❤️എന്റെ മാഷ് 2❤️ : ഭാഗം 50

ente mash two

രചന: AADI

അനു ഫ്രഷ് ആയി വന്നതും മീനു പെട്ടന്ന് തന്നെ ബാത്‌റൂമിൽ കയറി... വൈസിന്ടെ അടുത്തുള്ള കണ്ണാടിയിൽ അവൾ അവളെ തന്നെ പ്രതിബിംബം കുറച്ചു സമയം നോക്കി നിന്നു...പെട്ടന്നാണ് കഴുതിലുള്ള പാട് അവൾ ശ്രദ്ധിച്ചത്.... അവിടെ അവൾ തൊട്ട് കൊണ്ട് നേരത്തെ ഉണ്ടായതൊക്കെ ആലോചിച്ചപ്പോൾ അവൾ മുഖം നാണം കൊണ്ട് ചുവന്നു... കൂടുതൽ സമയo അതിന്ടെ മുന്നിൽ നിൽക്കാതെ അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി...അനു മുറിയിൽ ഉണ്ടായിരുന്നില്ല...മീനു കോളേജിൽ പോവാൻ വേണ്ടി ഒരുങ്ങിയ ശേഷമാണ് ഭക്ഷണം കഴിക്കാൻ ചെന്നത്.... "അല്ല മീനു ഇന്നെന്താ നിന്ടെ മുഖം ഇങ്ങനെ ചുവന്നു തുടുത്തിരിക്കുന്നെ..." രമ്യ ഭക്ഷണം കഴിക്കുന്നതിനിടയിൽ മീനുവിനോട് ചോദിച്ചതും അവൾ നേരെ നോക്കിയത് അനുവിനെയാണ്... അവനവൾക് ഒന്ന് കണ്ണടിച്ചു കാണിച്ചു കൊടുത്തതും അവളെ മുഖം നാണം കൊണ്ട് ഒന്ന് കൂടെ ചുവന്നു.... ഭക്ഷണം കഴിക്കൽ കഴിഞ്ഞു മീനു കോളേജിൽ പോവാൻ വേണ്ടി അനുവിനെയും വൈറ്റ് ചെയ്തു നിന്നു.... "മീനു....മീനു....." മുറിയിൽ നിന്ന് അനുവിന്ടെ അലർച്ച കേട്ടതും മീനു മുറിയിലേക്ക് ഓടി... "എന്താ...എന്താ മാഷേ...." മീനു "ഒന്നുമില്ല... നിയിങ് വന്നേ..." എന്നു പറഞ്ഞു അവളെ അരയിലൂടെ കയ്യിട്ടു തന്നോട് ചേർത്തു നിറുത്തി...

"എന്താണ് മാഷേ...കോളേജിൽ പോകേണ്ടേ..." "ഹ്മ്മ...പോണം..പിന്നെ ഇന്ന് നി കോളേജ് വിട്ട ശേഷം എന്ടെ കൂടെ തന്നെ പൊന്നാൽ മതി...നമുക്ക് textiles ൽ പോയി മഹേഷിന്റെ കല്യാണത്തിനുള്ള ഡ്രെസ് എടുക്കേണ്ടേ..." "ഹാ...അപ്പോ ശ്രുതി ഒക്കെയോ..." "അവരും വരും..." അനു അവളെ കവിളിൽ ഒന്ന് മുത്തി.... "നിയിന്ന് എന്നതേളും സുന്ദരി ആയ പോലെ...." അനു അവളെ അദരത്തിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു... മീനു നാണം കൊണ്ട് മുഖം താഴ്ത്തി... "അയ്യേ..ഞാനൊന്നും കണ്ടില്ലേ...." ഡോറിന്ടെ അവിടെ നിന്ന് ശ്രുതിയുടെ ശബ്ദം കേട്ടതും ഇരുവരും വിട്ടു നിന്നു... ശ്രുതിയെ നോക്കിയപ്പോൾ അവൾ കണ്ണും പൊത്തി നിൽക്കുന്നതാണ് കണ്ടത്... "എന്താണ് മോനെ ഒന്ന് ഡോറടച്ചൊക്കെ റൊമാൻസിയാൽ പോരെ..." ശ്രുതി അതിന് അനു ചമ്മിയ ഒരു ചിരി പാസാക്കി പെട്ടന്ന് തന്നെ മുറിയിൽ നിന്നിറങ്ങി പോയി.... "എന്നാലും മീനു എപ്പോഴാ സെറ്റ് ആയെ..." ശ്രുതി "ഇന്ന് രാവിലെ😁😁" "രവിലെയോ..." "ഹ്മ്മ..മോർണിംഗ് ക്ലാസ് കഴിഞ്ഞപ്പോൾ..." മീനു ഡിവോഴ്‌സ് ന്ടെ കാര്യമൊക്കെ ശ്രുതിയോട് പറഞ്ഞു.... "ഹ്മ്മ...രണ്ടെണ്ണം കിട്ടി അല്ലെ..." ശ്രുതി "ഹാ😪" "സാരല്ല കിട്ടിയാൽ എന്താ രണ്ടും സെറ്റ് ആയില്ലേ...വാ കോളേജിൽ പോവാം...." അങ്ങനെ അവർ കോളേജിലേക്ക് പോയി...

അനു അവന്ടെ ബുള്ളറ്റിൽ ആദ്യം പോയിരുന്നു....ശ്രുതിയും രജീഷും മീനുവും കാറിലും..... കോളേജിൽ എത്തി കാറിൽ നിന്ന് മീനു ഇറങ്ങി ശ്രുതിയെയും കൂട്ടി മുന്നോട്ട് നടന്നതും അക്ഷയ് അവളെ മുന്നിലേക്ക് വന്നു... "ഹാ താനിത് വരെ പോയില്ലേ...ഞാൻ കരുതി പോയെന്ന്..." മീനു "മീന..പ്ളീസ് തനിക്കൊന്നു ജോയിൻ ചെയ്തൂടെ....അല്ല താൻ എന്താ സിന്തൂരം ഒക്കെ ഇട്ടിട്ട്...തന്റെ... തന്ടെ വിവാഹം കഴിഞ്ഞോ...." അക്ഷയ് ഒന്ന് പതറി കൊണ്ട് ചോദിച്ചു... "ഹാ കഴിഞ്ഞു...." "What....???എപ്പോ... ഏട്ടത്തി പറഞ്ഞില്ലല്ലോ..." "അതേനിക്കറിയില്ല...എന്ടെ വിവാഹം എന്തായാലും കഴിഞ്ഞു...പിന്നെ തന്ടെ ഗ്യാങിൽ ജോയിൻ ചെയ്യാൻ എനിക്ക് താൽപര്യമില്ല...ഇനി എങ്കിലും എന്നെ ഒന്ന് വെറുതെ വിട്...." മീനു അതും പറഞ്ഞു ശ്രുതിയെയും കൊണ്ട് അവനെയും മറി കടന്നു പൊന്ന്... അപ്പോഴാണ് അവരെ ഗ്യാങ് ഒരു ഭാഗത്തേക്ക് ഫോക്കസ് ചെയ്തു നിൽക്കുന്നത് മീനുവും ശ്രുതിയും കണ്ടത്... "അവരെന്ത മീനു നോക്കുന്നെ..." "ആ...വാ..നമുക്കും നോക്കാം എന്താ കാര്യമെന്ന്...." "അതേയ് നിങ്ങളെന്താ നോക്കുന്നെ..." ശ്രുതി "നിങ്ങളറിഞ്ഞില്ലേ...നമ്മുടെ അപർണ്ണ ചേച്ചിയും മീനുവിന്ടെ സ്പാർക്ക് വിവേകേട്ടനും തമ്മിൽ പ്രണയത്തിൽ ആണെന്ന്...ഞങ്ങൾ അവരെ നോക്കുവായിരുന്നു..." ആയിഷ "എന്ത്😲ഇതെപ്പോ... അപർണ്ണ ചേച്ചി വിവേകേട്ടനെ ശരിക്ക് ഒന്ന് നോക്ക കൂടി ചെയ്തിരുന്നില്ലല്ലോ...." മീനു "ഹാ അതല്ലേ ആരും അറിയാതെ പോയെ...

3 വർഷമായത്രേ തുടങ്ങിയിട്ട്...അവർ ആ മരച്ചുവട്ടിൽ നിൽക്കുന്നുണ്ട്...അവരെ നോക്കുവായിരുന്നു ഞങ്ങൾ..." സന്ധ്യ "ഹോ...എന്നാലും ആരും ഒന്നും അറിഞ്ഞില്ലല്ലോ...." ശ്രുതി "ഹ്മ്മ...അപർണ്ണ ചേച്ചീടെ വീട്ടിൽ അറിഞ്ഞ പ്രശ്നമാവുമെന്നു കരുതിയ ഇത് വരെ പറയാതിരുന്നെ... ഇപ്പോ ചേച്ചീടെ വീട്ടിൽ എങ്ങനെയോ പിടിച്ചു....വിവേകെട്ടൻ ചേച്ചീടെ വീട്ടിൽ പോയി സംസാരിച്ചു... രണ്ടു പേരെയും പടിക്കൽ കഴിഞ്ഞു വിവാഹവും തീരുമാനിച്ചു..." ആയിഷ "നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞേ..." മീനു "ഇതിപ്പോ കോളേജ് മുഴുവനും പാട്ടാണ്...അതാണ് അവർ ഇത്ര സ്വതന്ത്ര ത്തോടെ നിന്ന് സംസാരിക്കുന്നെ..." അശ്വിൻ മീനു അവരെ നോക്കി... അവർ കൈ കോർത്തു പിടിച്ചു നിന്നു സംസാരിക്കുന്നതാണ് കണ്ടത്... ഹോ എന്നാലും ഈ കാര്യം മറച്ചുവച്ചില്ലേ രണ്ടു സാധനങ്ങളും...ഇനി ഞാൻ ആരെ വായി നോക്കും.....ഹാ ഇനി മാഷിനെ വായിനോക്കി സംതൃപ്തി പെടാ... "ടി മീനു...നിയെന്താ ആലോചിക്കുന്നെ...അങ്ങേരെ ഒന്നും നിനക്ക് ഇനി കിട്ടില്ല...ഇനി നി നിന്ടെ ഭർത്താവിനെ നോക്കിക്കോ..." യാസിർ "ഹാ...അല്ലാതെ എന്ത് ചെയ്യാൻ..." അവർ നേരെ ക്ലാസ്സിലേക്ക് പോയി... ആദ്യത്തെ പീരിയഡ് തന്നെ അനുവിന്ടെ ആയിരുന്നു.... ഇന്ന് ക്ലാസ് എടുക്കുമ്പോൾ എന്നത്തേയും പോലെ അല്ലായിരുന്നു അനു...

. അവന്ടെ നോട്ടം ഇടക്കിടക്ക് മീനുവിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു.... മീനുവും അവനെ നോക്കിയിരുന്നു... ക്ലാസിൽ ഉള്ള മറ്റു കുട്ടികൾ ഇതെല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തുന്നത് പെട്ടന്നാണ് അനുവിന്ടെ ശ്രദ്ധയിൽ പെട്ടത്.... അവൻ പെട്ടന്ന് തന്നെ മീനുവിലുള്ള നോട്ടം തെറ്റിച്ചു നേരെ ക്ലാസ് എടുക്കാൻ തുടങ്ങി.... 🔹🔹🔹🔹🔹🔹🔹🔹🔹 വെയ്കുന്നേരം കോളേജ് വിട്ടതും മീനുവും ശ്രുതിയും അവരോടൊക്കെ യാത്ര പറഞ്ഞു നടന്നു.... "ഞാനിനി വിവാഹം കഴിനുള്ളൂ കോളേജിൽ വര...." സന്ധ്യ അവരോട് പറഞ്ഞതും അവരെല്ലാം അവളെ കളിയാക്കി... മീനു ശ്രുതിയുടെയും രജീഷിന്റെയും കൂടെ കാറിൽ കയറാൻ നിന്നപ്പോഴാണ് രാവിലെ അനു പറഞ്ഞത് അവൾക് ഓർമ വന്നത്.... "നിങ്ങൾ വിട്ടോ... ഞാൻ മാഷിന്റെ കൂടെ വന്നേക്കാം..." "ഹാ എന്ന ഒക്കെ...." അവർ പോയതിന്റെ പിന്നാലെ അനു വന്നു...മീനു അനുവിന്ടെ കൂടെ അവന്ടെ ബുള്ളറ്റിൽ textiles ലേക്ക് പോയി... അവിടെയെത്തി അനുവിന്ടെ ഇഷ്ട പ്രകാരം അവൾ ഒരു സാരി എടുത്തു...അനു അവളെ സാരിയുടെ കളറിലുള്ള ഒരു ഷർട്ടും അതേ കരയുള്ള തുണിയും എടുത്തു.... ഷോപ്പിംഗ് കഴിഞ്ഞു ഒരു കൂൾ ബാറിൽ കയറി ഓരോ ജ്യുസും കുടിച്ച ശേഷം അവർ തിരിച്ചു തറവാട്ടിലേക്ക് തന്നെ വന്നു...

എടുത്ത ഡ്രെസ് ഒക്കെ ഷെൽഫിൽ വെച്ച ശേഷം മീനു ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറാൻ നിന്നതും അനു അവളെ പുറകിലൂടെ കെട്ടിപിടിച്ചു..... "എന്താണ് മാഷേ...ഞാനോന്ന് ഫ്രഷ് ആവട്ടെ...." "നിനക്ക് കുറച്ചു കഴിഞ്ഞു ഫ്രഷ് ആവാം..." അനു അവളെ ചെവിക്കരുകിൽ പതിയെ ഊതി കൊണ്ട് പറഞ്ഞു...മീനു തിരിഞ്ഞു നിന്നു അനുവിന്ടെ നെഞ്ചിൽ കൈ വച്ചു അവന്ടെ കണ്ണിലേക്ക് തന്നെ. നോക്കി നിന്നു.... അനുവിന്ടെ കണ്ണുകൾ അവളെ മുഖമാകെ ഓടി നടന്നു...പെട്ടന്ന് അവളെ അദരങ്ങളെ അവിടെ എത്തിയതും അനു അതിലേക്ക് തന്നെ നോക്കി നിന്നു....ചുണ്ട് കടിച്ചു മീനുവിനെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് അനു അവൾക്ക് സൈറ്റ് അടിച്ചു കാണിച്ചു... മീനുവിന്ടെ മുഖം നാണം കൊണ്ട് ചുവന്നു... അനുവിന്ടെ മുഖം പതിയെ അവളെ അദരത്തിന് നേരെ അടുത്തു... അവൻ ആ ചേഞ്ചുണ്ടുകൾ സ്വന്തമാക്കി...മീനുവിന്ടെ കൈ കൾ അനുവിന്ടെ ഷർട്ടിൽ ഇറുകെ അമർത്തി പിടിച്ചു....അനു അവളെ മുടി ഇഴകളിലൂടെ കയ്യിട്ടു അവളെ മുഖം ഒന്ന് കൂടെ തന്നോട് അടുപ്പിച്ചു നിറുത്തി.... ഇരുവരും പരസ്പരം മത്സരിച്ചു കൊണ്ട് അധരങ്ങൾ നുണഞ്ഞു.... അനുവിന്ടെ മറ്റേ കൈ മീനുവിന്ടെ ഇടുപ്പിൽ സ്ഥാനം പിടിച്ചു....വായിൽ രക്ത ചുവ കലർന്നെങ്കിലും അവർ പരസ്പരം വിട്ടില്ല....

ശ്വാസം മുട്ടുവോളം അവരങ്ങനെ നിന്നു... പരസ്പരം അധരങ്ങൾ സ്വാതന്ത്രമാക്കിയതും ഇരുവരും നന്നായി കിതക്കുന്നുണ്ടായിരുന്നു.... അനു മീനുവിനെ നോക്കി ഒരു കള്ള ചിരി പാസാക്കി... "ഇനി എന്ടെ മോൾ ഫ്രഷ് ആയിക്കോ ട്ടോ...." അനു അവളെ ചുണ്ടിൽ പതിയെ തഴുകി കൊണ്ട് പറഞ്ഞു...മീനു പെട്ടന്ന് തന്നെ ബാത്റൂമിലേക്ക് കയറി.... ഫ്രഷ് ആയി മീനു ഇറങ്ങിയപ്പോൾ അനു മുറിയിൽ ഉണ്ടായിരുന്നു...മീനു അവളെ നഞ്ഞ മുടി കണ്ണാടിയിൽ നോക്കി തുവർത്തി കൊണ്ടിരുന്നപ്പോഴാണ് അവളെ ബാക്കിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അനുവിനെ അവൾ കണ്ണാടിയുടെ കണ്ടത്.... മീനു പുരികം പൊക്കി എന്താണെന്ന് ചോദിച്ചു... അനു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവളെ കവിളിൽ ഒരുമ്മ കൊടുത്തു വേഗം ബാത്റൂമിലേക്ക് കയറി....മീനു ഒന്ന് ചിരിച്ചു കൊണ്ട് അനു ഉമ്മവച്ചിടത്തു തഴുകി... പിന്നെ വേഗം മുടി ഉണക്കി അമ്മയുടെ ഒക്കെ അടുത്തേക്ക് പോയി... എല്ലാവരും കല്യാണത്തിന്ടെ ഓരോ തിരക്കില.... "ഹായ് മണവാളൻ..." മീനു മഹേഷിനെ കണ്ടു വിളിച്ചു...മഹേഷ് ഫോൺ ചെയ്യുവായിരുന്നു... "ആരാണ്...സന്ധ്യ ആണോ...." മീനു.. അതിന് മഹേഷ് ഒന്ന് തലകുലുക്കി.... മീനു അവനെ ഒന്നാക്കി മൂളി കൊണ്ട് രമ്യനെ തപ്പി ഇറങ്ങി...

അപ്പോഴാണ് വീടിന്ടെ ഒരു മൂലയിൽ നിന്ന് റോമൻസിക്കുന്ന രമ്യനെയും ശ്യാമിനേയും മീനു കണ്ടത്.... "കല്യാണതിഞ്ഞു മുൻപ് റൊമാൻസോ....സമ്മതിക്കില്ല ഞാൻ...." മീനു പതിയെ അവരെ അടുത്തേക്ക് ചെന്നു... ട്ടോ... അവളെ അലർച്ച കേട്ടതും രണ്ടും വിട്ടു നിന്നു.... "എന്താണിവിടെ..." മീനു ഗൗരവത്തിൽ ചോദിച്ചു... "😁😁ഞങ്ങൾ വെറുതെ സംസാരിക്കുവായിരുന്നു...." ശ്യാം "സംസാരിച്ചു സംസാരിച്ചു നിങ്ങടെ കല്യാണത്തിന് നിങ്ങടെ കുഞ്ഞിനെയും നിങ്ങൾ കൂട്ടൊ..." മീനുവിന്ടെ ചോദ്യം കേട്ടതും രണ്ടാളും ചൂളി പോയി....രണ്ടുപേരും മീനുവിനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു...മീനു ഒന്ന് മൂളി രമ്യനെയും വലിച്ചു കൊണ്ട് അവിടെ നിന്ന് പൊന്നു.... "ഇനി ആ ശ്രുതിയെ കൂടെ നോക്കണം...അത് ഇത് പോലെ വേറെ വല്ലിടത്തും ഉണ്ടാവും..." മീനു മനസിൽ പറഞ്ഞു രമ്യയെയും കൊണ്ട് ശ്രുതിയുടെ മുറിയിലേക്ക് പോയി....ഡോർ ചാരിയിട്ടെ ഉള്ളു... മീനു ഡോർ തുറന്നതും ശ്രുതിനേയും എടുത്തു നിൽക്കുന്ന രജീഷിനെ ആണ് കണ്ടത്... "അയ്യോ പാമ്പ്..." മീനു അലറി... "പാമ്പോ..."..

എന്നു ചോദിച്ച രജീഷ് മാഷ്‌ന്ടെ കയ്യിൽ നിന്ന് വെപ്രാളത്തിൽ ശ്രുതി നിലത്തേക്ക് വീണു....... "അയ്യോ പാമ്പോ...എവിടെ...." മീനുവിന്ടെ അടുത്തുള്ള രമ്യ ചാടി കൊണ്ട് ചോദിച്ചു.... മീനു അത് കണ്ടു പൊട്ടിച്ചിരിച്ചു... അവളെ ചിരി കേട്ടപ്പോൾ തന്നെ അവർക്കൊക്കെ കാര്യം മനസിലായി... "എടി കാന്താരി...നിന്നെ ഞാൻ എന്താ വേണ്ടേ..." രജീഷ് "അയ്യോ...ഏട്ട...എന്നെ എഴുന്നേൽപിക്ക്... മനുഷ്യനെ നിലത്തിടാൻ വേണ്ടി എടുത്തിരിക്കുവാ....ഇനി എങ്ങാനും എന്ടെ അടുത്തേക്ക് വാ കാണിച്ചു തരാം..." ശ്രുതി രജീഷിനോട് കലിപ്പയി മീനുവിന്ടെ യും രമ്യടെയും അടുത്തേക്ക് പോയി അവരെയും കൊണ്ട് നടന്നു...മീനു തിരിഞ്ഞു നോക്കി രജീഷിനെ കളിയാക്കി ചിരിച്ചു... "പൊടി..." രജീഷ് മീനു അതിന് കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story