❤️എന്റെ മാഷ് 2❤️ : ഭാഗം 5

ente mash two

രചന: AADI

ശ്രുതി ആണെങ്കിൽ മോൻ എന്നും പറഞ്ഞു അന്തം വിട്ടു ഇരിക്കുകയാണ്..... "മോനോ ആരെ മോൻ..."സന്ധ്യ "ഇത് മോനൊന്നുമല്ല നമ്മുടെ സാറാ...." ആയിഷ 🎶🎶🎶🎶🎶🎶🎶🎶🎶🎶 【മീനു】 ഇവൻ.... ഇവനെന്താ ഇവിടെ....ഇവൻ മാഷോന്നുമല്ല....വെറുതെ ക്ലാസ്സിൽ കയറി വന്നിരിക്കുകയാണ്.....എന്താ ഓന്റെ നിറുത്തം...... "അതേയ്....തനെന്താടോ ഇവിടെ....ഓ...ഞങ്ങളെ മാഷ് ആണെന്ന് പറഞ്ഞു പറ്റിക്കാൻ വന്നിരിക്കുകയാണല്ലേ....ഈ മീന ഉള്ളിടത്തോളം കാലം ആരെയും ഇവിടെ പറ്റിക്കാൻ ഞാൻ സമ്മതിക്കില്ല....." ഞാനത്രയും പറഞ്ഞു നിറുത്തിയതും അവൻ കയ്യും കെട്ടി എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്.... ഇവനിനി നോക്കി നോക്കി എന്റെ സൗന്ദര്യം കളയോ ആവോ.... &&&&&&&&&&& ക്ലാസ്സിലെ ബാക്കി ഉള്ളവരൊക്കെ മീനുവിന്റെ സംസാരം കേട്ടു അന്തം വിട്ടു നില്കുവാണ്....ശ്രുതിയൊക്കെ അവളോട് കുറെ ഇരിക് ഇരിക്ക് എന്നു പറയുന്നുണ്ടെങ്കിലും അവളതൊന്നും നോ മൈൻഡ്.... വലിയ കാര്യത്തിൽ ഞാൻ ഒരാളെ കള്ളത്തരം പൊട്ടിച്ചു എന്ന ലെവൽക് നിക്കുന്നെ.... "എടിയെ...നിയിന്ന് ഇവളോട് രാവിലത്തെ ഗുളിക കുടിച്ചോ എന്ന് ചോദിച്ചില്ലേ...." ആയിഷ "രാവിലത്തെ ഗുളികയോ...എന്ത് ഗുളിക...." ശ്രുതി "പ്രാന്തിന്റെ യ്....അല്ലാതെ വേറെ എന്തിന്റെ ...ഈ കുരിപ്പ്‌ ഇനി എന്തൊക്കെ ഗുലു മാൽ ഉണ്ടാക്കോ ആവോ...." സന്ധ്യ &&&&&&&&&&&&& ഇവളെയൊക്കെ എന്താ വേണ്ടേ....ഇത്രയും ബുദ്ധി ഇല്ലാത്ത സാധനങ്ങൾ ഉണ്ടോ...

അല്ലെങ്കിൽ ഇത്രയും കുട്ടികൾ എന്നെ ബഹുമാനിച്ചപ്പോ ഈ കോപ്പ് മാത്രം ഞാൻ സാർ അല്ല എന്നും പറഞ്ഞു നിക്കുന്നു.... ഒരു മീന...നി മീന അല്ല കൂനയ....ഇതിനെയൊക്കെ എങ്ങനെ വീട്ടിൽ സഹിക്കുന്നോ ആവോ... ഞാൻ എന്റെ ഭാവി ഏട്ടത്തി അമ്മയെ ഒന്ന് നോക്കിയപ്പോൾ അവിടെ എന്തോ ഭയങ്കര ഡിസ്കസിങിൽ ആണ്....ഇനി എന്നെ മോനെ എന്നു ക്ലാസ്സിൽ വിളിക്കാതിരുന്ന മതിയായിരുന്നു........ എന്ന ഇപ്പോ ചമ്മി നാറും....ഏയ്...വിളിക്ക ഉണ്ടാവില്ല.... ഇനി ഈ സാദനത്തിനെ ഒന്ന് ഒതുക്കട്ടെ.... അവളെയൊരു ഓവർ സ്മാർട്ട്..... &&&&&&&&&&&&& ഇവനിത് എന്തോന്നാ ഇത്ര കാര്യത്തിൽ എന്നെ നോക്കി ചിന്തിക്കുന്നെ....ചിലപ്പോ എന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നാവും😝 "എഡോ...താൻ കുറെ സമായമായല്ലോ എന്നെ ഇങ്ങനെ നോക്കി നിക്കുന്നെ...." അയ്യ...നോക്കി നിക്കാൻ പറ്റിയ ചള്ക്ക്【അനു ആത്മ】 "എഡോ...ചെവിക്ക് കെടുള്ളവനെ തന്നോട ഞാൻ പറയുന്നേ....." ഇവളെ ഇന്ന് ഞാൻ.....【അനു ആത്മ】 ഇവനിതെന്തോന്ന ഒന്നും മിണ്ടാതെ നിക്കുന്നെ....ഇവന്റെ സംസാര ശേഷി.പോയോ ഇനി....ഏയ്...അതിന് വഴി ഇല്ല...കുറച്ചു മുന്നേ കൂടെ എന്നോട് തർക്കിച്ചിരുന്നതാണെല്ലോ.... ഞാൻ അവനെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി........ അപ്പോഴാണ് പ്രിൻസിപ്പാൾ ക്ലാസ്സിലേക്ക് കയറി വന്നത്.....

എല്ലാരും എണീറ്റു നിന്നു...ഞാൻ പിന്നെ already എണീറ്റോണ്ട് എനിക്ക് വീണ്ടും എണീക്കേണ്ട ആവശ്യം വന്നില്ല.... പ്രിൻസി സിറ്റ് പറഞ്ഞതും ഞാനും എല്ലാവരെയും കൂടെ ഇരുന്നു.... "സ്റ്റുഡന്റ്‌സ്..... Meet ur new ക്ലാസ് സാർ...... ജേക്കബ് സാറിന് പകരം ഇനി മുതൽ ഈ സാർ ആവും നിങ്ങളെ ക്ലാസ് സാർ..... അരവിന്ത് ഇനി തന്നെ താൻ തന്നെ പരിചയപ്പെടുത്തി കൊടുത്തോളു.... എനിക് അര്ജന്റ്ആയി ഒരിടം വരെ പോവാനുണ്ട്....." എന്നും പറഞ്ഞു പ്രിൻസി പോയതും ഞാൻ കാറ്റഴിച്ചു വിട്ട ബലൂണ് പോലെ ഇരുന്നു.... അപ്പോ ഇത് ശെരിക്കും സാർ ആയിരുന്നോ...അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ല....ഇനി ഞാൻ എന്തോ ചെയ്യും...നേരത്തെ എത്ര ഡയലോഗ് അടിച്ചത.... ഞാൻ വെറുതെ ഒന്ന് മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കുന്നുണ്ട്....ഞാൻ വേഗം മുഖം താഴ്ത്തി............ "ഹായ് സ്റ്റുഡന്റ്‌സ്.... ഞാൻ അരവിന്ത്...പ്രിൻസി പറഞ്ഞ പോലെ ഇനി മുതൽ നിങ്ങളോട് ക്ലാസ് മാഷ് ഞാൻ ആവും...അപ്പോ നമുക്ക് ഒന്ന് ജസ്റ്റ് പരിചയപ്പെടാം ല്ലേ....എന്താ നിങ്ങളെ അഭിപ്രായം...." അവനത്.... സോറി മാഷ് അത് പറഞ്ഞു നിറുത്തിയതും എല്ലാവരും പരിചയപ്പെടാം എന്നു കോറസ് പാടി.... ഹോ...എന്താ girl സിന്ടെ ഒക്കെ ഉത്സാഹം.... മാഷ് ഓരോരുത്തരെ ആയി പരിജയെപ്പട്ടു കൊണ്ട് ലാസ്റ്റ് എന്റെ അടുത്തു എത്തിയതും ഞാൻ എണീറ്റു നിന്നു.....അപ്പോ തന്നെ എന്റെ അടുത്തേക്ക് വന്നു..... "ഞാൻ...മീന....." അത്ര പറഞ്ഞപ്പോഴേക്ക് മാഷ് കൈ പോക്കി മതി എന്നു പറഞ്ഞു....

"താൻ നേരത്തെ എന്നെ എന്തോക്കെയോ പറഞ്ഞിരുന്നല്ലോ....എന്താ അത്....." എന്റെ തൊട്ടടുത്തു ബെഞ്ചിൽ കൈ കുത്തി നിന്നു കൊണ്ട് ചോദിച്ചു....മാഷ് ചോദിച്ചതും ഞാൻ നിന്ന് പരുങ്ങി.... ദൈവമേ എന്നെ പരീക്ഷിക്കല്ലേ..... മീനു...നി തോറ്റ് കൊടുക്കരുത്....ധൈര്യത്തോടെ നിൽക്..... എന്റെ മനസ് ഇങ്ങനെ പറഞ്ഞതും ഞാൻ കണ്ണടച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു മാഷിന്റെ മുഖത്തേക്ക് നോക്കി..... അപ്പോ മാഷ് എന്നെ തന്നെ നോക്കി നിൽക്കായിരുന്നു..... "അത്....സോറി...ഞാൻ അറിയാതെ....മാഷാണെന്നു കരുതിയില്ല...." തെറ്റ് എന്റെ ഭാഗത്തു ആയോണ്ട് ഞാൻ സോറി പറഞ്ഞതും മാഷ് എന്നെ നോക്കി പുച്ഛിച്ചു....അതേനിക്കങ് പിടിച്ചില്ല..... ഒന്ന് താഴ്ന്നു കൊടുത്തപ്പോ പുച്ഛിക്കുന്നോ...ഹും.... എനിക്കും അറിയാം പുച്ഛം..... "ഹ്മ്മ...താൻ സോറി പറഞ്ഞല്ലോ അതെനിക്ക് നന്നായി അങ് ഇഷ്ടപ്പെട്ടു....അതോണ്ട് മീന കോച് ഇപ്പോ ഇരുന്നോ...പിന്നെ ഇനി മേലാൽ ഇങ്ങനെ ഓവർ സ്മാർട്ട് ആവാൻ നോക്കരുത് ട്ടോ...." എന്നും പറഞ്ഞു കൊണ്ട് മാഷ് പോയതും ഞാൻ തല്ലുന്ന പോലെ ആക്ഷൻ കാട്ടി.... അപ്പോ തന്നെ മാഷിങ്ങോട്ട് തിരിഞ്ഞതും വേഗം കയ്യിൽ പൊടി തട്ടുന്ന പോലെ ചെയ്തു.... "അത് മാഷേ ഇവിടെ പുതിയ കുറെ കിടാണുക്കൾ ഉള്ള പോടി അതൊന്നു തട്ടുവായിരുന്നു...."

എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട് ഞാൻ സീറ്റിൽ ഇരുന്നു..... വെറുതെ മാഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്....ഹ്മ്മ...അപ്പോ ഞാൻ പറഞ്ഞത് ഏറ്റു..... അത് മതി എനിക്ക്..... &&&&&&&&&&&&&&& അവൾ എന്നോട് സോറി പറയും എന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല...അവൾ സോറി പറഞ്ഞപ്പോ ഞാൻ ചെറുതായി ഓന്ന് ഞെട്ടി.....പക്ഷെ ആ ഞെട്ടൽ അവൾ കാണാതെ വേഗം ഞാൻ മറച്ചു പിടിച്ചു..... പിന്നീട് അവൾ പറഞ്ഞത് കേട്ടു എനിക്ക് എതിലൂടെയൊക്കെയോ ദേഷ്യം വന്നു....ഇവൾ ഒരു നടക്ക് പോവില്ല.... ഞാൻ പിന്നെ അന്ന് ക്ലാസ്സെടുക്കാൻ നിന്നില്ല...എല്ലാവരെയും പരിചയപെട്ടു വന്നപ്പോഴേക്കെന്നെ ആ പീരിയഡ് കഴിയാറായിരുന്നു..... പെട്ടന്നാണ് ഒരു കുട്ടി എണീറ്റു നിന്നത്....ഞാൻ ആ കുട്ടിയെ സംശയത്തോടെ ഒന്ന് നോക്കി..... "അത് മാഷേ...മാഷിന്റെ കല്യാണം കഴിഞ്ഞുക്ക്‌ണോ...." ആ കുട്ടി അത് ചോദിച്ചപ്പോൾ യാന്ത്രികമായി എന്റെ കണ്ണ് ഞാൻ പോലും അറിയാതെ മീനയുടെ മുഖത്തേക്കാണ് പോയത്.... അവൾ എന്നെ തന്നെ നോക്കി ഇരിക്ക്ന്നുണ്ട്‌..... ഞാൻ ആ കുട്ടിയോട് ചിരിച്ചു കൊണ്ട് ഇല്ല എന്നു പറഞ്ഞു..... &&&&&&&&&&&&& മാഷ് കല്യാണം കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞതും ഓരോന്നിന്റെ മുഖത്തു 500vlt ന്റെ പ്രകാശമായിരുന്നു.... ഞാൻ വെറുതെ ഒന്ന് സന്ധ്യയെയും ആയിഷയെയും നോക്കിയപ്പോൾ ആയിഷാടെ മുഖത്തു സങ്കടവും സന്ധ്യടെ മുഖത്തു നല്ല സന്തോഷവുമാണ്....

ഇവൾക്കിത് പെട്ടന്ന് എന്താ പറ്റിയെ..... "ആയിഷു... ടി...നിയെന്താ ദുഃഖത്തിൽ ഇരിക്കുന്നത്....." ഞാൻ "അത് ഞാൻ പറയാം....അരവിന്ത് സാറിനെ അവൾക് കെട്ടാൻ പറ്റില്ലല്ലോ....ആ ദുഃഖമാണ്...." സന്ധ്യ. "ഓഹോ...അതായിരുന്നോ....സാരല്ല....എന്റെ ആയിശൂന് അങ് ദുഫായിൽ നിന്നൊരു മാരൻ വരും ട്ടോ😂" എന്നും പറഞ്ഞു ഞാൻ ചിരിച്ചപോൾ അവളെന്റെ കയ്യിനിട്ടു ഒന്നങ് തന്നു.... "പൊടി...ഒന്ന് പോയാൽ എന്താ ഈ കോളേജിൽ ഇഷ്ടം പോലെ ഉണ്ട്...അതിൽ ഒന്നിനെ ഞാൻ വളച്ചിരിക്കും...." ആയിഷു "വളക്കാൻ ഇതെന്തോന്നടി കമ്പിയോ...." ഞാൻ "അല്ല നിന്ടെ തല....." "അയ്യോ...എന്റെ തലയൊന്നും വളക്കാൻ പറ്റില്ല...എന്നാലും എന്റെ ആയിഷു നിനക്ക് ഇത്ര ആയിട്ടും അന്തമില്ലേ....തല എങ്ങനെയാടി പൊട്ടത്തി വളക്ക😂😂" എന്നും പറഞ്ഞു ഞാൻ ചിരിച്ചതും ആയിഷു ഇതെന്തു ജീവി എന്ന നിലക്ക് എന്നെ വായയും പൊളിച്ചു നോക്കുന്നുണ്ട്.... അപ്പോ തന്നെ അവളെ മണ്ടക്കിട്ടു ഒരെണ്ണമങ്ങു കൊടുത്തു.... "മീന......" ആരാ എന്റെ സുന്ദരമായ പേര് അലറിയെ എന്നു നോക്കിയപ്പോൾ ആ കാലൻ ആണ്...ഞാൻ എന്താണെന്ന ഭാവനെ അവനെ നോക്കി എണീറ്റു നിന്നു..... അപ്പോ തന്നെ ബെല്ലും അടിച്ചു.... അത് പൊളിച്ചു...നിക്ക് നല്ല ഇഷ്ടായി....കാലൻ എന്നെ ചീത്ത പറയാൻ വിളിച്ചതാ പക്ഷെ ദൈവo എന്റെ കൂടെ ഉണ്ടാവോണ്ട് ബെൽ അടിച്ചു..... എന്നെയൊന്നു തറപ്പിച്ചു നോക്കി ക്ലാസ്സിൽ നിന്നിറങ്ങി പോയി..... "ഹോ....അരവിന്ത് മാഷിനെ കാണാൻ എന്ത് ലുക്ക....."

എന്റെ ഫ്രണ്ടിലെ ബെഞ്ചിൽ ഇരിക്കുന്ന കാവ്യ ആണ്..... ലുക്കോ....ആ കാലനോ എന്ന നിലക്ക് ഞാൻ നിന്നു...... മീനു അനുവിനെയും കുറിച്ചു ആലോചിച്ചു നിൽക്കുന്ന സമയത്താണ് രജീഷ് മാഷ് ക്ലാസ്സിലേക്ക് കയറി വന്നത്.... രജീഷ് മാഷിനെ കണ്ടപ്പോൾ തന്നെ ശ്രുതി സന്തോഷത്തോടെ എണീറ്റു നിന്ന്...സാർ അവളെ നോക്കി ഒന്ന് കണ്ണിറുക്കിയ ശേഷം ക്ലാസ് എടുക്കാൻ നിന്നു.... അപ്പോഴും മീനു അന്തം വിട്ടു അനുവിനെ ആലോചിച്ചു നിക്കുവാണ്.... അവളെ നിറുത്തം കണ്ടപ്പോൾ തന്നെ രജീഷ് മാഷിന് അവൾ ഈ ലോകത്തൊന്നുമല്ല എന്നു മനസിലായി.... സാർ അവളെ കുറെ വിളിച്ചിട്ടും ഒരു റെസ്പോണ്സുമില്ല....ലാസ്റ്റ് ശ്രുതി അവളെ ബാക്കിലേക്ക് നല്ലൊരു അടി കൊടുത്തതും അവൾ ഞെട്ടി ശ്രുതിയെ നോക്കി.... "എടി......പിശാശ്ശേ നീയെന്നെ അടിച്ചുവല്ലേ....." ക്ലാസ് ആണെന്നൊന്നും ഓർമ ഇല്ലാതെ അലറി കൊണ്ട് മീനു ശ്രുതികിട്ടു രണ്ടെണ്ണം പൊട്ടിച്ചു.... ശ്രുതി ദയനീയമായി രജീഷ് മാഷിനെ നോക്കിയപ്പോൾ മാഷ് നിനക്ക് എന്തിന്റെ കേടായിരുന്നു എന്ന നിലക്ക് ശ്രുതിയെ നോക്കുന്നുണ്ട്..... ശ്രുതിക്ക് രജീഷ് മാഷിന്റെ ആ ഭാവം കണ്ടു ദേഷ്യം വന്നു അവൾ രജീഷ് മാഷിനെ നോക്കി പല്ലു കടിച്ചു മീനുവിനിട്ടും രണ്ടു കൊടുത്തു....പിന്നെ രണ്ടും ക്ലാസാണെന്ന ബോധമില്ലാതെ നല്ല അടിയായിരുന്നു..... ലാസ്റ്റ് രജീഷ് മാഷ് രണ്ടിനെയും വിളിച്ചു.... "മീന....ശ്രുതി......" രജീഷ് മാഷ് വിളിച്ചപ്പോഴാണ് രണ്ടിനും ക്ലാസ് ആണെന്ന ബോധം വന്നത്....അവര് ഒരു സോറിയും പറഞ്ഞു വേഗം സീറ്റിൽ ഇരുന്നു... രജീഷ് മാഷിന് പിന്നെ അവരെ നന്നായി അറിയോണ്ട് ഒന്നും മിണ്ടാതെ നിന്ന് ക്ലാസ് എടുക്കാൻ തുടങ്ങി...... ഇവരെ കാട്ടി കൂട്ടൽ ഒക്കെ കണ്ടു ക്ലാസ്സിലെ പടിപ്പി മാളവിക അവരെ രണ്ടു പേരെയും നോക്കി പുച്ഛത്തിൽ കലർന്ന ഒരു ചിരി ചിരിക്കുന്നുണ്ടായിരുന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story