❤️എന്റെ മാഷ് 2❤️ : ഭാഗം 48

ente mash two

രചന: AADI

ശ്രുതി എല്ലാവരെയും പരിചയപ്പെട്ട ശേഷം മുറിയിലേക്ക് കയറിയതും രജീഷ് അവളെ കെട്ടിപിടിച്ചു.... "ഹോ എന്താ ഏട്ട ഈ കാണിക്കുന്നെ...ഞാൻ ഈ ആഭരണമൊക്കെ ഒന്ന് അഴിച്ചു വെക്കട്ടെ...ആകെ മുഷിഞ്ഞു..." "അതൊക്കെ പിന്നെ അഴിച്ചു വെക്കാം... നിയിങ് വന്നേ..." ശ്രുതിയെ വലിച്ചു തന്ടെ നെഞ്ചോട് ചേർത്തു നിറുത്തി കൊണ്ട് അവളെ കവിളിലൊരു ഉമ്മ കൊടുത്തു....ശ്രുതിയുടെ മുഖം നാണം കൊണ്ട് ചുവന്നു... "ശ്രുതി...പെട്ടന്ന് ഫ്രഷ് ആയി താഴെ വാ..." ലച്ചു ഡോറിലൊന്നു തട്ടി കൊണ്ട് പറഞ്ഞതും ശ്രുതി രജീഷിൽ നിന്ന് വിട്ടു നിന്ന് പെട്ടന്ന് ആഭരണങ്ങളൊക്കെ അഴിച്ചു വച്ചു തനിക്ക് ഇടാനുള്ള ഡ്രെസുമായി ബാത്‌റൂമിൽ കയറി... ശ്രുതി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ അവളെ മുറിയിൽ മീനു ഉണ്ടായിരുന്നു...രജീഷിനെ അവിടെ ഒന്നും കണ്ടില്ല.... "കഴിഞ്ഞോ നിന്ടെ നീരാട്ട്... എത്ര സമായമയെടി...വാ ചായ കുടിക്കാം..." മീനു "ഹാ ഇതാ വരുന്നു..." ശ്രുതി കണ്ണാടിയുടെ മുന്നിൽ പോയി ഇത്തിരി സിന്തൂരം തൊട്ടു മീനുവിന്ടെ കൂടെ ഇറങ്ങി.... 🔹🔹🔹🔹🔹🔹🔹

റിസപ്ഷൻ ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു മീനുവും ശ്രുതിയും ലച്ചുവിനോടൊക്കെ ഓരോന്ന് സംസാരിച്ചിരിക്കുവാണ്... അപ്പോഴാണ് അനുവിന്ടെയും മീനുവിന്ടെയും 'അമ്മ അവിടേക്ക് ഓരോ ഗ്ലാസ് പാലുമായി വന്നത്.... "ആഹാ എന്താ അമ്മേ എന്നുമില്ലാത്ത ഒരു സ്നേഹമൊക്കെ എന്നോട്...എനിക്ക് പാലൊക്കെ കൊണ്ട് തരുന്നു...ഇങ് താ..ഞാൻ കുടിക്കട്ടെ...." മീനു ഇതും പറഞ്ഞു അമ്മയുടെ കയ്യിൽ നിന്ന് പാൽ വാങ്ങി കുടിക്കാൻ നിന്നതും അമ്മ അവളെ കയ്യിനിട്ട് ഒന്ന് കൊടുത്തു... "മീനു...ഈ പാലും കൊണ്ട് അനു മോന്ടെ മുറിയിൽ പോ..." 'അമ്മ "അതെന്താ മാഷിന്റെ മുറിയിൽ പോയി ആണോ പാൽ കുടിക്കേണ്ടത്...ഇവിടുന്ന് കുടിച്ച പോരെ..." മീനു "എടി പൊട്ടിക്കാളി മീനു ഇന്ന് നിന്ടെ ആദ്യരാത്രിയ...." ലച്ചു പതിയെ അവളെ ചെവിയിൽ പറഞ്ഞതും മീനു ഞെട്ടി.... ലച്ചു മീനുവിനെ നോക്കി ഒന്നാക്കി ചിരിച്ചു... അപ്പോഴേക്ക് മീനുവിന്ടെ 'അമ്മ അവളെ കയ്യിൽ പാൽ കൊടുത്തിരുന്നു...ശ്രുതിയുടെ കയ്യിൽ മാളുവും... "എന്ന മക്കൾ മുറിയിൽ പൊക്കോ..." മാളു പറഞ്ഞതും മീനുവും ശ്രുതിയും പരസ്പരം ഒന്ന് നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു... അവർ പോവുമ്പോൾ ബാക്കിൽ നിന്ന് രമ്യയും ലച്വുമൊക്കെ ഓരോന്നു പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു...

ശ്രുതി രജീഷിന്റെ മുറിയുടെ അവിടെ എത്തിയതും മീനുവിനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി... മീനു മുറിയുടെ മുന്നിൽ അങ്ങനെ നിക്കുവാണ്... അകത്തേക്ക് കയാറണോ...ഈ പാൽ കുടിച്ചു ആ രമ്യടെ മുറിയിൽ പോയി കിടന്നാലോ...അല്ലേൽ വേണ്ട 'അമ്മ വന്നു കണ്ട നല്ലത് കിട്ടും...അകത്തേക്ക് കയറാം... ഇനി ഉള്ളതൊക്കെ വരുന്നിടത്തു വച്ചു കാണാം... മീനു എന്തിനും തയ്യാറായി മുറിയുടെ അകത്തേക്ക് കയറി.... 🔹🔹🔹🔹🔹🔹🔹🔹 ഇതേ സമയം മീനുവിനെയും ശ്രുതിനേയും കളിയാക്കി കൊണ്ട് നിന്നിരുന്ന ലച്ചുവും രമ്യയും അവർ പോയതും തങ്ങളുടെ മുറിയിലേക്ക് പോകാൻ തയ്യാറായി... രമ്യക്ക് സങ്കടമുണ്ടെങ്കിലും അവളതെല്ലാം തനിക്ക് വിധിച്ചതല്ല എന്നു സ്വയം പറഞ്ഞു ഒതുക്കി... "രമ്യ...അപ്പോ ഗുഡ് night..." ലച്ചു അതും പറഞ്ഞു മുറിയിലേക്ക് പോയതും രമ്യയും തന്ടെ മുറിയിലേക് നടന്നു... പെട്ടന്നാണ് അവളെ മുന്നിലേക്ക് ശ്യാം വന്നു നിന്നത്.... ശ്യാം അവളെ നോക്കി ചിരിച്ചു... രമ്യ അവനെ സംശയഭാവത്തോടെ നോക്കി... "രമ്യ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..."

ശ്യാമത് പറഞ്ഞപ്പോൾ തന്നെ രമ്യക് അവൻ പറയാൻ പോകുന്ന കാര്യം മനസിലായിയുന്നു.... എങ്കിലും അവൾ ഒന്നും മിണ്ടാതെ നിന്നു... "അത്...രമ്യ..ഞാൻ...എനിക്ക്..." ശ്യാമിന് പറയാൻ കഴിയാതെ അവൻ വാക്കുകൾക് വേണ്ടി പരതി കൊണ്ടിരുന്നു... രമ്യ ഒന്നും മിണ്ടാതെ അതെല്ലാം നോക്കി കാണുവായിരുന്നു... "രമ്യ...എനിക്ക് ...എനിക്ക് നിന്നെ ഇഷ്ടമാണ്...അത് വെറുതെ ഇങ്ങനെ പ്രേമിച്ചു മാത്രം നടക്കാനല്ല... നിന്നെ എനിക്ക് വിവാഹം കഴിക്കുകയും വേണം...ലൗ യൂ രമ്യ😘ലൗ യൂ സോ മച്😘 എന്നെ ഇഷ്ടമാണേലും ഇഷ്ടമല്ലെങ്കിലും താൻ എനിക്ക് റിപ്ലൈ തരണം... ഞാൻ പ്രതീക്ഷിക്കുന്നു താൻ എനിക്ക് പോസിറ്റീവ് ആയ ഒരു റിപ്ലൈ ആവും തര എന്ന്..." ശ്യാം പറഞ്ഞു നിറുത്തി പ്രതീക്ഷയോടെ രമ്യടെ മുഖത്തേക്ക് നോക്കി... "ശ്യാമേട്ട...ഞാൻ..എനിക്ക് കുറച്ചു ടൈം വേണം...ഇപ്പോ എന്ടെ മനസ് ഒക്കെ അല്ല...എനിക്ക് കുറച്ചു ടൈം തന്നാൽ sure ആയും ഞാൻ ശ്യാമേട്ടനെ ഇഷ്ടപെട്ടിരിക്കും..." "Tnku രമ്യ...ലൗ യൂ.... ഇത് മതി എനിക്ക്..." ശ്യാം അവളെ ഒന്ന് കെട്ടിപിടിച്ചു പെട്ടന്ന് തന്നെ അവളിൽ നിന്നു വിട്ടു നിന്ന് സോറിയും പറഞ്ഞു കൊണ്ട് സന്തോഷത്തോടെ തന്ടെ മുറിയിലേക്ക് പോയി.... രമ്യ അവന്ടെ പോക്ക് നോക്കി അങ്ങനെ നിന്നു....പിന്നെ തന്ടെ മുറിയിലേക്ക് കയറി....

എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... 🔹🔹🔹🔹🔹🔹🔹🔹 മീനു മുറിയിൽ കയറിയപ്പോൾ അനു ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നതാണ് കണ്ടത്... "മഹാറാണി വന്നോ..." അനു അവളെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... "വന്നല്ലോ...മാഷിന് പാൽ വേണോ..." മീനു "എനിക്കൊന്നും വേണ്ട നിന്ടെ പാൽ..." അനു അത് പറയേണ്ട താമസം മീനു ആ പാൽ ഒറ്റ വലിക്ക് കുടിച്ചു... അനു കിളി പോയി അവളെ അങ്ങനെ നോക്കി നിന്നു... "അപ്പോ ശെരി മാഷേ...ഗുഡ് night... നല്ല ക്ഷീണം..." ഇതും പറഞ്ഞു മീനു പോയി ബെഡിൽ കിടന്നു.... അനു അപ്പോഴും നേരത്തെ നിന്ന പോലെ നിക്കുവാണ്...പെട്ടന്നാണ് അവനു സ്വബോധം വന്നത്... "ടി.....😠😠" അനു അലറി "എന്താടാ മാഷേ...ഒന്ന് മിണ്ടതിരിക്കോ..മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കാതെ അലറി കളിക്കുവാ...പിന്നെ എന്നോട് ബെഡിൽ നിന്ന് താഴേക് കിടക്കാനൊന്നും പറയണ്ട കിടക്കില്ല.... ഇനി താഴേക്ക് എങ്ങാനും എന്നെ ചവിട്ടി വീഴ്ത്തി കിടത്തിയാൽ അലറി വിളിച്ചു മാഷിനെ നാറ്റിക്കും ഞാൻ...മീനുവാ പറയുന്നേ..." അത്രയും പറഞ്ഞു അവൾ ബെഡിൽ കിടന്നു ഉറക്കം തുടങ്ങി... അനു അവളെ സംസാരം കേട്ടു വായയും പൊളിച്ചു നിക്കുവാ... വേണ്ട അനു... അവൾ danger ആണ്...മാത്രമല്ല ബുദ്ധിയുമില്ല...അതോണ്ട് പറഞ്ഞത് പോലെ ചെയ്ത നിയാവും നാണം കെടാ...

മിണ്ടാതെ കിടക്കുന്നതാ നല്ലത്.... അനുവിന്ടെ മനസ് മന്ത്രിച്ചതും അവൻ ഒന്നും മിണ്ടാതെ light ഓഫ്‌ ചെയ്തു ബെഡിന്റെ ഒരോരത് കിടന്നു.... 🔹🔹🔹🔹🔹🔹🔹 രാവിലെ അനു എഴുന്നേറ്റപ്പോൾ മീനു കിടന്നു ഉറങ്ങുവാണ്... ഹോ.ഈ പിശാശ് എന്താ ഇങ്ങനെ...ഒന്നല്ലെങ്കിൽ ഞാൻ അവളെ ഭർത്താവ് അല്ലെ... അപ്പോ നേരത്തെ എഴുന്നേറ്റു എനിക്കൊരു ചായ ഒക്കെ കൊണ്ടു തന്നൂടെ... ഹാ...ഇവളെയല്ലേ കെട്ടിയത്...ഇനി എന്ടെ ആ മോഹങ്ങൾ ഒക്കെ വെറും പാഴ് സ്വപ്നം... എന്താ അവളെ കിടത്തം...നാളെ മുതൽ ശെരിയാക്കി തരമെഡി...നിനക്ക് ഞാൻ 4:00 മുതൽ വീണ്ടും ക്ലാസ് എടുക്കും... അനു അവളെ നോക്കി പിറുപിറുത്തു കൊണ്ട് ബാത്റൂമിലേക്ക് ഫ്രഷ് ആവാൻ വേണ്ടി കയറി..... അനു ഫ്രഷ് ആയി വന്നപ്പോഴും മീനു ഉറങ്ങുവായിരുന്നു... "ആഹാ നിന്ടെ ഉറക്കം ഇന്ന് ഞാൻ കാണിച്ചു തരാം..." അനു ബാത്‌റൂമിൽ പോയി ഒരു കപ്പ് വെള്ളാമെടുത്തു കൊണ്ടു വന്നു മീനുവിന്ടെ മുഖത്തുടെ ഒഴിച്ചു... "അയ്യോ...." മീനു അലറി കൊണ്ട് എഴുന്നേറ്റു... "മര്യാദക് എഴുന്നേറ്റു പൊടി...അവളെ ഉറക്കം😠😠" അനു ദേഷ്യത്തിൽ പറഞ്ഞതും മീനു അനുവിനെ തുറിച്ചു നോക്കി... ഇതിനുള്ളത് ഞാൻ തരണ്ട് മാഷേ.... അനുവിനെ നോക്കി പിറുപിറുത്തു കൊണ്ട് മുഖത്തുള്ള വെള്ളം തുടച്ചു ബാത്റൂമിലേക് കയറി..... 🔹🔹🔹🔹🔹🔹🔹

രാവിലെ ഭക്ഷണം കഴിക്കാൻ സമായമായപ്പോഴാണ് മീനു താഴേക്ക് പോയത്...ശ്രുതി അവിടെ നേരത്തെ തന്നെ കുളിച്ചു ഒരു സാരി ഒക്കെ ഉടുത്തു നല്ല ഭാര്യ ചമഞ്ഞു പ്രെസെന്റ് ആയിരുന്നു... മീനുവിനെ കണ്ടതും അവളെ 'അമ്മ അവളെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു വലിച്ചു ഒരിടത്തേക്ക് മാറ്റി നിറുത്തി... "മീനു നിന്ടെ കല്യാണം കഴിഞ്ഞതാണ് ആ ഒരു വിചാരം നിനക്ക് വേണം..നിയെന്താ ഈ പാന്റ് ഒക്കെ ഇട്ടു വന്നിരിക്കുന്നെ...നി ശ്രുതി മോളെ നോക്ക്... എന്ത് നല്ല ഭാര്യ ആണ് അവൾ...നിയോ...മര്യാദക് ഈ ഡ്രെസ് മാറ്റി വാ..." "അമ്മേ...എന്താ ഈ ഡ്രസിന് കുഴപ്പം...." മീനു തന്ടെ ട്രാക്ക് suitum ടോപ്പും നോക്കി കൊണ്ട് പറഞ്ഞു... "കുഴപ്പമെന്താണെന്നു നി എന്നെ കൊണ്ട് പറയിപ്പിക്കണ്ട...പോയി നല്ല ചുരിദാർ എന്തെങ്കിലും എടുത്തിട്...അല്ലെങ്കിൽ നിനക്കാറിയല്ലോ എന്നെ........" "ഹോ ഈ 'അമ്മ...." മീനു ചവിട്ടി തുള്ളി മുറിയിലേക്ക് പോയി ഒരു ചുരിദാർ എടുത്തിട്ട് വന്നു... "ഹാ മീനു മോളെ...വാ ഇരിക്ക് ഭക്ഷണം കഴിക്ക്‌....," മീനുവിനെ കണ്ട അനുവിന്ടെ 'അമ്മ പറഞ്ഞു... മീനു ഓടി പോയി ശ്രുതിയുടെ അടുത്തിരുന്നു ഭക്ഷണം കഴിപ്പ് തുടങ്ങി... ഇടക്ക് ഒന്ന് ശ്രുതിയെ നോക്കിയപ്പോൾ അവളുണ്ട് നാണിച്ചു മുഖം താഴ്ത്തി പുഞ്ചിരിക്കുന്നു...ഇവൾക്കെന്താ പ്രാന്തയോ...

എന്നും കരുതി മീനു നോക്കിയപ്പോഴാണ് രജീഷ് എന്തോക്കെയോ ആക്ഷൻ കാണിക്കുന്നത് കണ്ടത്.... ഹോ..ഹോ... അപ്പോ ഇതാണ് ഈ നാണത്തിന്ടെ കാരണം... ഹോ എനിക്കൊക്കെ ഒന്ന് നാണിക്കാൻ ആ മാഷിന്റെ മുഖത്തേക്ക് നോക്കിയാൽ നാണത്തിൻ പകരം വേറെ വല്ലതുമേ വരു... മീനു മനസിൽ കരുതി അനുവിന്ടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് പെട്ടന്ന് അനുവും അവളെ നോക്കിയത്... അനു ഒന്ന് അവളെ തറപ്പിച്ചു നോക്കി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... മീനുവും പുച്ഛിച്ചു കൊണ്ട് ഭക്ഷണിതിൽ consentrate ചെയ്തു...ഹും..ഇതിനെ നോക്കി നാണമല്ലാത്തത് ഒക്കെ എനിക്ക് വരുന്നുണ്ട്.... മീനു പിറുപിറുത്തു പെട്ടന്ന് തന്നെ ഭക്ഷണം കയിച്ചു എഴുന്നേറ്റു.... "മക്കളെ ശ്രുതിയും രജി മോനും ഇന്ന് ശ്രുതി മോളെ വീട്ടിൽ പോവുവ...അനു മോനും മീനുവിനും പിന്നെ പോകേണ്ടല്ലോ...അതു കൊണ്ട് അനുവും മീനുവും ഒന്ന് പുറത്തൊക്കെ കറങ്ങി വാ...."

അപ്പൂപ്പൻ പറഞ്ഞതും അനു പറഞ്ഞു... "അത് അപ്പൂപ്പ...പിന്നെ ഒരിക്കൽ പോരെ...." "പിന്നത്തേക്ക് ഒന്നും മാറ്റി വെക്കേണ്ട...ഇപ്പോഴല്ലേടാ ഇതൊക്കെ പറ്റു...നി അവളെയും കൂട്ടി ഒന്നു പോ..." അനു അതിന് തലകുലുക്കി മീനുവിനെ ഒന്ന് നോക്കി മുറിയിലേക്ക് പോയി.. ശ്രുതിയും രജീഷും പെട്ടന്ന് തന്നെ തങ്ങളുടെ മുറിയിൽ പോയി പോകുവാൻ വേണ്ടി ഒരുങ്ങി...മീനു അപ്പോഴും നേരത്തെ നിന്നിടത്തു തന്നെ നിക്കുവാ..... "മോളെ നിയെന്താ ഇവിടെ നിൽകുന്നേ...പോയി ഒരുങ്ങി വാ..." മാളു അവളെ ഉന്തി തള്ളി വിട്ടു.... മീനു മുറിയിലേക്ക് പോയപ്പോൾ അനു അവിടെ ഒരുങ്ങി നിൽക്കുന്നത് കണ്ടു... "10 മിനിറ്റ് അതിനുള്ളിൽ ഒരുങ്ങി വന്നേക്കണം..." അനു അവളെ ഒന്ന് തറപ്പിച്ചു നോക്കി ഗൗരവത്തിൽ അതും പറഞ്ഞു മുറിയുടെ വെളിയിലേക്ക് ഇറങ്ങി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story