❤️എന്റെ മാഷ് 2❤️ : ഭാഗം 46

ente mash two

രചന: AADI

 കോളേജ് വിട്ടു തിരിച്ചു വീട്ടിലേക്ക് പോകാൻ നില്കുമ്പോഴാണ് വിവേകിനെ കണ്ടില്ല എന്ന കാര്യം മീനു ഓർത്തത്... "ശ്രുതി നിയിന്ന് വിവേകേട്ടനെ കണ്ടായിരുന്നോ...." "ഇല്ല...ഇനിയിപ്പോ നിനക്കെന്തിനാ അങ്ങേരെ നിനക്ക് മോനുണ്ടല്ലോ...." "അല്ല ചുമ്മാ ഒന്ന് കണ്ടോ ചോദിച്ചതാ...." "ഹാ...നി പെട്ടന്ന് വണ്ടി എടുക്ക്.... ഇന്ന് അമ്മേടെ വീട്ടിലൊക്കെ പോയി കല്യാണം വിളിക്കാനുള്ളതാ....." "ഹാ കയർ...." ഇരുവരും നേരെ വീട്ടിലേക്ക് വിട്ടു.... ശ്രുതി യെ വീട്ടിൽ ഡ്രോപ്പ് ചെയ്തു മീനു വീട്ടിലേക്ക് ചെന്നപ്പോൾ സീറ്റ് ഔട്ടിൽ തനിച്ചു ഇരിക്കുന്ന രമ്യനെയാണ് കണ്ടത്.... "നിയെന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ....അമ്മയെവിടെ...." "കല്യാണം വിളിക്കാൻ വേണ്ടി പോയെക്കുവാ...അപ്പോ ഞാൻ നിന്നെ വൈറ്റ് ചെയ്തു കൊണ്ട് വെറുതെ ഇവിടിരുന്നു..." രമ്യ "ഹാ എന്ന നി വാ...ഞാൻ പെട്ടെന്ന് ഫ്രഷ് ആയി വരാം...." മീനു പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി.... എന്നിട്ട് ചായ ഒക്കെ ഉണ്ടാക്കി അതും കുടിച്ചു കൊണ്ട് അവളും രമ്യയും പുറത്തിരുന്നു..... "എടി രമ്യ നിന്നോട് എപ്പോഴേലും ശ്യാമേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..." മീനു "ഇല്ല...എന്തെയ്..." "അല്ല ശ്യാമേട്ടന്ടെ ഇടക്കുള്ള നോട്ടം കണ്ടപ്പോൾ നിന്നെ ഇഷ്ടമുള്ള മാതിരി തോന്നി...അപ്പോ നിന്നെ വല്ലോം പ്രൊപോസ് ചെയ്തോ എന്നറിയാൻ വേണ്ടിയാ...." "ഹ്മ്മ...എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും...എങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു...." "നിനക്ക് ശ്യാമേട്ടനെ നോക്കികുടെഡി...."

"ഇപ്പോ ഉള്ളത് ഒന്ന് മറക്കട്ടെ...എന്നിട്ടല്ലേ ബാക്കി...." രമ്യ ചിരിയോടെ ആണ് അത് പറഞ്ഞെങ്കിലും അവൾക് നല്ല സങ്കടമുണ്ടെന്നു മീനുവിന് മനസ്സിലായിരുന്നു.... "രമ്യ നിയെന്നോട് ക്ഷമിക്കണേ ടി...നിനക്ക് ദേഷ്യമൊന്നുമില്ലല്ലോ...എന്ടെ അവസ്ഥ കൊണ്ടാണ്..." "പൊടി... എനിക്കറിയാം നിന്നെ എനിക്ക് നിന്നോട് ഒരു ദേശ്യുമില്ല......" ഞാൻ രമ്യ യെ കെട്ടിപിടിച്ചു... സന്ധ്യ അയപ്പോഴേക്ക് മീനുവിന്ടെ 'അമ്മയും വന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹 അനുവോക്കെ വീട്ടിൽ എത്തി നല്ല തിരക്കിലായിരുന്നു....മുത്തശ്ശൻ പറഞ്ഞ പ്രകാരം കല്യാണം വിളിക്കാൻ ഓരോ സ്ഥലത്തേക്കും പോയെക്കുവായിരുന്നു.... ഓട്ട പാച്ചിൽ ഒക്കെ കഴിഞ്ഞു രാത്രി കിടന്നതും ക്ഷീണം കൊണ്ട് അവരൊക്കെ പെട്ടന്ന് തന്നെ ഉറങ്ങിയിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ കടന്നു പോയി..... ഇന്ന് മീനുവിന്ടെയും ശ്രുതിയുടെയുമൊക്കെ ഹൽദി ആണ്... എല്ലാവരെയും കൂടെ ഒരു ഓഡിറ്റോറിയത്തിൽ വച്ചു നടത്താനാണ് പ്ലാൻ.... മീനുവോക്കെ അതിഞ്ഞു വേണ്ടി ഒരുങ്ങി കൊണ്ടിരിക്കുവാണ്.... ഒരു yellow ലോങ് ടോപ്പ് ആണ് മീനുവിന്ടെ വേഷം....അതിലേക് ഒരു ലോങ് yellow കമ്മലും പിന്നെ പൂക്കൾ കൊണ്ടുള്ള വളയും മലയുമൊക്കെ ആണ്.... മീനു മുന്നിലെ മുടി പഫ് ചെയ്തു ബാക്കിൽ മുടി റോൾ ചെയ്തു നല്ല മോഡലിൽ കെട്ടി.... മുഖത്തു വല്ലാതെ make up ഒന്നും ഇട്ടില്ല.... ഇട്ടിട്ട് കാര്യവുമില്ലല്ലോ മഞ്ഞൾ തെക്കേണ്ടതല്ലേ😝 മീനുവിനെ ആ ഡ്രസിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു....

മീനുവിന്ടെ ഒരുക്കം കഴിഞ്ഞു അവൾ രമ്യയോട് പുരികം പൊക്കി എങ്ങനെയുണ്ടെന്നു ചോദിച്ചു.... "സുന്ദരി ആയിട്ടുണ്ട്...വാ നമുക്ക് ഫോട്ടോ എടുക്കാ.." രമ്യടെ കൂടെ നിന്ന് കുറെ സെൽഫി എടുത്തു കൂട്ടി....'അമ്മ വിളിച്ചതും അവൾ ബന്തുക്കളെ ഒക്കെ അടുത്തേക്ക് പോയി....കാര്യമായിട്ട് relatives ഒന്നുമില്ല...കോളേജിലെ ക്ലാസ്സിലെ പിള്ളേരുണ്ട്....പിന്നെ അടുത്തുള്ളവരും വേറെ ആരുമില്ല അവർ നേരെ ഏർപ്പാട് ആക്കിയ വണ്ടിയിൽ ഓഡിറ്റോറിയത്തിലേക്ക് വിട്ടു ശ്രുതിയെ അവളെ കസിൻസ് ആണ് ഒരുക്കിയത്...അവളും മീനുവിനെ പോലുള്ള ഒരു ലോങ് ടോപ്പ് ആണ് ഇട്ടിട്ടുള്ളത് പിന്നെ പൂവ് ആഭരണങ്ങളും. ശ്രുതിയുടെ ഒരുക്കം കഴിഞ്ഞതും അവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു.... ആദ്യം എത്തിയത് മീനു ആയിരുന്നു....അത് കഴിഞ്ഞു അനുവും രജീഷും വന്നു....ഇരുവരും ഒരു പോലുള്ള മഞ്ഞ കുർത്ത ആണ് ഇട്ടിട്ടുള്ളത്.... അവരെത്തിയ ശേഷമാണ് ശ്രുതി വന്നത്.... ഇരു പെണ്ണിനേയും ചെക്കാനെയും കപ്പിൾ ആയി ഇരുത്തി...മീനുവും മാഷും ഒന്ന് പരസ്പരം നോക്കി....എന്നിട്ട് ഇരുവരും പെട്ടന്ന് മുഖം തിരിച്ചു..... അവരെ അപ്പുറത്ത് ഇരിക്കുന്ന രജീഷ് ശ്രുതിയെ നോക്കി സൂപ്പർ എന്നു കാണിച്ചു...അതിന് ശ്രുതി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു ഏട്ടനും സുന്ദരൻ ആയിട്ടുണ്ടെന്നു പതിയെ പറഞ്ഞു...

രജീഷ് അവളെ കയ്യിൽ പതിയെ ഒന്ന് പിടിച്ചതും ലച്ചു അത് കണ്ടു.... "ഹോ എന്ടെ രജീഷേട്ട ഇന്ന് ഒരു ദിവസം കൂടെ ക്ഷമിക്ക്... നാളെ കല്യാണം കഴിഞ്ഞു ശ്രുതി ഏട്ടന്ടെ അടുത്തേക്ക് തന്നെയാ വരുന്നേ...അപ്പോ പോരെ ഈ കൈ പിടുത്തം...ആ അനുവേട്ടനും മീനുവും നോക്ക് എന്ത് ഡിസെന്റ് ആയ ഇരിക്കുന്നെ....എട്ടൻടെയൊരു ആക്രാന്തം...." ലച്ചുവിന്ടെ സംസാരം കേട്ടു അവരെ അടുത്തുണ്ടായിരുന്നവരൊക്കെ അവരെ നോക്കി ചിരിച്ചു... രജീഷ് ചമ്മി കൊണ്ട് ലച്ചുവിനെ ഒന്ന് തറപ്പിച്ചു നോക്കി മുന്നിലേക്ക് നോക്കിയിരുന്നു.... പിന്നെ മഞ്ഞൾ തേക്കലായി.... ഓരോരുത്തരും വന്നു തേച്ചു അവസാനമാണ് ലച്ചുവും രമ്യയും ശിവനും ശ്യാമും മഹേഷും തേക്കാൻ വന്നത്.... "ദയവ് ചെയ്തു മഞ്ഞളിൽ മുക്കരുത്🙏" രജീഷ് മാഷ് അവരെ നിറുത്തം കണ്ടു കൈ കൂപ്പി കൊണ്ട് പറഞ്ഞു... "ആഹാ എന്ടെ ഹൽദി ക്ക് ഈ ദയ ഒന്നും എന്നോട് കാണിച്ചില്ലല്ലോ...അതൊണ്ടിവിടെയും അത് പ്രതീക്ഷിക്കണ്ട...." എന്നു പറഞ്ഞു ലച്ചു തന്നെ തുടക്കം കുറിച്ചു....പിന്നെ ഫുൾ മഞ്ഞൾ കൊണ്ട് ഒരാറാട്ടയിരുന്നു... ഒക്കെ കഴിഞ്ഞപ്പോ മീനുവും ശ്രുതിയും അനുവും രജീഷും ഒന്ന് പരസ്പരം നോക്കി.... ഒക്കെ ഒരു മഞ്ഞ കളറിൽ...കണ്ണ് മാത്രം നേരെ കാണഞ്ഞുണ്ട്..... "ഇപ്പോഴാ എനിക്ക് സമാതാനമായത്...." ശിവൻ അവരെ കോലം നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു.... "ഒന്ന് ചേർന്നു നിന്നെ നാലും ഞാൻ ഒരു ഫോട്ടോ എടുക്കട്ടേ..."

രമ്യ അതും പറഞ്ഞു അവരെ ഫോട്ടോ എടുത്തു....ആ ഫോട്ടോ കണ്ടു അവൾക് തന്നെ ചിരി വന്നു...വല്ല മഞ്ഞ ഭൂതങ്ങളെയും പോലുണ്ട്.... നാലിനെയും അവിടെ നിന്ന് ഫ്രഷ് ആവാൻ വേണ്ടി വിട്ടു...ഫ്രഷ് ആയി വേറെ ഡ്രെസ് ധരിച്ചു അവർ വീണ്ടും സ്റ്റേജിൽ വന്നിരുന്നു.... പിന്നെയും ഓരോ പ്രോഗ്രാംസ് നടത്തി അതൊക്കെ കഴിഞ്ഞു ഏറെ വഴുകി ആണ് അവർ തിരിച്ചു വീട്ടിലെത്തിയത്.... കിടക്കുന്നതിഞ്ഞു മുൻപ് മീനു സമയം നോക്കിയപ്പോൾ 1:30am.... അവൾ അത് കണ്ടു ഒരൊറ്റ കിടതമായിരുന്നു....കിടന്നതും ബോധം കെട്ടു കിടന്നുറങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹 അനുവോക്കെ തറവാട്ടിൽ എത്തിയപ്പോൾ തന്നെ വെഴുകിയിരുന്നു.... "എടാ ഈ ഫോട്ടോ നോക്ക്..രമ്യടെ statusa..." മഹേഷ് അവർക്ക് കാണിച്ചു കൊടുത്ത ഫോട്ടോ കണ്ടു അനുവോക്കെ അന്തം വിട്ടു.... അവരെ തന്നെ മഞ്ഞളിൽ മുക്കിയ ഫോട്ടോ ആയിരുന്നു അത്....with ക്യാപ്ഷൻ അൽ മഞ്ഞ കിളീസ്.... "എന്തോന്നാടെ നിങ്ങൾ ഞങ്ങളെ മഞ്ഞളിൽ കുളിപ്പിച്ചിരിക്കുവാണോ...." രജീഷ് "ഈ😁😁നല്ല രസല്ലേ...." ശ്യാം "പിന്നെ എന്താ രസം....ഞങ്ങൾക്കും അവസരം വരും അത് മറക്കണ്ട...." അനു "വോ...അത് അപ്പോഴല്ലേ...." മഹേഷ് "എപ്പോഴയാലും കാണിച് തര....'' അനു "അയ്ക്കോട്ടെ...ഞങ്ങൾ കാത്തിരിക്ക ട്ടോ...." ശ്യാം എല്ലാവരും ഫ്രഷ് ആയി പെട്ടന്ന് തന്നെ കിടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹 കല്യാണ ദിവസം.... "മീനു....മീനു....എണീക്ക്....രമ്യ....രമ്യ...മീനു..."

"എന്ടെ ദൈവമേ...അവളെ കല്യാണമാണ് ഇന്ന്....എന്നിട്ട് കണ്ടില്ലേ അവൾ ബോധം കെട്ടു ഉറങ്ങുന്നത്....ഞാൻ എന്താ ചെയ്യ ഈ കുരിപ്പിനെ കൊണ്ട്...." മീനുവിന്ടെ അമ്മ അവരെ കിടത്തം കണ്ടു മുകളിലേക്ക് നോക്കി പറഞ്ഞു.... "അല്ല ശ്രീജ നി ആരോട മുകളിൽ നോക്കി സംസാരിക്കുന്നെ...." അപ്പോ അയൽപക്കത്തെ ലളിത ആന്റി മീനുവിന്ടെ 'അമ്മ മുകളിൽ നോക്കി സംസാരിക്കുന്നത് കണ്ടു കൊണ്ട് അവിടേക്ക് വന്നു ചോദിച്ചു. "എന്ടെ ലളിതെ... നിയൊന്ന് നോക്ക് ഇവളെ കിടത്തം...ഇന്നിവളെ കല്യാണമല്ലേ...." "ആഹാ മീനു മോൾ എഴുന്നേറ്റില്ലേ...." "ഇല്ല...അതല്ലേ ഞാനിങ്ങനെ നിൽകുന്നേ...." "എന്ന നീയൊരു കാര്യം ചെയ്യ്...കുറച്ചു വെള്ളം എടുത്തു അവളെ മുഖത്തേക്ക് കുടയ്.... അപ്പോ എഴുന്നേൽക്കും...വീട്ടിൽ സ്ഥിരം ഞാൻ ചെയ്യാറുള്ളത..." ലളിത "ഹ്മ്മ...എന്ന വെള്ളം കുടയാം ല്ലേ..." "ഹാ..." അങ്ങനെ മീനുവിന്ടെ 'അമ്മ പോയി വെള്ളാമെടുത്തു മീനുവിന്ടെ മുഖത്തു കുടഞ്ഞു.... "ഹായ് മഴ....." എന്നു പറഞ്ഞു മീനു തിരിഞ്ഞങ് കിടന്നു.... അത് കണ്ടു 'അമ്മ ലളിതയുടെ മുഖത്തേക്ക് നോക്കി.... "നി എന്ന മീനുവിന്ടെ അപ്പുറത്തു കിടക്കുന്ന കുട്ടിയെ വിളിക്ക്....എന്നിട്ട് മീനു മോളെ വിളിക്കാം...." 'അമ്മ. പോയി രമ്യടെ മുഖത്തു വെള്ളം കുടഞ്ഞതും അവൾ പെട്ടന്ന് എഴുന്നേറ്റു.... "രമ്യ മോളെ പെട്ടന്ന് ഫ്രഷ് ആവ്...ഓഡിറ്റോറിയത്തിൽ പോവാനുള്ളതാ...." 'അമ്മ "ഹാ...മീനു എഴുന്നേൽകുന്നില്ലേ...." രമ്യ "അതിനെ ഞാൻ ഇപ്പോ എഴുന്നേല്പിക്കാം...മോൾ ഫ്രഷ് ആയി വാ..." അതു കേട്ടു രമ്യ അവർക്കൊന്നും ചിരിച്ചു കൊടുത്തു ഫ്രഷ് ആവാൻ വേണ്ടി കയറി.... "ശ്രീജേ നിയെ അവളെ മുഖത്തു കൂടെ കുറച്ചു വെള്ളമങ് ഒഴിച്ചു നോക്ക്..."

ലളിത പറഞ്ഞ പോലെ ചെയ്തതും "അയ്യോ പ്രളയം..." എന്നു പറഞ്ഞു മീനു ചാടി എഴുന്നേറ്റു.... "ഹാവൂ...ലളിതെ നിന്ടെ ഐഡിയ ഫലിച്ചു...." ശ്രീജ മീനു എഴുന്നേറ്റത് കണ്ടു ലാളിതയോട് പുഞ്ചിരിയോടെ പറഞ്ഞു.... "മീനു...ഇന്ന് നിന്ടെ കല്യാണമാണ്...പെട്ടന്ന് അപ്പുറത്തെ ബാത്‌റൂമിൽ പോയി ഫ്രഷ് ആവ്...." "അതെന്താ ഈ ബാത്‌റൂമിൽ പോയാൽ..." "അതിൽ രമ്യ മോൾ ഫ്രഷ് ആവാണ്...." "ആണോ...എന്ന അവൾ വന്നിട്ട് ഞാൻ ഏഴുന്നേൽകാം..." അതും പറഞ്ഞു മീനു കിടന്നതും അവളെ അമ്മയുടെ കയ്യിൽ നിന്ന് ഓരോറ്റൊന്നു കിട്ടി....അപ്പോ തന്നെ അവളെ അമ്മേ എന്നു വിളിച്ചു എഴുന്നേറ്റു.... "'അമ്മ തന്നെയാ...ഒന്ന് പോയി ഫ്രഷ് ആവ്...നിന്നെ ഒരുക്കാനുള്ള ബ്യൂട്ടീഷൻ ഇപ്പോ വരും..." 'അമ്മ അവളെ ഉന്തി തള്ളി ബാത്റൂമിലേക്ക് വിട്ടു.... 🔹🔹🔹🔹🔹🔹🔹🔹🔹 "മാളു ഇന്നത്തെ മണവളന്മാർ എഴുന്നേറ്റോ...." അപ്പൂപ്പൻ "ഇല്ല അച്ഛാ...അവരെ വിളിക്കാൻ വേണ്ടി പോവ..ഞാൻ..." "ഹാ എന്ന പെട്ടന്ന് എഴുന്നേല്പിക്...മുഹൂർത്തവമുമ്പോഴേക് അവിടെ എത്താനുള്ളത...." അപ്പൂപ്പൻ "ഹാ..." മാളു പോയി അനുവിന്ടെ മുറിയിൽ നോക്കിയപ്പോൾ അവരവിടെ ഇല്ല....അപ്പോ നേരെ രജീഷിന്റെ മുറിയിൽ നോക്കി... അവിടെ നോക്കിയപ്പോൾ നാല് എണ്ണമുണ്ട് അവിടെ കിടക്കുന്നു.... ഒക്കെ ഒരമ്മ പെറ്റ പോലുള്ള കിടത്തമ...തലങ്ങും വിളങ്ങുമൊക്കെ ആയി.... മാളു പോയി അവരെയെല്ലാം എഴുന്നേൽപ്പിച്ചു പെട്ടന്ന് ഒരുങ്ങാൻ വേണ്ടി പറഞ്ഞു വിട്ടു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story