❤️എന്റെ മാഷ് 2❤️ : ഭാഗം 49

ente mash two

രചന: AADI

ഹും...10 മിനിറ്റ് പോലും... എന്നെ കൊണ്ടൊന്നും 10 മിനിറ്റ് കൊണ്ട് ഒരുങ്ങാൻ പറ്റില്ലായെ... മീനു അതും പറഞ്ഞു കൊണ്ട് ഒരു ലോങ് ടോപ്പ് എടുത്തിട്ട് മുടി കെട്ടിവച് കണ്ണെഴുതാൻ തുടങ്ങി....അപ്പോഴേക്കെന്നെ 15 മിനിറ്റ് ആയിരുന്നു.... അനുവണേൽ താഴെ നിന്ന് സ്റ്റപ്പിന്ടെ അവിടേക്ക് നോക്കി ഓരോന്ന് പിറുപിറുക്കുവാണ്.... രജീഷും ശ്രുതിയും എപ്പഴോ പോയിരുന്നു... "മോനെ നിയെന്താ ഇവിടെ നിന്നു പിറുപിറുക്കുന്നെ...." ചന്ദ്രൻ "എ... ഏയ് ഒന്നുമില്ല അച്ഛാ..ഞാൻ വെറുതെ..." "ഹ്മ്മ..മീനു മോൾ എവിടെ...." "അവൾ ഡ്രെസ് മാറ്റുവ..." പിന്നെയും കുറച്ചു സമയം കൂടെ കഴിഞ്ഞാണ് മീനു വന്നത്.... അനു അവളെ ഒന്ന് തുറിച്ചു നോക്കി അതൊക്കെ മീനു പുച്ഛിച്ചു തള്ളി എല്ലാവരോടും യാത്ര പറഞ്ഞു അനുവിന്ടെ കൂടെ വിട്ടു... അവർ കടപ്പുറത്തേക്ക് ആയിരുന്നു പോയത്...മീനുവും അനുവും അവിടുള്ള ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു....അനു കടലിലേക്ക് തന്നെ നോക്കി ഇരുന്നു... മീനു ഓരോരുത്തരെയും നോക്കുവായിരുന്നു....ചിലർ വെള്ളത്തിൽ കളിക്കുന്നു ....ചിലർ കാപ്പിളായി കൈ കോർത്തു പിടിച്ചു നടക്കുന്നു... ഓരോരുത്തരും ഓരോ കാര്യങ്ങള ചെയ്തു കൊണ്ടിരിക്കുന്നെ... ഇടക്ക് അനുവിന്ടെ നോട്ടം അറിയാതെ ഒന്ന് മീനുവിലേക്ക് പാറി വീണു... അവളെ മുഖത്തേക്ക് തന്നെ അവൻ നോക്കി ഇരുന്നു... ഇവളോടുള്ള എന്ടെ വികാരം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ലല്ലോ ദൈവമേ....

ചില സമയങ്ങളിൽ ഇവൾ അടുത്തു ഇല്ലാത്തപ്പോൾ എന്തോ നഷ്ട പെട്ട പോലെയൊക്കെ എനിക്ക് തോന്നി പോവും... പ്രണയമാണോ എനിക്കിവളോട്....ഏയ് ആവില്ല.... അനു അവളെ മുഖത്തു നിന്ന് കണ്ണെടുക്കാതെ ഓരോന്ന് മനസിൽ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് മീനു അനുവിനെ നോക്കിയത്... "മാഷേ...എന്താ ഇങ്ങനെ നോക്കുന്നെ...എന്ടെ സൗന്ദര്യത്തിൽ കണ്ണ് വക്കല്ലേ..." മീനു "അയ്യ കണ്ണ് വെക്കാൻ പറ്റിയ ഒരു സൗന്ദര്യം...ഒന്ന് പോയെടി..." അനു അവളെ പുച്ഛിച്ചു മുഖം തിരിച്ചു.... മീനുവും പുച്ഛം വാരി വിതറി വീണ്ടും തിരകളിലേക്ക് നോട്ടം പായിച്ചു... അവിടുന്നു അവർ നേരെ ഒരു മാളിലേക്ക് ആണ് പോയത്... "നിനക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തോ...." അത് കേൾക്കേണ്ട താമസം മീനു കണ്ണീ കണ്ടതൊക്കെ എടുത്തു... ബിൽ കണ്ടതും അനു മീനുവിനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് അവളെയും കൊണ്ട് നേരെ restaurent ലേക്ക് പോയി....അവിടെ നിന്ന് ഫുഡ് കഴിച്ച ശേഷം അവർ തിരിച്ചു തറവാട്ടിലേക്ക് വന്നു..... 🔹🔹🔹🔹🔹🔹🔹🔹 രാത്രി മീനു അവളെ അമ്മയുടെ അടുത്തേക്ക് ചെന്നു... "എന്താ മോളെ..." 'അമ്മ സ്നേഹത്തോടെ ചോദിചു... "അമ്മേ ഇന്ന് പാലൊന്നുമില്ലേ..." അത് കേട്ട് അവിടെ നിന്നവരൊക്കെ ചിരിച്ചു... ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കുന്നെ...ഞാൻ പാൽ എന്നു തന്നെ അല്ലെ പറഞ്ഞേ... മീനു അവരെയൊക്കെ അന്തം വിട്ടു നോക്കി.... "ഇന്ന് പാലൊന്നുമില്ലേ...മോൾ മുറിയിലേക്ക് പൊക്കോ..." രമ്യടെ 'അമ്മ മീനു അതിന് തലകുലുക്കി മുറിയിലേക്ക് കയറി...

. ശേ ഇന്ന് പാൽ വേണ്ടിയിരുന്നു...ഡെയിലി പാൽ കുടിക്കാമെന്നൊക്കെ കരുതിയതായിരുന്നു... മീനു പോയി ബെഡിൽ കിടന്നു... "നാളെ നേരത്തെ എഴുന്നേറ്റോണം... ക്ലാസ്സുണ്ട്..." അനു അത് പറഞ്ഞതും മീനു അനുവിനെ തറപ്പിച്ചു നോക്കി... "കുറച്ചു സമാധാനം താ മാഷേ...രാവിലെ തന്നെ മനുഷ്യന്ടെ ഉറക്കം കളയല്ലേ..." "തരില്ലെടി നിനക്ക് ഞാൻ സമാധാനം..മര്യാദക് എഴുന്നേറ്റോ...അല്ലേൽ ഇന്നത്തെ പോലെ ഞാൻ വെള്ളാമെടുത്തു ഒഴിക്കും..." മീനു അതിന് ഒന്നും മിണ്ടാതെ കിടന്നു... 🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ 4:00 ക്ക് തന്നെ അനു മീനുവിനെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു... "മാഷേ ഇന്നെന്താ ശ്രുതി ഇല്ലേ..." മീനു അവളെ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് ചോദിച്ചു.... "ഏട്ടത്തിക്ക് വേണമെങ്കിൽ വന്നോട്ടെ...ഞാനിപ്പോ എന്തായാലും നിന്ടെ കാര്യം നോക്കാന ഉദ്ദേശിക്കുന്നെ..." അനു "എന്തൊരു സാധന... ശ്രുതി കിടന്ന് ഉറങ്ങുന്നുണ്ടാവും പിശാശ്..." മീനു പിറുപിറുത്തു കൊണ്ട് അനു പറയുന്നതിലേക്ക് ശ്രദ്ധ ചെലുത്തി...ക്ലാസ് എടുപ്പ് കഴിഞ്ഞതും അവളോട് മുറിയിലേക്ക് പൊക്കോളാൻ പറഞ്ഞു...... പിന്നീടുള്ള ദിവസങ്ങളും രാവിലെ അനു മീനുവിനെ കുത്തി പൊക്കൽ ആയിരുന്നു.... കോളേജിൽ നിന്ന് ഉറങ്ങുന്നതിന് മീനുവിന് വേറെയും കിട്ടും...ഇപ്പോ അവരെ കല്യാണം കഴിഞ്ഞു ഒരു മാസമായി....

മീനുവിന്ടെ മനസിൽ പതിയെ പതിയെ അനു കയറി പറ്റിയിരുന്നു.... രമ്യയും ശ്യാമും ഇപ്പോ പരസ്പരം മത്സരിച്ചു സ്നേഹിക്കുവാണ്.... അനുവിനോട് അവൾക്ക് വെറും അട്രക്ഷൻ മാത്രമുള്ളു എന്ന് അവൾ മനസിലാക്കിയിരുന്നു... മഹേഷിനേയും സന്ധ്യയെയും മീനു ഇടപെട്ടു സെറ്റ് ആക്കി....അവരെ കല്യാണം ആണ് ഈ ആഴ്ച....അതിന്റെയൊക്കെ തിരക്കിൽ ആണെങ്കിലും അനു മീനുവിന് മുടങ്ങാതെ മോർണിംഗ് ക്ലാസ് എടുക്കുന്നുണ്ട്.... മീനുവിന് അത് മാത്രം പറ്റില്ല....ആ സമയം അവൾ അനുവിനെ പ്രാകി കൊല്ലുന്നുണ്ടാവും.... എങ്ങനെയെങ്കിലും അനുവിനോട് തന്ടെ ഇഷ്ടം ഈ കല്യാണം കഴിയുന്നതിഞ്ഞു മുൻപ് പറയണം എന്നാണ് മീനുവിന്ടെ മനസിൽ... പക്ഷെ അതിനുള്ള അവസരം ഒന്നും അവൾക്ക് കിട്ടിയിരുന്നില്ല....ശ്രുതി അവളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.... പിന്നെ ലച്ചു പ്രെഗ്നന്റ് ആണ്...ഇപ്പോ അറിഞ്ഞിട്ടു ഒരാഴ്ച കഴിഞ്ഞു....അതിന്ടെ കൂടെ സന്തോഷത്തിലാണ് എല്ലാവരും.... അങ്ങനെ എന്നത്തേയും പോലെ രാവിലെ ക്ലാസ് കഴിഞ്ഞു മീനു അനുവിന്ടെ മുന്നിലൂടെ പോയതും പെട്ടന്ന് അടുത്തുള്ള കസേരയിൽ കാലിടിച്ചു... "ആ...." അനു മീനുവിന്ടെ അടുത്തേക്ക് വന്നു... "എന്താ...എന്ത് പറ്റി..." അനു വെപ്രാളത്തോടെ ചോദിച്ചു...മീനു അപ്പോഴേക്ക് ആ കസേരയിൽ ഇരുന്നിരുന്നു....

"മാഷേ...എന്ടെ കാൽ...ആ..." അനു മീനുവിന്ടെ കാലെടുത്തു തന്ടെ മുട്ടു കാലിൽ വച്ചു ഇരുന്നു...അവളെ കാലിൽ മെല്ലെ അനു തടവിയതും മീനു ഒന്ന് ഞെട്ടി.... മീനു അനുവിന്ടെ മുഖത്തേക്ക് നോക്കി...അവൻ വെപ്രാളത്തോടെ അവളെ കാലിൽ നോക്കുവാണ്.... മീനുവിന് അത് കണ്ടു അനുവിനോട് ഒരുതരം വാല്യസല്യമാണ് തോന്നിയത്... കൊച്ചു കുട്ടികളെ പോലെയൊക്കെ തോന്നി...മീനുവിന്ടെ കൈ യാന്ദ്രികമായി അനുവിന്ടെ തലയിലേക്ക് പോയി... അനുവിന്ടെ തലയിൽ പതിയെ തലോടി.... അനു മീനുവിനെ നോക്കിയതും ഇരുവരെയും കണ്ണുകൾ ഉടക്കി... അറിയാതെ തന്നെ രണ്ടുപേരും അതിൽ ലയിച്ചു അങ്ങനെ ഇരുന്നു.... അനു പതിയെ തന്ടെ മുഖം മീനുവിന്ടെ ചെവിക്ക് അരികിലേക്ക് കൊണ്ടു വന്നു... "I ലൗ യൂ...." അനുവിന്ടെ ചുടുനിശ്വാസം മീനുവിന്ടെ ചെവിക്കരികിൽ തട്ടിയതും അവൾ പുളഞ്ഞു...അതിലൂടെ അനു പറഞ്ഞത് കൂടെ കേട്ടു മീനു ഞെട്ടി.... "എന്താ...എന്താ മാഷ് പറഞ്ഞേ...." മീനുവിന്ടെ ശബ്ദം കേട്ടതും അനു പെട്ടന്ന് ഞെട്ടി..... "മാഷിപ്പോ എന്താ പറഞ്ഞേ...." മീനു വീണ്ടും ചോദിച്ചു... "എ... എന്താ...ഞാനൊന്നും പറഞ്ഞില്ല...." അനു പതർച്ച ഇല്ലാതെ പറഞ്ഞൊപ്പിച്ചു.... "അല്ല മാഷ് എന്നോട് പറഞ്ഞു...i ലൗ യൂ എന്ന്..." "പിന്നെ i ലൗ യൂ പറയാൻ പറ്റിയ സാദനം..." കള്ളം മീനു പിടിക്കാതിരിക്കാൻ വേണ്ടി അനു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു... ശേ...അനു... നിയെന്ത് പണിയ കാണിച്ചേ....അവളോടുള്ള ഇഷ്ടം അറിയാതെ തന്നെ പുറത്തു വന്നല്ലോ....

ഇനി എന്ത് ചെയ്യും...അനു വെപ്രാളത്തോടെ മീനുവിനെ നോക്കി.... "ആണോ...അപ്പോ മാഷ് പറഞ്ഞില്ലല്ലോ..." മീനു "ഇല്ല..." അവൻ വെപ്രാളം മറച്ചു വെച്ചു കൊണ്ട് പറഞ്ഞു.... "ഹ്മ്മ..എന്ന അയ്ക്കോട്ടെ...മാഷേനിക്ക് ഡിവോസ് തരോ..." മീനു അത് ചോദിച്ചതും അനു ഞെട്ടി കൊണ്ട് അവളെ നോക്കി.... യാന്ദ്രികമായി തന്നെ അനുവിന്ടെ കൈ മീനുവിന്ടെ കവിളിൽ പതിച്ചു...ദേഷ്യം കൊണ്ട് അവൻ നിന്ന് വിറക്കുന്നുണ്ടായിരുന്നു... "നി...നിയെന്താ പറഞ്ഞേ..." അനു അലറി കൊണ്ട് അവളോട് ചോദിച്ചു... മീനുവിന് ചെറുതായി പേടി തോന്നി... "പറയടി... എന്താ നി പറഞ്ഞെന്ന്..." അനു അവളെ ഇരു തോളിലും കുലുക്കി കൊണ്ട് ചോദിച്ചു... "അത്...ടി...ഡിവോ..സ്..." മീനു അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ വീണ്ടും അനുവിന്ടെ കൈ അവളെ മറ്റേ കവിളിൽ കൂടെ പതിഞ്ഞു... മീനു നിറഞ്ഞ കണ്ണാലെ അനുവിനെ നോക്കി.... മീനുവിന്ടെ കണ്ണ് നിറഞ്ഞത് കണ്ടതും അനുവിന്ടെ ദേഷ്യം എങ്ങോ പോയി... അവനവളെ വാരി പുണർന്നു... "ഇനി ഒരിക്കൽ കൂടെ അങ്ങനെ പറയരുത്....എന്നെ കൊണ്ട് അത് കേട്ട് നിൽക്കാൻ കഴിയില്ല...നി എന്ടെയ...എന്ടെ മാത്രം...എനിക്കിഷ്ടമാ നിന്നെ.....അത് എത്രത്തോളമെന്നോ എന്ന നിന്നെ ഇഷ്ടമായെ എന്നോ ഒന്നും എനിക്കറിയില്ല....

നിയില്ലാത്ത ഓരോ നിമിഷവും എന്നെ കൊല്ലതെ കൊല്ലുന്ന പോലെ എനിക്ക് തോന്നും....i ലൗ യൂ മീനു😘😘ഐ ലൗ യൂ...." അനു അവളെ മുഖം കൈ കുമ്പിളിൽ എടുത്തു മുഖമാകെ തന്ടെ അധരങ്ങൾ പതിപ്പിച്ചു... മീനുവിന്ടെ മനസ് എന്തെന്നില്ലാതെ സന്തോഷം കൊണ്ട് തുള്ളി ചാടി... അവൾ അനുവിനെ കെട്ടിപിടിച്ചു.... "ലൗ യൂ ടൂ മാഷേ😘" മീനു അത് പറഞ്ഞതും അനുവിന് സന്തോഷമായി.... അനു അവളെയും പൊക്കി കൊണ്ട് മുറിയിലേക്ക് നടന്നു....എന്നിട്ട് അവളെ ബെഡിൽ കിടത്തി രണ്ടു കയ്യും ബെഡിലൂഞ്ഞി അവളെ മുകളിലായി അവൻ കിടന്നു... മീനുവിന്ടെ കണ്ണുകൾ നാണം കൊണ്ട് കൂമ്പി അടഞ്ഞു.... അനു പതിയെ അവളെ മുഖത്തേക്ക് തന്ടെ മുഖം അടുപ്പിച്ചു അവളെ അധരങ്ങൾ സ്വന്തമാക്കി.....ശ്വാസം മുട്ടുവോളം അനു അത് നുണഞ്ഞു കൊണ്ടിരുന്നു.... മീനുവിന്ടെ ശരീരത്തിൽ മുഴുവൻ അനുവിന്ടെ അദരങ്ങളും കൈകളും ഓടി നടന്നു..... തടസമായ വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞു....ഒരു ചെറിയ നോവോടെ ആ പുലരിൽ മീനു ശരീരം കൊണ്ടും മനസു കൊണ്ടും അനുവിന്ടെ മാത്രമായി...... തന്ടെ നെഞ്ചിൽ കിടക്കുന്ന മീനുവിനെ അനു ഒന്ന് കൂടെ തന്നോട് ചേർത്തു കിടത്തി... മീനു അവന്ടെ നെഞ്ചിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് കിടന്നു....

"നിയെന്താ മീനു ആലോചിക്കുന്നെ..." അനു "ഞാൻ ഇങ്ങനെ ആലോജിക്കുവായിരുന്നു ഞാൻ മാഷിനെ എന്തോക്കെയ പറഞ്ഞേ എന്ന്...." "ഹ്മ്മ...നീയെന്നെ നന്നായി പ്രാകിയില്ലേ...." "😁😁അപ്പോഴത്തെ ദേഷ്യം കൊണ്ട്...." "ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ച നി സത്യം പറയോ മീനുവേ .." "എന്താ മാഷേ...." "അന്ന് നിങ്ങൾക്ക് മോർണിംഗ് ക്ലാസ് എടുത്തപ്പോൾ എന്ടെ ഫോണിലേക്ക് വിളിച്ച ആ പെണ്ണ് ആരാ...എനിക്കറിയാം നിനക്ക് ആ ആളെ അറിയാം എന്ന്..." "ഈ....അത് രമ്യയ..." "ആരുടെ പ്ലാൻ ആയിരുന്നു ആ കാളിങ്..." "ആയിഷാടെ..." "ഹ്മ്മ...നിന്നെയൊക്കെ എന്താ വേണ്ടേ...അന്നെങ്ങാനും ആ ആളെ കിട്ടിയിരുന്നേൽ കണക്കിന് കിട്ടിയിരുന്നു എന്ടെ കയ്യിന്ന്...." "അതിന് അന്ന് കിട്ടിയില്ലല്ലോ..." "അത് നിങ്ങളെ ഭാഗ്യം..." അനു അതും പറഞ്ഞു അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി... അപ്പോഴേക്ക് അലാറം അടിച്ചു... "ഹ്മ്മ...6:30 ആയി എഴുന്നേൽക്ക് മീനു...." അനു "അയ്യോ ഇത്ര പെട്ടെന്ന് സമയം ആയോ..." "ഹ്മ്മ...നീ എഴുന്നേൽക്ക്...." അനു അതും പറഞ്ഞു ഫ്രഷ് ആവാൻ കയറി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story