❤️എന്റെ മാഷ് 2❤️ : ഭാഗം 47

ente mash two

രചന: AADI

മീനു ഫ്രഷ് ആയി നേരെ ഭക്ഷണം കഴിക്കാൻ വേണ്ടി ആണ് പോയത്...അവിടെ എത്തിയപ്പോ രമ്യ വെട്ടി വിഴുങ്ങുന്നത് കണ്ടു... മീനുവും അവളെ അടുത്തു പോയിരുന്നു കഴിക്കാൻ തുടങ്ങി.... ഭക്ഷണം കയിച്ചു കഴിഞ്ഞു മീനു അവളെ മുറിയിലേക്ക് പോയപ്പോൾ ബുട്ടീഷൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.... "ഇരിക്ക് മേടം..." മീനുവിനെ കണ്ട അവർ അടുത്തുള്ള mirrorinde മുന്നിലുള്ള chair കാണിച്ചു കൊണ്ട് പറഞ്ഞു.... മീനു അവർക്കൊന്നും പുഞ്ചിരിച്ചു കൊടുത്തു അതിൽ ഇരുന്നു... "അതേയ് ഓവറായി make up വേണ്ട കേട്ടോ...ലൈറ്റ് ആയി മതി..." മീനു "ഒക്കെ മാഡം..." അങ്ങനെ മീനുവിന്ടെ make up തുടങ്ങി....അതൊന്ന് സെറ്റ് ആയ ശേഷം സാരി നല്ല ഭംഗിയായി ഉടുത്തു കൊടുത്തു.... അത് കഴിഞ്ഞു മുടി കെട്ടുവാൻ തുടങ്ങി.... "മാടത്തിന്ടെ മുടി കൊള്ളാം... എങ്ങനെ ഇത്ര മുടി വളർത്തുന്നു..." "അതൊക്കെ എന്ടെ അമ്മയുടെ പണിയ...." മീനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.... അങ്ങനെ മുടിയൊക്കെ നല്ല ഭംഗിയായി കെട്ടി വെച്ചു...ചൂട്ടിയും ഇട്ടു....പിന്നെ ആഭരണങ്ങൾ ഓരോന്നായി അണിഞ്ഞു... എല്ലാം കഴിഞ്ഞു മീനു കണ്ണാടിയിൽ ഒന്ന് നോക്കി...... "ഹ്മ്മ കുഴപ്പമില്ല...ഫാഗ്യം സ്വർണ കടയുടെ പരസ്യം എന്നൊന്നും തോന്നുന്നില്ല..." മീനു സ്വയം പറഞ്ഞു....

പിങ്ക് കളർ സാരി മീനുവിന് നന്നായി ചേരുന്നുണ്ടായിരുന്നു...അതിലൂടെ കുറച്ചു ആഭരണമൊക്കെ ഇട്ടപ്പോൾ ഒന്ന് കൂടെ ഭംഗി ആയി.... അപ്പോഴേക് രമ്യ ഒരു സാരി ഒക്കെ ഉടുത്തു സുന്ദരി ആയി അങ്ങോട്ടെക് വന്നു.... "ഹോ എന്ടെ മീനു എന്ത് സുന്ദരിയാടി നി..." രമ്യാ "പൊടി...." "വാ..നമുക്ക് ശ്രുതിക്ക് വീഡിയോ കാൾ ചെയ്തു നോക്കാം...." അങ്ങനെ അവർ ശ്രുതിക്ക് വീഡിയോ കാൾ ചെയ്തു... ശ്രുതി ഒരു റെഡ് സാരി ആണ് എടുത്തിട്ടുള്ളത്....അതിലേക് ഹെവി make up... എന്നാലും ഭംഗി ഉണ്ട്... കുറച്ചു സമയം അവരൊന്നു സംസാരിച്ചു relatives വന്നപ്പോൾ പെട്ടന്ന് കാൾ കട്ട് ചെയ്തു... 🔹🔹🔹🔹🔹🔹🔹🔹 "ഹെലോ മണവാളൻസ്..." ഒരുങ്ങി നിൽക്കുന്ന അനുവിനെയും രജീഷിനെയും വിളിച്ചു കൊണ് ശ്യാം അകത്തേക്ക് കയറി... അനുവും രജീഷും ഒരു സിൽക്ക് കുപ്പായവും മുണ്ടുമാണ് ഉടുത്തിട്ടുള്ളത്....രണ്ടാളും സുന്ദര കുട്ടപ്പന്മാരായി നില്കുവാണ്.... "എന്ന മണവളൻസ് ഇറങ്... എല്ലവരും പോകാൻ നിക്കുവാ..." ശ്യാം പറഞ്ഞതാനുസരിച്ചു അവർ എല്ലാവരെയും അടുത്തേക്ക് പോയി എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു ഓഡിറ്റോറിയത്തിലേക്ക് വിട്ടു.... 🔹🔹🔹🔹🔹🔹🔹🔹🔹 മീനു ഒരുങ്ങി അവളെ അമ്മയുടെ അടുത്തേക്ക് പോയി.... "സുന്ദരി ആയിട്ടുണ്ട് എന്ടെ മോൾ..." കണ്ണ് നിറച്ചു കൊണ്ട് മീനുവിന്ടെ കവിളിൽ തഴുകി അവർ പറഞ്ഞു... "അയ്യേ എന്ടെ 'അമ്മ കരയുവ... ഞാൻ ദൂരെക്കൊന്നുമല്ലല്ലോ പോവുന്നെ...എന്നും അമ്മയുടെ കൺ മുന്നിൽ തന്നെ ഉണ്ടാവുമല്ലോ..."

അമ്മ അവളെ കെട്ടിപിടിച്ചു.... മീനുവിനും സങ്കടം വന്നെങ്കിലും അവൾ പുഞ്ചിരിച്ചു നിന്നു.... പിന്നെ ദക്ഷിണ കൊടുക്കലായി... അത് കഴിഞ്ഞു എല്ലാവരും കൂടെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു....മീനുവും ശ്രുതിയുമൊക്കെ എത്തിയ ശേഷമാണ് അനുവോക്കെ വന്നത്.... അവർ വന്ന സമയത്തു മീനുവും ശ്രുതിയും രമ്യയും റെസ്റ്റ് റൂമിൽ ഇരുന്നു നല്ല സംസാരമായിരുന്നു...പിന്നെ ഫോട്ടോ ഷൂട്ട് വേറെയും.... "വാ മക്കളെ..." ഇരു അമ്മമാരും ലച്ചും കൂടെ വന്നു അവരെ മണ്ഡബത്തിലേക്ക് കൊണ്ട് പോയി... അനുവും രജീഷും മണ്ഡബത്തിൽ ഇളിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്.... മീനു അനുവിനെ നോക്കി.... ഹ്മ്മ...സുന്ദരനായിട്ടുണ്ട്...എന്താ ഇളി...ഈ ഇളി കല്യാണം കഴിഞ്ഞിട്ടും ഉണ്ടായാൽ മതിയായിരുന്നു.... അനുവിന്ടെ കണ്ണ് പെട്ടന്നാണ് മീനുവിൽ തറഞ്ഞത്.... ഹോ എന്ത് ബങ്ങിയ ഈ പെണ്ണ്... അനു മീനുവിനെ നോക്കി മനസിൽ മൊഴിഞ്ഞു.... ഇരുവരെയുo കണ്ണുകൾ പരസ്പരം ഇടഞ്ഞു.... "അതേ മോളെ നേരെ നോക്കി നടന്നില്ലേൽ വീഴും...." മീനു അനുവിനെ നോക്കി നടക്കുന്നത് കണ്ടു അവളെ 'അമ്മ പറഞ്ഞതും അവൾ അമ്മയെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു... അപ്പോഴാണ് മണ്ഡബത്തിൽ നിൽക്കുന്ന അവളെ ഫ്രണ്ട്സിനെ കണ്ടത്...മീനുവും ശ്രുതിയും അവര്ക് ഇളിച്ചു കൊടുത്തു കൊണ്ട് അനുവിന്ടെയും രജീഷിന്റെയും അടുത്തു ഇരുന്നു...

പിന്നെ മന്ത്രച്ചരങ്ങളായിരുന്നു...അതിന് ശേഷം അനുവും രജീഷും താലി കെട്ടി...മീനുവും ശ്രുതിയും കൈകൾ കൂപ്പി കണ്ണടച്ചു പ്രാർത്ഥിച്ചു... നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് മീനു കണ്ണ് തുറന്നത്...അനു കുങ്കുമം ഇട്ടതാണ്...അതേ ഇന്ന് മുതൽ താനും ഒരു ഭാര്യ ആയി.... മീനു അനുവിനെ നോക്കിയപ്പോൾ അനുവും അവളെ നോക്കുവായിരുന്നു...മീനു പെട്ടന്ന് തന്നെ നോട്ടം മാറ്റി... രമ്യക്ക് അനു മീനുവിന് താലി കെട്ടുന്നത് കണ്ടു സങ്കടം വന്നെങ്കിലും അനുവും മീനുവുമാണ് ചേര എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു അവൾ പുഞ്ചിരിയോടെ തന്നെ നിന്നു.... കന്യാ ധാന ചടങ് മീനുവിന്ടെ നിർബന്ധ പ്രകാരം അവളെ അമ്മയാണ് ചെയ്തത്.... എല്ലാം കഴിഞ്ഞു എല്ലാവരും സദ്യ കഴിക്കാൻ വേണ്ടി ഇരുന്നു... ടീം സ് ഒക്കെ ഒപ്പമാണ് ഇരുന്നത്.... "അതേയ്...ചെക്കനും പെണ്ണും പരസ്പരം ഒന്ന് വാരി കൊടുക്കു..." അങ്ങോട്ട് വന്ന കാമറ മാൻ പറയുന്നത് കേട്ടതും നന്നായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മീനു ഞെട്ടി തന്ടെ അടുത്തു ഇരിക്കുന്ന അനുവിനെ നോക്കി....അനുവിന്ടെ അവസ്ഥയും അത് തന്നെ ആയിരുന്നു.... രജീഷും ശ്രുതിയും പിന്നെ കേൾക്കാൻ കാത്തു നിന്ന പോലെ ഭക്ഷണം പരസ്പരം വാരി കൊടുത്തു.... "അതേയ് പെട്ടന്ന്..." കാമറ മാൻ വീണ്ടും പറഞ്ഞതും മീനു ഒരു ഉരുള എടുത്തു മടിച്ചു മടിച്ചു അനുവിന് നേരെ നീട്ടി....അനു അത് കഴിച്ചു... അവന്ടെ അദരം തന്ടെ കയ്യിൽ തട്ടിയതും മീനുവിന് ശരീരത്തിലൂടെ കറന്റ് പാസ് ചെയ്ത പോലെ തോന്നി...അവൾ പെട്ടന്ന് തന്നെ കൈ താഴ്ത്തി.... പിന്നെ അനുവും മീനുവിന് കൊടുത്തു...

ഭക്ഷണം കഴിക്കൽ കഴിഞ്ഞു ഫോട്ടോ ഷൂട്ട് ആയിരുന്നു.... "ശ്രുതി ആരാ നിനക്ക് make up ചെയ്തു തന്നെ...." രജീഷ് "നങ്ങടെ അടുത്തുള്ള ബ്യുട്ടിഷൻ ആണ്..." ശ്രുതി ചിരിയോടെ പറഞ്ഞു.... "എന്താ ഏട്ട...ബങ്ങിയില്ലേ... " "ഉണ്ടുണ്ട്. ." രജീഷ് അവളെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു... "അല്ല ശ്രുതി നിയെന്താ പെയിന്റ് ബക്കറ്റിൽ മോന്തയും കുത്തി വീണോ..." അവിടേക്ക് വന്ന അശ്വിൻ അവളെ കണ്ടു ചോദിച്ചു.... "പോടാ...ഏട്ടൻ പറഞ്ഞല്ലോ ഭംഗി ഉണ്ടെന്ന്..." ശ്രുതി "എങ്ങനെ സാധിക്കുന്നു സാറേ..." അശ്വിൻ പതിയെ രജീഷിനോട് ചോദിച്ചു... രജീഷ് അതിനൊന്നു ഇളിച്ചു കൊടുത്തു.... "മീനുവേ...നിനക്കെന്താ പെയിന്റ് ബക്കേറ്റ് കിട്ടിയില്ലേ....പൗഡർ ഒക്കെ കുറവാല്ലോ...കുറച്ചു ആ ശ്രുതിയുടെ മുഖത്തു നിന്ന് എടുത്തോ..." യാസിർ "പോടാ പിശാശ്ശേ...നിങ്ങളെ ഞങ്ങളെ കളിയാക്കാൻ വേണ്ടി വന്നതാ..." മീനു "ഏയ്..ഞാൻ ഈ രണ്ട് സാറുമ്മരെയും ഒന്ന് ആശംസിക്കാൻ വന്നതാ...നിങ്ങളെയൊക്കെ അല്ലെ സഹിക്കണ്ടേ..." "എന്ടെ കല്യാണമായത് കൊണ്ട് നി രക്ഷപെട്ടു...അല്ലെങ്കിൽ ഞാൻ നിനക്കുള്ളത് കയ്യോടെ തന്നിരുന്നു..." മീനു പിന്നെ ഒക്കെ കൂടെ ഫോട്ടോ എടുപ്പ് ആയിരുന്നു...അതിനിടയിൽ മീനു ശ്യാമിനേയും രമ്യയെയും മഹേഷിനെയുമൊക്കെ അവരെ ഗ്യാങിന് പരിചയപ്പെടുത്തി കൊടുത്തു... അതിൽ സന്ധ്യടെ കണ്ണ് മഹേഷിൽ തന്നെ ആയിരുന്നു....മഹേഷ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവരോടൊക്കെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു....

സന്ധ്യടെ നോട്ടം കണ്ട് മീനു അവളെ തട്ടി വിളിച്ചു.... "ഇങ്ങനെ നോക്കല്ലെടി പാവം മഹേഷേട്ടൻ അലിഞ്ഞു പോവും..." "പൊടി...എനിക്കിഷ്ടായി..." സന്ധ്യ നാണത്തോടെ പറഞ്ഞു... "ഹ്മ്മ.....ഹ്മ്മ....അയ്ക്കോട്ടെ..." മീനു അവളെ ഒന്ന് ആക്കി മൂളി.... അതൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പോകാൻ വേണ്ടി ഇറങ്ങി...ഇനി യാത്ര ചോദിക്കലാണ്.... മീനു അവളെ അമ്മയുടെ അടുത്തേക്ക് ചെന്നു... "അമ്മേ അമ്മയിന്ന് തറവാട്ടിലേക്ക് വരില്ലേ...." "വരും..." 'അമ്മ "ഹാ എന്ന കുഴപ്പല്ല...അപ്പൊ അവിടെ വച്ചു നമുക്ക് കാണാം...." മീനു ഇതും പറഞ് കാറിൽ കയറി ഇരുന്നു.... അവളെ 'അമ്മ ആണെങ്കിൽ വായും പൊളിച്ചു നിക്കുവാ... അനുവിന്ടെ അവസ്ഥയും അത് തന്നെ.... ഈ പെണ്ണിന് ഒന്ന് ഫോർമാലിറ്റിക്ക് വേണ്ടിയെങ്കിലും കരഞ്ഞൂടെ...ഇങ്ങനെയൊരു സാദനം... കാറിൽ ഇരിക്കുന്ന മീനുവിനെ നോക്കി അനു മനസിൽ മൊഴിഞ്ഞു.... ശ്രുതി ആണെങ്കിൽ അവളെ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കാരയാലോഡ് കരയൽ.....അവസാനം രജീഷ് മാഷ് വലിച്ചു കൊണ്ട് വന്നു അവളെ കാറിൽ ഇരുത്തി... അങ്ങനെ അവർ തറവാട്ടിലേക്ക് തിരിച്ചു... "ഏട്ട എന്റെ make up പോയോ..." കാറിൽ കയറി കരച്ചിൽ നിറുത്തിയ ശ്രുതി ചോദിച്ചു... രജീഷ് അവളെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരുന്നു.... വലതു കാൽ വച്ചു ഇരുവരും വീട്ടിൽ കയറി പൂജ മുറിയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം മധുരം കൊടുക്കൽ ചടങ്ങ് ആയിരുന്നു... അത് കഴിഞ്ഞു പരിജയപെടലും..

.മീനുവിനെ അവിടെ എല്ലാവർക്കും അറിയുന്നത് കൊണ്ട് അവളൊന്നു ചിരിച്ചു ഫ്രഷ് ആവാൻ അവളെ മുറിയിൽ കയറാൻ നിന്നപ്പോഴാണ് ലച്ചുവിന്ടെ 'അമ്മ അതുവഴി വന്നത്.... "ആഹാ മോളെന്താ ഈ മുറിയിൽ കയറുന്നെ...." "ഞാൻ ഈ മുറിയിൽ അല്ലാതെ പിന്നെ എതിൽ കയറാന...ഇതല്ലേ എന്ടെ മുറി..." മീനു "അയ്യോ മോളെ ഇന്ന് മുതൽ മോളെ മുറി അനുവിന്ടെ മുറിയാണ്...അതാണ് നിങ്ങടെ രണ്ടു പേരെയും മുറി..." അവരത് പറഞ്ഞപ്പോഴാണ് മീനു അതോർത്തത് തന്നെ.... അവൾ പെട്ടന്ന് തന്നെ അനുവിന്ടെ മുറിയിൽ കയറി.... "ഇനിയിപ്പോ എന്ടെ ഡ്രെസ് എവിടുന്ന് കിട്ടും...ഇവിടെ മാഷിന്റെ ഡ്രെസ് അല്ലെ ഉണ്ടാവു...ഇനി മാഷിന്റെ ഡ്രെസ് എടുത്തിടേണ്ടി വരോ..." മീനു ഇതും പറഞ്ഞു ഷെൽഫ് തുറന്നപ്പോൾ അതിൽ അവളെ ഡ്രെസ് എല്ലാം ഉണ്ടായിരുന്നു... ആഹാ..ഇതാരപ്പോ ഇവിടെ കൊണ്ടു വെച്ചേ... ഹാ എന്തായാലും വേണ്ടില്ലെ ഈ സാരി ഒക്കെ ഒന്ന് മാറ്റട്ടെ... മീനു അവളെ ആഭരണങ്ങൾ എല്ലാം ഊരി അത് ഷെൽഫിൽ ഭദ്രമായി വച്ചു...മുടി അഴിച്ചിട്ടു...സാരിയിലുള്ള ഓരോ പിന്നുകളും ഊരി...സാരി എടുത്തു മാറ്റി...

പെട്ടന്നാണ് ആരോ ഡോർ തുറന്നത്.... മീനു ഞെട്ടി കൊണ്ട് ഡോറിന്ടെ അവിടെക് നോക്കിയപ്പോൾ ഡോറിന്ടെ അടുത്തു അന്തം വിട്ടു മീനുവിനെയും നോക്കി നികുന്ന മാഷിനെ ആണ് കണ്ടത്.... മീനുവിന്ടെ നോട്ടം കണ്ടതും അനു സോറി എന്നു പറഞ്ഞു മുറിയുടെ ഡോറടച്ചു ഇറങ്ങി.... "ശേ...അവളെന്ത് കരുതി കാണുമോ എന്തോ...അല്ല അവളെന്താ എന്ടെ മുറിയിൽ...ഹോ അവളിപ്പോ എന്ടെ ഭാര്യ അല്ലെ...ഹ്മ്മ...ഇനി അവൾ ഇറങ്ങിയിട്ടെ ഞാൻ കയറുന്നുള്ളൂ..." അനു അടുത്തുള്ള ഹാളിൽ ഇരുന്നു... അപ്പോഴാണ് ശ്യാം അവിടെക് വന്നത്.... "നിയെന്താ അനു ഇവിടിരിക്കുന്നെ..." "ഹേയ് ഒന്നുമില്ല...." "ഹ്മ്മ...എന്ന പോയി ഫ്രഷ് ആയിക്കോ...ഈവനിംഗ് റിസപ്ഷൻ ഉള്ളതല്ലേ..." ശ്യാം അതും പറഞ്ഞു പോയി.... അനു പിന്നെ മീനു മുറിയിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങിയ ശേഷമാണ് കയറിയത്....മീനു അനുവിനെ ഒന്ന് നോക്കി കൊണ്ട് ബാക്കി ഉള്ളവരെ അടുത്തേക്ക് പോയി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story