒന്ന് നിൽക്...." അശ്വിൻ അവരെ അടുത്തേക്ക് ഓടി....പിന്നാലെ ബാക്കി ഉള്ളവരും... "സാറന്മാരേ കല്യാണമാണെന്നു അറിഞ്ഞു ഞങ്ങളെ വിളിക്കുന്നില്ലേ..." ആയിഷ "ഉണ്ടല്ലോ...നിങ്ങളെല്ലാവരും വരണം..." രജീഷ് "അരവിന്ത് സാർ എന്താ ഒന്നും പറയാത്തെ...." യാസിർ അനു മീനുവിനെ നോക്കി നിൽകയിരുന്നു അപ്പോൾ....അവൾ ചിരിച്ചു സംസാരിക്കുന്നത് കണ്ടു അവനവളിൽ മതി മറഞ്ഞു നിന്നിരുന്നു.....

അത് സന്ധ്യ കാണും ചെയ്തു.... "അരവിന്ത് സാറിന്റെ ശ്രദ്ധ ഇവിടെയൊന്നുമല്ല യാസിറെ...." സന്ധ്യ പറയുന്നത് കേട്ടു അനു മീനുവിലുള്ള നോട്ടം മാറ്റി അവരെയൊക്കെ നോക്കി ഒന്ന് ചിരിച്ചു കല്യാണത്തിന് ക്ഷണിച്ചു കൊണ്ട് അവിടെ നിന്ന് പോയി.... പിന്നെ അവരും ഓരോന്ന് പറഞ്ഞു ശ്രുതിനേയും മീനുവിനെയും കളിയാക്കി കൊണ്ട് നടന്നു... ക്ലാസിലെത്തി എല്ലവരെയും അവർ കല്യാണത്തിന് വിളിച്ചു....എല്ലാവരും അത് കേട്ട് ശെരിക്കും ഞെട്ടിയിരുന്നു.... ക്ലാസിലെ ചില കോഴി girls മീനുവിനെയും ശ്രുതിയേയും അസൂയയോടെ നോക്കും ചെയ്തിരുന്നു.... മീനു അതൊന്നും കണ്ടില്ലെന്നു നടിച്ചു ഇരുന്നു....എന്നാൽ ശ്രുതിയോ അതൊക്കെ കണ്ടു അഹങ്കരിച്ചു കൊണ്ട് ഇരിക്കുവായിരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story